ദി സേക്രഡ്‌ ഫെയ്സ് പാക്ക്‌!!!




9/12/2010 – ഈ ദിവസം എന്‍റെ ജീവിതത്തില്‍ കേറിയങ്ങ് പ്രസക്തവും ആകാംഷാഭരിതവും ആയത് കുറച്ചു നാളുകള്‍ക്കു മുന്‍പ്‌, മേല്‍പ്പറഞ്ഞ ദിവസം ഞാന്‍ ഒരമ്മാവനും എന്‍റെ അളിയന്‍ ഒരച്ഛനും ആകുമെന്ന് അങ്ങ് കരുനാഗപ്പള്ളിയിലുള്ള ഒരു ഗൈനക്കോളജിസ്റ്റ് പ്രവചിച്ചതോടെയാണ്.! ഒരു വശത്ത് ചാര്‍ത്തിക്കിട്ടാന്‍ പോകുന്ന പുതിയ പട്ടത്തെ ഓര്‍ത്തുള്ള ടെന്‍ഷന്‍. മറുവശത്ത്‌ പറഞ്ഞ ദിവസം തന്നെ ഡോക്ട്ടര്‍ക്ക് എന്നെ അമ്മാവനാക്കി വാക്ക് പാലിക്കാന്‍ പറ്റുമോ എന്ന ഡൌട്ട്!

എനിവെയ്സ്... ഒടുവില്‍ ആ ദിവസമായി. ഡോക്റ്റര്‍ നടത്തിയ പ്രെഡിക്ഷന്‍ തന്നാല്‍ കഴിയുന്ന അളവില്‍ തെറ്റിക്കാന്‍ കച്ചകെട്ടിയിരുന്ന ഗായത്രി, രണ്ടു പ്രാവശ്യം ഡ്രിപ്പ് കൊടുത്തിട്ടും 'ഇല്ല ഡോക്റ്ററെ... ഞാന്‍ പെറൂല; ഇത്തവണ ഡോക്റ്റര്‍ പെടും' എന്ന നിലപാട്‌ സ്വീകരിച്ചപ്പോള്‍ ഒടുക്കം ഡോക്ട്ടര്‍ക്ക് തന്‍റെ മാനം രക്ഷിക്കാന്‍ 'സിസേറിയന്‍' എന്ന പതിനെട്ടാം അടവ് പുറത്തെടുക്കേണ്ടി വന്നു. ഫലമോ, എനിക്ക് തിരുവോണം നാളുകാരിയായ ഒരു അനന്തിരവള്‍ ! അങ്ങനെയാണ് കഴിഞ്ഞ എട്ടൊമ്പത് മാസക്കാലമായി ഭാവിയില്‍ ഓസിന് കിട്ടാന്‍ പോകുന്ന അഞ്ച്‍‌‌‌‌‍‍‍ കോടിയും ബി.എം.ഡബ്ലിയൂ വും സ്വപ്നം കണ്ടിരുന്ന എന്‍റെ അളിയന്‍ സ്ത്രീധനസമ്പ്രദായത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുടെ ഇന്‍റര്‍നാഷണല്‍ റാങ്കിങ്ങില്‍ ശ്രീമാന്‍ രാജാറാംമോഹന്‍ റോയിയുടെ ഒന്നാം സ്ഥാനത്തിന് ഒരുഗ്രന്‍ വെല്ലുവിളിയായി മാറിയത്.

അമ്മയ്ക്ക് ഇപ്പോള്‍ ഒരു ചെറിയ പ്രശ്നമുണ്ട്; മാനസിക പ്രശ്നം. വട്ടല്ല! ഒരു ചെറിയ പേടി. നാട്ടിലെ ക്ഷേത്രങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി വഴിപാടിനത്തില്‍ വന്നു ചേരുന്ന വരുമാനത്തിന്‍റെ മെയിന്‍ സോഴ്സ് എന്‍റെ രണ്ടു കസിന്‍ ചേട്ടന്മാരുടെ വീടുകളാണ്. പെണ്ണ് വേണം! ഈ ചേട്ടന്മാരുടെ കല്യാണം നടക്കണം. ഗള്‍ഫ്‌ കാരായിപ്പോയതാണ് ഫിസിക്കലി 100% ഫിറ്റ്‌ ആയിരുന്ന ഇവന്മാരുടെ ഏക പോരായ്മ. ഈ കുറവ് തന്നെയാണല്ലോ എന്‍റെ ഒരേ ഒരു മകനും ഉള്ളത് എന്ന തിരിച്ചറിവാണ് എന്‍റമ്മയെ ഇപ്പോള്‍ ഇത്രയും ഭയചകിതയാക്കിയിരിക്കുന്നത്.! കാള പ്രഗനന്‍റ് ആണെന്ന് കേട്ടാല്‍ അപ്പൊ വടമെടുക്കുന്ന സ്വഭാവക്കാരിയായതിനാലും തന്‍റെ മകന്‍ ഒരു കെട്ടാച്ചരക്കായി ഗള്‍ഫില്‍ തന്നെ നിന്ന് പോകുമോ എന്ന പേടി കൊണ്ടും, പരിചയമുള്ളവരോടൊക്കെ 'എന്‍റെമോനും കൂടി ഒരു പെണ്ണ് വേണം' എന്ന ന്യായമായ ആവശ്യം ഉന്നയിക്കാനും, വേണ്ടി വന്നാല്‍ അപേക്ഷിക്കാനും അമ്മ ശീലിച്ചു. അതിന്‍റെ ആദ്യ പ്രതികരണമെന്ന നിലയ്ക്കാണ് ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം ലീല എന്ന ലീലാമ്മയുടെ വിരലുകള്‍ വീടിനുള്ളിലെ ചുവരില്‍ പെട്ടിയോടെ അടക്കം ചെയ്തിരുന്ന ആ കിളിയെ വീണ്ടും ചിലപ്പിച്ചത്.

സ്വന്തമായി ഒരു കല്യാണം കഴിച്ചിട്ടില്ലെങ്കിലും ലീലാമ്മ കല്യാണ ബ്രോക്കറാണ്‌, നമ്മുടെ കുടുംബ സുഹൃത്താണ്; സര്‍വ്വോപരി- സാധാരണ കിറുക്കിനും അപ്പുറം തലയ്ക്കുള്ളില്‍ ഓളങ്ങള്‍ അലതല്ലുന്ന രോഗമുള്ളവളാണ്!! സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, തോളത്ത് ഒരു കുഞ്ഞു ബാഗും തൂക്കി, റോഡിലേക്കിറങ്ങിയാല്‍ പിന്നെ കല്യാണ പ്രായമായവരെ മാത്രം ശ്രദ്ധിക്കാറുള്ള ലീലാമ്മയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ അറിയാം... ആള് മറ്റേതാണ് (കല്യാണ ബ്രോക്കര്‍ ) എന്ന്! "എന്നാലെന്താ അവര്‌ കൊണ്ട് വരുന്നതൊക്കെ നല്ല ഒന്നാം ക്ലാസ്‌ ആലോചനകള്‍ തന്നെയാ" എന്ന് അമ്മ ഊറ്റം കൊള്ളുമ്പോള്‍, ടാറ്റയുടെയും ബിര്‍ളയുടെയും ഇളമുറക്കാരായ തന്തമാര്‍ക്ക് ഇനിയും കല്യാണം കഴിപ്പിക്കാത്ത പെണ്മക്കള്‍ ഉണ്ടാവും എന്ന പ്രത്യാശയായിരുന്നു എന്‍റെയുള്ളില്‍.

"മോന്‍റെ ജോലി എന്തെരാണ്?" – ലീലാമ്മ എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം.
"സേഫ്റ്റി അഡ്വൈസര്‍ ആണ്" – അല്‍പ്പം ശബ്ദം ഇടറിച്ച് ഞാന്‍...
"അതെന്തെര്?" – ലീലാമ്മയുടെ രണ്ടാമത്തെ ചോദ്യം.
എന്നാല്‍ കഴിയും വിധം ഞാന്‍ കാര്യങ്ങള്‍ ലീലാമ്മയെ പറഞ്ഞു മനസ്സിലാക്കി.
"ഉം പ്രശ്നമാണ്... ഇപ്പൊ കൊഴപ്പം പെണ്‍പിള്ളാരുടെ തന്തമാര്‍ക്കാ. അവര് പേര്‍ഷ്യയില് പോയി കായിയുണ്ടാക്കി. ഇപ്പൊ പെണ്‍മക്കളെ പേര്‍ഷ്യാക്കാര്‍ക്ക് കൊന്നാലും കൊടുക്കൂല. ഇതെന്തെര് ലോകം?"
ലീലാമ്മ അപ്പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ ഗള്‍ഫ്‌ മല്ലുക്കുട്ടന്മാര്‍ക്ക് പെണ്ണ് തരാന്‍ മുന്‍ ഗള്‍ഫ്‌ മല്ലൂസ് ആയിരുന്ന പെണ്ണിന്‍റെ തന്തമാര്‍ക്ക് താല്‍പ്പര്യമില്ലത്രേ. ബ്ലഡി ഫാദര്‍ഇന്‍ ലോസ്. മൂരാച്ചികള്‍!!!

കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌ കീശയും ബാഗും ഗായത്രിയുടെ കട്ടിലിനടുത്തു വച്ച്, തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ കൊഞ്ചിച്ചു നിന്ന ലീലാമ്മയുടെ സെറിബ്രത്തില്‍ രൂപം കൊണ്ട ആ മെസ്സേജ് പതിഞ്ഞ ശബ്ദത്തില്‍ ആയമ്മയുടെ വായില്‍ നിന്നും പുറപ്പെട്ട് എന്‍റമ്മയെ ലക്ഷ്യമാക്കി വായുവിലൂടെ പാഞ്ഞു.!
"ടീ.... നിന്‍റെ മോന്‍റെ മറ്റേ സംഗതികളൊക്കെ എനിക്കൊന്നു കാണണം.!" - ഈശോയേ....ഇതെന്ത് സ്ത്രീ?!!
അല്‍പ്പ സമയം നിശബ്ദത. ആര്‍ക്കും ഒന്നും പറയാനില്ല. ഞാന്‍ ഇതൊന്നും കേട്ടതേയില്ല എന്ന മട്ടില്‍ ഗായത്രി ഉറങ്ങിക്കിടന്ന കൊച്ചിനെ തട്ടിയുണര്‍ത്തി വീണ്ടും താരാട്ട് പാടി ഉറക്കാന്‍ തുടങ്ങി.!
"എന്ത് സംഗതികള്? ലീല ചേച്ചി ഇതെന്തോന്ന്..... പിള്ളേരുടെ മുന്നേ വച്ച്..." – അമ്മ ആകെ നാണിച്ചു പോയി.
"പിന്നല്ലാതെ.... ചെക്കന് സംഗതികളൊന്നും ഇല്ലാതെ ഞാന്‍ ഒരു കല്യാണം നടത്തില്ല. പറഞ്ഞില്ലാന്ന് വേണ്ട. ങാ...." -മിസ്‌ ലീലാമ്മ മിസിസ്സ് അശ്ലീലാമ്മ ആയിത്തുടങ്ങി.!

അമ്മ എന്നെ ദയനീയമായോന്നു നോക്കി. രംഗം വഷളായേക്കും എന്ന് ഉള്‍വിളി കിട്ടിയ ഞാന്‍ റൂമിലേക്ക്‌ പാഞ്ഞു. ഉടുത്തിരുന്ന മുണ്ട് മാറ്റി ജീന്‍സ്‌ ഇട്ടു! അല്ല പിന്നെ, കളി കണിയാനോടോ.! അല്ലെങ്കിലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പാന്‍റ്സാണ് സേഫ്‌. പാന്‍റ്സ് തന്നെയാണ് സേഫ്‌; പാന്‍റ്സ് മാത്രമാണ് സേഫ്‌!!
"എടീ ആലോചിച്ച് നിക്കാതെ ചെക്കന്‍റെ ജാതകവും ഗ്രഹനിലയും എടുത്തോണ്ട് വാ.." – ലീലാമ്മ വീണ്ടും അലറി
"ഹോ!. അതായിരുന്നോ കാര്യം. ഇതാദ്യമേ അങ്ങ് പറഞ്ഞൂടായിരുന്നോ. ഞാന്‍ ചുമ്മാ.." – മഞ്ഞ് പെട്ടെന്നുരുകി. അമ്മയ്ക്കാശ്വാസം.. ഓരോ ശ്വാസത്തിലും. എനിക്കും!

ഹൃദയവും കരളും കൈമാറുന്ന ശ്രദ്ധയോടെ അമ്മ ജാതകവും ഗ്രഹനിലയും കൈമാറി. പഴംപൊരിയും ഉഴുന്ന് വടയും വാങ്ങുന്ന ലാഘവത്തോടെ ലീലാമ്മ അത് വാങ്ങി. പുറത്ത്, ഞങ്ങടെ പോമറേനിയന്‍ സുന്ദരി സൂസി ചെറുതായൊന്ന് കുരച്ചു. എല്ലാം ശുഭം!
"മോനൊരു കാര്യം ചെയ്യ്‌. എന്‍റെ കൂടെ വാ. എനിക്ക് ജാതകത്തിന്‍റെ കോപ്പി മതി. ഇതിന്‍റെ ഒരു കോപ്പി എടുത്തു തന്ന് എന്നെ ഒന്ന് വീട്ടില്‍ ആക്കി തന്നാല്‍ വലിയ ഉപകാരം" – ലീലാമ്മയുടെ ഒരു റിക്വസ്റ്റ്.
എന്നെ കല്യാണം കഴിപ്പിക്കാന്‍ പോകുന്ന സ്ത്രീ; ഇങ്ങനെ ഒരു ചേതമില്ലാത്ത ഉപകാരമെങ്കിലും ഞാന്‍ അവര്‍ക്ക് വേണ്ടി ചെയ്യണ്ടേ... വേണം.!

മഴയൊന്നു കനത്തു. ബൈക്കിന്‍റെ പിന്‍സീറ്റില്‍ നിന്നും ലീലാമ്മയുടെ ഒരു നിലവിളി. – "അയ്യോ എന്‍റെ ചന്ദനം!"
ഞാന്‍ വണ്ടി നിര്‍ത്തി. ലീലാമ്മ കയ്യിലുള്ള കീശ അമര്‍ത്തിപ്പിടിക്കുന്നു, വെള്ളം കയറാതെ.
"എന്താ അതിനുള്ളില്"
"ചന്ദനമാ മോനേ.."
"ചന്ദനോ?"
"ഉം... അങ്ങ് ഹരിദ്വാറിലെ ഒരു സ്വാമിയുടെ അടുത്തു നിന്നും എന്‍റെ ഒരു കൂട്ടുകാരി കൊണ്ട് വന്നതാ. മുഖത്ത് തേക്കാന്‍. കറുത്ത പാടുകള്‍ മുഴുവന്‍ പോകും; സിദ്ധൗഷധം! ഇതും വാങ്ങി വരുന്ന വഴിക്കാണ് മോന്‍റെ വീട്ടില്‍ കേറിയത്. മോന്‍ വണ്ടി വിട്ടോ.."

ലീലാമ്മയെ വീടിനു മുന്നില്‍ ഇറക്കി ഞാന്‍ ജാതകത്തിന്‍റെ കോപ്പി എടുക്കാന്‍ പോയി. തിരികെയെത്തി ഹോണ്‍ അടിച്ചപ്പോള്‍ ഇറങ്ങി വന്നത് 'പുതിയ മുഖം' ലീലാമ്മ! മൂക്കിന്‍റെ രണ്ടു തുള ഒഴികെ മുഖം മൊത്തം ചന്ദനം പൊത്തിയ ലീലാമ്മ.!!
"ചന്ദനക്കട്ട ആകെ നനഞ്ഞുകുഴഞ്ഞു പോയി. പിന്നെ ഞാന്‍ വെയ്റ്റ് ചെയ്തില്ല. വാരിയങ്ങു തേച്ചു. ഒരു ചെറിയ സ്മെല്ലുണ്ട്. ഈ പച്ചിലമരുന്നൊക്കെ ചേരുന്നതല്ലേ അതാ... പക്ഷെ സ്വാമി ഏതായാലും ഭയങ്കര സെറ്റപ്പാ. വിലപിടിപ്പുള്ള എന്തോ പ്രത്യേകതരം സാധനം കൊണ്ടാ ചന്ദനക്കട്ട പൊതിഞ്ഞിരുന്നത്. നല്ല പിതുപിതാന്ന്." –ലീലാമ്മ സ്വാമിയുടെ കട്ടയെപ്പറ്റി വാചാലയായി.!

ജാതകത്തിന്‍റെ കോപ്പി ലീലാമ്മയ്ക്ക് കൊടുത്ത് കല്യാണം ഏറെക്കുറെ ഉറപ്പാക്കിയ മട്ടില്‍ ഞാന്‍ വീട്ടിലെത്തി. അത്ഭുതം! അയല്‍പക്കത്തെ സ്ത്രീകളെല്ലാം വീട്ടില്‍ തടിച്ചു കൂടിയിട്ടുണ്ട്. എന്നെ കണ്ടപ്പോള്‍ ചിലരൊക്കെ അടക്കം പറയുന്നു. പെട്ടെന്നാണ് അത് കണ്ടത്. ഗായത്രിയുടെ മുറിയില്‍ നിന്ന് പുറത്തേക്ക് ഒരു ചെറിയ ക്യൂ.! മറുവശത്തു കൂടി തൊഴുതു പിടിച്ച കൈയ്യോടെ അമ്മച്ചി മാരും ചേച്ചിമാരും ഒക്കെ ഇറങ്ങി വരുന്നു. ശ്ശെടാ! ഇതെന്തു പാട്? ഞാന്‍ ഒന്ന് എത്തി നോക്കി. വരുന്നവരെല്ലാം കുഞ്ഞിന്‍റെ കാല്‍ തൊട്ട് തൊഴുന്നു!!! എന്നെ കണ്ട പാടേ ഗായത്രിയും അമ്മയും ചാടി പുറത്തിറങ്ങി.
"എന്താ എന്ത് പറ്റി?" – ഞാന്‍
"ചേട്ടാ.... ദിവ്യ..... എന്‍റെ മോള് ദിവ്യ..." – ഗായത്രി
"ആഹാ നീ കുഞ്ഞിന് പേരും ഇട്ടോ? ദിവ്യ. നല്ല പേര്." – ഞാന്‍
"അയ്യോ അതല്ല; മാതൃഭൂമിക്കാരുടെ നമ്പരുണ്ടോ അല്ലെങ്കി മലയാള മനോരമ?" – വീണ്ടും ഗായത്രി
"മലയാള മനോരമയോ? എന്തിന്.....?" – വീണ്ടും ഞാന്‍
"വേണ്ട വേണ്ട ഏഷ്യാനെറ്റ്‌ കാരെ വിളി. അതാവുമ്പോ ലോകം മൊത്തം കിട്ടും." – ഇത് അമ്മയുടെ വക.
"ഹാ! നിങ്ങള് കാര്യം പറയുന്നുണ്ടോ?"
"ചേട്ടാ... എന്‍റെ മോള്..."
"നിന്‍റെ മോള്..?"
"എന്‍റെ മോള് ദിവ്യ ശിശുവാണ് ചേട്ടാ ദിവ്യ ശിശു!!"
"ങേ..! ദിവ്യ ശിശുവാ...!! അതെങ്ങനെയായി?"

ഒന്നര മണിക്കൂര്‍ മുന്‍പ്‌ വരെ സാധാശിശുവായിരുന്ന പാവം കുഞ്ഞ് പെട്ടെന്ന് ദിവ്യ ശിശുവായി മാറിയ "സീക്രട്ട്" ഗായത്രിയില്‍ നിന്നും അറിഞ്ഞ ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാതെ കിട്ടിയ കസേരയില്‍ ചന്തി കുത്തി. അപ്പോഴും ദിവ്യശിശുവിനെ കാണാന്‍ വരുന്ന നാട്ടുകാര്‍ക്ക് ചായ ഇടാനും, പലഹാരം എടുക്കാനുമായി അമ്മ അടുക്കളയിലും, തന്‍റെ ദിവ്യ മകളുടെ 'യൂസ്ഡ് സ്നഗ്ഗി' യും അതിനുള്ളിലെ 'സീക്രട്ടും' 'ദിവ്യ ചന്ദനക്കട്ട'യായി രൂപാന്തരം പ്രാപിച്ച അത്ഭുത കഥ വിരുന്നുകാരോട് വീണ്ടും വീണ്ടും പറഞ്ഞ് ഗായത്രി കുഞ്ഞിന്‍റെയടുത്തും ബിസിയായിരുന്നു!!!

120 comments:

ആളവന്‍താന്‍ said...

ഒന്നര മാസം. ഇടവേള ഒരല്‍പ്പം കൂടിപ്പോയി.
എന്നോ വായിച്ച ഒരു പത്ര വാര്‍ത്തയാണ് ഇതിനാധാരം.

അനൂപ്‌ said...

വീടിനുള്ളിലെ ചുവരില്‍ പെട്ടിയോടെ അടക്കം ചെയ്തിരുന്ന ആ കിളിയെ വീണ്ടും ചിലപ്പിച്ചത്.
സംഗതി സൂപ്പര്‍ ഇനി ഇടവേള ഇത്രേം വേണ്ട മാഷെ ....

Anonymous said...

പൊതി എങ്ങനെ മാറിപോയി..അത് മനസ്സിലായില്ല..കഥ ഉഗ്രന്‍...ശരിക്കും സംഭവിച്ചതാണോ..?

Joji said...

പാവാം ലീലാമ്മ.. ആദ്യം ലീലാമ്മയെക്കുറിച്ചു പറഞ്ഞു “ആള് മറ്റേതാണന്നു”.. പിന്നെ അവരെ അശ്ലീലാമ്മ ആക്കി.. ഒടുവില്‍ സീക്രട്ട് ഫേസ് പായ്ക്കും ഇടീച്ചു.. പാവം..

ശ്രീ said...

ഹ ഹ. ദിവ്യ ശിശുവും ചന്ദനക്കട്ടയും!

കലക്കി

രമേശ്‌ അരൂര്‍ said...

"ഉണ്ണി മൂത്രം പുണ്യാഹം
ഉണ്ണി .....ചന്ദനം " എന്നാണല്ലോ മഹാ കവി പാറസാല പപ്പന്‍ പറഞ്ഞിട്ടുള്ളത് !!(ഉവ്വോ ?)
സംഗതി കൊള്ളാം ...
പക്ഷെ വീടിനുള്ളിലെ സ്നഗ്ഗി പൊതി എങ്ങനെ ലീലാമ്മയുടെ കയ്യില്‍ വന്നു ?
"ഞാന്‍ വണ്ടി നിര്‍ത്തി. ലീലാമ്മ കയ്യിലുള്ള കീശ അമര്‍ത്തിപ്പിടിക്കുന്നു,"
കയ്യില്‍ കീശയോ ? പരിണാമ "ഗുസ്തി"ക്കിടയില്‍ ധൃതി കൂടിപ്പോയോ വിമലേ..? മാനുഫാക്ച്ചറിന്ഗ് ദിഫക്റ്റ് മാറ്റി ഒനനോടെ
മുറുക്കാമായിരുന്നു ...ആശംസകള്‍ ...

Ismail Chemmad said...

ഹ,ഹ കലക്കീട്ടോ
പിന്നെ പൊതി മാറി പോയത് ഒന്ന് വിശധമാക്കാമായിരുന്നു

കുസുമം ആര്‍ പുന്നപ്ര said...

അപ്പോള്‍ ലീലാമ്മയുടെ മുഖത്ത്..കൊള്ളാം വിമലേ..കലക്കിയിട്ടുണ്ട്

ആളവന്‍താന്‍ said...

മഞ്ഞു തുള്ളി, രമേശ്‌,ഇസ്മായില്‍ ---"കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌ കീശയും ബാഗും ഗായത്രിയുടെ കട്ടിലിനടുത്തു വച്ച്, തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ കൊഞ്ചിച്ചു നിന്ന ലീലാമ്മ" എന്ന വരി ഒന്നുകൂടി അമര്‍ത്തി വായിച്ചു നോക്കൂ. എന്ത് സംഭിവിച്ചു എന്ന് പിടികിട്ടും.

Unknown said...

ഹ..ഹ...,ഇത് കലക്കി..
ചിരിപ്പിച്ചു..ചന്ദന ഗാട്ട!!!
ഇതും ഒരൊന്നൊന്നര ഗുദ്രാഗാട്ട..തന്നെ..!!

ഹംസ said...

ഹ ഹ ഹ..... അപ്പോ ലീലാമ്മയുടെ മുഖത്തെ കറുത്ത പുള്ളികൾ പെട്ടന്ന് മാഞ്ഞു പോവുമല്ലോ ദിവ്യശിശുവിന്റെ ഔഷദ ഗുണമുള്ള “ചന്ദന”മല്ലെ മുഖത്ത് വാരി തേച്ചത്.... ഹിഹിഹി...... അവസാനം കുറെ ചിരിച്ചൂട്ടോ.... ലീലമ മുഖത്ത് തേച്ചതിനേക്കാൾ തമാശയായി തോന്നിയത് ദിവ്യശിശുവിനെ കാണാൻ വീട്ടിൽ ക്യൂ നിൽക്കുന്ന ഭഗ്തജനങ്ങളെ കുറിച്ചായിരുന്നു.

Anonymous said...

അടിപൊളി. ഓർത്ത് ചിരിക്കാനുള്ള പ്രയോഗങ്ങൾ ഒത്തിരി. വളരെ നന്നായി.

Elayoden said...

ഞങ്ങള്‍ ഗള്‍ഫ്‌ മല്ലുക്കുട്ടന്മാര്‍ക്ക് പെണ്ണ് തരാന്‍ മുന്‍ ഗള്‍ഫ്‌ മല്ലൂസ് ആയിരുന്ന പെണ്ണിന്‍റെ തന്തമാര്‍ക്ക് താല്‍പ്പര്യമില്ലത്രേ. ബ്ലഡി ഫാദര്‍ഇന്‍ ലോസ്. മൂരാച്ചികള്‍!!!

ഇത് കലക്കീ ട്ടോ..

മിസിസ്സ് അശ്ലീലാമ്മ കാരണം ഒരു ദിവ്യ അമ്മാവാനായല്ലോ.. ആശംസകള്‍..

അഭി said...

കൊള്ളാം മാഷെ

Anil cheleri kumaran said...

കലക്കീട്ടൊ..

sm sadique said...

ഇപ്പൊ കൊഴപ്പം പെണ്‍പിള്ളാരുടെ തന്തമാര്‍ക്കാ. അവര് പേര്‍ഷ്യയില് പോയി കായിയുണ്ടാക്കി. ഇപ്പൊ പെണ്‍മക്കളെ പേര്‍ഷ്യാക്കാര്‍ക്ക് കൊന്നാലും കൊടുക്കൂല. ഇതെന്തെര് ലോകം?"
ലീലാമ്മ അപ്പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ ഗള്‍ഫ്‌ മല്ലുക്കുട്ടന്മാര്‍ക്ക് പെണ്ണ് തരാന്‍ മുന്‍ ഗള്‍ഫ്‌ മല്ലൂസ് ആയിരുന്ന പെണ്ണിന്‍റെ തന്തമാര്‍ക്ക് താല്‍പ്പര്യമില്ലത്രേ. ബ്ലഡി ഫാദര്‍ഇന്‍ ലോസ്. മൂരാച്ചികള്‍!!!

അത് ഞാൻ പറയാം….; അല്ലെ വേണ്ടാ………………../?

Pony Boy said...

ഉണ്ണിമൂത്രം പുണ്യാഹം ഉണ്ണ്യപ്പി ഉണ്ണിയപ്പം എന്ന് കലാഭവൻ മണി ഏതോ സിനിമയിൽ പറയുന്നുണ്ട്..

ജന്മസുകൃതം said...

ഒന്നരമാസത്തെ ഇടവേള യായാല്‍ എന്താ ..കൊണ്ട് ചാര്‍ത്തിയത് ഒരൊന്നൊന്നര സീക്രട്ട് പായ്ക്ക് അല്ലേ ...
കാരണവപ്പട്ടം തന്ന അനന്തിരവള്‍ക്കും കൊടുത്തു ഒരു കുത്ത്.
വിമല്‍ ...എന്നെ ചിരിപ്പിക്കാന്‍ ഇതൊന്നും പോര .എത്രയുംവേഗം മറ്റൊരെണ്ണം പോരട്ടെ.
കൊള്ളം നന്നായി ട്ടോ.

മാനസ said...

ഹേയ്,'തിരുവോണ'മോ,എന്റെ നക്ഷത്രം ആണല്ലോ...
അപ്പൊ ദിവ്യക്കുഞ്ഞു ആയതില്‍ അതിശയിക്കാനില്ല...:)

ഡാ,
''ഞാന്‍ ഇതൊന്നും കേട്ടതേയില്ല എന്ന മട്ടില്‍ ഗായത്രി ഉറങ്ങിക്കിടന്ന കൊച്ചിനെ തട്ടിയുണര്‍ത്തി വീണ്ടും താരാട്ട് പാടി ഉറക്കാന്‍ തുടങ്ങി.!'
ഈ സീന്‍ ഓര്‍ത്തു ഞാന്‍ കുറെ ചിരിച്ചു...:)

പിന്നെ ഇപ്പൊ ഭക്തി export‌ ചെയ്യുന്ന കാലമല്ലേ !!
നല്ല സ്കോപ് ഉണ്ടല്ലോ.:P
എക്സ്- ഗള്‍ഫ്‌ ആകാന്‍ റെഡി ആയിക്കോ.
അമ്മേടെ ടെന്ഷനും തീരും...ഹിഹി
[ഞാന്‍ ഓടി...]

Sureshkumar Punjhayil said...

Daivathinte Vikrithikal...!

Manoharam, Ashamsakal...!!!

MOIDEEN ANGADIMUGAR said...

നമ്മുടെ സമൂഹത്തിൽ നാൾക്കുനാൾ കൂടിവരുന്നഅന്ധവിശ്വാസത്തേയും,അനാചാരത്തേയുംശരിക്കും തുറന്നുകാട്ടി ഈ ലേഖനം.നർമ്മത്തിൽ ചാലിച്ച് മനോഹരമായി അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ

മഹേഷ്‌ വിജയന്‍ said...

നന്നായിരിക്കുന്നു ആളവന്താന്‍...
നര്‍മ്മത്തിന് പിന്നില്‍ പതിഞ്ഞു കിടക്കുന്ന ഈ സാമൂഹ്യ പ്രശ്നങ്ങള്‍ ചിന്തിപ്പിക്കുന്നവ ആണ്..

Praveen said...

നന്നായിടുണ്ട് വിമലേ , പ്രാസങ്ങളും ഉപമകളും കുറച്ചിടുള്ള പുതിയ ശൈലിയും നന്നായി വഴങ്ങുനുണ്ട്. ഹാസ്യം നന്നായി ഫലിച്ചിടുണ്ട്.
keep it up .....

kARNOr(കാര്‍ന്നോര്) said...

ഞാനും തിരുവോണമാ.. ഞങ്ങള്‍ക്ക് ഇങ്ങനെ ചില ദിവ്യത്വങ്ങള്‍ ഒക്കെയുണ്ട്.

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം
നന്നായി എഴുതി!
:)

ശ്രീക്കുട്ടന്‍ said...

ലീലാമ്മയെ ചന്ദനം പൂശിപ്പിച്ചു നാറ്റിക്കൊളമാക്കിയല്ലേ..ഈ പാപമൊക്കെതീരാതെ എവിടുന്നു പെണ്ണു കിട്ടാനാ...

ഭായി said...

എന്നിട്ട് ലീലാമ്മക്ക് ഗ്ലാമർ വെച്ചോ..? :))

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആളൂസ്....
ഇടവേള കഴിഞ്ഞുള്ള വരവ് എന്തായാലും
മോശമായില്ല.പുതിയ സ്ഥാനം,(അതിനു അഭിനന്ദനങ്ങള്‍) ദിവ്യ ശക്തി...
എന്റെ മകളുടെ നാളും തിരുവോണമാണ്...
ആ ചന്ദനപ്പൊതി മാറിയത് ആദ്യം ചെറിയൊരു കണ്ഫ്യൂഷന്‍ ഉണ്ടാക്കി...
പിന്നീടൊരു തവണ കൂടി വായിച്ചപ്പോ സംഗതി മനസിലായി...
കോട്ട് ചെയ്ത് എഴുതാനാണെങ്കില്‍ ഒരുപാടുണ്ട്...അതു കൊണ്ട് തല്‍ക്കാലം അതു വേണ്ടന്ന് വെക്കുന്നു...അടിപൊളി എന്ന വാക്കില്‍ നിര്‍ത്തുന്നു....

റാണിപ്രിയ said...

“ഗ്ഗൊള്ളാം” ഹി ഹി ഹി.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മുഖത്ത് പുരട്ടാനുള്ളതിനു പകരം അകത്തേക്ക് കഴിക്കാനുള്ള വല്ല സിദ്ധൌഷധം ആണ് സ്വാമി കൊടുത്തിരുന്നെങ്കില്‍..?
പ്രാന്തുപിടിച്ചു കുളിക്കാതെ നടക്കുന്നവനെ ദൈവമാക്കുന്ന നാടല്ലേ. ക്യൂ ഉണ്ടായില്ലേന്കിലെ അത്ഭുതമുള്ളൂ !

രമേശ്‌ അരൂര്‍ said...

വീണ്ടും വന്നു "അമര്‍ത്തി " വായിച്ചു

Sranj said...

ഒരു ചെറിയ സ്മെല്ലുണ്ട്. ഈ പച്ചിലമരുന്നൊക്കെ ചേരുന്നതല്ലേ അതാ...

പാവം ലീലാമ്മ...
പിന്നെ തിരുവോണം നക്ഷത്രം... അതു ദിവ്യ ശിശു തന്നെയാണ് ട്ടോ...

Jishad Cronic said...

വളരെ നന്നായി മുത്തെ, പിന്നെ ഇനിമേലില്‍ ഷട്ടര്‍സ്റ്റോക്ഫോട്ടോകള്‍ ഇടല്ലേ മോനെ...പണിയാകും കേട്ടോ...

(കൊലുസ്) said...

സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, തോളത്ത് ഒരു കുഞ്ഞു ബാഗും തൂക്കി, റോഡിലേക്കിറങ്ങിയാല്‍ പിന്നെ കല്യാണ പ്രായമായവരെ മാത്രം ശ്രദ്ധിക്കാറുള്ള ലീലാമ്മയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ അറിയാം...
വായിക്കുംപോള്‍ ഇതൊക്കെ ഫീല്‍ ചെയ്തിട്ടാ വായിച്ചേ. നന്നായി കേട്ടോ.

ബോറന്‍ said...

അല്ലെങ്കിലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പാന്‍റ്സാണ് സേഫ്‌. പാന്‍റ്സ് തന്നെയാണ് സേഫ്‌; പാന്‍റ്സ് മാത്രമാണ് സേഫ്‌!!

ലതാണ്..... ലതാണ് ശരി..

കൂതറHashimܓ said...

ഹഹഹഹാ
തുടക്കം ഒക്കെ നല്ലത് . നന്നായി പറഞ്ഞു.

അവസാനത്തെ നുണ ഇത്തിരി ഓവറയീലേ ചെക്കാ?

Unknown said...

ഗോള്ളാം ...ചിരിച്ചു ചിരിച്ചു അവസാനം കരിച്ചില്‍ വന്നു

ജയരാജ്‌മുരുക്കുംപുഴ said...

sangathy rasakaramayi..... aashamsakal..

TPShukooR said...

ശരിക്കും ചിരിപ്പിച്ചു. ഒന്നര മാസം വൈകിയാലെന്താ.. ഇത്ര നന്നായി എഴുതിയില്ലേ? തമാശ കലര്‍ത്തി ഇങ്ങനെ എഴുതാന്‍ കഴിയുന്നത് തന്നെ ഒരു വ്യത്യസ്തതയാണ്.

Typist | എഴുത്തുകാരി said...

പാവം പാവം ലീലാമ്മ!

ametureBlogger said...

ഗുദ്രാ ഗാട്ടയ്ക്കു ശേഷമുള്ള ഗ്യാപ്പ് ഇത്രയും വേണ്ടായിരുന്നു.എക്സ്. ഗൾഫ് തന്തമാരെക്കുറിച്ചുള്ള പരാമർശം കൊള്ളാം. "ഹൃദയവും കരളും കൈമാറുന്ന ശ്രദ്ധയോടെ അമ്മ ജാതകവും ഗ്രഹനിലയും കൈമാറി. പഴംപൊരിയും ഉഴുന്ന് വടയും വാങ്ങുന്ന ലാഘവത്തോടെ ലീലാമ്മ അത് വാങ്ങി". ശരിക്കും ചിരിപ്പിച്ചു

Unknown said...

ഒന്നരമാസത്തെ ഇടവേള ഒറ്റ പോസ്റ്റു കൊണ്ട് നികത്തിട്ടോ.
ഒന്നാന്തരം.

sijo george said...

-കഴിഞ്ഞ എട്ടൊമ്പത് മാസക്കാലമായി അഞ്ച്‍‌‌‌‌‍‍‍ കോടിയും ബി.എം.ഡബ്ലിയൂ വും സ്വപ്നം കണ്ടിരുന്ന എന്‍റെ അളിയന്‍ സ്ത്രീധനസമ്പ്രദായത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുടെ ഇന്‍റര്‍നാഷണല്‍ റാങ്കിങ്ങില്‍ ശ്രീമാന്‍ രാജാറാംമോഹന്‍ റോയിയുടെ ഒന്നാം സ്ഥാനത്തിന് ഒരു വെല്ലുവിളിയായി മാറിയത്.-

അതിനർത്ഥം അളിയന്റെ കടമിത് വരെ വീട്ടിയിട്ടില്ല, എന്നല്ലേ.. :) പിന്നെ, നാട്ടിലെത്തീപ്പോ ഒന്ന് മുഖം മിനുക്കാൻ ശ്രമിച്ച തനിക്ക് തന്നെ പറ്റിയ അക്കിടിയല്ലേ മാഷെ ഇത്..:) കലക്കീട്ടോ..

Manoraj said...

ഹ..ഹ.. വിമലേ.. ഇതാ പറയുന്നേ ചിറയങ്കീഴുകാരെ ചാരിയാല്‍ ചന്ദനം (സത്യമായിട്ടും മറ്റേത് ഞാന്‍ പറയില്ല) മണക്കുമെന്ന്.. ഇത് കലക്കി കേട്ടോ..

പട്ടേപ്പാടം റാംജി said...

ഇതാണ് ഇയിടെയായി ഒരു ചന്ദനത്തിന്റെ മണം.
എന്നാലും പാവം ലീലാമ്മ.
സംഗതി ഉഷാറായി.
കുറെ നാള്‍ പോസ്റ്റൊന്നും കാണാതിരുന്നപ്പോള്‍ എവിടെപ്പോയി എന്ന് കരുതി.

mini//മിനി said...

എന്നാലും ഈ ദിവ്യ,,,, നന്നായി,

അന്ന്യൻ said...

ടാ ആ ലീലാമയുടെ നമ്പർ ഒന്നു തരോ? എന്റെ വീട്ടിലേക്കും ഒന്നു പറഞ്ഞുവിട്ടു നോക്കട്ടെ, വല്ല പ്രയോജനവുമുണ്ടായാലോ... ;)
ടാ.. സൂപ്പർ... കുറേ ചിരിച്ചു, ഒന്നര മാസം വൈകിയെങ്കിലും നഷ്ട്ടമില്ല.

ente lokam said...

രമേഷ്ജി ആണ് പറഞ്ഞത് ഗള്‍ഫ്‌ കാര്‍ക്ക് വില
ഇല്ലാത്ത കാര്യം വിമല്‍ പറഞ്ഞെന്നു..അപ്പൊ വന്നു
നോക്കിയതാ...വിമല്‍ സ്റ്റൈല്‍..അടി പൊളി..
കുറെ പ്രധാനപ്പെട്ട കാര്യങ്ങള്‍ അതിന്റെ ഇടയ്ക്കു
മുങ്ങിപ്പോകാതെ ഇരിക്കട്ടെ..ഉണ്ണി ചന്ദനം...
വാവോ...ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്തി .വാ..വാവോ..

Unknown said...

വിമല്‍,
ആ കൊച്ചിന്റെ ജാതകം ഒന്നെഴുതിക്കണം കേട്ടോ!!!
സത്യത്തില്‍, 'ദിവ്യത്വം' വല്ലതും ഉണ്ടോ... എന്നു നമുക്കറിയില്ലല്ലോ?!!
ഇപ്പോള്‍ കുറച്ചായിട്ടു സ്ത്രീ ബ്രോക്കര്‍മാര്‍ക്കാണു പ്രിയം!
ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍സ് ഉണ്ടെന്നാണു കേള്‍ക്കുന്നത്!
സംഗതി കലക്കീ ട്ടോ?

അനീസ said...

already ആ വീട്ടില്‍ ഒരു ദിവ്യ ജന്മം ഉണ്ടല്ലോ ആ കുഞ്ഞിന്റെ അമ്മാവന്‍ ‍, ഒരു വീട്ടില്‍ രണ്ടു ദിവ്യ ജന്മങ്ങള്‍ undavilallo , , സത്യം എന്നാണ് നാടുകരോദ് അറിയിക്കുന്നത്, വെറുതേ അമ്മ ചായ ഇടാന്‍ കാശു കളയേണ്ട

Jazmikkutty said...

വായിക്കാന്‍ താമസിച്ചു..വൈകികിട്ടിയ ഫേസ് പാക്കിട്ടു മുഖം മിനുക്കുകയാ...നന്നായിട്ടോ...അമ്മാവന് ആശംസകള്‍..

എന്‍.ബി.സുരേഷ് said...

തമാശയ്ക്കായി ഇത്തിരി മസിലുപിടിക്കേണ്ടി വരുന്നുണ്ട്. അനായാസം ഒഴികട്ടെ... എന്നാലും സംഭവത്തിൽ ഒരു ഇതൊക്കെയുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിലെ നർമ്മത്തേക്കാൾ കൂർമ്മമായ സംഗതികൾ...
ഇപ്പോൾ വിവാഹ കർമ്മം നടത്താൻ പെടാപാടൂപെടൂന്ന ഗൾഫിലുള്ള യുവതുർക്കികളായ കർമ്മദീനരുടെ കഥനം ചന്ദനം പോലെ ചാലിച്ചണിയിച്ചതാണ് കേട്ടൊ വിമൽ

കുഞ്ഞൂസ് (Kunjuss) said...

അപ്പോള്‍ ഇതായിരുന്നു ല്ലേ, അന്ന് ലീലാമ്മയുടെ പിടിയില്‍ ആണെന്ന് പറഞ്ഞ സംഭവം...?
ഉപമകളും വ്യത്യസ്തമായ ശൈലിയും കോര്‍ത്തിണക്കിയ നര്‍മം അസ്സലായീ ട്ടോ...

ഷെരീഫ് കൊട്ടാരക്കര said...

എന്നലും എന്റെ പയ്യനേ! തന്റെ കയ്യില്‍ ഇത്രേം ചരക്ക് ഉണ്ടായിരുന്നെന്ന് എറുണാകുളത്ത് വെച്ച് കണ്ടപ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ മോനേ!
ഇപ്പോ എനിക്ക് ഒരു ഭയം മാത്രമേ നിലവിലുള്ളൂ . കുഞ്ഞിന്റപ്പീം വിശുദ്ധ ചന്ദനവും തിരിച്ചറിയാന്‍ കഴിയാത്ത ലീലാമ്മ തനിക്ക് തരപ്പെടുത്തി കൊണ്ട് വരുന്ന പെണ്ണ് ഏത് സൈസ് ആയിരിക്കുമെന്ന ഭയം.മോനേ! നല്ലവണ്ണം ശ്രദ്ധിച്ചോളണേ!

ഇനി ഒരു കൊച്ച് സത്യം കൂടി. വാ‍യിച്ചപ്പോള്‍ അദ്യം അത്ര എഫക്റ്റ് ആയില്ല. പിന്നെ രണ്ടാമത് ഒന്ന് കൂടി വായിച്ചപ്പോഴാണ്..ഹോ! അതെങ്ങിനാ പറയുന്നേ...അതങ്ങ് കലക്കി കുട്ടാ. അഭിനന്ദനങ്ങള്‍.

അലി said...

ദിവ്യ ചന്ദനം പുരട്ടിയ മുഖവുമായിട്ടാണല്ലോ വിമലേ ഇനി ലീലാമ്മ കല്യാണത്തിനും വരിക!

പോസ്റ്റ് സൂപ്പറായി. അഭിനന്ദനങ്ങൾ!

Naushu said...

കലക്കീട്ടോ

sreee said...

“ഒരു ചെറിയ സ്മെല്ലുണ്ട്. ഈ പച്ചിലമരുന്നൊക്കെ ചേരുന്നതല്ലേ അതാ... പക്ഷെ സ്വാമി ഏതായാലും.......നല്ല പിതുപിതാന്ന്." പാവം ലീലാമ്മ.ഇത്ര ബോധമില്ലാത്തതിനെ പെണ്ണ് തിരയാൻ ഏൽ‌പ്പിക്കുന്നതു ആലോചിചു വേണം. വായന രസമായി.

pournami said...

hahah vimal orupadu chirichu.kollam

ഒഴാക്കന്‍. said...

പഹയ ചിരിപ്പിച്ചു .. എന്നാലും ജനിച്ച ഉടനെ ഇത്ര ചന്ദനമോ ...:)

സാബിബാവ said...

എന്ബി സാറ് പറഞ്ഞപോലെ വിഷയത്തിലെ ആ ഒരിത് എനിക്കും പിടിച്ച്
ചിരിക്കാനും കഴിഞ്ഞു
ഗുദ്രാ ഗട്ടയെക്കാള്‍ നന്നായി

കണ്ണനുണ്ണി said...

ഇത് പോലെ പൊതിക്ക് പകരം കൈലി മാറിപ്പോയ ഒരു കഥയുണ്ട് ഞങ്ങടെ നാട്ടില്‍ . എന്നെങ്കിലും പോസ്റ്റ്‌ ആയി എഴുതണം

K@nn(())raan*خلي ولي said...

നിനക്ക് സംഗതി പോരെന്നു ഈയിടെ നിന്റെയൊരു സുഹൃത്ത്‌ പറഞ്ഞിരുന്നു. ലീലാമ്മേടെ ഒരു ഭാഗ്യം!
കല്യാണം പറ. കണ്ണൂരാന്‍ വരും.

Sidheek Thozhiyoor said...

ലീലാമ്മയോട് ഇനി കൂടുതല്‍ അടുത്ത് നില്‍ക്കണ്ട മാഷേ, ചന്ദന ഗന്ധം പ്രശ്നമാവും..

ശങ്കരനാരായണന്‍ മലപ്പുറം said...

സമ്മതിക്കണം!

Villagemaan/വില്ലേജ്മാന്‍ said...

ലീലാമ്മയെ പിന്നെ കണ്ടാരുന്നോ ! അല്ല പാടൊക്കെ പോയോ എന്ന് അറിയാനാ!

സത്യത്തില്‍ ഗള്‍ഫ് മല്ലുക്കുട്ടന്മാര്‍ക്ക് പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ?

സാജിദ് ഈരാറ്റുപേട്ട said...

കലക്കി... മൊത്തത്തില്‍ ദിവ്യങ്ങളുടെ കഥയൊക്കെ ഏതാണ്ട് ഇതേപോലെ തന്നെയാ

നികു കേച്ചേരി said...

സംഗതി നുണയായാലെന്താ!!! നന്നായി ഏറ്റു
ആശംസകൾ

ente lokam said...

വിമലിന്റെ കഥ ഒക്കെ സസ്പെന്‍സ് തന്നെ.
ഇപ്പൊ ഒന്ന് കൂടി വായിച്ചു.അപ്പൊ ഒരു സംശയം. ലീലാമ്മ പെണ്ണ് കേട്ടികുക ആണെങ്കിലും ഇത് വരെ സ്വന്തം ആയി കെട്ടിച്ചിട്ടില്ല അല്ലെ? അപ്പൊ സ്നഗ്ഗി പൊതി കണ്ടാല്‍ തിരിച്ചു അറിയില്ല..സത്യം..
അപ്പോപ്പിന്നെ മഹര്‍ഷി ഫേസ് പായ്ക്ക് ചന്ദനം
കൊടുത്തു വിട്ടത് സ്നാഗ്ഗ്യില്‍ പൊതിഞ്ഞു ആയിരുന്നോ?
ഗായത്രിക്ക് അത് മാറിപ്പോവാന്‍..അതോ അവിടെയും ദിവ്യ സ്നഗ്ഗി പിറന്നൊ?കഥയില്‍ ചോദ്യം ഇല്ല എങ്കില്‍ ഞാന്‍ ചോദിച്ചിട്ടില്ല കേട്ടോ...എന്തായാലും വാചകങ്ങള്‍
കലക്കി..ഹൃദയം കൈമാറും പോലെ അമ്മയും വട
വാങ്ങും പോലെ ലീലാംമയും ...അഭിനന്ദനങ്ങള്‍..

Mr. ബ്ലോഗര്‍ര്‍ര്‍..! said...

gud but not bad.

Unknown said...

കഥ രസികനായി, ലീലാമ്മയുടെ ആ പുതിയ ഫേസ്‌ പായ്ക്ക് കുറച്ചു കടന്ന കയ്യായിപ്പോയി!

yousufpa said...

ഹ..ഹ....ഹ......

Raghunath.O said...

നന്നായിരിക്കുന്നു

ചിതല്‍/chithal said...

ആളേ... അക്രമായിപ്പോയി! ഇത്‌ മിസ്സാവാൻ വയ്യേ.. വയ്യ!
സോറി ചങ്ങാതി.. ഇത്തിരി തിരക്കായിപ്പോയതുകൊണ്ടാ..
മുറിയിൽ ക്യൂ നിന്ന ഭക്തജനത്തിനു് കൊടുക്കാൻ പ്രസാദം തികഞ്ഞുവല്ലോ, ല്ലേ?
മുറിയിൽ പച്ചമരുന്നിന്റെ ഗന്ധം...

chithrakaran:ചിത്രകാരന്‍ said...

ഉണ്ണി മൂത്രം പുണ്ണ്യാഹം എന്നു കേട്ടിട്ടുണ്ട്. ഇപ്പോ ഉണ്ണി ചന്ദനത്തെക്കുറിച്ചുമറിഞ്ഞു :)

വിരോധാഭാസന്‍ said...

ഹും സൂപ്പര്‍..!!

ആശംസകള്‍

മുകിൽ said...

വെറുതെയല്ല പെണ്ണുകിട്ടാത്തത്.. ദല്ലാളിന്റെ മുഖത്ത് ഈ ഫേസ് പാക്കല്ലേ ഇടീക്കുന്നത്! കിട്ടിയതു തന്നെ പെണ്ണ്.

ശ്രീനാഥന്‍ said...

പരമരസികനായിട്ടുണ്ട്! ലീലാമ്മചേച്ചിയുടെ ചോദ്യം ചെയ്യൽ വളരെ രസകരമായി തോന്നി, എന്നാലും ചേച്ചീടെ മുഖത്ത്... ! അടിപൊളി

Sathyanarayanan kurungot said...

narmmam ventathra othittuntu. vistharam ithri kootiyo ennoru samsahayam asaram illathilla.ezhuthi ezhuthi angatu theliyatte. nom allathe entho parayana. nannayirikkappa - sreyassayirikku.

hafeez said...

ഹ ഹ ഹ .. വളരെ നന്നായി. മുഖം ഇനി കണ്ണാടി പോലെ മിന്നും

Echmukutty said...

ഇങ്ങനെയാണ് കല്യാണം ആലോചിയ്ക്കുന്നതല്ലേ?
ഗംഭീരമായിട്ടുണ്ട്.

jayanEvoor said...

“അല്ലെങ്കിലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പാന്‍റ്സാണ് സേഫ്‌. പാന്‍റ്സ് തന്നെയാണ് സേഫ്‌; പാന്‍റ്സ് മാത്രമാണ് സേഫ്‌!!”
കൊള്ളാം!

(പക്ഷേ ലീലാമ്മയ്ക്ക് സ്നഗ്ഗിക്കുള്ളിലെ അപ്പിയും, ചന്ദനവും തമ്മിൽ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതിൽ ഒരു അസ്വാഭാവികത ഉണ്ട്.)

Unknown said...

ആളവന്താന്‍,
നന്നായിരിക്കുന്നു ...
ആശംസകള്‍

എന്‍.പി മുനീര്‍ said...

നര്‍മ്മ ഭാവനയിലുള്ള എഴുത്ത് എന്നും രസകരം
തന്നെ..ആളവന്താന്റെ ഈ വരവും ചിരിപ്പിച്ചു

വശംവദൻ said...

:)

കൊള്ളാം.

aniyan said...

നന്നയിരിക്കുന്നു അളിയാ....

പാവത്താൻ said...

എന്നിട്ടവരുടെ മുഖം സുന്ദരമായി, അവരൊരു സുന്ദരിയായി മാറി എന്നൊന്നും പറയല്ലേ...... പിന്നെ ആള്‍ക്കാരുറ്റെ ക്യൂവായിരിക്കും വീട്ടില്‍. ആ കുഞ്ഞിനു സ്വൈര്യം കിട്ടില്ല.

റശീദ് പുന്നശ്ശേരി said...

വിശ്വസിച്ചാലും ഇല്ലെങ്കിലും.
എന്ന പ്രോഗ്രാമിലേക്ക് പറ്റും
നന്നായിരിക്കുന്നു

ആളവന്‍താന്‍ said...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...

siya said...

ഇതൊക്കെ എങ്ങനെ എഴുതി പിടിപ്പിക്കുന്നു ?ഒരു അമ്മാവന്റെ വേദനകള്‍ !!!,ഇത് എല്ലാം ഗായത്രി വായിക്കുമല്ലോ ?എന്തായാലും പെണ്ണ് കെട്ടുന്നവരെ നര്‍മ്മ കഥകള്‍ ഒരുപാട് എഴുതുവാന്‍ കഴിയട്ടെ ....

mayflowers said...

പടച്ചോനേ..ഇതിത്തിരി കൂടിപ്പോയി..
ഇനി ഫെയിസ് പാക്കിടുന്ന എല്ലാ തരുണികളും രണ്ട് വട്ടം ചിന്തിക്കും..ഉറപ്പ്!

jyo.mds said...

ന്നാലും ഇതിത്തിരി കടന്ന കയ്യായി.
രസകരമായി എഴുതി.

മാനസ said...

ഡാ,
മറ്റേ സംഭവം ( ദിവ്യക്കുഞ്ഞു ചന്ദനം ) തപാലില്‍ കിട്ടുമോ /ഓണ്‍ലൈന്‍ ബുക്ക്‌ ചെയ്യാന്‍ പറ്റുമോ ??
വീനസ്‌ വില്യംസ് അന്വേഷിച്ചിരുന്നു..

ആളവന്‍താന്‍ said...

ചേച്ചീ.... വീനസ്‌ വില്ല്യംസ്‌ കുളിച്ചാല്‍ ഷറപ്പോവ ആവില്ലല്ലോ...!

മാനസ said...

കുറഞ്ഞ പക്ഷം ഒരു കൂര്‍ണ്ണിക്കോവ എങ്കിലും ആവാല്ലോ ....

ഹെന്ത്? സ്ടോക്കില്ലെന്നോ?

കരിഞ്ചന്തയില്‍ കിട്ടുമോ?

സ്വപ്നസഖി said...

ഞാന്‍ ഇതൊന്നും കേട്ടതേയില്ല എന്ന മട്ടില്‍ ഗായത്രി ഉറങ്ങിക്കിടന്ന കൊച്ചിനെ തട്ടിയുണര്‍ത്തി വീണ്ടും താരാട്ട് പാടി ഉറക്കാന്‍ തുടങ്ങി.!

ഹ ഹ ഹ രസകരമായിരിക്കുന്നു. ആദ്യഭാഗം സൂപ്പര്‍ ...

lekshmi. lachu said...

കഴിഞ്ഞ പോസ്റ്റിനെക്കാളും ഇഷ്ടായി
..പക്ഷെ ഇതു വിശ്വസിക്കാന്‍ അല്പം
ബുദ്ധിമുട്ട് തോന്നി..എന്നിട്ട് കല്യാണ
ആലോചന എവിടെ വരെ ആയി??

അനൂപ്‌ .ടി.എം. said...

എന്തോരം ആള്‍ക്കാരെ കല്യാണം നടത്തിയിട്ടും, നമ്മുടെ ലീലാമ്മ എന്താണാവോ സ്വന്തമായിട്ടൊന്നു കെട്ടാത്തെ?
(എല്ലാ ആള്‍ദൈവങ്ങളും നിരീശ്വരവാദികളാണെന്നു കേട്ടിട്ടുണ്ട്, അങ്ങനെ വല്ലതുമാവും ല്ലേ..!!)

കഥ കലക്കി.
എന്തായാലും ഇപ്പൊ ശെരിക്കും 'മാമന്‍' ആയി ല്ലേ..!

Varun Aroli said...

കൊള്ളാം കലക്കി. ആശംസകള്‍

അരുണ്‍ കരിമുട്ടം said...

ഇഷ്ടായി ട്ടോ, എന്നാലും ഒന്നൂടെ വിവരിക്കാമായിരുന്നു

smitha adharsh said...

ന്നാലും ആ ലീലാമ്മേടെ മുഖത്ത്...!!!
പോസ്റ്റ്‌ കലക്കി..നന്നായി ചിരിച്ചു.

സ്മിജ ഗോപാല്‍ said...

നന്നായിരിക്കുന്നു

Prasanna Raghavan said...

ചന്ദന ബാഗു മാറ്റം അബദ്ധമാ‍ണോ അതോ മന:പൂര്‍വമോ?

‘’അങ്ങനെയാണ് കഴിഞ്ഞ എട്ടൊമ്പത് മാസക്കാലമായി ഭാവിയില്‍ ഓസിന് കിട്ടാന്‍ പോകുന്ന അഞ്ച്‍‌‌‌‌‍‍‍ കോടിയും ബി.എം.ഡബ്ലിയൂ വും സ്വപ്നം കണ്ടിരുന്ന എന്‍റെ അളിയന്‍ സ്ത്രീധനസമ്പ്രദായത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുടെ ഇന്‍റര്‍നാഷണല്‍ റാങ്കിങ്ങില്‍ ശ്രീമാന്‍ രാജാറാംമോഹന്‍ റോയിയുടെ ഒന്നാം സ്ഥാനത്തിന് ഒരുഗ്രന്‍ വെല്ലുവിളിയായി മാറിയത്‘’.

അളിയന്റെ ഉപദേശമനുസരിച്ച് പെങ്ങള്‍ പറ്റിച്ചതായികൂടേ ശ്രീധനം റെയ്സ് ചെയ്യാന്‍:)

എന്തായാലും നല്ല എഴുത്ത് :)

ഫെമിന ഫറൂഖ് said...

നന്നായിട്ടുണ്ട് സ്വാമിയുടെ കട്ട...

musthupamburuthi said...

അസ്സലായിട്ടുണ്ട് .......നല്ല പോലെ ചിരിപ്പിച്ചു...സ്വാമിയുടെ ദിവ്യ ചന്ദനം കൊള്ളാം....പാവം കൂട്ടി.....

Anonymous said...

നന്നായിട്ടുണ്ട് ....കുറെ ചിരിച്ചു....!

chillu said...

എന്നാലും ആളൂസേ ..,ആ കുഞുവാവയെയും വെറുതെ വിട്ടില്ല അല്ലേ:),ദിവ്യ ചന്ദനം കൊള്ളാം...........

ആളവന്‍താന്‍ said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

ചാണ്ടിച്ചൻ said...

നാട്ടീ പോയി ഒള്ള തമാശയൊക്കെ പഠിച്ചു വന്നിരിക്കുവാണല്ലേ കള്ളന്‍ ആളൂസേ....

നീതു said...

ഹ ഹ..
അവര്‍ക്ക് ഇത് തന്നെ കിട്ടണം..
അടിപൊളി കഥ.

വര്‍ഷിണി* വിനോദിനി said...

കുറെ ചിരിപ്പിച്ചു ട്ടൊ...അഭിനന്ദനങ്ങള്‍.

Sneha said...

9 /12 ..........ഇത് എന്റെ ജന്മദിനം കൂടെ ആണ്...:)
കുറെയേറെ ചിരിച്ചു.....പക്ഷെ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ കാര്യമായി എടുക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്.....
അമ്മാവനായത്തിനു ആശംസകള്‍....:)

(വരാന്‍ വൈകിയതില്‍ ക്ഷമിക്കണം വിമലേ....മടി...അതാ...:) )

ishaqh ഇസ്‌ഹാക് said...

കലക്കി..!!!
തേച്ച് പിടിപ്പിക്കൂം ചെയ്തു..!!
ഉഗ്രന്‍ സാധനം!
പുണ്യാലം!!
--------------
തമാശ ആസ്വദിച്ചു...ആശംസകള്‍.

Unknown said...

ആ, മുമ്പേ ഇവിടങ്ങളിലൊക്കെ കറങ്ങിയത് ഓര്‍മ്മ വന്നത് അച്ചായന്റെ ചിത്രം കണ്ടപ്പോഴാണ്, രായൂട്ടന്റെ പതിനെട്ടാം പട്ടയും പിന്നെ ഉണ്ണിത്താന്റെ പോസ്റ്റും വരെ ഓര്‍മ്മ വരുന്നുണ്ട്, അന്നൊന്നും കമന്റ് എവിടേം ചെയ്യാത്തതിനാല്‍ പിന്നീടിങ്ങോട്ട് പല ബ്ലോഗുകളും വീണ്ടും ഓര്‍ത്തെടുക്കുന്നത് ഇതേ പോലെയാണ്..

ഇനി മിസ്സാവാതിരിക്കാന്‍ നോക്കാം :)

അച്ചായനില്‍ നിന്നിങ്ങോട്ട് നര്‍മ്മത്തിന്റെ ഗ്രാഫ് ഒന്ന്‍ ശ്രദ്ധിക്കണമെന്നൊരു അഭിപ്രായം ഉണ്ട്.

African Mallu said...

ഹ... ഹ.... ഹാ :-)

അജേഷ് ചന്ദ്രന്‍ ബി സി said...

ഇതങ്ങ ഏറ്റു ..
നന്നായിട്ടുണ്ട് അവതരണം..
ചിരിപ്പിച്ചു .....

ആളവന്‍താന്‍ said...

ഹും... വന്ന, വായിച്ച, അഭിപ്രായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു....

ajith said...

ഞാനിപ്പോഴാണ് വന്നത്. ദിവ്യശിശു ചിരിപ്പിച്ചു.

Sulfikar Manalvayal said...

ആളൂസ്, സംഭവം കലക്കി.
അടിപൊളിയായി അതും ഓരോ വാക്കിലും നര്‍മം കലര്‍ത്തി നന്നായി പറഞ്ഞു.
ഇതാണ് ആളൂ സ്പെഷ്യല്‍.
പക്ഷേ ഒടുവില്‍ ലീലാമ്മയുടെ കയ്യില്‍ എങ്ങിനെ എത്തി എന്നതിലേ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നു. കഥയില്‍ ചോദ്യമില്ലല്ലോ അല്ലേ.
ശരി. അഭിനന്ദനങ്ങള്‍.

നെല്‍സണ്‍ താന്നിക്കല്‍ said...

ഈ കഥയോട് സാമ്യമുള്ള ഒരു കഥ കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ കുറേക്കാലം മുന്‍പ് വായിച്ചിരുന്നു. അതിലും ഈ ദിവ്യശിശുവിന്റെ അമ്മയുടെ പേര് ഗായത്രി എന്നുതന്നെയാണ്. ഇപ്പോള്‍ നോക്കിയിട്ട് ആ പോസ്റ്റ്‌ കണ്ടില്ല. ഈ പോസ്റ്റും അതും തമ്മില്‍ എന്തെങ്കിലും ബന്ധം?

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ