
ചാവ് കടലിലെ ദുരന്തത്തില്‍ നിന്ന് അച്ചായന്‍റെ 5അടി 2ഇഞ്ച്, പന്തളം മെയ്ഡ് കാലാബോഡി ഉയിര്‍ത്തെഴുന്നേറ്റത്, ബ്രസീല്‍ ലോകകപ്പിന് പോയതും തിരിച്ചു വന്നതും പോലെ വളരെ പെട്ടെന്നായിരുന്നു. തനിക്ക് എന്ത് തന്നെ സംഭവിച്ചാലും ഡ്യൂട്ടിയില്‍ ഒരു ദിവസം പോലും അവധി എടുക്കാന്‍ കമ്പനിയോട് കൂറുണ്ടായിരുന്ന അച്ചായന്‍റെ 916 ഹാള്‍മാര്‍ക്ക്‌ഡ് ഹൃദയം അനുവദിക്കാതിരുന്നത് കൊണ്ട് തന്നെ ദിവസവും സൈറ്റില്‍ പോയി രജിസ്റ്ററില്‍, തന്‍റെ പുണ്യപുരാതനമായ കയ്യൊപ്പും ആലേഖനം ചെയ്ത് വന്ന വണ്ടിക്കു തന്നെ തിരികെ റൂമില്‍ പോകുമായിരുന്നു പുള്ളി. (ചാവു കടലിലെ ലേഡീ ഡോക്ടര്‍ നിര്‍ദേശിച്ച സുഖ ചികിത്സയുടെ പേരും പറഞ്ഞ്). ഞങ്ങടെ ഫ്ലാറ്റിന്റെ തൊട്ടടുത്ത് തന്നെയാണ് സാംഗിനി ഫെര്‍ണാണ്ടസ് എന്ന ശ്രീലങ്കന്‍ നയന്‍താര താമസിച്ചിരുന്നത് എന്നതുമായി അച്ചായന്‍റെ സുഖ ചികിത്സക്ക്, മമ്മൂട്ടിയും ക്ലാസ്സിക്കല്‍ ഡാന്‍സും പോലെ യാതൊരു ബന്ധവും ഇല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ ശമ്പളം ജോര്‍ദാനിലെ വളരെ പ്രശസ്തമായ ഒരു ബാങ്ക് വഴിയാക്കിയത്. ഇനി ശമ്പളം വേണേ ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. പണിക്ക് വന്നില്ലെങ്കിലും ദിവസവും രജിസ്റ്ററില്‍ ശൂ.. എന്ന് വരച്ചിരുന്നതിനാല്‍ അച്ചായനും മാസ ശമ്പളം കൃത്യമായി വന്നു. ഏതായാലും പിറ്റേന്ന് തന്നെ അക്കൗണ്ട് ശരിയാക്കിക്കളയാന്‍ ഞങ്ങള്‍ അങ്ങ് തീരുമാനിച്ചു
രാവിലെ മുതലേ ഒരു മൂളിപ്പാട്ടുമായി അച്ചായന്‍ കണ്ണാടിയുടെ മുന്നില്‍ ഉണ്ട്. പലതരം ക്രീമുകള്‍, കളറുകള്‍, പൗഡര്‍ എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് വളരെ ശ്രദ്ധാപൂര്‍വ്വം തന്‍റെ വടിച്ച കവിളിലെ തടിച്ച കുഴികളില്‍ ഇട്ടുമൂടി മുഖത്തിന്‍റെ ലെവലിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹം. മോന്തയുടെ അലൈന്‍മെന്‍റ് ഏകദേശം ഒത്തു കിട്ടിയപ്പോള്‍ അദ്ദേഹം ചാടി എഴുന്നേറ്റ് ആരോടെന്നില്ലാതെ ചോദിച്ചു- “എന്തുവാടേ... ബാങ്കില്‍ പോകണ്ടേ?” അച്ചായന്‍റെ ഹൈ ഡെഫനിഷന്‍ ശബ്ദം കേട്ടതും പുതച്ചിരുന്ന കാവിമുണ്ട് പൊക്കി ലൈജു “ഞാനും ഉണ്ടച്ചായാ” എന്ന് ലോ ഡെഫനിഷനില്‍ പറഞ്ഞു.
“എന്നാപ്പിന്നെ കാലിന്‍റെ ഇടയില്‍ കൈ തിരുകി കിടക്കാതെ എണീറ്റ് പോയി തൂറി പല്ല് തേച്ച്, പെടുത്ത് മുഖവും കഴുകി വാഡേയ്” – അച്ചായന്‍ തന്‍റെ ക്ലാസ്സ് ഒരിക്കല്‍ കൂടി തെളിയിച്ചു. അച്ചായന്‍ പറഞ്ഞതെല്ലാം അതെ പോലെ അനുസരിച്ച പോലെ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ അവസാനിപ്പിച്ച് ബാത്ത്റൂമില്‍ നിന്നും പുറത്തു വന്ന ലൈജുവിനെ അച്ചായന്‍ വീണ്ടും വളഞ്ഞു.
“എന്തുവാഡേയ്.... നീ ഇന്നലെ കരിമരുന്നും കൂട്ടിയാണോ ചോറ് കഴിച്ചത്?”. ചോദ്യത്തില്‍ കൊരുത്തിട്ടിരുന്ന ചൂണ്ട കാണാതെ നിഷ്കളങ്കനു പഠിക്കുന്ന ലൈജു അതില്‍ കേറി കൊത്തി.
“അതെന്താ അച്ചായാ അങ്ങനെ ചോദിച്ചത്?”
കിട്ടി.... അച്ചായീഞ്ഞോക്ക് ഗോള്‍ അടിക്കാന്‍ ദേ ഒരു ഫ്രീ പോസ്റ്റ്. അച്ചായന്‍ അടിച്ചു- “അല്ല നീ അകത്ത് കയറി കുറച്ചു സമയത്തേക്ക് ബാത്രൂമിന്‍റെ വാതലിന് ആകെ ഒരു വൈബ്രേഷന്‍ ആയിരുന്നു.” ലൈജു ഒന്നും മിണ്ടിയില്ല. തെറ്റ് ചെയ്തത് അവന്‍ ആണെന്ന് അവനു നല്ല ബോധം ഉണ്ടായിരുന്നിരിക്കണം......
ടാക്സിയില്‍ ബാങ്കിന്‍റെ മുന്‍പില്‍ വന്നിറങ്ങുമ്പോള്‍ തന്നെ അച്ചായന് ഒരു ഫോണ്‍കാള്‍. അതല്ലെങ്കിലും അങ്ങനെയാണ്. എവിടെയെങ്കിലും പൈസ ചെലവാകുന്ന ആവസരം വന്നാല്‍ അച്ചായന്‍റെ ഫോണ്‍ അപ്പൊ ബ്ബെല്ലടിക്കും!! പൈസ കൊടുത്തില്ലെങ്കില്‍ ടാക്സിക്കാരന്‍ പോകില്ലെന്നും, ടാക്സിക്കാരന്‍ പോകാതെ അച്ചായന്‍ ഫോണ്‍ കട്ട് ചെയ്യില്ലെന്നും മനസ്സിലാക്കിയ ഞാന്‍ എന്റെ പഴ്സ് ഒന്ന് നിവര്‍ത്തി മടക്കി. ഫോണിന്‍റെ അങ്ങേത്തലക്കല്‍ മോളി ചേച്ചി ആണെന്ന് അച്ചായന്‍റെ സംസാരത്തില്‍ നിന്നും മനസ്സിലായി. അച്ചായന്‍ മോളിച്ചേച്ചിയെ കെട്ടിയത് ഒരു റെയര്‍ കൊളാബ്രേഷന്‍ ആണെന്നാണ് നാട്ടില്‍ പറയപ്പെടുന്നത്. റെയര്‍ കൊളാബ്രേഷന്‍ എന്ന് പറഞ്ഞാല്‍ ‘പ്രീമിയര്‍പത്മിനിക്ക് ഫെരാരിയുടെ എഞ്ചിന്‍ പോലെ’ എന്നാണു പന്തളഭാഷ്യം.
ഫോണ്‍ കട്ട് ചെയ്ത അച്ചായന്‍റെ കണ്ണുകള്‍, കുലുക്കിപ്പൊട്ടിച്ച ഷാംപെയ്ന്‍ ബോട്ടില്‍ പോലെ നുരഞ്ഞു പതഞ്ഞു.
“എന്താ അച്ചായാ എന്ത് പറ്റി?” ലൈജു ചാടി വീണു.
“എടാ നാട്ടില്‍...... അവള്‍ക്ക് വയറ്റിലുണ്ടെന്ന്....” അച്ചായന് ആകെ പരവേശം.
ലൈജു ഓണ്‍സ് എഗേയ്ന്‍- “അല്ലച്ചായാ..... അതിന് അച്ചായന്‍ നാട്ടില്‍ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ? അപ്പോപ്പിന്നെ ഇതെങ്ങനെ സംഭവിച്ചു?........” ന്യായം!!!!
“പ്‌ഫാ..... മൈത്താണ്ടി......വിശേഷം ഉണ്ടെന്നു പറഞ്ഞത് എന്‍റെ മോള്‍ക്കാടാ....നായിന്‍റെ മോനെ.....” അയ്യേ!! വേണ്ടായിരുന്നു എന്നാ പോലെ ആഴ്ച്ചപ്പഴക്കമുള്ള സാമ്പാര്‍ പോലെയായി ലൈജുവിന്‍റെ മുഖശ്രീ..!! അച്ചായന്‍ ആദ്യമായി അപ്പാപ്പന്‍ ആകുന്നതിന്റെ ഫസ്റ്റ് എപ്പിസോഡായിരുന്നു ആ പരവേശം എന്ന് മനസ്സിലാക്കാനുള്ള അറിവ് ലൈജുവിനും എനിക്കും ഇല്ലാതെ പോയി.
അപ്പാപ്പ ചിന്തയില്‍ നിന്നും അല്പ്പാശ്വാസം ലഭിച്ച അച്ചായനെയും കൊണ്ട് ഞങ്ങള്‍ ബാങ്കിലേക്ക് കയറി. തരക്കേടില്ലാത്ത തിരക്കുണ്ട്. കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍ ആ നില്‍ക്കുന്ന ആളുകള്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ യോഹന്നാന്‍ അച്ഛന്‍റെ പ്രഭാഷണം കേള്‍ക്കാനുള്ള ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരല്ലെന്നു മനസ്സിലായി. പാതി ബോധത്തില്‍ നില്‍ക്കുന്ന അച്ചായനെയും കൂട്ടി ഞങ്ങള്‍ ഒരു കോണില്‍ കിടന്ന കസേരകളില്‍ ഇരിപ്പായി. ക്യാഷ് കൌണ്ടറില്‍ നിന്ന് പണം വാങ്ങി വന്ന മൂന്ന് പയ്യന്മാര്‍ ഞങ്ങടെ അടുത്തു വന്നിരുന്ന് പൈസ എണ്ണാന്‍ തുടങ്ങി. ഒന്നാമന്‍ എണ്ണി ഒരു തുക പറഞ്ഞു, പണം രണ്ടാമന് കൈമാറി. അവന്‍ എണ്ണിയപ്പോള്‍ തുക മാറി. പണം മൂന്നാമന്‍ വാങ്ങി എണ്ണി. വീണ്ടും പുതിയ തുക!! അവന്മാര്‍ മൂന്നും മുഖത്തോട് മുഖം നോക്കി. അച്ചായന് ആ മണ്ടത്തരം കണ്ടിരിക്കാന്‍ കഴിഞ്ഞില്ല. അറബി അറിയാത്തത് കൊണ്ട് അറിയുന്ന ഭാഷയായ ഇംഗ്ലീഷില്‍ അവരോടു കാര്യം തിരക്കി- “വാട്ട് പ്രോബ്ലം? മണി... കൗണ്ട് കൗണ്ട് കൗണ്ട്. ത്രീ കൗണ്ട്. വാട്ട് പ്രോബ്ലം?” മോണിംഗ് വാക്കിനിടയില്‍ വെറുതെ ഒരു ചായകുടിക്കാന്‍ കയറിയ ചായക്കടയില്‍ ചായ അടിക്കുന്ന ഭദ്രകാളിയെ കണ്ട ദാരികനെ പോലെ -“ഇനിയെന്ത്?” എന്ന ഭാവേന ത്രീ മെന്‍ ആര്‍മി അച്ചായനെ ആകാംഷയോടെ നോക്കി. അച്ചായനാണെങ്കില്‍ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നം ഒറ്റയ്ക്ക് പറഞ്ഞൊതുക്കിയ പോലെ നെഞ്ചും വിരിച്ച് ഇരിക്കുന്നു. എന്നിട്ട് ഞങ്ങളെ നോക്കി ആ പയ്യന്മാരെ പറ്റി ഒരു കമന്‍റും -“ത്രീ ഇഡിയറ്റ്സ്”. പയ്യന്മാര്‍ വീണ്ടും മാറി മാറി നോട്ടെണ്ണാനും തുടങ്ങി.
സമയം ഒത്തിരി കഴിഞ്ഞു. ബാങ്കില്‍ നിന്നും പകുതി ആളുകള്‍ പോലും ഒഴിഞ്ഞിട്ടില്ല. “ഒന്ന് മൂത്രിച്ചാലോ?” ലൈജുവിന് ഒരാഗ്രഹം. വെറുതെ ഇരിക്കുന്ന സമയത്ത് മൂത്രം എന്ന പേര് കേട്ടാല്‍ അന്ന് വരെ മൂത്രമൊഴിക്കാത്തവനും മുള്ളാന്‍ മുട്ടും, അതങ്ങനെയാണ്..! ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ ആ ചോദ്യം എന്നെയും അച്ചായനെയും ബാധിച്ചു. യൂറിനലിന്‍റെ അടുത്തെത്തിയപ്പോള്‍ അച്ചായന്‍ ഒന്ന് മന്ത്രിച്ചു “കര്‍ത്താവേ! മൂത്രപ്പെരയ്ക്കും വാച്ച്മാനോ??” അപ്പോഴാണ് ഞങ്ങളും അത് ശ്രദ്ധിച്ചത്. യൂറിനലിന്‍റെ ഡോറിനോട് ചേര്‍ന്ന് ഒരു സെക്യൂരിറ്റി. ഞങ്ങള്‍ അയാളെ മൈന്‍ഡ് ചെയ്യാതെ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി. ഉള്ളില്‍ ആരുമില്ല. ഞങ്ങള്‍ ഓരോരുത്തരും ഓരോ മൂത്രക്കോളാമ്പികള്‍ കരസ്ഥമാക്കി. അല്‍പ സമയത്തെ മത്സരത്തിന് ശേഷം ലൈജു തന്‍റെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ സിപ്പ് കൊണ്ട് മറച്ചു. പുറകെ ഞാനും. അച്ചായന്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല.
അച്ചായന്‍ താഴെ നടക്കുന്ന ഔട്ട് ഗോയിംഗ് ബിസ്സിനസ്സ് ശ്രദ്ധിക്കുന്നേയില്ല. ചുവരില്‍ നോക്കി ഒറ്റ നില്‍പ്പാണ്. അച്ചായനെ പിടികൂടിയ ‘അപ്പാപ്പന്‍’ ഇതേ വരെ വിട്ടു പോയിട്ടില്ല. ഞങ്ങള്‍ അല്‍പ്പം കൂടി വെയ്റ്റ് ചെയ്തു. അച്ചായന്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് നോക്കുന്നതല്ലാതെ ‘ഡ്യൂട്ടി’ അവസാനിപ്പിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല. അപ്പോഴേക്കും പുറത്ത് നിന്ന വാച്ച്മാന്‍ വാതില്‍ തുറന്ന്, വന്ന കാര്യത്തില്‍ ഫലസിദ്ധി ലഭിച്ചെങ്കില്‍ പുറത്തേക്ക് പോണം എന്നറിയിച്ചു. എന്നിട്ടും അച്ചായന് അനക്കമൊന്നുമില്ല. ‘അയ്യോ! ഇനി അച്ചായന്‍ രക്തം കൂടി ഒഴിച്ച് കളയുകയാണോ?’ എന്ന ഭാവത്തില്‍ ലൈജു എന്നെ ഒന്ന് നോക്കി. ഞങ്ങള്‍ പുറത്തിറങ്ങി. അച്ചായനെ ഒന്ന് കൂടി ഇരുത്തി നോക്കിയിട്ട് സെക്യൂരിറ്റിയും.
നാലഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അച്ചായന്‍ എക്സിറ്റ് ആകുന്നില്ല. സെക്യൂരിറ്റി ഞങ്ങളെയും പിന്നെ യൂറിനലിന്‍റെ വാതിലിലും ഇടയ്ക്കിടെ അത്ര പന്തിയല്ലാതെ നോക്കുന്നുണ്ട്. എന്തോ സംശയം തോന്നിയ അയാള്‍ വാതില്‍ തുറന്ന് യൂറിനലിനുള്ളിലേക്ക് പോയതും തിരിച്ചിറങ്ങി മാനേജരുടെ മുറിയിലേക്ക് ഓടിയതും ഞൊടിയിടയിലായിരുന്നു. കാര്യം എന്തെന്നറിയാന്‍, അയാള്‍ പോയ തക്കം നോക്കി ഒരിക്കല്‍ കൂടി വാതില്‍ തുറന്നു, ഞങ്ങള്‍. അച്ചായന്‍ ഇപ്പോഴും പഴയ പോസില്‍ തന്നെ നിക്കുന്നു! ഒരു മാറ്റവുമില്ല. ഞങ്ങളെ കണ്ടതും ഒരു വളിച്ച ചിരി. അത്രമാത്രം. ഈശ്വരാ! ഈ അച്ചായന് ഇതെന്തു പറ്റി? ആകെ കണ്ഫ്യൂഷന്‍. അപ്പോഴേക്കും വാതില്‍ തള്ളിത്തുറന്ന് സെക്യൂരിറ്റിയും, കറുത്ത സ്യൂട്ടിനുള്ളില്‍ ചുവന്ന ടൈ കൊണ്ട് കെട്ടിവച്ച രണ്ടു തലകളും ഉള്ളിലേക്ക് വന്നു. ഞങ്ങളെ മൂന്ന് പേരെയും ഒന്ന് നോക്കിയ തലകള്‍ സെക്യൂരിറ്റിയോട് എന്തോ പറഞ്ഞിട്ട് പുറത്തേക്ക് പോയി. സെക്യൂരിറ്റി ഞങ്ങടെ കൈകളില്‍ കടന്നു പിടിച്ചിട്ടു തള്ളി പുറത്തിറക്കി ഒരു വശത്തേക്ക് നീങ്ങി നില്ക്കാന്‍ പറഞ്ഞു.
രണ്ടു മിനിറ്റിനുള്ളില്‍ ഒരു പോലീസ് വണ്ടി മിന്നാരം ഫെയിം നിലവിളിയുമായി ബാങ്കിന്‍റെ മുന്നില്‍ വന്നു നിന്നു. നാലഞ്ച് തടിമാടന്മാരായ പോലീസുകാര്‍ സര്‍വ്വായുധ വിഭീഷണന്മാരായി ബാങ്കിനുള്ളിലേക്ക് വന്നു. വന്നപാടെ പോലീസ് നേതാവ് മാനേജരോട് ചോദിച്ചു... “WHERE IS THE ROBBER?” പടച്ചോനെ! കൊള്ളക്കാരനോ? ഇവിടെയോ? എന്ന് പെട്ടെന്ന് ഉള്ളില്‍ തോന്നിയെങ്കിലും പോലീസുകാരന്‍റെ ചോദ്യത്തിന് യൂറിനലിന്‍റെ വാതിലില്‍ ചൂണ്ടി ഉത്തരം പറഞ്ഞ മാനേജരില്‍ നിന്നും ഞെട്ടിക്കുന്ന ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. ഈ പറഞ്ഞ റോബര്‍ നമ്മുടെ അച്ചായന്‍ തന്നെ. സാര്‍ നാട്ടിലെ ഒരേക്കര്‍ റബറുമായല്ലാതെ ഒരു റോബറുമായും ബന്ധമില്ലാത്ത ആളാണ് സാര്‍ അച്ചായന്‍ എന്ന് പറയാന്‍ തോന്നി. പക്ഷെ മിണ്ടിയില്ലാ!!!! മേജര്‍ രവിയുടെ പടങ്ങളില്‍ കണ്ടിട്ടുള്ള പോലെ രണ്ടു പേര്‍ വാതിലിന്റെ രണ്ടു സൈഡിലും തോക്കുകളുമായി എന്തിനും തയാറായി നിന്നു. മറ്റു രണ്ടു പേര്‍, എന്തും സംഭവിക്കാം എന്ന രീതിയില്‍ വാതില്‍ തുറന്നു.

ഒന്നും സംഭവിച്ചില്ല!! വെടിയുമില്ല, വിളിയുമില്ല. കൂടി നിന്ന ആളുകള്‍ക്കൊപ്പം ഞങ്ങളും യൂറിനലിനുള്ളിലേക്ക് തള്ളിക്കയറി. അച്ചായാന്‍ അതാ രണ്ടു തടിമാടന്മാരുടെ കൈകളില്‍ കിടന്ന് ഊഞ്ഞാല്‍ പോലെ ആടുന്നു. പെട്ടെന്നാണ് അത് ശ്രദ്ധിച്ചത്. അച്ചായന്‍റെ വെള്ള പാന്‍റ്സില്‍ മുഴുവന്‍ യൂറോപ്പിലെ നദികളുടെ മാപ് പ്രിന്‍റ് ചെയ്തത് പോലെ കുറേ കൈവഴികള്‍. അത്ഭുതം! എല്ലാ നദികളുടെയും ഉത്ഭവസ്ഥാനം ഒന്ന് തന്നെ!! അച്ചായാന്‍ സിപ്പ് ഇട്ടിട്ടില്ല. അതിനിടയിലൂടെ ചുവന്ന ജെട്ടി കടും ചുവപ്പായി വെട്ടിത്തിളങ്ങുന്നു. അച്ചായന്‍ ഞങ്ങളെ നോക്കി ‘മറന്നു പോയെടാ’ എന്ന് മാത്രമേ പറയുന്നുള്ളൂവെങ്കിലും മറന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അപ്പാപ്പനാകുന്ന വാര്‍ത്ത അറിഞ്ഞ മുതല്‍ ‘നെര്‍വസ്’ ആയിരുന്ന അച്ചായാന്‍ മൂത്രം ഒഴിക്കാന്‍ നേരം സിപ്പ് തുറന്നു, പക്ഷെ രണ്ടാം കവാടം തുറക്കാന്‍ മറന്നു. പേരക്കുട്ടിയെ ചന്തി കഴുകുന്നതും ഓര്‍ത്ത് ആസ്വദിച്ചു ഒഴിക്കുകയും ചെയ്തു. ഒന്നിന് പുറകെ ഒന്നായി പുറത്തേക്ക് ഒഴുകിയ മൂത്രകണികകള്‍ മുന്നില്‍ ഉണ്ടായിരുന്ന കോട്ടന്‍ തുണിയില്‍ ഇടിച്ചു തകര്‍ന്ന് ദിശ തെറ്റി തോന്നിയ പോലെ താഴേക്ക് ഒഴുകി.
അച്ചായനെയും കൊണ്ട് പോലീസ് പോകുന്നിടത്ത് എല്ലാം അവസാനിച്ചെന്നു കരുതിയ ഞങ്ങള്‍ക്ക് തെറ്റി. ബാങ്കിന്‍റെ സ്ട്രോങ്ങ് റൂമിനോട് ചേര്‍ന്നുള്ള ബാത്ത്രൂമിന്‍റെ ചുവര് തുരന്ന് ബാങ്ക് കൊള്ളയടിക്കാന്‍ വന്ന ‘അച്ചായാന്‍’ എന്ന ബാങ്ക് റോബറുടെ സഹായി റോബേഴ്സ് ആണത്രേ ഞാനും ലൈജുവും! ഒരു പോലീസുകാരന്‍ വന്നിട്ട് ‘ഞാന്‍ എടുക്കണോ?’ എന്നാ അര്‍ഥത്തില്‍ ഞങ്ങളെ നോക്കി. ‘നോ താങ്ക്സ്’ എന്ന അര്‍ത്ഥത്തില്‍ തിരികെ നോക്കിയിട്ട് ഞങ്ങള്‍ അയാളുടെ കൂടെ പോയി.
സംഗതി വഷളാകും എന്ന് മനസ്സിലായപ്പോള്‍ തന്നെ ഞങ്ങളുടെ മാനേജരെ വിളിച്ചു കാര്യം പറഞ്ഞിരുന്നത് കൊണ്ട് പോലീസിന്‍റെ നിലവിളിവണ്ടിയില്‍ കയറാന്‍ ഒരുങ്ങുമ്പോഴേക്കും അദ്ദേഹം പാഞ്ഞെത്തി. പുള്ളിയോട് സംഭവിച്ചതെല്ലാം പറഞ്ഞു. അരയ്ക്കു താഴേക്ക് ‘ഉപ്പിലിട്ടു’ നില്‍ക്കുന്ന അച്ചായനെ മാനേജര്‍ പുച്ഛത്തോടെ ഒന്ന് നോക്കി. അയാള്‍ പോലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. വിശാലഹൃദയരായ പോലീസുകാര്‍ ഞങ്ങളെ നിരുപാധികം വിട്ടയച്ചു. മാനേജരും പോയി. ടാക്സി കാത്തു നിന്ന ഞങ്ങളുടെ പിന്നില്‍ നിന്ന്നും പെട്ടെന്നൊരു വിളി!!!! “ഹലോ... ത്രീ ഇഡിയറ്റ്സ്” ബാങ്കില്‍ വച്ച് കണ്ട ആ മൂവര്‍സംഘം ഞങ്ങളെ കളിയാക്കി ചിരിക്കുന്നു. മാക്സിമം ദേഷ്യം മുഖത്തേക്ക് ഉരുട്ടിക്കേറ്റി ഞങ്ങള്‍ ഒന്ന് കൂടി അച്ചായനെ നോക്കി. അതെ വളിച്ച ചിരി ചിരിച്ചു കൊണ്ട് അച്ചായാന്‍ പറഞ്ഞു...- “എന്തോ ചെയ്യാനാടെയ് ചില നേരം നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അങ്ങ് അറം പറ്റും”!!!!
*****************************************************************
നന്ദി......
എന്റെതിനോപ്പം, നല്ല എണ്ണം പറഞ്ഞ രണ്ടു ചന്തികള്‍ കൂടി തന്നു ഫോട്ടോ ഉജ്ജ്വലമാക്കിയ പ്രവീണിനും, റെജിച്ചായനും, പിന്നെ ഫോട്ടോഗ്രാഫിയിലും ഒപ്പം ഫോട്ടോഷോപ്പിലും തന്റെ പ്രാവീണ്യം തെളിയിച്ച അഭിലാഷിനും.
ചിത്ര സമര്‍പ്പണം....
നല്ല ചന്തികളെ എന്നും ആസ്വദിക്കുകയും ചന്തികളുടെ ബൂലോക വികസനത്തിന് ആത്മാര്‍ഥമായി കുടികൊള്ളുകയും ചെയ്യുന്ന സാക്ഷാല്‍ ശ്രീമാന്‍ നാട്ടപ്പിരാന്തനും, ശ്രീമതി ലക്ഷ്മിക്കും....!!!
64 comments:
kollam nalla menakkettittundallo ii photoyokke edukkan njananu kaivachchthu aadyam
അപ്പനാകുക എന്നത് സംഗതി കൊഴുപ്പിച്ചു.
എന്തെങ്കിലും പറയുന്നതിന് മുന്‍പ് ചാടിക്കയറി വെടിവേച്ചാല്‍ ഇങ്ങിനെ ഇരിക്കും. ഉപമാകളൊക്കെ നന്നായിരിക്കുന്നു.
പിന്നെ ആദ്യം പിടുത്ത് തുടങ്ങിയത് കുറച്ച് കഴിഞ്ഞപ്പോള്‍ മൂത്രം ഒഴിക്കല്‍ ആക്കിയതെന്താ..
ആദ്യം കൊടുത്തിരിക്കുന്ന ചിത്രം നന്നാക്കിട്ടോ.
ഓരോരുത്തരുടെയും പേര് കൂടി പറഞ്ഞൂടായിരുന്നോ....ചുമ്മാ.
:)
'ശുദ്ധന്‍ ദുഷ്ട്ടന്റെ ഫലം ചെയ്യും" എന്നു പറഞ്ഞതു പോലെയാണല്ലോ അച്ചായന്റെ കാര്യങ്ങള്‍. ബീച്ചില്‍ ചെന്നപ്പോള്‍ ദേഹമാസകലം കളിമണ്ണു വാരിത്തേച്ച ആ അച്ചായന്‍ തന്നെയല്ലേ ഈ അച്ചായന്‍. ഏതായാലും ഒരു കാര്യം പറയാതിരിക്കാനാവില്ല. ഈ അച്ചായന്‍ ഉള്ളിടത്തോളം കാലം ആളൂസിന് കഥകള്‍ക്ക് ക്ഷാമമുണ്ടാകില്ല. അച്ചായന്‍ നീണാല്‍ വാഴട്ടെ.
ഓരോ ഉപമകളും ഉരുളയ്ക്ക് ഉപ്പേരി പോലെ നല്ല രസമായി പറഞ്ഞു
കണ്ടന്മാരുടെ കുണ്ടികൾ കണ്ട്
മണ്ടയിലൊന്നും ഇല്ലാത്തവനാം
മീമണ്ടൻപോലും കുമ്പകുലുക്കി,
കുണ്ടികുലുക്കി ചിരിയുടെ മേളം !
എന്താണെന്നറിയുമോ ചെളിയച്ചായചരിതം തലക്ക് പിടിച്ചിട്ടാണ്...കേട്ടൊ
ഉപമയുടെ ആശാന്‍ ഏറക്കാടനെ കടപിടികുന്ന ഉപമകള്‍... നിങ്ങള്‍ എന്താ ഏറക്കാടന് പഠിക്കുവാണോ ?
നാളെ വന്നു വായിക്കാം .....
" “എന്തുവാഡേയ്.... നീ ഇന്നലെ കരിമരുന്നും കൂട്ടിയാണോ ചോറ് കഴിച്ചത്?”...ha ha ha...[പൊട്ടിച്ചിരി പരമു സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സില്‍ പഠിച്ചത് കൊണ്ട് ഗുണം ഉണ്ട് ..പൊട്ടിച്ചിരിക്കാന്‍ പഠിച്ചു ]
അതെ അതെ നമ്മുടെ വായാടി പറഞ്ഞ പോലെ അച്ചായന്‍ നീണാള്‍ വാഴട്ടെ ...:D
ഉപമകളെ പിടിച്ചങ്ങ് കേറിക്കോ മോനേ വിമലേശാ,,
രസകരം
സംഭാവമൊക്കെ കൊള്ളാം. ജക പൊക.
ഒരു സംശയം...
ജോലി കോഴിക്കോട്ടേതെങ്കിലും ഹോട്ടലിലാണോ ?
ഫോട്ടോയെടുപ്പിന്റെ ഒരു രീതി കണ്ടിട്ട് ചോദിച്ചതാ.
എവിടെയെങ്കിലും പൈസ ചെലവാകുന്ന ആവസരം വന്നാല്‍ അച്ചായന്‍റെ ഫോണ്‍ അപ്പൊ ബ്ബെല്ലടിക്കും!!
---------------------------------
വളരെ നല്ല എഴുത്ത്...രസകരം..അച്ചായന്‍ പാറാസ് (റോക്സ്..!)
ഇനിയും പോരട്ടേ....!!
======================
---------------------------
ചിത്ര സമര്‍പ്പണം....
നല്ല ചന്തികളെ എന്നും ആസ്വദിക്കുകയും ചന്തികളുടെ ബൂലോക വികസനത്തിന് ആത്മാര്‍ഥമായി കുടികൊള്ളുകയും ചെയ്യുന്ന സാക്ഷാല്‍ ശ്രീമാന്‍ നാട്ടപ്പിരാന്തനും, ശ്രീമതി ലക്ഷ്മിക്കും....!!!
-----------------------
ബ്രാണ്ട് ചെയ്ത്..സ്കെച്ചിട്ടോ..ഹും..!!
ഉപമകളും ഉല്പ്രേക്ഷകളും ആസ്വാദ്യം തന്നെ.
താങ്കള്‍ കോമഡിയുടെ “ഠ” വട്ടത്തില്‍നിന്നും വെളിയിലേയ്ക്കിറങ്ങണമെന്ന അപേക്ഷ ഇതോടൊപ്പം വയ്ക്കുന്നു.
ആശംസകള്‍
"അല്‍പ സമയത്തെ മത്സരത്തിന് ശേഷം ലൈജു തന്‍റെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ സിപ്പ് കൊണ്ട് മറച്ചു."
അയ്യേ പെടുത്തിട്ട് കഴുകാതെ...........
നല്ല ഉശിരൻ തമാശ.
ഞാൻ ചുമ്മാ ഒരു പാട്ട് മൂളിക്കോട്ടെ,“അച്ചായ.... അച്ചായാ പഞ്ചറച്ചായാ.....”
da thanks
ennum kaathirikkarund ninte postinaaaaayi.......... gulfile ee boradi marann manas thurann chirikkaaaaaaaaan
thx da machu
നര്‍മ്മം നന്നായി വര്‍ക്ക് ഔട്ട് ചെയ്തു. ഉപമകളും
ഹും..ശരിക്കും അച്ചായാനെ തന്നെയാണോ പൊക്കിയത്..;) കൊള്ളാം മാഷേ.. ഉപമകൾക്കൊക്കെയൊരു ‘വിശാല’ ടച്ച്..:) സ്വർഗ്ഗത്തിൽ നിന്നും എപ്പോളാ’ധിം തരികിട തോമായത്..?
ഓരോരോ പറ്റുകള്‍ വരുന്ന വഴികളേ... അല്ലെ?
അച്ചായന്റെ ഇമ്മാതിരി ജോക്ക്സ് ഇനിയുമുണ്ടാകുമല്ലേ..
photo super.ithupoloru achayne kittiya vimal bagyam cheythu enu paryam..kollam iniyenkilum
veetil ninu pokumbol extra dress eduthu veykkanne
ഇന്നു സാവധാനം വായിക്കാം എന്നു കരുതിയാ ഇന്നലെ വായിക്കാതെ പോയത് ട്ടോ...
ഉപമയുടെ കാര്യത്തില്‍ കുമാരനും എറക്കാടനും ശേഷം പുതിയ അവതാരം ആളവന്താനും .. നടക്കട്ടെ.. നടക്കട്ടെ... സംഗതി രസകരമായി പറഞ്ഞിരിക്കുന്നു.
കലക്കി ചെങ്ങാതീ.
(പിന്നെ ഞങ്ങള്‍ ‘പന്തളത്ത്’കാര്‍ക്ക് ഇട്ട് വെക്കുകയാണ് അല്ലേ?:))
അല്ല നീ അകത്ത് കയറി കുറച്ചു സമയത്തേക്ക് ബാത്രൂമിന്‍റെ വാതലിന് ആകെ ഒരു വൈബ്രേഷന്‍ ആയിരുന്നു.”
ഹി ..ഹി ..പൊട്ടി ചിരിച്ചു പോയി അത് വായിച്ചപ്പോള്‍ ....
പാവം അച്ചായന്‍ . ഇനിയും അതിനെ ഇങ്ങനെ വാട്ടണോ ..
ഉപമകള്‍ കൊണ്ട് അമ്മനമാടുകയന്നല്ലോ നീ ....... നമ്മുടെ കുമാരന്റെ കഥകളോട് കിടപിടിക്കുന്നു നിന്റെ പുതിയ സൃഷ്ടി................. സത്യം പറയാമല്ലോ അടുത്ത കാലത്ത് ഒരു കഥ കേട്ട് ഇങ്ങനെ ചിരിച്ചിട്ടില്ല. വളരെ നന്നായിടുണ്ട്........... അച്ചായന്‍ തിരിച്ചു ഇങ്ങു ദുബായിലേക്ക് എത്തുമോ ?
ഉപമകളുടെ പൂരമാണല്ലോ! നല്ല ചന്തമായിട്ടുണ്ട്!
പോസ്റ്റിന്റെ നീളം കണ്ടപ്പോ ആദ്യം വായിക്കണോന്നു ആലോചിച്ചു. വായിച്ചു തുടങ്ങിയപ്പോ ഒട്ടും മുഷിപ്പ് തോന്നിയില്ല. ഉപമകളൊക്കെ ചേരുംപടി ചേര്‍ത്തു വായന രസകരമാക്കി. നന്ദി.
പേറ്റന്റ് കിട്ടിയ “ബൂലോകചന്തി ഫാന്‍സ്” ട്രേഡ് മാര്‍ക്ക്, ഒരു ബ്ലോഗര്‍ക്ക് കിട്ടാന്‍ മിനിമം ഒരു ബ്ലോഗില്‍ രണ്ട് ചന്തികഥകളെങ്കിലും ചേര്‍ത്തിരിക്കണമെന്ന ഉപാധി വളരെ ഭംഗിയായിയും, മനോഹരമായും വിമല്‍ പൂര്‍ത്തികരിച്ചിരിക്കുന്നതിനാല്‍, താങ്കളെയും ബൂലോക ചന്തി ഫാന്‍സ് മെമ്പര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്ന സന്തോഷവാര്‍ത്ത ഇതിനാല്‍ അറിയിക്കുന്നു.
ചന്തിയുടെ സൌന്ദര്യവും മനോഹാരിതയും തുടര്‍ന്നും പോസ്റ്റുകളിലൂടെ വിവരിച്ച് കൂടുതല്‍ ചന്തി ആരാധകരെ സൃഷ്ടിക്കാന്‍ വിമലിന് കഴിയട്ടെ.
വിമല്‍ നന്നായിടുണ്ട്....രസകരമായ ഈ വിഷയം വളരെ നന്നായിട്ട് കഥയുടെ ഫ്രെയിമില്‍ കൊണ്ടുവന്ന ശൈലി തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു ..keep it up machuu....
അച്ചായന്റെ മോള്‍ക്ക് വയറ്റില്‍ ഉണ്ടായ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇതാ അവസ്ഥ എങ്കില്‍ ഭാര്യ ഗര്‍ഭിണി ആയപ്പോള്‍ എന്തായിരിക്കാം കഥ ..?
anyways.., അച്ചായന്‍ പെടുത്തു കുളമാക്കിയ കഥ സൂപ്പര്‍ ...ആശംസകള്‍ .
ഹാ ഈ അച്ചായന്റെ ഒരു കാര്യമേ....
ഹി ...ഹി ...ഹി ....
വളരെ രസ്കരമായീ അവതരിപ്പിച്ചിരിക്കുന്നു...
:)
സോണ പറഞ്ഞതു കടമെടുക്കാമോ? എനിക്കു കുശുമ്പുതോന്നുന്നു...ഒത്തിരി ഇഷ്ടായിട്ടൊ ഈ എഴുത്ത്
ആളവന്‍താനെ,
അമ്മ്ട്ടാ പൊട്ടി മേപ്പട്ടാ പോയ്.. അമിട്ടിനുള്ളില്‍ കുറേ ചിരിമരുന്നുകള്‍.. കൊല്ലം കലക്കി.
അച്ചായചരിതം കേമം തന്നെ.. നേരത്തെ പറഞ്ഞിരുന്നല്ലോ ഇംഗ്ലീഷ് തെറികള്‍ക്ക് സമീപിക്കാന്‍, പക്ഷെ മലയാളത്തില്‍ താങ്കള്‍ തന്നെ അഗ്രജന്‍ എന്ന് അച്ചായന്റെ ഫോണ്‍ വിളിക്ക് ശേഷം മനസ്സിലായി..
"യൂറോപ്പിലെ നദികളുടെ മാപ് പ്രിന്‍റ് ചെയ്തത് പോലെ കുറേ കൈവഴികള്‍. അത്ഭുതം! എല്ലാ നദികളുടെയും ഉത്ഭവസ്ഥാനം ഒന്ന് തന്നെ!!" ഹഹ ഹി ഹി.. സ്വാമിയേ ശരണം...
അച്ചായ ചരിതം മൂന്നാം ഖണ്ഡം-തിനായി കാത്തിരിക്കുന്നു..
ഹാപ്പി ബാച്ചിലേര്‍സ്.
ജയ് ഹിന്ദ്
aalavandante upamakum, humour sensinum abhivadyangal...
Jeevanullavar...!
Manoharam, Ashamsakal...!!!
കൊള്ളാം ഇഷ്ടപ്പെട്ടു ഭലിതം അതിന്‍റെ കണക്കു തന്നെ ചേര്‍ത്തിട്ടുണ്ട് ... പക്ഷെ ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ വാക്കുകളിലെ ശുദ്ധിയും ഭംഗിയും കൂടുതല്‍ കൊണ്ട് വരുവാന്‍ ശ്രമിക്കുക ...... അശ്ലീലമായ വാക്കുകള്‍ കഴിവതും ഒഴുവാക്കുക ........ ഇതു ഒരു അഭ്യര്‍ത്ഥന ആണ്.....
ദൈവം എന്നെ അനുഗ്രഹിക്കട്ടെ .................
എല്ലാം നന്മകളും നേര്‍ന്നുകൊണ്ട് .........................
ഷജീര്‍ ആര്‍ എസ്
ഖത്തര്‍ .....
ചിറയിന്‍കീഴ്
ആളൂസ് ..സ്വര്‍ഗത്തില്‍ ഈ കഥകള്‍ എഴുതുവാന്‍ പാടില്ല എന്ന് ഉണ്ടോ?ബ്ലോഗ് വീടിനും ഒരു മാറ്റം .ഈ ബ്ലോഗ് വീടും
നല്ലത് തന്നെ .ഇതില്‍ വായിച്ച ഒന്നു പറയാം ..
വെറുതെ ഇരിക്കുന്ന സമയത്ത് മൂത്രം എന്ന പേര് കേട്ടാല്‍ അന്ന് വരെ മൂത്രമൊഴിക്കാത്തവനും മുള്ളാന്‍ മുട്ടും, അതങ്ങനെയാണ്..ഇത് വിമല്‍ എഴുതിയത് ആണ് അതില്‍ ഒരു വാക്ക് (മുള്ളാന്‍ മുട്ടും)എന്‍റെ നാട്ടില്‍ ഇതുപോലെ പറയും .ഇതുപോലെ ഞാന്‍ പറയുമ്പോള്‍ വേറെ ചിലര്‍ കളിയാക്കും .ആ വാക്ക് ഇവിടെ കേട്ടപ്പോള്‍ ഒരു സന്തോഷം, ഈ അച്ചായന്‍ ഏത് നാട്ടുക്കാരന്‍ ആണ്?എന്തായാലും ബൂലോക ചന്തി കഥകള്‍ ഇനിയും എഴുതുവാന്‍ എന്‍റെ വക അഭിനന്ദനം .....
ഈ നിലയിലാണെങ്കില്‍ പത്തു പാര്‍ട്ട് എഴുതിയാലും അച്ചായ ചരിതവും ചന്തി മാഹാത്മ്യവും വായക്കാര്‍ക്കു മതിയാകില്ല. അത്രയും രസകരമായ ഉപമകളും അലങ്കാരങ്ങളും ഒട്ടും ക്ഷാമമില്ലാതെ വാരിവലിച്ചെറിഞ്ഞിരിക്കുന്നു. അനുവാചകന്റെ സിരകളില്‍ നുര പടര്‍ത്തുവാനും ഹാസ്യം ദഹിക്കാത്തവര്‍ക്ക് കഷായത്തില്‍ ചേര്‍ക്കാന്‍ കിലോക്കണക്കിന്' ചന്തിമാന്തിപ്പൊടിയും ഉല്‍പ്പാദിപ്പിക്കുന്ന എഴുത്ത്. അഭിനന്ദനങ്ങള്‍
ee chekkanekkondu njan thottu
enthina enne ingane chirippikkunnath?
കണ്ടില്ലേ 'ചന്തിക്കഥ'യുടെ ഡിമാണ്ട്!
സിയ ആവശ്യപ്പെടുന്നത് ചന്തിക്കഥകള്‍...
കാതര്‍ സാഹിബിന്റെ വക ചന്തിമാന്തിപ്പൊടി..
എന്റെ ഹോട്മെയില്‍ മുത്തപ്പാ, ഇവനെ കാത്തോളണെ..
(കലക്കി മച്ചാ കലക്കി. ഓരോ വരിയിലും മത്താപ്പ്!)
@ കുസുമം – നന്ദി ചേച്ചീ ആദ്യ കമന്റിന്. വേറെ കുഴപ്പമൊന്നും കാണാത്തത് കൊണ്ട് അടുത്ത പ്രാവശ്യവും ആദ്യം വരണമേ...
@ പട്ടേപ്പാടം - നന്ദിയുണ്ട് മാഷേ... പിന്നെ ചന്തി ഓണര്‍മാരുടെ പേരുകള്‍ ആണ് ഉദ്ദേശിച്ചതെങ്കില്‍ അത് ചേര്‍ത്തിട്ടുണ്ട്.
@ മാനസ – സന്തോഷം പറഞ്ഞറിയിക്കുന്നില്ല ചേച്ചീ....തിരക്കിനിടയില്‍ വന്നു നോക്കിയത്തിനും സ്മൈലിക്കും...
@ വായാടി – വായൂ സന്തോഷം. പിന്നെ അച്ചായന്‍ നീണാള്‍ വാഴുന്ന ലക്ഷണങ്ങള്‍ കാണുന്നുണ്ട്. അച്ചായന് ചെറിയ സംശയം ഉണ്ടോ എന്നൊരു സംശയം. ഇടയ്ക്ക് വന്നു എന്റെ ലാപ്ടോപ്പില്‍ നോക്കിയിട്ടു പോകുന്നു.....
@ സിദ്ധിക് - ഇക്കാ നന്ദി.
@ ബിലാത്തിപ്പട്ടണം – ചേട്ടോയ്.... അപ്പൊ അങ്ങനെ...സന്തോഷം. നമ്മുടെ സൂസനും മറീനയും ഒക്കെ സുഖമായിരിക്കുന്നല്ലോ...?
@ ആദില – നന്ദി ആദൂ....
@ മിനി – ടീച്ചറെ പേറ്റന്റ് കിട്ടിയില്ല....!
@ ജയന്‍ - സന്തോഷം ജയെട്ടാ....
@ കലാവല്ലഭന്‍ - ഹ ഹ ഹ അത് ഞാനല്ല വല്ലഭാ......
@ ലക്ഷ്മി – തീര്ച്ചയായും വരുന്നുണ്ട് ലക്ഷ്മീ... പിന്നെ മറ്റേ കാര്യം- ബ്രാന്ഡ് ചയ്തു. സ്കെച്ചിട്ടിട്ടില്ല.
@ ബിജുകുമാര്‍ - ബിജുവേട്ടാ നന്ദി അഭിപ്രായത്തിന്. വരുന്നുണ്ട് ഒരു സര്പ്രൈ്സ്....
@ സാദ്ദിക് – ഹ ഹ ഹ സന്തോഷം. ഇക്കാ....
@ നഹാസ് – ഹും.... ഡാ ഡാ
@ മനോരാജ് – നന്ദി മനുവേട്ടാ....
@ സിജോ – ആയി ഇങ്ങനെയൊക്കെ....
ഇങ്ങനെയും അറം പറ്റാം അല്ലേ?
ആളൂസ് ..ഒന്നു കൂടി പറയാന്‍ വന്നത് ആണ് ,
കണ്ണൂരാന്‍ ഇവിടെയും എനിക്ക് പണി തന്ന് തന്നെ പോയി അല്ലേ?
''സിയ ആവശ്യപ്പെടുന്നത് ചന്തിക്കഥകള്‍'' .ഞാന്‍ അതുപോലെ ഒരു ആവശ്യം ഇവിടെ പറഞ്ഞുവോ?കണ്ണൂരാന്‍ഞാന്‍ പറഞ്ഞത് ഒന്നു കൂടി വായിക്കണം ''ബൂലോക ചന്തിക്കഥകള്‍''.എന്ന് ആണ് കേട്ടോ .
അത് ഇവിടെ ആരും കേള്‍ക്കാത്ത ഒന്ന് അല്ലാല്ലോ ?
ആളവന്താന് ,നല്ല നര്മം ..........
ഉപമകളുടെയൊരു കളി !
നന്നായിട്ടുണ്ട്,ചിരിപ്പിച്ചു ...
അചായപുരാണങ്ങള് ഇനിയും
പോരട്ടെ ..............
വളരെ നന്നായിട്ടുണ്ട് വിമല്‍, വിചാരിച്ചതിലും വളരെയധികം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പഴയ പ്രകടനങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഗംബീരന്‍ പോസ്റ്റ്. എത്രയും വലിയ വളര്‍ച്ച ഞാന്‍ പ്രതീഷിച്ചില്ല, അഭിനന്ദനങ്ങള്‍.
ടാ ഇനി ഞാൻ എന്തെഴുതാനാ?... പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞില്ലെ, എന്തായാലും ആ അച്ചായനുള്ളതു നന്നായി…..
da kollam prathekichu ending nannayirunnu....pinne kudutal ashleela words varunno ennoru doubt.........atu kurakan pattille...........
ഇത് ഞാന്‍ നേരത്തെ വായിച്ചു പോയതാണെങ്കിലും കമന്റ് ഇടാന്‍ കറന്നു ന്നു തോനുന്നു.. അച്ചായന്റെ തരികിടകള്‍ ഇഷ്ടായി ട്ടോ..
എഴുത്ത് നല്ല ഒഴുക്കുണ്ട്..
:)
:)
കൊള്ളലോട ശവിയേ
sangathy jorayi ketto.......... abhinandanangal..........
ആളോന്താന് കീ...... ജെയ്.... ജെയ് ജെയ്!!
@ ശ്രീ - അതന്നെ. പക്ഷെ അച്ചായന് അബദ്ധങ്ങള്‍ പറ്റുന്നതല്ല അങ്ങ് സംഭവിക്കുന്നതാ.....!
@ കുമാരന്‍ - അച്ചായന്റെ പോക്ക് ഇങ്ങനെയാണെങ്കില്‍ തീര്‍ച്ചയായിട്ടും ഉണ്ടാകും കുമാരേട്ടാ...!
@ പൗര്‍ണമി - അല്ല ചേച്ചിയുടെ സംസാരം കേട്ടാല്‍ തോന്നുമല്ലോ 'പറ്റിയത്' എനിക്കാണെന്ന്. സത്യായിട്ടും എനിക്കല്ല.
@ ഹംസ - ഹഹഹഹംസക്കാ.......
@ അനില്‍ - അനിയെട്ടാ എന്ത് ചെയ്യാന്‍... നമ്മുടെ അച്ചായന്‍ പന്തളം മെയ്‌ഡാ.
@ ഏറക്കാടന്‍ - ഒന്ന് ചീഞാലെ മറൊന്നിനു വളമാകൂ എന്ന് കേട്ടിട്ടില്ലെടാ? അതാ ഇത്. ജീവിക്കണ്ടേ മോനെ.
@ നാറാണത്ത് ഭ്രാന്തന്‍ - ഡാ ബാലു, അച്ചായന്‍ ഈ കണക്കിന് പോയാല്‍ ദുബായിലേക്ക് വരന്‍ ഉണ്ടാകുമോ എന്നറിയില്ല.
@ ശ്രീനഥന്‍ - നന്ദി
@ അക്ബര്‍ - അങ്ങനെ വായിക്കാതെ പോവല്ലേ..... നന്ദി.
@ നാട്ടപ്പിരാന്തന്‍ - "എടാ എല്‍ദോ... നിന്നെ സിനിമേലെടുത്തെടാ... ഈ സാറ്". അതാണോ നട്സേട്ടാ. ഏതായാലും സന്തോഷം. എനിക്ക് ആദ്യമായിട്ടാ ഒരു സംഘടനയില്‍ അംഗത്വം കിട്ടുന്നത്. ഞാനിത് ആഘോഷിക്കും!!
@ പ്രവീണ്‍ - ഉം..... നന്ദി ഞാന്‍ അങ്ങോട്ട് പറയണം....
@ ലീ - ഹ ഹ . അച്ചായന്‍ ആദ്യം അച്ഛന്‍ ആയപ്പോള്‍ പെണ്‍കുട്ടിയായതിനാല്‍ അച്ചായന്‍ അങ്ങ് ആഘോഷിച്ചു. അങ്ങനെ അച്ചായന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി. വീണ്ടും പെണ്ണ്! അതും ആഘോഷിച്ചു. അടുത്തതും പെണ്ണ്...! അതോടെ അച്ചായന്‍ ആഘോഷം ഒഴിവാക്കി....!
@ ഗീത - നന്ദി.
@ സോണ - സോണ സന്തോഷം കമന്റിനു.
@ സലാഹ് - സ്മൈലിക്കു ഒരു നന്ദി.
@ പാര്‍വതി - സന്തോഷം. ഇനിയും വരണം.
@ ഹാപ്പി ബാച്ചിലേഴ്സ് - ഹും... കാത്തിരിക്കുക. മൂന്നാം ഭാഗം വരും......
@ രാജലക്ഷ്മി - ലക്ഷ്മി ചേച്ചീ സന്തോഷം എത്തി നോക്കിയതിന്.
@ സുരേഷ് കുമാര്‍ - സന്തോഷം
@ ഷജീര്‍ - ഡാ നന്ദി കമന്റിന്. തീര്‍ച്ചയായും ശ്രമിക്കാം.
@ സിയാ - നന്ദിയുണ്ട് സിയേ, നന്ദിയുണ്ട്.
@ അബ്ദുല്‍ഖാദര്‍ - സന്തോഷം അബ്ദുക്കാ...
@ ലീല എം ചന്ദ്രന്‍ - ഈ ടീച്ചറെ കൊണ്ട് ഞാനും തോറ്റു...!
@ കണ്ണൂരാന്‍ - ഹ ഹ ഹ ... അതു കലക്കി.
@ എച്ച്മുക്കുട്ടി - പറ്റി.....
@ സിയാ - സിയേ...അതു രണ്ടും തമ്മില്‍ വ്യത്യാസമുണ്ടോ?!!
@ ചിത്രാംഗത - നന്ദി. ഈ പ്രോത്സാഹനം..... എന്റമ്മേ!..... ഉണ്ടാകും തീര്‍ച്ച.
@ റെജി - റെജിച്ചയോ........
@ അന്ന്യന്‍ - ഹ ഹ ഹ ... താങ്ക്സ് ഡാ .
@ അരുണ്‍ - ഡാ സന്തോഷം...
@ കണ്ണനുണ്ണി - നന്ദി കണ്ണാ.....
@ വശംവദന്‍ - നന്ദി.
@ അക്ബര്‍ - വീണ്ടും നന്ദി.
@ ആയിരത്തോന്നാംരാവ് - അയ്യോ.! സന്തോഷം.
@ ജയരാജ് - സന്തോഷം ചേട്ടാ.
@ Aisibi - നന്ദി. ആദ്യ വരവിന്.
ബ്ലോഗിന്റെ നീളം കണ്ടിട്ടാണ് ആദ്യം വായിക്കാതെ പോയത്. പിന്നെ വീണ്ടും വന്നു വായിക്കുന്നു.. നല്ല രസകരമായിരിക്കുന്നു.
എങ്കിലും ഉപമകള്‍ വല്ലാതെ കൂടിപ്പോകുന്നുണ്ടോ എന്നൊരു സംശയം...എന്നാലും "പ്രീമിയര്‍പത്മിനിക്ക് ഫെരാരിയുടെ എഞ്ചിന്‍"-- അത് ഇഷ്ടപ്പെട്ടു.
i enjoyed
Post a Comment