ഒരൊന്നൊന്നര ഗുദ്രാ ഗാട്ട.!!



ദൈവം തന്‍റെ കരവിരുത് ഏറ്റവുമധികം യൂസ് ചെയ്ത് റിലീസ്‌ ചെയ്ത പ്രോഡക്റ്റ് ഏതാണെന്ന് ചോദിച്ചാല്‍ അന്നാട്ടുകാര്‍ക്ക് ഒന്നേയുള്ളൂ ഉത്തരം – കുട്ടപ്പന്‍. കരിമ്പിന്‍റെ നിറവും കാരിരുമ്പിന്‍റെ ശക്തിയും ഒത്തു ചേര്‍ന്ന വ്യക്തിത്വം; ഫൈവ് ഫീറ്റ് ഹൈറ്റ്, ചകിരിയില്‍ കരിയോയില്‍ പുരട്ടിയ വണ്ണം തലമുടി, Zig Zag പാറ്റേണില്‍ അറേഞ്ച് ചെയ്യപ്പെട്ട ദന്തനിര.! ചുണ്ടുകളുടെ മാര്‍ദ്ദവത്തെ വകഞ്ഞുമാറ്റി ഇടയ്ക്കിടെ പുറത്തേക്ക് ഉന്തി വരുന്ന മുന്‍വശത്തെ രണ്ടു ഷേപ്പ്ലെസ്സ് പല്ലുകള്‍ വിളിച്ചു പറയും കുട്ടപ്പന്‍ ചിരിക്കുകയാണെന്ന്!! കുട്ടപ്പന്‍ കിഴക്കോട്ട് നോക്കുമ്പോള്‍ ഇടതു കാലിലെ തള്ള വിരല്‍ തെക്ക് നിന്ന് വടക്കോട്ടും ബാക്കി വിരലുകള്‍ വടക്ക് നിന്നും തെക്കോട്ടും നോക്കും.! ഇത്രെയുമാണ് കുട്ടപ്പന്‍റെ എക്സ്റ്റീരിയേഴ്സ്. അസൂയ, കുശുമ്പ്, പാരവയ്പ്പ്‌, അഹങ്കാരം എന്നിവയ്ക്ക് പുറകേ അന്നാട്ടില്‍ ഏറ്റവും അറിവുള്ള ആള്‍ താന്‍ തന്നെ എന്ന ചിന്തയുമൊക്കെയാണ് ഇന്‍റീരിയേഴ്സ്.!

ഇങ്ങനെ കുട്ടപ്പന്‍റെ പേരിനും രൂപത്തിനും തമ്മില്‍ മലയാള സിനിമയും ഓസ്കാറും തമ്മിലുള്ള ബന്ധമായിയിരുന്നുവെങ്കിലും ആളുകള്‍ക്കിടയില്‍ കുട്ടപ്പനെ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത് അയാളുടെ ഗീര്‍വാണങ്ങളായിരുന്നു. അങ്ങനെയാണ് വെറും കുട്ടപ്പനായിരുന്ന കുട്ടപ്പന്‍ ബ്ലണ്ടര്‍ കുട്ടപ്പനായത്. ട്രോപ്പോസ്‌ഫിയറിലാണ് നില്‍ക്കുന്നതെങ്കിലും എക്സോസ്ഫിയറിനും മുകളിലാണ് തന്‍റെ തല എന്ന രീതിയിലാണ്‌ കുട്ടപ്പന്‍റെ ബ്ലണ്ടറുകള്‍ . അതിനു കുട്ടപ്പന്‍ തിരഞ്ഞെടുക്കുന്നതോ.... തറ, പറ തുടങ്ങിയ സാധനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രം വിവരമുള്ള അപ്പാവികളെയും.!! ഇമ്മാതിരിക്കാര്‍ക്ക്, തങ്ങളുടെ ‘തള്ളുകള്‍ക്ക്’ മാക്സിമം പഞ്ച് കൊടുക്കാന്‍ എല്ലായിടത്തും ഉണ്ടാവാറുള്ളത് പോലെ കുട്ടപ്പനും ഉണ്ടായിരുന്നു ഒരാള്‍ - സ്പ്ലെണ്ടര്‍ ബാബുമോന്‍. ബ്ലണ്ടറും സ്പ്ലെണ്ടറും ജന്മനാ കൂട്ടുകാരായിരുന്നു എന്നാണ്‌ നാട്ടുപ്പാട്ട്.! എന്നുവച്ചാ ക്ലെച്ചും ഗിയറും പോലെ അഭേദ്യമായ ബന്ധം! അങ്ങനെയിരിക്കെയാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടപ്പന് ദുബായില്‍ ഒരു വിസ ശരിയായി അവന്‍ അങ്ങോട്ട്‌ പോയത്.

ഇന്ന് കുട്ടപ്പന്‍ ദുബായില്‍ നിന്നും മടങ്ങി വരികയാണ്. ആസ്ഥാന നികേഷ്കുമാറായ കൃഷ്ണേട്ടന്‍റെ ചായക്കടയില്‍ ഇന്ന് പതിവിലും അധികം ആളുകളുണ്ട്. എല്ലാവരും സംസാരിക്കുന്നത് ബ്ലണ്ടറിന്‍റെ മടങ്ങി വരവിനെ പറ്റിയും. പെട്ടെന്ന്, വലിയ കുറേ പെട്ടികളും ചുമന്നു വന്ന ഒരു ഇന്നോവ ചായക്കടയുടെ മുന്നില്‍ ‍,വന്നു സഡന്‍ ബ്രെക്കിട്ടു. വണ്ടിയുടെ ഫ്രണ്ടില്‍ നിന്നും ബാബുമോന്‍ ഫുള്‍ വോള്‍ട്ടേജ് ചിരിയുമായി ചാടിയിറങ്ങി പിന്നിലെ ഡോര്‍ തുറന്നു. ചുണ്ടന്‍വള്ളം പോലുള്ള ഒരു ഷൂവും അതില്‍ ഫിറ്റ്‌ ചെയ്ത ഒരു കാലും പുറത്തേക്ക് നീണ്ടു.! 5 വര്‍ഷങ്ങള്‍ക്കു ശേഷം ആ രണ്ടു പല്ലുകളുടെ തിളക്കം ആസ്വദിച്ചു കൊണ്ട് നാട്ടുകാര്‍ ഉറപ്പു വരുത്തി - “ഇത് നമ്മുടെ ബ്ലണ്ടര്‍ തന്നെ!!”

വെളുത്ത പാന്‍റും ദുബായ് എന്നെഴുതിയ കറുത്ത ടീ ഷര്‍ട്ടും വേഷം. അപ്പിയറന്‍സില്‍ മേമ്പൊടിയ്ക്കായി ഒരു കൂളിംഗ് ഗ്ലാസ്സും. ഇറങ്ങിയപാടേ പോക്കറ്റില്‍ നിന്നും 555 ന്‍റെ സിഗരറ്റ് പുറത്തെടുത്ത്‌ ചുണ്ടിലേക്ക് തിരുകി. എന്നിട്ട് ആളുകളെ നോക്കി കൈവീശിക്കൊണ്ട് പറഞ്ഞു – “ ഹായ് ഗായ്സ്....!”

ആളുകള്‍ ഞെട്ടി പരസ്പരം നോക്കി.

“ഒരു ചായ എടുക്കട്ടോ കുട്ടപ്പാ....” കുട്ടപ്പന്‍ ചായക്കടയിലേക്ക് കേറിയതും കൃഷ്ണേട്ടന്‍റെ വക ഓഫര്‍ ‍!

“ഓ... നോ നോ.... ഞാനീ ചായയൊന്നും കുടിക്കാറേ ഇല്ല. വിസ്കിയുണ്ടോ വിസ്കി”

കൃഷ്ണേട്ടന്‍ ഇല്ലെന്നു തലയാട്ടി.

“അറ്റ്‌ലീസ്റ്റ് ഒരു ബിയറെങ്കിലും കിട്ടോ, എനിക്കൊന്നു മുഖം കഴുകാന്‍..”

“കുട്ടപ്പാ അതൊന്നും ഇമ്മാതിരി കടകളില്‍ നിന്ന് കിട്ടൂല. ഒന്നുകില്‍ ബാറില്‍ പോണം അല്ലെങ്കില്‍ ബിവറേജസിന്‍റെ ഷോപ്പില്” – ബാബുമോന്‍ ഇടിച്ചു കേറി.

“ശോ! ഇതാണ്; ഇതാണ് ഞാനീ നശിച്ച നാട്ടിലേക്ക് വരാത്തത്. അപ്പൊ എനിക്കൊന്ന് മുഖം കഴുകണമെങ്കില്‍ 25 കിലോമീറ്റര്‍ വണ്ടിയോടിച്ച് സിറ്റിയില്‍ പോകണമെന്ന്... ഹോറിബിള്‍ ‍. ങാ... ബാബൂ... നീയൊരു കാര്യം ചെയ്യ്. ഇവിടത്തെ എക്സൈസ്‌ മന്ത്രീടെ നമ്പര്‍ കൊണ്ട് താ. ഞാന്‍ ദുബായിലെ എന്‍റെ അറബിയെ വിളിച്ച് നാളെ തന്നെ ബിവറേജസ്‌ ഷോപ്പ്‌ ഇങ്ങോട്ട് മാറ്റാന്‍ വേണ്ടത് ചെയ്യാന്‍ പറയാം. ഓക്കേ...?”

“ശോ!! എന്നാലും ഇവന്‍ ഇത്രേം വലിയ ഒരു പ്രസ്ഥാനമായിട്ടാണല്ലോ തിരികെ വന്നത്” എന്ന രൂപേണ ബ്ലണ്ടറിനെ നോക്കി നിന്ന കൃഷ്ണേട്ടന്‍റെ തുറന്ന വായില്‍ക്കൂടി ഉള്ളില്‍ കടന്ന കുറേ ഓക്സിജന്‍ കപ്പിള്‍സ്‌ ഉള്ളില്‍ നിന്ന് ഓരോ കാര്‍ബണിനെയും പിടിച്ചുവലിച്ച് പലതവണ പുറത്തേക്ക് പോയി.!!

“അല്ല ബ്ലണ്ടറേ, ഇങ്ങക്ക് അവിടെ കുതിരക്കാട്ടം കോരുന്ന പണിയാണെന്നാണല്ലോ ഇവിടെയൊക്കെ കേട്ടത്...” – ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന ഒരു അഹങ്കാരി വിളിച്ച് പറഞ്ഞു.

അത് കേട്ടപ്പൊ കുട്ടപ്പന്‍ ഒന്ന് ഞെട്ടി. മുഖത്ത് സ്വതവേ ഉണ്ടായിരുന്ന ചുളിവുകളുടെ എണ്ണം കൂട്ടാതെ തന്നെ, നിന്നെ ഞാന്‍ എടുത്തോളാമെടാ എന്ന മട്ടില്‍ സംശയം പറഞ്ഞവനെ ഒന്ന് നോക്കിക്കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു- “ഹ ഹ ഹ.... കുതിരക്കാട്ടമല്ല; ഗു... ഗു... ഗുദ്രാ.... ഗാട്ടാ.!”

“ഗുദ്രാ ഗാട്ടയോ???” ആരുടെയോ ന്യായമായ സംശയം.

“ഓ സോറി നിങ്ങള്‍ക്ക് ആര്‍ക്കും അറബി അറിയില്ലല്ലോ. ഗുദ്രാ....ഗാട്ടാ.... എന്ന് പറഞ്ഞാല്‍ അറബിയില്‍ കുതിരയിറച്ചി.!! ലോകത്തില്‍ തന്നെ ആദ്യമായി ഗുദ്രാ ഗാട്ട കയറ്റുമതി ചെയ്തത് എന്‍റെ കമ്പനിയല്ലേ. അതിന്‍റെ മാനേജരാണ് ഞാനിപ്പോള്‍ ” - ബ്ലണ്ടര്‍ വച്ച് കീറി.

“ങാ... ഇവനെന്നു പറഞ്ഞാല്‍ ആ അറബിക്ക് ജീവനാ. അറിയോ..?” – ബാബുമോന്‍ പഞ്ചിംഗ് തുടങ്ങി.

“അതെ, അദ്ദേഹം എന്നെ സ്വന്തം മകനെ പോലെയല്ലേ കാണുന്നത്. ങാ അത് പറഞ്ഞപ്പോഴാ, ദേ നിങ്ങളായതുകൊണ്ട് പറയാം. ഞാന്‍ ഇങ്ങോട്ട് വരുമ്പോ എന്‍റെ അറബി ഫ്ലൈറ്റിന്‍റെ പൈലറ്റിനെ വിളിച്ച് സംസാരിച്ചു. ഇടയ്ക്ക് ഉറങ്ങിക്കളയരുതെന്നും, എന്‍റെ ചെക്കന്‍ പുറകില്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിക്കാനാ വിളിച്ചത്. ഇതറിഞ്ഞതും പൈലറ്റ് ഓടിയിങ്ങു വന്നില്ലേ. പുള്ളി അപ്പോഴേ പറഞ്ഞു സാറ് എയര്‍പോര്‍ട്ട്‌ വരെ വന്നു ബുദ്ധിമുട്ടണ്ട, വീടിനു മുകളില്‍ എത്തുമ്പോ പറഞ്ഞാ മതി സൈഡാക്കി തരാം എന്നിട്ട് പാരച്യൂട്ട് വഴി ഇറക്കാം എന്നൊക്കെ. പിന്നെ ദേ.. ഈ ബാബു എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കും, ഞാന്‍ വഴിയില്‍ ഇറങ്ങി പോയാല്‍ പിന്നെ അവന്‍ എന്നോട് പിണങ്ങും എന്നൊക്കെ പറഞ്ഞ്‌ ഒരു തരത്തിലല്ലേ ഞാന്‍ പൈലറ്റിനെ സമ്മതിപ്പിച്ചത്. രസമതല്ലേയ്.... ഞാന്‍ ഇത് പറഞ്ഞ്‌ തീരുന്നതിനും മുന്‍പേ പഹയന്‍ ഒരു പുതു പുത്തന്‍ പാരച്യൂട്ട് എടുത്ത് പാക്കറ്റ് കവറും പൊട്ടിച്ചു കളഞ്ഞില്ലേ...!!”

അന്യഗ്രഹ ജീവിയെ നോക്കുന്ന കൗതുകത്തോടെ നാട്ടുകാര്‍ കുട്ടപ്പനെ നോക്കി. ‘ഇവന്‍റെ ചന്തിയില്‍ വരച്ച കോല് കൊണ്ട് ഒരേറ് പോലും തങ്ങള്‍ക്ക് കിട്ടിയില്ലല്ലോ എന്‍റീശ്വരാ’ എന്ന ഭാവേന അവര്‍ ദീര്‍ഘം നിശ്വസിച്ചു..!

“ങാ... ഞാന്‍ ഇപ്പൊ വന്നത് ഒരു കല്യാണം കൂടി കഴിക്കാനാ. എല്ലാവര്‍ക്കും ഒരു സന്തോഷവാര്‍ത്ത കൂടി ഉണ്ട്. കല്യാണത്തിന് പ്രധാന വിഭവം, ദുബായിലെ എന്‍റെ കമ്പനിയില്‍ നിന്നും പ്രത്യേകം കൊണ്ട് വരുന്ന ഗുദ്രാ ഗാട്ട ആയിരിക്കും.!” – ഇത്രേം പറഞ്ഞൊപ്പിച്ച് കുട്ടപ്പനും, ബാബുവും വണ്ടിയില്‍ കേറി സ്ഥലം വിട്ടു. ആളുകള്‍ ഗുദ്രാ ഗാട്ട കഴിക്കാന്‍ കൊതി മൂത്ത് ബ്ലണ്ടറിന്‍റെ കല്യാണം പെട്ടെന്ന് നടക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ചായക്കടയുടെ മുന്നില്‍ കുട്ടപ്പന്‍റെ ഇന്നോവ വന്നു നിന്നു. ആദ്യ ചിത്രം പ്രതീക്ഷിക്കാതെ സൂപ്പര്‍ ഹിറ്റായ നായകനെ പോലെ ബ്ലണ്ടറും പുറകെ ബാബുമോനും പുറത്തിറങ്ങി. ചായക്കടയിലേക്ക് കേറിയ കുട്ടപ്പന്‍ വിളിച്ചു പറഞ്ഞു – “സക്സസ്സ്.... സക്സസ്സ്.... എന്‍റെ കല്യാണം ഉറപ്പിച്ചു.!!"

ആളുകളുടെയെല്ലാം മുഖം തെളിഞ്ഞു.

"കുട്ടിയെവിടുന്നാ കുട്ടപ്പാ?” – കൃഷ്ണേട്ടന് സംശയം.

“ഒത്തിരി ദൂരെന്നാ. എന്‍റെ കൃഷ്ണേട്ടാ... ഞാന്‍ ദുബായില് നല്ല ചൊക ചൊകാന്നുള്ള ഒരുപാട് പെണ്‍കുട്ട്യോളെ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരെണ്ണം, ഉം.. ഹും... ഇവളെ എനിക്ക് വേണ്ടി ദൈവം മാറ്റി വച്ചത് പോലെ... ഹോ! എന്നെ കണ്ട പാടെ അവള്‍ കേറി പറഞ്ഞു കളഞ്ഞു അവള്‍ക്കു എന്നെ തന്നെ കെട്ടിയാ മതീന്ന്.” – ഉന്തിയ പല്ല് കാട്ടി ചിരിച്ചു കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു.

“നമ്മളീ അപ്സരസ്സ് എന്നൊക്കെ പറയില്ലേ.... ഐശ്വര്യാറായിയും കാവ്യാ മാധവനുമൊക്കെ ഇവളുടെ ഒരു നാലഞ്ചു വരി പിന്നിലെ ഇരിക്കൂ. ഒരൊന്നൊന്നര തലമുടി, ഒരൊന്നൊന്നര കണ്ണ്, മൂക്ക്, ചുണ്ട്. എന്‍റെ കൃഷ്ണേട്ടാ.... അങ്ങനെ ആകെ മൊത്തം ഒരൊന്നൊന്നര പെണ്ണ്.!” – കുട്ടപ്പന് കുളിര് കോരി; കേട്ട് നിന്നവര്‍ക്കും.! ആളുകളുടെ മനസ്സില്‍ “ഗുദ്രാ ഗാട്ട”യായിരുന്നു.

വാട്ടെവര്‍ ഇറ്റീസ്, അങ്ങനെ കല്യാണം കഴിഞ്ഞു. വൈകിട്ട് ബ്ലണ്ടറിന്‍റെ വീട്ടിലാണ് ആളുകളെ ഗുദ്രാ ഗാട്ട കഴിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ആളുകള്‍ , പ്രായ ഭേദമില്ലാതെ ബ്ലണ്ടറിന്‍റെ വീട്ടിലേക്ക് വച്ച് വിട്ടു. വന്നവര്‍ വന്നവര്‍ നിരന്നിരുന്ന് ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ഒരു പോലീസ്‌ ജീപ്പ്‌ വന്നു നിന്നത്. S.I ജീപ്പില്‍ നിന്നും ചാടിയിറങ്ങി ഭക്ഷണം കഴിക്കുന്നവരോടായി അലറി –“ ആരും ഒന്നും കഴിക്കരുത്.ത്.ത്.ത്.ത്”

എക്കോ കേട്ട് വീട്ടില്‍ നിന്നും കുട്ടപ്പനും, ബാബുവും പുറത്തിറങ്ങി. S.I, ജീപ്പിന്‍റെ പുറകില്‍ നിന്നും കശാപ്പുകാരന്‍ ഷംസുവിനെ പുറത്തിറക്കുന്നത് കണ്ടതും ബാബുമോന്‍ അവിടെ നിന്നും എസ്കേപ്പായി.!

“ഇവിടെ ആരാ ഈ കുട്ടപ്പന്‍?” - S.I വീണ്ടും അലറി.

“ഞാനാ സര്‍ . സാര്‍ ഇരിക്കണം ഇപ്പൊ വിളമ്പാം. ഡേയ് സാറിന് ഇവിടൊരു പ്ലേറ്റ്” – നെഞ്ചും വിരിച്ചുകൊണ്ട് കുട്ടപ്പന്‍ ആദ്യം S.I യോടും പിന്നെ സപ്ലയറോടും പറഞ്ഞു.

“ഇതെന്തുവാടാ നീ ആളുകള്‍ക്ക് കഴിക്കാന്‍ കൊടുത്തത്?” - S.I വീണ്ടും.

“ഗുദ്രാ... ഗാട്ട.” – നാനോ കാറിനെ ലോകത്തിനു പരിചയപ്പെടുത്തിയ രത്തന്‍ ടാറ്റായെ പോലെ അഭിമാനം തുളുമ്പുന്ന മുഖത്തോടെ കുട്ടപ്പന്‍ പറഞ്ഞു.

“അവന്‍റമ്മൂമ്മേടൊരു ഗുദ്രാ ഗാട്ട; പട്ടിയെ പിടിച്ച്‌ കശാപ്പ് ചെയ്താ അറിയില്ലെന്ന് കരുതിയോടാ...!!?”

ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങിയവരും, കഴിച്ചു തുടങ്ങിയവരും, ദഹിച്ചു തുടങ്ങിയവരും ചാടി എണീറ്റു. പിന്നെ കൈയ്യോണ്ടാണോ കാലോണ്ടാണോ S.I യും നാട്ടുകാരും കൂടി ചോദ്യം ചെയ്തതെന്ന് ബ്ലണ്ടറിനു മനസ്സിലായില്ല. മനസ്സിലായത്‌ ഒന്ന് മാത്രം. എല്ലാം ഷെയര്‍ ചെയ്യാന്‍ എന്നും ഒപ്പം ഉണ്ടായിരുന്ന ബാബുമോന്‍ ഇത്തവണ കൂടെയില്ല എന്ന്. സംഭരിച്ചോണ്ട് വന്ന എനര്‍ജി തീര്‍ന്നപ്പോള്‍ പോലീസും നാട്ടാരും തിരികെ പോയി. കുട്ടപ്പന്‍ വേച്ച് വേച്ച് മണിയറയിലേക്കും. ഒടിവും, ചതവും, രക്തവുമായി കയറി വരുന്ന ഭര്‍ത്താവിനെ കണ്ട് പാലും, പഴവും, മുന്തിരിയുമായി വെയ്റ്റ് ചെയ്യുകയായിരുന്ന ഒന്നൊന്നര പുതുപ്പെണ്ണ് ചക്ക വെട്ടിയിട്ട പോലെ കട്ടിലിലേക്ക് വീണു.!

പിറ്റേന്ന് രാവിലെ ഹോസ്പിറ്റലില്‍.......

ചായ വാങ്ങാന്‍ ഫ്ലാസ്കുമായി ആശുപത്രി വരാന്തയിലൂടെ നടക്കുന്ന ബാബുമോന്‍ പെയിന്‍റര്‍ ചന്ദ്രപ്പന്‍റെ വിളികേട്ട് തിരിഞ്ഞു.

“ഡാ ബാവൂ, അമ്മയ്ക്ക് വയ്യാതെ ഇവിടെ കിടത്തിയിരിക്കുവാ. അതാ ഇന്നലെ കല്യാണത്തിനു വരാതിരുന്നത്. എങ്ങനീണ്ടായെടാ കല്ല്യാണം? ശോ എനിക്കതല്ല ആ ഗുദ്രാ ഗാട്ട ഒന്ന് കഴിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ക്കുമ്പോഴാ.”

“ങാ അതുകൊണ്ട് അവന് അത്രേം തല്ലു കുറഞ്ഞു” – ബാബു മനസ്സില്‍ പറഞ്ഞു.

“അല്ല ബാവൂ, പെണ്ണ് ഒരൊന്നൊന്നര മോതലാണെന്ന് കുട്ടപ്പന്‍ എല്ലരോടും പറഞ്ഞെന്ന് കേട്ടൂ.... സത്യാണോടാ... അവള്‍ ഒന്നൊന്നരയാണോ?”

“അതെ, അവന്‍ പറഞ്ഞതില്‍ ഒരു തരി പോലും മാറിപ്പോയിട്ടില്ല. അവള്‍ ഒന്നര തന്നെയായിരുന്നു. ഇന്നലെ രാത്രി ചില പ്രത്യേക സാഹചര്യത്തില്‍ അവള്‍ക്ക് ഒന്ന് ബോധം കെടേണ്ടി വന്നു. അങ്ങനെ ആശുപത്രിയില്‍ കൊണ്ട് വന്നപ്പോഴല്ലേ അത് പൂര്‍ണ്ണമായി മനസ്സിലായത്‌.”

“എന്ത്?”

“അവള്‍ ഒന്നല്ല ഒന്നരയാണെന്ന്”

“എന്നുവച്ചാ?”

“അവള് ഗര്‍ഭിണിയായിരുന്നു ഹേ. അതും അഞ്ചു മാസം.!!”

103 comments:

ആളവന്‍താന്‍ said...

അദ്ദാണ് ഗുദ്രാ ഗാട്ട.
എല്ലാ പോങ്ങച്ചക്കാര്‍ക്കും സമര്‍പ്പിക്കുന്നു.

നല്ലി . . . . . said...

ആദ്യായിട്ടാ തേങ്ങാക്കുള്ള അവസരം കിട്ടുന്നെ ഇന്നാ പിടി

(((((((((((((ഠോ)))))))))))))))

ഒന്നൊന്നര മൊതലു :-)

റശീദ് പുന്നശ്ശേരി said...

))))))))))))))))))ട്ടോ((((((((((((
പടക്കമായി കോട്ടെ എന്റെ വക

Anonymous said...

:)

അന്ന്യൻ said...

ടാ.., ആരടാ ഈ ഗുട്ടപ്പൻ???
എന്തായാലും ഗുട്ടപ്പനെയും ഒന്നഒന്നരെയും എനിക്കിഷ്ടായി...
പിന്നെ എവിടുന്നു കിട്ടിയടേ ഈ കുദ്രാ കാട്ടാ... ഉം... ;)

അനൂപ്‌ said...

ഗുദ്രാ ഗാട്ട അത് കലക്കി മലയാള ഭാഷക്ക് ആളുവിന്റെ സംഭാവന

Unknown said...

സമ്മതിച്ചിരിക്കുന്നു.
വെറുതെയല്ല പോസ്റ്റിനു "മാവ് കുഴയ്ക്കാന്‍"( സലിം ഭായീ സോറി) ഇത്രേം കാലം.
ഇങ്ങനത്തെ വമ്പന്‍ സംഭവങ്ങള്‍ പടച്ചെടുക്കുന്ന ഇങ്ങളൊരു വമ്പന്‍ തന്നെ!!

രമേശ്‌ അരൂര്‍ said...

ആളു..ഇത് ഒന്നൊന്നരചെയ്ത്ത് ആയി പോയി ...പണ്ട് പ്രശസ്ത ഹാസ്യ സാഹിത്യകാരനായ സി വി കൃഷ്ണപിള്ള ഒരു കഥ എഴുതിയിട്ടുണ്ട് .കാച്ചില്‍ കൃഷ്ണ പിള്ള എന്ന പൊങ്ങച്ചക്കാരനെ കുറിച്ച് ..പെട്ടെന്ന് ആ കഥ ഓര്‍ത്ത്‌ പോയി ..പിന്നെ ഗള്‍ഫില്‍ നിന്ന് വന്നു ഇന്ദ്രന്‍സിന്റെ കാറില്‍ കയറി നാട്ടില്‍ എത്തുന്ന ജഗതി അഭിനയിച്ച സിനിമയും .അതില്‍ സോഫ്റ്റ്‌ ഡ്രിങ്ക് കൊണ്ട് മുഖം കഴുകുന്ന ജഗതി .
പിന്നെ പട്ടിയിറച്ചി കറിയാക്കി നാട്ടുകാര്‍ക്ക് വിളമ്പുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന സിനിമയും
തുടര്‍ന്നുള്ള സംഭവങ്ങളും ഒക്കെ ഓര്മ വന്നു ,,,സാമ്യങ്ങള്‍ ഉണ്ടെങ്കിലും എഴുത്ത് നന്നായി ..:)

mini//മിനി said...

super

neelambarimohan{seema suresh} said...

mone vimale,,,kazhinja divasm gudrakata enna vakkinu arthamundo ennu chodichappol manasilaay //entho oppikkan povanu ennu...kalaki

സാബിബാവ said...

ഗുദ്രാ ഗാട്ട
കൊള്ളാം ഞാന്‍ കരുതി വല്ല ആട്ടിന്‍..... ആയിരിക്കും വിരട്ടുന്നത് എന്ന്
അവസാനം ഹഹ ഒന്നൊന്നര ചിരിപ്പിച്ചു

പാവത്താൻ said...

ഗുദ്രാ ഗാട്ടാ......
സംഭവം കൊള്ളാം... അപ്പോ കല്യാണപ്പെണ്ണൊരൊന്നൊന്നര മൊതലു തന്നെയായിരുന്നു അല്ലേ...കുട്ടപ്പനു ചേരും.

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം കലക്കി,പട്ടാളപ്പുളു പോലുണ്ട്.

ജന്മസുകൃതം said...

ഹോ .....വിമല്‍ ഇയാള്‍ ഒരു ഒന്നൊന്നര ആളാവാന്‍ തന്നെ.(തീരുമാനിച്ചു...?!!)..ഗുദ്രാ ഗാട്ട . ...
അത് കുതിരകാട്ടം തന്ന ല്ലെടെ ...??? ....കുതിര വാല് പോക്കിയപ്പോഴല്ലേ മനസ്സിലായത്....
കൊള്ളാം ...കൊള്ളാം നടക്കട്ടെ...

Manoraj said...

കൊള്ളാം വിമലേ.. ഒരു പഞ്ചൊക്കെയുണ്ട്.. കുമാരനെയും വിശാലനെയും ചിലയിടങ്ങളില്‍ കാണുന്നുണ്ടെങ്കിലും നിന്റെതായ ചില ടിപ്സുകള്‍ ഉള്ളത് കൊണ്ട് നന്നായി എന്ന് തന്നെ പറയാം. വാട്ടെവര്‍ ഇറ്റ് ഈസ് എന്ന് വായിച്ചപ്പോള്‍ പെട്ടന്ന് വിശാലന്റെ ഹൌ എവര്‍ ഓര്‍മ്മ വന്നു.

മാനസ said...

അത്ര രസായില്ലെടാ......:(
ഒരു മാതിരി ''ഗുദ്രാഗാട്ട ''പോലെ.....

lekshmi. lachu said...

വായിക്കുമ്പോ പല സിനിമാ സീനുകളും
മുന്‍പില്‍ വന്നു നിന്നു..പിന്നെ ഇപ്പോഴും ഇതുപോലെ വേഷം ധരിച്ചു
ദുഫായില്‍ നിന്നും വരുമോ..ആ ..വരുമായിരിക്കും അല്ലെ..കഥയല്ലേ..
കഥയില്ചോദ്യം നഹി..നഹി..കഥ നന്നായിരിക്കുന്നു

ഒഴാക്കന്‍. said...

ഹി ഹി കുതിര കാട്ടം കൊള്ളാം ( മറ്റേ സ്ഥാനം എഴുതാന്‍ പറ്റുനില്ലെടോ)

kARNOr(കാര്‍ന്നോര്) said...

അനുഭവകഥയാണോ? ആളൂന്റെ റോളെന്താ? ഗുട്ടപ്പനോ ബാബുമോനോ?

ഹംസ said...

നര്‍മ്മ കഥ കുഴപ്പമില്ല...
മനു പറഞ്ഞത് പോലെ ഒരു കുമാരന്‍ ടച്ച് ( അവരെ അനുകരിച്ചു എന്നല്ല ) ഉണ്ട് കഥക്ക്. ഗുദ്രാ ഗാട്ടാ വിളമ്പിയതിനേക്കാള്‍ എനിക്കിഷ്ടമായത് ഒന്നെന്നരയാണ് അതുകൊണ്ട് കഥക്ക് ഒരു പഞ്ച് കിട്ടി...

---------------------------------------------
ഒരുമാസത്തെ ഇടവേളക്ക് ശേഷമുള്ള കഥ. ........


അടുത്ത പോസ്റ്റ് ഇതിനേക്കാള്‍ നന്നാവും എന്ന് എനിക്കുറപ്പുണ്ട്. ആളുവില്‍ എനിക്ക് വിശ്വാസം ഉണ്ട്.

എന്‍.പി മുനീര്‍ said...

കൊള്ളാമല്ലോ ഗുദ്രാ ഗാട്ട...
ക്ലൈമാക്സ് ഒന്നു കൂടി നന്നാക്കാമയിരുന്നു..

ചാണ്ടിച്ചൻ said...

ഗുദ്രാ ഗാട്ട കലക്കി...അമറന്‍...
പട്ടിയിറച്ചി അത്ര മോശമൊന്നുമല്ല...നാഗാലാന്ടിലെയും, ചൈനയിലെയും ആളുകള്‍ അത് കഴിക്കാറുള്ളതായി കേട്ടിട്ടുണ്ട്....
ആളു, കുമാരന് പഠിക്കുവാണോ....

Vayady said...

എന്റെ മ്മേ! മനുഷ്യന്മാര് ഇങ്ങിനേം പൊങ്ങച്ചം പറയുമോ? കുട്ടപ്പന്റെ വീരഗാഥ കലക്കി.

ഈയടുത്ത്‌ ഒരു റ്റി. വി. ഷോ കണ്ടു. ചിരിച്ചു ചിരിച്ചു മണ്ണുകപ്പി. ഇതൊന്നു കണ്ടു നോക്കു.

K@nn(())raan*خلي ولي said...

ഡേയ്, എന്നഡാ ഈ ഗുധ്രാ ഗാട്ടാ എന്ന് ചിന്തിച്ചു തല ചിതലരിച്ചു. ഇപ്പോള്‍ മനസ്സിലായി, കണ്ണൂരാന്റെ തല ഒരു സംഭവമാണെന്ന്.
കൊള്ളാമെടാ നിന്റെ ഗുധ്രാം! ഗലക്കി.

Sidheek Thozhiyoor said...

ഗുധ്രാ ഗാട്ടാ ഉടനെ നിഘണ്ടുവില്‍ ചേര്‍ക്കണം.മലയാള ഭാഷയ്ക്ക്‌ ഇത്രയും നല്ലൊരു സംഭാവന നല്‍കിയ .ഗുട്ടപ്പന്‍ കീ ജയ് ..

മഹേഷ്‌ വിജയന്‍ said...

ഇഷ്ടാ...കൊള്ളാം..പെരുത്ത്‌ ഇഷ്ടപ്പെട്ടു...
അഭിനന്ദനങ്ങള്‍...

sijo george said...

:) ഒരു ചിരിയിൽ ഒതുക്കുന്നു.. (അല്ലാതെന്ത് പറയാനാ മാഷേ..)

കുഞ്ഞൂസ്(Kunjuss) said...

ഈ 'ഗുദ്രാ ഗാട്ട'യുടെ അര്‍ഥം കിട്ടിയാല്‍ എനിക്ക് കൂടെ പറഞ്ഞു തരണം എന്ന്‌ ഞാന്‍ പറഞ്ഞതല്ലേ, എന്നിട്ട് അതെടുത്തു പോസ്റ്റാക്കിയല്ലേ...?

ആളൂസേ, വളരെ രസകരമായി എഴുതി ട്ടോ... മോളെയും വായിച്ചു കേള്‍പ്പിച്ചു,ചിരിച്ചു രസിച്ചു.

Pony Boy said...

ചായക്കടയിലെ ഇന്റ്രൊടക്ഷൻ കലക്കി...

മുകിൽ said...

ശരി. തോന്നിയതു പറയുന്നു.
നന്നായിരിക്കുന്നു. അവസാനഭാഗം അത്ര വിശദമാക്കാതെത്തന്നെ മനസ്സിലാവും.

Joji said...

"അപ്പൊ എനിക്കൊന്ന് മുഖം കഴുകണമെങ്കില്‍ 25 കിലോമീറ്റര്‍ വണ്ടിയോടിച്ച് സിറ്റിയില്‍ പോകണമെന്ന്... ഹോറിബിള്‍ ‍."
ഹോറിബിള്‍

Naushu said...

സംഭവം കൊള്ളാം... ചിരിപ്പിച്ചു

A said...

ബ്ലണ്ടര്‍ കുട്ടപ്പന്‍ കാലാതിവര്‍ത്തിയാണ്. ഗള്‍ഫില്‍ പോയി വന്നാലെ അവന്‍ ഫുള്‍ ഫോമില്‍ വരൂ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വായന രസിപ്പിച്ചു എന്നത് നിശ്യം
പുളൂസ് അല്പം ഓവറായില്ലേ എന്നൊരു സംശ്യം ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആളൂസ്....
ഗുദ്രാ ഗാട്ടാ കലക്കീട്ടുണ്ട്...
നന്നായി ചിരിച്ചു..

sreee said...

പുതിയ ഒരു വാക്ക് കിട്ടിയല്ലോ. നിഘണ്ടുവില്‍ ചേര്‍ക്കാം.കൊള്ളാം കേട്ടോ

പട്ടേപ്പാടം റാംജി said...

കൊള്ളാം വായന രസിപ്പിച്ചു.
പട്ടിയെറച്ചി അത്ര മോശമല്ലെന്നാ കേള്‍ക്കുന്നേ.

Echmukutty said...

പുത്തൻ വാക്കിനു നന്ദി.

അഭിനന്ദനങ്ങൾ.

Jishad Cronic said...

നിന്റെ കല്യാണത്തിനും ഗുദ്രാ ഗാട്ട കിട്ടുമോ ? എന്നാല്‍ വരാമായിരുന്നു....

ശ്രീ said...

ഗുദ്രാഗാട്ട കലക്കി കേട്ടോ...

Unknown said...

വിമല്‍,
വെള്ളിയാഴ്ച ഉച്ചക്ക്, കാഞ്ഞിരം വിറകു കത്തിച്ച്, ഒരു മണിക്കൂര്‍ വേവിച്ചു, പട്ടിയിറച്ചി തിന്നാല്‍ ദോഷമില്ലെടോ! സംഭവം അസ്സലായിട്ടുണ്ട്.

Junaiths said...

ഗുദ്രാ ഘാട്ടാ ...എന്നാലും കുട്ടപ്പന്‍ ഒന്ന് മൂരി നിവര്‍ന്നു തുടങ്ങും മുന്‍പേ..പണി കിട്ടിയല്ലോ..
അല്ല ഈ പട്ടിയിറച്ചി വിറ്റാല്‍ പോലീസ് പിടിക്കുമോ?
എന്നാലും മച്ചാ സൊ കൂള്‍ ...എഴുത്ത്

Praveen said...

എടാ ദുഫായിലെ ഈ "ഗുദ്ര ഗാട്ട " കമ്പനിയുടെ പേര് mosaco എനോ മറ്റും ആണോ ?
നന്നായിടുണ്ട് വിമലേ "ഗുദ്ര ഗാട്ട " യുടെ അര്‍ഥം ഇതായിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല .
Keep it up!!!!

Anil cheleri kumaran said...

സ്റ്റൈലൊക്കെ എനിക്കങ്ങട് പിടിച്ചു. ഫിനിഷിങ്ങ് കുറച്ച് കൂടി അലറി ചിരിക്കാന്‍ പറ്റിയെങ്കില്‍.. അത്രേള്ളു.

vijayakumarblathur said...

നന്നായിരിക്കുന്നു,,,ആദ്യമായാണിവിടെ ആശംസകൾ

jayanEvoor said...

കൊള്ളാം, ഗുദ്ര ഗാട്ട!!
ചിരി വരുന്ന പേര്!
നാട്ടിൻ പുറത്തെ പഴയകാല അല്പന്മാരെ ഓർമ്മ വന്നു.

pournami said...

പൊങ്ങച്ചം kollam alenkilum vimalinu ishtam analo പൊങ്ങച്ചം parayan

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാവരും ഈ ഗുദ്രാ ഗാട്ടയിൽ പിടിച്ച് തൂങ്ങിയല്ലൊ...
ആളോൾക്ക് സ്വന്തായൊന്ന് പൊങ്ങച്ചം പറയാനും കൂടി സമ്മതിക്കില്ലാന്ന് വെച്ചാൽ എന്താ ചെയ്യാ അല്ലേ

വിമലിന്റെ ടച്ചിൽ തന്നെയുള്ള ഈ നർമ്മാവതരണം എനിക്കിഷ്ട്ടപ്പെട്ടു ..കേട്ടൊ

saju john said...

വായനക്കാരെ ചിരിപ്പിക്കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശമെങ്കില്‍ അത് നന്നായി നിര്‍വഹിക്കുന്നുണ്ട് ഈ പോസ്റ്റ്.

അസീസ്‌ said...

ഓരോ വാക്കിലും നര്‍മ്മം നിറഞ്ഞു നില്‍ക്കുന്ന പോസ്റ്റ്‌.
വളരെ ഇഷ്ട്ടപ്പെട്ടു .

Unknown said...

സാറ് എയര്‍പോര്‍ട്ട്‌ വരെ വന്നു ബുദ്ധിമുട്ടണ്ട, വീടിനു മുകളില്‍ എത്തുമ്പോ പറഞ്ഞാ മതി സൈഡാക്കി തരാം എന്നിട്ട് പാരച്യൂട്ട് വഴി ഇറക്കാം


ഹമ്മോ .......... .....ഇത് പോലെ തള്ളടിക്കുന്ന ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടില്ല

Abdulkader kodungallur said...

നല്ല വായനാസുഖം തരുന്ന എഴുത്ത് . വായിക്കുമ്പോള്‍ എനിക്കോര്‍മ്മ വന്നത് വേളൂര്‍ കൃഷ്ണന്‍ കുട്ടി എന്ന ഹാസ്യ സാഹിത്യകരാനെയാണ് . അദ്ദേഹം കഥാപാത്രങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ വായനക്കാരനു അതൊരു പ്രത്യേക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത് . ആ അനുഭൂതി താങ്കളുടെ എഴുത്തിലും കാണാന്‍ കഴിഞ്ഞു . ഭാവുകങ്ങള്‍

Sathyanarayanan kurungot said...

Valare valare nannayittundu. Oru palppayasam kuticha sukham. Manassinu nalkunna nall onatharam payasamanallo nalla sahithyam. Narmavum koode cherumpol athu palpayasamayi. Ennartham.

Sathyanarayanan.K

അഭി said...

അപ്പോള്‍ അതാണ് ഗുദ്രാ ഗാട്ട.

കലക്കി മാഷെ

Sneha said...

വിമലെ..........കൊള്ളാം...നന്നായി ചിരിച്ചു...ഒന്നന്നര പെണ്ണ്....:)
പിന്നെ ഗുദ്രാ ഗാട്ട.....:) എങ്ങനെ ചിരിക്കാതിരിക്കും...നല്ല വര്‍ണനകള്‍..നല്ല ഉപമകള്‍...

Elayoden said...

എന്റെ ആദ്യത്തെ വരവാ.. കുട്ടപ്പന്‍ കഥ ഇഷ്ട്ടയിട്ടോ.. അഭിനന്ദനങ്ങള്‍..

അലി said...

കൊള്ളാം...
ഒരൊന്നൊന്നര കഥയായിപോയി!

chillu said...

“ഗുദ്രാ... ഗാട്ട.”,ഇതാണോ അത്...,ഹിഹി,കഥ ഇഷ്ട്ടയിട്ടോ..,

കാഴ്ചകൾ said...

കൊള്ളാം, ഇഷ്ടായി.

ഭായി said...

വിടുവായന്മാർക്ക് ഇതുപോലുള്ള പണികളാണ് കിട്ടാറുള്ളത്.
പല സ്ഥലത്തും ചിരിപ്പിച്ചു :)

Unknown said...

ഇത്തരം ബ്ലാണ്ടര്‍ കുട്ടപ്പന്മാര്‍ ഇപ്പോഴുമുണ്ടോ, എന്തായാലും രസകരമായി.

Abhi said...

Hi da...Nee jordanil adangi othungi kazhiyuvallayirunoooo.....
Enike jordan ishtamalla Dufayil ponam..Dufayil ponam enen paranjathe....Gurda Gata companiyil join chaiyan ayirunoooo...
Nee epoozhum parayarullathe pole ...ninake oru Onnonnara penne thane avasanam kitty alle...?
Good keeeeep it uuupp..............
Abhi....

ആളവന്‍താന്‍ said...

@ നല്ലി - തെങ്ങ വരവ് വച്ചിരിക്കുന്നു.
@ റഷീദ്‌ - പടക്കവും വരവ് വച്ചു.!
@ ശ്രീക്കുട്ടി - സ്മൈലിയും വച്ചു!!
@ അന്ന്യന്‍ - ഗുദ്രാ ഗാട്ട കിട്ടിയത് ഒരു വലിയ കഥയാ മോനെ..
@ നൂലന്‍ - നൂലാ നൂലന്റെ നാവ് പൊന്നാവട്ടെ. നൂല വചനം എങ്ങാനും കേറി സംഭവിച്ചു പോയാല്‍ ആ നാവ് മുറിച്ചു വിറ്റ് ഞാന്‍ പാര്‍ട്ടി നടത്തും.
@ എക്സ് പ്രവാസിനി - എന്റെ എക്സേച്ചീ, എന്നെ ഇങ്ങനെ പൊക്കാതെ. തല ഉത്തരത്തില്‍ തട്ടുന്നത് അത്ര ഐശ്വര്യമുള്ളതല്ല എന്നാണു കേള്‍ക്കുന്നത്. ചോദ്യത്തിന് ദേഷ്യം വരുമത്രേ!!!
@ രമേശ്‌ - സാമ്യങ്ങള്‍ , എഴുതുമ്പോള്‍ എനിക്കും തോന്നിയിരുന്നവ തന്നെയാണ്. എന്നിട്ടും എന്തോ അത് മാറ്റാന്‍ തോന്നിയില്ല, ചെയ്തില്ല. അഭിപ്രായം തുറന്നെഴുതിയത്തിനു നന്ദി ചേട്ടാ.
@ മിനി - ടീച്ചറ് ഈ അടുത്തിടെയായി ഭയങ്കര ഉഡായിപ്പാണല്ലോ. ഹും..... നടക്കട്ടെ.
@ നീലു - ഓപ്പോള്‍സേ, അന്ന് ഈ വാക്ക് "കണ്ടുപിടിക്ക"പ്പെട്ടിട്ട് അത് ആദ്യം പറഞ്ഞത് ഒപ്പോള്‍സിനോടാ. ഞാന്‍ കരുതിയത്‌ ആ കുരുട്ടു ബുദ്ധിയില്‍ എന്തേലും തെളിയും എന്നായിരുന്നു. എവട!! അങ്ങനെ ഗുദ്രാ ഗാട്ട നീലാംബരിയെയും തോല്‍പ്പിച്ചു.
@ സാബിബാവ - അയ്യേ സാബീ അത് മോശല്ലേ... ഇതാവുമ്പോ കുറേക്കൂടി നല്ലതാണെന്ന് അറിഞ്ഞു. അതാ.

ആളവന്‍താന്‍ said...

@ പാവത്താന്‍ - ഹ ഹ അതെ ചേരും !
@ കുസുമം - അതെ; പട്ടാളപ്പുളു ഭയങ്കര സംഭവല്ലേ....
@ ലീല - ടീച്ചറെ, അങ്ങനൊന്നും ഇല്ല, വല്ലപ്പോഴും കൂടി ഉള്ള വാല് പൊക്കലാ. സഹീ... ഷമീ... പൊറൂ...!
@ മനോരാജ് - മനുവേട്ടാ, കുമാരേട്ടനെ ഒന്ന് വിടാതെ വായിക്കാറുണ്ട്. എന്നാല്‍ വിശാലനെ അങ്ങനെ കൂടുതലൊന്നും വായിച്ചിട്ടും ഇല്ല. വാട്ടെവര്‍ ഇറ്റീസ്, ഈ വാട്ടെവര്‍ ഇറ്റീസ് ഉണ്ടായത് ആ പറഞ്ഞ ഹൌ എവറില്‍ നിന്നും തന്നെയാ. ഞാന്‍ ഇത് വരെ അത് വായിച്ചിട്ടില്ല എങ്കിലും!! ഞാനീ വാട്ടെവര്‍ ഇറ്റീസ് നേരത്തെയും ഒരുപാട് പോസ്റ്റുകളില്‍ എഴുതിയതും ആണ്.
@ മാനസ - ആഹാ! അത് മുഖത്ത് നോക്കി പറഞ്ഞപ്പൊ എന്തൊരു സന്തോഷം.... നമുക്ക് നോക്കാം....
@ ലച്ചു - അല്ല ലച്ചൂ ഒരു പാന്റും ടി ഷര്‍ട്ടും ഇപ്പൊ അത്രയ്ക്ക് കൂടുതലാ...! എന്തോ എനിക്ക് തോന്നുന്നില്ല.
@ ഒഴാക്കാന്‍ - ഹ ഹ ഒഴാ ചേട്ടാ ആ സാധനം എഴുതണമെങ്കില്‍ ടൈം എടുക്കും ടൈം.! ങാ. എന്താ കളിയ്ക്കാ..
@ കാര്‍നോര്‍ - ഹി ഹി ഇതില്‍ എനിക്ക് റോളില്ല!!
@ ഹംസ - ഇക്കാ, മറുപടി നേരത്തെതില്‍ നിന്നും കിട്ടും എന്ന് കരുതുന്നു. എന്നാലും സന്തോഷമാണ്, ഇങ്ങനെയുള്ള തുറന്നു പറച്ചിലുകള്‍ക്ക്.
@ മുനീര്‍ - നന്ദി.

ആളവന്‍താന്‍ said...

@ ചാണ്ടിക്കുഞ്ഞ് - അമറന്‍. അത് കൊള്ളാല്ലോ. നണ്ട്രി ചാണ്ടിച്ചാ...
@ വായാടി - ഹ ഹ പറയുമോ എന്ന്.... ഇപ്പോഴും ഉണ്ട് വായൂ, നമ്മളൊന്നും ഈ ലോകത്താവില്ല ജീവിക്കുന്നത് എന്ന രീതിയില്‍ പുളുവടിക്കുന്ന ആളുകള്‍..
പിന്നെ ആ കപ്പിയ മണ്ണ് അതെ പോലെ തിരിച്ചു തുപ്പിയെരെ; എന്‍വയോണ്‍മെന്‍റല്‍ ഡിപ്പാര്‍ട്ട്മെന്റ് കാര് കണ്ടാല്‍ സോയില്‍ കണ്ടാമിനേഷന് കേസ് കൊടുക്കും! വെറുതെ പ്രശ്നമുണ്ടാക്കണ്ട.!
@ കണ്ണൂരാന്‍ - ഹ ഹ . ഹും ആര്‍ക്കെങ്കിലും എന്തെങ്കിലും ഐഡിയ കിട്ടുമോ എന്ന് അറിയാനാ അങ്ങനെ കുറച്ചു പേരോട് ചോദിച്ചത്. ഹി ഹി
@ സിദ്ധീഖ് - ഹ ഹ അതെ അതിനു വേണ്ട നടപടിക്രമങ്ങള്‍ ഉടനെ തീര്‍ക്കണം.
@ മഹേഷ്‌ - സന്തോഷംസ്‌റ്റാ!!
@ സിജോ - അത് മതി സിജോ, ഈ തിരക്ക് പിടിച്ച കാലത്ത് ഒരു ചിരി ചിരിക്കാനുള്ള മനസ്സ് പോലും വലുതല്ലേ..!
@ കുഞ്ഞൂസ് - കുഞ്ഞെച്ചീ, സന്തോഷം. ഗുദ്രാ ഗാട്ടയുടെ അര്‍ത്ഥം അറിഞ്ഞിട്ട് വിളിച്ചു പറയാനുള്ള സമയം പോലും കിട്ടിയില്ല. മോളോട് പ്രത്യേക അന്വേഷണം പറയുക.
@ പോണി ബോയ്‌ - നന്ദി.
@ മുകില്‍ - സന്തോഷം. ഇനിയും വരിക.
@ ജോജി - അതെ ഹോറിബിള്‍ !

ആളവന്‍താന്‍ said...

@ നൗഷു - നന്ദി.
@ സലാം - അഭിപ്രായത്തിന് സലാം.!
@ ഇസ്മായില്‍ - അല്ല ഇക്കാ, ഈ കാര്യങ്ങള്‍ ഓവറാക്കി അവതരിപ്പിന്നതിനെയല്ലേ ഈ പുളു പുളു എന്ന് പറയുന്നത്.
@ റിയാസ്‌ - നന്ദി റിയാസേ...
@ ശ്രീ - അതെ ടീച്ചറേച്ചീ... പിള്ളേരെ പഠിപ്പിക്കുമ്പോള്‍ പ്രത്യേകം പറയണം, ഈ വ്യത്യസ്ത വാക്ക് കോണ്‍ട്രിബ്യൂട്ട്‌ ചെയ്ത മഹാനെ പറ്റി. വേണമെങ്കില്‍ ഒരു ഫോട്ടോ പ്രദര്‍ശനവുമാവാം..!
@ പട്ടേപ്പാടം - ഹ ഹ സത്യം പറ ചേട്ടാ. എല്ലാ വെള്ളിയാഴ്ചയും ഇതാണല്ലേ സ്പെഷ്യല്‍ .... ഹും... നടക്കട്ടെ.
@ എച്ച്മുക്കുട്ടി - സന്തോഷം.
@ ജിഷാദ് - നീ വാ മോനെ... നിനക്ക് ഞാനൊരു ഒന്നൊന്നര ഗുദ്രാ ഗാട്ട തരും..!
@ ശ്രീ - നന്ദി ശ്രീ...
@ അപ്പച്ചന്‍ - അപ്പച്ചാ.... ഞാന്‍ പറഞ്ഞത് വെറുതെയായില്ല. അപ്പച്ചനും രാംജി ചേട്ടനും ഒരുമിച്ചാണല്ലേ കൂടാറ്‌... എന്തായാലും ഈ പറഞ്ഞതിന്റെ ഫുള്‍ റെസിപ്പി ഒന്നയച്ചു താ. നോക്കട്ടെ...

ആളവന്‍താന്‍ said...

@ ജുനൈത്ത് - ഒന്ന് വെട്ടി വിറ്റ് നോക്ക്. അറിയാമല്ലോ പോലീസ്‌ വരുമോ പിടിക്കുമോ എന്ന്.
@ പ്രവീണ്‍ - പ്രവീണേ...... അത്രയ്ക്ക് വേണോ മോനെ...
@ കുമാരന്‍ - കുരാമേട്ടാ... നമുക്ക് പയ്യെ അലറാം...!
@ വിജയകുമാര്‍ - നന്ദി, ആദ്യ വരവിനും അഭിപ്രായത്തിനും.
@ ജയന്‍ - അതെ ജയേട്ടാ.. നാട്ടിന്‍പുറങ്ങളില്‍ ഇന്നും കാണാം ഇത്തരക്കാരെ.
@ പൗര്‍ണമി - ഓഹോ ആത് ശരി പണി തിരിച്ചു വച്ചാ...!
@ ബിലാത്തിപ്പട്ടണം - നന്ദി മുരളിയേട്ടാ....
@ നട്ടപ്പിരാന്തന്‍ - നട്സേട്ടാ... തീര്‍ച്ചയായും ഇത്തിരി ചിരി തന്നെയേ ഉള്ളൂ ഉദ്ദേശം.
@ അസീസ്‌ - നന്ദി.
@ ഒറ്റയാന്‍ - ഹി ഹി .... അതെയല്ലേ..... ഞാനും.

ആളവന്‍താന്‍ said...

@ അബ്ദുള്‍ഖാദര്‍ - നന്ദി, വിശദമായ കമന്റിന്.
@ സത്യന്‍ - സന്തോഷമുണ്ട് കേട്ടോ... ഇനിയും വരിക.
@ അഭി - അതെ, അതായിരുന്നു ലത്.!
@ സ്നേഹ - സന്തോഷം സ്നേഹ...
@ എലയോടന്‍ - സന്തോഷം....
@ അലി - ഒരൊന്നൊന്നര നന്ദി!!
@ ചില്ലു - നന്ദി, അഭിപ്രായത്തിന്.
@ കാഴ്ചകള്‍ - നന്ദി.
@ ഭായി - ഒരിടവേളക്ക് ശേഷമുള്ള സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ഭായി.
@ തെച്ചിക്കോടന്‍ - തീര്‍ച്ചയായും ഉണ്ട്.
@ അഭി - ഡാ ഡാ നീ കിട്ടിയ അവസരം അങ്ങ് മുതലാക്കി അല്ലെ... നടക്കട്ടെ. നിന്റെ പെണ്ണിന് സുഖം തന്നല്ലോ.....

ametureBlogger said...

എന്തോന്നഡേ ഈ ഗുദ്രാ... ഗാട്ട. How do you spell it? സംഗതി കൊള്ളാം.

ചിതല്‍/chithal said...

പുളൂ!

ഹാപ്പി ബാച്ചിലേഴ്സ് said...

ഞങ്ങള്‍ക്ക് സമര്‍പ്പിച്ചതിനു നന്ദി ഡാ.
എന്നത്തേയും പോലെ കുറെ നല്ല പഞ്ചസ് ഉണ്ടാര്‍ന്നു. പെട്ടന്ന് നിര്‍ത്തിയത് പോലെ തോന്നി.
ഇപ്പൊ ഇവിടെ ഫ്ലാറ്റില്‍ മുഴുവന്‍ ഗുദ്ര ഗാട്ട ആണ്. ഹഹ.

സത്യം പറ: കുതിര കാട്ടം എന്നത് നീ ഗുദ്ര ഗാട്ടാ ആക്കിയതല്ലേ?

Aarsha Abhilash said...

ഗുദ്ര ഗാട്ടാ കലക്കി :)

ManzoorAluvila said...

പുതിയൊരു വാക്ക് കൂടി കിട്ടി .ഗുദ്ര ഗാട്ടാ...ചിരിപ്പിച്ചു
..നന്നായ് എഴുതി..എല്ലാ ആശംസകളും

അനൂപ്‌ said...

ദൈവമേ ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തു ആകെ ഈ നാക്ക്‌ മാത്രമേ ഉള്ളു വേണ്ട ആളു വേണ്ട

SIVANANDG said...

തോന്നിയത് പറയാം...... (വായില്‍ തോന്നിയതല്ല......)

ആളൂ.. തോന്നിയതു പറഞ്ഞു,ക്ഷ കലക്കി..ട്ടോ പിന്നെ സാമ്യം ഒക്കെ എല്ലാ ഇടത്തും ഉണ്ടാവും നമ്മളും ഈ ലോകത്തു തന്നെ അല്ലേ ജീവിക്കുന്നത്.

Ismail Chemmad said...

ഇത് കലക്കീട്ടോ

ആദ്യമായിട്ടാ ഇത് വഴി

TPShukooR said...

വായിക്കാന്‍ നല്ല രസം തോന്നി മാഷേ.

ഐക്കരപ്പടിയന്‍ said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

ഗുദ്ര ഗാട്ടാ...പേരുപോലെ അതിനിണഞ്ഞിയ ഐറ്റം തന്നെ വിളംബിയല്ലോ... വെറുതയല്ല ഒരു ഗുദ്ര ഗട്ടാ ഇറച്ചിയുടെ മണം.....ഇത്രയും ആളുകള്‍ വയറു നിറയെ തിന്നല്ലോ...ഞാനും വിളംബലിന്റെ ഉഷാറില്‍ കഴിച്ചു...ഉഗ്രന്‍ സാധനം...!

അനീസ said...

ഒന്നൊന്നര പോസ്റ്റ്‌

അനില്‍കുമാര്‍ . സി. പി. said...

ഒരൊന്നന്നര കഥ തന്നെ!

റാണിപ്രിയ said...

Super!!!!
Post Super!!!!
Blog style Super!!!
Narmam Super!!
........
Altogether SUPERB...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നമ്മടെ ആളുകളുടെ ഇടയില്‍ എന്തും വിളമ്പാം...അല്ലേ
കോള്ളാം ട്ടോ

Unknown said...

കുട്ടപ്പനു കോള്ളാം.............:)

Unknown said...

ഒരു ഗുദ്രാ ഗാട്ടാ....
ആളെ വടിയാക്കുന്ന പരിപാടിയുമായി പിന്നേം വന്നേക്കാ...?

Gopakumar V S (ഗോപന്‍ ) said...

എന്തായാലും പറഞ്ഞ രീതി സൂപ്പര്‍...
ആശംസകള്‍

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

ഞാനീ ചായയൊന്നും കുടിക്കാറേ ഇല്ല. വിസ്കിയുണ്ടോ വിസ്കി”

Anonymous said...

തുടക്കത്തിലെ വരികളും കഥകളുമൊക്കെ ഒരു പാട് പറഞ്ഞ് പഴകിയതായിരുന്നുവെങ്കിലും അവസാനത്തെ "ഒന്നൊന്നര" ക്ലൈമാക്സ് ഇഷ്ടപ്പെട്ടു..

എഴുത്ത് തുടരുക .. ആശംസകള്‍

ente lokam said...

kadhayude moodil kuttappaneppole
parayaanaa thonnunnathu.....

aashayam 'kuttappan' thanne...ennaalum
avatharanam gambheeram....

ഒരു നുറുങ്ങ് said...

ഗുദ്രാ ഗാട്ടാ ഗദ ജോറായിട്ടോ..!
എന്നാലും നാട്ടാരെക്കൊണ്ട് പട്ടിയിറച്ചി തീറ്റിച്ച് കളഞ്ഞല്ലോ.!

chithrangada said...

nallapanchundu ketto vimal,
ishtamaayi

SUJITH KAYYUR said...

ഇഷ്ടപ്പെട്ടു..
നല്ല രസം തോന്നി

എന്‍.ബി.സുരേഷ് said...

ആളവന്താൻ ഇതിത്തിരി പഴയതമാശയാണെന്ന് തോന്നുന്നു. നാട്ടിൻ‌പുറത്ത് ഇത്തരം കഥാപാത്രങ്ങളും കഥകളും ധാരാളം കേൾക്കാനുണ്ട്. ഇത്തരം മനുഷ്യർ എല്ലായിടങ്ങളിലുമുണ്ട്. പിന്നെ ഗർഭം കൊണ്ടുവന്ന ക്ലൈമാക്സ് ഒരു ഏച്ച് ക്കെട്ട് ആയി. ആശുപത്രിസീൻ കഥയിൽ ഒരു എഫക്ടും വരുത്തുന്നില്ലന്നു മാത്രമല്ല അതുവരെയുണ്ടായിരുന്ന തമാശയുടെ നിറവും കെടുത്തിക്കളഞ്ഞു. വായിൽ ഓക്സിജൻ കയറിപ്പോകുന്നതിന്റെ പോലെയുള്ള വിവരണങ്ങളിൽ തമാശ വരുത്താൻ കഷ്ടപ്പെടുന്നുണ്ട്. വി.കെ.എന്നിന്റെ കഥകളിലെ പോലെ സ്വാഭാവികമായി ഒഴുകിവരട്ടെ. അത്തരം എഴുത്തിലേക്ക് വളരൂ.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

mayflowers said...

ഇത് നമ്മുടെ ബഷീറിന്റെ'ഹുന്ത്രാപ്പി ബുട്ടാസ്സോ'' എന്ന് പറഞ്ഞ പോലത്തെ ഒരു സാധനമാണല്ലോ..
എവിടുന്നു കിട്ടീ ഈ 'ഗുദ്രാ'?
സംഗതി ക്ലിക്ക്!!

ആളവന്‍താന്‍ said...

അഭിപ്രായം അറിയിച്ച എല്ലാ സുമനസ്സുകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Unknown said...

എന്താ മാഷെ സെഞ്ചുറി അടിച്ചിട്ടേ ഇനി എഴുതൂ....

ആളവന്‍താന്‍ said...

അല്ല താന്തൂ... നാട്ടിലായിരുന്നു.നാട്ടില്‍ വച്ച് ഒരു പോസ്റ്റ്‌ ഇടണം എന്ന് കലശലായ മോഹവും ഉണ്ടായിരുന്നു. പിന്നെ ആകെ ബിസി ആയിപ്പോയി. എന്തായാലും അടുത്ത പോസ്റ്റ്‌ ഒരാഴ്ചയിലേറെ നീളില്ല ഉറപ്പ്. പിന്നെ സെഞ്ച്വറി; ഇതിനിടയില്‍ ചിലപ്പോ അതും ആയേക്കും.!

sm sadique said...

“അറ്റ്ലീസ്റ്റ് ഒരു ബിയറെങ്കിലും കിട്ടോ, എനിക്കൊന്നു മുഖം കഴുകാന്..”
ഇത്ര എത്ര പൊങ്ങച്ചമ്മാരും പൊങ്ങച്ചികളും നമുക്ക് ചുറ്റും ഉരുണ്ട് കളിക്കുന്നു.
കളിക്കട്ടെ…. കളിച്ചിരിക്കട്ടെ…. കബളിപ്പിച്ചിരിക്കട്ടെ…കബളിക്കപെട്ടിരിക്കട്ടെ……

Elayoden said...

ഈ കുട്ടപ്പന്‍ കഥയും അവന്റെ പെണ്ണ് പോലെ ഒരു ഒന്നരയാണ്. കലക്കി.ഗുദ്രാ ഗാട്ട നന്നായി രസിച്ചു. എന്റെ ആദ്യത്തെ വരവാ.. കുട്ടപ്പന്‍ കഥ ഇഷ്ട്ടയിട്ടോ.. അഭിനന്ദനങ്ങള്‍..

മുഴുവന്‍ കമന്റും നേരത്തെ കോപ്പി ചെയ്തില്ല എന്ന് തോന്നുന്നു..ഒന്നൂടെ വന്നതാ..

siya said...

പറയാന്‍ ഉള്ളത് മുഴുവന്‍ എല്ലാരും പറഞ്ഞു കഴിഞ്ഞു .ഇനി എന്‍റെ വൈകി വന്ന പുതു വര്‍ഷാശംസകള്‍ ,അത് പറയാം ...തകര്‍പ്പന്‍ കഥകളുമായി ഈ വര്‍ഷം നല്ലതാവട്ടെ .. എല്ലാ വിധ ആശംസകളും .......

Mohamedkutty മുഹമ്മദുകുട്ടി said...

ഹാവൂ, ഇറച്ചി കഴിക്കാത്തതെത്ര നന്നായി. ഇല്ലെങ്കില്‍ എവിടെ നിന്നെങ്കിലും ഇതു പോലെ ഗുദ്രാ ഗാട്ട തിന്നേണ്ടി വന്നേനെ!

ajith said...

ഇത് മുമ്പ് തന്നെ വായിച്ചിരുന്നു. ഗുദ്രാ ഗാട്ടാ

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ