
“എടാ ചെറുക്കാ അത് സയനൈഡാണെടാ. നാക്കില്‍ തട്ടിയാ മതി തട്ടിപ്പോവോടാ” – എന്ന് മുതിര്‍ന്നവര്‍ പറയുമ്പോള്‍ “എന്നാലും കൊഴപ്പോല്ല, എനിക്കതിന്റെ ടേസ്റ്റ് ഒന്നറിയണം” എന്ന് തിരിച്ച് പറയുന്നതിനെയാണല്ലോ ഈ ഗൗമാരം ഗൗമാരം എന്ന് പറയുന്നത്.!! അതിനു പ്രത്യേകിച്ച് എന്ട്രന്സും റാങ്കും ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് ഞാന്‍ പോലുമറിയാതെ എനിക്കും കിട്ടി ഒരു ഗൗമാരം.! ടീനേജ് കോഴ്സ് വലിയ കുഴപ്പങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ അതിന്റെ ഫൈനല്‍ സെമസ്റ്ററിലേക്ക് കടക്കുന്ന അവസരത്തിലാണ് എന്റെ മനസ്സില്‍ ആ ദാഹം തുടങ്ങിയത്.അതി തീവ്രമായ ഒരു ആഗ്രഹം. എനിക്ക് അതിനൊന്നും ഉള്ള പ്രായം ആയില്ല എന്ന് മാത്രമല്ല, മാനസികമായി, 'ങാ... ഓക്കേ' എന്ന പരുവം ആയിരുന്നെങ്കിലും ശാരീരികമായി ഞാന്‍ ആ 'ലെവലിലേക്ക്' ഉയര്‍ന്നിട്ടേയുണ്ടായിരുന്നില്ല. ഇതൊക്കെ മറ്റാരേക്കാളും എനിക്കാണല്ലോ അറിയുക. എന്നിട്ടും ഞാന്‍ അത് വല്ലാതെ മോഹിച്ചു; എന്റെ തെറ്റ്.... ആര് കേട്ടാലും അവരൊക്കെ തെറി വിളിക്കേം ചെയ്യും. എന്നിട്ടും ഞാന്‍ അതാശിച്ചു; ഈ എന്റെ തെറ്റ്.... ഒരു പെട്ടി ബ്രൌണ്‍ ഷുഗര്‍ കളഞ്ഞു കിട്ടിയ ഒരുത്തന് അത് വിറ്റ് കാശാക്കാനാവാത്ത അവസ്ഥ!
കാര്യം പുറത്ത് പറഞ്ഞാല്‍ എന്റെ കോണ്‍ഫിഡന്‍സ് പോകും എന്നുള്ളത് കൊണ്ട് സംഗതി ഞാന്‍ 'കോണ്‍ഫിഡന്‍ഷ്യല്‍ ക്യാറ്റഗറി'യില്‍ തന്നെ പെടുത്തി ഒളിപ്പിച്ചു വച്ചു.! പക്ഷെ ഒരു ദിവസം പിടി വീണു, അമ്മയുടെ വക.....
"എന്താടാ നിനക്ക്? കുറച്ച് ദിവസമായി നിന്നെ ഞാന്‍ വാച്ച് ചെയ്യാന്‍ തുടങ്ങിയിട്ട്"
- അമ്മയ്ക്ക് ഡൗട്ടടിച്ചു തുടങ്ങി. പഴങ്കഞ്ഞിയുടെ അളവും കൂടുന്നു, വീട്ടിലെ പട്ടിയും പൂച്ചയുമൊക്കെ ഓവര്‍ വെയ്റ്റുമാവുന്നു.!! എന്റെ സെര്‍വര്‍ ഡൗണാണെന്ന് മനസ്സിലാക്കാന്‍ അമ്മയ്ക്ക് ഇതിലും വലിയ തെളിവ് വേണോ? അല്ലെങ്കിത്തന്നെ "എന്റെ മോന് കഴിക്കുന്നതിനനുസരിച്ച് അവന്റെ ശരീരം വളരുന്നില്ലല്ലോ എന്റീശ്വരാ....." എന്ന് അമ്മ ഇടയ്ക്കൊക്കെ വിലപിക്കാറുണ്ടായിരുന്നു.!!
"ഏയ്.. ഒന്നുമില്ലമ്മാ..." - എന്റെ വക അവസാന ശ്രമം.
"ടാ... സത്യം പറഞ്ഞോ. എന്താ നിനക്ക് പറ്റീത്?"
ഹോ! കാര്യം കയ്യീന്ന് പോകുന്ന ലക്ഷണമുണ്ട്. അമ്മ ഒഴിഞ്ഞു പോകുന്നില്ല.
"അത്... അമ്മാ... ഒരു കാര്യം ഉണ്ട്. ഞാന്‍ പറയാം. പക്ഷെ അമ്മ അത് കേള്‍ക്കുമ്പോ ബഹളം ഒന്നും ഉണ്ടാക്കരുത്. എനിക്ക് അങ്ങനെ തോന്നിപ്പോയി"
"എന്ത് തോന്നീന്ന്" അമ്മയുടെ ഭാവം മാറിത്തുടങ്ങി.
"അത്... അത്... എനിക്കറിയാം അമ്മാ എനിക്ക് 17 വയസ്സ് ആകുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ ഇങ്ങനെയൊന്നും ചിന്തിക്കാന്‍ കൂടി പാടില്ലെന്ന്. 18 തികയാതെ നിയമപരമായി ഒന്നും ചെയ്യാനും പറ്റില്ല. പക്ഷെ ഇനി എനിക്ക് കാത്തിരിക്കാന്‍ പറ്റൂലമ്മാ.... കാത്തിരിക്കാന്‍ പറ്റൂല...."
ഇത്രേം പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നിന്ന ഞാന്‍ കേട്ടത് ഡും... ഡും... ഡും... എന്ന ബി.ജി.എമ്മില്‍ ശ്രുതി ചേര്‍ത്ത "എന്റെ പോന്നു തെന്നൂക്കോണത്തമ്മച്ചീ...." എന്ന നിലവിളിയായിരുന്നു.! അമ്മ നെഞ്ചത്തടിച്ച് നിലവിളിക്കുന്നു.!! ഡോള്‍ബീ ഡിജിറ്റല്‍ ശബ്ദം ജീവിതത്തില്‍ ആദ്യമായി കേട്ട് പേടിച്ച്, അകത്ത് പഠിച്ചു കൊണ്ടിരുന്ന ഗായത്രിയും ഇറങ്ങി വന്നു. അവളെ കണ്ട പാടെ അമ്മ അവള്‍ക്ക് നേരെ ചാടി.
"എന്ത് കേള്‍ക്കാനാടീ നീയിപ്പോ ഇങ്ങോട്ട് വന്നേ...? കേറിപ്പോടീ അകത്ത്." - പിന്നെ ഗായത്രീടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.!
"അമ്മാ ഇങ്ങനെ ബഹളം വെയ്ക്കാന്‍ മാത്രം എന്താ ഇപ്പൊ സംഭവിച്ചത്? എന്നായാലും വേണം, അത് ഒരല്പം നേരത്തെ ആകുന്നു. അത്രയല്ലേയുള്ളൂ."- ഞാന്‍ വീണ്ടും..
ഇപ്പൊ അമ്മയുടെ സകലമാന കണ്ട്രോളും പോയിക്കിട്ടി. ഞാന്‍ എല്ലാം തീരുമാനിച്ച് കഴിഞ്ഞെന്ന് അമ്മയ്ക്ക് മനസ്സിലായി.
അമ്മ നിലവിളിച്ചോണ്ട് ഫോണ്‍ എടുത്ത് ഡയല് ചെയ്തു.
"ഹലൊ... ഹലോ... അതേ ഞാനാ. ഇനി എനിക്ക് ഇവിടെ ജീവിക്കണ്ട. ഇവിടെ ആകെ പ്രശ്നവാ. അടുത്ത പ്ലെയിന്‍ കിട്ടോങ്കി അടുത്ത പ്ലെയിന്‍, ഇങ്ങു വരണേ... നമ്മുടെ മോന് കൈവിട്ടു പോയി. അവന് ദേ ഏതോ പെണ്ണിനെ വിളിച്ചോണ്ട് വരാന്‍ പോണെന്ന്...! ഹലോ.. ഹലോ...ഹലോ....." - ഫോണിന്റെ മറുതലക്കല്‍ ഒരു വരിക്കച്ചക്ക വെട്ടിയിട്ട ശബ്ദം മാത്രമേ ഉണ്ടായുള്ളൂ.
ഇന്ഫാക്റ്റ്, ഞാനും ഞെട്ടി; വീണില്ല എന്നേയുള്ളൂ. ഫോണ്‍ വച്ചിട്ട് എന്റെ നേരെ തിരിഞ്ഞ അമ്മയെകണ്ട് എന്റെ മുട്ടിടിക്കാന്‍ തുടങ്ങി.
"സത്യം പറയെടാ... ഏതവളാ അത്? എവിടെയാ വീട്? ഏത് നഴ്സറീലാ പഠിക്കുന്നത്? അതോ അംഗന്‍വാടിയിലോ?" അമ്മ ക്വസ്റ്റ്യന്‍ പേപ്പര്‍ പ്രിന്റ് ചെയ്തു എന്റെ മുന്നിലേക്കിട്ടു.
ഞാന്‍ വീണ്ടും വീണ്ടും ഞെട്ടി.
"അമ്മ എന്തൊക്കെയാ ഈ പറയുന്നേ? ഏത് പെണ്ണ്? ഏത് നഴ്സറി? അമ്മയ്ക്ക് വട്ടായാ?"
"പിന്നല്ലാതെ, നീയല്ലേ പറഞ്ഞത്?"
"അയ്യോ ഞാന്‍ പറഞ്ഞത് അതൊന്നുമല്ല"
"പിന്നെ???"
"ഡ്രൈവിംഗ് ക്ലാസ്സിനു പോകുന്ന കാര്യാ.....!!" - ഇപ്പൊ എനിക്ക് പകരം അമ്മ ഞെട്ടി.
"കുറെ നാളായമ്മാ ഇത് തോന്നി തുടങ്ങീട്ട്. എനിക്ക് ഡ്രൈവിംഗ് പഠിക്കണം. 18 വയസ്സായാല്‍ ഉടനെ ലൈസന്‍സും എടുക്കണം."
പിന്നെ ഞാന്‍ പറഞ്ഞതിനൊന്നും അമ്മയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും സൃഷ്ടിക്കാനായില്ല.
"അമ്മാ... അപ്പൊ ഞാന്‍ പൊയ്ക്കോട്ടേ? ഉണ്ണിയാശാന് പഠിപ്പിക്കാം എന്ന് ഏറ്റിട്ടുണ്ട്."
ഓഡിയോ മ്യൂട്ടായിരുന്ന അമ്മ എന്തോ ആലോചിച്ച് ഒന്ന് തലയാട്ടി.
ഹോ! അമ്മ സമ്മതിച്ചു..! അന്ന് ഞാന്‍ സന്തോഷമായി ഉറങ്ങി.
ഇതേസമയം - സന്തോഷത്തിനിടെ ഞാനും, ഞെട്ടലിനിടെ അമ്മയും മറന്നു പോയ ഒരു കാര്യം ഉണ്ടായിരുന്നു. അത് ഞങ്ങള്‍ വീണ്ടും ഓര്‍ത്തത് പിറ്റേന്ന് രാവിലെ ഗേറ്റിനു മുന്നില്‍ ഒരു എയര്‍പോര്‍ട്ട് ടാക്സി വന്നു നിന്നപ്പോളായിരുന്നു.!
ആ കാറില്‍ അച്ഛനായിരുന്നു. എന്റെ അച്ഛന്.!!
83 comments:
ഇത് എന്റെ ഒരു ടീനേജ് സ്വപ്നം ആയിരുന്നു.! കല്ലെറിയരുത് പ്ലീസ്.
ദാ പിടിച്ചോ തേങ്ങാ (((("ഠേ"))))
ഹഹ....പാവം അമ്മ...!!
എന്നാലും വേണ്ടീല്ല....
മോന്റെ ''ടീനേജ് സ്വപ്നം ''മുഖേന അച്ഛനെ ചുളുവില്‍ കാണാന്‍ പറ്റിയില്ലേ?
ഞാന്‍ ലൈസന്‍സ് എടുക്കുന്ന സമയത്ത് വീട്ടില്‍ ഭയങ്കര കടുംപിടുത്തമായിരുന്നു...അവസാനം അമ്മാവന്റെ ബൈക്ക് വാങ്ങി
വീട്ടുകാരുടെ മുന്നിലൂടെ രണ്ട് മൂന്നു പ്രാവശ്യം ഓടിച്ചു കാണിച്ചു കൊടുത്തപ്പൊ അവര്‍ സമ്മതിച്ചു..അതു കൊണ്ട് ലൈസന്‍സ് ടെസ്റ്റിനു പോയപ്പോള്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ മുന്നില്‍ വെച്ചു ബൈക്ക് ഓടിച്ചു കാണിക്കുമ്പോള്‍ യാതൊരു ടെന്‍ഷനും ഉണ്ടായില്ല...
ഒരു ഗമണ്ടൻ ഗൌമാരം...!
ഞാനും ഡ്രൈവിങ്ങ് അഭ്യസിച്ചത് ഒരു ഡ്രൈവിങ്ങ് സ്കൂളിൽ പോയി തന്നെയായിരുന്നു കേട്ടൊ.ഒരു പ്രായത്തിനനുസരിച്ച ഒരു പതിനെട്ടുകാരി തന്നെയായിരുന്നു ടീച്ചർ..!
ഇതേസമയം - സന്തോഷത്തിനിടെ ഞാനും, ഞെട്ടലിനിടെ അമ്മയും മറന്നു പോയ ഒരു കാര്യം ഉണ്ടായിരുന്നു. അത് ഞങ്ങള്‍ വീണ്ടും ഓര്‍ത്തത് പിറ്റേന്ന് രാവിലെ ഗേറ്റിനു മുന്നില്‍ ഒരു എയര്‍പോര്‍ട്ട് ടാക്സി വന്നു നിന്നപ്പോളായിരുന്നു.! എന്തായാലും അങ്ങനെ ചുളുവില്‍ അച്ഛനെ കാണാന്‍ ഒത്തല്ലോ ?...
"ഡ്രൈവിംഗ്" പഠിക്കാന്‍ സ്കൂളില്‍ തന്നെ പോകണമെന്നില്ല ആളൂ...
കിടിലന്‍ പോസ്റ്റ്...
അമ്മക്ക് തോന്നിയ പോലെ പെണ്ണിന്റെ കാര്യമല്ല മോന് ഉദ്ദേശിച്ചതെന്ന് എനിക്ക് ആദ്യമേ തോന്നി. ( കുറച്ച് ദിവസം മുന്‍പ് ഒരു മൈല്‍ വന്നിരുന്നു “പ്രായ പൂര്‍ത്തി ആയവര്‍ക്ക് മാത്രം” എന്നു പറഞ്ഞു കൊണ്ട് എന്താ അങ്ങനെ ഒരു സംഭവം എന്നു അറിയാനുള്ള ആവേശം എന്നു പറയുന്നില്ല ജിക്ഞാസ കൊണ്ട് അത് തുറന്നപ്പോള്‍ അതിന്റെ താഴെ അതാ വോട്ട് ചെയ്യുന്ന കാര്യം പറയുന്നു) അതുപോലെ വല്ലതും ആവും എന്ന് മനസ്സ് ആദ്യം പറഞ്ഞു.
Swapnangal...!
Manoharam, Ashamsakal...!!!
ഇതായിരുന്നോ പ്രശനം? ഞാന്‍ കരുതി താങ്കള്‍ക്കു 'വോട്ടു'കുത്താനുള്ള അടങ്ങാത്ത ആഗ്രഹമാണെന്ന് . വെറുതെ തെറ്റി ധരിച്ചു . സോറി ട്ടോ ...
ആക്ച്വലി എന്തായിരുന്നു ഗൌമാരസ്വപ്നം ...ഡ്രൈവിംഗ് പഠിക്കുന്നതോ .... അതോ ബ്രൌണ്‍ ഷുഗര്‍ .....!!......?
എന്തായാലും രസകരമായിരിക്കുന്നു ...പാവം അമ്മ ....അല്ല , ശരിക്കും അച്ഛനാ പാവം....!!
ഇങ്ങനെ ഓരോ ആഗ്രഹങ്ങള്‍ ഉള്ള ഗൌമാരക്കാരന് മകന് ഉണ്ടായാല്‍ ........!!
കൊള്ളാം.. ഞാനും എന്തൊക്കെയോ കരുതിപ്പോയി...
നല്ല പോസ്റ്റ്,രസകരം ഏതോ സിനിമയിൽ മോഹൻലാൽ ഒരു ഡ്രൈവിങ് സ്കൂളിനെ പറ്റി പറയുന്നുണ്ട്, അതു വെല്ലോം ആണോ?
ഞാനും കരുതി താങ്കള്‍ക്കു 'വോട്ടു'കുത്താനുള്ള അടങ്ങാത്ത ആഗ്രഹമാണെന്ന്
ഗൌമാരം...!ഗൌമാരം...!ഗൌമാരം...!ഗൌമാരം...!
കിടിലന്‍ ...!!!!!!
സ്വതസിദ്ധമായ ശൈലിയില്‍ നന്നായി എഴുതി .കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുവാന്‍ ഓടുന്ന പഴമൊഴിക്കൊരു
കല്ലു വെച്ച മൂക്കുത്തിയായി ഈ കഥ . ഡ്രൈവിംഗ് ഏതാണെന്ന് മനപ്പൂര്‍വ്വം കഥാകാരന് വ്യക്തമാക്കിയില്ല . മുന്‍ സീറ്റു ഡ്രൈവി ങ്ങാണോ പിന് സീറ്റു ഡ്രൈവിങ്ങാണോ അതോ മറ്റു വല്ല കുന്ത്രാന്ടവുമാണോ ആര്‍ക്കറിയാം . അപ്പം നന്നായി പിന്നെന്തിനാ കുഴിയെണ്ണുന്നത്.
കൊള്ളാം.. ഞാനും എന്തൊക്കെയോ കരുതിപ്പോയി...
പുളിപ്പൻ സാധനം അടിച്ചപോലായി ..അണ്ണാ നമിച്ചു
ഡേയ് എന്തുവാടെ ? ചുമ്മാ ആളെ പറ്റിക്കുവാണോ ? നിന്റെ സ്വഭാവം വെച്ചു അമ്മ തെറ്റിദ്ധരിച്ചതില്‍ തെറ്റില്ല..
കൊള്ളാം നല്ല രസിച്ചു
അപ്പോള്‍ ഇതാണല്ലേ "ഈ ഗൌമാര സ്വപ്നം, ഗൌമാര സ്വപ്നം......" എന്നു പറയുന്നത്?
വളരെ രസകരമായി എഴുതി ട്ടോ...
ഗൌമാരസ്വപ്നത്ത്തിന്റെ ഉള്ളുകള്ളി പിടികിട്ടി...
മകന് ആളുകൊള്ളാം.
നന്നായെഴുതി.
അമ്മ ഇത്രപെട്ടെന്ന് അച്ഛനെ വിളിച്ചു വരുത്താൻ .. അത്രക്കു മോശമാൺ അമ്മയുടെ മകനെന്ന് നന്നായി അറിയാം അല്ലെ.. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സ്വഭാവമാ അമ്മയ്ക്കും അച്ചനും എന്ന് മനസിലായി.. എന്നിട്ട് ദാഹത്തിനു ശമനമായോ...ആശംസകൾ
അസ്സലായി ട്ടോ..അമ്മയുടെ ഫോണ്‍ ചെയ്യലും തന്റെ ഞെട്ടലും ഒക്കെ മുന്പില് കണ്ടത് പോലെ..
നന്നായി എഴുതി
പാവം അച്ഛന്..... മക്കളായാല്‍ ഇങ്ങനെ വേണം....
hhaha kollam :)
ആള് കൊള്ളാലോ ആളു...:)
ഇത് ഹംസ പറഞ്ഞ മെയിലിലെ അതേ ത്രെഡ് തന്നെ. എനിക്കും വന്നിരുന്നു ആ മെയില്‍. ആഹ്... എന്തെങ്കിലുമൊക്കെ പോസ്റ്റിക്കൊ, വായിക്കാനല്ലെ ഇവിടെ ആള്‍ക്കൂട്ടം!
ഇങ്ങള് പുലിയാണല്ലേ .....
ഇത് കൊള്ളാല്ലോ വിമല്‍.. എന്നാലും നിന്റെ അച്ഛന് നിന്നെ ഇത് വരെ മനസ്സിലായില്ലേ... ഒന്നുമില്ലെങ്കിലും നാട്ടിലെ പെണ്പിള്ളേര്ക്കെങ്കിലും വിവരമുണ്ടെന്ന് ആ മഹാനായ അച്ഛന് ഓര്‍ക്കാതിരുന്നതെന്തേ.. :)
@ചാണ്ടിക്കുഞ്ഞ് : അടി.. അടി.. :)
Jishad Cronic ,
ഹാപ്പി ബാച്ചിലേഴ്സ്
ഇപ്പോള്‍ ദാണ്ടേ ആളവന്താനും.ഈ ആളെ വടിയാക്കുന്ന പണി ഇപ്പോള്‍ ഒരു ട്രെന്റ് ആയിരിക്കുന്നു.
എന്തായാലും ക്ലൈമാക്സ് കലക്കി.
പക്ഷെ അച്ഛന് വന്ന കാര്യം ഞാന്‍ വിശ്വസിക്കില്ല.
ആള് ഇവൻ താൻ...കൊള്ളാം..ഗൌമാരസ്വപ്നം...
ടാ.., എന്തിനാടാ...
ആദ്യമേ വളച്ചൊടിക്കതെ കാര്യം അങ്ങു പറഞ്ഞ പോരായിരുന്നൊ?
ഞാനും ലൈസൻസ് എടുക്കാൻ ഒരു വിപ്ലവമുണ്ടാക്കിയതാ, എന്തായാലും 18 വയസ്സ് തികഞ്ഞ അന്ന് തന്നെ ലൈസൻസ് എടുത്തു.
ഒരു പെട്ടി ബ്രൌണ്‍ ഷുഗര്‍ കളഞ്ഞു കിട്ടിയ ഒരുത്തന് അത് വിറ്റ് കാശാക്കാനാവാത്ത അവസ്ഥ! ..വളരെ രസകരമായി എഴുതി കിടിലന്‍ .
ഉല്പ്രേക്ഷ അല്ലേ?
അതാണെന്ന് തോന്നിച്ച് ഇതാക്കുന്ന പരിപാടി..!
കൊള്ളാം..രസകരമായി.
ധിം..തരികിട..തോം..
കല്ലെറിയുകയോ? എന്തിന്? ഉഗ്രൻ പോസ്റ്റല്ലേ?
വളരെ നന്നായി അവതരിപ്പിച്ചു.
ന്തോഷത്തിനിടെ ഞാനും, ഞെട്ടലിനിടെ അമ്മയും മറന്നു പോയ ഒരു കാര്യം ഉണ്ടായിരുന്നു. അത് ഞങ്ങള്‍ വീണ്ടും ഓര്‍ത്തത് പിറ്റേന്ന് രാവിലെ ഗേറ്റിനു മുന്നില്‍ ഒരു എയര്‍പോര്‍ട്ട് ടാക്സി വന്നു നിന്നപ്പോളായിരുന്നു.!
ആ കാറില്‍ അച്ഛനായിരുന്നു. എന്റെ അച്ഛന്.!
ഹഹ ഇത് കലക്കി. നന്നായിട്ടുണ്ട് ആശംസകൾ
കൌമാര സ്വപ്നങ്ങളിലെ പ്രധാന ഒരിനം...കിടിലന്‍ ...ആശംസകള്‍
കഥ പറഞ്ഞു വന്നത് കൊള്ളാം. ഇപ്പോ എല്ലാവരും ആളെ വടിയാക്കുന്ന ട്വിസ്റ്റുമായി ഇറങ്ങിയിരിക്കുന്നത് കൊണ്ട് അവസാനം ഒരു തിരിമറി പ്രതീക്ഷിച്ചു. കൌമാരത്തിനു കൊടുത്ത നിര്വ്വചനമാണെനിക്ക് ഏറ്റവും ഇഷ്ടമായത്.
ആശംസകള്‍!
"മല പോലെ വന്നത് എലി പോലെ പോയി" എന്ന് പറഞ്ഞത് പോലെയായല്ലോ ആളൂ. രസകരമായ പോസ്റ്റ്. ചിരിപ്പിച്ചു. പാവം അമ്മ. അമ്മയെ ശരിക്കും പേടിപ്പിച്ചു അല്ലേ? ആരായാലും പേടിച്ച് പോകും,ട്ടാ. ആദ്യമായിട്ട് ഡൈവിംങ്ങ് പഠിക്കാന്‍ പോകുന്നതിനു ഇത്ര പ്രശ്നമുണ്ടാക്കിയ സ്ഥിതിക്ക് ഇനി പെണ്ണുകെട്ടണം എന്നു പറയുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
കഥയുടെ രസച്ചരട് പൊട്ടാതെ മനോഹരമായി അവതരിപ്പിച്ചു കേട്ടോ.
"പഴങ്കഞ്ഞിയുടെ അളവും കൂടുന്നു, വീട്ടിലെ പട്ടിയും പൂച്ചയുമൊക്കെ ഓവര്‍ വെയ്റ്റുമാവുന്നു.!! എന്റെ സെര്‍വര്‍ ഡൗണാണെന്ന് മനസ്സിലാക്കാന്‍ അമ്മയ്ക്ക് ഇതിലും വലിയ തെളിവ് വേണോ?" ശരിക്കും ചിരിച്ചു .
രസിച്ചു , നന്നായി:))
എനിക്ക് ഒന്നും പറയാന്‍ ഇല്ലേ ,
"എന്ത് കേള്‍ക്കാനാടീ നീയിപ്പോ ഇങ്ങോട്ട് വന്നേ...? കേറിപ്പോടീ അകത്ത്." - പിന്നെ ഗായത്രീടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.!പാവം ഗായത്രി ...
അപ്പൊ അച്ഛന് ???....നന്നായി....സസ്നേഹം
ഗൌമാര സ്വപ്നംസ് ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങളേ.:)
ഏതവളാ അത്? എവിടെയാ വീട്? ഏത് നഴ്സറീലാ പഠിക്കുന്നത്? അതോ അംഗന്‍വാടിയിലോ? ..
സ്റ്റാന്‍ഡേര്‍ഡ് പിടി കിട്ടി.
ഉം...
സംഗതി സത്യമാണെങ്കിൽ അപാര ധൈര്യം തന്നെ, അമ്മയോടിങ്ങന്നെ നാടകീയമായി പറയാൻ!
ആളിവൻ താൻ!
മാഷേ, കുറച്ച് വൈകി പോയി എത്താൻ.. എന്തുവാഡേ, ഡ്രൈവിങ് പഠിക്കണോന്ന് പറയ്യാൻ ഭക്ഷണം പോലും നീ ഉപേക്ഷിച്ചോ.. എന്തായാലും കൊള്ളാം.. :) ബൈ ദ ബൈ, താനിങ്ങനെ ഇടക്കിടെ ബ്ലോഗ് ടെമ്പ്ലേറ്റ് മാറ്റുന്നത് ഒരു അരോചകമായി തോന്നുന്നു., പേർസണലായിട്ടൊരു അഭിപ്രായം പറഞ്ഞാൽ..(നമ്മുടെ ലാലു അലക്സ് പറയണ പോലെ..) നിന്റെ ബ്ലോഗ് ഓൾ റെഡി ഹിറ്റ് ലിസ്റ്റിലാണ്. നാട്ടിലെ ഓട്ടോറിക്ഷയിൽ തോരണം തൂക്കി അലങ്കരിക്കുന്നപോലെ ഈ ഡെക്കറേഷൻസിന്റെയൊക്കെ ആവശ്യമുണ്ടോതന്റെ ബ്ലോഗിന്..ഉള്ളടക്കത്തിന് പ്രാധാന്യം കൊടുക്കുന്ന രീതിയിൽ സിമ്പിളായൊരു ടെമ്പ്ലേറ്റ് എടുക്കുന്നതിനേപറ്റി ആലോചിക്കു..അത് വായനക്കൊരു സുഖം തരും..( വായിക്കുന്നവരുടെ കണ്ണിനും..) ( തെറ്റിധരിക്കരുത്, ഒരു അഭിപ്രായം മാത്രം..
ഇതാ വേറൊരു Teenage Dreams
ഡ്രൈവിംഗ് ക്ലാസ്സിനു പോകുന്ന കാര്യാ.....!!പഹയാ കൊതിപ്പിച്ചു
he he ninne kondu thottu,,,
ശെരിക്കും പറ്റിച്ചു......നന്നയ്ട്ടുണ്ട്
വാല് പൊക്കുന്നത് കണ്ടപ്പോഴേ
എനിക്ക് കാര്യം മനസ്സിലായിരുന്നു.
എന്നാലും ചിരിച്ചു കൊണ്ടേ..വായിച്ചു
തീര്‍ത്തു.
പാവം അമ്മക്ക് സന്തോഷമായല്ലോ..
എയര്‍പോര്‍ട്ട് ടാക്സി വന്നപ്പോള്‍..
ഒരുവെടിക്ക് രണ്ടു പക്ഷി എന്നുപറയുന്നത്
ഇതിനൊക്കെയാവും...അല്ലെ..?????
ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ.
മുന്‍ പോസ്റ്റുകള്‍ സമയം കിട്ടുമ്പോള്‍
വായിക്കുന്നുണ്ട് ...
@ ആളവന്താന് - ഹയ്യോടാ നീ വീണ്ടും വന്നാ....
@ ബാച്ചി - തേങ്ങ എന്നും പറഞ്ഞു വെടി വയ്ക്കുന്നോടാ... ആ ചാണ്ടിയെങ്ങാനും അറിഞ്ഞാ നിന്നെ തട്ടും. അതിയനല്ലേ വെടി വയ്പ്പിന്റെ അസ്കിത.
@ മാനസ - ഉവ്വ. പ്രതീക്ഷിക്കാതെ അച്ഛനെ കണ്ട് അമ്മ വീണ്ടും ഞെട്ടി ചേച്ചീ.
@ റിയാസ് - ദൈവമേ... അമ്മാവന് ഒരു ബൈക്ക് ഇല്ലായിരുന്നെങ്കില്‍... ഹോ എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ.!
@ ബിലത്തിപ്പട്ടണം - എന്റീശോയേ..... അപ്പൊ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് വരുന്നതിനു മുന്നേ തുടങ്ങിയ ഡ്രൈവിംഗ് ആണ് അല്ലെ?... അല്ല ഇതേതു സ്ഥലത്താ ഈ 18 കാരി ഡ്രൈവിംഗ് പഠിപ്പിക്കുന്നെ?
@ നൂനുസ് - അതേ അച്ഛനെ കണ്ടു..!
@ ചാണ്ടി - അതേ അതേ... ചാണ്ടീ...!!
@ ഹംസ - ഹംസക്കാ, അതിന്റെ കാര്യം ഞാന്‍ വഴിയെ പറയുന്നുണ്ട്. അത് ഇവിടെ പറഞ്ഞാല്‍ ചിലര്‍ക്ക് മറുപടി കൊടുക്കാന്‍ ഇല്ലാതാവും.
@ സുരേഷ്കുമാര്‍ - നന്ദി
@ ഇസ്മായില്‍ - തെറ്റിദ്ധരിച്ചു എങ്കില്‍ അത് എന്റെ കുറ്റമല്ല. അല്ലെങ്കിലും മലയാളികളുടെ വലിയ കുഴപ്പമല്ലേ ഇത്. ഈ തെറ്റിധാരണ.!! നന്ദി.
@ സ്നേഹ- സംശയം വേണ്ട; അച്ഛനും അമ്മയും തെണ്ടിപ്പോയത് തന്നെ.
@ അജേഷ് ചന്ദ്രന് - ആണോ. എന്താ കരുതിയെ? അത് പറ.
@ ശ്രീനാഥന്‍ - ഹ ഹ ലാലേട്ടന് പറയുന്നത് ഡ്രൈവിംഗ് സ്കൂള്‍ . ഇത് ഡ്രൈവിംഗ് ക്ലാസ്.! ആ വ്യത്യാസം ഉണ്ടേയ്..
@ ലീല - ടീച്ചറേ, അതല്ല ടീച്ചറേ. സത്യായിട്ടും അതല്ല.
@ അബ്ദുള്‍ഖാദര്‍ - അയ്യോ ഡ്രൈവിംഗ് എന്ന് വച്ചാ നമ്മുടെ ഡ്രൈവിംഗ് തന്നെ. ഈ വണ്ടി ഓടിക്കില്ലേ അത്. എന്റെ അടുത്ത പോസ്റ്റില്‍ അത് കൂടുതല്‍ വ്യക്തമാവും സാര്‍.
@ ലച്ചു - എന്ത് ചെയ്യാനാ. എല്ലാവരും നമ്മള് പറയുന്നതിനും അപ്പുറത്തേക്ക് ചിന്തിക്കും. അതാ ഈ കുഴപ്പം.!
ഹ ഹ. കലക്കി...
വീട്ടില്‍ എല്ലാവരെയും (ഞങ്ങളെയും) ഒന്ന് പേടിപ്പിച്ചു, ല്ലേ?
Verthe pedippichu....avatharanam nannayi ishtappettu..ennalum njaanee post enthe ithvare kandilla
ഡ്രൈവിംഗ് എന്നിട്ട് പഠിച്ചോ,ആ ചെലവില്‍ അച്ഛനെ നാട്ടിലെത്തിച്ചല്ലേ?
നന്നായി രസിച്ചു.
കൊള്ളാം ...ഒരു അമ്മയോട് ഇങ്ങിനെ തന്നെ ഡ്രൈവിംഗ് ക്ലാസിനു ചേരേണ്ട കാര്യം അവതരിപ്പിക്കണം ...ഇങ്ങനെയും ഉണ്ടോ മക്കള്‍ ...അമ്മയെ ചുമ്മാ പ്രഷര്‍ കൂട്ടാന്‍ ...കാര്യം നേരെ ചൊവ്വേ അങ്ങ് പറഞ്ഞുടെ ...പാവം അച്ഛന്.ഒരു ടിക്കറ്റ് നഷ്ട്ടം ...ഹിഹിഹി ...എന്തായാലും ഡ്രൈവിംഗ് പഠിക്കാന്‍ വിട്ടല്ലോ ...അത് തന്നെ വലിയ കാര്യം :P
അപ്പോൾ ഇത്രയൊക്കെ ആയിട്ടും ഡ്രൈവിങ്ങ് പഠിച്ചില്ലെ?
ഇനി സൈഫ് ഡ്രൈവ്.
കൊള്ളാം.ഒരു വ്യത്യസ്ത ഗൌമാരം
ഗൗമാര ജൊപ്നം ഇഷ്ടായി :)
അവസാനത്തെ വരിയാണ് സംഭവം.
ഇഷ്ടപ്പെട്ടു.
എടാ മോനെ , എനിക്ക് നിന്നെ അത്ര വിശ്വാസം പോര . വീട്ടുകാര്‍ നീ ഉദ്ദേശിച്ച റൂട്ടില്‍ വരില്ലെന്നരിഞ്ഞപ്പോള് റൂട്ട് മാറ്റി പിടിച്ചതല്ലേ?
ഇനിയിപ്പോ ആ പെങ്കൊച്ചിന്റെ കാര്യവും അവതരിപ്പിക്കാലോ...പക്ഷെ അച്ഛന് പോയിക്കോട്ടെ..
നന്നായി ,ഈ ഗൌമാരം!!!!!!
അതൊരു വല്ലാത്ത മാരണം
പിടിച്ച പ്രായം തന്നെയാണ് ......
18 വയസ്സാകുന്നതിനു മുന്‍പേ ലൈസന്‍സ് എടുക്കാണുള്ള തത്രപ്പാട് ഊഹിക്കാം.18 ആകുന്ന അന്ന് ലേണേഴ്സ് ലൈസന്‍സ് എടുത്തവനാ ഞാന്‍..എന്തായാലും വളരെ രസകരമായി എഴുതി. ഇനിയും പ്രതീക്ഷിക്കുന്നു.
നന്നായി ആസ്വദിച്ചു..
സത്യം പറ..ലൈസെന്സിന്റെ കാര്യം പറഞ്ഞു അമ്മയെ പറ്റിച്ചതല്ലേ..ഏതാ ആ പെണ്ണ്?..
നല്ല തമാശ!പക്ഷെ പിറ്റേന്ന് അച്ഛന്റെ കാര്‍ പടിക്കല്‍ എത്തിയെന്ന് പറഞ്ഞത് ചുമ്മാ...അല്ലെ? :)
അച്ച്ഛന് പിന്നെന്തൊക്കെ ചെയ്തു ? കൌമാരത്തിന് ഇടിയോ അടിയോ കിട്ട്യോ ? ഇതൊക്കെള്ളതല്ലേ..നാണിക്കാണ്ട് പറയ്വ ..
ആളു , നേരത്തെ വായിച്ചിരുന്നു കമന്റാന്‍ പറ്റിയില്ല! എന്നാലും ഇങ്ങനെയും അപ്പനെ നാട്ടില്‍ എത്തിക്കാം അല്ലെ
അടിപൊളി.
ഇത് ആളവന്താൻ, നാ ഡൗട്ട്.
valare mosham
kidu...
ആളു.
വൈകിയാണ് വന്നത്, എന്നാലും ഇഷ്ടായി.
അപ്പോള്‍ ഇതാണല്ലേ ടീനേജ് ഡ്രീംസ്. ഞാന്‍ കരുതി വല്ല............
ഉം. കൊതിപ്പിച്ചു കളഞ്ഞല്ലോ.
സാരമില്ല. അടുത്ത പ്രാവശ്യം വിളമ്പുമ്പോള്‍ ഇത്തിരി "മസാല" കൂട്ടി വിളമ്പിയാല്‍ എനിക്ക് സമാധാനം ആവും.
ഹി ഹി .
നന്നായി എഴുതി കേട്ടോ.
mona monta paripadi nannayittund ketto........idil saadanam corect vannittund, iniyum idupolullavayumayi varanam, mnu njan 10 il 18 marku thannu............
Nannayittundtto :) ithupole oruaagraham paranjathinte hang over epolum marittila :D
ഒരുത്തന്റെ വക ടീനേജ് ഡ്രീംസ്...മറ്റൊരുത്തന് ടീനേജ് ഗയിംസ്.. മനുഷ്യനെ പറ്റിക്കാനായിട്ട് ഇറങ്ങിക്കോളും...!
ഇഷ്ട്ടപ്പെട്ടൂ കേട്ടോ...
ആശംസകള്‍...!!
pavam achanum ammayum ;P monte kowmara swpnagal varuthiya oru vina;D
grt mahn.....................
Post a Comment