കര്‍ട്ടന്‍ റെയ്സര്‍ !


എന്‍റെ ഹൈസ്കൂള്‍ ടൈമില്‍ സ്കൂളിലെ സെന്‍സേഷന്‍സ്‌ ആയിരുന്നു മാലിനി ടീച്ചറും അജയനും പിന്നെ വിജയനും. ബിന്ദു ടീച്ചര്‍ പ്രസവത്തിന് അവധിയില്‍ പോയപ്പോള്‍ ഉണ്ടായ വിടവ് അടയ്ക്കാന്‍ വന്ന സുന്ദരിയും, മധുരഭാഷിണിയും, 25 കാരിയും, അവിവാഹിതയുമായ മാലിനി ടീച്ചര്‍ എഴുതാത്ത ഇന്‍ലന്‍റ് പോലെയായിരുന്നു – ഫ്രഷ്‌.!!


തന്‍റെ ഇലക്ട്രോമാഗ്നറ്റിക്‌ പുഞ്ചിരി കൊണ്ട്, പ്രായപൂര്‍ത്തി ആവാന്‍ ആലോചന തുടങ്ങിയ ഏഴാം ക്ലാസ്സുകാരനെ മുതല്‍ പെന്‍ഷനാവാന്‍ കാത്തിരിക്കുന്ന പ്രിന്‍സിപ്പാള്‍ ‘കടുവ’ വേലായുധന്‍ സാറിനെ വരെ മഫ്വ (Malini Fans and Welfare Association – MAFWA) യിലെ അംഗങ്ങള്‍ ആക്കാന്‍ ടീച്ചര്‍ക്ക് വേണ്ടി വന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമായിരുന്നു എന്ന രഹസ്യം സ്കൂളിലെ കൊടിമരത്തിന് പോലും സുപരിചിതമാണ്. അതുകൊണ്ട് തന്നെ, ക്ലാസ്സില്‍ കയറാതെ സാവിത്രി ചേച്ചിയുടെ കഞ്ഞിപ്പുരയില്‍ പുക കൊള്ളാന്‍ പോകുന്ന പഹയന്മാര്‍ പലരും മാലിനി ടീച്ചറുടെ ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്നേ തന്നെ ഭക്ഷണം കണ്ട പട്ടിയുടെ കൂട്ട് ചിറിയും നക്കിത്തുടച്ച്‌ ക്ലാസ്സിലേക്ക് റീലോഡെഡ് ആയിത്തുടങ്ങി. പ്യൂണ്‍ കുമാറണ്ണന്‍ ഒരിക്കല്‍ വായിച്ച നോട്ടീസ്‌ തന്നെ വീണ്ടും വീണ്ടും ക്ലാസ്സില്‍ കൊണ്ട് വന്നുകൊണ്ടിരുന്നതിനു പിന്നിലെ ടെക്നിക്കല്‍ ഏററിനും കാരണം- ക്ലാസ്സില്‍ ബയോളജി പഠിപ്പിക്കുന്ന മാലിനി ടീച്ചറില്‍ നിന്നും പ്രസരണം ചെയ്യപ്പെട്ടിരുന്ന പേരറിയാത്ത ഏതോ ഒരു വൈറസ്‌ തന്നെയായിരുന്നു.!


‘പരട്ട ബ്രദേഴ്സ്’ എന്ന ഫെയിം നേടിയ, സ്കൂളിലെ ഇരട്ട ബ്രദേഴ്സായിരുന്നു അജയനും വിജയനും. കാഴ്ച്ചക്ക് രണ്ടു പേരും ഒന്ന് തന്നെ. നീളും വീതിയും ഒക്കെ സിമട്രിക്കല്‍..! പക്ഷെ കളര്‍ കോമ്പിനേഷന്‍ നോക്കിയാല്‍ ഇങ്ക്ജെറ്റ്‌ പ്രിന്‍ററിനുള്ളില്‍ വച്ച കാട്രിഡ്‌ജുകള്‍ പോലെ.. ഒന്നില്‍ കളറും ഒന്നില്‍ ബ്ലാക്കും!! പക്ഷേ എന്ത് കാര്യത്തിലും വിക്രമനെയും മുത്തുവിനെയും പോലെ രണ്ടും ഒറ്റക്കെട്ടാണ്. അതിനി ശാര്‍ക്കര ഭരണിക്ക് ചേച്ചിമാരെ ട്യൂണ്‍ ചെയ്യാനായാലും, ക്ലാസ്സിലെ പെണ്‍പിള്ളാരോട് ‘ഗുണ്ടാ ആക്റ്റ്’ കാണിക്കാനായാലും, സ്വന്തം അച്ഛനെ ഇരുട്ടടി അടിക്കാനായാലും അവരുടെ ഒരുമ അവര്‍ തെളിയിച്ചളയും!


അങ്ങനെയിരിക്കെയാണ് സ്കൂളിലെ മഫ്വാ അംഗങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പരന്നത്. മാലിനി ടീച്ചറും ഫിസിക്സ് കുര്യാക്കോസ് സാറും തമ്മില്‍ പ്രേമം.! കേട്ടവര്‍ കട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. കുര്യാക്കോസ് സാര്‍- നാല്പ്പതിനടുത്ത പ്രായം, രണ്ടു പിള്ളാരുടെ തന്ത, ഫോളോ ചെയ്യുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍, ധരിക്കുന്നത് ഖദര്‍ ഷര്‍ട്ടും മുണ്ടും. അങ്ങനെയുള്ള കുര്യാക്കോസ് സാര്‍ ഇത്തരത്തില്‍ ഒരു വൃത്തികെട് കാണിക്കുകയോ? ഒരിക്കലുമില്ല എന്ന് ഒരു പക്ഷം. എത്ര ഒഴിഞ്ഞ ടൂത്ത്‌പേസ്റ്റ് ട്യൂബ് ആയാലും ഞെക്കേണ്ട രീതിയില്‍ ഞെക്കിപ്പിഴിഞ്ഞെടുത്താല്‍ ഒരു നേരമൊക്കെ പല്ല് തേക്കാം എന്ന ‘ഇംപോസിബിള്‍ ഈസ്‌ നത്തിംഗ്’ ലൈനില്‍ മറുപക്ഷം...


വാട്ടെവര്‍ ഇറ്റീസ്..... മാലിനി ടീച്ചറും കുര്യാക്കോസാറും തമ്മില്‍ എന്തോ ഒരു ‘ലത്’ ഉണ്ടായിരുന്നു എന്നത് ക്രമേണ എല്ലാവര്‍ക്കും മനസ്സിലായി. സ്കൂളില്‍ ബി.ബി.സി. പണി നടത്തുന്ന ആരുടെയോ വായില്‍ നിന്നും ഉത്ഭവിച്ച്, മിനിറ്റുകള്‍ക്കുള്ളില്‍ ക്ലാസ്‌റൂമുകളിലും സ്റ്റാഫ്‌ റൂമിലും ഫ്ലാഷ് ചെയ്യപ്പെട്ട ആ ഹോട്ട്ന്യൂസ് ചിറയിന്‍കീഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ലേഡി സ്റ്റാഫുകള്‍ക്കുള്ള ടോയ്‌ലറ്റിന്‍റെ ഡോര്‍ തുറന്ന് മാലിനി ടീച്ചറും പുറകേ കുര്യാക്കോസാറും ഇറങ്ങി വന്നത്രെ!! ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഹോട്ട് ന്യൂസ് തിരുത്തിക്കൊണ്ട് പ്രിന്‍സി കടുവ വക സ്പെഷ്യല്‍ നോട്ടീസ്‌ എല്ലാ ക്ലാസ്സിലും എത്തി. ടോയ്‌ലറ്റിലെ പൈപ്പിന്‍റെ ലീക്ക്‌ മാറ്റാന്‍ വന്ന പ്ലംബര്‍ സാബു, ഉള്ളില്‍ ലീക്ക്‌ ചെക്ക് ചെയ്യുന്നത് അറിയാതെ ടോയ്‌ലറ്റില്‍ ചെന്ന് കേറിയ മാലിനി ടീച്ചര്‍ ഉള്ളില്‍ സാബുവിനെ കണ്ട് നാണിച്ച് പുറത്തിറങ്ങുകയായിരുന്നു എന്നും, ടീച്ചറിന് പിന്നാലെ പുറത്തേക്കിറങ്ങിയ സാബുവിനെ കണ്ട ആരോ അത് കുര്യാക്കോസാറായി തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമായിരുന്നു തിരുത്ത്. പക്ഷേ അജയന്‍റെയും വിജയന്‍റെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. അവര്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. കുര്യാക്കോസാറിനെ സസ്പെന്‍ഡ്‌ ചെയ്തില്ലെങ്കില്‍ ശക്തമായ സമര മുറകളുമായി മുന്നോട്ടു പോകുമെന്ന് കടുവയെ ഭീഷണിപ്പെടുത്തി.! പക്ഷേ ഒന്നും ഏല്‍ക്കുന്നില്ലെന്ന് കണ്ട ട്വിന്‍സ്‌ സന്ദര്‍ഭോചിതമായി കുര്യാക്കോസാറിന്‍റെ പേരില്‍ ചില മാറ്റങ്ങള്‍ വരുത്തി മുദ്രാവാക്യ രൂപത്തില്‍ അണികളെ നോക്കി ആഞ്ഞുചൊല്ലി. കേട്ട് നിന്ന അണികള്‍ അതേറ്റുചൊല്ലി – “കക്കൂസ് സാറേ മൂരാച്ചീ നിന്നെ പിന്നെ കണ്ടോളാം..."!


ഹൈസ്കൂളില്‍ കാണിക്കാന്‍ പറ്റാവുന്ന കുരത്തക്കേടുകളുടെ മാക്സിമവും +2 വും കാണിച്ച് വിലസുകയായിരുന്ന അജയ-വിജയന്മാര്‍ക്ക് കുര്യാക്കോസ് സാര്‍ ശത്രുവായത് പെട്ടെന്നായിരുന്നു. അതിനു കാരണമായത്‌ സിനിമാനടി വാണീ വിശ്വനാഥും!! സ്കൂളില്‍ ഒരു ഫങ്ഷന്‍ ഉത്ഘാടനം ചെയ്യാന്‍ വന്ന ആയമ്മ വന്ന കാര്യം ഉത്ഘാടിച്ച് തിരികെ പോയി രണ്ടാം ദിവസമാണ് കൊണ്ട്രവേസിക്ക് തുടക്കമായത്. വീട്ടില്‍ ക്യാമറ ഉള്ളവര്‍ക്ക് അത് കൊണ്ട് വന്ന് ഇനോഗറേഷന്‍റെ ഫോട്ടോ എടുക്കാന്‍ അവസരം നല്‍കപ്പെട്ടത് അക്കാലത്തെ സൂപ്പര്‍ലോട്ടോയെക്കാളും വലിയ ബമ്പറായിരുന്നു പിള്ളേര്‍ക്ക്.


രണ്ടാം ദിനം ക്ലാസിലെത്തിയ ഞങ്ങള്‍ കണ്ടത് അടൂര്‍ സംവിധാനം ചെയ്ത ജെയിംസ്‌ബോണ്ട്‌ പടം പോലെ വ്യത്യസ്തമായ ഒരു കാഴ്ച്ച. ടൈറ്റ്ജീന്‍സും ഷര്‍ട്ടും ഇട്ട് ഉത്ഘാടനത്തിന് വന്ന നടിയുടെ പ്രസക്ത ഭാഗങ്ങളുടെ നെടുകെയും കുറുകെയും ഖണ്ഡിച്ച ചിത്രങ്ങള്‍ ആരോ ‘ആരോ’ ഇട്ടു മാര്‍ക്ക് ചെയ്ത് ബോര്‍ഡില്‍ ഒട്ടിച്ചിരിക്കുന്നു. വിവരമറിഞ്ഞ് കുര്യാക്കോസാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങി. ഫോട്ടോയിലെ ‘പ്രസക്ത’ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ ‘മല’, ‘പൂരി’ എന്നിങ്ങനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സംഗതി കണ്ടയുടന്‍ കുര്യാക്കോസാര്‍ ചോദിച്ചു –“അജയനും വിജയനും എവിടെ.......?”
കാര്യം സിംപിളായിരുന്നു. എഴുത്തില്‍ ഇത്രേം അക്ഷരത്തെറ്റ് വരുത്തുന്ന ഒരേ ഒരു കുട്ടിയേ ഉള്ളൂ സ്കൂളില്‍- അജയന്‍.! ചത്തത് ചാക്കോയെങ്കില്‍ പെട്ടത് കേരളാ പോലീസല്ലേ? പിന്നെ വിജയനെ കുറിച്ച് പ്രത്യേകിച്ച് ആലോചിക്കേണ്ടിയും വന്നില്ല. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. സമ്മതിക്കാതെ തരമില്ല. അത്ര സ്ട്രോങ്ങ്‌ എവിഡന്‍സ് അല്ലെ. പിന്നെല്ലാം പെട്ടെന്നായിരുന്നു. വിത്തിന്‍ ഹാഫ്‌ ആന്‍ അവര്‍, ടി.സി റെഡി. ലവനും മറ്റവനും സ്കൂളില്‍ നിന്നും ഔട്ട്‌.!


പരട്ടകള്‍ പോയതോടെ നികേഷ്‌കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന്‍ പോലെയായി സ്കൂള്‍. പക്ഷെ അത് വേനല്‍മഴയാക്കി കുര്യാക്കോസ്-മാലിനി ബന്ധം വളര്‍ന്നു പന്തലിച്ച് കാടുപിടിച്ചു.! ഫിസിക്സും ബയോളജിയും പരസ്യമായിത്തന്നെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങി. രാവിലെ ‘ശിശിര’ത്തില്‍ തുടങ്ങുന്ന ശൃംഗാരം വൈകിട്ട് ‘ഗ്രീഷ്മ’ത്തിലാണ് അവസാനിക്കുക. ശിശിരം ബസ്സില്‍ കേറുന്ന കുര്യാക്കോസാര്‍ പിന്നില്‍ ഇരിക്കില്ല. മുന്നില്‍ ഡ്രൈവര്‍ ചെട്ടിയാരുടെ അടുത്ത് പോയി നില്‍ക്കും. അതിനു പുറകിലാണ് മാലിനി ടീച്ചറുടെ സീറ്റ്‌. കാമുകിയെ അങ്ങേയറ്റം ഇംപ്രസ്സ് ചെയ്യാനായി ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്‌ കുര്യച്ചന്‍ ഒരു ശീലമാക്കി. ഇടയ്ക്ക് സാര്‍ തന്നെ ചെട്ടിയാര്‍ക്ക് ഗിയറും ഇട്ടു കൊടുക്കും!! ഗിയര്ബോക്സിനുള്ളില്‍ തൃശൂര്‍ പൂരത്തിന്‍റെ ഡിജിറ്റല്‍ ഓഡിയോ കേള്‍പ്പിച്ച് റോഡില്‍ നിന്നും ഉയര്‍ന്നു ചാടി ശിശിരം മുന്നോട്ട് കുതിക്കുമ്പോള്‍ മാലിനി ടീച്ചര്‍ ഒഴികെ ബാക്കി പാസഞ്ചേഴ്സ് കൊടുങ്ങല്ലൂര്‍ ഭരണിയുടെ പവര്‍ ഡി.വി.ഡി. ഓണ്‍ ആക്കും. പക്ഷെ ഇതെല്ലാം കണ്ടുകൊണ്ട് ബസ്സിന്‍റെ പിന്നില്‍ നിന്നും നാല് കഴുകന്‍ കണ്ണുകള്‍ കുര്യാക്കോസാറിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു- അജയന്‍റെയും വിജയന്‍റെയും.


കുര്യാക്കോസാറിനെ തറപറ്റിക്കാന്‍ ഒരവസരം കാത്തിരുന്ന പരട്ടകള്‍ ശിശിരത്തില്‍ കണ്ട വണ്‍മാന്‍ഷോയ്ക്ക് അനുസരിച്ച് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. രണ്ട് സേഫ്റ്റിപിന്നുകളും കുറച്ചു ചരടുമായി പിറ്റേന്ന് ശിശിരത്തില്‍ ആദ്യം കേറിയ യാത്രക്കാര്‍ അവരായിരുന്നു. ചരട് കൃത്യം രണ്ടായി മുറിച്ച്, രണ്ടിന്‍റെയും ഓരോ തലകളില്‍ സേഫ്റ്റി പിന്നുകളും കെട്ടിയുറപ്പിച്ചു. അതിനുശേഷം മുകളിലെ, കൈ പിടിക്കാനുള്ള കമ്പികളില്‍ ചുറ്റി രണ്ട്‌ ചരടുകളുടെയും ഓരോ തല വണ്ടിയുടെ മുന്നിലേക്ക്‌ കൊണ്ട് ചെന്ന് ഏകദേശം ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തിനു കുറച്ച് പുറകിലായി കെട്ടിവച്ചു. എന്നിട്ട് ഒന്നുമറിയാത്തപോലെ തിരികെ പിന്‍സീറ്റില്‍ വന്നിരുന്ന് പരസ്പരം നോക്കി ചിരിച്ചു – കൊലച്ചിരി.അല്‍പ്പസമയത്തിനുള്ളില്‍ ചെട്ടിയാരും കിളിയും കണ്ട്രാക്കും വന്നു വണ്ടിയെടുത്തു. വഴിയില്‍ നിന്നും മാലിനി ടീച്ചര്‍ കയറി തന്‍റെ സ്ഥിരം സീറ്റില്‍ ഭാരമിരക്കി വച്ചു. ഒടുവില്‍ ആ നിമിഷം വന്നെത്തി. കുര്യാക്കോസാറും ശിശിരത്തില്‍ കയറി. ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റിലീസിന്‍റെ തലേന്ന് ഒറ്റയ്ക്ക് കണ്ട ലാല്‍ ആരാധകന്‍റേതു പോലെ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു സന്തോഷം പരട്ടകളുടെ മുഖത്ത് അലയടിച്ചു. കേറിയപാടെ കാമുകിയെ ഒന്നിരുത്തി നോക്കിയിട്ട് സാര്‍ ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതില്‍ വ്യാപൃതനായി. സാര്‍ ബിസിയായെന്ന് മനസ്സിലാക്കിയ പരട്ടകള്‍ മെല്ലെ മുന്നില്‍ ചെന്ന് റെഡിയാക്കി വച്ചിരുന്ന ചരടുകള്‍ അഴിച്ച്, നേരെ താഴെ നിന്ന കുര്യാക്കോസാറിന്‍റെ താഴ്ത്തിയിട്ടിരുന്ന ഖദര്‍ മുണ്ടിന്‍റെ കരകളുടെ ഇരു വശത്തും പിന്ന് കുത്തി.! ‘ഇവന്മാര്‍ ഇതെന്ത് ചെയ്യുന്നെടാ’ എന്ന മട്ടില്‍ നോക്കിയ മാലിനി ടീച്ചറെയും ബാക്കി യാത്രക്കാരെയും സാക്ഷി നിര്‍ത്തി പിന്‍സീറ്റില്‍ തിരികെയെത്തിയ പരട്ടകള്‍ ഒരു ചെറുപുഞ്ചിരിയോടെ ചരടുകളുടെ മറുതല വലിക്കാന്‍ തുടങ്ങി. കര്‍ട്ടന്‍റെ ഇടതും വലതും ഒരേ അളവില്‍ ഉയര്‍ന്നു! കാണികള്‍ സ്റ്റേജിനുള്‍വശം ആവേശപൂര്‍വ്വം നോക്കിയിരിക്കെ കര്‍ട്ടന്‍ അതിന്‍റെ മാക്സിമം ഉയരം കീഴടക്കിയിരുന്നു. ഒരു ഇലാസ്റ്റിക്കും, ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം പൊഖ്‌റാനില്‍ നിന്നും കൊണ്ടുവന്ന ഒരിത്തിരി തുണിയും.!! മണലരിപ്പ എത്രയോ ഭേദം...! വെള്ളമയില്‍ പീലി വിടര്‍ത്തി ആടുന്നത് കണ്ട യാത്രക്കാര്‍ക്ക് അതൊരു പുതിയ അനുഭവമായി. മാലിനി ടീച്ചര്‍ക്കും....പിന്നാമ്പുറത്ത് കടുത്ത ശൈത്യം അനുഭവപ്പെട്ട് തിരിഞ്ഞ കുര്യാക്കോസാര്‍ മനസ്സിലാക്കി – താന്‍ ബാക്ക്സ്റ്റേജിലാണെന്ന്. ഒടുക്കം ഒരു വിധം എല്ലാംകൂടി വലിച്ചു പറിച്ച് കര്‍ട്ടനിട്ടുകൊണ്ട് വളിച്ച ചിരിയുമായി സാര്‍ തന്‍റെ വ്യൂവേഴ്സിനെ ഒന്ന് നോക്കി. അതാ അങ്ങ് പുറകില്‍, തങ്ങള്‍ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണെന്ന് പറയാതെ പറഞ്ഞുകൊണ്ട് കൈകളില്‍ ചരടുകളുടെ മറുതലയുമായി അജയനും വിജയനും!!!

68 comments:

J said...

ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റിലീസിന്‍റെ തലേന്ന് ഒറ്റയ്ക്ക് കണ്ട ലാല്‍ ആരാധകന്‍റേതു പോലെ എന്തോ ഒരു സന്തോഷം

കുസുമം ആര്‍ പുന്നപ്ര said...

അയ്യോ..ഞാനാണോ.ആദ്യം വന്നത്..ഇതെന്താപ്പം..എഴുതുക..എഴുതാത്ത ഇന്‍ലന്‍റ് പോലെയായിരുന്നു – ഫ്രഷ്‌.!! ഇതാണ് കുടുതലിഷ്ടപ്പെട്ടത്.

ഒരു യാത്രികന്‍ said...

ആ കെട്ടിയിട്ട മെതേട് മനസ്സിലായില്ല.ആകെ മൊത്തം കൊള്ളാം.....സസ്നേഹം

jayarajmurukkumpuzha said...

valare raskaramayi ee avatharanam.... aashamsakal....

Jishad Cronic said...

സത്യം പറയൂ മകനെ... ഇത് നിങ്ങളെല്ലാം കൂടി ഒപ്പിച്ചപണിയല്ലെടാ?

appachanozhakkal said...

ആളവന്താനെന്നു വായിച്ചപ്പോഴേ മനസ്സിലായി. ആദ്യത്തെ തൊഴി എന്റെ വക. സംഭവം വളരെ നന്നായിട്ടുണ്ട്. അജയനും വിജയനും, അക്ഷരത്തെറ്റില്ലാതെയെങ്ങാനും എഴുതിയായിരുന്നെങ്കില്‍!! ഹോ എനിക്ക് ചിന്തിക്കാന്‍ വയ്യ! ഇനി ആളവന്താന്റെ ആമുഖത്തെക്കുറിച്ച്, (ഇനിയേതായാലും, മുണ്ട് മടക്കിക്കുത്തിയ സ്ഥിതിക്ക് ആരെങ്കിലും അത് ഉരിഞ്ഞെടുക്കുന്നത് വരെയോ, മുണ്ട് സ്വമേധയാ ഉരിഞ്ഞു പോകുന്നത് വരെയോ പോരാടാന്‍ തന്നെയാണ് തീരുമാനം. അങ്ങട് സഹിക്ക്യാ.., അത്രന്നെ!) ഒന്ന് സൂചിപ്പിക്കട്ടോ?
കള്ളു കുടിച്ചു വഴക്കുണ്ടാക്കാന്‍ വേണ്ടി റോഡിലെക്കിറങ്ങിയ തന്റെ ഭര്‍ത്താവിനോട് ഒരു പാവം ചേച്ചി വിളിച്ചു പറഞ്ഞു. " എന്റെ മനുഷ്യാ, ഏതായാലും നിങ്ങള്‍ വഴക്കുണ്ടാക്കാന്‍ പോകുവാ, എന്നാല്‍പ്പിന്നെ ആ അണ്ടര്‍വെയര്‍ എങ്കിലും ഇട്ടോണ്ട് പോ.!"

ഉമേഷ്‌ പിലിക്കൊട് said...

:-))

ശ്രീ said...

അതെ, കര്‍ട്ടന്‍ വലിച്ച ആ ട്രിക്ക് മാത്രം സങ്കല്‍പ്പിച്ചെടുക്കാനായില്ല. ബാക്കി എല്ലാം അടിപൊളി!

നാറാണത്തു ഭ്രാന്തന്‍ said...

തുടക്കം വായിച്ചപ്പോള്‍ കിട്ടേണ്ട ക്ലൈമാക്സ്‌ കിട്ടിയില്ല . എന്നാലും ഉപമകള്‍ നന്നാവുന്നു .... വളരെയധികം

Abdulkader kodungallur said...

പതിവുപോലെ ഉപമാലങ്കാരങ്ങള്‍ കൊണ്ട് പോസ്റ്റ്‌ ധന്യമാക്കി .രസമുള്ള മറ്റൊരു വായനാനുഭവം

ഓലപ്പടക്കം said...

കഥകൊള്ളാമെന്ന് കരുതി വരുകായിരുന്നു. പക്ഷേ ക്ലൈമാക്സ് സങ്കല്‍പ്പിച്ചെടുക്കാന്‍ പറ്റാത്തതിനാല്‍ അവിടെ വച്ച് കലമുടഞ്ഞു. എന്നാലും അവതരണം കൊള്ളാം.

കാച്ചറഗോടന്‍ said...

"വെള്ളമയില്‍ പീലി വിടര്‍ത്തി ആടുന്നത് കണ്ട യാത്രക്കാര്‍ക്ക് അതൊരു പുതിയ അനുഭവമായി. മാലിനി ടീച്ചര്‍ക്കും"

പക്ഷേ.. മാലിനി ടീച്ചര്‍ക്ക് കുര്യാക്കോസ്‌ അരിപ്പ കാണുന്നത് ഒരു പുത്തരിയായിരിക്കില്ല അല്ലെ??

ഉപ്പ്+മാവു = "ഉപമ" കളൊക്കെ നന്നായി. ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

'കാച്ച'റഗോടന്‍

sijo george said...

മോനേ ആളൂ.. സംഗതി കിടു. ഒടുക്കത്തെ ഉപമകളാ കേട്ടോ തന്റെ. പിന്നെ ശ്രീ പറഞ്ഞപോലെ, ആ ‘കർട്ടൻ പൊക്കിയ’ ട്രിക്ക് അത്രക്ക് പിടി കിട്ടിയില്ല.. ഒന്നൂടെയൊന്നു ഭാവനയിൽ കണ്ട് നോക്കാം..യേത്.. :)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഉത്തരമില്ലാത്ത സമസ്യകളുമായി ...ഉപമിച്ചുപമിച്ചൊരു ഊക്കൻ ഉസ്ക്കൂൾ സംഭവത്തിന് തിരശ്ശീല പൊക്കിയത് ഉഗ്രനായി കേട്ടോ വിമൽ

Sureshkumar Punjhayil said...

Rangam Onnu...!

Manoharam, Ashamsakal...!!!

Manoraj said...

അപ്പോള്‍ ഇത് കെട്ടിയിടുമ്പോള്‍ കുര്യാക്കോസ് സാറ് ഒന്നുമറിഞ്ഞില്ലേ. ബസ്സിലുള്ളവര്‍ മൊത്തമറിഞ്ഞിട്ടും. എന്തൊക്കെയാണേലും ആ വിജയനിലും അജയനിലും ഒരു വിമല്‍ ഉണ്ടോ എന്നൊരു സംശയം. ഉണ്ണിയെ കണ്ടാലറിയില്ലേ ഊരിലെ പഞ്ഞി.. കൃത്യമായി വായിക്കണം കേട്ടോ. :)

Thommy said...

Kidilan

പട്ടേപ്പാടം റാംജി said...

ഉപമാകളൊക്കെ ഇത്തവണയും ഒന്നിനൊന്നു മെച്ചമായി അവതരിപ്പിച്ചു.
എന്നാലും അവസാനം ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു എന്ന് തോന്നി.
ആശംസകള്‍.

അന്ന്യൻ said...

ടാ ഈ മാലിനി ടീച്ചറിന്റെ മുഖം ഓർമ്മ വരുന്നില്ല...

തൂത മുനീര്‍ Thootha Muneer said...

കൊള്ളാം..രസകരം

Vayady said...

ആളൂ..നമിച്ചു. എന്തിനാണന്നോ? ഉപമകളുടെ പെരുമഴ പെയ്യിപ്പിച്ചതിന്‌. എന്നാലും ആ കര്‍‌ട്ടണ്‍ സംഭവം ഞാനങ്ങട്ട് വിശ്വസിച്ചിട്ടില്ല്യ. സത്യം പറയൂ, അതു ആളൂന്റെ സങ്കല്‍‌പ്പ സൃഷ്ടിയല്ലേ?

രസകരമായ പോസ്റ്റ്. ഇഷ്ടമായി.

അനില്‍കുമാര്‍. സി.പി. said...

ആളവന്റെ വാക്കുകള്‍ തന്നെ കടമെടുത്ത് പറഞ്ഞാല്‍, “ഒരു വളിച്ച ചിരിക്കുള്ള” സ്കോപ്പേ ഇക്കഥയിലുള്ളല്ലോ ചെങ്ങാതീ.

Mohamedkutty മുഹമ്മദുകുട്ടി said...

കര്‍ട്ടണ്‍ റൈസര്‍ എന്നു പറഞ്ഞപ്പൊള്‍ ഇത്രയും പ്രതീക്ഷിച്ചില്ല!..”എത്ര ഒഴിഞ്ഞ ടൂത്ത്‌പേസ്റ്റ് ട്യൂബ് ആയാലും ഞെക്കേണ്ട രീതിയില്‍ ഞെക്കിപ്പിഴിഞ്ഞെടുത്താല്‍ ഒരു നേരമൊക്കെ പല്ല് തേക്കാം എന്ന ‘ഇംപോസിബിള്‍ ഈസ്‌ നത്തിംഗ്’ ലൈനില്‍ മറുപക്ഷം... “ ഇതു കലക്കി. ഉപമകള്‍ ഒന്നിനൊന്നു മെച്ചം!. പിന്നെ കയറിന്റെ മറ്റേ തല റ്റീച്ചറിന്റെ മേല്‍ ഫിറ്റാക്കുമെന്നാ ഞാന്‍ പ്രതീക്ഷിച്ചത്...!

എന്‍.ബി.സുരേഷ് said...

ഇത്തിരി അതിശയോക്തി ഉണ്ടെങ്കിലും ക്ലൈമാക്സ് കലക്കി. ഏത് സ്കൂളിലും കാണും ഇത്തരം പ്രേമങ്ങളും അതിനു വരുന്ന ഇത്തരം പരിണതികളും. അല്ലെങ്കിലും ഗസ്റ്റ് ആയി വരുന്ന ടീച്ചറിനോട് പ്രേമം തോന്നുന്ന കുട്ടികളും മദ്ധ്യവയസ്കരായ അദ്ധ്യാപകരും ഇന്നും വംശനാശം സംഭവിക്കാതെ നമ്മുടെ സ്കൂ‍ൂളുകളിൽ നില നിൽക്കുന്നു. രസകരമായി എഴുതി. വളച്ചുകെട്ടില്ലാതെ.

(കൊലുസ്) said...

നന്നായി. ഇത്രയൊക്കെ ചിരിപ്പിക്കുന്ന ആളാ അല്ലെ.. ആദ്യമായിട്ടാ ഇവിടെ. വായിച്ചു രസിച്ചൂട്ടോ.

noonus said...

.

ആളവന്‍താന്‍ said...

@ J - അതേ.... സന്തോഷം.
@ കുസുമം - നന്ദി..
@ ഒരു യാത്രികന്‍ - കെട്ടിയിട്ട രീതി സംശയം ഉണ്ടാക്കി എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ഒന്ന് കൂടി തെളിച്ച് എഴുതിയിട്ടുണ്ട്. ഇപ്പൊ മനസ്സിലാകും. തീര്‍ച്ച.
@ ജയരാജ് - നന്ദി...
@ ജിഷാദ് - ഡാ ഡാ...... സത്യമായിട്ടും അല്ലെടാ. വിശ്വസീര് പ്ലീസ്.!
@ അപ്പച്ചന്‍ - അപ്പച്ചോ.... സന്തോഷം അഭിപ്രായത്തിനും, ഉപദേശത്തിനും.!
@ ഉമേഷ്‌ - ഞാനും ചിരിക്കുന്നു...
@ ശ്രീ - ഇനിയൊന്നു നോക്കു. മനസ്സിലാവും ശ്രീ ആ ട്രിക്ക്. നന്ദി...

ആളവന്‍താന്‍ said...

@ ഭ്രാന്തന്‍ - നിനക്ക് ഞാന്‍ ഇനി ഒരു പോസ്ടിന്റെയും ആദ്യ ഭാഗം പറഞ്ഞു തരില്ല. നീ ആവശ്യമില്ലാത്തതൊക്കെ ഊഹിച്ചു കളയും.!
@ അബ്ദുള്‍ഖാദര്‍ - സന്തോഷം അബ്ദുക്കാ.
@ ഓലപ്പടക്കം - ഹ ഹ.... ഡേയ് നീ ഇനിയൊന്നു സങ്കല്‍പ്പിച്ചു നോക്കിക്കേ. കിട്ടും. ഇത് സിമ്പിള്‍ അല്ലെ....
@ കാച്ചറഗോഡന്‍ - ഹ ഹ ... സന്തോഷം അഭിപ്രായത്തിനും, ആദ്യ വരവിനും..
@ സിജോ - നീ ഭാവനയില്‍ കണ്ടു നോക്കിയിട്ടും മനസ്സിലായില്ലെങ്കില്‍ പറ. നമുക്ക് നോക്കാം. യേത്‌...!
@ ബിലാത്തിപ്പട്ടണം - സന്തോഷമുണ്ട് കേട്ടോ മുരളിയേട്ടാ..
@ സുരേഷ്കുമാര്‍ - നന്ദി. വീണ്ടും വരിക.
@ മനോരാജ് - മനുവേട്ടാ അത് പിന്നെ പുള്ളിക്കാരന്‍ ഗിയര്‍ ഇട്ടുകൊണ്ടു നില്‍ക്കുവല്ലായിരുന്നോ അറിഞ്ഞില്ല. പാവം. ഹി ഹി . എനിക്ക് ആ രക്തത്തില്‍ പങ്കില്ല കേട്ടോ. സത്യം.

നല്ലി said...

ഉപമകള്‍ കലക്കീട്ടാ, പക്ഷെ ആ ചരടങ്ങോട്ട് ക്ലിയറായില്ലാട്ടാ

കണ്ണൂരാന്‍ / K@nnooraan said...

ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റിലീസിന്‍റെ തലേന്ന് ഒറ്റയ്ക്ക് കണ്ട ലാല്‍ ആരാധകനെ പോലെ ഇത് വായിച്ചു കണ്ണൂരാനും സന്തോഷിക്കുന്നു..!

ഹംസ said...

ചത്തത് ചാക്കോയെങ്കില്‍ പെട്ടത് കേരളാ പോലീസല്ലേ?

ഉപമകളുടെ ഘോഷയാത്ര തന്നെ.. ഗഡീ ( ബിലാത്തിമുരളി ചേട്ടന്‍റെ വാക്ക് കടമെടുത്തതാ )
പോസ്റ്റ് രസകരമായി

pournami said...

kollam thillakkam cinema pole mashnu mundu pediayitundakum alle

lekshmi. lachu said...

കര്‍ട്ടന്‍ വലിച്ച ആ ട്രിക്ക് മാത്രം സങ്കല്‍പ്പിച്ചെടുക്കാനായില്ല...രസകരമായി എഴുതി

neelambari said...

aniyan kutta,,,neeyalu mosamillalo...upamichu upamichu nee malayalasahitya lokathe"upamist"avummenna ente viswasm,,enthayalm nee kalaky,,,
oppol...

മാണിക്യം said...

"പുതിയ റ്റീച്ചര്‍" അത് കുട്ടികള്‍ക്കും മറ്റ് സഹജീവനക്കാര്‍ക്കും ഇടയില്‍ വരുത്തുന്ന സെന്‍സേഷന്‍, കൗമാരക്കാരുടെ കുസൃതികള്‍ ഒരു പരിധിവരെ ശരിയായി വിവരിച്ചു... സെയിഫ്റ്റിപിന്‍ ട്രിക്ക് മനസ്സിലായില്ല. :(
"മാലിനി ടീച്ചറും ഫിസിക്സ് കുര്യാക്കോസ് സാറും തമ്മില്‍ പ്രേമം.!..""
ഒരു"ഇലക്ട്രോമാഗ്നറ്റിക്‌ പുഞ്ചിരിയുടെ"ചിലവ് അത് മാലിനിറ്റീച്ചര്‍ക്ക് അറിയാം..:) :)

ഒരു നുറുങ്ങ് said...

“പരട്ടകള്‍ പോയതോടെ നികേഷ്‌കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന്‍ പോലെയായി സ്കൂള്‍.”
ഇതില്‍കവിഞ്ഞൊരു ബഹുമതി അജയ-വിജയന്മാര്‍ക്ക് നല്‍കാനില്ല!
ഉപമകളുടെ ആധിക്യം,ഭാവനകള്‍ക്ക് മേല്‍ ചാരം മൂടിക്കളയുന്നു.
എന്നാലും നര്‍മരസം നല്ലൊരനുഭൂതി പകരുന്നു..

ആശംസകള്‍.

Ÿāđů said...

ആളവന്താനെ സംഭവം കലക്കി കെട്ടാ...

കുമാരന്‍ | kumaran said...

സുന്ദരിയും, മധുരഭാഷിണിയും, 25 കാരിയും, അവിവാഹിതയുമായ മാലിനി ടീച്ചര്‍ എഴുതാത്ത ഇന്‍ലന്‍റ് പോലെയായിരുന്നു – ഫ്രഷ്‌.!!

പ്രയോഗങ്ങളൊക്കെ തകര്‍ത്തു. കിളിമാക്സ് ഇത്തിരി കുറഞ്ഞ് പോയി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്...ഞാന്‍ വൈകിയോ....?
ഉണ്ട്...ഒരുപാട് വൈകി...സാദരം ക്ഷമിക്കുക
അല്പം തിരക്കിലായി പോയി...
ഇനി മുതല്‍ നേരത്തെ വന്നോളാം..
ഒരു കണ്ടീഷന്‍.. പുതിയ പോസ്റ്റിടുമ്പോള്‍ ദേ...
mizhineerthully@gmail.com
ഈ അഡ്രസ്സിലൊരു മെയില്‍ അയക്കണം
പിന്നെ ആ കര്‍ട്ടന്‍ പൊക്കുന്ന സീന്‍ എനിക്കു മനസിലായില്ല....
ബാക്കിയെല്ലാം.... കിടിലന്‍....

mini//മിനി said...

നേരത്തെ വായിച്ചു, സെയ്‌വ് ചെയ്ത് വീണ്ടും വായിച്ചുനോക്കിയപ്പോൾ ഒരു മാഹസത്യം മനസ്സിലായി. എന്റെ നാട്ടിലെ ഒരു ടീച്ചറുടെ പേരിലുള്ള ബാത്ത്‌റൂം ആക്ഷേപം ഇതുപോലെ ആരോ ഒപ്പിച്ചതല്ലെ??
ആ ടീച്ചർ പനി വന്നപ്പോൽ ലീവെടുത്ത് വീട്ടിൽ കിടക്കുമ്പോൾ അവരുടെ ഭർത്താവിനൊരു ഫോൺ വരുന്നു, “നിങ്ങളുടെ ഭാര്യ ഇതാ കണ്ണൂരിലൂടെ ഒരു ചെറുപ്പക്കാരന്റെ കൂടെ അപ്പൂസിൽ കയറി ഐസ്‌ക്രീം കഴിക്കുന്നു” എന്ന്.
ഇതാണ് കാര്യമെന്നറിഞ്ഞ് ഒരു പോസ്റ്റ് എഴുതാനിരുന്നപ്പോൾ കമന്റെഴുതാൻ മറന്നുപോയി. നർമ്മരസം കലക്കി.

Mohamedkutty മുഹമ്മദുകുട്ടി said...

ഒരിക്കല്‍ കമന്റി പോയതാണെങ്കിലും അനവധി വായനക്കാരുടെ സംശയത്തിനു ബ്ലോഗ്ഗര്‍ മറുപടി നല്‍കാത്തതിനാല്‍ ഞാനല്പം ടെക്നിക്കുകള്‍ പറയാം. ആളുകല്‍ നില്‍ക്കുമ്പോള്‍ പിടിക്കുന്ന കമ്പിയില്‍ കൂടിയിട്ട 2കഷ്ണം ചരടുകളില്‍ ഓരോ സേഫ്റ്റി പിന്‍ വെച്ച് അത് മാഷിന്റെ മുണ്ടിന്റെ 2 ഭാഗങ്ങളില്‍ കൊളുത്തിയെന്നാണ് പറയുന്നത്. എന്നിട്ട് മറ്റേയറ്റം പിടിച്ചു വലിച്ചപ്പോള്‍ “കര്‍ട്ടന്‍” പൊങ്ങിയത്രെ!( കഥയില്‍ ചോദ്യമില്ല) .ഇതു നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ ആ ചരടുകള്‍ കമ്പിക്കുഴലിന്റെ ഉള്ളിലൂടെ ഇടേണ്ടി വരും. ബെല്ലടിക്കാനുള്ള കയര്‍ പോവുന്ന മാതിരി!.ഇനി ഇത്തരം കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ ഒരു ഡയഗ്രം കൂടി കൊടുത്താല്‍ നന്നായിരിക്കും.

sreee said...

കൊള്ളാം. ഇതേതു സ്കൂള്‍ . ഇപ്പോഴും അതവിടെ ഉണ്ടോ . അധ്യാപകര്‍ ജീവനും ജീവിതവും പണയം വയ്ക്കേണ്ടി വരുമല്ലോ .

നൂലന്‍ said...

നികേഷ്‌കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന്‍ പോലെയായി സ്കൂള്‍...പ്രയോഗങ്ങളൊക്കെ കിടിലന്‍....കർട്ടൻ പൊക്കിയ ട്രിക്ക് പിടി കിട്ടിയില്ല.

ﺎലക്ഷ്മി~ said...

പരട്ടകള്‍ പോയതോടെ നികേഷ്‌കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന്‍ പോലെയായി സ്കൂള്‍. പക്ഷെ അത് വേനല്‍മഴയാക്കി കുര്യാക്കോസ്-മാലിനി ബന്ധം വളര്‍ന്നു പന്തലിച്ച് കാടുപിടിച്ചു.! ഫിസിക്സും ബയോളജിയും പരസ്യമായിത്തന്നെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങി. രാവിലെ ‘ശിശിര’ത്തില്‍ തുടങ്ങുന്ന ശൃംഗാരം വൈകിട്ട് ‘ഗ്രീഷ്മ’ത്തിലാണ് അവസാനിക്കുക.

ഹ ഹ..മൊത്തതില്‍ കിടിലന്‍. അവസാനം ഒന്നൂടെ ഗംഭീരമാക്കായിരുന്നു. ധൃതി കൂട്ടാതെ എഴുതൂ..വായിക്കാന്‍ നുമ്മ ഒക്കെ ഇല്ലേ ഇബിടെ..ഹും..!!

ആശംസകള്‍സ്..!!

ആളവന്‍താന്‍ said...

@ തൊമ്മി - നന്ദി.
@ പട്ടേപ്പാടം - സന്തോഷം. അടുത്തതില്‍ ശ്രമിച്ചു കളയാം.!
@ അന്ന്യന്‍ - നിനക്ക് മാലിനി ടീച്ചറുടെ മുഖം എങ്ങനെ ഓര്‍മ്മ വരും? നീയൊന്നും അവരുടെ 'മുഖത്ത് മാത്രം' നോക്കിയിട്ടേ ഇല്ലല്ലോ.....!
@ തൂത മുനീര്‍ - നന്ദി... ആദ്യ വരവിന്‌.
@ വായു - വായൂ.... ഡോണ്ടൂ ഡോണ്ടൂ... ഹി ഹി
@ അനില്‍ - ഒരു വളിച്ച ചിരിക്കു വകയൊരുക്കാന്‍ കഴിഞ്ഞു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്.
@ മുഹമ്മദ്‌കുട്ടി - ഓഹോ അപ്പൊ ടീച്ചറിന്റെ കര്‍ട്ടന്‍ പൊങ്ങുന്നത് കാണാന്‍ നിന്നതാണ് അല്ലെ?
@ സുരേഷ് - നന്ദി സുരേഷേട്ടാ.. പ്രോത്സാഹനത്തിന്‌.

ആളവന്‍താന്‍ said...

@ കൊലുസ് - ഞാന്‍ ഭയങ്കര സംഭവമല്ലേ.....!
@ നൂനാസ് - അത് കൊള്ളാലോ പുതിയ ഈ കമന്റിംഗ് രീതി....
@ നല്ലി - ഇനി നോക്കിക്കേ ഇപ്പൊ മൂന്നു നാല് തവണ ക്ലിയര്‍ ആക്കി.
@ കണ്ണൂരാന്‍ - ഞാനും. നന്ദി...
@ ഹംസ - നന്ദി ഹംസക്കാ.
@ പൗര്‍ണമി - മുണ്ട് പേടിയല്ല, അതിന് ശേഷം സാറിനു മിണ്ടാന്‍ തന്നെ പേടിയാ.
@ ലക്ഷ്മി ലച്ചു - ആണല്ലേ. ഇപ്പൊ നോക്കിയേ. മനസ്സിലാവുന്നുണ്ടോ എന്ന്.
@ നീലാംബരി - ഓപ്പോള്‍സേ.... സാന്തോഷം...!

ആളവന്‍താന്‍ said...

@ മാണിക്യം - മാണിയമ്മേ, സംഭവിച്ചു പോയി. എന്താ ചെയ്യാ?
@ ഒരു നുറുങ്ങ്‌- നന്ദി. അഭിപ്രായത്തിന്.
@ യദു - സന്തോഷം യദു..
@ കുമാരന്‍ - നണ്ട്രി കുരാമേട്ടാ.
@ റിയാസ് - നന്ദി. അഭിപ്രായത്തിന്. ഇനി മെയില്‍ ഇട്ടേക്കാം.
@ മിനി - ടീച്ചറെ... അപ്പൊ അടുത്ത പോസ്റ്റ്‌ വരുന്നുണ്ടോ? ഇതിനെ പറ്റി... അത് കൊള്ളാലോ.
@ മുഹമ്മദു കുട്ടി - ഇക്കാ ഞാന്‍ മറുപടി പറഞ്ഞില്ലെങ്കിലും പോസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.! എന്നിട്ടും ആര്‍ക്കും മനസ്സിലായില്ല എന്ന്. എന്താ ചെയ്യാ. പിന്നെ ആ ഡയഗ്രത്തിന്‍റെ കാര്യം ആലോചിക്കാവുന്നതാണ്. നന്ദി.
@ ശ്രീ - എന്താ ടീച്ചറിന് പേടിയാവുന്നുണ്ടോ? ഹി ഹി ... ഇതൊക്കെ അറിവില്ലാ പൈതങ്ങളായ പിള്ളേരുടെ വെറും തമാശയായി എടുക്കണ്ടേ!!!

ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com) said...

ഇനി മാലിനിടീച്ചരില്ലാത്ത വിടവ് ആര് നികത്തും ?
തെളിച്ചുപറ. എന്താ ഈ 'മല' 'പൂരി'?

siya said...

ഈ പോസ്റ്റ്‌ വായിച്ചു ശരിക്കും ചിരിച്ചു ,ചിലത് പിടിക്കിട്ടാതെ ബാക്കി നില്‍ക്കുന്നു ,എന്നാലും ഇത്ര ഒക്കെ എഴുതി എടുക്കാന്‍ എത്ര സമയം വേണ്ടി വരും ,ഉപമകള്‍ കൊണ്ട് മാലപടക്കം ആണല്ലോ,?അതിലെ വിജയന്‍ ആളൂസ് ആണോ എന്ന് ഒരു സംശയം ?

ലീല എം ചന്ദ്രന്‍.. said...

ഹ ഹ ഹ ഞാനും ചിരിച്ചു .
ആക്കിച്ചിരി ച്ചതല്ല കേട്ടോ .
ഒന്ന് ചുമ്മിയത ....
ഇതിപ്പം കുഴി അടക്കാത്ത നാഷണല്‍ ഹൈവേ പോലേ എന്തോ ഒരു ലത്‌.....

എന്തിനാ ഇങ്ങനെ തിരക്കിട്ടോടുന്നത് .... സാവധാനം എഴുതു ...എങ്കിലല്ലേ ഭാവം വരൂ .
അച്ചായ പുരാണത്തിന്റെ അത്ര അങ്ങു എത്തിയില്ല എന്ന് തോന്നുന്നു .പക്ഷെ....ഉപമകള്‍ എ പ്ലസ് നേടിയിരിക്കുന്നു.

ചാണ്ടിക്കുഞ്ഞ് said...

അങ്ങനെയാണോ, ഗാന്ധിയന്‍ പാന്റിടാന്‍ തുടങ്ങിയത്??? എന്തായാലും അരിപ്പ പോലെയുള്ള സാധനം, "കുന്നത്ത്" ആയിരുന്നിരിക്കണം...നര്‍മം കുറിക്കു കൊണ്ടു...

mayflowers said...

ആദ്യമായാണ്‌ ഇവിടെ എത്തുന്നത്.
ഉപമകളുടെ കാര്യത്തില്‍ ഉസ്താദ് ആണല്ലോ?
അജയ് വിജയ്‌ കീ ജയ്..

രമേശ്‌അരൂര്‍ said...

കര്ടന്‍ വലിച്ച ട്രിക്ക് അത് ഒരിക്കലെങ്കിലും വലിച്ചു നോക്കിയവര്‍ക്കെ അറിയാന്‍ പറ്റു..പുറകിലത്തെ സീറ്റില്‍ നിന്ന് മുകളിലത്തെ കൈ പിടിക്കുന്ന കമ്പിയിലെ വളയത്തിലൂടെ ബെല്ലിന്റെ മണി യുടെ ചരടി നൊപ്പം മറ്റൊരു ചരട് കോര്‍ത്തു ബസ്സിന്റെ മുന്ഭാഗത്ത് എത്തിച്ചു താഴേക്കിട്ടു അറ്റത്തെ പിന്ന്‌ കുര്യാക്കോസ് സാറിന്റെ മുണ്ടില്‍ കൊരുത്തു വലിച്ചു അത്രയും ഓക്കേ .ബട്ട്‌ ഇത് സാധിച്ചെടുത്ത രീതി വിശ്വസിക്കാന്‍ പ്രയാസം തന്നെ ...

Akbar said...

ഒരു നര്‍മ്മകഥ എന്ന നിലയില്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ക്ലൈമാക്സ് വരെ വായനക്കാരെ പിടിച്ചിരുത്തിയത് എഴുത്തിന്റെ മേന്മ കൊണ്ടാണ്. Good narration. Keep it up.

Gopakumar V S (ഗോപന്‍ ) said...

പാവം കുര്യാക്കോസ് സാര്‍ ... ഇത് അസൂയ തന്നെ....
നന്നായിട്ടുണ്ട്, ആശംസകള്‍

Anonymous said...

നർമ്മത്തിൽ ചാലിച്ചെടുത്ത കുര്യാക്കോസ് മാലിനി ബന്ധം തകർപ്പൻ ചില ഉപമകൾ കിടിലം .. ആശംസകൾ....

ഗിനി said...

നന്നായിട്ടുണ്ട്, ആശംസകള്‍...

അയ്യേ !!! said...

buhahahaha

ആയിരത്തിയൊന്നാംരാവ് said...

ലേഡി സ്റ്റാഫുകള്‍ക്കുള്ള ടോയ്‌ലറ്റിന്‍റെ ഡോര്‍ തുറന്ന് മാലിനി ടീച്ചറും പുറകേ കുര്യാക്കോസാറും ഇറങ്ങി വന്നത്രെ!!.........

എടേ മാഷന്മ്മാരെ തൊട്ടു കളിക്കരുത് ......

ഒഴാക്കന്‍. said...

ദാസനും വിജയനും ആണോ

ഹാപ്പി ബാച്ചിലേഴ്സ് said...

തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള എഴുതാത്ത ഇന്‍ലന്‍റ് പോലെ ഫ്രെഷ് ആയ മാലിനി ടീച്ചറില്‍ നിന്നും പുറപ്പെടുന്ന വൈറസ്‌ കാരണം പനി പിടിച്ച കുര്യാക്കോസ് സാറിന്റെ സ്റ്റേജ് മാലിനി ടീച്ചര്‍ കര്‍ട്ടന്‍ പൊങ്ങുന്നതിന് മുമ്പേ കണ്ടിട്ടില്ലാ? പരിപാടി, അതെന്തു തന്നെയായാലും സ്റ്റേജ്-ന്റെ ഉറപ്പു പരിശോധിക്കേണ്ടതല്ലേ. കഷ്ടമായി പോയി.

ആളു, കുറെയധികം നല്ല പഞ്ചസ് ഉണ്ടായിരുന്നു. ക്ലൈമാക്സ്-ലെ trick തന്നെ വില്ലയാനായി.
ഇനിയും കാണാം.
ഹാപ്പി ബാച്ചിലേഴ്സ്
ജയ്‌ ഹിന്ദ്‌

haina said...

വായിച്ചു ചിരിച്ചു..

Malayalam Songs said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

അലി said...

വൈകിയെത്തി വായിച്ചു.
നന്നായി ചിരിപ്പിച്ചതിനു നന്ദി.

അജേഷ് ചന്ദ്രന്‍ ബി സി said...

എന്റമ്മോ ഇത്രേം വലിയ പണിയോ?
ഏതായാലും പോസ്റ്റ് കലക്കിയിട്ടുണ്ട് ...
അതിന്‌ കര്‍ട്ടന്‍ റൈസര്‍ എന്ന പേരും...

സലീം ഇ.പി. said...

തന്റേതായ ഉപമകളും അലങ്കാരങ്ങളും കൊണ്ട് വിവരണം ഉഷാറാക്കി...കൊള്ളാം..
ഇതില് ഇതു റോളായിരുന്നു താങ്കള്‍ക്ക്..? (കയ്യിലിരിപ്പ് വെച്ച് നോക്കുമ്പോള്‍ വെറും റിപ്പോര്‍ട്ടര്‍ ആകാന്‍ തരമില്ല)

SULFI said...

ആളു.. ഒരുപാടൊരുപാട് വൈകി ഓടുന്ന വണ്ടിയാണ് ഞാന്‍.
എന്ത് ചെയ്യാനാ കാലവും തിരക്കുകളും അങ്ങിനെ ആക്കി മാറ്റി.
എങ്കിലും ഏറ്റവും ഇഷ്ടായത് കഥയെക്കാള്‍ ഗംഭീരങ്ങളായ അനുബന്ധങ്ങളും പ്രയോഗങ്ങളും ആയിരുന്നു.
ഇത്ര എഴുതി എടുക്കാന്‍ നല്ല കഴിവ് തന്നെ വേണം. സമ്മതിച്ചു.
ആ പാദങ്ങളില്‍ വീണു നമസ്കരിക്കുന്നു. ഇതിന്റെ ട്രിക്ക് ഒന്ന് പറഞ്ഞു തരുമോ?

Rakesh said...

എഴുതാത്ത ഇന്‍ലന്‍റ് പോലെയായിരുന്നു – ഫ്രഷ്‌. കിടു ആട്ടാ കിടു

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ