Murder!!! - ClimaxMurder Part - 1
Murder Part - 2
Murder Part - 3
Murder Part - 4


പോലീസ്‌ ക്ലബ്ബിലെ ഈവന്‍റ് ഹാള്‍ . നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ , കേസിന്‍റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ സംഘം ഇടപെട്ടതും ചോദ്യം ചെയ്തതുമായ ആളുകള്‍ ‍. മുന്‍നിരയില്‍ ‍, മരിച്ച പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ . ഒരു വശത്ത് ക്യാമറയും മൈക്കുകളുമായി പത്ര–ടി.വി മാധ്യമപ്രവര്‍ത്തകര്‍ . അവിടേക്ക് കടന്നു വരുന്ന ആഭ്യന്തര മന്ത്രിയും ഡി.ജി.പി യും സദസ്സിന് അഭിമുഖമായിട്ടിരിക്കുന്ന മേശയ്ക്കപ്പുറമുള്ള കസേരകളില്‍ ഇരിപ്പുറപ്പിക്കുന്നു.

വാതില്‍ തുറന്ന് ഉള്ളിലേക്ക് വരുന്ന അശോക്‌ പ്രഭാകര്‍ കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മേശപ്പുറത്ത് വച്ച് മന്ത്രിയുടെയും ഡി.ജി.പി യുടെയും മുന്നില്‍ അറ്റന്‍ഷനാകുന്നു. തുടര്‍ന്ന് ഡി.ജി.പി യോടായി.......


അശോക്‌: Sir, shall we start?

D.G.P : Sure.

അശോക്‌: (സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട്‌) good morning everybody. കഴിഞ്ഞ 13 ദിവസങ്ങളായി ചാനലുകളും പത്രങ്ങളും ഒക്കെ ആഘോഷിച്ച ഒരു കൊലക്കേസിന്‍റെ ഫയല്‍ ഇന്നിവിടെ ക്ലോസ് ചെയ്യപ്പെടുകയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന പേരൊന്നും ചേരില്ലെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്‍റെ ജീവിതത്തിലെ ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു കുന്നേറ്റുംകര കൊലക്കേസ്‌.!

വാതില്‍ തുറന്ന്, ചുടുകട്ട രമണനുമായി ഉള്ളിലേക്ക് വരുന്ന ശരത്.

അശോക്‌: മരിച്ചവര്‍ - ശാരിക എന്ന 19 കാരിയും ശിവദാസമേനോന്‍ എന്ന 68 കാരനും. ഇരട്ടക്കൊലപാതകം എന്ന നിലയില്‍ അന്വേഷണമാരംഭിച്ച ഈ കേസിന്‍റെ പുരോഗതിക്കിടെ ശിവദാസമേനോന്‍റെ മരണം ഒരു സ്വാഭാവികമരണമായിരുന്നു എന്ന് വ്യക്തമായിരുന്നു; അയാള്‍ ആക്രമിക്കപ്പെട്ടിരുന്നു എങ്കിലും.! സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ദേ... ഇയാളെ, രമണന്‍ എന്ന ഈ മോഷ്ട്ടാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു; കൃത്യം നടന്ന മുറിയില്‍ നിന്നും ലഭിച്ച, ഇയാളുടെ മൊബൈല്‍ഫോണിന്‍റെ അടിസ്ഥാനത്തില്‍ . പക്ഷെ മുറിയിലെ കട്ടില്‍പ്പടിയില്‍ കണ്ട രക്തക്കറ മരണപ്പെട്ടവരുടെയും മോഷ്ട്ടാവിന്‍റെയും അല്ല എന്ന് തെളിഞ്ഞിടത്തു നിന്നാണ് സംഭവത്തില്‍ മറ്റൊരു വ്യക്തിയുടെ സാന്നിധ്യം ഞങ്ങള്‍ ഉറപ്പിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശാരികയുടെ മുറിയുടെ പുറകിലായുള്ള പറമ്പില്‍ നിന്നും അതേ രക്തക്കറയോടുകൂടിയ ഒരു പ്രിസ്ക്രിപ്ഷന്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അത് ഞങ്ങളെ എത്തിച്ചത് ഡോക്റ്റര്‍ അലി മുഹമ്മദ്‌ എന്ന ന്യൂറോളജിസ്റ്റിന്‍റെ അടുത്താണ്. അദ്ദേഹം തന്ന വിവരമനുസരിച്ചാണ് പ്രതി ഞങ്ങളുടെ പിടിയിലായത്. അയാള്‍ കുറ്റം സമ്മതിച്ചിട്ടുമുണ്ട്.

ശരത് വീണ്ടും പുറത്തേക്ക്.

മന്ത്രി: അശോക്‌.... ആരാണത്?

അശോക്‌: സര്‍ , പ്രതിയെ ഒരുപക്ഷെ ഈ ഇരിക്കുന്നവരില്‍ ഭൂരിഭാഗവും അറിയും. അയാള്‍ ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു.
പതുക്കെ ശ്രീകലയ്ക്ക് നേരെ തിരിയുന്ന അശോക്‌.
അശോക്‌: ശ്രീകല, വീട്ടിലെ വാതില്‍ നന്നാക്കിക്കാന്‍ ഒരുപാട് പേരെ ചട്ടം കെട്ടിയിരുന്നു ആല്ലേ....?
അന്തംവിട്ട് അശോകിനെയും MLAയേയും നോക്കുന്ന ശ്രീകല. സദസ്സിലിരിക്കുന്നവര്‍ പരസ്പരം അടക്കം പറയുന്നതിനിടെ ശരത്തും മൈക്കിളും പ്രതിയുമായി കടന്നു വന്നു. പ്രതിയെ കണ്ട് എം.എല്‍ .എ യും, ജഗന്നാഥനും, കലയും ഞെട്ടി..

അശോക്‌: ഇത് വിനോദ്. ഓട്ടോഡ്രൈവര്‍ ആണ്. ശാരികയുടെ വീട്ടിലെ മിക്കവാറും എല്ലാ ഒട്ടങ്ങളും ഓടാറുള്ളത് ഈ വിനോദാണ്. അതുകൊണ്ടുതന്നെ ഒരു ഓട്ടോഡ്രൈവര്‍ എന്ന നിലയില്‍ കവിഞ്ഞ ഒരു സ്വാതന്ത്ര്യം ഇയാള്‍ക്ക്‌ ആ വീട്ടില്‍ ഉണ്ടായിരുന്നു. അതേ സര്‍ ‍, ആ കട്ടിലില്‍ കണ്ട രക്തക്കറയുടെ ഉടമ ഇയാളാണ്.! ലോകത്ത് 0.45 ശതമാനവും ഇന്ത്യന്‍ ജനസംഖ്യയുടെ 0.2 ശതമാനവും മാത്രം ആളുകള്‍ക്കുള്ള AB നെഗറ്റീവ്‌ എന്ന റെയറസ്റ്റ് ബ്ലഡ്‌ ഗ്രൂപ്പിന്‍റെ ഉടമ.!

DGP: But how…?

അശോക്‌: പറയാം സര്‍ ‍. സംഭവം നടന്ന 21-ാ൦ തീയതി ഉച്ചയ്ക്ക്, സുഖമില്ലാത്ത അമ്മയെ ഡോക്റ്റര്‍ അലി മുഹമ്മദിനെ കാണിച്ച്, മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നും വാങ്ങി സ്വന്തം ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ച വിനോദിന്‍റെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. മരിച്ച ശാരികയുടെ അമ്മ ശ്രീകലയുടെ കോള്‍ .! തന്‍റെ അച്ഛന് ഒരപകടം പറ്റിയെന്നും അത്യാവശ്യമായി തന്നെ ഒന്ന് തറവാട്ടില്‍ കൊണ്ട് വിടണമെന്നുമായിരുന്നു കല പറഞ്ഞത്. അതനുസരിച്ച്, അമ്മയെ വീട്ടിലാക്കിയ വിനോദ് നേരെ പോയത് ശ്രീകലയെ അവരുടെ തറവാട്ടില്‍ കൊണ്ട് ചെന്ന് വിടാനായിരുന്നു. അന്ന് വൈകുന്നേരം, വിനോദിന് ശാരികയുടെ വീട്ടിലെ നമ്പരില്‍ നിന്നും രണ്ടാമതൊരു കോള്‍ കൂടി വന്നു. വിളിച്ചത് ശിവദാസമേനോന്‍. അതിന്‍പ്രകാരം വിനോദ് ചെന്നു. ശ്രീകല ഇല്ലാത്തതിനാലും വേലക്കാരി അന്ന് അവധിയായിരുന്നതിനാലും രാത്രിയിലേക്ക് ഭക്ഷണമില്ലെന്നും, ഹോട്ടലില്‍ നിന്നും എന്തെങ്കിലും വാങ്ങി വരുവാനും പറഞ്ഞ് മേനോന്‍ വിനോദിന് കാശും നല്‍കി വിട്ടു. അവിടെ നിന്നാണ് വിനോദ് എന്ന ഓട്ടോഡ്രൈവര്‍ കൗശലക്കാരനായ ഒരു കുറ്റവാളിയായി മാറിയത്. ഏറെക്കാലമായി വിനോദ് മനസ്സില്‍ കൊണ്ട് നടന്ന മോഹമായിരുന്നു സുന്ദരിയായ ശാരിക. ഹോട്ടലില്‍ നിന്ന് പൊറോട്ടയും ചിക്കന്‍കറിയും വാങ്ങിയ ഇയാള്‍ വഴിമധ്യേ, ഡോക്റ്റര്‍ അലി മുഹമ്മദ്‌ തന്‍റെ അമ്മയ്ക്ക് കുറിച്ച് നല്‍കിയ zolpidem എന്ന ഗുളിക, മനുഷ്യന്‍റെ സര്‍വ്വനാഡികളും തളര്‍ത്തിക്കളയാന്‍ ശേഷിയുള്ള മയക്കുമരുന്ന്‌, ചിക്കന്‍കറിയില്‍ പൊടിച്ചു ചേര്‍ത്തു. ഒന്നോ രണ്ടോ അല്ല, നാലെണ്ണം. ഒരു സാധരണ വ്യക്തിയെ 6 മണിക്കൂറിലേറെ ഉറക്കിക്കിടത്താന്‍ കഴിയുന്ന തരത്തിലുള്ള 4 ഗുളികകള്‍ !

എല്ലാപേരുടെയും കണ്ണുകള്‍ വിനോദിലേക്ക് ചുരുങ്ങുന്നു.

*************************************************************************************

21/10/2010

വൈകുന്നേരം 7 മണി.


ശാരികയുടെ വീട്ടുമുന്നില്‍ വന്നു നില്‍ക്കുന്ന ഓട്ടോറിക്ഷ. കയ്യില്‍ പാര്‍സലുമായി വിനോദ് വീടിനുള്ളിലേക്ക്. ഉള്ളില്‍ ടി.വി കണ്ടുകൊണ്ടിരിക്കുന്ന ശിവദാസമേനോന്‍. ഹാളിന്‍റെ ഒഴിഞ്ഞ കോണിലെ സോഫയില്‍ എന്തോ ആലോചിച്ച് കണ്ണും അടച്ചിരിക്കുന്ന ശാരിക. വിനോദിനെ കണ്ട്......

മേനോന്‍: ങാ... നീ വന്നോ....

ശബ്ദം കേട്ട് ഞെട്ടി ഉണരുന്ന ശാരിക. വിനോദ് പാര്‍സല്‍ ടേബിളില്‍ വച്ച്, ബാക്കി കാശ് മേനോന് കൊടുക്കുന്നു.

മേനോന്‍: ഡാ. നീ പോവല്ലേ. ഭക്ഷണം നിനക്കും കൂടിയാ. കഴിച്ചിട്ട് പോയാമതി. ഞാന്‍ രാത്രി കഴിക്കാറില്ല. ഒരു ഗ്ലാസ്‌ പാല്. അത്രന്നെ.

വിനോദ് ഒന്ന് ഞെട്ടുന്നു.

വിനോദ്: അയ്യോ എനിക്ക് വേണ്ട. ഞാന്‍ കഴിച്ചതാ. ങാ... അല്ലെങ്കില്‍ ഒരു പൊറോട്ട മാത്രം മതി. തീരെ വിശപ്പില്ല. അതാ.

ശാരിക പ്ലേറ്റ്‌ കൊണ്ട് വന്ന് പാര്‍സലില്‍ നിന്നും പൊറോട്ട എടുത്ത് വിനോദിന് കൊടുത്തു. ഗ്ലാസില്‍ പാലൊഴിച്ച് മേനോന് നല്‍കിക്കൊണ്ട്.....

ശാരിക: അപ്പൂപ്പാ, എനിക്ക് ഒന്നും വേണ്ട. ആകെ ഒരു വയ്യായ്ക.

വിനോദിന്‍റെ മുഖത്ത്, തന്‍റെ പ്രതീക്ഷകള്‍ തെറ്റുമോ എന്ന ആശങ്ക.

മേനോന്‍: നല്ല കഥയായി. പിന്നെ ഇതൊക്കെ ആര്‍ക്കാ വാങ്ങിയത്? ഒന്നും പറയണ്ട. രാത്രി പെണ്‍കുട്ടികള്‍ പട്ടിണി കിടക്കാന്‍ പാടില്ല. മക്കളതെടുത്ത് കഴിക്ക്.

മേനോന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസോടെ ശാരിക ഭക്ഷണം കഴിച്ചു; ചിക്കന്‍ കറിയും. ബാക്കി വന്ന ഭക്ഷണവും, പാത്രങ്ങളും എടുത്ത് അവള്‍ അടുക്കളയിലേക്ക് പോകുമ്പോഴും വിനോദിന്‍റെ കണ്ണുകള്‍ അവളെ വിട്ടു പിരിയുന്നില്ല.

പെട്ടെന്ന് തിരികെ വരുന്ന ശാരിക.


ശാരിക: അപ്പൂപ്പാ, എനിക്കെന്തോ വല്ലാത്ത ക്ഷീണം. ഇത്തിരിനേരം കിടക്കട്ടെ. പിന്നീട് വന്ന് പാത്രങ്ങള്‍ കഴുകാം.

മേനോന്‍: ശരി മോളെ.

ശാരിക മുകളിലേക്ക്. വിനോദ് മേനോന്‍റെ ഒപ്പം ടി.വി യില്‍ മുഴുകി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ശാരികയെ കാണാഞ്ഞ്.....


മേനോന്‍: ഈ കുട്ടിയെന്താ ഉറങ്ങിയോ....? ഞാനൊന്ന് നോക്കട്ടെ.

മുകളിലേക്ക് പോകുന്ന മേനോന്‍. തന്‍റെ കള്ളി പോളിയുമോ എന്ന് സംശയിച്ച് വിനോദ് അയാളെ തന്നെ നോക്കിയിരുന്നു. മേനോന്‍ തിരികെ വരുന്നതറിയുന്ന അയാള്‍ ശ്രദ്ധ ടി.വി യിലേക്ക് മാറ്റുന്നു. പടിയിറങ്ങുന്നതിനിടെ......


മേനോന്‍: പാവം, അതുറങ്ങി. ഇന്ന് ഏതോ ഒരു കൂട്ടുകാരിയുടെ ഇന്‍റര്‍വ്യൂവിന് ഒപ്പം പോയി വന്നതാ. യാത്രയുടെയായിരിക്കും, വന്നപ്പോഴേ ആകെ വാടിക്കുഴഞ്ഞ്‌. ദേ കണ്ടില്ലേ. ഇപ്പൊ വരാമെന്നും പറഞ്ഞു പോയതാ; സുഖ ഉറക്കം. ഇനിയിപ്പോ കിടക്കട്ടെ. പാത്രം രാവിലെ ശാന്ത കഴുകിക്കൊള്ളും.

വിനോദ്: എന്നാപ്പിന്നെ ഞാനും ഇറങ്ങുവാ. വീട്ടില് അമ്മ ഒറ്റയ്ക്കാ.

മേനോന്‍: എന്നാ ശരി. കല നാളെ വരുമെന്ന് പറഞ്ഞാ പോയത്. ഇപ്പൊ അങ്ങോട്ട്‌ വിളിച്ചിട്ട് കിട്ടുന്നുമില്ല. നാളെ വരുന്നുണ്ടെങ്കില്‍ അവള് നിന്നെ വിളിച്ചോളും.
വിനോദ്: ങാ.. ശരി.

വിനോദ് വണ്ടിയുമായി പുറത്തേക്ക്. മേനോന്‍ പുറകെ ചെന്ന് ഗേറ്റ് അടയ്ക്കുന്നു.


*************************************************************************************

DGP: ഹാ അതുകൊണ്ട് ഇയാള്‍ എങ്ങനെ.....?

അശോക്‌: സംഭവം നടന്നത് പിന്നെയാണ് സര്‍ .അവിടെ നിന്നിറങ്ങിയ ഇയാള്‍ വീട്ടിലേക്കു പോയില്ല. നന്നായി മദ്യപിച്ച ശേഷം ഉദ്ദേശം രാത്രി പത്തരയോടെ ഓട്ടോയില്‍ ശാരികയുടെ വീടിന്‍റെ പുറകുവശത്തുള്ള പറമ്പിലെത്തി. ശാരിക മുറി പൂട്ടിയിട്ടില്ല എന്ന് മേനോന്‍റെ സംസാരത്തില്‍ നിന്നും ഇയാള്‍ക്ക് വ്യക്തമായിരുന്നു. പുറത്തുനിന്നും ഉള്ളിലേക്ക് കടക്കുന്ന വാതിലിന്‍റെ പൂട്ട്‌ വീഴുന്നില്ലെന്നും ശരിയാക്കാന്‍ ആരെയെങ്കിലും കൂട്ടി വരണമെന്നും മുന്‍പ്‌ പലതവണ കലയും വിനോദിനോട്‌ സൂചിപ്പിച്ചിരുന്നു. മതില്‍ വഴി മുകളിലത്തെ നിലയിലെത്തിയ ഇയാള്‍ നേരെ ശാരികയുടെ മുറിയിലേക്ക് പോയി. വികാരമറ്റ് കട്ടിലില്‍ കിടന്ന ശാരിക എന്ന വെറും മാംസക്കഷണത്തില്‍ ഇയാള്‍ തന്‍റെ കാമം ഒഴിച്ചു തീര്‍ത്തു; അവള്‍ പോലുമറിയാതെ.

പൊട്ടിക്കരയുന്ന ശ്രീകലയും ജഗന്നാഥനും. ചാടി എഴുന്നേല്‍ക്കുന്ന MLA……

MLA: ടാ...... എന്നാലും നീ ഞങ്ങടെ മോളെ...... എങ്ങനെ തോന്നിയെടാ നിനക്ക്.... ആ പാവത്തിനെ കൊല്ലാന്‍...

MLA യെ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട്.....

അശോക്‌: sir, please cool down. സാര്‍ തെറ്റിദ്ധരിച്ചു. വിനോദ് ശാരികയെ റേപ്പ്‌ ചെയ്തു എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ...... കൊന്നു എന്ന് പറഞ്ഞില്ല.! അല്ല, സാറിനെന്താ ആകെ ഒരു ധൃതി? ഒന്ന് ക്ഷമിക്കൂ....

ഹാള്‍ ഒറ്റ നിമിഷത്തില്‍ നിശബ്ദമായി. MLA യുടെ മുഖത്ത് പരിഭ്രമം. മുഖത്തോട് മുഖം നോക്കുന്ന ആഭ്യന്തരമന്ത്രിയും DGP യും.


DGP: What do you mean Mr. ashok?

അശോക്‌: Exactly what I said sir….. ശാരിക കൊല്ലപ്പെട്ടത് വിനോദിന്‍റെ കൈ കൊണ്ടല്ല.

DGP: Then who is that….?

അശോക്‌ ഒരു ചെറു പുഞ്ചിരിയോടെ സദസ്സിലെ മുഴുവന്‍ ആളുകളെയും നോക്കിക്കൊണ്ട്.....

അശോക്‌: പറയാം സര്‍ . പക്ഷെ അതിനു മുന്‍പ്‌ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി. വന്ന കാര്യം നടത്തി വിനോദ് ആ മുറിയില്‍ നിന്നും പോയി എന്നത് സത്യമാണ്. പക്ഷെ പോകുന്നതിനു മുന്‍പ് ഇയാള്‍ക്ക് ഒരു അബദ്ധം പറ്റി. കട്ടിലില്‍ നിന്ന് എഴുന്നേറ്റു പോകാന്‍ തുടങ്ങുന്നതിനിടയില്‍ അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ ബാലന്‍സ്‌ തെറ്റി വീണു. വീഴച്ചയ്ക്കിടെ കട്ടിലില്‍ തട്ടി ഇയാളുടെ നെറ്റി പൊട്ടിയിരുന്നു. നെറ്റി തുടച്ച കൈ കൊണ്ട് ഇയാള്‍ വീണ്ടും കട്ടിലിന്‍റെ പടിയില്‍ പിടിച്ച് എഴുന്നേറ്റു. അങ്ങനെയാണ് ഇയാളുടെ രക്തക്കറ കട്ടിലില്‍ കാണപ്പെട്ടത്. കഴിഞ്ഞില്ല; മുറിക്കുള്ളിലെ ബാത്ത്റൂമില്‍ കയറിയ ഇയാള്‍ വാഷ്‌ബേസിനില്‍ കയ്യും മുഖവും കഴുകിയിട്ടാണ് അവിടം വിട്ടു പോയത്. അതും ബാത്ത്‌റൂമിലെ ലൈറ്റ് ഓഫ് ചെയ്യാതെ. തിരികെ ഓട്ടോയിലെത്തിയ വിനോദ് വണ്ടിയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം കൂടി കഴിച്ചു. വണ്ടിയിലെ ഗ്ലാസില്‍ , മുഖത്ത് കൂടി ഒലിച്ചിറങ്ങുന്ന രക്തം കണ്ട വിനോദ് തന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്ന, ഡോക്റ്റര്‍ അലി മുഹമ്മദിന്‍റെ പ്രിസ്ക്രിപ്ഷന്‍ കൊണ്ട് രക്തം തുടച്ച് വലിച്ചെറിഞ്ഞു. ഒപ്പം കാലിയായ മദ്യക്കുപ്പിയും. ഇയാളുടെ ഓട്ടോറിക്ഷ അവിടം വിട്ടു പോയതിനു ശേഷമാണ് ചുടുകട്ട രമണന്‍ അവിടെ എത്തുന്നത്. മുകളിലെത്തിയ രമണനെ ഞെട്ടിച്ചത് തുറന്നു കിടന്ന വാതിലുകള്‍ ആയിരുന്നു. ശാരികയുടെ മുറിയിലേക്ക് കയറാന്‍ തുടങ്ങിയ ഇയാള്‍ പാതി ചാരിയ ബാത്ത്റൂമിലെ ലൈറ്റ് കണ്ട് അതിനുള്ളില്‍ ആളുണ്ട് എന്ന് തെറ്റിദ്ധരിച്ചാണ് കട്ടിലിനടിയില്‍ ഒളിച്ചത്. എന്നാല്‍ പത്തു മിനിറ്റിനു ശേഷവും ആരും പുറത്തു വരാതായപ്പോള്‍ അതിനുള്ളില്‍ ആരുമില്ല എന്ന് മനസിലാക്കിയ രമണന്‍ കട്ടിലിനടിയില്‍ നിന്നും പുറത്തേക്കിറങ്ങി. കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് ശാരികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്ത് അയാളും ആ മുറി വിട്ടു പോയി. പക്ഷെ കട്ടിലിനടിയിലേക്ക് കയറുമ്പോഴോ ഇറങ്ങുമ്പോഴോ ഇയാളുടെ മൊബൈല്‍ഫോണ്‍ ഇയാള്‍ക്ക് അവിടെ നഷ്ട്ടപ്പെട്ടിരുന്നു. അതായത് ഈ ക്രൈം സ്റ്റോറിയില്‍ വിനോദ് എന്ന ഓട്ടോ ഡ്രൈവര്‍ക്കും രമണന്‍ എന്ന മോഷ്ട്ടാവിനും ഉണ്ടായിരുന്ന റോള്‍ അവിടെ അവസാനിച്ചു.

ഒരു മാധ്യമപ്രവര്‍ത്തക: അപ്പൊ പിന്നെ ആരായിരുന്നു സാര്‍ ആ കൊലയാളി?

അശോക്‌: കൊലയാളിയല്ല, കൊലയാളികള്‍ ‍. കൊന്നത് ഒരാളാണെങ്കിലും കൊലയാളിയെ സഹായിക്കാന്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.

മന്ത്രി: Ashok, Who are they?

അശോക്‌: (MLA യെ സൂക്ഷിച്ചു നോക്കിക്കൊണ്ട്) സര്‍ ‍, ആ കൊലപാതകി ശാരികയുടെ രക്തബന്ധത്തില്‍പെട്ട ഒരാളാണ്.

MLA യുടെ ചുണ്ടുകള്‍ വിറച്ചു തുടങ്ങി. മുഖം വിയര്‍ക്കുന്നു.


DGP: Please leave the suspense Ashok. Who is that?

അശോക്‌: സര്‍ , ശാരിക മരണപ്പെട്ടത് സ്വന്തം അച്ഛനെക്കാള്‍ അവള്‍ ഇഷ്ട്ടപ്പെട്ടിരുന്ന, സ്നേഹിച്ചിരുന്ന ഇളയച്ഛന്‍റെ കൈകള്‍ കൊണ്ടാണ്.

DGP: What??????

എല്ലാപേരുടെയും കണ്ണുകള്‍ MLA കൃഷ്ണദാസിലേക്ക്......

MLA: എന്താടോ താനീ പറയുന്നേ? ഞാനോ..... ഇല്ല. നിങ്ങള്‍... എന്താ നിങ്ങടെ ഉദ്ദേശം? എന്തും പറയാമെന്നാ.....

അശോക്‌: ഹാ..... ക്ഷോഭിക്കാതെ, Mr. MLA. അല്ലെങ്കിലും നിങ്ങള്‍ ഈ രാഷ്ട്രീയക്കാരുടെ കുഴപ്പമാണ് തോക്കില്‍ കേറിയുള്ള വെടി വയ്പ്പ്. ഞാന്‍ മുഴുവന്‍ പറയട്ടെ. ശാരികയുടെ ഇളയച്ഛന്‍ എന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ എന്ന് മാത്രമാണോ അര്‍ത്ഥം? ആണെങ്കില്‍ ജഗന്നാഥന്‍ പറയട്ടെ.......

ജഗന്നാഥന്‍ പരുങ്ങുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് ശ്രീകല ജഗന്നാഥനെ തുറിച്ചു നോക്കുന്നു.

മന്ത്രിയോടും DGP യോടുമായി...


അശോക്‌: അതെ, ഈ ജഗന്നാഥന്‍ ആ കുട്ടിയുടെ അച്ഛനല്ല; ഇളയച്ഛനാണ്.

സദസ്സിലിരിക്കുന്നവര്‍ പരസ്പരം പിറുപിറുക്കുന്നു.

അശോക്‌: ഒരു പതിനെട്ട് വര്‍ഷം മുന്‍പ്‌ നടന്ന കഥ. ശാരികയ്ക്ക് കഷ്ട്ടിച്ച് ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ശ്രീകലയുടെ ആദ്യ ഭര്‍ത്താവ്, ജഗന്നാഥന്‍റെയും കൃഷ്ണദാസിന്‍റെയും മൂത്ത സഹോദരന്‍ ഹരിദാസ്‌ ഒരപകടത്തില്‍ മരിച്ചത്. തുടര്‍ന്നാണ് ശ്രീകലയെ ജഗന്നാഥന്‍ വിവാഹം ചെയ്തത്. ആ ദാമ്പത്യത്തില്‍ കുട്ടികള്‍ ഇല്ല. ശ്രീകലയ്ക്ക് ഒരു പുതു ജീവിതം കൊടുക്കുക എന്ന സദുദ്ദേശമായിരുന്നില്ല ജഗന്നാഥന്‍റെയുള്ളില്‍ . മറിച്ച്, അവരുടെ പേരില്‍ ഉണ്ടായിരുന്ന കണക്കറ്റ സ്വത്തുവകകളായിരുന്നു. ജേഷ്ഠന്‍റെ മകളെ സ്വന്തം മകളായി വളര്‍ത്തും എന്ന് ശ്രീകലയ്ക്ക് വാക്ക് നല്‍കിയ ഇയാള്‍ ‍, ശാരിക കൊല്ലപ്പെടുന്ന ദിവസം വരെയും അത് പാലിക്കുകയും ചെയ്തു. പക്ഷെ, ഇത്രയും നാള്‍ നോക്കി നടത്തിയിട്ടും ഇനിയും തന്‍റെ പേരിലേക്ക് മാറ്റപ്പെട്ടിട്ടില്ലാത്ത സമ്പത്തിന്മേല്‍ താന്‍ നടത്തിയ കണക്ക് കൂട്ടലുകള്‍ ഒറ്റ ദിവസം കൊണ്ട് ശാരിക തെറ്റിക്കും എന്ന അവസ്ഥ വന്നപ്പോള്‍ വളര്‍ത്തുമകളെക്കാള്‍ ഇയാള്‍ സ്വത്തിനെ സ്നേഹിച്ചു. അതിനയാള്‍ കണ്ടെത്തിയ പോംവഴി ശാരികയുടെ മരണവും......

ജഗന്നാഥന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ട്...

അശോക്‌: എന്താ ജഗന്നാഥന്‍, ശരിയല്ലേ...

ജഗന്നാഥന്‍ മറുപടിയില്ലാതെ നിന്നു.

അശോക്‌: അന്ന്, ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വന്ന ദിവസം. നിങ്ങളുടെ പാസ്പോര്‍ട്ടില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു ജഗന്നാഥാ, ഈ കഥയില്‍ നിങ്ങടെ കഥാപാത്രത്തിന്‍റെ ഡെപ്ത്.

DGP: Ashok, But how? And for what?

അശോക്‌: I’ll explain sir.

മേശപ്പുറത്തിരുന്ന ഫയലില്‍ നിന്നും ഒരു പാസ്പോര്‍ട്ട് എടുത്തുകൊണ്ട്...

അശോക്‌: സര്‍ , ഇത് ജഗന്നാഥന്‍ റിന്യൂ ചെയ്യാന്‍ കൊടുത്ത, ഇയാളുടെ പാസ്പോര്‍ട്ട് ആണ്. ഞങ്ങള്‍ ഇയാളുടെ വീട്ടില്‍ ചെന്ന ദിവസം, ചോദിക്കാത്ത ഒരു ചോദ്യത്തിന് ഇയാള്‍ ഉത്തരം പറഞ്ഞിരുന്നു. താന്‍ അവസാനം നാട്ടില്‍ വന്നത് മൂന്നു മാസം മുന്‍പാണ് എന്ന്. അതില്‍ പകുതി മാത്രമായിരുന്നു സത്യം. മൂന്നു മാസം മുന്‍പ്‌ ഇയാള്‍ വന്നിരുന്നു, പക്ഷെ അവസാനമായി നാട്ടില്‍ വന്നത് അന്നല്ല. ഇനി ഞാന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കണം.

ക്യാമറകള്‍ അശോകിലേക്ക് സൂം ചെയ്യപ്പെടുന്നു.

അശോക്‌: ശാരിക മരിക്കുന്നതിന്‍റെ തലേ ദിവസം. അതായത് 20- ാ൦ തീയതി, ഇയാള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറിങ്ങി എന്ന് എമിഗ്രേഷന്‍ സ്റ്റാമ്പില്‍ നിന്നും വ്യക്തമായിരുന്നു. പിന്നെ 22-ാ൦ തീയതി, അതായത് കൊലപാതകം പുറത്തറിഞ്ഞ ദിവസം തിരികെ ദുബായിലേക്ക് പോയ ഇയാള്‍ അന്ന് തന്നെ ദുബായില്‍ നിന്നും തിരിച്ചു വരികയും ചെയ്തു. തിരുവനന്തപുരത്തു ഇറങ്ങിയത് പിറ്റേന്ന്, അതായത് 23-ാ൦ തീയതി. തുടര്‍ന്ന് ഞങ്ങള്‍ 22-ാ൦ തീയതി തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് ഫ്ലൈ ചെയ്ത എയര്‍ലൈനുകളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഇയാള്‍ കഴിഞ്ഞ 22 ന് യാത്ര ചെയ്തിരുന്നു എന്ന് വ്യക്തമായത്. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത് തിരുവനന്തപുരത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നും.! ട്രാവല്‍ ഏജന്‍സിയില്‍ എത്തിയ എന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടിയത് മറ്റൊരു ട്വിസ്റ്റ്‌ ആയിരുന്നു. ഒറ്റ ബില്ലില്‍ സെറ്റില്‍ ചെയ്തിരുന്നത് രണ്ടു പേര്‍ക്കുള്ള ടിക്കറ്റുകള്‍!! സ്വന്തം പേരില്‍ ഒരു റിട്ടേണ്‍ ടിക്കറ്റും, ഒപ്പമുണ്ടായിരുന്ന ആളിന് തിരുവനന്തപുരം- ദുബായ് വണ്‍വേ ടിക്കറ്റും. അങ്ങനെ 22 ന് വെളുപ്പിന് 4:30 നുള്ള EK 523 വിമാനത്തില്‍ ജഗന്നാഥനും കൂട്ടാളിയും തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോയി. അന്ന് രാത്രിതന്നെ ദുബായില്‍ നിന്നുള്ള റിട്ടേണ്‍ ഫ്ലൈറ്റില്‍ തിരിച്ച ജഗന്നാഥന്‍ 23 ന് വെളുപ്പിന് മരണമറിഞ്ഞിട്ട്‌ വന്നതെന്ന രീതിയില്‍ നാട്ടിലെത്തി. ഫ്ലൈറ്റ്‌ നമ്പര്‍ EK 522.

DGP: So who is that stranger?

അശോക്‌: Iam coming to that sir.

അശോക്‌ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്ത്‌ ചെവിയോടു ചേര്‍ത്തു.

അശോക്‌: ങാ... രവി. തന്‍റെ എന്‍ട്രിയ്ക്ക് ടൈം ആയി. ഇങ്ങു പോരെ....

വാതില്‍ തുറന്ന് വരുന്ന well dressed personality. ഒപ്പം, കയ്യില്‍ വിലങ്ങുമായി മറ്റൊരാളും.


ജഗന്നാഥന്‍ വീണ്ടും ഞെട്ടുന്നു.

പുതുമുഖത്തിനെ ഒപ്പം ചേര്‍ത്തു നിര്‍ത്തി DGP ക്ക് പരിചയപ്പെടുത്തുന്ന അശോക്‌


അശോക്‌: സര്‍ ‍, ഇത് രവിശങ്കര്‍ . എന്‍റെ സുഹൃത്താണ്. ഇന്‍വെസ്റ്റിഗേറ്റിവ്‌ ജേര്‍ണലിസ്റ്റ്. ഇപ്പൊ BBC യ്ക്ക് വേണ്ടി ദുബായില്‍ വര്‍ക്ക്‌ ചെയ്യുന്നു. കുന്നേറ്റുംകര ദുബായിലേക്ക് വളര്‍ന്നപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം എത്തിയത് രവിയുടെ മുഖമാണ്. എന്‍റെ ആവശ്യപ്രകാരം രവി അവിടെ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പേരുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്ന, ഈ നില്‍ക്കുന്ന ക്രിസ്റ്റി കഥയിലേക്ക്‌ വരുന്നത്. ക്രിസ്റ്റി ജഗന്നാഥന്‍റെ കമ്പനിയുടെ മാനേജരാണ്. ഇയാളായിരുന്നു അന്ന് ജഗന്നാഥനോടൊപ്പം ഉണ്ടായിരുന്ന സഹയാത്രികനും, കൊലപാതകത്തിലെ സഹപ്രവര്‍ത്തകനും.!

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് എല്ലാപേരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിയുന്നു. കടന്നു വരുന്നത് സബ്ഇന്‍സ്പെക്ടര്‍ അന്‍വര്‍. ഒപ്പം ഒരു പെണ്‍കുട്ടിയും.

അശോക്‌: ജഗന്നാഥന്‍ ഈ പെണ്‍കുട്ടിയെ അറിയോ?

ജഗന്നാഥന്‍ മറുപടി പറയുന്നില്ല.

അശോക്‌: പക്ഷെ ഈ കുട്ടി ജഗന്നാഥനെ അറിയും, ക്രിസ്റ്റിയേയും.

DGP: അശോക്‌, മനസ്സിലായില്ല.

അശോക്‌: സര്‍ , ഇത് അശ്വതി. ഈ കുട്ടി, മരിച്ച ശാരികയുടെ കൂട്ടുകാരിയായിരുന്നു. ശാരിക മരിച്ച ദിവസം രാവിലെ ഈ കുട്ടിയുടെ ഒരു ഇന്‍റര്‍വ്യൂവിന്‍റെ കാര്യത്തിനായി ഒപ്പം പോയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട് പത്രത്തില്‍ കണ്ട ഒരു പരസ്യത്തിന് പിന്നാലെ പോകുകയായിരുന്നു ഈ കുട്ടി. വിദേശത്ത്‌ റിസപ്ഷനിസ്റ്റ് ആയി ജോലി എന്നതായിരുന്നു ഓഫര്‍ ‍. പരസ്യത്തില്‍ പറഞ്ഞതനുസരിച്ച് ഇന്‍റര്‍വ്യൂ നടക്കുന്ന ഹോട്ടലില്‍ അശ്വതിയും ശാരികയും എത്തി. ശാരികയെ പുറത്തിരുത്തി അശ്വതി ഇന്‍റര്‍വ്യൂ ഹാളിലേക്ക് പോയി. അവിടെയുണ്ടായിരുന്നത് ക്രിസ്റ്റി ആയിരുന്നു. തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും നോക്കാതെ തന്നെ ജോലി ദുബായില്‍ ഓക്കേ ആണെന്നും വൈകാതെ പുറപ്പെടണമെന്നും പറഞ്ഞ ക്രിസ്റ്റിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അശ്വതി ജോലിയെ പറ്റി അന്വേഷിച്ചു. ഉള്ളിലെ മുറിയില്‍ എം.ഡി ഉണ്ടെന്നും ബാക്കി കാര്യങ്ങള്‍ അദ്ദേഹം പറയുമെന്നും ക്രിസ്റ്റി അശ്വതിയെ വിശ്വസിപ്പിച്ചു. ഇതേ സമയം, പുറത്തിരുന്ന ശാരികയോട് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ഇവിടെ നില്‍ക്കണ്ട എന്നും ഇന്‍റര്‍വ്യൂ എന്ന പേരില്‍ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി വിദേശത്തേക്ക് കയറ്റി അയക്കുന്ന ആളുകളാണ് അവര്‍ എന്നും ഇന്നലെയും ഇവിടെ ഇതേ ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു എന്നും പറഞ്ഞു. അപകടത്തില്‍ പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ഉള്ളിലേക്ക് ചെന്ന ശാരിക കാണുന്നത് തന്‍റെ കൂട്ടുകാരിയെ കയറിപ്പിടിക്കുന്ന വളര്‍ത്തച്ഛനെയാണ്. ഒപ്പം ക്യാമറയില്‍ അത് ഷൂട്ട്‌ ചെയ്യുന്ന ക്രിസ്റ്റിയേയും. ശാരികയെ കണ്ട് ഞെട്ടുന്ന ജഗന്നാഥന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് അശ്വതി പുറത്തേക്കോടി. പുറകെ ശാരികയും. വിവരം ശ്രീകല അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ മനസ്സിലാക്കിയ ജഗന്നാഥന്‍ ആദ്യം ചെയ്തത് ശാരിക വീട്ടില്‍ എത്തുന്നതിന് മുന്നേ ശ്രീകലയെ വീട്ടില്‍ നിന്നും മാറ്റുക എന്നതായിരുന്നു. അതിനുവേണ്ടി ശ്രീകലയുടെ അച്ഛന്‍റെ ബൈക്ക്‌ ഒരു അപകടത്തില്‍ പെടുത്തി. വിവരമറിഞ്ഞ് തറവാട്ടിലേക്ക് പുറപ്പെട്ട ശ്രീകല ഫോണ്‍ വഴി ശാരികയുമായി ബന്ധപ്പെടാതിരിക്കാനായി ശ്രീകലയുടെ വീട്ടിലെ ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്തു. എല്ലാം ചെയ്തത് ക്രിസ്റ്റി, ചെയ്യിച്ചത് ജഗന്നാഥന്‍.! തുടര്‍ന്ന് സുഹൃത്തിന്‍റെ കാറില്‍ ട്രാവല്‍ ഏജന്‍സിയില്‍ പോയി ടിക്കറ്റുകള്‍ എടുത്ത് രാത്രി ഒരു മണിയോടെ ജഗന്നാഥനും ക്രിസ്റ്റിയും ശാരികയുടെ മുറിയിലെത്തി. രണ്ടു കുറ്റകൃത്യങ്ങള്‍ അതിനോടകം നടന്നിരുന്ന ആ മുറി അതേ രാത്രിയില്‍ തന്നെ ഒരു കൊലപാതകത്തിനും കൂടി സാക്ഷ്യം വഹിച്ചു. തലയിണ കൊണ്ട് ശാരികയെ ശ്വാസം മുട്ടിച്ചു കൊന്നു, ജഗന്നാഥന്‍. ഒന്ന് പിടയാന്‍ പോലും അനുവദിക്കാതെ അവളുടെ കാലുകള്‍ കൂട്ടി പിടിച്ചത് ക്രിസ്റ്റി. മരണം ഉറപ്പാക്കിയ ഇവര്‍ , മുറിയില്‍ തന്നെയുണ്ടായിരുന്ന ചുരിദാറിന്‍റെ ഷോള്‍ ഉപയോഗിച്ച് ശാരികയെ ഫാനില്‍ കെട്ടിത്തൂക്കുമ്പോഴാണ് ശിവദാസമേനോന്‍ അവിടെ വന്നത്. മുന്നിലെ അരണ്ട വെളിച്ചത്തിലെ കാഴ്ചകളില്‍ നിന്നും ആ വൃദ്ധന്‍റെ കണ്ണുകള്‍ ജഗന്നാഥനെ തിരിച്ചറിഞ്ഞു. കയ്യില്‍ ഉണ്ടായിരുന്ന ടോര്‍ച്ച് കൊണ്ട് ക്രിസ്റ്റി മേനോന്‍റെ തലയ്ക്കടിച്ചു വീഴ്ത്തി. മേനോനും മരണപ്പെട്ടു എന്ന് മനസ്സിലാക്കിയ അവര്‍ അവിടെ നിന്നും നേരെ എയര്‍പോര്‍ട്ടിലേക്ക് പോയി. എയര്‍പോര്‍ട്ടില്‍ നിന്നും കാറിന്‍റെ ഉടമയെ വിളിച്ച് അത്യാവശ്യമായി ദുബായിലേക്ക് തിരികെ പോകണമെന്നും കാര്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങ്ങില്‍ ഇട്ടിട്ടുണ്ടെന്നും പറഞ്ഞു.

കേട്ടത് വിശ്വസിക്കാനാവാതെ താടിക്ക് കൈ കൊടുക്കുന്ന മന്ത്രി.

അശോക്‌: ജഗന്നാഥന്‍ ദുബായിലെ തന്‍റെ കമ്പനിയുടെ മറവില്‍ നടത്തിയത്‌ പെണ്‍വാണിഭമായിരുന്നു. അയാള്‍ ദുബായിലെ സെക്സ് റാക്കറ്റുകളിലെ ഒരു പ്രധാനിയുമാണ് എന്ന് രവിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നാല് ദിവസം മുന്‍പ് ക്രിസ്റ്റിയുടെ മൊബൈലില്‍ നിന്നും ജഗന്നാഥന് ഒരു മെസേജ് കിട്ടിയിരുന്നു. ഫ്രെണ്ട്സിന്‍റെ ഒപ്പം ജര്‍മനിക്ക് പോകുകയാണെന്നും പത്തു ദിവസം കഴിഞ്ഞേ വരൂ, വന്നിട്ടേ ഇനി വിളിക്കൂ എന്നുമായിരുന്നു മെസേജിന്‍റെ കണ്ടന്‍റ്. ഞങ്ങള്‍ നിങ്ങടെ പുറകെ ആണ് എന്ന് നിങ്ങള്‍ക്ക് തോന്നാതിരിക്കാനും ദുബായില്‍ രവിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും വേണ്ടി, ഞാന്‍ പറഞ്ഞതനുസ്സരിച്ച് ക്രിസ്റ്റിയുടെ ഫോണില്‍ നിന്നും രവി തന്നെ അയച്ചതായിരുന്നു ആ മെസേജ്‍. എത്ര വിദഗ്ദമായി ചെയ്യുന്ന ക്രൈം ആയാലും ദൈവമായിട്ട്‌ കാട്ടി തരുന്ന ചില തെളിവുകള്‍ ഉണ്ടാകും സത്യത്തിലേക്ക്. രമണന് മൊബൈല്‍ ഫോണ്‍ വില്ലനായപ്പോള്‍ വിനോദിനെ സ്വന്തം രക്തം ചതിച്ചു. ജഗന്നാഥന് വിനയായത് പാസ്പോര്‍ട്ടും. ഒരുപക്ഷെ ആ പാസ്പോര്‍ട്ട് അന്ന് ഞങ്ങള്‍ കണ്ടില്ലായിരുന്നു എങ്കില്‍ കഥ മറ്റൊന്നായേനെ. ഈ അന്വേഷണം ഒരുപക്ഷേ വിനോദില്‍ അവസാനിക്കുമായിരുന്നു.

തിരിഞ്ഞ് DGP യോടായി...

അശോക്‌: Sir, I think my duty is over.

DGP: Excuse me Ashok. I have a doubt.

അശോക്‌: Please sir....

DGP: ഈ മേനോന്‍ എന്തിനാവും ആ സമയത്ത് ആ മുറിയില്‍ വന്നത്?

അശോക്‌: (ചിരിച്ചുകൊണ്ട്) No idea sir. ജീവിതത്തില്‍ ഉത്തരം കിട്ടാത്ത സിറ്റുവേഷനുകള്‍ വരുമ്പോള്‍ നമ്മള്‍ സ്വയം പറഞ്ഞ് രക്ഷപ്പെടുന്ന ഒരു വാക്കില്ലേ... വിധി... ജീവന് തുല്യം സ്നേഹിച്ചിരുന്ന പേരക്കുട്ടിയോടൊപ്പം ഈ ലോകം വിട്ടു പോകാനായിരുന്നിരിക്കണം മേനോന്‍റെ വിധി.

DGP: Anyways, you have done an excellent job, ashok.
ശരത്തിനോട് ജഗന്നാഥനെ അറസ്റ്റ്‌ ചെയ്യാന്‍ പറയുന്ന DGP. DGPക്കും മന്ത്രിക്കും കൈ കൊടുത്ത് തിരികെ നടക്കുന്ന അശോക്‌. ഹാളിലെ ആളുകള്‍ എഴുന്നേല്‍ക്കുന്നു. പുറകെ, പ്രതികളെയും കൂട്ടി രവിയും, ശരത്തും, അന്‍വറും, മൈക്കിളും.......... ക്യാമറകള്‍ ഫ്ലാഷ് ചൊരിയുന്നു.

അവസാനിച്ചു.

73 comments:

ആളവന്‍താന്‍ said...

നാളെ രാവിലെ അടിയന്തിരമായി തിരികെ ദുബായിലേക്ക് തിരികെ ചെല്ലാനുള്ള വിളി വന്നതിനാല്‍ നാളെ ഇടും എന്ന് പറഞ്ഞിരുന്ന ക്ലൈമാക്സ് ഇന്ന് പോസ്റ്റുന്നു.
ഈ കഥയുടെ തുടക്കം മുതല്‍ നിങ്ങള്‍ തന്ന പ്രോത്സാഹനത്തിന്‌ ഒരിക്കല്‍ കൂടി നന്ദി.

NB: കഥയുടെ മര്‍മ്മ പ്രധാന ഭാഗങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ കമന്റുകളില്‍ പ്രിയ സ്നേഹിതര്‍ ഒഴിവാക്കും എന്ന് തന്നെ വിശ്വസിക്കട്ടെ.

mini//മിനി said...

ക്ലൈമാക്സ് വായിച്ചു പഠിക്കുന്നതിന്റെ ആദ്യപടിയായി തേങ്ങയുടച്ച് സെയ്‌വ് ചെയ്യുന്നു. ഇനി പഠിക്കട്ടെ,

മാനസ said...

ദേ കണ്ടതെ ഉള്ളൂ....
വായിക്കട്ടെ,എസ്.എന്‍ ‍. സ്വാമിജീ.......

jazmikkutty said...

ആളവന്താന്‍..ക്ലൈമാക്സ് ട്രിപ്പിള്‍ മാക്സ് ആണല്ലോ..കിടുകിടിലന്‍! ഒറ്റ ശ്വാസത്തില്‍ വായിച്ചു...അഭിനന്ദനങള്‍

ചാണ്ടിക്കുഞ്ഞ് said...

അടിപൊളി...റിയാസ് പറഞ്ഞ പോലെ ഒരു കുറ്റാന്വേഷണസിനിമക്കുള്ള നല്ല സ്കോപ്പുണ്ട്....
എങ്ങാനും സിനിമ ആക്കുകാണെങ്കില്‍, വിനോദിന്റെ റോള്‍ എനിക്ക് തരണേ...

മാനസ said...

ഒഹ്...അപ്പൊ ''ആള്‍ അവന്‍ താന്‍ ‍'' ‍...അല്ലെ?? :)

well done my boy...!!

Anyways, you have done an excellent job, ashok....അല്ല വിമല്‍ ‍....

നന്നായി ഡാ....ഇനിയും പോരട്ടെ....!!

ഹംസ said...

ഞാന്‍ വെറുതെ നമ്മുടെ ബ്ലോഗര്‍ ഏറക്കാടനെ സംശയിച്ചു.. അവന്‍ ഏതോ കേസില്‍ പെട്ട് ഒളിവിലാ എന്നറിഞ്ഞു. അത് ഇതാവും എന്ന് കരുതി.. !! എന്തായാലും അവസാനം എല്ലാം കൂടി കൊണ്ട് വന്നു നീ ശരിയാക്കി. അതുകൊണ്ട് ഈ കാര്യത്തില്‍ നിനക്ക് നല്ല ഒരു ഭാവി ഞാന്‍ കാണുന്നുണ്ട്.

നാറാണത്തു ഭ്രാന്തന്‍ said...

അവസാനം നീ കിടിലനാക്കിടാ മോനെ ........ കൊള്ളാം ഇഷ്ടമായി

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഞാന്‍ കരുതിയ പോലെ തന്നെ ആയി ക്ലൈമാക്സ്.
ക്യാമറയുടെ ഫ്ലാഷിനോടൊപ്പം എന്റെ ഒരു ക്ലാപ് ..
ആശംസകള്‍.

ലീല എം ചന്ദ്രന്‍.. said...

ഹമ്മോ.....ഞാനൊന്നു ശ്വാസം വിടട്ടെ ...എന്നിട്ട് പറയാം....

കൂട്ടത്തില്‍ ഒരു ഷിറ്റ് കൂടി ഫിറ്റ്‌ ചെയ്യാമായിരുന്നു കേട്ടോ.

ഇഷ്ടായി....

അഭിനന്ദനങ്ങള്‍....

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം ഡിറ്റക്ടീവില്‍ ഭാവിയുണ്ട്.ആശംസകള്‍!

sm sadique said...

വിശ്വസിച്ചാലും ഇല്ലങ്കിലും (ഇന്ന് ഏഷ്യാനെറ്റിൽ ,1മണിക്ക്)
കാണുക.
കൊള്ളാം നല്ല ത്രില്ലർ സ്റ്റോറി.

നൂലന്‍ said...

കൊല്ലം മനുഷ്യാ നിങ്ങള്‍ ഒരു സംഭവമാ

Abdul Jishad said...

കൊള്ളാം നിനക്ക് ഭാവിയുണ്ട് !

രമേശ്‌അരൂര്‍ said...

മോനെ ആളു..അങ്ങനെ എന്റെ സഹായത്തോടെ നീ കേസ് തെളിയിച്ചു .എനിക്കും നിനക്കും ആദ്യമേ താങ്ക്സ് പറയുന്നു .എന്തിനാ എന്റെ പേര് രവി എന്നാക്കിയത് ..ശെരിക്കും ഉള്ള പേര് തന്നെ ഇട്ടാല്‍ മതിയായിരുന്നു .പിന്നെ കഥയുടെ ആദ്യ കമന്റില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു കല കൊച്ചു വഴി കേസ് തെളിയും എന്ന്
."ആ കലക്കൊച്ചിനെ ഒന്ന് വിളിപ്പിച്ചു ശെരിക്കൊന്നു വിരട്ടിയാല്‍ തത്ത പറയുന്ന പോലെ പറയും ...പിന്നെ .. എം എല്‍ എ യൊക്കെ ഇടപെട്ട കേസ് അല്ലെ .."

മരിച്ചു പോയ ഭര്‍ത്താവിന്റെ അനിയനാണ് തന്റെ ഇപോളത്തെ ഭര്‍ത്താവെന്ന രഹസ്യം വിനോടോനോടും എന്നോടും ഒക്കെ അവര്‍ നിവൃത്തിയില്ലാതെ പറഞ്ഞതല്ലേ ..എം എല്‍ എ മാര്‍ പൊതുവേ ഉടായിപ്പനെന്നു അറിഞ്ഞു കൂടെ ..എന്തായാലും
നമുക്ക് അടുത്ത കേസ് ഉണ്ടാകും വരെ അല്പം വിശ്രമിക്കാം ..വെല്‍ ഡണ്‍

നല്ലി . . . . . said...

ക്ലൈമാക്സ് സൂപ്പര്‍ ആയി :-)

kARNOr(കാര്‍ന്നോര്) said...

കൊള്ളാം

തെച്ചിക്കോടന്‍ said...

ക്ലൈമാക്സ് കലക്കി, സംഭവം ഒരു സിനിമക്കുള്ള സ്കോപ്പുണ്ട് കേട്ടോ

അഭിനന്ദനങ്ങള്‍.

Sabu M H said...

നന്നായിരിക്കുന്നു!
ഇനി ഷൂട്ടിങ്ങ് എപ്പോൾ എന്നു മാത്രം അറിഞ്ഞാൽ മതി!

ഹാപ്പി ബാച്ചിലേഴ്സ് said...

ആളൂ, കൊള്ളാം നന്നായി. ഒന്ന് രണ്ടു ക്ലിഷേ സിറ്റുവേഷന്‍സ് ഇല്ലാതെ ഇത് എങ്ങനെ പറയാനാ അല്ലേ. എന്തായാലും കൈവിടുമോ എന്ന് ഭയന്ന ഈ കേസ് ഇങ്ങനെ ഒരു അന്വേഷണത്തിലൂടെ എഴുതി ഫലിപ്പിച്ചതിനു അഭിനന്ദനങ്ങള്‍.

ഹാപ്പി ബാച്ചിലേഴ്സ് said...

ഹും ആ പാവം ചാണ്ടിച്ചനെ വെറുതെ സംശയിച്ചു.
ചാണ്ടിചായോ ക്ഷമി..

അലി said...

ക്രൈം ത്രില്ലർ.
അവസാനം വരെ സസ്പെൻസ് ചോർന്ന് പോകാതെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.

അഭിനന്ദനങ്ങൾ!

ചാണ്ടിക്കുഞ്ഞ് said...

ഹാപ്പി ബാച്ചീസ്...ക്ഷമ എന്ന പദം എന്റെ നിഖണ്ടുവിലില്ല....പിന്നെ ഒരു കുപ്പി റമ്മില്‍ തീരാവുന്ന പ്രശ്നമേയുള്ളൂ....

Chandu said...

Thalle, kollaam!!

ഹാപ്പി ബാച്ചിലേഴ്സ് said...

@ചാണ്ടി
നിഘണ്ടു നമുക്ക് operate ചെയ്തു എടുത്തു കളയാം. പിന്നെ ഇങ്ങോട്ട് വരൂ, നമ്മുക്ക് ഒരു മീറ്റ്‌ നടത്താനുള്ള scope ആവും..

Manoraj said...

അങ്ങിനെ പവനായി ശവമായി. എനിക്കിതൊക്കെ നേരത്തെ അറിയാരുന്നു. പിന്നെ നിങ്ങളെയൊക്കെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്താന്‍ വേണ്ടി ഒന്നും പറഞ്ഞില്ല എന്നേ ഉള്ളൂ. വിമലേ, അസൂയയാട്ടോ :)

പട്ടേപ്പാടം റാംജി said...

സസ്പ്പെന്‍സ്‌ പോകാതെ അവതരിപ്പിച്ചത്‌ നന്നായി.
അഭിനന്ദനങ്ങള്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആളൂസ്....
ആകെ മൊത്തം ടോട്ടല്‍ തകര്‍ത്തു വാരിയല്ലോ...?
എസ്.എന്‍.സ്വാമിക്കു പഠിക്കുവാണോ...?
ജോഷി, ഷാജി കൈലാസ് ഒന്നും കാണണ്ട...
പിന്നെ മറ്റു ചിലര്‍ വെറുതെയിരിക്കേണ്ടി വരും.
വിനോദിന്റെ റോള്‍ വായിച്ചപ്പോള്‍ ഡിക്റ്ററ്റീവ്
എന്ന സിനിമയിലെ സീനുകള്‍ ഓര്‍മ്മ വന്നു
(പ്രജോദ് കലാഭവന്‍ ചെയ്ത റോള്‍)
പിന്നെ ഞാന്‍ മുമ്പ് പറഞ്ഞ കഥാപാത്രങ്ങളില്‍ ചിലരെ
മാറ്റേണ്ടി വരുമല്ലോ....?
ജഗന്നാഥന്‍ എന്ന റോള്‍ സാദിഖിനു കൊടുക്കാമെന്നാ
നമ്മള്‍ തീരുമാനിച്ചിരുന്നത്..
അതു മാറ്റണം.സിദ്ദീഖിന്‍ കൊടുക്കാം..അദ്ദേഹം അതു നന്നായി
കൈകാര്യം ചെയ്തോളും
പിന്നെ രവിശങ്കര്‍ എന്ന കഥാ പാത്രം ബിജുമേനോനു കൊടുക്കാം..
പുള്ളി എന്നെ വിളിച്ചിരുന്നു..ആളൂന്റെ ബ്ലോഗ് വായിച്ചപ്പോഴാ ഞാനാണിതില്‍ കാസ്റ്റിങ്ങ് ഡയറക്റ്റര്‍ എന്നു മനസിലായീത്രെ...
പിന്നെ ക്രിസ്റ്റി എന്ന കഥാപാത്രത്തെ നമുക്ക് സുരേഷ് കൃഷ്ണയെ ഏല്‍പ്പിക്കാം...
അപ്പോ എന്നാ ഷൂട്ടിങ്ങ് തുടങ്ങേണ്ടത്....?എല്ലാം വിശദമായി അറിയിക്കുക...

Anonymous said...

എന്റമ്മോ ഒറ്റയിരിപ്പിനു വായിച്ചു തീർത്തു .. വളരെ നന്നായിരിക്കുന്നു .. ക്ലൈമാക്സ് സൂപ്പർ ഇതൊരു സിനിമയാക്കാൻ നോക്ക് .. അഭിനന്ദനങ്ങൾ...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ട്വിസ്റ്റ് കളിൽ നിന്നും, ട്വിസ്റ്റ് എല്ലാവരുടേയും കണക്കുകൂട്ട്ലുകൾ തെറ്റിച്ചുകൊണ്ട് ഉജ്ജ്വലമായ് അടിച്ചു പറത്തി കളഞ്ഞു ഈ ക്ലൈമാക്സ്കൾ കേട്ടൊ
ഇനി തിരക്കഥയുടേയും മറ്റും വർക്കുകൾ നടത്തി കൊള്ളൂക.


ബൂലോകത്തിൽ ‘താരകന്റെ‘ഇത്തരം എഴുത്തുകൾക്ക് ശേഷം ഏറ്റവും നല്ല ഒരു കുറ്റാന്വേഷണ കഥ എന്ന് ഞാനിതിനെ വിശേഷിപ്പിക്കുന്നൂ...!

sijo george said...

Good one. really enjoyed :)

ഗിനി said...

കൊട് മാഷെ കൈ.....

നന്നായിട്ടുണ്ട്..

chillu said...

എല്ലാം ഒറ്റയിരിപ്പിനു വായിച്ചൂ.., അതാണു,എത്ര വിദഗ്ദമായി ചെയ്യുന്ന ക്രൈം ആയാലും ദൈവമായിട്ട്‌ കാട്ടി തരുന്ന ചില തെളിവുകള്‍ ഉണ്ടാകും സത്യത്തിലേക്ക്.,ഇവിടെയും അങെനെ ചില തെളിവുകള്‍ അവശേഷിച്ചൂ,അഭിനന്ദനങ്ങള്‍.

Vayady said...

ആളൂ, ക്ലൈമാക്സ് കലക്കി. ശരിക്കും ഒരു സിനിമ കണ്ട പ്രതീതി. കഷ്ടം, ഞാന്‍ വെറുതെ നമ്മുടെ കറവക്കാരന്‍ വേലുവണ്ണനെ തെറ്റിദ്ധരിച്ചു.

വളരെ നന്നായിട്ടെഴുതി. അഭിനന്ദനം.

ഒഴാക്കന്‍. said...

:)... climax vare njan pedichirikkuvaarunnu
sambhavm adi poli

@ bachi, makkale chandichne choriynda aal alppam pishakaa.. :)

( malyalam type cheythittu shriykunilla atha manglish kshmi)

അന്ന്യൻ said...

ഒരു മഴ പെയ്തു തോർന്നതുപോലെ...

ആളവന്‍താന്‍ said...

@ മിനി - അല്ല അപ്പൊ ടീച്ചറ് ഇവിടെ അക്കൌണ്ടും തുടങ്ങിയോ....
@ മാനസ - ഉം... ചെല്ല് ചെല്ല്.!
@ ജാസ്മിക്കുട്ടി - ആണോ? വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
@ ചാണ്ടി - ഹ ഹ ഇതാണ് ചാണ്ടിക്കുഞ്ഞിന്റെ തെണ്ടിത്തരങ്ങള്‍ !!!!
@ മാനസ - താങ്ക്യൂ താങ്ക്യൂ.....! അല്ല ഇനി എന്തോന്ന് പോരാനാ? ഈ കഥ കഴിഞ്ഞ്.!
@ ഹംസ - ങാ... ആ കാടന്‍ കേള്‍ക്കണ്ട. അവന്‍ മധു വിധു ആഘോഷിക്കുവാ.
@ നാറാണത്തുഭ്രാന്തന്‍ - എനിക്ക് വയ്യ.! കൊല്ല്...!
@ ഇസ്മായില്‍ - വരവ് വച്ചു.

ആളവന്‍താന്‍ said...

@ ലീല - ടീച്ചറെ... പ്രഷര്‍ കൂട്ടല്ലേ.... പിന്നെ ഷിറ്റ്, നമുക്ക് അതു അടുത്ത ക്രൈം സ്റ്റോറിയില്‍ പെടുത്താം.
@ കുസുമം - നന്ദി.
@ സാദിക്ക്‌ - സന്തോഷം ഇക്കാ. ഇനിയും വരിക.
@ നൂലന്‍ - നിങ്ങളും അതെ....!
@ ജിഷാദ് - സന്തോഷമായെടാ സന്തോഷമായി. നീ അത് പറഞ്ഞല്ലോ....
@ രമേശ്‌ - ബുഹഹഹഹഹ... അപ്പൊ വിശ്രമിക്കാം.
@ നല്ലി - നണ്ട്രി.
@ കാര്‍ന്നോര്‍ - സന്തോഷം.

ആളവന്‍താന്‍ said...

@ തെച്ചിക്കോടന്‍ - ആണോ? അപ്പൊ ഞാന്‍ ഇത് സിനിമയാക്കും.! നോക്കിക്കോ.
@ സാബു - അറിയിക്കുന്നതായിരിക്കും. തീര്‍ച്ച.
@ ബാചീസ്‌ - ക്ലീഷേ... അതല്ലെടാ എല്ലാം!! ചാണ്ടിച്ചായന്‍ ആകെ ത്രില്ലിലാഡേയ് വിനോദിന്‍റെ റോള്‍ ഇപ്പോഴേ വീട്ടില്‍ പ്രാക്റ്റീസ്‌ തുടങ്ങി!!! ഞാന്‍ ഓടി.
@ അലി - ഇക്കാ സന്തോഷം...
@ ചാണ്ടി - എന്‍റെ ചാണ്ടിച്ചാ, ആ പേജ് വല്ല പറ്റയോ എലിയോ തിന്നതായിരിക്കും. ഇങ്ങള് വേറെ ഒന്ന് വാങ്ങെന്ന്....
@ ചന്തു - ശെടാ പണ്ട് വടക്കന്‍ വീര കഥകള്‍ പറഞ്ഞിരുന്നവരൊക്കെ ഇപ്പൊ രാജമാണിക്യം സ്റ്റൈല്‍ ആക്കിയോ?
@ ബാചീസ്‌ - എടാ ഇവന്മാര് പോയില്ലേ... ഡേയ് ഡേയ്, പോടെയ്‌ പോയിക്കിടന്ന് ഉറങ്ങ്‌. പോ....!
@ മനോരാജ് - മനുവേട്ടാ.... സംഗതി ഇഷ്ട്ടപ്പെട്ടത്തില്‍ പെരുത്ത് സന്തോഷ്‌.....!

ആളവന്‍താന്‍ said...

@ പട്ടേപ്പാടം - നനഡി മാഷേ...
@ റിയാസ്‌ - ഹ ഹ അപ്പൊ ഞാന്‍ കാരണം നിനക്ക് ഒരു ജ്വാലി ആയല്ലേ. നന്നായി. പിന്നെ നീ ആയതുകൊണ്ട് പറയാം. ഇത് ഞാന്‍ ഷാജി കൈലാസിന് അയച്ചു കൊടുക്കും. എന്നിട്ട് ഒപ്പിട്ടു വാങ്ങും, എന്‍റെ ചെകിട്ടത്ത്!!!!
@ ഉമ്മു - ഉമ്മൂ.... മുകളിലെ കമന്‍റ് ഉമ്മുവിനും ബാധകം!
@ ബിലാത്തിപ്പട്ടണം - മുരളിയേട്ടാ... ഒരുപാട് സന്തോഷം. സത്യത്തില്‍ ഒരല്‍പം സംശയം ഉണ്ടായിരുന്നു. എങ്ങനെ വായിക്കപ്പെടും എന്ന്. ഒരുപാട് ആളുകള്‍ , ഫോണ്‍ കോള്‍സ്, ഇന്റര്‍നെറ്റ്‌... അങ്ങനെ ഒരുപാട് റഫറന്‍സുകള്‍ ഇതിന്‍റെ പിന്നില്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. അതിനൊക്കെ ഇത്തിരിയെങ്കിലും ഫലമുണ്ടായി എങ്കില്‍ , സന്തോഷം; അല്ലാതെന്ത്.......
@ സിജോ - ഡേയ് മച്ചൂ, താങ്ക്സ്..
@ ഗിനി - ദേ പിടിച്ചോ....
@ ചില്ല് - അതെ. അതൊരു വലിയ സത്യമാണ്. നന്ദി.
@ വായാടി - ങാ... വെലുവിനെ വെറുതെ സംശയിച്ചതിന് അയാള്‍ വായുവിനെ ശിക്ഷിക്കും നോക്കിക്കോ. ഇപ്പോഴല്ല, എന്‍റെ അടുത്ത പോസ്റ്റില്‍ ഞാന്‍ അയാളെ കൊല്ലുന്നുണ്ട്. എന്നിട്ട് അയാള്‍ പ്രേതമായി വായുവിനെ തേടി അങ്ങ് അമേരിക്കയില്‍ വരും നോക്കിക്കോ. അപ്പൊ അവിടെ വച്ച് ഒരു സോംഗ് സീക്വന്‍സും ഞാന്‍ എടുക്കും. അമേരിക്കാ.... അമേരിക്കാ.....!

കുഞ്ഞൂസ് (Kunjuss) said...

ഒരു സിനിമാക്കഥ പോലെ, അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി, കഥ പറഞ്ഞത് വളരെ ഇഷ്ടമായീ...
ഈ തിരക്കഥ എത്രയും വേഗം സിനിമയാകട്ടെ എന്ന ആശംസകളോടെ....

സിദ്ധീക്ക് തൊഴിയൂര്‍ said...

ക്ലൈമാക്സ്‌ സുപ്പര്‍ മാഷേ..

Echmukutty said...

ആഹാ!
സിനിമ തീർന്നു പോയല്ലോ.
എപ്പോഴാ അടുത്ത സിനിമ വരുന്നത്?

അഭിനന്ദനങ്ങൾ.

sreee said...

അങ്ങനെ ക്ലൈമാക്സ്‌ വന്നു , കൂടെ ഞാനും ( വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല ) എനിക്കീ ജഗന്നാഥനെ അപ്പോഴേ സംശയം ഉണ്ടായിരുന്നു .അയാള്‍ക്ക് അത് തന്നെ വേണം .കൊള്ളാം

DILEEP KUMAR S K said...

ഇതു കൊള്ളാം.
ഞാനീ ക്ലൈമാക്സിലാണ് വായന തുടങ്ങിയത്, ഒരു പിന്‍ വായനക്ക് പോകുന്നു.

എസ് കെ ദിലീപ്
http://www.boolokamonline.com/?cat=1116

chillu said...

തോന്നിയതു പറയാലോ?വായില്‍ തോന്നിയതല്ലാ,ചില്ലു.. ആണേ..ചില്ലല്ല ,ദയവുചെയ്തു എന്നെ ചില്ലാക്കല്ലേ,ഹും പൊട്ടിപ്പോകും

Sureshkumar Punjhayil said...

Pratheekshakkum appuram...!

Manoharam, Ashamsakal...!!!

സുജിത് കയ്യൂര്‍ said...

Kouthukam thonni

Ajay said...

കൊള്ളാം നന്നായി. First some scenes look like suresh gopi's movies. But It can't avoid. Da send me the complete story as PDF

jayanEvoor said...

എസ്.എൻ. സ്വാമിയുടെ സ്വാധീനം പ്രകടമാണെങ്കിലും, ക്ലൈമാക്സ് കലക്കി!
ഇത്രയൊക്കെ ചിന്തിച്ചു കൂട്ടാൻ ചെലവഴിച്ച അധ്വാനത്തിനും ക്ഷമയ്ക്കും നമോവാകം!

ബ്ലോഗുകൾ കൂടുതൽ വൈവിധ്യം തേടുന്ന് അകാഴ്ച ഹൃദയാവർജകമാണ്!

അഭിനന്ദനങ്ങൾ!

Mohamedkutty മുഹമ്മദുകുട്ടി said...

പല വിധ തിരക്കിനിടയില്‍ ക്ലൈമാക്സ് വായിക്കാന്‍ വിട്ടിരുന്നു. അപ്പോ ദുബായിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് ക്ലൈമാക്സ് പോസ്റ്റിട്ടതിന്റെ ഗുട്ടന്‍സിപ്പോള്‍ പിടി കിട്ടി. ഇതിലെ കഥാ പാത്രങ്ങള്‍ക്കും ദുബായ് കണക് ഷന്‍സുണ്ടല്ലോ!അപ്പോ.... ആളവന്‍ താന്‍!!!

ശ്രീ said...

കലക്കി, നല്ലൊരു ത്രില്ലിങ്ങ് ക്ലൈമാക്സ്!

Indiamenon said...

അസ്സലായിട്ടോ ... കുറെ നാള്‍ കൂടിയാണ് മലയാളത്തില്‍ നല്ല ഒരു കുറ്റാന്വേഷണ കഥ വായിക്കാന്‍ അവസരം കിട്ടീത് .


മാഷെ, ഇത്ര അടുക്കും ചിട്ടയും ആയി എഴുതാന്‍ ഒരുപാട് ക്ഷമയും സമയവും എടുത്തു കാണുമല്ലേ...എന്തായാലും ഗംഭീരായിട്ടോ ....

അപ്പൊ ഇനി അടുത്തത് എന്നാ ?

Sneha said...

ഞാന്‍ ആദ്യം മുതലേ വായിക്കുണ്ടായിരുന്നു .അവസാനം കമന്റ്‌ ചെയ്യാമെന്ന് കരുതി...വളരെ ആകാംഷയോടെയാണ് വായിച്ചത്..ഒരു സിബിഐ സിനിമ കണ്ട പ്രതീതി ..നല്ല ഭാവിയുണ്ട് ..ആശംസകള്‍..

ente lokam said...

ആളവന്താന്‍ ..കലക്കി ..നമുക്കിത്
സിനിമ ആക്കണ്ടേ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ക്ലൈമാക്സ് ഒഴികെയുള്ള ഭാഗങ്ങൾ മുന്നെ വായിച്ചു. ഇന്ന് ക്ലൈമാക്സും.. ഈ ഒരു പോസ്റ്റോടെ ആദ്യം പറയണമെന്ന് കരുതിയ അഭിപ്രായങ്ങളെല്ലാം ഡീലിറ്റ് ചെയ്ത് പറയട്ടെ. വളരെ നന്നായി...അഭിനന്ദനങൾ

jayarajmurukkumpuzha said...

super climax thanne..... aashammsakal....

SREEJITH MOHANDAS said...

എനിക്കല്‍ഭുതം തോന്നുന്നു , ഇത്ര അടുക്കും ചിട്ടയും ആയി എങ്ങനെ ഒരു കഥ എഴുതി ഫലിപ്പിക്കാന്‍ പറ്റിയിരിക്കുന്നു..ഇനിയും ഇനിയും ഏറെ ഏറെ പ്രതീക്ഷിക്കുന്നു...കഴിഞ്ഞ ദിവസം മുഴുവന്‍ വായിക്കാനുള്ള ക്ഷമ ഇല്ലായിരുന്നു അതാണ്‌ കേട്ടോ..ഞാനിന്നു മുഴുവന്‍ വായിച്ചു.

SREEJITH MOHANDAS said...

ഒന്ന് കൂടി വായിച്ചു ഞാനീ ക്ലൈമാക്സ് ..എനിക്കസൂയ തോന്നുന്നു.. എത്ര ആകാംഷഫരിതം..excellent .

ആളവന്‍താന്‍ said...

@ ഒഴാക്കാന്‍ - സത്യം പറ ഒഴാക്കാ.... ഈ രക്തത്തില്‍ നിങ്ങള്‍ക്ക് വല്ല കയ്യും ഉണ്ടായിരുന്നാ?
@ അന്ന്യന്‍ - ഹും... വെറുതെ മഴ നനഞ്ഞ് പണി പിടിക്കണ്ട. എങ്ങോട്ടെങ്കിലും കേറി നിന്നോ....
@ കുഞ്ഞൂസ് - ഇനി വയ്യ, ഇത്രേം നാള്‍ ഞാന്‍ പിടിച്ചു നിന്നു. പറ്റില്ല ഇനി. എന്റെ മനസ്സില്‍ ഈ പടത്തിന്റെ പ്രൊഡ്യൂസര്‍ കുഞ്ഞേച്ചിയാണ്. പറ്റില്ല എന്ന് മാത്രം ഇനി പറഞ്ഞേക്കല്ലും!!!
@ സിദ്ധിക്‌ - നണ്ട്രി മാഷേ..
@ എച്ച്മുക്കുട്ടി - എച്മു. അതിനു നമ്മുടെ കുഞ്ഞേച്ചി കനിയണം.
@ ശ്രീ - ഹും...ഉവ്വാ, ഉവ്വാ....
@ ദിലീപ്‌ - അയ്യോ പിന്നില്‍ നിന്നാണോ തുടക്കം.... ഇത് നല്ല കഥ.

ആളവന്‍താന്‍ said...

@ ചില്ലു - സോറി ചില്ലു, ഇനി മാറാതെ നോക്കാം.
@ സുരേഷ്കുമാര്‍ - സന്തോഷം മാഷേ...
@ സുജിത് - നന്ദി സന്ദര്‍ശനത്തിനും വായനക്കും, അഭിപ്രായത്തിനും.
@ അജയ്‌ - അയക്കാമെടാ.
@ ജയന്‍ - ഡോക്റ്ററെ, അഭിപ്രായം പൂര്‍ണ്ണമായും ശരിയാണ്. മനപ്പൂര്‍വ്വമല്ലെങ്കിലും ഇത് മൊത്തം വായിച്ചതില്‍ നിന്നും എനിക്കും തോന്നി ആ എസ്.എന്‍ സ്വാമി ബാധ.
@ മുഹമ്മദ്‌ കുട്ടി - അതെ ഇക്കാ, ആള്‍ അവന്‍ താന്‍.
@ ശ്രീ - സന്തോഷം ശ്രീ...

ആളവന്‍താന്‍ said...

@ ഇന്ത്യമേനോന്‍ - നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.
@ സ്നേഹ - സന്തോഷം.വീണ്ടും വരിക
@ എന്റെ ലോകം - നമുക്കിത് സിനിമയാക്കണ്ടേ.... അതെ. അതാണ്‌. വീണ്ടും കുഞ്ഞേച്ചി......
@ ബഷീര്‍ - അപ്പൊ ആദ്യം എന്നെ വിളിക്കാന്‍ കുറെ ചീത്ത എഴുതി വച്ചിരുന്നു അല്ലെ.... ഭാഗ്യം...!
@ ജയകുമാര്‍ - നന്ദി മുരുക്കുംപുഴ ചേട്ടാ....
@ ശ്രീജിത്ത് - വളരെ സന്തോഷം. തുടര്‍ന്നും വായിക്കുക.

SREEJITH /ശ്രീജിത്/AFTER THE RAIN..!! said...

പുതിയത് ഉടനെ പ്രതീക്ഷിക്കാമോ..?

Villagemaan said...

സസ്പെന്‍സ് കൊള്ളാമായിരുന്നു കേട്ടോ..
വിചാരിക്കതിടതാണല്ലോ എത്തിയത് !

Abdulkader kodungallur said...

വളരെയേറെ ജിജ്ഞാസ പകരുന്ന നല്ലൊരു ഡിറ്റക്ടീവ് നോവലിന്റെ കെട്ടും മട്ടും ക്ലൈമാക്സും ഒക്കെ ഈ കഥയിലുമുണ്ട് . തന്നെയുമല്ല പല കാര്യങ്ങളിലുമുള്ള അറിവുകളും, അപൂര്‍വമായ രക്ത ഗ്രൂപ്പിനെക്കുറിച്ചും, മയക്കുമരുന്നിനെക്കുറിച്ചും കഥാകാരന്‍ അനുവാചകര്‍ക്കു പകര്‍ന്നു കൊടുക്കുന്നു . തുടക്കം മുതല്‍ നിലനിര്‍ത്തിയ ടെമ്പോ നല്ല വായന സുഖം നല്‍കി . ഈ മേഖലയില്‍ മുന്നേറാം .ഒരു പുസ്തകത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങാം . ഭാവുകങ്ങള്‍

lekshmi. lachu said...

അവസാനം വരെ സസ്പെൻസ് ചോർന്ന് പോകാതെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു കൊള്ളാം ഇഷ്ടമായി ....

sivanandg said...

ആദ്യ വരവില്‍ കണ്ടത് ക്ലൈമാക്സാ. അപ്പോള്‍ ആകാംശ ക്ലൈമാക്സ് ചോര്‍ന്നെങ്കിലും കഥ അറിയാന്‍ പിന്നെ പിന്‍ വായന. പലരും പറഞ്ഞതു പോലെ ഒരു സിനിമയല്ല മൂന്നാല് പടം കണ്ട അവസ്ഥ.


ഇനിയും വരാം..........

sivanandg said...

ഒപ്പം 95 -മാനായ് ചേക്കേറുന്നു

moideen angadimugar said...

എത്ര വായിച്ചിട്ടും തീരുന്നില്ലല്ലൊ ആളവൻതാൻ.

ആളവന്‍താന്‍ said...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

Anonymous said...

" ഒട്ടങ്ങളും.." nookki shariyaaku mashe....

pinne kadha gambeeram.....valare nannayirikkunnu.........

നിരൂ'പകയന്‍ ' said...

ആരെങ്കിലും ഒരാള്‍ നിങ്ങളുടെ ഈ പാവം സുഹ്ര്‍ത്തിനോദു സത്യം പറയൂ...അയാളെ ഇങ്ങനെ മന്ടനാക്കാതെ... എസ എന്‍ സ്വാമിയും ടി.ദാമോദരന്‍ മാഷും ടെന്നീസ് ജോസഫും രണ്‍ജി പണിക്കരും ബി.ഉണ്ണികൃഷ്ണനും ഒക്കെ പറഞ്ഞു പഴകി പുഴുവരിച്ച് തുടങ്ങിയതും കുടാന്വേഷണ സിനിമകള്‍ എന്ന പേരില്‍ മലയാളി കണ്ടും കെട്ടും കൊണ്ടും മടുത്തു മുഖം തിരിച്ച്ചതുമായ ഒരു പാവം ക്ലീഷേ ആണിതെന്ന്‍ ആരെങ്കിലും ഈ ലേഖകനോട് ഒന്ന് പറയൂ....നല്ലതെണ്ണ്‍ പറഞ്ഞു പറഞ്ഞു എഴുതാന്‍ കഴിവുള്ള ഒരു മനുഷ്യനെ ഇങ്ങനെ അപഹസിക്കരുത്.എന്റെ പോന്നു സുഹൃത്തെ ഇതൊരു നല്ല കഥ തന്നെ പത്തു നാല്പതോളം സിനിമകളില്‍ വന്നില്ലായിരുന്നെങ്കില്‍.(ഇതോഴിച്ച്ചുള്ള അയാളുടെ രചനകള്‍ പലതും മികച്ചവ തന്നെയാണ്)
എനിക്കൊരു നേട്ടവുമില്ല പരിച്ചയമില്ലാത്തൊരു മനുഷ്യനെ താറദിച്ചിട്ടു .ക്ഷമിയ്ക്കണം ,സത്യം പറഞ്ഞു വേദനിപ്പിച്ചെങ്കില്‍.

ആളവന്‍താന്‍ said...

@ -നിരൂ'പകയന്‍' - "എനിക്കൊരു നേട്ടവുമില്ല പരിച്ചയമില്ലാത്തൊരു മനുഷ്യനെ താറദിച്ചിട്ടു .ക്ഷമിയ്ക്കണം ,സത്യം പറഞ്ഞു വേദനിപ്പിച്ചെങ്കില്‍."
സത്യം എന്നുള്ളത് മാറ്റി- തോന്നിയത്, അതായത് മനസ്സില്‍ തോന്നിയത്‌ എന്നാക്കിയിരുന്നേല്‍ എനിക്ക് താങ്കളുടെ കമന്റ് കൂടുതല്‍ ഇഷ്ട്ടപ്പെട്ടെനെ. ഒരു പോസ്റ്റ്‌ വായിച്ച് മനസ്സില്‍ തോന്നുന്നത് പറയുന്നതില്‍ എന്തിനാ മാഷേ മറ്റുള്ള ആളുകളോട് സഹായം അഭ്യര്‍ഥിക്കുന്നെ? ഈ മുകളില്‍ അഭിപ്രായം എഴുതിയിരിക്കുന്നവരില്‍ ആരെയും തന്നെ വ്യക്തിപരമായി ഞാന്‍ അറിയില്ല. അവര്‍ക്കും എന്നെ പൊക്കി പറഞ്ഞാല്‍ യാതൊന്നും കിട്ടാന്‍ പോകുന്നില്ല. എന്ന് വച്ച് ഞാന്‍ താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നില്ല എന്ന് കണക്കാക്കരുത്. ഒരു പക്ഷെ എനിക്ക് കിട്ടിയ ഏറ്റവും നല്ല അഭിപ്രായം എന്ന രീതിയില്‍ തന്നെ ഞാന്‍ ഇതിനെ കാണുന്നു.
ഇത്- അതായത് ഈ കഥ ഇതിനു മുന്‍പ് ആരൊക്കെ എഴുതിയിട്ടുണ്ട് എന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പൊ ഒന്ന് മനസ്സിലായി.എസ്‌.എന്‍ സ്വാമിയും, ടി.ദാമോദരനും,ഡെന്നിസ് ജോസഫും, രണ്‍ജി പണിക്കരും, എന്തിനു.. നമ്മുടെ ബി. ഉണ്ണികൃഷ്ണന്‍ വരെയും ഉള്ള പ്രഗല്‍ഭര്‍ക്ക് ഈ പഴകിയ, പുഴുവരിച്ച വിഷയം എഴുതാമെങ്കില്‍ ഈ പ്രാഗല്‍ഭ്യമൊന്നുമില്ലാത്ത പാവം ആളവന്‍താനും ഒരു കൈ നോക്കുന്നതില്‍ തെറ്റില്ല എന്ന്!! ഇനി പ്രാഗല്‍ഭ്യമാണ് ഈ സാധനം എഴുതാനുള്ള മാനദണ്ഡം എങ്കില്‍ ഞാന്‍ ചെയ്തത് തെറ്റ്... തെറ്റ്... തെറ്റ്...!!!

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ