അച്ചായ ചരിതം PART 1 - ഒരു ചെളിക്കഥ.


എട്ടു കാലിയുടെ കാലുപോലെ ഞങ്ങള്‍ എട്ടു അധ്വാനികള്‍ ജോര്‍ദ്ദാനിലേക്ക് എത്തിയിട്ട് രണ്ടു മാസം. പുത്തന്‍ വീട്ടിലെ ശാന്തയുടെ നടത്തം പോലെ മാധുര്യത്തോടെ കഴിഞ്ഞ രണ്ടു മാസങ്ങള്‍. മാന്ദ്യം വന്നു കൈകൊട്ടും തവിയും കുട്ടികലങ്ങളും വരെ വിറ്റ ഷെയ്ഖ് മുഹമ്മദിന്‍റെ സ്വന്തം ദുബായില്‍ വച്ച് കണ്ടിട്ടുണ്ടെങ്കിലും ഈ പുഴുങ്ങാന്‍ അച്ചായനെ ഇത്ര ഫെയ്സ് ടു ഫെയ്സ് കിട്ടുന്നത് ആദ്യമായിട്ടാണ്. പണി സമയത്ത്‌, ഉറക്കത്തിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഉള്ള ഫോര്‍മാനാണ് പുള്ളി. സല്ലാപത്തിലെ സാലൂ കൂറ്റനാടിനെ പോലെ പെന്‍സില്‍ ചെത്തി ഇരിക്കുന്ന പ്രകൃതം.

അച്ചായനെ പറ്റി പറഞ്ഞാല്‍- സ്വന്തം പിതാവ് നല്‍കിയ അഞ്ചേ അഞ്ച് സെന്റ്‌ ഭൂമിയൊഴികെ ഇന്ന് തനിക്കുള്ളതെല്ലാം,( മൂന്ന് പെണ്മക്കള്‍ ഉള്‍പ്പെടെ) താന്‍, ഒരൊറ്റയാളുടെ കഠിനാധ്വാനം കൊണ്ടുണ്ടായതാണ് എന്ന് ജാതി മത വ്യത്യാസമെന്യേ ആരുടെ മുഖത്ത് നോക്കിയും എവിടെ വച്ചും എപ്പോഴും പറയാന്‍ ധൈര്യം ഉള്ളവന്‍...... കള്ള് എന്ന പാനീയം ( പുള്ളിക്ക് അത് അത്രമാത്രം) തന്‍റെ ശരീരത്തിന്‍റെ നടത്തിപ്പിന്റെ മേല്‍നോട്ടം ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ മലയാള ഭാഷയും ലിപിയും ഇംഗ്ലീഷിനു വഴിമാറി കൊടുക്കുന്ന അതിമാരക രോഗമുള്ളവന്‍...... ഡ്യൂട്ടിക്കിടെ, ഒപ്പം ജോലി ചെയ്യുന്ന ലൈജുവിനെ 'യൂ! ഫക്കിംഗ് ഡേര്‍ട്ടി ക്രീച്ചര്‍' എന്ന ഒന്നാം തരം തെറി അക്ഷരത്തെറ്റോ വ്യാകരണ പെശകോ കൂടാതെ വിളിച്ച്‌ മാളോകരെ ഞെട്ടിച്ചവന്‍.... ഇതൊന്നുമല്ല, പണ്ടെങ്ങോ പുള്ളീടെ വീടിനടുത്ത് റെയില്‍വേ ലൈനിനോട് ചേര്‍ന്ന് ഒരു കലിങ്ങു നിര്‍മിച്ചതിന് അതിലെ പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ വരെ തടഞ്ഞു നിര്‍ത്തി എഞ്ചിന്‍ ഡ്രൈവറുടെ കയ്യില്‍ നിന്നും ടോള്‍ പിരിവു നടത്തിയിട്ടുണ്ട്, എന്ന പൂലോഹ നോണ എല്ലരെയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവന്‍.......പുള്ളി പണ്ടെന്നോ ഉപയോഗിച്ചിരുന്ന, പിന്നീടു കാലം മാറിയപ്പോള്‍, ചെറിയ രണ്ട്‌ ദ്വാരങ്ങളിലൂടെ കാലുകളിറക്കി വലിയ ദ്വാരം അരയിലും ഘടിപ്പിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യ അദ്ദേഹവും സ്വായത്തമാക്കിയപ്പോള്‍ അഴിച്ച് നാലായി മടക്കി പെട്ടിയില്‍ വച്ച, ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സന്തത സഹചാരിയായ ട്രോളീ ബാഗിന്‍റെ രഹസ്യ അറയില്‍ സൂക്ഷിച്ചിട്ടുള്ള "കോണകം" പോലെ നീളുന്നു അച്ചായ ചരിതങ്ങള്‍.
(നമ്പൂരിമാര്‍ കോണകം ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഈ അച്ചായന്‍ മാരും ഉപയോഗിക്കുമായിരുന്നോ?????? ഉപയോഗിച്ചു കാണും.....അവര്‍ക്കുമുണ്ടല്ലോ......യേത്‌......)

അങ്ങനെയിരിക്കെയാണ് ജോര്‍ദാനിലെ ചാവുകടലിനെ പറ്റി കേള്‍ക്കുന്നത്. 'വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്ന മാജിക് അറിയാവുന്ന, ലോകത്തിലെ ഒരേ ഒരു കടല്‍. സംഭവം ഇങ്ങനെ ആകുമ്പോള്‍, മിക്കവാറും വെള്ളത്തിലായിരിക്കുന്ന അച്ചായന്‍ തന്നെ മുന്‍കയ്യെടുത്തു "ഡെഡ് സീ" യില്‍ പൊന്തിക്കിടക്കാനും. പോയി എല്ലാരും കൂടി ഒരു ദിവസം. അച്ചായന്‍ പാനീയ സേവയിലൂടെ നാലുകാലില്‍ നില്‍ക്കാനുള്ള അപൂര്‍വ ശേഷി നേടും എന്നുറപ്പായിരുന്നതിനാല്‍ ആഹാരം അല്‍പ്പം അധികം കരുതിയിട്ടുണ്ട്. എന്തോ അങ്ങനെയുള്ള അവസ്ഥയില്‍ അച്ചായന്റെ ആമാശയം ദശാവതാരം ഒരുമിച്ചെടുക്കും. കിച്ചനിലെ വെസ്റ്റ്‌ ബോക്സ്‌ കേരളത്തിന്‍റെ ഖജനാവിനെ പോലും കൊഞ്ഞനം കുത്തിക്കൊണ്ട് ഒന്നുമില്ലാതാവുന്ന അവസ്ഥ.... ഹോ.....

ബസ്സിനുള്ളില്‍ വച്ചു തന്നെ വസ്ത്രാക്ഷേപം അരങ്ങേറി. ആ അലി ഡ്രസ്സ്‌ മാറുന്ന വേഗത കണ്ടപ്പൊ കലി വന്നു. അല്ലെങ്കി, "എടാ അലീ ഒന്നുപോയി കുളിയെടാ..." എന്ന് സഹമുറിയന്മാര്‍ പറയുമ്പോള്‍ (അതുകൊണ്ട് മാത്രം) അവന്‍റെ ഏതോ പ്രധാന അവയവം മുറിച്ചു കളയാന്‍ പറഞ്ഞത് പോലെ ബാത്രൂമിലേക്ക് അന്നനട നടക്കുന്ന അതേ അലി ദേ! ഇവിടെ വന്നപ്പൊ ഗ്രഹണി-ചക്കക്കൂട്ടാന്‍ കോമ്പിനേഷന്‍ ഓര്‍മിപ്പിച്ചുകൊണ്ട് ചാടിത്തുള്ളി നില്‍ക്കുന്നു, വെള്ളത്തിലേക്കിറങ്ങാന്‍!!!! എല്ലാപേരുടെയും രൂപ ഭാവങ്ങള്‍ അടിമുടി മാറി. ഞങ്ങള്‍ അരയന്മാരും, മുറിയന്മാരും, മുക്കാലന്മാരുമൊക്കെയായി (യഥാക്രമം ജെട്ടി,ബര്‍മുഡ,ത്രീഫോര്‍ത്ത് എന്നിവ ധരിച്ചവര്‍).

പുറത്ത്, തിരയില്ലാക്കടലില്‍ അത്തപ്പൂക്കളമിട്ടപോലെ കിടക്കുന്ന ആളുകളുടെ കൂട്ടങ്ങളെ നോക്കി ഞങ്ങള്‍ പുറത്തേക്കിറങ്ങി. നടക്കാന്‍ പോകുന്ന കാര്യങ്ങളുടെ ആഴമോ വ്യാപ്തിയോ അറിഞ്ഞുകൂടാതെ, ജിജ്ഞാസയോടെ, ആദ്യരാത്രിയില്‍ നവവധുവിനെയും കാത്തിരിക്കുന്ന മണവാളന്‍റെ മുഖഭാവമായിരുന്നു എല്ലാവര്‍ക്കും. ഇറങ്ങിയപാടെ അച്ചായന്‍റെ കണ്ണ് ഇടത്ത് നിന്നും വലത്തേക്ക് 180 ഡിഗ്രിയിലുള്ള കാഴ്ചകള്‍ ഒറ്റ ടേക്കില്‍ തന്നെ കവര്‍ ചെയ്തു. പെട്ടെന്ന് എന്തോ കണ്ട് പിടിച്ചത് പോലെ അച്ചായന്‍ ട്യൂബ് ലൈറ്റ് കത്തിച്ച്‌ ചിരിച്ചു. കാര്യം തിരക്കിയപ്പോള്‍ "പെണ്ണുങ്ങളും ഉണ്ടെടാ" എന്ന സ്വീറ്റ്17 മറുപടി. ഇയാള്‍ കൊള്ളാമല്ലോ വന്നിറങ്ങിയപ്പോഴേക്കും...... ഞാന്‍ അച്ചായന്‍റെ 'പുതിയ മുഖം' കണ്ട് ഒന്ന് അമ്പരന്നു. എന്നാലും അതിയാള്‍ എങ്ങനെ കണ്ടുപിടിച്ചു? ഞാന്‍ നോക്കിയിട്ട് കടലില്‍ കിടക്കുന്നതില്‍ ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ പറ്റുന്നില്ല. പക്ഷെ കണ്ട് പഴകിയ പോലീസ് കാരന്‍റെ കണ്ണിനു മൈക്രോസ്കോപ്പിനെക്കാള്‍ പവര്‍ ഉണ്ടാവും എന്നല്ലേ? ഇത് നിങ്ങളെങ്ങനെ കണ്ട് പിടിച്ചച്ചായാ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ- "ടാ.... നീ ശ്രദ്ധിച്ചോ ആളുകള്‍ കിടക്കുന്ന രീതി. കുറെ വൃത്തങ്ങളായിട്ടല്ലേ. ആ കിടക്കുന്നവരുടെയെല്ലാം നോട്ടം കേന്ദ്രീകരിച്ചിരിക്കുന്നത് അവര്‍ പോലുമറിയാതെ അവിടെ ഫോം ചെയ്ത വൃത്തത്തിനുള്ളിലേക്കും. അപ്പൊ വൃത്തത്തിനുള്ളിലുള്ളത് പെണ്ണ്. ഇവിടെ ഇപ്പൊ ആകെ അഞ്ച് വൃത്തങ്ങള്‍, അതായത് അഞ്ച് പെണ്ണുങ്ങള്‍. മനസ്സിലായോ?"

അച്ചായന്‍റെ ആഴത്തിലുള്ള അറിവില്‍ നടുങ്ങിയ ഞങ്ങള്‍ ഓരോരുത്തരായി വെള്ളത്തിലേക്കിറങ്ങി. താഴ്ന്നു പോകില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഞാനും. പതുക്കെ വെള്ളത്തില്‍ മലര്‍ന്നടിച്ച് കിടന്നു. വെള്ളം പിന്നാമ്പുറത്തു കൂടി കോറിഡോര്‍ വഴി ഉമ്മറത്തെത്തി. എണ്ണ കലക്കിയ പോലത്തെ വെള്ളത്തില്‍ അര്‍മാദിക്കുന്നതിനിടെ അല്‍പ്പം വെള്ളം വായിലും പോയി. നാക്കിന്‍റെ സെന്‍സറിംഗ് കപ്പാസിറ്റി അടിച്ചു പോകുമെന്ന് തോന്നിപ്പോയി. അയ്യയ്യോ! ഉപ്പെന്നു പറഞ്ഞാ...... അതിന്‍റെ അളവ് അങ്ങ് ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നു. നമ്മുടെ സ്കൂള്‍ ഓഫ് ഡ്രാമയിലെ പിള്ളേര്‍ നവരസങ്ങളുടെ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ കാണിച്ചു കൂട്ടുന്ന ആക്ഷന്‍സ് നിമിഷങ്ങള്‍ക്കുള്ളില്‍ എന്‍റെ മുഖത്ത് പടര്‍ന്നു പിടിച്ചു. മാത്രവുമല്ല ശരീരത്തിന്‍റെ അതി സങ്കീര്‍ണവും ലോലവുമായ ഭാഗങ്ങളില്‍ മുളക് അരച്ചു തേച്ച പോലെ നീറാനും തുടങ്ങി. ഇനിയും ഇവിടെ കിടന്നാല്‍ ചിലപ്പോള്‍ സന്താനഗോപാലം സംവിധാനം ചെയ്യാന്‍ ആളെ വാടകയ്ക്കെടുക്കേണ്ട അവസ്ഥ വരും എന്ന് മനസ്സിലായി.

ഒരു വിധം മുക്കിയും മൂളിയുമൊക്കെ കരയ്ക്കെത്തി. ഒരു ചെറിയ പാറക്കല്ലിന്മേല്‍ വിശ്രമിക്കുമ്പോള്‍, പിറകില്‍ നിന്നൊരാള്‍ തോളത്തു കൈ വച്ചു. തിരിഞ്ഞ് നോക്കിയപ്പോള്‍ മൊത്തത്തില്‍ കറുത്തിരുണ്ട്‌ ഒരു രൂപം. ടാ..... എന്ന ആ വിളി കേട്ടപ്പോള്‍ മനസ്സിലായി, അച്ചായനാണ്‌.അവിടുത്തെ ചെളി ത്വക്ക് രോഗത്തിന് നല്ലതാണെന്നും പറഞ്ഞ് അടിമുടി അതും വാരിപ്പൂശി വന്നിരിക്കുന്നു, പഹയന്‍! മുനിസിപ്പാലിറ്റിയുടെ "പിച്ചിപ്പൂവണ്ടി" പോകുമ്പോള്‍ ഉണ്ടാകുന്ന ആ നൊസ്റ്റാള്‍ജിയ അച്ചായനില്‍ നിന്നും ബഹിര്‍ഗമിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ മെല്ലെ അവിടെ നിന്നും വലിഞ്ഞു. ബസ്സിനുള്ളില്‍ പോയി ഡ്രസ്സ്‌ മാറി തിരികെ വന്നപ്പോള്‍ നീരാട്ട്‌ അവസാനിപ്പിച്ച് ബാക്കിയുള്ള ശരീരങ്ങളും കരക്കടുത്തു. പെട്ടെന്നാണ് ശ്രദ്ധിച്ചത്, എണ്ണത്തിലൊന്ന് കുറവ്. അച്ചായനെ കാണാനില്ല!! ശെടാ... ഇയാളിതെവിടെ എന്നാലോചിച്ച് കുറച്ചു നേരം ഞങ്ങള്‍ നിന്നിടത്തു തന്നെ കുറ്റിയടിച്ചു. ആളെ കാണുന്നില്ല. പിന്നെ പേടിയായി തുടങ്ങി. എല്ലാവരും തിരികെ വണ്ടിയില്‍ വന്ന് ധൃതിയില്‍ ഡ്രസ്സ്‌ മാറുമ്പോള്‍, നമ്മുടെ ഡ്രൈവര്‍ വണ്ടിയില്ലാതെ തന്നെ ചീറിപ്പാഞ്ഞു വരുന്നുണ്ട്. ഞങ്ങളുടെ മുന്നില്‍ സഡന്‍ ബ്രേക്കിട്ടു നിന്ന അവന്‍, അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞ കാര്യം കേട്ട് ഞങ്ങള്‍ സ്തബ്ദരായി. പിന്നെ, എവിടെനിന്നെങ്ങനെ തുടങ്ങി എന്നറിയില്ല, ഡോള്‍ബി ഡിജിറ്റല്‍ സൗണ്ടില്‍ മൊത്തത്തില്‍ പൊട്ടിച്ചിരി.

ഡ്രൈവര്‍ വണ്ടി നിര്‍ത്തി ചാടിയിറങ്ങി. പുറകേ ഞങ്ങളും. ബീച്ചിനടുത്തുള്ള ഒരു ചെറിയ ക്ലിനിക്കാണ് സ്ഥലം. സ്നേഹത്തോടെ താന്‍ വാരിപ്പുണര്‍ന്ന ചാവുകടലിലെ 'ചെളി' അച്ചായന് മുട്ടന്‍ പണി കൊടുത്തിരിക്കുന്നു. ചെളിക്കുള്ളിലായ 'അച്ചായകായം' വളരെ പെട്ടെന്ന് പ്രതികരിച്ചു. ചെറുതായി തുടങ്ങിയ നീറ്റലും ചൊറിച്ചിലും അണ്‍ സഹിക്കബിള്‍ ആയപ്പോള്‍, മുന്‍പിന്‍ നോക്കാതെ അച്ചായന്‍ ഓടി. നിലവിളിച്ചു കൊണ്ട്. ആ നിലവിളി ഫോളോ ചെയ്താണ് നമ്മുടെ ഡ്രൈവര്‍ ക്ലിനിക്കിലെത്തിയത്. കാര്യമറിഞ്ഞ അവന്‍ തിരിച്ചോടി, ഞങ്ങടെ അടുത്തേക്ക്‌. ഞങ്ങള്‍ ക്ലിനിക്കിനുള്ളിലേക്ക് ചെന്നു. ഒരു വലിയ മുറി. അതിന്‍റെ മൂലയില്‍, രണ്ട്‌ ദിവസം ഫ്രീസറില്‍ ഇരുന്ന ഇറച്ചി, മയം വരാന്‍ ബക്കറ്റിലെ വെള്ളത്തില്‍ ഇട്ടു വച്ച പോലെ, ഒരു നീണ്ട പാത്രത്തില്‍ ഏതോ ലായനിയില്‍, ജനിച്ച പടി കിടന്ന് കാലിട്ടടിച്ച്‌ കളിക്കുന്നു അച്ചായന്‍!!!! ആ ലേഡി ഡോക്ടര്‍ അടുത്ത് നിന്നതിലല്ല, മറിച്ച് ഞങ്ങള്‍ ആ സീന്‍ കണ്ടുപോയതിലാണ് അച്ചായന് വിഷമം. അച്ചായന്‍റെ മുഖം ഉള്‍പ്പെടെ പലയിടത്തും കുമിള പോലെ നെണത്തിട്ടുണ്ട്. ഒടുവില്‍ ഞങ്ങളെ നോക്കി എനിക്കൊന്നും സംഭവിച്ചിട്ടില്ലേ എന്ന മട്ടില്‍ ഒരു പാല്‍പുഞ്ചിരിയും. അത് പൊട്ടിച്ചിരിയാക്കി ഞങ്ങള്‍ കണ്‍വെര്‍ട്ട് ചെയ്തപ്പോള്‍ ഡോക്ടറും ഡ്രൈവറും കൂടി ആ കൂട്ടച്ചിരിയില്‍ ജോയിന്‍ ചെയ്തു.

42 comments:

ആളവന്‍താന്‍ said...

അച്ചായന്‍ അറിഞ്ഞിട്ടില്ല, സ്വപ്നത്തില്‍ പോലും വിചാരിച്ചും കാണില്ല ഞാന്‍, അദ്ദേഹത്തിന്‍റെ മണ്ണിന്‍റെ മണമുള്ള കഥ ഇവിടെ വിളമ്പി എന്ന്.

എറക്കാടൻ / Erakkadan said...

പാവം അച്ചായന്‍ .ഇപ്പം എവിടെ പുള്ളി ..കൂടെയുണ്ടോ എങ്കില്‍ ഇത് കാണണ്ട

Manoraj said...

അച്ചായന്റെ മെയിൽ വിലാസം കിട്ടിയെങ്കിൽ ഒന്ന് ഫോർവെർഡ് ചെയ്യാമായിരുന്നു.

rethul said...

avoid continuity words like "ullavanu", "avanu".......
these words r repeated in second para....and i felt bore..

റ്റോംസ് കോനുമഠം said...

അച്ചായനറിയട്ടെ, അപ്പൊ കാണാം.

ഹംസ said...

സന്താനഗോപാലം സംവിധാനം ചെയ്യാന്‍ ആളെ വാടകയ്ക്കെടുക്കേണ്ട അവസ്ഥ വരും
ഹ ഹഹ... അതുകൊള്ളാം ..

പാവം അച്ചായന്‍ ഇത് ഇവിടെ വിളമ്പിയ കാര്യം അറിഞ്ഞാല്‍ നിനക്കൊരു പണികിട്ടുമെന്നുറപ്പാ.. :)

കൂതറHashimܓ said...

ബ്ലോഗ് ഓപ്പണ്‍ ചെയ്തപ്പോ നിന്റെ ചിരിചോണ്ടിരിക്കുന്ന പടമാണ് കണ്ടത്
സ്വന്തം പടത്തിന്‍ ഹെഡ്ഡെറില്‍തന്നെ സ്ഥാനം നല്‍കി സ്വയം ആദരിച്ച ഈ ബ്ലോഗ് വായിക്കാതെ വിടാനാണ് എനിക്ക് ആദ്യം തോന്നിയത്,
പിന്നെ എന്തോ വായിച്ചു, ഇച്ചിരി ഇഷ്ട്ടാവുകയും ചെയ്തു, ഇച്ചിരി മാത്രം.. :)

ഒഴാക്കന്‍. said...

താന്‍ കൊള്ളാമല്ലോ!

ബ്രാക്കറ്റ് അതികം യുസ് ചെയ്യുന്നത് വായനയില്‍ ചില സ്ഥലങ്ങളില്‍ തുടര്‍ച്ച നഷ്ട്ടപെടുത്തുന്നു ശ്രദ്ധിക്കുമല്ലോ.
നന്നയിരിക്കുന്നു ഇനിയും എഴുതു

കമ്പർ said...

ഹ..ഹ..ഹ അച്ചായ ചരിതം ബഹുജോറായി.. ചിരിയുണർത്തുന്ന വരികൾ, നന്നായിട്ടുണ്ട്., അഭിനന്ദനങ്ങൾ...

pournami said...

jordan avide vanitundu...kurachu modern dressing analo avide alle...pinne paryathey veyya ennirunnalum nalla assalu mlamarundu....portnu akthu....
.. pavam achayan.....

ആളവന്‍താന്‍ said...

@ ഏറക്കാടന്‍ - അതേയ് അച്ചായനെ അറിയിക്കാതിരിക്കാന്‍ ഞാന്‍ മാത്രം ശ്രമിച്ചാല്‍ പോരല്ലോ. ഇവിടെ ചില ക്ഷുദ്ര ജീവികള്‍ അതിന്‍റെ പ്രിന്റ്‌ എടുത്തു വച്ചിട്ടുണ്ട്. എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍...!!!
@ Manoraj - അച്ചായന് മെയില്‍ വിലാസം ഇല്ല. മേല്‍ വിലാസം പണ്ടേ ഇല്ല.
@Rethul - മോനെ രെധുലെ, ആ വാക്കുകള്‍ ഞാന്‍ ഒരു പരീക്ഷണം എന്ന മട്ടില്‍ അറിഞ്ഞു കൊണ്ട് തന്നെ പ്രയോഗിച്ചവയാണെന്ന് പറഞ്ഞ് കൊള്ളട്ടെ, അത് രേധുലിനു ബോര്‍ ആയി എന്നറിയുന്നതില്‍ വിഷമമുണ്ട്.ഇനി ശ്രദ്ധിക്കാം.
@ റ്റോംസ് കോനുമഠം- അച്ചായന്‍ അതറിയട്ടെ അപ്പൊ കാണാം, ഞാന്‍ ഉണ്ടെങ്കില്‍...!!
@ ഹാ ഹാ ഹാ ... അത് മാത്രമേ ഇഷ്ട്ടപ്പെട്ടുള്ളൂ അല്ലെ പഹയാ, കുറുക്കന്റെ കണ്ണും ഹംസേടെ ചിന്തയും.
@ കൂതറ - കൂതറേ...!! നിനക്ക് സഹിക്കുന്നില്ലല്ലേ? വ്യത്യാസം ഇത്രേയുള്ളൂ. നീ പേര് കൊണ്ടും, ഞാന്‍ പടം കൊണ്ടും. എന്‍റെ പടത്തിന്റെ പേരിലുള്ള ദോഷം ഞാന്‍ അത് അങ്ങ് മാറ്റുന്നതോടെ മാറും. നിന്‍റെ പേര് ദോഷം എങ്ങനെ മാറും? കൂ...ത...റേ... പിന്നെ കൂതറയെ പോലെ ഒരാള്‍ ഇച്ചിരി ഇഷ്ടായി എന്ന് പറയുന്നത് തന്നെ ഇച്ചിരി വലിയ കാര്യം. ഇച്ചിരി മാത്രം. ചുമ്മാ....
@ ഒഴുക്കാന്‍ - ഞാന്‍ ഈ 'ബ്രാ' ഇത്രയധികം ഉപയോഗിക്കുന്ന ഒരാള്‍ ആണെന്ന് ചേട്ടന്‍റെ കമന്റ് കിട്ടിയ ശേഷം നടത്തിയ പുനര്‍വായനയിലാണ് എനിക്ക് മനസ്സിലായത്‌. എന്തായാലും വായനയുടെ ഒഴുക്ക് പോകുന്നതായി എനിക്കും തോന്നി. ഇനി ഞാന്‍ അത് ശ്രദ്ധിക്കാം.
@ കമ്പര്‍ - സന്തോഷം.
@ pournami - അത് കൊള്ളാലോ... പൗര്‍ണമി, പിന്നെ എഴുതുമ്പോള്‍ കഴിവതും മലയാളത്തില്‍ തന്നെ എഴുതിയാല്‍ നന്നായിരുന്നു. ഒന്നും വ്യക്തമല്ല കേട്ടോ.

അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും എന്‍റെ നന്ദി. പ്രത്യേകിച്ച് കൂതറയ്ക്ക്. എല്ലാരും ഇനിയും വരിക, വായിക്കുക, കമന്റുക.

പട്ടേപ്പാടം റാംജി said...

അച്ചായ ചരിതം നല്ല വായന നല്‍കി.
ആശംസകള്‍.

അരുണ്‍ കായംകുളം said...

ഇത് ചൂണ്ടി കാട്ടിയ മനോരാജിനു നന്ദി, അല്ലേല്‍ ഈ ബ്ലോഗ് എനിക്ക് മിസ്സ് ആയേനെ :)

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

മനോരാജ് പരിചയപെടുത്തിയപ്പോൾ ഈ സ്വർഗ്ഗ സഞ്ചാരം ഇത്ര കിണ്ണങ്കാച്ചി യാത്രയാവുമെന്ന് കരുതിയില്ല..
അപ്പൊ ഇനി മുതൽ എന്നേയും യാത്രയിൽ കൂട്ടണേ ...കേട്ടൊ ഗെഡീ

nahas said...

kalakkiyedaaaaaaaa machuu.............
nannayittundedaaaa........

ആളവന്‍താന്‍ said...

@ പട്ടേപ്പാടം റാംജി - നന്ദി, വന്നതിനും വായിച്ചതിനും. വീണ്ടും വരിക.
@ അരുണ്‍ കായംകുളം - മനുവേട്ടന് തന്നെ എന്‍റെയും നന്ദി, അല്ലെങ്കില്‍ ഒരു പക്ഷെ നിങ്ങളെ എല്ലാപേരെയും എനിക്കും മിസ്‌ ആയേനെ.
@ ബിലാത്തിപ്പട്ടണം - ചേട്ടാ, ഈ വണ്ടിയുടെ ഫുട്ബോര്‍ഡിലെ ഡോര്‍ ഞാന്‍ ഇളക്കി മാറ്റി. ആര്‍ക്കും വരാം, ആര്‍ക്കും കയറാം. നന്ദി.
@ nahas - എടാ നഹാസേ നീ എന്താടാ ഇങ്ങനെ ഒഴുക്കിന്, ഈ ഡയലോഗ് തന്നെ നീ മുന്‍പും വച്ചലക്കിയിരുന്നല്ലോ. എന്തായാലും സന്തോഷമുണ്ടളിയാ.

mini//മിനി said...

മനസ്സിരുത്തി വായിക്കാനുണ്ടെന്ന് തോന്നിയപ്പോൾ മൊത്തത്തിൽ സെയ്‌വ് ചെയ്ത് വെച്ചു. എന്നിട്ട് വായിച്ചു. അതുകൊണ്ടാണ് പെട്ടെന്ന് അഭിപ്രായമെഴുതാഞ്ഞത്. വളരെ വളരെ നന്നാവുന്നുണ്ട്. എഴുതിയത് ഇടയ്ക്കിടെ വായിക്കുന്നത് നല്ലതാണ്. പിന്നെ മറ്റുള്ളവരുടെതും വായിക്കുക. ആരെയും അനുകരിക്കാതെ സ്വന്തം ശൈലിയിൽ തന്നെ എഴുതുക. അഭിനന്ദനങ്ങൾ.

ആളവന്‍താന്‍ said...

നന്ദി ടീച്ചറെ, വീണ്ടും വന്നതിനും നല്ല ഉപദേശം തന്നതിനും.

അപ്പു said...

മനോരാജ് പരിചയപ്പെടുത്തിയാണ് ഇവിടെ എത്തിയത്. ബ്ലോഗും അതിലെ സംഗതികളും ഇഷ്ടമായി കേട്ടോ. :-)

SHAIJU :: ഷൈജു said...

ഇത് ചൂണ്ടി കാട്ടിയ മനോരാജിനു നന്ദി, അല്ലേല്‍ ഈ ബ്ലോഗ് എനിക്ക് മിസ്സ് ആയേനെ

ലീല എം ചന്ദ്രന്‍.. said...

adi bale...aalavan...chirikkan padichathinusesham ithra gambheeramayi chirikkan innaanu kazhinjath......thanks.....very very thanks.....

ente lokam said...

എന്താ പറയുക...ശയിലി....ഓരോ വാചകവും ഒന്നിനൊന്നു മെച്ചം..
അത് ശരി അച്ചായന്‍ അറിഞ്ഞിട്ടില്ല അല്ലെ.അവിടെ ആയതു കൊണ്ട്
കേസ് ഒന്നും കൊടുക്കില്ലയിരിക്കും.ഒബാമയുടെ നാട്ടില്‍ എങ്ങാന്‍ ആയിരുന്നെങ്കില്‍
ആ ചാവ് കടലിലെ ബാകി ചെളി കൂടി ആശാന്‍ തിന്നേണ്ടി വന്നേനെ.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഹെഡറിലെയും പോസ്റ്റിലെയും ഫോട്ടോകളിലെ 'പോസ്' ഒരേപോലെ.. യാദൃശ്ചികമാകാം.
'ദൈവമേ എന്റെ മഹാപാപങ്ങളൊക്കെ പൊറുക്കേണമേ ..' എന്നാണോ രണ്ടുപേരും പ്രാര്തിക്കുന്നത്?

Anonymous said...

വളരെ നന്നായി അച്ചായന്റെ ക്ലേ ചികിത്സ ... അവതരിപ്പിച്ച രീതിയും.. അഭിനന്ദനങ്ങൾ....

sm sadique said...

ചാവുകടലിലെ ചെളി കുറച്ച് കിട്ടിയിരുന്നെങ്കിൽ വാരിപുരട്ടാമായിരുന്നു.
അവതരണം ഗൊള്ളാം… അസ്സലായി….

chithrangada said...

നന്നായിടുണ്ട്.പരിചയപെടുത്തിയ മനുവിന് നന്ദി.ഹാസ്യം നന്നായി വഴങ്ങുന്നുണ്ട് .എല്ലാ ആശംസകളും!!!

anju nair said...

manuvettan paranjanu kanan vannathu.........nannayittundu....

കുമാരന്‍ | kumaran said...

സന്താനഗോപാലം സംവിധാനം ചെയ്യാന്‍ ആളെ വാടകയ്ക്കെടുക്കേണ്ട അവസ്ഥ വരും ... :)

നല്ല എഴുത്താണ്‌. ഇനിയുമിനിയും എഴുതുക.എല്ലാവിധ ആശംസകളും.

Pottichiri Paramu said...

“കള്ള് എന്ന പാനീയം ( പുള്ളിക്ക് അത് അത്രമാത്രം) തന്‍റെ ശരീരത്തിന്‍റെ നടത്തിപ്പിന്റെ മേല്‍നോട്ടം ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ മലയാള ഭാഷയും ലിപിയും ഇംഗ്ലീഷിനു വഴിമാറി കൊടുക്കുന്ന അതിമാരക രോഗമുള്ളവന്‍.”

ഈ സ്വഭാവമുള്ള ഒരാളെ എനിക്കറിയാം..ഇതു വായിച്ചപ്പോള്‍ ആ പഴയ സുഹ്രുത്തിനെ ഓര്‍ത്തുപോയി..നന്ദി..
നല്ല അവതരണം.ഇനീം വരാം

ആളവന്‍താന്‍ said...

@ അപ്പു - സന്തോഷം.
@ ഷൈജു - നന്ദി
@ ലീല എം ചന്ദ്രന്‍ - ടീച്ചറെ ഒരുപാട് സന്തോഷം.
@ ente lokam - ഹാ ഹാ ഹാ .... അച്ചായന്‍ അറിഞ്ഞാല്‍ കേസ് കൊടുത്തു സമയം കളയില്ല ചേട്ടാ.......
@ ഇസ്മയില്‍ - അങ്ങനെ ഒരു കാര്യം സത്യം പറഞ്ഞാല്‍ താങ്കള്‍ പറയുമ്പോഴാണ് ശ്രദ്ധിക്കുന്നത്. പ്രാര്‍ത്ഥിക്കുവാന്‍ എല്ലാര്‍ക്കും ഓരോ കാരണങ്ങള്‍ അല്ലെ....
@ ഉമ്മുഅമ്മാര്‍ - thanx
@ sm sadique - ഇക്കാ ചാവ് കടലിലെ ചെളി നല്ലത് തന്നാ കേട്ടോ. തൊലിപ്പുറത്തുള്ള അസുഖങ്ങള്‍ക്ക്.
@ chithrangatha - നന്ദി വീണ്ടും വരിക.
@ anju nair - സന്തോഷം അഞ്ചു.
@ കുമാരന്‍ - കുമാരേട്ടാ .... ഒരുപാട് സന്തോഷമുണ്ട് കേട്ടോ. നര്‍മത്തിന്റെ മര്‍മ്മമറിയുന്ന കുമാരേട്ടന്റെ ഈ കമന്റിനു.
@ potticchiri paramu - അത് ശരി അപ്പൊ വേറെയുമുണ്ടോ അച്ചായന്മാര്‍.അതുകൊള്ളാം.

Vayady said...

"അറിയാത്ത അച്ചായന്‌ ചൊറിഞ്ഞപ്പോള്‍ അറിഞ്ഞു"
ഈ കമന്റ് അച്ചായനെ കാണിക്കല്ലേട്ടാ... കേട്ടിടത്തോളം ആളത്ര ശരിയല്ല. :)

ശ്രീ said...

വളരെ നന്നായി.

Abdulkader kodungallur said...

തിരയില്ലാക്കടലില്‍ അത്തപ്പൂക്കളമിട്ടപോലെ കിടക്കുന്ന ആളുകളുടെ കൂട്ടങ്ങളെ
'അച്ചായകായം'
സന്താനഗോപാലം സംവിധാനം ചെയ്യാന്‍ ആളെ വാടകയ്ക്കെടുക്കേണ്ട അവസ്ഥ വരും.നല്ല പ്രയോഗങ്ങള്‍ .
നല്ല രസകരമായി എഴുതിയിരിക്കുന്നു. ആനുകാലികങ്ങളില്‍ കയറി അപ്പം ചുടുവാനും അപ്പന്റെ ആശുപത്രിയിലെ അപ്പോത്തിക്കിരിയാകാനുമുള്ള യോഗ്യത വേണ്ടുവോളം . പക്ഷേ പ്രൈവറ്റ് ബസ്സിന്റെമുന്നിലും ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെപിന്നിലും ഇരുത്താന്‍ പറ്റില്ല. തോണ്ടും .
congrats.....

Prasanth Iranikulam said...

"ഒടുവില്‍ ഞങ്ങളെ നോക്കി എനിക്കൊന്നും സംഭവിച്ചിട്ടില്ലേ എന്ന മട്ടില്‍ ഒരു പാല്‍പുഞ്ചിരിയും."

ha ha ha
Nice !

നട്ടപിരാന്തന്‍ said...

നിങ്ങളെയും, ആ കുമാരനെയും ഒരേ നുകത്തില്‍ കെട്ടാം.

ഉപമകളുടെ ബൂലോക രാജാക്കന്മാര്‍

ആളവന്‍താന്‍ said...

@ vayady- എന്‍റെ വായാടീ.... എന്തോന്നെന്ന്.. അച്ചായന്‍ ചൊറിഞ്ഞപ്പം പഠിച്ചെന്നോ? ഹും...ഉവ്വാ രണ്ടാം ഭാഗം ഞാന്‍ തന്നെ എഴുതും. ഉടനെ തന്നെ.
@ ശ്രീ - വളരെ സന്തോഷം ശ്രീ.
@ Abdul kader - അഭിപ്രായം എന്നെക്കുറിച്ചോ, അച്ചായനെ കുറിച്ചോ?
@ Prashanth - thanks.....

ആളവന്‍താന്‍ said...

@ നാട്ടപ്പിരാന്തന്‍- സത്യമായിട്ടും നിങ്ങള്‍ക്ക്‌ വട്ടാണെന്ന് ആരോ പറഞ്ഞപ്പോ വിസ്വസിച്ചില്ലായിരുന്നു. ദേ ഇപ്പൊ..... എന്‍റെ നാട്സേട്ടാ, ഈ കമന്റ് കുമാരേട്ടന്‍ കേള്‍ക്കാന്‍ ഇട വരാതിരിക്കട്ടെ.. അയാള്‍ എഴുത്ത് അങ്ങ് 'ഓഫ്‌' ആക്കിക്കളയും!!

ഹാപ്പി ബാച്ചിലേഴ്സ് said...

ആളവന്‍താനെ,
സത്യം പറയട്ടെ.. ആ ഇംഗ്ലീഷ് തെറി, അത് പോരായിരുന്നു..
ആവശ്യത്തിനും അനാവശ്യത്തിനും നല്ല നല്ല ഇംഗ്ലീഷ് സിനിമ കാണുന്നത് കൊണ്ട് , "ഭാവി " സംരംഭങ്ങള്‍ക്ക് തെറി ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ സമീപിച്ചാല്‍ മതി. ഫ്രീയായി തന്നു നിര്വൃതിയടയുന്നതായിരിക്കും.
"ഞങ്ങള്‍ അരയന്മാരും, മുറിയന്മാരും, മുക്കാലന്മാരുമൊക്കെയായി (യഥാക്രമം ജെട്ടി,ബര്‍മുഡ,ത്രീഫോര്‍ത്ത് എന്നിവ ധരിച്ചവര്‍)." ഹി ഹി ഹി ..
സന്താനഗോപലത്തിന്റെ സ്ക്രിപ്ടിനു പ്രശ്നമൊന്നുമില്ലെന്ന് വിചാരിക്കുന്നു. സ്വയം തന്നെ സംവിധാനം ചെയ്യുന്നതാണ് നല്ലത്..
അപ്പൊ കാണാം..
ജയ്‌ ഹിന്ദ്‌

Echmukutty said...

അപ്പോ അച്ചായ ചരിതം ഇനിയും കാണുമല്ലോ സ്റ്റോക്കിൽ.
ശൈലിയും ഉപമയുമൊക്കെ വളരെ നന്നായിട്ടുണ്ട്.
പോസ്റ്റുകൾ ഇനിയും വരട്ടെ.

neelambarimohan said...

kollam,,

അജേഷ് ചന്ദ്രന്‍ ബി സി said...

"പണ്ടെന്നോ ഉപയോഗിച്ചിരുന്ന, പിന്നീടു കാലം മാറിയപ്പോള്‍, ചെറിയ രണ്ട്‌ ദ്വാരങ്ങളിലൂടെ കാലുകളിറക്കി വലിയ ദ്വാരം അരയിലും ഘടിപ്പിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യ"

അതങ്ങിഷ്ടപ്പെട്ടു...

അജേഷ് ചന്ദ്രന്‍ ബി സി said...

എന്റെ കഥാശ്രമങ്ങളിലൂടെ ഒന്ന് കണ്ണോടിയ്ക്കുക..സമയം കിട്ടുമ്പോള്‍ ...
http://ajeshchandranbc1.blogspot.com/

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ