ഒരൊന്നൊന്നര ഗുദ്രാ ഗാട്ട.!!ദൈവം തന്‍റെ കരവിരുത് ഏറ്റവുമധികം യൂസ് ചെയ്ത് റിലീസ്‌ ചെയ്ത പ്രോഡക്റ്റ് ഏതാണെന്ന് ചോദിച്ചാല്‍ അന്നാട്ടുകാര്‍ക്ക് ഒന്നേയുള്ളൂ ഉത്തരം – കുട്ടപ്പന്‍. കരിമ്പിന്‍റെ നിറവും കാരിരുമ്പിന്‍റെ ശക്തിയും ഒത്തു ചേര്‍ന്ന വ്യക്തിത്വം; ഫൈവ് ഫീറ്റ് ഹൈറ്റ്, ചകിരിയില്‍ കരിയോയില്‍ പുരട്ടിയ വണ്ണം തലമുടി, Zig Zag പാറ്റേണില്‍ അറേഞ്ച് ചെയ്യപ്പെട്ട ദന്തനിര.! ചുണ്ടുകളുടെ മാര്‍ദ്ദവത്തെ വകഞ്ഞുമാറ്റി ഇടയ്ക്കിടെ പുറത്തേക്ക് ഉന്തി വരുന്ന മുന്‍വശത്തെ രണ്ടു ഷേപ്പ്ലെസ്സ് പല്ലുകള്‍ വിളിച്ചു പറയും കുട്ടപ്പന്‍ ചിരിക്കുകയാണെന്ന്!! കുട്ടപ്പന്‍ കിഴക്കോട്ട് നോക്കുമ്പോള്‍ ഇടതു കാലിലെ തള്ള വിരല്‍ തെക്ക് നിന്ന് വടക്കോട്ടും ബാക്കി വിരലുകള്‍ വടക്ക് നിന്നും തെക്കോട്ടും നോക്കും.! ഇത്രെയുമാണ് കുട്ടപ്പന്‍റെ എക്സ്റ്റീരിയേഴ്സ്. അസൂയ, കുശുമ്പ്, പാരവയ്പ്പ്‌, അഹങ്കാരം എന്നിവയ്ക്ക് പുറകേ അന്നാട്ടില്‍ ഏറ്റവും അറിവുള്ള ആള്‍ താന്‍ തന്നെ എന്ന ചിന്തയുമൊക്കെയാണ് ഇന്‍റീരിയേഴ്സ്.!

ഇങ്ങനെ കുട്ടപ്പന്‍റെ പേരിനും രൂപത്തിനും തമ്മില്‍ മലയാള സിനിമയും ഓസ്കാറും തമ്മിലുള്ള ബന്ധമായിയിരുന്നുവെങ്കിലും ആളുകള്‍ക്കിടയില്‍ കുട്ടപ്പനെ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത് അയാളുടെ ഗീര്‍വാണങ്ങളായിരുന്നു. അങ്ങനെയാണ് വെറും കുട്ടപ്പനായിരുന്ന കുട്ടപ്പന്‍ ബ്ലണ്ടര്‍ കുട്ടപ്പനായത്. ട്രോപ്പോസ്‌ഫിയറിലാണ് നില്‍ക്കുന്നതെങ്കിലും എക്സോസ്ഫിയറിനും മുകളിലാണ് തന്‍റെ തല എന്ന രീതിയിലാണ്‌ കുട്ടപ്പന്‍റെ ബ്ലണ്ടറുകള്‍ . അതിനു കുട്ടപ്പന്‍ തിരഞ്ഞെടുക്കുന്നതോ.... തറ, പറ തുടങ്ങിയ സാധനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രം വിവരമുള്ള അപ്പാവികളെയും.!! ഇമ്മാതിരിക്കാര്‍ക്ക്, തങ്ങളുടെ ‘തള്ളുകള്‍ക്ക്’ മാക്സിമം പഞ്ച് കൊടുക്കാന്‍ എല്ലായിടത്തും ഉണ്ടാവാറുള്ളത് പോലെ കുട്ടപ്പനും ഉണ്ടായിരുന്നു ഒരാള്‍ - സ്പ്ലെണ്ടര്‍ ബാബുമോന്‍. ബ്ലണ്ടറും സ്പ്ലെണ്ടറും ജന്മനാ കൂട്ടുകാരായിരുന്നു എന്നാണ്‌ നാട്ടുപ്പാട്ട്.! എന്നുവച്ചാ ക്ലെച്ചും ഗിയറും പോലെ അഭേദ്യമായ ബന്ധം! അങ്ങനെയിരിക്കെയാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടപ്പന് ദുബായില്‍ ഒരു വിസ ശരിയായി അവന്‍ അങ്ങോട്ട്‌ പോയത്.

ഇന്ന് കുട്ടപ്പന്‍ ദുബായില്‍ നിന്നും മടങ്ങി വരികയാണ്. ആസ്ഥാന നികേഷ്കുമാറായ കൃഷ്ണേട്ടന്‍റെ ചായക്കടയില്‍ ഇന്ന് പതിവിലും അധികം ആളുകളുണ്ട്. എല്ലാവരും സംസാരിക്കുന്നത് ബ്ലണ്ടറിന്‍റെ മടങ്ങി വരവിനെ പറ്റിയും. പെട്ടെന്ന്, വലിയ കുറേ പെട്ടികളും ചുമന്നു വന്ന ഒരു ഇന്നോവ ചായക്കടയുടെ മുന്നില്‍ ‍,വന്നു സഡന്‍ ബ്രെക്കിട്ടു. വണ്ടിയുടെ ഫ്രണ്ടില്‍ നിന്നും ബാബുമോന്‍ ഫുള്‍ വോള്‍ട്ടേജ് ചിരിയുമായി ചാടിയിറങ്ങി പിന്നിലെ ഡോര്‍ തുറന്നു. ചുണ്ടന്‍വള്ളം പോലുള്ള ഒരു ഷൂവും അതില്‍ ഫിറ്റ്‌ ചെയ്ത ഒരു കാലും പുറത്തേക്ക് നീണ്ടു.! 5 വര്‍ഷങ്ങള്‍ക്കു ശേഷം ആ രണ്ടു പല്ലുകളുടെ തിളക്കം ആസ്വദിച്ചു കൊണ്ട് നാട്ടുകാര്‍ ഉറപ്പു വരുത്തി - “ഇത് നമ്മുടെ ബ്ലണ്ടര്‍ തന്നെ!!”

വെളുത്ത പാന്‍റും ദുബായ് എന്നെഴുതിയ കറുത്ത ടീ ഷര്‍ട്ടും വേഷം. അപ്പിയറന്‍സില്‍ മേമ്പൊടിയ്ക്കായി ഒരു കൂളിംഗ് ഗ്ലാസ്സും. ഇറങ്ങിയപാടേ പോക്കറ്റില്‍ നിന്നും 555 ന്‍റെ സിഗരറ്റ് പുറത്തെടുത്ത്‌ ചുണ്ടിലേക്ക് തിരുകി. എന്നിട്ട് ആളുകളെ നോക്കി കൈവീശിക്കൊണ്ട് പറഞ്ഞു – “ ഹായ് ഗായ്സ്....!”

ആളുകള്‍ ഞെട്ടി പരസ്പരം നോക്കി.

“ഒരു ചായ എടുക്കട്ടോ കുട്ടപ്പാ....” കുട്ടപ്പന്‍ ചായക്കടയിലേക്ക് കേറിയതും കൃഷ്ണേട്ടന്‍റെ വക ഓഫര്‍ ‍!

“ഓ... നോ നോ.... ഞാനീ ചായയൊന്നും കുടിക്കാറേ ഇല്ല. വിസ്കിയുണ്ടോ വിസ്കി”

കൃഷ്ണേട്ടന്‍ ഇല്ലെന്നു തലയാട്ടി.

“അറ്റ്‌ലീസ്റ്റ് ഒരു ബിയറെങ്കിലും കിട്ടോ, എനിക്കൊന്നു മുഖം കഴുകാന്‍..”

“കുട്ടപ്പാ അതൊന്നും ഇമ്മാതിരി കടകളില്‍ നിന്ന് കിട്ടൂല. ഒന്നുകില്‍ ബാറില്‍ പോണം അല്ലെങ്കില്‍ ബിവറേജസിന്‍റെ ഷോപ്പില്” – ബാബുമോന്‍ ഇടിച്ചു കേറി.

“ശോ! ഇതാണ്; ഇതാണ് ഞാനീ നശിച്ച നാട്ടിലേക്ക് വരാത്തത്. അപ്പൊ എനിക്കൊന്ന് മുഖം കഴുകണമെങ്കില്‍ 25 കിലോമീറ്റര്‍ വണ്ടിയോടിച്ച് സിറ്റിയില്‍ പോകണമെന്ന്... ഹോറിബിള്‍ ‍. ങാ... ബാബൂ... നീയൊരു കാര്യം ചെയ്യ്. ഇവിടത്തെ എക്സൈസ്‌ മന്ത്രീടെ നമ്പര്‍ കൊണ്ട് താ. ഞാന്‍ ദുബായിലെ എന്‍റെ അറബിയെ വിളിച്ച് നാളെ തന്നെ ബിവറേജസ്‌ ഷോപ്പ്‌ ഇങ്ങോട്ട് മാറ്റാന്‍ വേണ്ടത് ചെയ്യാന്‍ പറയാം. ഓക്കേ...?”

“ശോ!! എന്നാലും ഇവന്‍ ഇത്രേം വലിയ ഒരു പ്രസ്ഥാനമായിട്ടാണല്ലോ തിരികെ വന്നത്” എന്ന രൂപേണ ബ്ലണ്ടറിനെ നോക്കി നിന്ന കൃഷ്ണേട്ടന്‍റെ തുറന്ന വായില്‍ക്കൂടി ഉള്ളില്‍ കടന്ന കുറേ ഓക്സിജന്‍ കപ്പിള്‍സ്‌ ഉള്ളില്‍ നിന്ന് ഓരോ കാര്‍ബണിനെയും പിടിച്ചുവലിച്ച് പലതവണ പുറത്തേക്ക് പോയി.!!

“അല്ല ബ്ലണ്ടറേ, ഇങ്ങക്ക് അവിടെ കുതിരക്കാട്ടം കോരുന്ന പണിയാണെന്നാണല്ലോ ഇവിടെയൊക്കെ കേട്ടത്...” – ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന ഒരു അഹങ്കാരി വിളിച്ച് പറഞ്ഞു.

അത് കേട്ടപ്പൊ കുട്ടപ്പന്‍ ഒന്ന് ഞെട്ടി. മുഖത്ത് സ്വതവേ ഉണ്ടായിരുന്ന ചുളിവുകളുടെ എണ്ണം കൂട്ടാതെ തന്നെ, നിന്നെ ഞാന്‍ എടുത്തോളാമെടാ എന്ന മട്ടില്‍ സംശയം പറഞ്ഞവനെ ഒന്ന് നോക്കിക്കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു- “ഹ ഹ ഹ.... കുതിരക്കാട്ടമല്ല; ഗു... ഗു... ഗുദ്രാ.... ഗാട്ടാ.!”

“ഗുദ്രാ ഗാട്ടയോ???” ആരുടെയോ ന്യായമായ സംശയം.

“ഓ സോറി നിങ്ങള്‍ക്ക് ആര്‍ക്കും അറബി അറിയില്ലല്ലോ. ഗുദ്രാ....ഗാട്ടാ.... എന്ന് പറഞ്ഞാല്‍ അറബിയില്‍ കുതിരയിറച്ചി.!! ലോകത്തില്‍ തന്നെ ആദ്യമായി ഗുദ്രാ ഗാട്ട കയറ്റുമതി ചെയ്തത് എന്‍റെ കമ്പനിയല്ലേ. അതിന്‍റെ മാനേജരാണ് ഞാനിപ്പോള്‍ ” - ബ്ലണ്ടര്‍ വച്ച് കീറി.

“ങാ... ഇവനെന്നു പറഞ്ഞാല്‍ ആ അറബിക്ക് ജീവനാ. അറിയോ..?” – ബാബുമോന്‍ പഞ്ചിംഗ് തുടങ്ങി.

“അതെ, അദ്ദേഹം എന്നെ സ്വന്തം മകനെ പോലെയല്ലേ കാണുന്നത്. ങാ അത് പറഞ്ഞപ്പോഴാ, ദേ നിങ്ങളായതുകൊണ്ട് പറയാം. ഞാന്‍ ഇങ്ങോട്ട് വരുമ്പോ എന്‍റെ അറബി ഫ്ലൈറ്റിന്‍റെ പൈലറ്റിനെ വിളിച്ച് സംസാരിച്ചു. ഇടയ്ക്ക് ഉറങ്ങിക്കളയരുതെന്നും, എന്‍റെ ചെക്കന്‍ പുറകില്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിക്കാനാ വിളിച്ചത്. ഇതറിഞ്ഞതും പൈലറ്റ് ഓടിയിങ്ങു വന്നില്ലേ. പുള്ളി അപ്പോഴേ പറഞ്ഞു സാറ് എയര്‍പോര്‍ട്ട്‌ വരെ വന്നു ബുദ്ധിമുട്ടണ്ട, വീടിനു മുകളില്‍ എത്തുമ്പോ പറഞ്ഞാ മതി സൈഡാക്കി തരാം എന്നിട്ട് പാരച്യൂട്ട് വഴി ഇറക്കാം എന്നൊക്കെ. പിന്നെ ദേ.. ഈ ബാബു എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കും, ഞാന്‍ വഴിയില്‍ ഇറങ്ങി പോയാല്‍ പിന്നെ അവന്‍ എന്നോട് പിണങ്ങും എന്നൊക്കെ പറഞ്ഞ്‌ ഒരു തരത്തിലല്ലേ ഞാന്‍ പൈലറ്റിനെ സമ്മതിപ്പിച്ചത്. രസമതല്ലേയ്.... ഞാന്‍ ഇത് പറഞ്ഞ്‌ തീരുന്നതിനും മുന്‍പേ പഹയന്‍ ഒരു പുതു പുത്തന്‍ പാരച്യൂട്ട് എടുത്ത് പാക്കറ്റ് കവറും പൊട്ടിച്ചു കളഞ്ഞില്ലേ...!!”

അന്യഗ്രഹ ജീവിയെ നോക്കുന്ന കൗതുകത്തോടെ നാട്ടുകാര്‍ കുട്ടപ്പനെ നോക്കി. ‘ഇവന്‍റെ ചന്തിയില്‍ വരച്ച കോല് കൊണ്ട് ഒരേറ് പോലും തങ്ങള്‍ക്ക് കിട്ടിയില്ലല്ലോ എന്‍റീശ്വരാ’ എന്ന ഭാവേന അവര്‍ ദീര്‍ഘം നിശ്വസിച്ചു..!

“ങാ... ഞാന്‍ ഇപ്പൊ വന്നത് ഒരു കല്യാണം കൂടി കഴിക്കാനാ. എല്ലാവര്‍ക്കും ഒരു സന്തോഷവാര്‍ത്ത കൂടി ഉണ്ട്. കല്യാണത്തിന് പ്രധാന വിഭവം, ദുബായിലെ എന്‍റെ കമ്പനിയില്‍ നിന്നും പ്രത്യേകം കൊണ്ട് വരുന്ന ഗുദ്രാ ഗാട്ട ആയിരിക്കും.!” – ഇത്രേം പറഞ്ഞൊപ്പിച്ച് കുട്ടപ്പനും, ബാബുവും വണ്ടിയില്‍ കേറി സ്ഥലം വിട്ടു. ആളുകള്‍ ഗുദ്രാ ഗാട്ട കഴിക്കാന്‍ കൊതി മൂത്ത് ബ്ലണ്ടറിന്‍റെ കല്യാണം പെട്ടെന്ന് നടക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ചായക്കടയുടെ മുന്നില്‍ കുട്ടപ്പന്‍റെ ഇന്നോവ വന്നു നിന്നു. ആദ്യ ചിത്രം പ്രതീക്ഷിക്കാതെ സൂപ്പര്‍ ഹിറ്റായ നായകനെ പോലെ ബ്ലണ്ടറും പുറകെ ബാബുമോനും പുറത്തിറങ്ങി. ചായക്കടയിലേക്ക് കേറിയ കുട്ടപ്പന്‍ വിളിച്ചു പറഞ്ഞു – “സക്സസ്സ്.... സക്സസ്സ്.... എന്‍റെ കല്യാണം ഉറപ്പിച്ചു.!!"

ആളുകളുടെയെല്ലാം മുഖം തെളിഞ്ഞു.

"കുട്ടിയെവിടുന്നാ കുട്ടപ്പാ?” – കൃഷ്ണേട്ടന് സംശയം.

“ഒത്തിരി ദൂരെന്നാ. എന്‍റെ കൃഷ്ണേട്ടാ... ഞാന്‍ ദുബായില് നല്ല ചൊക ചൊകാന്നുള്ള ഒരുപാട് പെണ്‍കുട്ട്യോളെ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരെണ്ണം, ഉം.. ഹും... ഇവളെ എനിക്ക് വേണ്ടി ദൈവം മാറ്റി വച്ചത് പോലെ... ഹോ! എന്നെ കണ്ട പാടെ അവള്‍ കേറി പറഞ്ഞു കളഞ്ഞു അവള്‍ക്കു എന്നെ തന്നെ കെട്ടിയാ മതീന്ന്.” – ഉന്തിയ പല്ല് കാട്ടി ചിരിച്ചു കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു.

“നമ്മളീ അപ്സരസ്സ് എന്നൊക്കെ പറയില്ലേ.... ഐശ്വര്യാറായിയും കാവ്യാ മാധവനുമൊക്കെ ഇവളുടെ ഒരു നാലഞ്ചു വരി പിന്നിലെ ഇരിക്കൂ. ഒരൊന്നൊന്നര തലമുടി, ഒരൊന്നൊന്നര കണ്ണ്, മൂക്ക്, ചുണ്ട്. എന്‍റെ കൃഷ്ണേട്ടാ.... അങ്ങനെ ആകെ മൊത്തം ഒരൊന്നൊന്നര പെണ്ണ്.!” – കുട്ടപ്പന് കുളിര് കോരി; കേട്ട് നിന്നവര്‍ക്കും.! ആളുകളുടെ മനസ്സില്‍ “ഗുദ്രാ ഗാട്ട”യായിരുന്നു.

വാട്ടെവര്‍ ഇറ്റീസ്, അങ്ങനെ കല്യാണം കഴിഞ്ഞു. വൈകിട്ട് ബ്ലണ്ടറിന്‍റെ വീട്ടിലാണ് ആളുകളെ ഗുദ്രാ ഗാട്ട കഴിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ആളുകള്‍ , പ്രായ ഭേദമില്ലാതെ ബ്ലണ്ടറിന്‍റെ വീട്ടിലേക്ക് വച്ച് വിട്ടു. വന്നവര്‍ വന്നവര്‍ നിരന്നിരുന്ന് ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ഒരു പോലീസ്‌ ജീപ്പ്‌ വന്നു നിന്നത്. S.I ജീപ്പില്‍ നിന്നും ചാടിയിറങ്ങി ഭക്ഷണം കഴിക്കുന്നവരോടായി അലറി –“ ആരും ഒന്നും കഴിക്കരുത്.ത്.ത്.ത്.ത്”

എക്കോ കേട്ട് വീട്ടില്‍ നിന്നും കുട്ടപ്പനും, ബാബുവും പുറത്തിറങ്ങി. S.I, ജീപ്പിന്‍റെ പുറകില്‍ നിന്നും കശാപ്പുകാരന്‍ ഷംസുവിനെ പുറത്തിറക്കുന്നത് കണ്ടതും ബാബുമോന്‍ അവിടെ നിന്നും എസ്കേപ്പായി.!

“ഇവിടെ ആരാ ഈ കുട്ടപ്പന്‍?” - S.I വീണ്ടും അലറി.

“ഞാനാ സര്‍ . സാര്‍ ഇരിക്കണം ഇപ്പൊ വിളമ്പാം. ഡേയ് സാറിന് ഇവിടൊരു പ്ലേറ്റ്” – നെഞ്ചും വിരിച്ചുകൊണ്ട് കുട്ടപ്പന്‍ ആദ്യം S.I യോടും പിന്നെ സപ്ലയറോടും പറഞ്ഞു.

“ഇതെന്തുവാടാ നീ ആളുകള്‍ക്ക് കഴിക്കാന്‍ കൊടുത്തത്?” - S.I വീണ്ടും.

“ഗുദ്രാ... ഗാട്ട.” – നാനോ കാറിനെ ലോകത്തിനു പരിചയപ്പെടുത്തിയ രത്തന്‍ ടാറ്റായെ പോലെ അഭിമാനം തുളുമ്പുന്ന മുഖത്തോടെ കുട്ടപ്പന്‍ പറഞ്ഞു.

“അവന്‍റമ്മൂമ്മേടൊരു ഗുദ്രാ ഗാട്ട; പട്ടിയെ പിടിച്ച്‌ കശാപ്പ് ചെയ്താ അറിയില്ലെന്ന് കരുതിയോടാ...!!?”

ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങിയവരും, കഴിച്ചു തുടങ്ങിയവരും, ദഹിച്ചു തുടങ്ങിയവരും ചാടി എണീറ്റു. പിന്നെ കൈയ്യോണ്ടാണോ കാലോണ്ടാണോ S.I യും നാട്ടുകാരും കൂടി ചോദ്യം ചെയ്തതെന്ന് ബ്ലണ്ടറിനു മനസ്സിലായില്ല. മനസ്സിലായത്‌ ഒന്ന് മാത്രം. എല്ലാം ഷെയര്‍ ചെയ്യാന്‍ എന്നും ഒപ്പം ഉണ്ടായിരുന്ന ബാബുമോന്‍ ഇത്തവണ കൂടെയില്ല എന്ന്. സംഭരിച്ചോണ്ട് വന്ന എനര്‍ജി തീര്‍ന്നപ്പോള്‍ പോലീസും നാട്ടാരും തിരികെ പോയി. കുട്ടപ്പന്‍ വേച്ച് വേച്ച് മണിയറയിലേക്കും. ഒടിവും, ചതവും, രക്തവുമായി കയറി വരുന്ന ഭര്‍ത്താവിനെ കണ്ട് പാലും, പഴവും, മുന്തിരിയുമായി വെയ്റ്റ് ചെയ്യുകയായിരുന്ന ഒന്നൊന്നര പുതുപ്പെണ്ണ് ചക്ക വെട്ടിയിട്ട പോലെ കട്ടിലിലേക്ക് വീണു.!

പിറ്റേന്ന് രാവിലെ ഹോസ്പിറ്റലില്‍.......

ചായ വാങ്ങാന്‍ ഫ്ലാസ്കുമായി ആശുപത്രി വരാന്തയിലൂടെ നടക്കുന്ന ബാബുമോന്‍ പെയിന്‍റര്‍ ചന്ദ്രപ്പന്‍റെ വിളികേട്ട് തിരിഞ്ഞു.

“ഡാ ബാവൂ, അമ്മയ്ക്ക് വയ്യാതെ ഇവിടെ കിടത്തിയിരിക്കുവാ. അതാ ഇന്നലെ കല്യാണത്തിനു വരാതിരുന്നത്. എങ്ങനീണ്ടായെടാ കല്ല്യാണം? ശോ എനിക്കതല്ല ആ ഗുദ്രാ ഗാട്ട ഒന്ന് കഴിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ക്കുമ്പോഴാ.”

“ങാ അതുകൊണ്ട് അവന് അത്രേം തല്ലു കുറഞ്ഞു” – ബാബു മനസ്സില്‍ പറഞ്ഞു.

“അല്ല ബാവൂ, പെണ്ണ് ഒരൊന്നൊന്നര മോതലാണെന്ന് കുട്ടപ്പന്‍ എല്ലരോടും പറഞ്ഞെന്ന് കേട്ടൂ.... സത്യാണോടാ... അവള്‍ ഒന്നൊന്നരയാണോ?”

“അതെ, അവന്‍ പറഞ്ഞതില്‍ ഒരു തരി പോലും മാറിപ്പോയിട്ടില്ല. അവള്‍ ഒന്നര തന്നെയായിരുന്നു. ഇന്നലെ രാത്രി ചില പ്രത്യേക സാഹചര്യത്തില്‍ അവള്‍ക്ക് ഒന്ന് ബോധം കെടേണ്ടി വന്നു. അങ്ങനെ ആശുപത്രിയില്‍ കൊണ്ട് വന്നപ്പോഴല്ലേ അത് പൂര്‍ണ്ണമായി മനസ്സിലായത്‌.”

“എന്ത്?”

“അവള്‍ ഒന്നല്ല ഒന്നരയാണെന്ന്”

“എന്നുവച്ചാ?”

“അവള് ഗര്‍ഭിണിയായിരുന്നു ഹേ. അതും അഞ്ചു മാസം.!!”

Murder!!! - ClimaxMurder Part - 1
Murder Part - 2
Murder Part - 3
Murder Part - 4


പോലീസ്‌ ക്ലബ്ബിലെ ഈവന്‍റ് ഹാള്‍ . നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ , കേസിന്‍റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ സംഘം ഇടപെട്ടതും ചോദ്യം ചെയ്തതുമായ ആളുകള്‍ ‍. മുന്‍നിരയില്‍ ‍, മരിച്ച പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ . ഒരു വശത്ത് ക്യാമറയും മൈക്കുകളുമായി പത്ര–ടി.വി മാധ്യമപ്രവര്‍ത്തകര്‍ . അവിടേക്ക് കടന്നു വരുന്ന ആഭ്യന്തര മന്ത്രിയും ഡി.ജി.പി യും സദസ്സിന് അഭിമുഖമായിട്ടിരിക്കുന്ന മേശയ്ക്കപ്പുറമുള്ള കസേരകളില്‍ ഇരിപ്പുറപ്പിക്കുന്നു.

വാതില്‍ തുറന്ന് ഉള്ളിലേക്ക് വരുന്ന അശോക്‌ പ്രഭാകര്‍ കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മേശപ്പുറത്ത് വച്ച് മന്ത്രിയുടെയും ഡി.ജി.പി യുടെയും മുന്നില്‍ അറ്റന്‍ഷനാകുന്നു. തുടര്‍ന്ന് ഡി.ജി.പി യോടായി.......


അശോക്‌: Sir, shall we start?

D.G.P : Sure.

അശോക്‌: (സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട്‌) good morning everybody. കഴിഞ്ഞ 13 ദിവസങ്ങളായി ചാനലുകളും പത്രങ്ങളും ഒക്കെ ആഘോഷിച്ച ഒരു കൊലക്കേസിന്‍റെ ഫയല്‍ ഇന്നിവിടെ ക്ലോസ് ചെയ്യപ്പെടുകയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന പേരൊന്നും ചേരില്ലെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്‍റെ ജീവിതത്തിലെ ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു കുന്നേറ്റുംകര കൊലക്കേസ്‌.!

വാതില്‍ തുറന്ന്, ചുടുകട്ട രമണനുമായി ഉള്ളിലേക്ക് വരുന്ന ശരത്.

അശോക്‌: മരിച്ചവര്‍ - ശാരിക എന്ന 19 കാരിയും ശിവദാസമേനോന്‍ എന്ന 68 കാരനും. ഇരട്ടക്കൊലപാതകം എന്ന നിലയില്‍ അന്വേഷണമാരംഭിച്ച ഈ കേസിന്‍റെ പുരോഗതിക്കിടെ ശിവദാസമേനോന്‍റെ മരണം ഒരു സ്വാഭാവികമരണമായിരുന്നു എന്ന് വ്യക്തമായിരുന്നു; അയാള്‍ ആക്രമിക്കപ്പെട്ടിരുന്നു എങ്കിലും.! സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ദേ... ഇയാളെ, രമണന്‍ എന്ന ഈ മോഷ്ട്ടാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു; കൃത്യം നടന്ന മുറിയില്‍ നിന്നും ലഭിച്ച, ഇയാളുടെ മൊബൈല്‍ഫോണിന്‍റെ അടിസ്ഥാനത്തില്‍ . പക്ഷെ മുറിയിലെ കട്ടില്‍പ്പടിയില്‍ കണ്ട രക്തക്കറ മരണപ്പെട്ടവരുടെയും മോഷ്ട്ടാവിന്‍റെയും അല്ല എന്ന് തെളിഞ്ഞിടത്തു നിന്നാണ് സംഭവത്തില്‍ മറ്റൊരു വ്യക്തിയുടെ സാന്നിധ്യം ഞങ്ങള്‍ ഉറപ്പിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശാരികയുടെ മുറിയുടെ പുറകിലായുള്ള പറമ്പില്‍ നിന്നും അതേ രക്തക്കറയോടുകൂടിയ ഒരു പ്രിസ്ക്രിപ്ഷന്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അത് ഞങ്ങളെ എത്തിച്ചത് ഡോക്റ്റര്‍ അലി മുഹമ്മദ്‌ എന്ന ന്യൂറോളജിസ്റ്റിന്‍റെ അടുത്താണ്. അദ്ദേഹം തന്ന വിവരമനുസരിച്ചാണ് പ്രതി ഞങ്ങളുടെ പിടിയിലായത്. അയാള്‍ കുറ്റം സമ്മതിച്ചിട്ടുമുണ്ട്.

ശരത് വീണ്ടും പുറത്തേക്ക്.

മന്ത്രി: അശോക്‌.... ആരാണത്?

അശോക്‌: സര്‍ , പ്രതിയെ ഒരുപക്ഷെ ഈ ഇരിക്കുന്നവരില്‍ ഭൂരിഭാഗവും അറിയും. അയാള്‍ ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു.
പതുക്കെ ശ്രീകലയ്ക്ക് നേരെ തിരിയുന്ന അശോക്‌.
അശോക്‌: ശ്രീകല, വീട്ടിലെ വാതില്‍ നന്നാക്കിക്കാന്‍ ഒരുപാട് പേരെ ചട്ടം കെട്ടിയിരുന്നു ആല്ലേ....?
അന്തംവിട്ട് അശോകിനെയും MLAയേയും നോക്കുന്ന ശ്രീകല. സദസ്സിലിരിക്കുന്നവര്‍ പരസ്പരം അടക്കം പറയുന്നതിനിടെ ശരത്തും മൈക്കിളും പ്രതിയുമായി കടന്നു വന്നു. പ്രതിയെ കണ്ട് എം.എല്‍ .എ യും, ജഗന്നാഥനും, കലയും ഞെട്ടി..

അശോക്‌: ഇത് വിനോദ്. ഓട്ടോഡ്രൈവര്‍ ആണ്. ശാരികയുടെ വീട്ടിലെ മിക്കവാറും എല്ലാ ഒട്ടങ്ങളും ഓടാറുള്ളത് ഈ വിനോദാണ്. അതുകൊണ്ടുതന്നെ ഒരു ഓട്ടോഡ്രൈവര്‍ എന്ന നിലയില്‍ കവിഞ്ഞ ഒരു സ്വാതന്ത്ര്യം ഇയാള്‍ക്ക്‌ ആ വീട്ടില്‍ ഉണ്ടായിരുന്നു. അതേ സര്‍ ‍, ആ കട്ടിലില്‍ കണ്ട രക്തക്കറയുടെ ഉടമ ഇയാളാണ്.! ലോകത്ത് 0.45 ശതമാനവും ഇന്ത്യന്‍ ജനസംഖ്യയുടെ 0.2 ശതമാനവും മാത്രം ആളുകള്‍ക്കുള്ള AB നെഗറ്റീവ്‌ എന്ന റെയറസ്റ്റ് ബ്ലഡ്‌ ഗ്രൂപ്പിന്‍റെ ഉടമ.!

DGP: But how…?

അശോക്‌: പറയാം സര്‍ ‍. സംഭവം നടന്ന 21-ാ൦ തീയതി ഉച്ചയ്ക്ക്, സുഖമില്ലാത്ത അമ്മയെ ഡോക്റ്റര്‍ അലി മുഹമ്മദിനെ കാണിച്ച്, മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നും വാങ്ങി സ്വന്തം ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ച വിനോദിന്‍റെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. മരിച്ച ശാരികയുടെ അമ്മ ശ്രീകലയുടെ കോള്‍ .! തന്‍റെ അച്ഛന് ഒരപകടം പറ്റിയെന്നും അത്യാവശ്യമായി തന്നെ ഒന്ന് തറവാട്ടില്‍ കൊണ്ട് വിടണമെന്നുമായിരുന്നു കല പറഞ്ഞത്. അതനുസരിച്ച്, അമ്മയെ വീട്ടിലാക്കിയ വിനോദ് നേരെ പോയത് ശ്രീകലയെ അവരുടെ തറവാട്ടില്‍ കൊണ്ട് ചെന്ന് വിടാനായിരുന്നു. അന്ന് വൈകുന്നേരം, വിനോദിന് ശാരികയുടെ വീട്ടിലെ നമ്പരില്‍ നിന്നും രണ്ടാമതൊരു കോള്‍ കൂടി വന്നു. വിളിച്ചത് ശിവദാസമേനോന്‍. അതിന്‍പ്രകാരം വിനോദ് ചെന്നു. ശ്രീകല ഇല്ലാത്തതിനാലും വേലക്കാരി അന്ന് അവധിയായിരുന്നതിനാലും രാത്രിയിലേക്ക് ഭക്ഷണമില്ലെന്നും, ഹോട്ടലില്‍ നിന്നും എന്തെങ്കിലും വാങ്ങി വരുവാനും പറഞ്ഞ് മേനോന്‍ വിനോദിന് കാശും നല്‍കി വിട്ടു. അവിടെ നിന്നാണ് വിനോദ് എന്ന ഓട്ടോഡ്രൈവര്‍ കൗശലക്കാരനായ ഒരു കുറ്റവാളിയായി മാറിയത്. ഏറെക്കാലമായി വിനോദ് മനസ്സില്‍ കൊണ്ട് നടന്ന മോഹമായിരുന്നു സുന്ദരിയായ ശാരിക. ഹോട്ടലില്‍ നിന്ന് പൊറോട്ടയും ചിക്കന്‍കറിയും വാങ്ങിയ ഇയാള്‍ വഴിമധ്യേ, ഡോക്റ്റര്‍ അലി മുഹമ്മദ്‌ തന്‍റെ അമ്മയ്ക്ക് കുറിച്ച് നല്‍കിയ zolpidem എന്ന ഗുളിക, മനുഷ്യന്‍റെ സര്‍വ്വനാഡികളും തളര്‍ത്തിക്കളയാന്‍ ശേഷിയുള്ള മയക്കുമരുന്ന്‌, ചിക്കന്‍കറിയില്‍ പൊടിച്ചു ചേര്‍ത്തു. ഒന്നോ രണ്ടോ അല്ല, നാലെണ്ണം. ഒരു സാധരണ വ്യക്തിയെ 6 മണിക്കൂറിലേറെ ഉറക്കിക്കിടത്താന്‍ കഴിയുന്ന തരത്തിലുള്ള 4 ഗുളികകള്‍ !

എല്ലാപേരുടെയും കണ്ണുകള്‍ വിനോദിലേക്ക് ചുരുങ്ങുന്നു.

*************************************************************************************

21/10/2010

വൈകുന്നേരം 7 മണി.


ശാരികയുടെ വീട്ടുമുന്നില്‍ വന്നു നില്‍ക്കുന്ന ഓട്ടോറിക്ഷ. കയ്യില്‍ പാര്‍സലുമായി വിനോദ് വീടിനുള്ളിലേക്ക്. ഉള്ളില്‍ ടി.വി കണ്ടുകൊണ്ടിരിക്കുന്ന ശിവദാസമേനോന്‍. ഹാളിന്‍റെ ഒഴിഞ്ഞ കോണിലെ സോഫയില്‍ എന്തോ ആലോചിച്ച് കണ്ണും അടച്ചിരിക്കുന്ന ശാരിക. വിനോദിനെ കണ്ട്......

മേനോന്‍: ങാ... നീ വന്നോ....

ശബ്ദം കേട്ട് ഞെട്ടി ഉണരുന്ന ശാരിക. വിനോദ് പാര്‍സല്‍ ടേബിളില്‍ വച്ച്, ബാക്കി കാശ് മേനോന് കൊടുക്കുന്നു.

മേനോന്‍: ഡാ. നീ പോവല്ലേ. ഭക്ഷണം നിനക്കും കൂടിയാ. കഴിച്ചിട്ട് പോയാമതി. ഞാന്‍ രാത്രി കഴിക്കാറില്ല. ഒരു ഗ്ലാസ്‌ പാല്. അത്രന്നെ.

വിനോദ് ഒന്ന് ഞെട്ടുന്നു.

വിനോദ്: അയ്യോ എനിക്ക് വേണ്ട. ഞാന്‍ കഴിച്ചതാ. ങാ... അല്ലെങ്കില്‍ ഒരു പൊറോട്ട മാത്രം മതി. തീരെ വിശപ്പില്ല. അതാ.

ശാരിക പ്ലേറ്റ്‌ കൊണ്ട് വന്ന് പാര്‍സലില്‍ നിന്നും പൊറോട്ട എടുത്ത് വിനോദിന് കൊടുത്തു. ഗ്ലാസില്‍ പാലൊഴിച്ച് മേനോന് നല്‍കിക്കൊണ്ട്.....

ശാരിക: അപ്പൂപ്പാ, എനിക്ക് ഒന്നും വേണ്ട. ആകെ ഒരു വയ്യായ്ക.

വിനോദിന്‍റെ മുഖത്ത്, തന്‍റെ പ്രതീക്ഷകള്‍ തെറ്റുമോ എന്ന ആശങ്ക.

മേനോന്‍: നല്ല കഥയായി. പിന്നെ ഇതൊക്കെ ആര്‍ക്കാ വാങ്ങിയത്? ഒന്നും പറയണ്ട. രാത്രി പെണ്‍കുട്ടികള്‍ പട്ടിണി കിടക്കാന്‍ പാടില്ല. മക്കളതെടുത്ത് കഴിക്ക്.

മേനോന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസോടെ ശാരിക ഭക്ഷണം കഴിച്ചു; ചിക്കന്‍ കറിയും. ബാക്കി വന്ന ഭക്ഷണവും, പാത്രങ്ങളും എടുത്ത് അവള്‍ അടുക്കളയിലേക്ക് പോകുമ്പോഴും വിനോദിന്‍റെ കണ്ണുകള്‍ അവളെ വിട്ടു പിരിയുന്നില്ല.

പെട്ടെന്ന് തിരികെ വരുന്ന ശാരിക.


ശാരിക: അപ്പൂപ്പാ, എനിക്കെന്തോ വല്ലാത്ത ക്ഷീണം. ഇത്തിരിനേരം കിടക്കട്ടെ. പിന്നീട് വന്ന് പാത്രങ്ങള്‍ കഴുകാം.

മേനോന്‍: ശരി മോളെ.

ശാരിക മുകളിലേക്ക്. വിനോദ് മേനോന്‍റെ ഒപ്പം ടി.വി യില്‍ മുഴുകി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ശാരികയെ കാണാഞ്ഞ്.....


മേനോന്‍: ഈ കുട്ടിയെന്താ ഉറങ്ങിയോ....? ഞാനൊന്ന് നോക്കട്ടെ.

മുകളിലേക്ക് പോകുന്ന മേനോന്‍. തന്‍റെ കള്ളി പോളിയുമോ എന്ന് സംശയിച്ച് വിനോദ് അയാളെ തന്നെ നോക്കിയിരുന്നു. മേനോന്‍ തിരികെ വരുന്നതറിയുന്ന അയാള്‍ ശ്രദ്ധ ടി.വി യിലേക്ക് മാറ്റുന്നു. പടിയിറങ്ങുന്നതിനിടെ......


മേനോന്‍: പാവം, അതുറങ്ങി. ഇന്ന് ഏതോ ഒരു കൂട്ടുകാരിയുടെ ഇന്‍റര്‍വ്യൂവിന് ഒപ്പം പോയി വന്നതാ. യാത്രയുടെയായിരിക്കും, വന്നപ്പോഴേ ആകെ വാടിക്കുഴഞ്ഞ്‌. ദേ കണ്ടില്ലേ. ഇപ്പൊ വരാമെന്നും പറഞ്ഞു പോയതാ; സുഖ ഉറക്കം. ഇനിയിപ്പോ കിടക്കട്ടെ. പാത്രം രാവിലെ ശാന്ത കഴുകിക്കൊള്ളും.

വിനോദ്: എന്നാപ്പിന്നെ ഞാനും ഇറങ്ങുവാ. വീട്ടില് അമ്മ ഒറ്റയ്ക്കാ.

മേനോന്‍: എന്നാ ശരി. കല നാളെ വരുമെന്ന് പറഞ്ഞാ പോയത്. ഇപ്പൊ അങ്ങോട്ട്‌ വിളിച്ചിട്ട് കിട്ടുന്നുമില്ല. നാളെ വരുന്നുണ്ടെങ്കില്‍ അവള് നിന്നെ വിളിച്ചോളും.
വിനോദ്: ങാ.. ശരി.

വിനോദ് വണ്ടിയുമായി പുറത്തേക്ക്. മേനോന്‍ പുറകെ ചെന്ന് ഗേറ്റ് അടയ്ക്കുന്നു.


*************************************************************************************

DGP: ഹാ അതുകൊണ്ട് ഇയാള്‍ എങ്ങനെ.....?

അശോക്‌: സംഭവം നടന്നത് പിന്നെയാണ് സര്‍ .അവിടെ നിന്നിറങ്ങിയ ഇയാള്‍ വീട്ടിലേക്കു പോയില്ല. നന്നായി മദ്യപിച്ച ശേഷം ഉദ്ദേശം രാത്രി പത്തരയോടെ ഓട്ടോയില്‍ ശാരികയുടെ വീടിന്‍റെ പുറകുവശത്തുള്ള പറമ്പിലെത്തി. ശാരിക മുറി പൂട്ടിയിട്ടില്ല എന്ന് മേനോന്‍റെ സംസാരത്തില്‍ നിന്നും ഇയാള്‍ക്ക് വ്യക്തമായിരുന്നു. പുറത്തുനിന്നും ഉള്ളിലേക്ക് കടക്കുന്ന വാതിലിന്‍റെ പൂട്ട്‌ വീഴുന്നില്ലെന്നും ശരിയാക്കാന്‍ ആരെയെങ്കിലും കൂട്ടി വരണമെന്നും മുന്‍പ്‌ പലതവണ കലയും വിനോദിനോട്‌ സൂചിപ്പിച്ചിരുന്നു. മതില്‍ വഴി മുകളിലത്തെ നിലയിലെത്തിയ ഇയാള്‍ നേരെ ശാരികയുടെ മുറിയിലേക്ക് പോയി. വികാരമറ്റ് കട്ടിലില്‍ കിടന്ന ശാരിക എന്ന വെറും മാംസക്കഷണത്തില്‍ ഇയാള്‍ തന്‍റെ കാമം ഒഴിച്ചു തീര്‍ത്തു; അവള്‍ പോലുമറിയാതെ.

പൊട്ടിക്കരയുന്ന ശ്രീകലയും ജഗന്നാഥനും. ചാടി എഴുന്നേല്‍ക്കുന്ന MLA……

MLA: ടാ...... എന്നാലും നീ ഞങ്ങടെ മോളെ...... എങ്ങനെ തോന്നിയെടാ നിനക്ക്.... ആ പാവത്തിനെ കൊല്ലാന്‍...

MLA യെ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട്.....

അശോക്‌: sir, please cool down. സാര്‍ തെറ്റിദ്ധരിച്ചു. വിനോദ് ശാരികയെ റേപ്പ്‌ ചെയ്തു എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ...... കൊന്നു എന്ന് പറഞ്ഞില്ല.! അല്ല, സാറിനെന്താ ആകെ ഒരു ധൃതി? ഒന്ന് ക്ഷമിക്കൂ....

ഹാള്‍ ഒറ്റ നിമിഷത്തില്‍ നിശബ്ദമായി. MLA യുടെ മുഖത്ത് പരിഭ്രമം. മുഖത്തോട് മുഖം നോക്കുന്ന ആഭ്യന്തരമന്ത്രിയും DGP യും.


DGP: What do you mean Mr. ashok?

അശോക്‌: Exactly what I said sir….. ശാരിക കൊല്ലപ്പെട്ടത് വിനോദിന്‍റെ കൈ കൊണ്ടല്ല.

DGP: Then who is that….?

അശോക്‌ ഒരു ചെറു പുഞ്ചിരിയോടെ സദസ്സിലെ മുഴുവന്‍ ആളുകളെയും നോക്കിക്കൊണ്ട്.....

അശോക്‌: പറയാം സര്‍ . പക്ഷെ അതിനു മുന്‍പ്‌ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി. വന്ന കാര്യം നടത്തി വിനോദ് ആ മുറിയില്‍ നിന്നും പോയി എന്നത് സത്യമാണ്. പക്ഷെ പോകുന്നതിനു മുന്‍പ് ഇയാള്‍ക്ക് ഒരു അബദ്ധം പറ്റി. കട്ടിലില്‍ നിന്ന് എഴുന്നേറ്റു പോകാന്‍ തുടങ്ങുന്നതിനിടയില്‍ അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ ബാലന്‍സ്‌ തെറ്റി വീണു. വീഴച്ചയ്ക്കിടെ കട്ടിലില്‍ തട്ടി ഇയാളുടെ നെറ്റി പൊട്ടിയിരുന്നു. നെറ്റി തുടച്ച കൈ കൊണ്ട് ഇയാള്‍ വീണ്ടും കട്ടിലിന്‍റെ പടിയില്‍ പിടിച്ച് എഴുന്നേറ്റു. അങ്ങനെയാണ് ഇയാളുടെ രക്തക്കറ കട്ടിലില്‍ കാണപ്പെട്ടത്. കഴിഞ്ഞില്ല; മുറിക്കുള്ളിലെ ബാത്ത്റൂമില്‍ കയറിയ ഇയാള്‍ വാഷ്‌ബേസിനില്‍ കയ്യും മുഖവും കഴുകിയിട്ടാണ് അവിടം വിട്ടു പോയത്. അതും ബാത്ത്‌റൂമിലെ ലൈറ്റ് ഓഫ് ചെയ്യാതെ. തിരികെ ഓട്ടോയിലെത്തിയ വിനോദ് വണ്ടിയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം കൂടി കഴിച്ചു. വണ്ടിയിലെ ഗ്ലാസില്‍ , മുഖത്ത് കൂടി ഒലിച്ചിറങ്ങുന്ന രക്തം കണ്ട വിനോദ് തന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്ന, ഡോക്റ്റര്‍ അലി മുഹമ്മദിന്‍റെ പ്രിസ്ക്രിപ്ഷന്‍ കൊണ്ട് രക്തം തുടച്ച് വലിച്ചെറിഞ്ഞു. ഒപ്പം കാലിയായ മദ്യക്കുപ്പിയും. ഇയാളുടെ ഓട്ടോറിക്ഷ അവിടം വിട്ടു പോയതിനു ശേഷമാണ് ചുടുകട്ട രമണന്‍ അവിടെ എത്തുന്നത്. മുകളിലെത്തിയ രമണനെ ഞെട്ടിച്ചത് തുറന്നു കിടന്ന വാതിലുകള്‍ ആയിരുന്നു. ശാരികയുടെ മുറിയിലേക്ക് കയറാന്‍ തുടങ്ങിയ ഇയാള്‍ പാതി ചാരിയ ബാത്ത്റൂമിലെ ലൈറ്റ് കണ്ട് അതിനുള്ളില്‍ ആളുണ്ട് എന്ന് തെറ്റിദ്ധരിച്ചാണ് കട്ടിലിനടിയില്‍ ഒളിച്ചത്. എന്നാല്‍ പത്തു മിനിറ്റിനു ശേഷവും ആരും പുറത്തു വരാതായപ്പോള്‍ അതിനുള്ളില്‍ ആരുമില്ല എന്ന് മനസിലാക്കിയ രമണന്‍ കട്ടിലിനടിയില്‍ നിന്നും പുറത്തേക്കിറങ്ങി. കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് ശാരികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്ത് അയാളും ആ മുറി വിട്ടു പോയി. പക്ഷെ കട്ടിലിനടിയിലേക്ക് കയറുമ്പോഴോ ഇറങ്ങുമ്പോഴോ ഇയാളുടെ മൊബൈല്‍ഫോണ്‍ ഇയാള്‍ക്ക് അവിടെ നഷ്ട്ടപ്പെട്ടിരുന്നു. അതായത് ഈ ക്രൈം സ്റ്റോറിയില്‍ വിനോദ് എന്ന ഓട്ടോ ഡ്രൈവര്‍ക്കും രമണന്‍ എന്ന മോഷ്ട്ടാവിനും ഉണ്ടായിരുന്ന റോള്‍ അവിടെ അവസാനിച്ചു.

ഒരു മാധ്യമപ്രവര്‍ത്തക: അപ്പൊ പിന്നെ ആരായിരുന്നു സാര്‍ ആ കൊലയാളി?

അശോക്‌: കൊലയാളിയല്ല, കൊലയാളികള്‍ ‍. കൊന്നത് ഒരാളാണെങ്കിലും കൊലയാളിയെ സഹായിക്കാന്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.

മന്ത്രി: Ashok, Who are they?

അശോക്‌: (MLA യെ സൂക്ഷിച്ചു നോക്കിക്കൊണ്ട്) സര്‍ ‍, ആ കൊലപാതകി ശാരികയുടെ രക്തബന്ധത്തില്‍പെട്ട ഒരാളാണ്.

MLA യുടെ ചുണ്ടുകള്‍ വിറച്ചു തുടങ്ങി. മുഖം വിയര്‍ക്കുന്നു.


DGP: Please leave the suspense Ashok. Who is that?

അശോക്‌: സര്‍ , ശാരിക മരണപ്പെട്ടത് സ്വന്തം അച്ഛനെക്കാള്‍ അവള്‍ ഇഷ്ട്ടപ്പെട്ടിരുന്ന, സ്നേഹിച്ചിരുന്ന ഇളയച്ഛന്‍റെ കൈകള്‍ കൊണ്ടാണ്.

DGP: What??????

എല്ലാപേരുടെയും കണ്ണുകള്‍ MLA കൃഷ്ണദാസിലേക്ക്......

MLA: എന്താടോ താനീ പറയുന്നേ? ഞാനോ..... ഇല്ല. നിങ്ങള്‍... എന്താ നിങ്ങടെ ഉദ്ദേശം? എന്തും പറയാമെന്നാ.....

അശോക്‌: ഹാ..... ക്ഷോഭിക്കാതെ, Mr. MLA. അല്ലെങ്കിലും നിങ്ങള്‍ ഈ രാഷ്ട്രീയക്കാരുടെ കുഴപ്പമാണ് തോക്കില്‍ കേറിയുള്ള വെടി വയ്പ്പ്. ഞാന്‍ മുഴുവന്‍ പറയട്ടെ. ശാരികയുടെ ഇളയച്ഛന്‍ എന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ എന്ന് മാത്രമാണോ അര്‍ത്ഥം? ആണെങ്കില്‍ ജഗന്നാഥന്‍ പറയട്ടെ.......

ജഗന്നാഥന്‍ പരുങ്ങുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് ശ്രീകല ജഗന്നാഥനെ തുറിച്ചു നോക്കുന്നു.

മന്ത്രിയോടും DGP യോടുമായി...


അശോക്‌: അതെ, ഈ ജഗന്നാഥന്‍ ആ കുട്ടിയുടെ അച്ഛനല്ല; ഇളയച്ഛനാണ്.

സദസ്സിലിരിക്കുന്നവര്‍ പരസ്പരം പിറുപിറുക്കുന്നു.

അശോക്‌: ഒരു പതിനെട്ട് വര്‍ഷം മുന്‍പ്‌ നടന്ന കഥ. ശാരികയ്ക്ക് കഷ്ട്ടിച്ച് ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ശ്രീകലയുടെ ആദ്യ ഭര്‍ത്താവ്, ജഗന്നാഥന്‍റെയും കൃഷ്ണദാസിന്‍റെയും മൂത്ത സഹോദരന്‍ ഹരിദാസ്‌ ഒരപകടത്തില്‍ മരിച്ചത്. തുടര്‍ന്നാണ് ശ്രീകലയെ ജഗന്നാഥന്‍ വിവാഹം ചെയ്തത്. ആ ദാമ്പത്യത്തില്‍ കുട്ടികള്‍ ഇല്ല. ശ്രീകലയ്ക്ക് ഒരു പുതു ജീവിതം കൊടുക്കുക എന്ന സദുദ്ദേശമായിരുന്നില്ല ജഗന്നാഥന്‍റെയുള്ളില്‍ . മറിച്ച്, അവരുടെ പേരില്‍ ഉണ്ടായിരുന്ന കണക്കറ്റ സ്വത്തുവകകളായിരുന്നു. ജേഷ്ഠന്‍റെ മകളെ സ്വന്തം മകളായി വളര്‍ത്തും എന്ന് ശ്രീകലയ്ക്ക് വാക്ക് നല്‍കിയ ഇയാള്‍ ‍, ശാരിക കൊല്ലപ്പെടുന്ന ദിവസം വരെയും അത് പാലിക്കുകയും ചെയ്തു. പക്ഷെ, ഇത്രയും നാള്‍ നോക്കി നടത്തിയിട്ടും ഇനിയും തന്‍റെ പേരിലേക്ക് മാറ്റപ്പെട്ടിട്ടില്ലാത്ത സമ്പത്തിന്മേല്‍ താന്‍ നടത്തിയ കണക്ക് കൂട്ടലുകള്‍ ഒറ്റ ദിവസം കൊണ്ട് ശാരിക തെറ്റിക്കും എന്ന അവസ്ഥ വന്നപ്പോള്‍ വളര്‍ത്തുമകളെക്കാള്‍ ഇയാള്‍ സ്വത്തിനെ സ്നേഹിച്ചു. അതിനയാള്‍ കണ്ടെത്തിയ പോംവഴി ശാരികയുടെ മരണവും......

ജഗന്നാഥന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ട്...

അശോക്‌: എന്താ ജഗന്നാഥന്‍, ശരിയല്ലേ...

ജഗന്നാഥന്‍ മറുപടിയില്ലാതെ നിന്നു.

അശോക്‌: അന്ന്, ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വന്ന ദിവസം. നിങ്ങളുടെ പാസ്പോര്‍ട്ടില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു ജഗന്നാഥാ, ഈ കഥയില്‍ നിങ്ങടെ കഥാപാത്രത്തിന്‍റെ ഡെപ്ത്.

DGP: Ashok, But how? And for what?

അശോക്‌: I’ll explain sir.

മേശപ്പുറത്തിരുന്ന ഫയലില്‍ നിന്നും ഒരു പാസ്പോര്‍ട്ട് എടുത്തുകൊണ്ട്...

അശോക്‌: സര്‍ , ഇത് ജഗന്നാഥന്‍ റിന്യൂ ചെയ്യാന്‍ കൊടുത്ത, ഇയാളുടെ പാസ്പോര്‍ട്ട് ആണ്. ഞങ്ങള്‍ ഇയാളുടെ വീട്ടില്‍ ചെന്ന ദിവസം, ചോദിക്കാത്ത ഒരു ചോദ്യത്തിന് ഇയാള്‍ ഉത്തരം പറഞ്ഞിരുന്നു. താന്‍ അവസാനം നാട്ടില്‍ വന്നത് മൂന്നു മാസം മുന്‍പാണ് എന്ന്. അതില്‍ പകുതി മാത്രമായിരുന്നു സത്യം. മൂന്നു മാസം മുന്‍പ്‌ ഇയാള്‍ വന്നിരുന്നു, പക്ഷെ അവസാനമായി നാട്ടില്‍ വന്നത് അന്നല്ല. ഇനി ഞാന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കണം.

ക്യാമറകള്‍ അശോകിലേക്ക് സൂം ചെയ്യപ്പെടുന്നു.

അശോക്‌: ശാരിക മരിക്കുന്നതിന്‍റെ തലേ ദിവസം. അതായത് 20- ാ൦ തീയതി, ഇയാള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറിങ്ങി എന്ന് എമിഗ്രേഷന്‍ സ്റ്റാമ്പില്‍ നിന്നും വ്യക്തമായിരുന്നു. പിന്നെ 22-ാ൦ തീയതി, അതായത് കൊലപാതകം പുറത്തറിഞ്ഞ ദിവസം തിരികെ ദുബായിലേക്ക് പോയ ഇയാള്‍ അന്ന് തന്നെ ദുബായില്‍ നിന്നും തിരിച്ചു വരികയും ചെയ്തു. തിരുവനന്തപുരത്തു ഇറങ്ങിയത് പിറ്റേന്ന്, അതായത് 23-ാ൦ തീയതി. തുടര്‍ന്ന് ഞങ്ങള്‍ 22-ാ൦ തീയതി തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് ഫ്ലൈ ചെയ്ത എയര്‍ലൈനുകളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഇയാള്‍ കഴിഞ്ഞ 22 ന് യാത്ര ചെയ്തിരുന്നു എന്ന് വ്യക്തമായത്. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത് തിരുവനന്തപുരത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നും.! ട്രാവല്‍ ഏജന്‍സിയില്‍ എത്തിയ എന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടിയത് മറ്റൊരു ട്വിസ്റ്റ്‌ ആയിരുന്നു. ഒറ്റ ബില്ലില്‍ സെറ്റില്‍ ചെയ്തിരുന്നത് രണ്ടു പേര്‍ക്കുള്ള ടിക്കറ്റുകള്‍!! സ്വന്തം പേരില്‍ ഒരു റിട്ടേണ്‍ ടിക്കറ്റും, ഒപ്പമുണ്ടായിരുന്ന ആളിന് തിരുവനന്തപുരം- ദുബായ് വണ്‍വേ ടിക്കറ്റും. അങ്ങനെ 22 ന് വെളുപ്പിന് 4:30 നുള്ള EK 523 വിമാനത്തില്‍ ജഗന്നാഥനും കൂട്ടാളിയും തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോയി. അന്ന് രാത്രിതന്നെ ദുബായില്‍ നിന്നുള്ള റിട്ടേണ്‍ ഫ്ലൈറ്റില്‍ തിരിച്ച ജഗന്നാഥന്‍ 23 ന് വെളുപ്പിന് മരണമറിഞ്ഞിട്ട്‌ വന്നതെന്ന രീതിയില്‍ നാട്ടിലെത്തി. ഫ്ലൈറ്റ്‌ നമ്പര്‍ EK 522.

DGP: So who is that stranger?

അശോക്‌: Iam coming to that sir.

അശോക്‌ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്ത്‌ ചെവിയോടു ചേര്‍ത്തു.

അശോക്‌: ങാ... രവി. തന്‍റെ എന്‍ട്രിയ്ക്ക് ടൈം ആയി. ഇങ്ങു പോരെ....

വാതില്‍ തുറന്ന് വരുന്ന well dressed personality. ഒപ്പം, കയ്യില്‍ വിലങ്ങുമായി മറ്റൊരാളും.


ജഗന്നാഥന്‍ വീണ്ടും ഞെട്ടുന്നു.

പുതുമുഖത്തിനെ ഒപ്പം ചേര്‍ത്തു നിര്‍ത്തി DGP ക്ക് പരിചയപ്പെടുത്തുന്ന അശോക്‌


അശോക്‌: സര്‍ ‍, ഇത് രവിശങ്കര്‍ . എന്‍റെ സുഹൃത്താണ്. ഇന്‍വെസ്റ്റിഗേറ്റിവ്‌ ജേര്‍ണലിസ്റ്റ്. ഇപ്പൊ BBC യ്ക്ക് വേണ്ടി ദുബായില്‍ വര്‍ക്ക്‌ ചെയ്യുന്നു. കുന്നേറ്റുംകര ദുബായിലേക്ക് വളര്‍ന്നപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം എത്തിയത് രവിയുടെ മുഖമാണ്. എന്‍റെ ആവശ്യപ്രകാരം രവി അവിടെ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പേരുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്ന, ഈ നില്‍ക്കുന്ന ക്രിസ്റ്റി കഥയിലേക്ക്‌ വരുന്നത്. ക്രിസ്റ്റി ജഗന്നാഥന്‍റെ കമ്പനിയുടെ മാനേജരാണ്. ഇയാളായിരുന്നു അന്ന് ജഗന്നാഥനോടൊപ്പം ഉണ്ടായിരുന്ന സഹയാത്രികനും, കൊലപാതകത്തിലെ സഹപ്രവര്‍ത്തകനും.!

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് എല്ലാപേരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിയുന്നു. കടന്നു വരുന്നത് സബ്ഇന്‍സ്പെക്ടര്‍ അന്‍വര്‍. ഒപ്പം ഒരു പെണ്‍കുട്ടിയും.

അശോക്‌: ജഗന്നാഥന്‍ ഈ പെണ്‍കുട്ടിയെ അറിയോ?

ജഗന്നാഥന്‍ മറുപടി പറയുന്നില്ല.

അശോക്‌: പക്ഷെ ഈ കുട്ടി ജഗന്നാഥനെ അറിയും, ക്രിസ്റ്റിയേയും.

DGP: അശോക്‌, മനസ്സിലായില്ല.

അശോക്‌: സര്‍ , ഇത് അശ്വതി. ഈ കുട്ടി, മരിച്ച ശാരികയുടെ കൂട്ടുകാരിയായിരുന്നു. ശാരിക മരിച്ച ദിവസം രാവിലെ ഈ കുട്ടിയുടെ ഒരു ഇന്‍റര്‍വ്യൂവിന്‍റെ കാര്യത്തിനായി ഒപ്പം പോയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട് പത്രത്തില്‍ കണ്ട ഒരു പരസ്യത്തിന് പിന്നാലെ പോകുകയായിരുന്നു ഈ കുട്ടി. വിദേശത്ത്‌ റിസപ്ഷനിസ്റ്റ് ആയി ജോലി എന്നതായിരുന്നു ഓഫര്‍ ‍. പരസ്യത്തില്‍ പറഞ്ഞതനുസരിച്ച് ഇന്‍റര്‍വ്യൂ നടക്കുന്ന ഹോട്ടലില്‍ അശ്വതിയും ശാരികയും എത്തി. ശാരികയെ പുറത്തിരുത്തി അശ്വതി ഇന്‍റര്‍വ്യൂ ഹാളിലേക്ക് പോയി. അവിടെയുണ്ടായിരുന്നത് ക്രിസ്റ്റി ആയിരുന്നു. തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും നോക്കാതെ തന്നെ ജോലി ദുബായില്‍ ഓക്കേ ആണെന്നും വൈകാതെ പുറപ്പെടണമെന്നും പറഞ്ഞ ക്രിസ്റ്റിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അശ്വതി ജോലിയെ പറ്റി അന്വേഷിച്ചു. ഉള്ളിലെ മുറിയില്‍ എം.ഡി ഉണ്ടെന്നും ബാക്കി കാര്യങ്ങള്‍ അദ്ദേഹം പറയുമെന്നും ക്രിസ്റ്റി അശ്വതിയെ വിശ്വസിപ്പിച്ചു. ഇതേ സമയം, പുറത്തിരുന്ന ശാരികയോട് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ഇവിടെ നില്‍ക്കണ്ട എന്നും ഇന്‍റര്‍വ്യൂ എന്ന പേരില്‍ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി വിദേശത്തേക്ക് കയറ്റി അയക്കുന്ന ആളുകളാണ് അവര്‍ എന്നും ഇന്നലെയും ഇവിടെ ഇതേ ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു എന്നും പറഞ്ഞു. അപകടത്തില്‍ പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ഉള്ളിലേക്ക് ചെന്ന ശാരിക കാണുന്നത് തന്‍റെ കൂട്ടുകാരിയെ കയറിപ്പിടിക്കുന്ന വളര്‍ത്തച്ഛനെയാണ്. ഒപ്പം ക്യാമറയില്‍ അത് ഷൂട്ട്‌ ചെയ്യുന്ന ക്രിസ്റ്റിയേയും. ശാരികയെ കണ്ട് ഞെട്ടുന്ന ജഗന്നാഥന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് അശ്വതി പുറത്തേക്കോടി. പുറകെ ശാരികയും. വിവരം ശ്രീകല അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ മനസ്സിലാക്കിയ ജഗന്നാഥന്‍ ആദ്യം ചെയ്തത് ശാരിക വീട്ടില്‍ എത്തുന്നതിന് മുന്നേ ശ്രീകലയെ വീട്ടില്‍ നിന്നും മാറ്റുക എന്നതായിരുന്നു. അതിനുവേണ്ടി ശ്രീകലയുടെ അച്ഛന്‍റെ ബൈക്ക്‌ ഒരു അപകടത്തില്‍ പെടുത്തി. വിവരമറിഞ്ഞ് തറവാട്ടിലേക്ക് പുറപ്പെട്ട ശ്രീകല ഫോണ്‍ വഴി ശാരികയുമായി ബന്ധപ്പെടാതിരിക്കാനായി ശ്രീകലയുടെ വീട്ടിലെ ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്തു. എല്ലാം ചെയ്തത് ക്രിസ്റ്റി, ചെയ്യിച്ചത് ജഗന്നാഥന്‍.! തുടര്‍ന്ന് സുഹൃത്തിന്‍റെ കാറില്‍ ട്രാവല്‍ ഏജന്‍സിയില്‍ പോയി ടിക്കറ്റുകള്‍ എടുത്ത് രാത്രി ഒരു മണിയോടെ ജഗന്നാഥനും ക്രിസ്റ്റിയും ശാരികയുടെ മുറിയിലെത്തി. രണ്ടു കുറ്റകൃത്യങ്ങള്‍ അതിനോടകം നടന്നിരുന്ന ആ മുറി അതേ രാത്രിയില്‍ തന്നെ ഒരു കൊലപാതകത്തിനും കൂടി സാക്ഷ്യം വഹിച്ചു. തലയിണ കൊണ്ട് ശാരികയെ ശ്വാസം മുട്ടിച്ചു കൊന്നു, ജഗന്നാഥന്‍. ഒന്ന് പിടയാന്‍ പോലും അനുവദിക്കാതെ അവളുടെ കാലുകള്‍ കൂട്ടി പിടിച്ചത് ക്രിസ്റ്റി. മരണം ഉറപ്പാക്കിയ ഇവര്‍ , മുറിയില്‍ തന്നെയുണ്ടായിരുന്ന ചുരിദാറിന്‍റെ ഷോള്‍ ഉപയോഗിച്ച് ശാരികയെ ഫാനില്‍ കെട്ടിത്തൂക്കുമ്പോഴാണ് ശിവദാസമേനോന്‍ അവിടെ വന്നത്. മുന്നിലെ അരണ്ട വെളിച്ചത്തിലെ കാഴ്ചകളില്‍ നിന്നും ആ വൃദ്ധന്‍റെ കണ്ണുകള്‍ ജഗന്നാഥനെ തിരിച്ചറിഞ്ഞു. കയ്യില്‍ ഉണ്ടായിരുന്ന ടോര്‍ച്ച് കൊണ്ട് ക്രിസ്റ്റി മേനോന്‍റെ തലയ്ക്കടിച്ചു വീഴ്ത്തി. മേനോനും മരണപ്പെട്ടു എന്ന് മനസ്സിലാക്കിയ അവര്‍ അവിടെ നിന്നും നേരെ എയര്‍പോര്‍ട്ടിലേക്ക് പോയി. എയര്‍പോര്‍ട്ടില്‍ നിന്നും കാറിന്‍റെ ഉടമയെ വിളിച്ച് അത്യാവശ്യമായി ദുബായിലേക്ക് തിരികെ പോകണമെന്നും കാര്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങ്ങില്‍ ഇട്ടിട്ടുണ്ടെന്നും പറഞ്ഞു.

കേട്ടത് വിശ്വസിക്കാനാവാതെ താടിക്ക് കൈ കൊടുക്കുന്ന മന്ത്രി.

അശോക്‌: ജഗന്നാഥന്‍ ദുബായിലെ തന്‍റെ കമ്പനിയുടെ മറവില്‍ നടത്തിയത്‌ പെണ്‍വാണിഭമായിരുന്നു. അയാള്‍ ദുബായിലെ സെക്സ് റാക്കറ്റുകളിലെ ഒരു പ്രധാനിയുമാണ് എന്ന് രവിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നാല് ദിവസം മുന്‍പ് ക്രിസ്റ്റിയുടെ മൊബൈലില്‍ നിന്നും ജഗന്നാഥന് ഒരു മെസേജ് കിട്ടിയിരുന്നു. ഫ്രെണ്ട്സിന്‍റെ ഒപ്പം ജര്‍മനിക്ക് പോകുകയാണെന്നും പത്തു ദിവസം കഴിഞ്ഞേ വരൂ, വന്നിട്ടേ ഇനി വിളിക്കൂ എന്നുമായിരുന്നു മെസേജിന്‍റെ കണ്ടന്‍റ്. ഞങ്ങള്‍ നിങ്ങടെ പുറകെ ആണ് എന്ന് നിങ്ങള്‍ക്ക് തോന്നാതിരിക്കാനും ദുബായില്‍ രവിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും വേണ്ടി, ഞാന്‍ പറഞ്ഞതനുസ്സരിച്ച് ക്രിസ്റ്റിയുടെ ഫോണില്‍ നിന്നും രവി തന്നെ അയച്ചതായിരുന്നു ആ മെസേജ്‍. എത്ര വിദഗ്ദമായി ചെയ്യുന്ന ക്രൈം ആയാലും ദൈവമായിട്ട്‌ കാട്ടി തരുന്ന ചില തെളിവുകള്‍ ഉണ്ടാകും സത്യത്തിലേക്ക്. രമണന് മൊബൈല്‍ ഫോണ്‍ വില്ലനായപ്പോള്‍ വിനോദിനെ സ്വന്തം രക്തം ചതിച്ചു. ജഗന്നാഥന് വിനയായത് പാസ്പോര്‍ട്ടും. ഒരുപക്ഷെ ആ പാസ്പോര്‍ട്ട് അന്ന് ഞങ്ങള്‍ കണ്ടില്ലായിരുന്നു എങ്കില്‍ കഥ മറ്റൊന്നായേനെ. ഈ അന്വേഷണം ഒരുപക്ഷേ വിനോദില്‍ അവസാനിക്കുമായിരുന്നു.

തിരിഞ്ഞ് DGP യോടായി...

അശോക്‌: Sir, I think my duty is over.

DGP: Excuse me Ashok. I have a doubt.

അശോക്‌: Please sir....

DGP: ഈ മേനോന്‍ എന്തിനാവും ആ സമയത്ത് ആ മുറിയില്‍ വന്നത്?

അശോക്‌: (ചിരിച്ചുകൊണ്ട്) No idea sir. ജീവിതത്തില്‍ ഉത്തരം കിട്ടാത്ത സിറ്റുവേഷനുകള്‍ വരുമ്പോള്‍ നമ്മള്‍ സ്വയം പറഞ്ഞ് രക്ഷപ്പെടുന്ന ഒരു വാക്കില്ലേ... വിധി... ജീവന് തുല്യം സ്നേഹിച്ചിരുന്ന പേരക്കുട്ടിയോടൊപ്പം ഈ ലോകം വിട്ടു പോകാനായിരുന്നിരിക്കണം മേനോന്‍റെ വിധി.

DGP: Anyways, you have done an excellent job, ashok.
ശരത്തിനോട് ജഗന്നാഥനെ അറസ്റ്റ്‌ ചെയ്യാന്‍ പറയുന്ന DGP. DGPക്കും മന്ത്രിക്കും കൈ കൊടുത്ത് തിരികെ നടക്കുന്ന അശോക്‌. ഹാളിലെ ആളുകള്‍ എഴുന്നേല്‍ക്കുന്നു. പുറകെ, പ്രതികളെയും കൂട്ടി രവിയും, ശരത്തും, അന്‍വറും, മൈക്കിളും.......... ക്യാമറകള്‍ ഫ്ലാഷ് ചൊരിയുന്നു.

അവസാനിച്ചു.

Murder!! Part -4Murder Part - 1
Murder Part - 2
Murder Part - 3


ഡോക്റ്റര്‍ അലി മുഹമ്മദിന്‍റെ വീട്. തുറന്നു കിടക്കുന്ന ഗേറ്റ് കടന്ന്‌ ഒരു ഓട്ടോറിക്ഷ റോഡിലേക്കിറങ്ങി പോകുന്നു. റോഡില്‍ നിന്നും പോലീസിന്‍റെ ടാറ്റാ സുമോ വാന്‍ ഗേറ്റ് കടന്ന് ഉള്ളിലേക്ക്. വാനില്‍ നിന്നും മഫ്തിയില്‍ പുറത്തിറങ്ങുന്ന അശോകും ശരത്തും. കോളിംഗ്ബെല്‍ ശബ്ദിക്കുമ്പോള്‍ വന്നു വാതില്‍ തുറക്കുന്ന ഡോക്റ്റര്‍ അലി മുഹമ്മദ്‌. അതിഥികളെ മനസ്സിലാകാതെ.....

ഡോക്റ്റര്‍ : ആരാ?

അശോക്‌: ഡോക്റ്റര്‍ അലി മുഹമ്മദ്‌...?

ഡോക്റ്റര്‍ ‍: അതെ. നിങ്ങള്‍ ‍...?

അശോക്‌: we are from police department. I am ashok, ashok prabhaakar – DYSP. and this is CI sharath.

ഡോക്റ്റര്‍ ‍: please come in.

ഇരുവരെയും കൂട്ടി ഡോക്റ്റര്‍ ഉള്ളിലേക്ക്. അതിഥികളോട് ഇരിക്കാന്‍ ആംഗ്യം കാട്ടിക്കൊണ്ട്..

ഡോക്റ്റര്‍ ‍: yes, tell me officers…. What should I do for you?

അശോക്‌: ഡോക്റ്റര്‍ ‍, കുന്നേറ്റുംകര കൊലപാതകം ഇപ്പൊ അന്വേഷിക്കുന്നത് ഞങ്ങളാണ്. ഡോക്റ്ററുടെ ഒരു ചെറിയ സഹായം ഞങ്ങള്‍ക്ക്‌ വേണം.

ഡോക്റ്റര്‍ ‍: of course. പറയൂ....

ശരത് കയ്യിലെ ബാഗ് തുറന്ന് ഒരു പേപ്പര്‍ എടുത്ത്‌ അശോകിന് നല്‍കുന്നു


അശോക്‌: ഈ പ്രിസ്ക്രിപ്ഷന്‍ ഡോക്റ്ററുടെതല്ലേ?

പേപ്പര്‍ വാങ്ങിക്കൊണ്ട്...

ഡോക്റ്റര്‍ ‍: അതെ. എന്താ കാര്യം.

ശരത്: ഡോക്റ്റര്‍ ‍, ഈ മെഡിസിന്‍......?

ഡോക്റ്റര്‍ : this is Zolpidem 10mg tablet. ഇന്‍സോംനിയ എന്ന ഡിസോര്‍ഡറിന് പൊതുവേ പ്രിസ്ക്രൈബ് ചെയ്യുന്ന ഒരു ഡ്രഗ് ആണിത്.

ശരത്: ഇന്‍സോംനിയ...?

ഡോക്റ്റര്‍ ‍: yes. ഇന്‍സോംനിയ. പൂര്‍ണ്ണമായോ ഭാഗീകമായോ ഉറക്കം നഷ്ട്ടപ്പെടുന്ന അവസ്ഥ.

അശോക്‌: ഡോക്റ്റര്‍ ‍, ഇതിന്‍റെ ഡോസേജ്.....

ഡോക്റ്റര്‍ : ഞാനീ എഴുതിയിരിക്കുന്ന 10mg യുടെ ഒരു ടാബ്ലറ്റിന് ഒരു നോര്‍മല്‍ ഹ്യൂമന്‍ ബീയിങ്ങിനെ ഏകദേശം ആറ്‌ മണിക്കൂര്‍ വരെ ഉറക്കിക്കിടത്താന്‍ സാധിക്കും. ഒരു അഞ്ച് ടാബ്ലറ്റിനും മുകളിലേക്കായാല്‍ ഒരുപക്ഷെ വ്യക്തി മരിച്ചുപോകാനും വേറെ കാരണം തിരക്കണ്ട.

അശോക്‌: ഡോക്റ്റര്‍ ഈ മരുന്ന് കുറിച്ചിരിക്കുന്ന മീനാക്ഷിയമ്മയെ, ഡോക്റ്റര്‍ക്ക് നേരിട്ടറിയാമോ?

ഡോക്റ്റര്‍ : ഇപ്പൊ, ഒരു പേഷ്യന്‍റ് എന്ന നിലയില്‍ അറിയാം. രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. അവരുടെ മകനാണ് അവരെ ചെക്കപ്പിന് കൊണ്ട് വരാറ്. ഹാ അയാള്‍ ദേ ഇപ്പൊ ഇവിടുന്നങ്ങോട്ട്‌ പോയതല്ലെയുള്ളൂ.

അശോക്‌: ഇപ്പോഴോ?

ഡോക്റ്റര്‍ : അതേന്നേ... നിങ്ങള്‍ വരുന്നതിനും.... കഷ്ടിച്ചൊരു രണ്ടു മിനിറ്റ്‌ മുന്‍പ്‌.

ശരത്: ഡോക്റ്റര്‍ ‍, ഞങ്ങള്‍ ഇങ്ങോട്ടേക്കെത്തുമ്പോള്‍ ഒരു ഓട്ടോറിക്ഷ പുറത്തേക്ക് പോയിരുന്നു.

ഡോക്റ്റര്‍ ‍: ആഹാ... അപ്പൊ അത് തന്നെ. അയാള്‍ ഒരു ഓട്ടോഡ്രൈവറാ.

അശോക്‌: അയാള്‍ എന്തിനാ ഇപ്പൊ വന്നത്?

ഡോക്റ്റര്‍ ‍: നിങ്ങള്‍ ഈ കൊണ്ടുവന്ന പ്രിസ്ക്രിപ്ഷന്‍ കൈമോശം വന്നുവെന്നും, മെഡിക്കല്‍സ്റ്റോറില്‍ നിന്നും അതില്ലാതെ മരുന്ന് കൊടുക്കുന്നില്ല എന്നും പറഞ്ഞാ വന്നത്. സംഗതി ശരിയാ. ഇത്തരം ഡ്രഗ്സ്‌ without prescription വില്‍ക്കാന്‍ പാടില്ല. ആരും അങ്ങനെ കൊടുക്കുകയും ഇല്ല.

പരസ്പരം നോക്കുന്ന അശോകും ശരത്തും.

ഡോക്റ്റര്‍ : അല്ല, എന്താ സര്‍ ‍? anything wrong?

അശോക്‌: ഡോക്റ്റര്‍ , ഞങ്ങളുടെ ഊഹം ശരിയാണെങ്കില്‍ ഞങ്ങള്‍ അന്വേഷിക്കുന്ന കേസിലെ ഒരു പ്രധാന പ്രതിയാണയാള്‍ ‍.

ഡോക്റ്റര്‍ : is it? My god…!

അശോക്‌: ഡോക്റ്റര്‍ ‍, അയാളുടെ സ്ഥലമോ, അഡ്രസ്സോ അങ്ങനെയെന്തെങ്കിലും....

ഡോക്റ്റര്‍ ‍: I am sorry, രണ്ടു ദിവസത്തെ പരിചയമുണ്ടെന്നല്ലാതെ കൂടുതലൊന്നും....

അശോക്‌: it’s ok doctor. ഇനിയും അയാള്‍ ഇവിടെ വരുകയാണെങ്കില്‍ അപ്പൊ തന്നെ ഞങ്ങളെ ഇന്‍ഫോം ചെയ്യണം. ഞങ്ങള്‍ അല്ലാതെ തന്നെ അന്വേഷിച്ചോളാം. പിന്നെ, നമ്മള്‍ കണ്ടതും സംസാരിച്ചതും നമ്മളില്‍ തന്നെ നിന്നാല്‍ മതി.

ഡോക്റ്റര്‍ ‍: sure. I can understand.

അശോക്‌: ok doctor, thanks a lot for your time.

യാത്ര പറഞ്ഞ് അശോകും ശരത്തും തിരിയുമ്പോള്‍ എന്തോ ഓര്‍ത്തുകൊണ്ട്...


ഡോക്റ്റര്‍ ‍: excuse me….

അശോക്‌: yes…..

ഡോക്റ്റര്‍ : ഇന്നയാള്‍ ഇവിടെ വരുന്നതിനു മുന്‍പ് എന്‍റെ മൊബൈലില്‍ വിളിച്ചിരുന്നു. ഞാന്‍ വീട്ടിലുണ്ടോ എന്നറിയാന്‍. ഒരു മൊബൈല്‍നമ്പര്‍ തന്നെയായിരുന്നു. If you need……

*************************************************************************************

നാല് ദിവസങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം.....

പോലീസ്‌ ക്ലബ്‌. അങ്ങിങ്ങായ്‌ ഇട്ടിരിക്കുന്ന മേശകള്‍ക്ക് ചുറ്റും ഇരുന്ന്ചീട്ടു കളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന പോലീസുകാര്‍ ‍. ഒഴിഞ്ഞ ഒരു മൂലയിലെ മേശയ്ക്ക് ചുറ്റിനും അശോകും ശരത്തും അന്‍വറും. അവിടേക്ക് നാല് ക്യാന്‍ പെപ്സിയുമായി വരുന്ന മൈക്കിള്‍ , ക്യാനുകള്‍ മേശപ്പുറത്ത് വച്ച് ഒഴിഞ്ഞുകിടന്ന കസേരയില്‍ ഇരിക്കുന്നു. സംസാരത്തിനിടെ, ശബ്ദിക്കുന്ന മൊബൈല്‍ഫോണ്‍ എടുക്കുന്ന അശോക്‌.

അശോക്‌: ഹലോ... ങാ.. രവീ, നീ എത്തിയോ? ഓക്കേ.. ഓക്കേ... ഏതായാലും അരമണിക്കൂറെങ്കിലും എടുക്കില്ലെ... അതിനുള്ളില്‍ അന്‍വര്‍ എത്തും. ആര്‍ക്കും സംശയമൊന്നുമില്ലല്ലോ? Ok, that’s good. Anyway നീയിങ്ങ് പോരേ. ബാക്കി നേരില്‍ സംസാരിക്കാം. ഓക്കേ ഡാ...

ഫോണ്‍ കട്ട് ചെയ്ത് ഗൂഢമായി ചിരിച്ചുകൊണ്ട്

അശോക്‌: so... we approach the climax. രവിയായിരുന്നു ഫോണില്‍ . Flight has just landed. എയര്‍പോര്‍ട്ടിലേക്ക് അന്‍വര്‍ പോയാല്‍ മതി. തന്നെ അറിയാം അവന്. അവന്‍ പുറത്തിറങ്ങുമ്പോള്‍ അന്‍വര്‍ അവിടുണ്ടാവണം. അറിയാമല്ലോ... ആര്‍ക്കും സംശയത്തിന് ഒരിടകൊടുക്കരുത് be extra careful. പിന്നെ... ജീപ്പ് വേണ്ട. എന്‍റെ വണ്ടി എടുത്തോ.

പോക്കറ്റില്‍ നിന്നും വണ്ടിയുടെ ചാവി എടുത്ത് അന്‍വറിനു നല്‍കുന്ന അശോക്‌. അതും വാങ്ങി പോകുന്ന അന്‍വര്‍ ‍.

അശോക്‌: ശരത്തിനും മൈക്കിളിനും ഒരു ജോലി കൂടി ബാക്കിയുണ്ട്.

ശരത്: എന്താ സര്‍

അശോക്‌: കുന്നേറ്റുംകര കൊലക്കേസിലെ കൊലയാളിയും നമ്മളും തമ്മിലുള്ള ദൂരം ഇനി മണിക്കൂറുകള്‍ മാത്രമാണ്. പക്ഷെ അതിനുമുന്‍പ്‌, ഈ കേസില്‍ നമ്മള്‍ ശല്യം ചെയ്തവരും, നമ്മളെ ശല്യം ചെയ്തവരുമായ എല്ലാപേരും; വേലക്കാരി ശാന്തയില്‍ തുടങ്ങി ഈ കേസിന്‍റെ പുരോഗതിക്കിടെ നമുക്ക് മുന്നിലൂടെ കടന്നുപോയ each and every single face… ഒപ്പം, ഹോം മിനിസ്റ്ററും DGP യും ഒക്കെ അടങ്ങുന്ന ഒരു സദസ്സ് നാളെ ഇവിടെ വേണം. നമ്മുടെ കലാശക്കൊട്ട് കാണാന്‍.

ശരത്: മനസ്സിലായി സര്‍ ‍. ഉണ്ടാവും. എല്ലാവരും ഉണ്ടാവും. പ്രസ്സും മീഡിയയും അടക്കം.

ഉത്സാഹത്തോടെ നടന്നു നീങ്ങുന്ന ശരത്തും, മൈക്കിളും. പകുതി കുടിച്ച പെപ്സി ക്യാന്‍ വീണ്ടും ചുണ്ടോടു ചേര്‍ക്കുന്ന അശോക്‌....ഇനി ക്ലൈമാക്സ്...!!!!

Murder!! Part -3Murder Part - 1
Murder Part - 2


കൊലപാതകം നടന്ന ഇരുനില വീട്ടിലേക്ക് ഗേറ്റ് കടന്നു വരുന്ന പോലീസ്‌ ജീപ്പ്. പിന്നാലെ DYSP അശോക്‌ പ്രഭാകറിന്‍റെ പ്രാഡോ.
പോലീസ്‌ വാഹനം വരുന്നത് കണ്ട്, എങ്ങോട്ടോ പോകാനായി കാറിന്‍റെ ഡോര്‍ തുറക്കാന്‍ തുടങ്ങുകയായിരുന്ന ജഗന്നാഥന്‍ താക്കോല്‍ തിരികെ എടുക്കുന്നു. മറുകയ്യില്‍ പാസ്പോര്‍ട്ട്.
ജീപ്പ് നിര്‍ത്തി ശരത്തും പ്രാഡോയില്‍ നിന്നും ബാക്കി മൂന്നു പേരും പുറത്തിറങ്ങുന്നു.


അശോക്‌: ഇതാരാ ശരത്?

ശരത്: പറയും പോലെ സാര്‍ കണ്ടിട്ടില്ലല്ലോ, മരിച്ച കുട്ടിയുടെ ഫാദറാ. ജഗന്നാഥന്‍.

അശോക്‌: ഓ... അത് ശരി.

ജഗന്നാഥന് ബാക്കി എല്ലാവരെയും ശരത് പരിചയപ്പെടുത്തി. നാല് പേരെയും കൂട്ടി ജഗന്നാഥന്‍ വീടിനുള്ളിലേക്ക്....
വിശാലമായ സ്വീകരണ മുറിയിലെ സോഫയിലേക്ക് ഇരുന്നു കൊണ്ട്


അശോക്‌: ജഗന്നാഥന്‍ എങ്ങോട്ടോ പോകാന്‍ തുടങ്ങുവായിരുന്നു എന്ന് തോന്നുന്നു.

ജഗന്നാഥന്‍: അതെ സാര്‍ പാസ്പോര്‍ട്ട് ഓഫീസ്‌ വരെ. പാസ്പോര്‍ട്ടിന്‍റെ എക്സ്പൈറി അടുത്തു. എനിക്ക് ഒരുപാട് വൈകാതെ ദുബായിലേക്ക് പോണം. അങ്ങ് പോയിട്ട് പിന്നെ റിന്യൂവലിനു കൊടുക്കാന്‍ പ്രയാസാ. തിരികെ പോകാതിരിക്കാന്‍ പറ്റാഞ്ഞിട്ടാ. അവിടെയും ആകെ പ്രശ്നങ്ങളാണേ.

അന്‍വര്‍: അവിടെ എന്താ ചെയ്യുന്നേ?

ജഗന്നാഥന്‍: ഒരു ചെറിയ മാന്‍പവര്‍ സപ്ലേ കമ്പനിയുണ്ട്. ഇപ്പൊ പിന്നെ റിസെഷനും ഒക്കെയായി ആകെ പ്രയാസമാ. അല്ലെങ്കി തന്നെ ഇനി എന്തിനാ ഇതൊക്കെ, ആര്‍ക്കു വേണ്ടിയാ? എല്ലാം കഴിഞ്ഞില്ലേ... (നെടുവീര്‍പ്പെടുന്നു).

ഓ....സംസാരത്തിനിടയില് മറന്നു ,സര്‍ , കുടിക്കാന്‍ എന്തെങ്കിലും ??...

അശോക്‌: നോ, താങ്ക്സ്. സീ മിസ്റ്റര്‍ ജഗന്നാഥന്‍... ഈ മര്‍ഡര്‍ വെറും ഒരു മോഷണത്തിനിടയില്‍ സംഭവിച്ചത് തന്നെയാകും എന്ന് തന്നെയായിരുന്നു ഇന്നലെ വരെ പോലീസിന്‍റെയും നിഗമനം. പക്ഷെ, ഫോറന്‍സിക്‌ ലാബില്‍ നിന്നും ഇന്ന് വന്നിരിക്കുന്ന രണ്ട് ടെസ്റ്റ്‌ റിസള്‍ട്ടുകള്‍ ഈ കേസിന്‍റെ സ്വഭാവം അടിമുടി മാറ്റിയിട്ടുണ്ട്.

ഒന്ന്... മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്നും ലഭിച്ച രണ്ട് രക്ത സാമ്പിളുകള്‍. അതില്‍ ഒന്ന് നിങ്ങളുടെ അച്ഛന്‍ ശിവദാസ മേനോന്‍റെ തന്നെയാണ്; ‘A’ പോസിറ്റീവ്. രണ്ടാമത്തേത്, അതായത് കട്ടിലില്‍ കണ്ട രക്തക്കറ. അത് ‘AB’ നെഗറ്റീവ്. ശാരികയുടെ ബ്ലഡ്‌ഗ്രൂപ്‌ ‘O’ പോസിറ്റീവ് ആണ്. ഇപ്പൊ ഞങ്ങളെ കുഴപ്പിച്ചത് ആ രക്തക്കറ, ചുടുകട്ട രമണന്‍ എന്ന മോഷ്ട്ടാവിന്‍റെതും അല്ല എന്നതാണ്. അയാളുടെ ബ്ലഡ്‌ഗ്രൂപ്‌ ‘B’ പോസിറ്റീവ് ആണ്.

ജഗന്നാഥന്‍: സാര്‍ എന്ന് വച്ചാ...

അശോക്‌: കഴിഞ്ഞില്ല, പ്രോബ്ലം ഒന്ന് കൂടി ഉണ്ട്. ക്ഷമിക്കണം... അറിയാമല്ലോ. പെണ്‍കുട്ടിയെ ശാരീരികമായി..... ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അതിനായി നടത്തിയ ചുടുകട്ട രമണന്‍റെ ടെസ്റ്റിന്‍റെ റിസള്‍ട്ട് നെഗറ്റീവാണ്. I mean, സ്പേംസ് മാച്ചാവുന്നില്ല.

ജഗന്നാഥന്‍: അപ്പൊപ്പിന്നെ ആരാ സാര്‍ ‍.... എന്‍റെ മോളെ..... (കയ്യിലിരുന്ന പാസ്പോര്‍ട്ട് വഴുതി താഴെ വീണു. ആ അച്ഛന്‍റെ ശബ്ദമിടറി. ചെറിയ ഒരു ഗദ്ഗദം പതിയെ കരച്ചിലിനു വഴിമാറി)

അശോക്‌: മിസ്റ്റര്‍ ജഗന്നാഥന്‍, പ്ലീസ്‌. നിങ്ങളുടെ ഒരു സഹകരണമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.

ജഗന്നാഥന്‍: (കണ്ണ് തുടച്ചുകൊണ്ട്) സോറി സാര്‍ ,ഒരുപാട് ശ്രമിക്കുന്നുണ്ട്, എല്ലാരുടെയും മുന്നില്‍ ഒന്ന് അഭിനയിച്ച് നില്‍ക്കാന്‍. പക്ഷെ....

അശോക്‌: ഒരു ഫൗള്‍പ്ലേ നടന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടിയെ റേപ്പ്‌ ചെയ്തതും കൊലപാതകത്തിനും പിന്നില്‍ മറ്റൊരാള്‍ തന്നെയാണ്. സംഭവം കണ്ട ശിവദാസമേനോനെ അടിച്ചു വീഴ്ത്തി പ്രതി രക്ഷപ്പെട്ടതായിരിക്കണം. മുന്നില്‍ കണ്ട കാഴ്ച്ചയുടെ ഷോക്കിലാവും അദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ്‌ ഉണ്ടായതും.

ജഗന്നാഥന്‍: അച്ഛന് അവളെ ജീവനായിരുന്നു. ആകെയുള്ള പേരക്കുട്ടിയായിരുന്നല്ലോ...

ശരത്: അപ്പൊ MLA കൃഷ്ണദാസിന് കുട്ടികളില്ലേ?

ജഗന്നാഥന്‍: ഇല്ല, അവന് മക്കളില്ല.

അശോകും ശരത്തും പരസ്പരം നോക്കുന്നു.

അന്‍വര്‍ ‍: മോള്‍ക്ക്‌ വല്ല പ്രണയബന്ധവും ഉണ്ടായിരുന്നതായിട്ട് അറിവുണ്ടോ?

ജഗന്നാഥന്‍: ഇല്ല സാര്‍ . അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവള്‍ പറഞ്ഞേനെ. മാത്രവുമല്ല, മൂന്നു മാസം മുന്‍പാ ഞാന്‍ അവസാനം നാട്ടില്‍ വന്നത്. അന്ന് അവള്‍ക്ക് ചില കല്യാണാലോചനകള്‍ നടത്തുകയും ചെയ്തതാ. അതിലൊക്കെ അവള്‍ എതിര്‍പ്പ് കാണിച്ചില്ലെന്ന് മാത്രവുമല്ല, താല്‍പര്യവുമായിരുന്നു.

ഇടയ്ക്ക് ലാന്‍റ്ഫോണ്‍ റിംഗ് ചെയ്യുന്നു.


ജഗന്നാഥന്‍: excuse me sir, ഞാനാ ഫോണ്‍ ഒന്ന്...

അശോക്‌: അതിനെന്താ... എടുത്തോളൂ.

ഫോണ്‍ എടുക്കാന്‍ പോകുന്ന ജഗന്നാഥന്‍. താഴെ കിടക്കുന്ന പാസ്പോര്‍ട്ട് എടുത്തൊന്ന്‍ നിവര്‍ത്തി നോക്കി ടീപ്പോയിലേക്ക് വയ്ക്കുന്ന അശോക്‌.
അല്പ്പസമയത്തിനുള്ളില്‍ ഫോണ്‍ വച്ച് ജഗന്നാഥന്‍ തിരികെ വരുന്നു.

അശോക്‌: പാസ്പോര്‍ട്ട് എക്സ്പയര്‍ ആവാന്‍ ഒരു മാസം കൂടിയേ ഉള്ളല്ലേ?

ജഗന്നാഥന്‍: അതെ സാര്‍ ‍. പക്ഷെ ദുബായിലേക്ക് തിരികെ പോയാല്‍ പിന്നെ ഒന്നിനും സമയം കിട്ടില്ല. ഇതിനിടയില്‍ വൈഫിന്‍റെ വിസയുടെ കാര്യവും നോക്കണം. ഇനി അവളെ ഇവിടെ നിര്‍ത്തുന്നില്ല. എങ്ങനാ ഒറ്റയ്ക്കിവിടെ. മാത്രവുമില്ല ഒരുകൂട്ടം അസുഖവുമുണ്ട്. ആരെങ്കിലും നിര്‍ബന്ധിക്കാതെ മരുന്നൊന്നും കഴിക്കുകയും ഇല്ല.

അശോക്‌: അത് പറഞ്ഞപ്പോഴാ. ഞങ്ങള്‍ക്ക് മിസിസ്സിനെ ഒന്ന് കാണണം. ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്.

ജഗന്നാഥന്‍: അതിനെന്താ സാര്‍ ‍, വിളിക്കാം. കിടക്കുവാ.

ഉള്ളിലേക്ക് പോയ ജഗന്നാഥന്‍, ആകെ ക്ഷീണിതയായ ശ്രീകലയെ പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നു. പോലീസുദ്യോഗസ്ഥരെ കണ്ട കലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.


അശോക്‌: ക്ഷമിക്കണം, ഈ അവസ്ഥയില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ . അന്ന്... അതായത് സംഭവം നടക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ കണ്ടിരുന്നു. എവിടെ പോയതാ?

കല: എന്‍റെ വീട്ടില്‍ (വിങ്ങുന്നു)

അശോക്‌: പ്രത്യേകിച്ച്....

കല: അച്ഛന് ഒരാക്സിഡന്‍റ് പറ്റിയിട്ട്. (കരയുന്നു)

ജഗന്നാഥന്‍: സാര്‍ ‍, അവള്‍ക്കു നല്ല സുഖമില്ല. ഒരുപാട് സ്ട്രെയിന്‍ ചെയ്യരുതെന്ന് ഡോക്റ്ററും പറഞ്ഞിട്ടുണ്ട്. ചോദിക്കാനുള്ളത് എന്നോട് ചോദിച്ചാല്‍ ‍....

അശോക്‌: ഏയ്‌, no problem. Let her take rest.

കലയെ വേലക്കാരി ശാന്ത വന്നു കൂട്ടിക്കൊണ്ടു പോകുന്നു.

അശോക്‌: മിസ്റ്റര്‍ ജഗന്നാഥന്‍, മുകളിലത്തെ മുറി ഞങ്ങള്‍ക്കൊന്നു കാണണം.

ജഗന്നാഥന്‍: പിന്നെന്താ.... നിങ്ങള്‍ ചെന്നോളൂ. നാളെയും മറ്റന്നാളും ഒക്കെ അവധിയാ. പാസ്പോര്‍ട്ടിന്‍റെ കാര്യത്തിന് ഇന്ന് പോകാന്‍ പറ്റിയിരുന്നെങ്കില്‍ ‍....

അശോക്‌: why not? ജഗന്നാഥന്‍ പൊയ്ക്കോളൂ. ഞങ്ങള്‍ക്ക് കുറച്ചു പരിപാടികള്‍ കൂടി ബാക്കിയുണ്ട്.

ജഗന്നാഥന്‍: താങ്ക്യൂ സാര്‍ ‍. (ഒരു പേപ്പര്‍ എടുത്ത് എന്തോ എഴുതിക്കൊണ്ട്) സാര്‍ ഇതാണ് എന്‍റെ നമ്പര്‍ ‍. എന്തെങ്കിലും ഉണ്ടെങ്കില്‍ ഇതില്‍ വിളിച്ചാ മതി.

പേപ്പര്‍ അശോകിന് നല്‍കിക്കൊണ്ട് പോകുന്ന ജഗന്നാഥന്‍. സ്റ്റെയര്‍ കേസ്‌ കയറി മുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍

മുകളിലെ മുറി തുറന്ന് കാര്യങ്ങള്‍ വിവരിക്കുന്ന ശരത്. മുറിയില്‍ നിന്നും പുറത്തു കടന്നുകൊണ്ട്...


ശരത്: സാര്‍ , മുകളില്‍ ആകെ ഈ ഒരു മുറിയേ ഉള്ളൂ. ബാത്ത് അറ്റാച്ച്ഡാണ്‌.

മുറിക്ക് പുറത്ത്, എതിര്‍ വശത്തുള്ള മറ്റൊരു വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുന്ന ശരത്.


ശരത്: സാര്‍ ഇവിടെ വസ്ത്രങ്ങളും മറ്റും അലക്കി ഇടുന്ന സ്ഥലമാ. പ്രതി അകത്തേക്കും പുറത്തേക്കും പോയിരിക്കുന്നത് ഈ ഡോര്‍ വഴിയാണ്‌. ചുടുകട്ടയുടെ മൊഴി പ്രകാരം ഈ രണ്ടു വാതിലുകളും സംഭവ ദിവസം തുറന്നാണ് കിടന്നിരുന്നത്. ഇവിടെ നിന്നും സണ്‍ഷേഡ് വഴി താഴത്തെ മതിലിലേക്കിറങ്ങി പോയി എന്നാണ്‌ അവന്‍ പറയുന്നത്. കയറിയതും അങ്ങനെ തന്നെ.

അശോക്‌: ഉം... മൈക്കിളേ, താന്‍ താഴെ ചെന്ന് ആ വേലക്കാരിയെ ഒന്നിങ്ങ് വരാന്‍ പറഞ്ഞേ...

മൈക്കിള്‍ താഴേക്ക് പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ ശാന്തയുമായി തിരികെ വന്നു. പോലീസുകാരെ കണ്ട് ശാന്ത ആകെ വിയര്‍ക്കുന്നു.

അന്‍വര്‍ : നിങ്ങള്‍ എന്തിനാ ഇങ്ങനെ ഭയക്കുന്നെ? ങേ..?

ശാന്ത: എന്‍റെ പോന്നു സാറേ.. എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ... നല്ല സുഖമില്ലാത്തതാ. എനിക്കറിയാവുന്നതെല്ലാം ഈ സാറിനോട്‌ അന്ന് തന്നെ പറഞ്ഞിട്ടുള്ളതാ.

അശോക്‌: ഹാ... ശാന്തയെ വിളിച്ചത് പേടിപ്പിക്കാനാണെന്ന് ആരാ പറഞ്ഞത്? ഒരു കാര്യം ചോദിച്ചറിയാനല്ലേ...

ശാന്ത: എന്താ സാറെ...

അശോക്‌: ദേ... ഈ വാതില്‍ പൂട്ടാറില്ലേ?

ശാന്ത: ഇല്ല സാറേ... അത് ചാരാറേയുള്ളൂ. അതിന്‍റെ പൂട്ട്‌ വീഴത്തില്ല.

അശോക്‌: പുറത്തു നിന്ന് ഒരാള്‍ക്ക്‌ സുഖമായി അകത്ത് കടക്കാന്‍ പാകത്തിനുള്ളതായിട്ടും എന്താ ഇത് നന്നാക്കാതിരുന്നത്?

ശാന്ത: അതിപ്പൊ... എനിക്കറിയല്ല. അല്ലെങ്കിത്തന്നെ പുറത്തുള്ളവര്‍ക്ക് ആര്‍ക്കും അറിയില്ലല്ലോ സാറേ പൂട്ട്‌ കേടാണെന്ന്.

അന്‍വര്‍: നിങ്ങള്‍ പുറത്തുള്ളതല്ലേ... എന്നിട്ട് നിങ്ങള്‍ക്ക് അറിയില്ലേ? എന്തേ അങ്ങനെയല്ലേ ശാന്തേ....?

ശാന്ത ഞെട്ടി ഓരോരുത്തരുടെയും മുഖത്ത് നോക്കുന്നു.

അശോക്‌: ഉം... ശരി. ശാന്ത പൊയ്ക്കോ.

സാരിയുടെ തലപ്പ് കൊണ്ട് മുഖം തുടച്ച്, പരിഭ്രമിച്ച് ശാന്ത താഴേക്ക് പോയി.

അശോക്‌: ശരത്, എന്തൊക്കെയായിരുന്നു ഡോഗ് സ്ക്വാഡിന്‍റെ ഫൈന്‍ഡിംഗ്സ്?

ശരത്: ഡോഗ്... ഈ കാണുന്ന മതിലിനപ്പുറത്തുള്ള പറമ്പ് വഴി ഒരു 300 മീറ്റര്‍ മാറിയുള്ള റോഡിലാ ചെന്ന് നിന്നത്.

അശോക്‌: ശരത്തേ, നമുക്കൊന്ന് അങ്ങോട്ട്‌ പോയാലോ? പ്രതി വന്നതും പോയതുമായ അതേ വഴിയിലൂടെ....

ശരത്: അതിനെന്താ സര്‍ ‍, പോകാം.

ഓരോരുത്തരായി സണ്‍ഷേഡ് വഴി താഴെ മതിലിനു മുകളിലേക്ക് ഇറങ്ങി. അവിടെ നിന്നും അപ്പുറത്തെ പറമ്പിലേക്കും. മറ്റുള്ളവര്‍ ‍, കാട് കയറിയ പറമ്പില്‍ ചുറ്റും നിരീക്ഷിക്കുന്നതിനിടെ ശരത് തുടര്‍ന്നു.

ശരത്: സാര്‍ ഇവിടെ ചുറ്റിനും വീടൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഈ ഭാഗത്തേക്കൊന്നും ആരും അങ്ങനെ വരാറില്ല. ഈ സ്ഥലത്തിന്‍റെ ഓണര്‍ ഇവിടത്തുകാരനും അല്ല. പിന്നെ വല്ലപ്പോഴും വന്ന്........

അശോകിന്‍റെ ശ്രദ്ധയും കണ്ണും മറ്റെന്തിലോ പതിക്കുന്നതറിഞ്ഞ്‌ ശരത് പാതി വഴിയില്‍ നിര്‍ത്തി. ഒരല്‍പം ഉള്ളിലായി കണ്ട എന്തോ ഒന്നിലേക്ക് നടന്നടുത്ത അശോകിനെ മറ്റുള്ളവര്‍ പിന്‍തുടര്‍ന്നു. ഒഴിഞ്ഞ ഒരു മദ്യക്കുപ്പിയും രക്തം പുരണ്ട, നാലായി മടക്കിയ ഒരു പേപ്പറും. കുപ്പി കാല്‍ കൊണ്ട് തട്ടി പേപ്പര്‍ എടുത്ത് നിവര്‍ത്തുന്ന അശോക്‌.


അന്‍വര്‍ ‍: സാര്‍ ‍, ഇതൊരു പ്രിസ്ക്രിപ്ഷനല്ലേ?

അശോക്‌: ഉം.. ഡോക്റ്റര്‍ അലി അഹമ്മദ്‌. MBBS,MD,DM ന്യൂറോളജിസ്റ്റ്.

മരുന്ന് കുറിച്ചിരിക്കുന്നത് ഒരു മീനാക്ഷിയമ്മയ്ക്കും. അന്‍വര്‍ , താന്‍ ഈ പ്രിസ്ക്രിപ്ഷന്‍റെ ഡേറ്റ് ഒന്ന് നോക്കിയേ...

അന്‍വര്‍ : 21/10/2010. സര്‍ , ഇത്...

അശോക്‌: അത് തന്നെ... കുന്നേറ്റുംകര കൊലപാതകം ലോകം അറിയുന്നതിന്‍റെ തലേ ദിവസം. അല്ല ശരത്, സംഭവ ദിവസം ഇവിടെയൊന്നും മേയാനിറങ്ങിയിരുന്നില്ലേ?

ശരത്: ഇല്ല സാര്‍ , അന്ന് പിന്നെ ചുടുകട്ടയുടെ പുറകെ പോകാനാ ആന്‍റണി സാര്‍ പറഞ്ഞത്.

അശോക്‌: ഈ പ്രിസ്ക്രിപ്ഷന്‍റെ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കണം. then send the original to the lab. പിന്നെ അന്‍വറും മൈക്കിളും ഒരു സ്ഥലം വരെ പോണം. you guys have a job.

എന്നിട്ട് കൂട്ടാളികളോട് എന്തോ രഹസ്യം പറയുന്ന അശോക്‌....

ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ‍...


തുടരും.....

Murder!! Part‌ 2


കഥ ഇതുവരെ....
കുന്നേറ്റുംകര M.L.A കൃഷ്ണദാസിന്റെ പിതാവും സഹോദര പുത്രിയും ഒരു രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. മൃത ദേഹങ്ങള്‍ ആദ്യം കണ്ട വേലക്കാരി ശന്തയടക്കം സംശയം തോന്നിയവരെ പോലീസ് ചോദ്യം ചെയ്തു വിട്ടയക്കുന്നു. വളരെ മാധ്യമശ്രദ്ധ നേടിയ കേസില്‍ മൃതദേഹങ്ങളുടെ അരികില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിന്റെ അടിസ്ഥാനത്തില്‍ ഒരു കുപ്രസിദ്ധ മോഷ്ട്ടാവ് പിടിയിലാവുന്നു.
തുടര്‍ന്നു വായിക്കുക.!
Murder Part - 1 ഇവിടെ വായിക്കാം
*************************************************************************************
സെക്രട്ടേറിയറ്റിലെ, ആഭ്യന്തര മന്ത്രിയുടെ ഓഫീസ്‌. വായിച്ച പത്രം മടക്കി ഡി.ജി.പി യുടെ മുന്നിലേക്ക്‌ അസ്വസ്ഥമായ മുഖഭാവത്തോടെ ഇടുന്ന ആഭ്യന്തര മന്ത്രി. അടുത്ത് സെക്രട്ടറി.

മന്ത്രി: കണ്ടില്ലെടോ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പും പോലീസും വന്‍ പരാജയം. കുന്നേറ്റുംകര കൊലപാതകക്കേസിന്‍റെ അന്വേഷണം വഴി മുട്ടുന്നു. ഒപ്പം, ആഭ്യന്തര മന്ത്രി രാജി വയ്ക്കണം എന്ന പ്രതിപക്ഷ നേതാവിന്‍റെ സ്ഥിരം കലക്ക വെള്ളത്തില്‍ മീന്‍ പിടുത്തവും.!

D.G.P: sir, please be patient. We are doing our level best.

മന്ത്രി: എന്തോന്നാടോ തന്‍റെ ബെസ്റ്റ്‌? ആ കള്ളനെ പിടിച്ചതോ?എന്നിട്ട് അയാളുടേന്ന്‍ എന്തെങ്കിലും ഒരു തുമ്പ്‌ കിട്ടിയോടോ തന്‍റെ പോലീസിന്? ബെസ്റ്റ്‌ ആണ് പോലും...

D.G.P: സര്‍ അന്ന് ഈ രമണന്‍, I mean ചുടുകട്ട രമണന്‍ ആ വീട്ടില്‍ മോഷ്ട്ടിക്കാന്‍ കയറുകയും മരിച്ച പെണ്‍കുട്ടി ധരിച്ചിരുന്ന മാലയും പാദസരവും അടക്കം ഏകദേശം ആറ് പവനോളം സ്വര്‍ണ്ണം കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയുമായിരുന്നു. വിറ്റ തൊണ്ടി ഒരു തമിഴന്‍ സ്വര്‍ണ്ണവ്യാപാരിയുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടും ഉണ്ട്. പക്ഷെ ബാക്കി സംഭവങ്ങളുമായി അയാള്‍ക്ക്‌ ബന്ധമുള്ളതായി ഇത് വരെയുള്ള ചോദ്യം ചെയ്യലില്‍ ‍.....

മന്ത്രി: ഇത് തന്നെയല്ലേ നിങ്ങള്‍ മുന്‍പും രണ്ടു മൂന്നു പ്രാവശ്യം പറഞ്ഞത്. പുതിയത് വല്ലതും ഉണ്ടോടോ? എടൊ മരണപ്പെട്ടിരിക്കുന്നത് ഒരു എംഎല്‍എ യുടെ അച്ഛനും സഹോദര പുത്രിയുമാണ്. അതും പ്രതിപക്ഷ എംഎല്‍എ യുടെ. മറ്റന്നാള്‍ സഭ കൂടാനിരിക്കുവാ. എനിക്കവിടെ പറയാന്‍ കൃത്യമായ ഒരുത്തരം വേണം. അതിനിനി ഏതു ദേവേന്ദ്രനെ കൊണ്ട് വന്ന് അന്വേഷിപ്പിക്കണമെങ്കിലും പ്രശ്നമല്ല. സംഭവം കഴിഞ്ഞിട്ട് ഇന്ന് നാല് ദിവസമായി. ഇതിനൊരു സൊല്യൂഷന്‍ എത്രയും പെട്ടന്ന് വേണം.

D.G.P: സര്‍ സത്യത്തില്‍ അങ്ങനെ ഒരു ഓപ്ഷനുമായാണ് ഞാനും വന്നത്. അല്ല, ഓപ്ഷനല്ല; ഈ കേസിന് ഒരുപക്ഷേ അയാള്‍ തന്നെയാണ്- the better choice!!

മന്ത്രി: അതാരാടോ?
D.G.P: sir, DYSP അശോക് പ്രഭാകര്‍ . ഏറ്റെടുത്ത ഇന്‍വെസ്റ്റിഗേഷന്‍സില്‍ 100% clear record.

സെക്രട്ടറി: ഓ... അശോക് പ്രഭാകര്‍ ... ഞാനറിയും അയാളെ. പക്ഷെ ആളിപ്പോ ട്രാഫിക്കിലല്ലേ?

D.G.P: അതെ.അയാള്‍ക്കൊരു സത്യമുണ്ട്, രീതിയുണ്ട്. അത് വിട്ട് അയാള്‍ ഒന്നും ചെയ്യില്ല. അതൊക്കെ കൊണ്ട് തന്നെയായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ ഭരണ സമയത്ത് ആരൊക്കെയോ ചേര്‍ന്ന് അയാളെ ട്രാഫിക്‌ അഡ്മിനിസ്ട്രേഷനിലേക്ക് തട്ടിയത്.

മന്ത്രി: ഒടുക്കം വെളുക്കാന്‍ തേച്ചത് പാണ്ടാവോടോ?

D.G.P: no sir. am sure, it will work.

മന്ത്രി: OK. if you are that much confidant, I don’t have any objection. പേപ്പര്‍ വര്‍ക്കുകള്‍ എന്തൊക്കെയാണെന്ന് വച്ചാല്‍ ഇന്ന് തന്നെ തീര്‍ക്കണം. I need him back as earliest as possible. അശോക് പ്രഭാകര്‍ DYSP – law and order..!!

D.G.P: sure! Thank you sir.

*************************************************************************************

ഒരു ഉള്‍നാടന്‍ പ്രദേശത്തെ കളരിത്തറ, അടവുകള്‍ പയറ്റുന്ന അഭ്യാസികള്‍ , ഉറുമിയും വാളും പരിചയും ഒക്കെ ചേര്‍ന്നൊരുക്കുന്ന ഘനഗംഭീര ശബ്ദം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം. പയറ്റില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന, ഒരു തെളിഞ്ഞ അഭ്യാസി. കഴുത്തില്‍, ഇളകിയാടുന്ന രുദ്രാക്ഷം കോര്‍ത്ത സ്വര്‍ണ്ണമാല. പിന്നിലായുള്ള പടിക്കെട്ടിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിക്കുമ്പോള്‍ അതിലെക്കൊന്നു നോക്കി, വീണു കിടക്കുന്ന എതിരാളിയെ കൈത്താങ്ങില്‍ എഴുന്നേല്‍പ്പിച്ച് തോളില്‍ തട്ടി വിട്ടു കൊണ്ട് അയാള്‍ ചെന്ന് ഫോണ്‍ എടുക്കുന്നു.

“yes , ashok hear”

മറുതലയ്ക്കല്‍ നിന്നുള്ള സംഭാഷണം കേള്‍ക്കുമ്പോള്‍ അശോകിന്‍റെ ശബ്ദം കൂടുതല്‍ ഗൗരവമുള്ളതാവുന്നു.

അശോക്‌: സര്‍ ആക്ച്വലി ഞാന്‍ രണ്ടു ദിവസം ലീവിലാ..... നോ സര്‍ നോ പ്രോബ്ലം ഞാന്‍ ലീവ് ക്യാന്‍സല്‍ ചെയ്തോളാം. Sure sir, I will be there in the morning. Thank you sir, thanks a lot.

ഫോണ്‍ കട്ട് ചെയ്ത് എന്തോ ആലോചിക്കുന്ന അശോക്‌. പിന്നില്‍ നിന്നും കളരിയാശാന്‍ സത്യപാലന്‍
.

സത്യപാലന്‍: അശോകാ... ശുഭ വാര്‍ത്തയാണ് അല്ലെ...? ആരായിരുന്നു?

അശോക്‌: the great director general of kerala police, ജോസഫ്‌ മാത്യൂ. കുന്നേറ്റുംകര കൊലക്കേസിന് പുതിയ അന്വേഷണ സംഘം. DYSP അശോക് പ്രഭാകറിന്‍റെ നേതൃത്വത്തില്‍. അതേ സത്യപാല്‍ജീ എന്നെ തിരികെ വിളിച്ചിരിക്കുന്നു.

സത്യപാലന്‍: ഭഗവാനേ.... എനിക്കുറപ്പായിരുന്നെടോ ഇങ്ങനെ ഒരവസരം തനിക്ക് വിദൂരമല്ലെന്ന്. എല്ലാം നല്ലതിന്. അങ്ങനെ കാണണം. പോയി വാ.

സത്യപാലന് കൈ കൊടുത്ത് കുറച്ചു മാറി പാര്‍ക്ക്‌ ചെയ്തിരുന്ന ടൊയോട്ട പ്രാഡോയിലേക്ക് നടന്നടുക്കുന്ന അശോക്. നെഞ്ചത്ത് കൈ വച്ച് കണ്ണടച്ചുകൊണ്ട് പ്രാര്‍ഥിക്കുന്ന സത്യപാലന്‍......


അടുത്ത പ്രഭാതം........


D.G.P യുടെ ഓഫീസിനു മുന്നില്‍ വന്നുനില്‍ക്കുന്ന പ്രാഡോ. ഓഫീസ്‌ മുറിയിലേക്ക് എത്തി ഡോറില്‍ മുട്ടിക്കൊണ്ട്......


അശോക്‌: May I come in sir?

D.G.P: yes, come in….

ഉള്ളിലേക്ക് കടന്ന് ഡി.ജി.പി യെ സല്യൂട്ട് ചെയ്യുന്ന അശോക്‌. അശോകിനെ കണ്ട് വാച്ചിലേക്ക് നോക്കുന്ന ഡി.ജി.പി.


D.G.P: വാടോ.... തന്‍റെ ആ ടൈമിങ്ങിന് ഇപ്പോഴും മാറ്റമൊന്നുമില്ലല്ലേ?

അശോക്‌: അത് പിന്നെ സര്‍ ....

D.G.P: ഉം... താനിരിക്ക്.

ഒരു എന്‍വലപ്പ് എടുത്ത് അശോകിന് നല്‍കിക്കൊണ്ട്


D.G.P: ദേ, തന്നെ തിരികെ ലോക്കല്‍ പോലീസിലേക്ക് നിയമിച്ചു കൊണ്ടുള്ള ഉത്തരവ്. Take it as a chance to prove yourself. പിന്നെ, ഈ കേസില്‍ ആരൊക്കെ തന്നെ അസിസ്റ്റ് ചെയ്യണം എന്ന് തനിക്ക് തീരുമാനിക്കാം.

അശോക്‌: thank you sir. ഈ കേസിനെ പറ്റാവുന്ന തരത്തില്‍ ഞാന്‍ ഒന്ന് സ്റ്റഡി ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഡീറ്റയില്‍ഡായിട്ടല്ല. എന്നാലും ഈ ഇന്‍വെസ്റ്റിഗേഷന്‍റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സി.ഐ ശരത്, അയാള്‍ക്ക്‌ ഒരുപക്ഷെ ഈ കേസില്‍ ഒരുപാട് കൊണ്ട്രിബ്യൂട്ട് ചെയ്യാന്‍ കഴിഞ്ഞേക്കും. പിന്നെ എന്‍റെ എല്ലാ കേസുകളിലും എന്നെ അസിസ്റ്റ് ചെയ്ത സബ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ & ഹെഡ്‌ കോണ്‍സ്റ്റബിള്‍ മൈക്കിള്‍ . Sir if you don’t mind, I will submit their details. ഇവര്‍ മതി. ഇവരായിരിക്കും സര്‍ എന്‍റെ ടീം.

D.G.P: Done!! Go ahead. You can have them with you. And wish you all the success man‍.!!

അശോക്: thank you sir.

D.G.P ക്ക് കൈ കൊടുത്ത്, സല്യൂട്ട് ചെയ്ത് അശോക്‌ തിരികെ പോകുന്നു.


*********************************************************************************************************

ആളൊഴിഞ്ഞ ഒരു മൈതാനം. ആരെയോ പ്രതീക്ഷിച്ച് വണ്ടിയിലിരിക്കുന്ന അശോകും അന്‍വറും മൈക്കിളും. അവരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വന്നു നില്‍ക്കുന്ന പോലീസ്‌ ജീപ്പ്. യൂണിഫോമില്‍ പുറത്തിറങ്ങുന്ന സി.ഐ ശരത്. ശരത്തിനെ കണ്ട മൂവര്‍ സംഘം വണ്ടിയില്‍ നിന്നും പുറത്തേക്കിറങ്ങുന്നു. ശരത്തിന് കൈ കൊടുത്ത് ബാക്കി രണ്ടു പേരെയും പരിചയപ്പെടുത്തുന്ന അശോക്‌.

ശരത്: സര്‍ ഇങ്ങോട്ട് വരാന്‍ പറഞ്ഞത്....

അശോക്‌: ഏയ്‌.. nothing. Just for a change. ഒരു പക്ഷെ ശരത്ത് അറിഞ്ഞിട്ടുള്ളതോ പരിചയിച്ചിട്ടുള്ളതോ ആയ ഒരു regular style of investigation ആയിരിക്കില്ല ഇത്.

ശരത്: സന്തോഷമുള്ള കാര്യമാണ് സര്‍ . അല്ലെങ്കിലും ഒരു ചേഞ്ച്‌ ആര്‍ക്കാ ഇഷ്ട്ടമല്ലാത്തത്?

ബാക്കിയുള്ളവര്‍ ചിരിക്കുന്നു.

അശോക്‌: ok sarath, good spirit and good start too. So… lets come back to the matter. കുന്നേറ്റുംകര ഇരട്ടക്കൊലപാതകം- എന്ത്? എങ്ങനെ?

ശരത്: സര്‍ ഈ കേസിന് ഇനി ഇരട്ടക്കൊലപാതകം എന്ന പേര് ചേരുമെന്ന് തോന്നുന്നില്ല. കാരണം, മരിച്ച രണ്ടുപേരില്‍ ഒരാള്‍‍....

അശോക്‌: മരിച്ചത് ഹാര്‍ട്ട് അറ്റാക്ക്‌ മൂലമാണെന്ന്. അല്ലെ?

ശരത്: അതെ സര്‍

അശോക്‌: അങ്ങനെ അങ്ങ് തീരുമാനിക്കാന്‍ വരട്ടെ. മെഡിക്കല്‍ സയന്‍സിന് മഷിയിട്ടു നോക്കിയാലും കണ്ടു പിടിക്കാന്‍ പറ്റാത്ത രീതിയില്‍ പണി ചെയ്യാന്‍ അറിയുന്ന പ്രൊഫഷണലുകള്‍ ഉള്ള കാലമാണ് ശരത്തേ....

ശരത്: സോറി സര്‍

അശോക്‌: hey... come on man… ഞാന്‍ ഒരു ചാന്‍സ്‌ പറഞ്ഞതല്ലേ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതല്ലാതെ മറ്റെന്തെങ്കിലും, something suspicious…?

ശരത്: sir, yes. ഈ മരിച്ച കുട്ടി, മരണ കാരണമോ അമിതമായ അളവിലോ അല്ലെങ്കിലും സ്ലീപിംഗ് പില്‍സ് പോലെ എന്തോ കഴിച്ചിരുന്നു. പക്ഷെ അത് നേരിട്ടല്ല ഭക്ഷണത്തിലോ മറ്റോ കലര്‍ത്തിയാവണം എന്നാണ് ഡോക്റ്റര്‍ പറഞ്ഞത്.

അന്‍വര്‍: അതെന്താ ഭക്ഷണത്തിലൂടെ ആണെന്ന് ഡോക്റ്റര്‍ ഇത്ര ഉറപ്പിച്ചു പറയാന്‍?

അശോക്‌: ഡോസേജില്‍ വന്ന വ്യതാസം തന്നെ. ഒരാള്‍ ഒരു ടാബ്ലറ്റ് നേരിട്ട് കഴിക്കുന്നതും, ജ്യൂസിലോ ഭക്ഷണത്തിലോ കലര്‍ത്തി കഴിക്കുന്നതും തമ്മില്‍ കണ്‍സ്യൂം ചെയ്യപ്പെടുന്ന ഡോസേജിന്‍റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകും. For example.. ഈ കുട്ടിയുടെ കാര്യത്തില്‍ തന്നെ, കഴിച്ചതോ കഴിപ്പിച്ചതോ ആവട്ടെ, രണ്ടു ടാബ്ലറ്റുകള്‍ ഭക്ഷണത്തില്‍ പൊടിച്ചു ചേര്‍ത്തിട്ട് അവസാനം ആ ഭക്ഷണം മുഴുവന്‍ അവള്‍ കഴിച്ചില്ലെങ്കില്‍ ...? അഥവാ കഴിക്കാന്‍ ആ കുട്ടിക്ക് പറ്റിയില്ലെങ്കില്‍ ...‍?

അന്‍വര്‍ : ഉള്ളിലെത്തിയിരിക്കുന്ന ഡോസേജില്‍ വ്യത്യാസം ഉണ്ടാകും സര്‍

അശോക്‌: സിമ്പിള്‍ ലോജിക്‌.! ശരത്, എന്നിട്ട്...

ശരത്: സര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ്‌ സര്‍ജന്‍ അന്നേ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ഈ പെണ്‍കുട്ടി, മരണത്തിനു മുന്‍പോ പിന്‍പോ സെക്ഷ്വലി യൂസ് ചെയ്യപ്പെട്ടിരുന്നു. അതിന്‍റെ പരിശോധനാ ഫലം ചുടുകട്ട രമണന് എതിരാണെങ്കില്‍ ചിത്രം പൂര്‍ണമാകും സര്‍

അശോക്‌: (ഒന്നാലോചിച്ചുകൊണ്ട്) നോ ശരത്, ഈ ചിത്രം അങ്ങനെ പൂര്‍ണമാവില്ല. ശരത് ഇപ്പോഴും മറന്നു പോയ ഒരു കാര്യമുണ്ട്. കട്ടിലിന്‍റെ പടിയില്‍ കണ്ട blood stain. അത് ഈ മരണപ്പെട്ടവരുടെയോ ചുടുകട്ടയുടെയോ അല്ലെങ്കില്‍?

അന്തംവിട്ട് പരസ്പരം നോക്കുന്ന ശരത്തും, അന്‍വറും, മൈക്കിളും.

മൈക്കിള്‍: സാര്‍ അതവരുടെ അല്ലെങ്കില്‍....

അശോക്‌: (ചിരിച്ച്‌ കൊണ്ട്) അല്ലെങ്കില്‍ പ്രശ്നമാണ് മൈക്കിളേ. ഈ കേസിന്‍റെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് അതിലൂടെയാവും. അങ്ങനെയായാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ. കുന്നേറ്റുംകര കൊലക്കേസില്‍ ഇത് വരെ ഇല്ലാതിരുന്ന ഒരു പുതിയ വ്യക്തി കൂടി പ്രതി ചേര്‍ക്കപ്പെടും. പക്ഷേ അതുറപ്പിക്കാന്‍ നമ്മള്‍ ഫോറന്‍സിക്ക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌ വരുന്ന വരെ വെയ്റ്റ്‌ ചെയ്യേണ്ടി വരും.

തുടരും....

Murder!!! (Part - 1 )


സമയം പുലര്‍ച്ചെ 5:15

ഇരുട്ടിന്‍റെ നിഗൂഢതയില്‍ നിന്നും മറ്റൊരു ദിനത്തിന്‍റെ പ്രകാശത്തിലേക്ക്, വലിയ ഒരു ഇരുനില വീട് തെളിഞ്ഞു വരുന്നു. റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലായുള്ള ആ വീട്ടിലേക്ക് ഗേറ്റ് തുറന്ന് സൈക്കിള്‍ ചവിട്ടി വരുന്ന കറവക്കാരന്‍ വേലു. സൈക്കിള്‍ വീടിന്‍റെ ഒരു വശത്ത് സ്റ്റാന്‍ഡിട്ട് ഷര്‍ട്ടൂരി ഹാന്‍ഡിലില്‍ തൂക്കി അയാള്‍ തൊഴുത്തിലേക്ക്.....

വീണ്ടും ഗേറ്റ് തുറക്കപ്പെട്ടു. ഇത്തവണ വേലക്കാരി ശാന്തയാണ്. നേരെ വീടിനു പുറകിലേക്ക് പോയ ശാന്ത അടുക്കളയുടെ വാതിലിന്‍റെ പൂട്ട്‌ തുറന്ന് ഉള്ളിലേക്ക് കയറി. തലേന്നത്തെ എച്ചില്‍ പത്രങ്ങള്‍ ഓരോന്നായി കഴുകാന്‍ തുടങ്ങിയ ശാന്ത ചിക്കന്‍ കറിയുടെ ബാക്കി കണ്ട് സ്വയം പറയുന്നു
– “അപ്പൊ കലക്കൊച്ച് ഇന്നലെ കോഴിക്കറി വച്ചോ? ഇറച്ചി കൈ കൊണ്ട് തൊടാത്ത കൊച്ചാണല്ലോ”
പെട്ടെന്ന് പുറത്ത് പാത്രം കൊണ്ട് വയ്ക്കുന്ന ശബ്ദം കേട്ട് ശാന്ത അങ്ങോട്ട്‌ എത്തി നോക്കുന്നു...

ശാന്ത: ങാ... വേലുവണ്ണനാ...

വേലു: പിന്നെ...ശാന്തേ, കലക്കുഞ്ഞ്‌ എണീറ്റാ? എന്‍റെ ശമ്പളം പറ്റിയാ ഒന്ന് തന്നേക്കാന്‍ പറ. മാസം തീരാന്‍ രണ്ടൂസം കൂടയുണ്ട്. ഒരത്യാവശ്യം. അതാ.

ശാന്ത: കൊച്ച് എഴുന്നേറ്റില്ലെന്ന് തോന്നുന്നു വേലുവണ്ണാ. ഞാന്‍ ഒന്ന് നോക്കട്ടെ.
ശാന്ത വീടിനുള്ളിലേക്ക് പോയി. ഹാളില്‍ എത്തിയപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു. ചുറ്റിനും ഒന്ന് നോക്കിയിട്ട് അവര്‍ ഫോണ്‍ എടുത്തു.

“ഹലോ... ആരാ? ങേ കലക്കൊച്ചോ!! കൊച്ചിത് എവിടുന്നാ? ആണോ? അയ്യോ എന്ത് പറ്റിയതാ? ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ? ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഇല്ല എഴുന്നേറ്റിട്ടില്ല. ങാ... ശരി. ങാ. പറയാം. ശരി”

“ശാരി മോളേ... ശാരി മോളേ...” ഫോണ്‍ കട്ട് ചെയ്ത്‌ സ്റ്റെയര്‍കേസ്‌ കയറുന്നതിനിടെ ശാന്ത വിളിച്ചു.

“മോളേ... ശാരി മോളേ... ഓ... ഈ പെങ്കൊച്ച് ഇതെന്തുറക്കാ? മോളേ...” – മുറിയുടെ വാതിലില്‍ മുട്ടി അവര്‍ വീണ്ടും വിളിച്ചു. മറുപടിയില്ലാതായപ്പോള്‍ അവര്‍ വാതില്‍ മെല്ലെ തുറന്നു. ഉള്ളിലേക്ക് നോക്കിയ അവരുടെ മുഖം വലിഞ്ഞു മുറുകി, കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ. ഉള്ളിലെ കാഴ്ച്ച ഏല്‍പ്പിച്ച ഞെട്ടലില്‍ നിലവിളിച്ചു കൊണ്ട് അവര്‍ താഴേക്ക് ഓടി. നിലവിളി കേട്ട് പുറത്ത് നിന്നും വേലു ഉള്ളിലേക്ക് വന്നു. പേടിച്ച് നിലവിളിച്ച് പടിയിറങ്ങി വരുന്ന ശാന്തയോട്-

വേലു –“എന്താ ശാന്തേ.. എന്ത് പറ്റി?”

ശാന്ത: (ഏങ്ങിക്കൊണ്ട്) “വേലുവണ്ണാ... അവിടെ... മുകളില്... എന്‍റെ ദൈവങ്ങളേ എനിക്ക് വയ്യേ... നമ്മുടെ ശാരി മോളും മേനോന്‍ അദ്ദേഹവും അവിടെ...”

(കേട്ട പാടേ വേലു മുകളിലേക്ക് കുതിച്ചു)..........

************************************************************************************************

സമയം രാവിലെ 10 മണി.

ആ വീടിനു ചുറ്റും വന്‍ ജനക്കൂട്ടം. പോലീസ്‌ വാഹനങ്ങള്‍. മൊബൈല്‍ ഫോണുകളില്‍ ആളുകളുടെ ചലപില സംസാരം. ഒരു വശത്തു പത്രക്കാരും,ചാനലുകാരും അവരുടെ വാഹനങ്ങളും. ആ തിരക്കുകള്‍ക്കിടയിലേക്ക് വന്നു നില്‍ക്കുന്ന അംബാസഡര്‍ കാര്‍. അതിന്‍റെ മുന്‍വശത്ത്‌ ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു- MLA.!


ഡോര്‍ തുറന്ന്, വിതുമ്പുന്ന ചുണ്ടുകളും കലങ്ങിയ കണ്ണുകളുമായി പുറത്തേക്കിറങ്ങുന്ന ഖദര്‍ധാരി. അയാളുടെ ചുറ്റിനും കൂടിയ പത്ര പ്രവര്‍ത്തകരെ പോലീസ്‌ തള്ളി നീക്കി. മുന്നില്‍ നിന്ന സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററെ നോക്കി വിതുമ്പിക്കൊണ്ട് അയാള്‍ ചോദിച്ചു –
“എന്താടോ ശരത്തേ ഞാന്‍ കേട്ടത്? എന്താടോ സംഭവിച്ചത്?”

ശരത്: സാര്‍ ... അത്... സാര്‍ വരൂ.
MLA യെയും കൂട്ടി ശരത് മുകളിലത്തെ മുറിയിലെത്തുന്നു. അവിടെ – മുറിയിലെ ഫാനില്‍ ചുരിദാറിന്‍റെ ഷോള്‍ കെട്ടി, തൂങ്ങിയ നിലയില്‍ ശാരിക എന്ന 19 കാരി. താഴെ മുറിയുടെ വാതിലിനോടു ചേര്‍ന്ന് രക്തത്തില്‍ കുളിച്ച്, ശാരികയുടെ മുത്തച്ഛന്‍ ശിവദാസ മേനോന്‍.!! മുറിയില്‍ തിരച്ചില്‍ നടത്തുന്ന പോലീസ് കാരും ഫിംഗര്‍പ്രിന്‍റ് വിദഗ്ദ്ധരും. ഒരു തേങ്ങലോടെ MLA കൃഷ്ണദാസ്‌ അടുത്തുണ്ടായിരുന്ന കസേരയിലേക്ക് ചാഞ്ഞു.

ശരത്: സാര്‍ DYSP ആന്‍റണി സാര്‍ വന്നിട്ട് ബോഡി ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. I think, he is on the way. With in half an hour, ഡോഗ് സ്ക്വാഡും എത്തും.


പുറത്ത്, ക്യാമറയെ ഫെയ്സ് ചെയ്തുകൊണ്ട് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ - “മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ദാരുണമായ വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്ന് കുന്നേറ്റുംകര ഉണര്‍ന്നത്. കുന്നേറ്റുംകര MLA കൃഷ്ണദാസിന്‍റെ പിതാവും ജേഷ്ഠപുത്രിയും സ്വന്തം വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നു. സംഭവം കൊലപാതകം തന്നെയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്‌. സംഭവ സ്ഥലത്തു നിന്നും ക്യാമറാമാന്‍ ഹരീഷ് തൊടുപുഴക്കൊപ്പം ഷാജി മുള്ളൂക്കാരന്‍- ഏഷ്യാനെറ്റ്‌ ന്യൂസ്.....


DYSP ആന്‍റണിയുടെ വാഹനം വരുന്നത് കണ്ട് പത്രപ്രവത്തകര്‍ അങ്ങോട്ട്‌ അടുക്കുന്നു. ഡോര്‍ തുറന്നിറങ്ങുന്ന തടിച്ച ശരീരക്കാരനായ ആന്‍റണി അവരെ ഒഴിവാക്കാന്‍ ശ്രമിച്ചു
– “പ്ലീസ്‌.. നിങ്ങള്‍ ഞങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കൂ. ഇപ്പൊ ഒന്നും പറയാറായിട്ടില്ല. ഇത്രയും പറഞ്ഞ് അയാള്‍ വീടിനുള്ളിലേക്ക് കയറിപ്പോയി. സല്യൂട്ട് ചെയ്തു നില്‍ക്കുന്ന ശരത്തിനെയും മറ്റു പോലീസുകാരെയും കൈ ഒന്നുയര്‍ത്തിക്കാട്ടി മുറിയിലേക്ക് കയറുന്ന ആന്‍റണി മൃതശരീരങ്ങളെ നോക്കി തോപ്പിയൂരുന്നു. മുറി മൊത്തത്തില്‍ ഒന്ന് നോക്കി പുറത്തേക്കിറങ്ങുമ്പോള്‍ ശരത് അയാളെ അനുഗമിക്കുന്നു.

ആന്‍റണി: എന്താടോ വല്ലതും തടഞ്ഞോ?

ശരത്: സാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കെട്ടി തൂക്കിയതാവാന്‍ തന്നെയാണ് സാധ്യത. പക്ഷെ ശരീരത്തില്‍ ഒന്നും അങ്ങനെ ബലപ്രയോഗം നടന്നതായി പുറമേ കാണുന്നില്ല.പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഏഴെട്ടു പവനോളം സ്വര്‍ണ്ണം നഷ്ട്ടമായിട്ടുണ്ട്. പിന്നെ കെളവന്‍റെ തലയ്ക്ക് എന്തോ കൊണ്ട് നല്ല അടി കിട്ടിയിട്ടുണ്ട്. വല്ല കമ്പിയോ, സ്പാനറോ അങ്ങനെ എന്തോ ഒന്ന്. നല്ല ആഴത്തിനാ മുറിവ്. കട്ടിലിന്‍റെ പടിയിലും രക്തക്കറയുണ്ട്. പക്ഷെ അത് ഇയാളുടെത് തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സാര്‍ അതുപോലെ കട്ടിലിനടിയില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടുണ്ട്. അതില്‍ നമ്പര്‍ ഒന്നും സേവ് ചെയ്തിട്ടില്ല. കോള്‍ ഹിസ്റ്ററിയും മെസേജും ഒക്കെ ബ്ലാങ്കാണ്‌ സാര്‍. ഈ വീട്ടില്‍ ആരും തന്നെ മൊബൈല്‍ ഉപയോഗിക്കാറില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതും.

ആന്‍റണി: ഉം.. ആ സിം ഡീക്കോഡ് ചെയ്ത് ഇന്‍ഫോമേഷന്‍സ് കളക്റ്റ് ചെയ്യണം. All calls and messeges. Both incoming and out going. സ്പെഷ്യലി ഇന്നലെ രാത്രി. പെട്ടെന്ന് വേണം. ങാ... ഇന്‍ക്വസ്റ്റ്‌ കഴിഞ്ഞെങ്കില്‍ ബോഡി പോസ്റ്റ്‌മാര്‍ട്ടത്തിന് വിട്ടോ.

ശരത്: സാര്‍ അതിനു ഡോഗ് സ്ക്വാഡ്‌ എത്തിയിട്ടില്ല.

ആന്‍റണി: ഓ.. പറയുംപോലെ അങ്ങനെ ഒരു മാരണം ബാക്കിയുണ്ടല്ലോ. ങാ.. നടക്കട്ടെ. പിന്നെ... ഡെഡ് ബോഡികള്‍ ആദ്യം കണ്ടെന്നു പറഞ്ഞ ആ ജോലിക്കാരെ രണ്ടിനേം ഒന്ന് വിളിപ്പിക്ക്.

ശരത്: ശരി സാര്‍...

അല്‍പ്പസമയത്തിനുള്ളില്‍ ശാന്തയും വേലുവിനെയും കൂട്ടി ശരത് തിരികെ എത്തി.

ആന്‍റണി: ങാ അപ്പൊ നിങ്ങളാണ് ശവങ്ങള്‍ ആദ്യം കണ്ടത്. അല്ലെ? രണ്ടുപേരും ഒരുമിച്ചാണോ കണ്ടത് അതോ ഒറ്റയ്ക്കൊറ്റയ്ക്കാണോ കണ്ടത്? ങേ...

“സാറേ... ശാന്തയാ ആദ്യം കണ്ടത്. പിന്നെയാ എന്നെ വിളിച്ചത്.” – വിറയാര്‍ന്ന ശബ്ദത്തോടെ വേലു പറഞ്ഞൊപ്പിച്ചു.

ആന്‍റണി: അപ്പൊ ശാന്ത ഒന്നിങ്ങോട്ട് മാറി നിന്നേ. എന്നിട്ട് കണ്ട കാര്യം അങ്ങോട്ട്‌ പറ. കേള്‍ക്കട്ടെ.

ശാന്ത: എന്‍റെ പോന്നു സാറേ.. എനിക്കൊന്നും അറിഞ്ഞൂടാ. ഞാന്‍ എന്നത്തെയും പോലെ ഇന്നും രാവലെ വന്നതാ. വരുമ്പൊ കലക്കൊച്ചിനെ വിളിച്ചുണര്‍ത്താതിരിക്കാന്‍ അടുക്കളേടെ താക്കോല്‍ ഒന്ന് എനിക്ക് തന്നിട്ടുണ്ട്. ഈ വേലുവണ്ണന്‍റെ ശമ്പളത്തിന്‍റെ കാര്യം പറയാന്‍ വേണ്ടി കൊച്ചിനെ വിളിച്ചുണര്‍ത്താന്‍ പോകുമ്പോഴാ ഫോണ്‍ വന്നത്. അത് കലക്കൊച്ചായിരുന്നു. കൊച്ച് ഇന്നലെ വൈകിട്ട് കൊച്ചിന്‍റെ അച്ഛന് ഒരപകടം പറ്റീട്ട് വീട്ടിലേക്ക് പോയി. അത് ശാരി മോളോട് പറയാനും പറ്റീല. കലക്കൊച്ചിന്‍റെ വീട്ടിലെ ഫോണ്‍ കേടായിരുന്നത് കൊണ്ട് ഇന്നലെ വിളിച്ചതുമില്ല. ഇന്ന് രാവിലെ ആരുടെയോ മൊബൈലില്‍ നിന്ന് അത് ശാരി മോളോട് പറയാന്‍ വിളിച്ചതാ. അത് പറയാന്‍ മുകളില്‍ ചെന്നപ്പോഴാ സാറേ...(കരയുന്നു) അല്ലാതെ എനിക്കൊന്നും അറിഞ്ഞൂടാ.

ശരത്: അപ്പൊ ഈ കല ഇന്നലെ പോയ കാര്യം നിങ്ങള്‍ അറിഞ്ഞില്ലേ?

ശാന്ത: ഇല്ല. മേനോന്‍ അദ്ദേഹം അറിഞ്ഞു കാണും. ഞാന്‍ ഇന്നലെ വന്നില്ലായിരുന്നു സാറേ.

ആന്‍റണി: അതെന്താടീ കൃത്യമായിട്ട് ഇന്നലെ തന്നെ നിനക്കൊരു ലീവെടുക്കല്? ങേ...

ശാന്ത: അയ്യോ എന്‍റെ പോന്നു സാറേ.. എന്‍റെ മരുമോള്‍ പ്രസവിച്ച് കെടക്കാ. അത്രേടം വരെ ഒന്ന് പോവാന്‍ വേണ്ടിയായിരുന്നു..

ശരത്: ഈ മരിച്ച മേനോന്‍ ഏതു മുറിയിലാ കിടക്കുന്നെ? മുകളിലാ?

ശാന്ത: അല്ല സാറേ. മുകളിലത്തെ മുറി ശാരി മോളുടെത് തന്നാ. മേനോന്‍ അദ്ദേഹം താഴെയാ കിടക്കുന്നത്.

ഇതിനിടയില്‍ ഡോഗ് സ്ക്വാഡ്‌ എത്തിയത് കണ്ട് ആന്‍റണി ശരത്തിനോട് – “ടോ... ആ പട്ടിയേം കൊണ്ട് മണപ്പിക്കാന്‍ വന്നവന്മാരുടെ കാര്യം ഒന്ന് നോക്ക്” (ശരത് പോകുന്നു)

ആന്‍റണി: ഈ മരിച്ചവരെ കൂടാതെ ഈ വീട്ടില്‍ വേറെ ആരൊക്കെയാ താമസം?

വേലു: ഇവിടെ കലക്കുഞ്ഞും മേനോന്‍ അദ്ദേഹവും പിന്നേ ഈ പെങ്കോച്ചും മാത്രേയുള്ളൂ സാറേ.


ശാന്തയോട് ചോദിച്ച ചോദ്യത്തിന് വേലു മറുപടി പറഞ്ഞത് സുഖിക്കാതെ ആന്‍റണി ഒന്നിരുത്തി മൂളി
.

ആന്‍റണി: അപ്പൊ ഈ കലയുടെ ഭര്‍ത്താവ്?

ശാന്ത: ജഗന്നാഥന്‍ സാറ്. സാറങ്ങ് ഗള്‍ഫിലാ. അവിടെ വലിയ കമ്പനിയൊക്കെ ഉണ്ട്.

ആന്‍റണി: ങാ ശരി ശരി. രണ്ടും ഇപ്പൊ പൊയ്ക്കോ. ആവശ്യം വന്നാ വിളിപ്പിക്കും. വന്നേക്കണം.


വേലുവും ശാന്തയും തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ നിന്നും വീണ്ടും ആന്‍റണിയുടെ വിളി


ആന്‍റണി: ങാ... ശാന്ത ഒന്ന് നിന്നേ...

(ശാന്ത ഞെട്ടിത്തിരിയുന്നു
)

ആന്‍റണി: ശാന്തയുടെ മരുമോള്‍ പ്രസവിച്ചിട്ട് കുട്ടി ആണോ പെണ്ണോ?

“ആങ്കൊച്ചാ... സാറേ..” ശാന്ത വിറച്ചു വിറച്ച് പറഞ്ഞു തീര്‍ത്തു.

ആന്റണി : അപ്പൊ കൊച്ചിന് ഇരുപത്തെട്ടിനു കെട്ടാന്‍ കുറച്ച് സ്വര്‍ണ്ണമൊക്കെ വേണം അല്ലെ ശാന്തേ....?

ശാന്ത : അയ്യോ... സാറേ.... എനിക്കൊന്നും അറിഞ്ഞൂടാ. ഞാനൊരു പാവമാ സാറേ. വയറ്റിപ്പെഴപ്പിന് വേണ്ടി എച്ചിലെടുക്കാന്‍ വരണതാ.

ആന്‍റണി: ഉം... പൊയ്ക്കോ പൊയ്ക്കോ..

ഭയന്ന് മുഖത്തോട് മുഖം നോക്കി വേലുവും ശാന്തയും പുറത്തേക്ക് പോയി
.നടപടിക്രമങ്ങള്‍ കഴിഞ്ഞ് മൃതദേഹങ്ങള്‍ പുറത്തു കിടക്കുന്ന ആംബുലന്‍സിലേക്ക് മാറ്റാന്‍ തുടങ്ങവേ ആംബുലന്‍സ് വളയുന്ന ജനക്കൂട്ടം... അവരെ നിയന്ത്രിക്കാന്‍ പാട് പെടുന്ന പോലീസ്‌... അവിടേക്ക് വന്നു നില്‍ക്കുന്ന ഒരു മാരുതി ആള്‍ട്ടോ. അതില്‍ നിന്നും അലമുറയിട്ട്കൊണ്ട് പുറത്തേക്കിറങ്ങുന്ന ശ്രീകല, ഒപ്പം MLA യുടെ ഭാര്യയും, മറ്റു രണ്ട് ആളുകളും. മുഖ ഭാവം കൊണ്ട് മനസ്സിലാക്കാം; അടുത്ത ബന്ധുക്കളാണ്.നിലവിളിച്ചുകൊണ്ട് ആംബുലന്‍സിലേക്ക് ഓടിയടുക്കുന്ന ശ്രീകലയെ, ബഹളം കേട്ട് പുറത്തേക്ക് വരുന്ന MLA യും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചു മാറ്റുന്നതിനിടെ അവര്‍ ബോധമറ്റ്‌ നിലത്തേക്ക് വീണു. കാതടപ്പിക്കുന്ന സൈറനുമായി ആംബുലന്‍സും ഒരു പോലീസ്‌ ജീപ്പും പുറത്തേക്ക് പോയി. തിരികെ വണ്ടിയിലേക്ക് നടന്നടുക്കുന്ന ആന്‍റണിയുടെ അടുത്തേക്ക്‌ ധൃതിയില്‍ എത്തുന്ന ശരത്.


ശരത്: സാര്‍ ആ മൊബൈലിന്‍റെ ഓണറെ പറ്റി ഇന്‍ഫോമേഷന്‍ കിട്ടിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്.

ആന്‍റണി: lady… who is she?

ശരത്: സാര്‍ ആ സ്ത്രീ, നമ്മുടെ തൃപ്പേക്കുളം വിഗ്രഹമോഷണക്കേസിലെ കൂട്ടുപ്രതിയുടെ ഭാര്യയാ. സാര്‍ അറിയും അവനെ; ചുടുകട്ട രമണന്‍.!! അവനാ ആ നമ്പര്‍ ഉപയോഗിച്ചിരുന്നത്.

ആന്‍റണി: then why are you waiting? take him under custody.

ശരത്: സാര്‍, അത്... ഇന്നലെ ഉച്ചയ്ക്ക് ശേഷം അവന്‍ വീട്ടില്‍ ചെന്നിട്ടില്ല.

ആന്‍റണി: പിന്നെന്ത് മാങ്ങാത്തൊലിക്കാടോ താനൊക്കെ ഇവിടെ നിന്ന് തിരിയുന്നത്. ചുടുകട്ട രമണന്‍... I need him under custody within 5 hours. At any cost….

ശരത്: സര്‍. (ശരത് സല്യൂട്ട് ചെയ്ത്‌ പോകുന്നു)


വൈകുന്നേരം TV യില്‍... “കുന്നേറ്റുംകര ഇരട്ടക്കൊലപാതകക്കേസ് വഴിത്തിരിവില്‍...! മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ചുടുകട്ട രമണന്‍ എന്ന് വിളിക്കപ്പെടുന്ന കുപ്രസിദ്ധ മോഷ്ട്ടാവ്‌ പിടിയില്‍....”

തുടരും......

ടീനേജ് ഡ്രീംസ്.!


“എടാ ചെറുക്കാ അത് സയനൈഡാണെടാ. നാക്കില് തട്ടിയാ മതി തട്ടിപ്പോവോടാ” – എന്ന് മുതിര്‍ന്നവര്‍ പറയുമ്പോള്‍ “എന്നാലും കൊഴപ്പോല്ല, എനിക്കതിന്‍റെ ടേസ്റ്റ് ഒന്നറിയണം” എന്ന് തിരിച്ച് പറയുന്നതിനെയാണല്ലോ ഈ ഗൗമാരം ഗൗമാരം എന്ന് പറയുന്നത്.!! അതിനു പ്രത്യേകിച്ച് എന്‍ട്രന്‍സും റാങ്കും ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് ഞാന്‍ പോലുമറിയാതെ എനിക്കും കിട്ടി ഒരു ഗൗമാരം.! ടീനേജ് കോഴ്സ് വലിയ കുഴപ്പങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ അതിന്‍റെ ഫൈനല്‍ സെമസ്റ്ററിലേക്ക് കടക്കുന്ന അവസരത്തിലാണ് എന്‍റെ മനസ്സില്‍ ആ ദാഹം തുടങ്ങിയത്.അതി തീവ്രമായ ഒരു ആഗ്രഹം. എനിക്ക് അതിനൊന്നും ഉള്ള പ്രായം ആയില്ല എന്ന് മാത്രമല്ല, മാനസികമായി, 'ങാ... ഓക്കേ' എന്ന പരുവം ആയിരുന്നെങ്കിലും ശാരീരികമായി ഞാന്‍ ആ 'ലെവലിലേക്ക്' ഉയര്‍ന്നിട്ടേയുണ്ടായിരുന്നില്ല. ഇതൊക്കെ മറ്റാരേക്കാളും എനിക്കാണല്ലോ അറിയുക. എന്നിട്ടും ഞാന്‍ അത് വല്ലാതെ മോഹിച്ചു; എന്‍റെ തെറ്റ്.... ആര് കേട്ടാലും അവരൊക്കെ തെറി വിളിക്കേം ചെയ്യും. എന്നിട്ടും ഞാന്‍ അതാശിച്ചു; ഈ എന്‍റെ തെറ്റ്.... ഒരു പെട്ടി ബ്രൌണ്‍ ഷുഗര്‍ കളഞ്ഞു കിട്ടിയ ഒരുത്തന് അത് വിറ്റ് കാശാക്കാനാവാത്ത അവസ്ഥ!കാര്യം പുറത്ത് പറഞ്ഞാല്‍ എന്‍റെ കോണ്‍ഫിഡന്‍സ് പോകും എന്നുള്ളത് കൊണ്ട് സംഗതി ഞാന്‍ 'കോണ്‍ഫിഡന്‍ഷ്യല്‍ ക്യാറ്റഗറി'യില്‍ തന്നെ പെടുത്തി ഒളിപ്പിച്ചു വച്ചു.! പക്ഷെ ഒരു ദിവസം പിടി വീണു, അമ്മയുടെ വക.....

"എന്താടാ നിനക്ക്? കുറച്ച് ദിവസമായി നിന്നെ ഞാന്‍ വാച്ച് ചെയ്യാന്‍ തുടങ്ങിയിട്ട്"

- അമ്മയ്ക്ക് ഡൗട്ടടിച്ചു തുടങ്ങി. പഴങ്കഞ്ഞിയുടെ അളവും കൂടുന്നു, വീട്ടിലെ പട്ടിയും പൂച്ചയുമൊക്കെ ഓവര്‍ വെയ്റ്റുമാവുന്നു.!! എന്‍റെ സെര്‍വര്‍ ഡൗണാണെന്ന് മനസ്സിലാക്കാന്‍ അമ്മയ്ക്ക് ഇതിലും വലിയ തെളിവ് വേണോ? അല്ലെങ്കിത്തന്നെ "എന്‍റെ മോന്‍ കഴിക്കുന്നതിനനുസരിച്ച് അവന്‍റെ ശരീരം വളരുന്നില്ലല്ലോ എന്റീശ്വരാ....." എന്ന് അമ്മ ഇടയ്ക്കൊക്കെ വിലപിക്കാറുണ്ടായിരുന്നു.!!

"ഏയ്‌.. ഒന്നുമില്ലമ്മാ..." - എന്‍റെ വക അവസാന ശ്രമം.

"ടാ... സത്യം പറഞ്ഞോ. എന്താ നിനക്ക് പറ്റീത്?"

ഹോ! കാര്യം കയ്യീന്ന് പോകുന്ന ലക്ഷണമുണ്ട്. അമ്മ ഒഴിഞ്ഞു പോകുന്നില്ല.

"അത്... അമ്മാ... ഒരു കാര്യം ഉണ്ട്. ഞാന്‍ പറയാം. പക്ഷെ അമ്മ അത് കേള്‍ക്കുമ്പോ ബഹളം ഒന്നും ഉണ്ടാക്കരുത്. എനിക്ക് അങ്ങനെ തോന്നിപ്പോയി"

"എന്ത് തോന്നീന്ന്" അമ്മയുടെ ഭാവം മാറിത്തുടങ്ങി.

"അത്... അത്... എനിക്കറിയാം അമ്മാ എനിക്ക് 17 വയസ്സ് ആകുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ ഇങ്ങനെയൊന്നും ചിന്തിക്കാന്‍ കൂടി പാടില്ലെന്ന്. 18 തികയാതെ നിയമപരമായി ഒന്നും ചെയ്യാനും പറ്റില്ല. പക്ഷെ ഇനി എനിക്ക് കാത്തിരിക്കാന്‍ പറ്റൂലമ്മാ.... കാത്തിരിക്കാന്‍ പറ്റൂല...."

ഇത്രേം പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നിന്ന ഞാന്‍ കേട്ടത് ഡും... ഡും... ഡും... എന്ന ബി.ജി.എമ്മില്‍ ശ്രുതി ചേര്‍ത്ത "എന്‍റെ പോന്നു തെന്നൂക്കോണത്തമ്മച്ചീ...." എന്ന നിലവിളിയായിരുന്നു.! അമ്മ നെഞ്ചത്തടിച്ച്‌ നിലവിളിക്കുന്നു.!! ഡോള്‍ബീ ഡിജിറ്റല്‍ ശബ്ദം ജീവിതത്തില്‍ ആദ്യമായി കേട്ട്‌ പേടിച്ച്‌, അകത്ത്‌ പഠിച്ചു കൊണ്ടിരുന്ന ഗായത്രിയും ഇറങ്ങി വന്നു. അവളെ കണ്ട പാടെ അമ്മ അവള്‍ക്ക് നേരെ ചാടി.

"എന്ത് കേള്‍ക്കാനാടീ നീയിപ്പോ ഇങ്ങോട്ട് വന്നേ...? കേറിപ്പോടീ അകത്ത്‌." - പിന്നെ ഗായത്രീടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.!

"അമ്മാ ഇങ്ങനെ ബഹളം വെയ്ക്കാന്‍ മാത്രം എന്താ ഇപ്പൊ സംഭവിച്ചത്? എന്നായാലും വേണം, അത് ഒരല്പം നേരത്തെ ആകുന്നു. അത്രയല്ലേയുള്ളൂ."- ഞാന്‍ വീണ്ടും..

ഇപ്പൊ അമ്മയുടെ സകലമാന കണ്ട്രോളും പോയിക്കിട്ടി. ഞാന്‍ എല്ലാം തീരുമാനിച്ച് കഴിഞ്ഞെന്ന്‌ അമ്മയ്ക്ക് മനസ്സിലായി.

അമ്മ നിലവിളിച്ചോണ്ട് ഫോണ്‍ എടുത്ത്‌ ഡയല്‍ ചെയ്തു.

"ഹലൊ... ഹലോ... അതേ ഞാനാ. ഇനി എനിക്ക് ഇവിടെ ജീവിക്കണ്ട. ഇവിടെ ആകെ പ്രശ്നവാ. അടുത്ത പ്ലെയിന്‍ കിട്ടോങ്കി അടുത്ത പ്ലെയിന്‍, ഇങ്ങു വരണേ... നമ്മുടെ മോന്‍ കൈവിട്ടു പോയി. അവന്‍ ദേ ഏതോ പെണ്ണിനെ വിളിച്ചോണ്ട് വരാന്‍ പോണെന്ന്...! ഹലോ.. ഹലോ...ഹലോ....." - ഫോണിന്‍റെ മറുതലക്കല്‍ ഒരു വരിക്കച്ചക്ക വെട്ടിയിട്ട ശബ്ദം മാത്രമേ ഉണ്ടായുള്ളൂ.ഇന്‍ഫാക്റ്റ്, ഞാനും ഞെട്ടി; വീണില്ല എന്നേയുള്ളൂ. ഫോണ്‍ വച്ചിട്ട് എന്‍റെ നേരെ തിരിഞ്ഞ അമ്മയെകണ്ട് എന്‍റെ മുട്ടിടിക്കാന്‍ തുടങ്ങി.

"സത്യം പറയെടാ... ഏതവളാ അത്? എവിടെയാ വീട്? ഏത് നഴ്സറീലാ പഠിക്കുന്നത്? അതോ അംഗന്‍വാടിയിലോ?" അമ്മ ക്വസ്റ്റ്യന്‍ പേപ്പര്‍ പ്രിന്‍റ് ചെയ്തു എന്‍റെ മുന്നിലേക്കിട്ടു.

ഞാന്‍ വീണ്ടും വീണ്ടും ഞെട്ടി.

"അമ്മ എന്തൊക്കെയാ ഈ പറയുന്നേ? ഏത് പെണ്ണ്? ഏത് നഴ്സറി? അമ്മയ്ക്ക് വട്ടായാ?"

"പിന്നല്ലാതെ, നീയല്ലേ പറഞ്ഞത്?"

"അയ്യോ ഞാന്‍ പറഞ്ഞത് അതൊന്നുമല്ല"

"പിന്നെ???"

"ഡ്രൈവിംഗ് ക്ലാസ്സിനു പോകുന്ന കാര്യാ.....!!" - ഇപ്പൊ എനിക്ക് പകരം അമ്മ ഞെട്ടി.

"കുറെ നാളായമ്മാ ഇത് തോന്നി തുടങ്ങീട്ട്. എനിക്ക് ഡ്രൈവിംഗ് പഠിക്കണം. 18 വയസ്സായാല്‍ ഉടനെ ലൈസന്‍സും എടുക്കണം."

പിന്നെ ഞാന്‍ പറഞ്ഞതിനൊന്നും അമ്മയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും സൃഷ്ടിക്കാനായില്ല.

"അമ്മാ... അപ്പൊ ഞാന്‍ പൊയ്ക്കോട്ടേ? ഉണ്ണിയാശാന്‍ പഠിപ്പിക്കാം എന്ന് ഏറ്റിട്ടുണ്ട്‌."

ഓഡിയോ മ്യൂട്ടായിരുന്ന അമ്മ എന്തോ ആലോചിച്ച്‌ ഒന്ന് തലയാട്ടി.

ഹോ! അമ്മ സമ്മതിച്ചു..! അന്ന് ഞാന്‍ സന്തോഷമായി ഉറങ്ങി.ഇതേസമയം - സന്തോഷത്തിനിടെ ഞാനും, ഞെട്ടലിനിടെ അമ്മയും മറന്നു പോയ ഒരു കാര്യം ഉണ്ടായിരുന്നു. അത് ഞങ്ങള്‍ വീണ്ടും ഓര്‍ത്തത് പിറ്റേന്ന് രാവിലെ ഗേറ്റിനു മുന്നില്‍ ഒരു എയര്‍പോര്‍ട്ട് ടാക്സി വന്നു നിന്നപ്പോളായിരുന്നു.!

ആ കാറില്‍ അച്ഛനായിരുന്നു. എന്‍റെ അച്ഛന്‍.!!

കര്‍ട്ടന്‍ റെയ്സര്‍ !


എന്‍റെ ഹൈസ്കൂള്‍ ടൈമില്‍ സ്കൂളിലെ സെന്‍സേഷന്‍സ്‌ ആയിരുന്നു മാലിനി ടീച്ചറും അജയനും പിന്നെ വിജയനും. ബിന്ദു ടീച്ചര്‍ പ്രസവത്തിന് അവധിയില്‍ പോയപ്പോള്‍ ഉണ്ടായ വിടവ് അടയ്ക്കാന്‍ വന്ന സുന്ദരിയും, മധുരഭാഷിണിയും, 25 കാരിയും, അവിവാഹിതയുമായ മാലിനി ടീച്ചര്‍ എഴുതാത്ത ഇന്‍ലന്‍റ് പോലെയായിരുന്നു – ഫ്രഷ്‌.!!


തന്‍റെ ഇലക്ട്രോമാഗ്നറ്റിക്‌ പുഞ്ചിരി കൊണ്ട്, പ്രായപൂര്‍ത്തി ആവാന്‍ ആലോചന തുടങ്ങിയ ഏഴാം ക്ലാസ്സുകാരനെ മുതല്‍ പെന്‍ഷനാവാന്‍ കാത്തിരിക്കുന്ന പ്രിന്‍സിപ്പാള്‍ ‘കടുവ’ വേലായുധന്‍ സാറിനെ വരെ മഫ്വ (Malini Fans and Welfare Association – MAFWA) യിലെ അംഗങ്ങള്‍ ആക്കാന്‍ ടീച്ചര്‍ക്ക് വേണ്ടി വന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമായിരുന്നു എന്ന രഹസ്യം സ്കൂളിലെ കൊടിമരത്തിന് പോലും സുപരിചിതമാണ്. അതുകൊണ്ട് തന്നെ, ക്ലാസ്സില്‍ കയറാതെ സാവിത്രി ചേച്ചിയുടെ കഞ്ഞിപ്പുരയില്‍ പുക കൊള്ളാന്‍ പോകുന്ന പഹയന്മാര്‍ പലരും മാലിനി ടീച്ചറുടെ ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്നേ തന്നെ ഭക്ഷണം കണ്ട പട്ടിയുടെ കൂട്ട് ചിറിയും നക്കിത്തുടച്ച്‌ ക്ലാസ്സിലേക്ക് റീലോഡെഡ് ആയിത്തുടങ്ങി. പ്യൂണ്‍ കുമാറണ്ണന്‍ ഒരിക്കല്‍ വായിച്ച നോട്ടീസ്‌ തന്നെ വീണ്ടും വീണ്ടും ക്ലാസ്സില്‍ കൊണ്ട് വന്നുകൊണ്ടിരുന്നതിനു പിന്നിലെ ടെക്നിക്കല്‍ ഏററിനും കാരണം- ക്ലാസ്സില്‍ ബയോളജി പഠിപ്പിക്കുന്ന മാലിനി ടീച്ചറില്‍ നിന്നും പ്രസരണം ചെയ്യപ്പെട്ടിരുന്ന പേരറിയാത്ത ഏതോ ഒരു വൈറസ്‌ തന്നെയായിരുന്നു.!


‘പരട്ട ബ്രദേഴ്സ്’ എന്ന ഫെയിം നേടിയ, സ്കൂളിലെ ഇരട്ട ബ്രദേഴ്സായിരുന്നു അജയനും വിജയനും. കാഴ്ച്ചക്ക് രണ്ടു പേരും ഒന്ന് തന്നെ. നീളും വീതിയും ഒക്കെ സിമട്രിക്കല്‍..! പക്ഷെ കളര്‍ കോമ്പിനേഷന്‍ നോക്കിയാല്‍ ഇങ്ക്ജെറ്റ്‌ പ്രിന്‍ററിനുള്ളില്‍ വച്ച കാട്രിഡ്‌ജുകള്‍ പോലെ.. ഒന്നില്‍ കളറും ഒന്നില്‍ ബ്ലാക്കും!! പക്ഷേ എന്ത് കാര്യത്തിലും വിക്രമനെയും മുത്തുവിനെയും പോലെ രണ്ടും ഒറ്റക്കെട്ടാണ്. അതിനി ശാര്‍ക്കര ഭരണിക്ക് ചേച്ചിമാരെ ട്യൂണ്‍ ചെയ്യാനായാലും, ക്ലാസ്സിലെ പെണ്‍പിള്ളാരോട് ‘ഗുണ്ടാ ആക്റ്റ്’ കാണിക്കാനായാലും, സ്വന്തം അച്ഛനെ ഇരുട്ടടി അടിക്കാനായാലും അവരുടെ ഒരുമ അവര്‍ തെളിയിച്ചളയും!


അങ്ങനെയിരിക്കെയാണ് സ്കൂളിലെ മഫ്വാ അംഗങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പരന്നത്. മാലിനി ടീച്ചറും ഫിസിക്സ് കുര്യാക്കോസ് സാറും തമ്മില്‍ പ്രേമം.! കേട്ടവര്‍ കട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. കുര്യാക്കോസ് സാര്‍- നാല്പ്പതിനടുത്ത പ്രായം, രണ്ടു പിള്ളാരുടെ തന്ത, ഫോളോ ചെയ്യുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍, ധരിക്കുന്നത് ഖദര്‍ ഷര്‍ട്ടും മുണ്ടും. അങ്ങനെയുള്ള കുര്യാക്കോസ് സാര്‍ ഇത്തരത്തില്‍ ഒരു വൃത്തികെട് കാണിക്കുകയോ? ഒരിക്കലുമില്ല എന്ന് ഒരു പക്ഷം. എത്ര ഒഴിഞ്ഞ ടൂത്ത്‌പേസ്റ്റ് ട്യൂബ് ആയാലും ഞെക്കേണ്ട രീതിയില്‍ ഞെക്കിപ്പിഴിഞ്ഞെടുത്താല്‍ ഒരു നേരമൊക്കെ പല്ല് തേക്കാം എന്ന ‘ഇംപോസിബിള്‍ ഈസ്‌ നത്തിംഗ്’ ലൈനില്‍ മറുപക്ഷം...


വാട്ടെവര്‍ ഇറ്റീസ്..... മാലിനി ടീച്ചറും കുര്യാക്കോസാറും തമ്മില്‍ എന്തോ ഒരു ‘ലത്’ ഉണ്ടായിരുന്നു എന്നത് ക്രമേണ എല്ലാവര്‍ക്കും മനസ്സിലായി. സ്കൂളില്‍ ബി.ബി.സി. പണി നടത്തുന്ന ആരുടെയോ വായില്‍ നിന്നും ഉത്ഭവിച്ച്, മിനിറ്റുകള്‍ക്കുള്ളില്‍ ക്ലാസ്‌റൂമുകളിലും സ്റ്റാഫ്‌ റൂമിലും ഫ്ലാഷ് ചെയ്യപ്പെട്ട ആ ഹോട്ട്ന്യൂസ് ചിറയിന്‍കീഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ലേഡി സ്റ്റാഫുകള്‍ക്കുള്ള ടോയ്‌ലറ്റിന്‍റെ ഡോര്‍ തുറന്ന് മാലിനി ടീച്ചറും പുറകേ കുര്യാക്കോസാറും ഇറങ്ങി വന്നത്രെ!! ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഹോട്ട് ന്യൂസ് തിരുത്തിക്കൊണ്ട് പ്രിന്‍സി കടുവ വക സ്പെഷ്യല്‍ നോട്ടീസ്‌ എല്ലാ ക്ലാസ്സിലും എത്തി. ടോയ്‌ലറ്റിലെ പൈപ്പിന്‍റെ ലീക്ക്‌ മാറ്റാന്‍ വന്ന പ്ലംബര്‍ സാബു, ഉള്ളില്‍ ലീക്ക്‌ ചെക്ക് ചെയ്യുന്നത് അറിയാതെ ടോയ്‌ലറ്റില്‍ ചെന്ന് കേറിയ മാലിനി ടീച്ചര്‍ ഉള്ളില്‍ സാബുവിനെ കണ്ട് നാണിച്ച് പുറത്തിറങ്ങുകയായിരുന്നു എന്നും, ടീച്ചറിന് പിന്നാലെ പുറത്തേക്കിറങ്ങിയ സാബുവിനെ കണ്ട ആരോ അത് കുര്യാക്കോസാറായി തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമായിരുന്നു തിരുത്ത്. പക്ഷേ അജയന്‍റെയും വിജയന്‍റെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. അവര്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. കുര്യാക്കോസാറിനെ സസ്പെന്‍ഡ്‌ ചെയ്തില്ലെങ്കില്‍ ശക്തമായ സമര മുറകളുമായി മുന്നോട്ടു പോകുമെന്ന് കടുവയെ ഭീഷണിപ്പെടുത്തി.! പക്ഷേ ഒന്നും ഏല്‍ക്കുന്നില്ലെന്ന് കണ്ട ട്വിന്‍സ്‌ സന്ദര്‍ഭോചിതമായി കുര്യാക്കോസാറിന്‍റെ പേരില്‍ ചില മാറ്റങ്ങള്‍ വരുത്തി മുദ്രാവാക്യ രൂപത്തില്‍ അണികളെ നോക്കി ആഞ്ഞുചൊല്ലി. കേട്ട് നിന്ന അണികള്‍ അതേറ്റുചൊല്ലി – “കക്കൂസ് സാറേ മൂരാച്ചീ നിന്നെ പിന്നെ കണ്ടോളാം..."!


ഹൈസ്കൂളില്‍ കാണിക്കാന്‍ പറ്റാവുന്ന കുരത്തക്കേടുകളുടെ മാക്സിമവും +2 വും കാണിച്ച് വിലസുകയായിരുന്ന അജയ-വിജയന്മാര്‍ക്ക് കുര്യാക്കോസ് സാര്‍ ശത്രുവായത് പെട്ടെന്നായിരുന്നു. അതിനു കാരണമായത്‌ സിനിമാനടി വാണീ വിശ്വനാഥും!! സ്കൂളില്‍ ഒരു ഫങ്ഷന്‍ ഉത്ഘാടനം ചെയ്യാന്‍ വന്ന ആയമ്മ വന്ന കാര്യം ഉത്ഘാടിച്ച് തിരികെ പോയി രണ്ടാം ദിവസമാണ് കൊണ്ട്രവേസിക്ക് തുടക്കമായത്. വീട്ടില്‍ ക്യാമറ ഉള്ളവര്‍ക്ക് അത് കൊണ്ട് വന്ന് ഇനോഗറേഷന്‍റെ ഫോട്ടോ എടുക്കാന്‍ അവസരം നല്‍കപ്പെട്ടത് അക്കാലത്തെ സൂപ്പര്‍ലോട്ടോയെക്കാളും വലിയ ബമ്പറായിരുന്നു പിള്ളേര്‍ക്ക്.


രണ്ടാം ദിനം ക്ലാസിലെത്തിയ ഞങ്ങള്‍ കണ്ടത് അടൂര്‍ സംവിധാനം ചെയ്ത ജെയിംസ്‌ബോണ്ട്‌ പടം പോലെ വ്യത്യസ്തമായ ഒരു കാഴ്ച്ച. ടൈറ്റ്ജീന്‍സും ഷര്‍ട്ടും ഇട്ട് ഉത്ഘാടനത്തിന് വന്ന നടിയുടെ പ്രസക്ത ഭാഗങ്ങളുടെ നെടുകെയും കുറുകെയും ഖണ്ഡിച്ച ചിത്രങ്ങള്‍ ആരോ ‘ആരോ’ ഇട്ടു മാര്‍ക്ക് ചെയ്ത് ബോര്‍ഡില്‍ ഒട്ടിച്ചിരിക്കുന്നു. വിവരമറിഞ്ഞ് കുര്യാക്കോസാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങി. ഫോട്ടോയിലെ ‘പ്രസക്ത’ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ ‘മല’, ‘പൂരി’ എന്നിങ്ങനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സംഗതി കണ്ടയുടന്‍ കുര്യാക്കോസാര്‍ ചോദിച്ചു –“അജയനും വിജയനും എവിടെ.......?”
കാര്യം സിംപിളായിരുന്നു. എഴുത്തില്‍ ഇത്രേം അക്ഷരത്തെറ്റ് വരുത്തുന്ന ഒരേ ഒരു കുട്ടിയേ ഉള്ളൂ സ്കൂളില്‍- അജയന്‍.! ചത്തത് ചാക്കോയെങ്കില്‍ പെട്ടത് കേരളാ പോലീസല്ലേ? പിന്നെ വിജയനെ കുറിച്ച് പ്രത്യേകിച്ച് ആലോചിക്കേണ്ടിയും വന്നില്ല. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. സമ്മതിക്കാതെ തരമില്ല. അത്ര സ്ട്രോങ്ങ്‌ എവിഡന്‍സ് അല്ലെ. പിന്നെല്ലാം പെട്ടെന്നായിരുന്നു. വിത്തിന്‍ ഹാഫ്‌ ആന്‍ അവര്‍, ടി.സി റെഡി. ലവനും മറ്റവനും സ്കൂളില്‍ നിന്നും ഔട്ട്‌.!


പരട്ടകള്‍ പോയതോടെ നികേഷ്‌കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന്‍ പോലെയായി സ്കൂള്‍. പക്ഷെ അത് വേനല്‍മഴയാക്കി കുര്യാക്കോസ്-മാലിനി ബന്ധം വളര്‍ന്നു പന്തലിച്ച് കാടുപിടിച്ചു.! ഫിസിക്സും ബയോളജിയും പരസ്യമായിത്തന്നെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങി. രാവിലെ ‘ശിശിര’ത്തില്‍ തുടങ്ങുന്ന ശൃംഗാരം വൈകിട്ട് ‘ഗ്രീഷ്മ’ത്തിലാണ് അവസാനിക്കുക. ശിശിരം ബസ്സില്‍ കേറുന്ന കുര്യാക്കോസാര്‍ പിന്നില്‍ ഇരിക്കില്ല. മുന്നില്‍ ഡ്രൈവര്‍ ചെട്ടിയാരുടെ അടുത്ത് പോയി നില്‍ക്കും. അതിനു പുറകിലാണ് മാലിനി ടീച്ചറുടെ സീറ്റ്‌. കാമുകിയെ അങ്ങേയറ്റം ഇംപ്രസ്സ് ചെയ്യാനായി ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്‌ കുര്യച്ചന്‍ ഒരു ശീലമാക്കി. ഇടയ്ക്ക് സാര്‍ തന്നെ ചെട്ടിയാര്‍ക്ക് ഗിയറും ഇട്ടു കൊടുക്കും!! ഗിയര്ബോക്സിനുള്ളില്‍ തൃശൂര്‍ പൂരത്തിന്‍റെ ഡിജിറ്റല്‍ ഓഡിയോ കേള്‍പ്പിച്ച് റോഡില്‍ നിന്നും ഉയര്‍ന്നു ചാടി ശിശിരം മുന്നോട്ട് കുതിക്കുമ്പോള്‍ മാലിനി ടീച്ചര്‍ ഒഴികെ ബാക്കി പാസഞ്ചേഴ്സ് കൊടുങ്ങല്ലൂര്‍ ഭരണിയുടെ പവര്‍ ഡി.വി.ഡി. ഓണ്‍ ആക്കും. പക്ഷെ ഇതെല്ലാം കണ്ടുകൊണ്ട് ബസ്സിന്‍റെ പിന്നില്‍ നിന്നും നാല് കഴുകന്‍ കണ്ണുകള്‍ കുര്യാക്കോസാറിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു- അജയന്‍റെയും വിജയന്‍റെയും.


കുര്യാക്കോസാറിനെ തറപറ്റിക്കാന്‍ ഒരവസരം കാത്തിരുന്ന പരട്ടകള്‍ ശിശിരത്തില്‍ കണ്ട വണ്‍മാന്‍ഷോയ്ക്ക് അനുസരിച്ച് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. രണ്ട് സേഫ്റ്റിപിന്നുകളും കുറച്ചു ചരടുമായി പിറ്റേന്ന് ശിശിരത്തില്‍ ആദ്യം കേറിയ യാത്രക്കാര്‍ അവരായിരുന്നു. ചരട് കൃത്യം രണ്ടായി മുറിച്ച്, രണ്ടിന്‍റെയും ഓരോ തലകളില്‍ സേഫ്റ്റി പിന്നുകളും കെട്ടിയുറപ്പിച്ചു. അതിനുശേഷം മുകളിലെ, കൈ പിടിക്കാനുള്ള കമ്പികളില്‍ ചുറ്റി രണ്ട്‌ ചരടുകളുടെയും ഓരോ തല വണ്ടിയുടെ മുന്നിലേക്ക്‌ കൊണ്ട് ചെന്ന് ഏകദേശം ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തിനു കുറച്ച് പുറകിലായി കെട്ടിവച്ചു. എന്നിട്ട് ഒന്നുമറിയാത്തപോലെ തിരികെ പിന്‍സീറ്റില്‍ വന്നിരുന്ന് പരസ്പരം നോക്കി ചിരിച്ചു – കൊലച്ചിരി.അല്‍പ്പസമയത്തിനുള്ളില്‍ ചെട്ടിയാരും കിളിയും കണ്ട്രാക്കും വന്നു വണ്ടിയെടുത്തു. വഴിയില്‍ നിന്നും മാലിനി ടീച്ചര്‍ കയറി തന്‍റെ സ്ഥിരം സീറ്റില്‍ ഭാരമിരക്കി വച്ചു. ഒടുവില്‍ ആ നിമിഷം വന്നെത്തി. കുര്യാക്കോസാറും ശിശിരത്തില്‍ കയറി. ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റിലീസിന്‍റെ തലേന്ന് ഒറ്റയ്ക്ക് കണ്ട ലാല്‍ ആരാധകന്‍റേതു പോലെ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു സന്തോഷം പരട്ടകളുടെ മുഖത്ത് അലയടിച്ചു. കേറിയപാടെ കാമുകിയെ ഒന്നിരുത്തി നോക്കിയിട്ട് സാര്‍ ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതില്‍ വ്യാപൃതനായി. സാര്‍ ബിസിയായെന്ന് മനസ്സിലാക്കിയ പരട്ടകള്‍ മെല്ലെ മുന്നില്‍ ചെന്ന് റെഡിയാക്കി വച്ചിരുന്ന ചരടുകള്‍ അഴിച്ച്, നേരെ താഴെ നിന്ന കുര്യാക്കോസാറിന്‍റെ താഴ്ത്തിയിട്ടിരുന്ന ഖദര്‍ മുണ്ടിന്‍റെ കരകളുടെ ഇരു വശത്തും പിന്ന് കുത്തി.! ‘ഇവന്മാര്‍ ഇതെന്ത് ചെയ്യുന്നെടാ’ എന്ന മട്ടില്‍ നോക്കിയ മാലിനി ടീച്ചറെയും ബാക്കി യാത്രക്കാരെയും സാക്ഷി നിര്‍ത്തി പിന്‍സീറ്റില്‍ തിരികെയെത്തിയ പരട്ടകള്‍ ഒരു ചെറുപുഞ്ചിരിയോടെ ചരടുകളുടെ മറുതല വലിക്കാന്‍ തുടങ്ങി. കര്‍ട്ടന്‍റെ ഇടതും വലതും ഒരേ അളവില്‍ ഉയര്‍ന്നു! കാണികള്‍ സ്റ്റേജിനുള്‍വശം ആവേശപൂര്‍വ്വം നോക്കിയിരിക്കെ കര്‍ട്ടന്‍ അതിന്‍റെ മാക്സിമം ഉയരം കീഴടക്കിയിരുന്നു. ഒരു ഇലാസ്റ്റിക്കും, ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം പൊഖ്‌റാനില്‍ നിന്നും കൊണ്ടുവന്ന ഒരിത്തിരി തുണിയും.!! മണലരിപ്പ എത്രയോ ഭേദം...! വെള്ളമയില്‍ പീലി വിടര്‍ത്തി ആടുന്നത് കണ്ട യാത്രക്കാര്‍ക്ക് അതൊരു പുതിയ അനുഭവമായി. മാലിനി ടീച്ചര്‍ക്കും....പിന്നാമ്പുറത്ത് കടുത്ത ശൈത്യം അനുഭവപ്പെട്ട് തിരിഞ്ഞ കുര്യാക്കോസാര്‍ മനസ്സിലാക്കി – താന്‍ ബാക്ക്സ്റ്റേജിലാണെന്ന്. ഒടുക്കം ഒരു വിധം എല്ലാംകൂടി വലിച്ചു പറിച്ച് കര്‍ട്ടനിട്ടുകൊണ്ട് വളിച്ച ചിരിയുമായി സാര്‍ തന്‍റെ വ്യൂവേഴ്സിനെ ഒന്ന് നോക്കി. അതാ അങ്ങ് പുറകില്‍, തങ്ങള്‍ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണെന്ന് പറയാതെ പറഞ്ഞുകൊണ്ട് കൈകളില്‍ ചരടുകളുടെ മറുതലയുമായി അജയനും വിജയനും!!!

പ്രൈവസീ ആക്റ്റ് !


"കൊല്ലും..! നിന്നെ ഞാന്‍ കൊല്ലും....!"

"ങേ..! എന്ത് പറ്റി? ഗുരുതരമാണോ പ്രശ്നം? കൊതുകോ, അതോ മൂട്ടയോ?"

"ഹും... രണ്ടുമല്ല പട്ടി....!"

"എന്തോന്ന്?"

"ഹാ.. രാവിലെ മുതല്‍ പുറത്തു പട്ടികള്‍..... നാണമില്ലാത്തവ...."

"ഓഹോഹോ... പിടികിട്ടീ... “കന്നിമാസം വന്നു ചേര്‍ന്നാല്‍....” എന്ന് പാടിത്തുടങ്ങിയോ പട്ടികള്‍?"

"ശോ! സോംഗ് സീക്വന്‍സ് മാത്രല്ലല്ലോ ഇതിപ്പൊ ആക്ഷന്‍ സീക്വന്‍സും കൂടിയല്ലേ? അതാ..!"

"പുവര്‍ ഡോഗ്സ്. പണി കിട്ടിയതാ."
"പണിയാ? എവിടുന്ന്‍? ആരുടേന്ന്?"
"ഉം.. ഈ പാണ്ടവന്മാര്‍ക്ക്‌ ഒരു ചേട്ടനുണ്ടല്ലോ. അയാളാ പണി കൊടുത്തത്."

"അയ്യേ, ആര്? യുധിഷ്ഠിരനോ? അതും ഒരു പട്ടിയെ..?"

"ഛെ! അതല്ല; പുള്ളിക്കാരന്‍ വേണോന്ന് വച്ച് ചെയ്തതല്ല. ശപിച്ചു പോയതാ. അമ്മാതിരി തെമ്മാടിത്തരമല്ലേ ആ പട്ടി കാണിച്ചേ. ഇനി യുധിഷ്ഠിരനല്ല, ആരായാലും ശപിച്ചു പോകും."
"അതെന്താ?"
"ങാ.. കേട്ടോ........."
******************************************************************************

പേര് കൊണ്ട് പാണ്ഡു എന്നായിരുന്നെങ്കിലും ഏതോ മുനി നല്‍കിയ സൊയമ്പന്‍ ശാപം കാരണം ജീവിതത്തില്‍ മിസ്റ്റര്‍. ഷണ്ഡു ആയി ജീവിക്കേണ്ടി വന്ന പാണ്ഡവ പിതാശ്രീ.! കാര്യമില്ലെന്നറിഞ്ഞിട്ടും വിശ്രമവേളകള്‍ ആനന്ദകരമാക്കാനായി സുന്ദരികളും സുശീലകളും സുമുഖികളുമായ രണ്ടു ഭാര്യമാരെ അദ്ദേഹം സ്വന്തമാക്കി. കുന്തിയും, മാദ്രിയും. വോള്‍വോ ഡബിള്‍ഡെക്കറിന്‍റെ ഡ്രൈവറിനെപ്പോലെ ജീവിതം അനായാസമായി മുന്നോട്ടു നീക്കിയ പാണ്ഡുവിന്‍റെ ഹാര്‍ട്ടില്‍ ആസിഡ് ഒഴിച്ച്‌ ഓട്ട വീഴ്ത്തിക്കൊണ്ടാണ് കുന്തി ഒരുദിവസം അത് ചോദിച്ചത്.

“ചേട്ടോ.... കുറേയായി. കുഞ്ഞിക്കാലില്ല, കുഞ്ഞിക്കാല്‍...”

പക്ഷെ,- ‘ഡാര്‍ലിംഗ്, അയാം ഹെല്‍പ്പ്ലസ്സ്’ എന്ന് പറഞ്ഞ് പാണ്ഡു ഊരി..!
പക്ഷെ അതൊന്നും കുന്തിയെ തളര്‍ത്തിയില്ല. കളി കുന്തിയോട്... സുരസേന പുത്രിയും, കുന്തീഭോജന്‍റെ വളര്‍ത്തു പുത്രിയും, സാക്ഷാല്‍ ശ്രീമാന്‍ ശ്രീകൃഷ്ണന്‍റെ അമ്മായിയുമായ കുന്തിയോടെയ്‌....!

പെട്ടെന്നാണ് കുന്തി അതോര്‍ത്തത്.... തനിക്ക് ചെറുപ്പത്തില്‍, ശാപവും വരവും മാത്രം ഡീല്‍ ചെയ്യാറുള്ള ദി വണ്‍ ആന്‍ഡ്‌ ഒണ്‍ലി ദുര്‍വാസാവ് നല്‍കിയ ആ ‘ഒണ്‍സ് ഇന്‍ എ ലൈഫ് ടൈം’ വരം..!! ഒരശരീരി പോലെ അത് മുഴങ്ങി.

“മകളേ കുന്തീ..... ദേവകളെ ഇംപ്രസ് ചെയ്താല്‍ ഓസിന് നിനക്ക് കാര്യം സാധിക്കാം. നിനക്ക് സന്താന സൗഭാഗ്യത്തിനുള്ള വഴി അത് മാത്രമായിരിക്കും...!!”

കുന്തിയുടെ ഉള്ളില്‍ എന്തോ ഒന്ന് പുകഞ്ഞു. ചിന്തകള്‍ വീണ്ടും പഴയ കാലത്തേക്ക് തിരിഞ്ഞു നടന്നു.

“അങ്ങനെയാവുമ്പോള്‍ എന്‍റെ ഫസ്റ്റ് ഹബ്ബി സൂര്യനല്ലേ?” – കുന്തി ആലോചിച്ചു.......
ദുര്‍വാസാവിന്‍റെ വരം കളിപ്പീരാണോ എന്ന്‍ ടെസ്റ്റ്‌ ചെയ്യാനായി സൂര്യനെ
ഇംപ്രസ് ചെയ്തതും, ഇംപ്രസ് ചെയ്ത് ഇംപ്രസ് ചെയ്ത് കളി കാര്യമായതും, ഒടുക്കം ‘ബുള്ളറ്റ്‌ പ്രൂഫ്‌’ ബോഡിയുള്ള കര്‍ണ്ണന് ജന്മം നല്‍കിയതും, കുട്ട കൊണ്ട് ഹൗസ്ബോട്ട് പണിത് കര്‍ണ്ണനെ നീറ്റിലിറക്കിയതും എല്ലാം....!


പിന്നെ അമാന്തിച്ചില്ല. യമധര്‍മ്മനില്‍ തന്നെ തുടങ്ങി കുന്തി. ഫലമോ.... യുദ്ധമുറകളില്‍ ആരുടെയും കാലനായി തീര്‍ന്ന യുധിഷ്ഠിരന്‍. രണ്ടാമത്തെ ചാന്‍സ്‌ കുന്തി വായൂ ദേവന് നല്‍കി. ഒരു കൊടുങ്കാറ്റു മാത്രമേ കുന്തിക്ക് ഓര്‍മ്മയുള്ളൂ. അങ്ങനെ ഭീമനെ കിട്ടി..! തുടര്‍ന്ന് ഇന്ദ്രനെ സോപ്പിട്ട് അര്‍ജുനനെയും കൂടി സ്വന്തമാക്കി കുന്തി 'അക്രമം' മതിയാക്കി.


ഇത്രയുമായപ്പോള്‍ മാദ്രിയ്ക്ക് ഒരു ‘മാതിരി’.... അസുഖം കുന്തിയില്‍ നിന്നും കോ-വൈഫ്‌ ആയ മാദ്രിയിലേക്ക് ‘കോപ്പി-പേസ്റ്റ്’ ചെയ്യപ്പെട്ടു. “എന്നാലും വീട്ടുകാര്‍ എനിക്ക് വാങ്ങിത്തന്ന ബലൂണ്‍ ഓട്ട വീണതായിപ്പോയല്ലോ” എന്ന രീതിയില്‍ മാദ്രി ഒരിക്കല്‍ കൂടി പാണ്ഡുവിനെ അടിമുടി നോക്കി. വെടിയുണ്ട തീര്‍ന്നു പോയ ഷൂട്ടിംഗ് താരത്തെ പോലെ ഒന്നും ചെയ്യാനാകാതെ പാണ്ഡു തിരിച്ചും നോക്കി.! വൈകിയില്ല, മാദ്രിയും കുന്തിയുടെ അതേ റൂട്ട്മാപ്പിലൂടെ തന്നെ വച്ച് പിടിച്ചു. അശ്വനീ ദേവകളെ പ്രീതിപ്പെടുത്തിയ മാദ്രി പിന്നീട് ഒരുപാട് പേരെ ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല. ആദ്യ ഇന്നിംഗ്സില്‍ തന്നെ ‘ഡബിള്‍’ സ്കോര്‍ ചെയ്തുകൊണ്ട് നകുലനെയും, സഹദേവനെയും റിലീസ്‌ ചെയ്തു, മാദ്രി...!


വാട്ടെവര്‍ ഇറ്റീസ്.... വീരന്മാരായി തന്നെ പാണ്ഡവന്മാര്‍ വളര്‍ന്നു. പാഞ്ചാലീ സ്വയംവരം വന്‍ മാര്‍ജിനില്‍ വിജയിച്ച അര്‍ജുനന്‍ പാഞ്ചാലിയുടെ പേറ്റന്‍റ് സ്വന്തമാക്കി. കിട്ടിയ പേറ്റന്‍റുമായി വീട്ടിലെത്തിയ അര്‍ജ്ജുനന്‍ അമ്മയോട് വിളിച്ചു പറഞ്ഞു- “മമ്മീ... ഞാനൊരു കിടിലന്‍ ഐറ്റം കൊണ്ടന്നിട്ടുണ്ട്....”


“ഓ.... ചക്കപ്പഴമാന്നോടാ? എനിക്കിന്ന് വേണ്ട. ഉപവാസമാ... നിങ്ങള്‍ അഞ്ചു പേരും കൂടി വെട്ടിപ്പറിച്ച് തിന്നോളിനെടാ മക്കളെ.!” – എന്നത്തെയും പോലെ, അര്‍ജ്ജുനന്‍ ഫുഡ്‌ കൊണ്ട് വന്നതാണെന്ന് കരുതി കുന്തി വിളിച്ചു പറഞ്ഞു.


അര്‍ജ്ജുനന്‍ ഞെട്ടി.! ഈശ്വരാ ചക്കപ്പഴമോ? ഈ ചക്കയിലാണെങ്കില്‍ ആകെ ഒരൊറ്റ ചുളയെ ഉള്ളൂ. ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുമ്പോഴേക്കും ചക്കപ്പഴം തിന്നാന്‍ ആര്‍ത്തി മൂത്ത് ഗ്രഹണി പിടിച്ച മറ്റു പാണ്ഡവന്മാര്‍ ഓടിക്കിതച്ച് മുറ്റത്തെത്തി. ചക്കപ്പഴം പ്രതീക്ഷിച്ചു വന്നപ്പോള്‍ മുന്നിലിരിക്കുന്ന മട്ടന്‍ ബിരിയാണി കണ്ട്, നാലും നാലും എട്ട് കണ്ണുകള്‍ പുറത്തേക്ക് തള്ളി.! ഒടുവില്‍ അര്‍ജുനന് ‘ഷെയര്‍മാര്‍ക്കറ്റിങ്ങിന്’ സമ്മതിക്കേണ്ടി വന്നു. കുന്തിയുടെ പ്രത്യേക റിക്വസ്റ്റ് പ്രകാരം പാഞ്ചാലിയും ‘ഓവര്‍ടൈം’ ചെയ്യാന്‍ സമ്മതിച്ചു, വിത്ത്‌ എ കണ്ടീഷന്‍ - ഒരു നേരം ഒരാള്‍..!


അങ്ങനെ റോയല്‍റ്റിയോടുകൂടി അര്‍ജുനനും ‘ഗെറ്റ് വണ്‍ ഫ്രീ’ കാറ്റഗറിയില്‍ ബാക്കി നാല് പേരും പാഞ്ചാലീസ് ബാങ്കില്‍ അക്കൌണ്ട് തുടങ്ങി. ക്യാഷ്‌ വിഡ്രോ ചെയ്യാനുള്ളവര്‍ ATM കൗണ്ടറിനുള്ളില്‍ കയറുമ്പോള്‍ ഇട്ടിരിക്കുന്ന ചെരുപ്പ് അഴിച്ച്‌ പുറത്തു വയ്ക്കും. കൗണ്ടറില്‍ ‘ഇടപാട്‌’ നടക്കുന്നു എന്നതിന്‍റെ സൂചനയാണ് അത്.! അപ്പൊ മറ്റ് ഇടപാട്കാര്‍ക്ക് ഉള്ളിലേക്ക് പ്രവേശനം ഇല്ല. അതാണ്‌ അലിഖിത നിയമം...!


ഒരുദിവസം, അര്‍ജുനനും ബാച്ചിനും പ്രാക്ടീസ്‌ നടത്താന്‍ കറങ്ങുന്ന കിളിയെ കിട്ടാത്തതിനാല്‍ കറങ്ങുന്ന കോഴിയെ വാങ്ങാനായി ഭീമ-നകുല-സഹദേവന്മാര്‍ തന്തൂരിക്കടയില്‍ പോയിരിക്കുന്ന അവസരം.... ബോറടിച്ച അര്‍ജുനന്‍ ഒരു ‘വിഡ്രോവല്‍’ തരപ്പെടുമോ എന്നറിയാന്‍ ATM കൗണ്ടറിലേക്ക് ഒന്ന് പാളി നോക്കി. ഭാഗ്യം! പാദരക്ഷകള്‍ ഒന്നുമില്ല. അപ്പൊ ATM ഫ്രീ..! പിന്നെ വൈകിച്ചില്ല, അര്‍ജ്ജു വിട്ടടിച്ച് ചെന്നു. ചെരിപ്പഴിച്ച് സിഗ്നല്‍ ഓണാക്കി വച്ചിട്ട് അകത്ത് കയറി. ഉള്ളിലേക്ക് കയറിച്ചെന്ന അര്‍ജ്ജുനന്‍ ഉള്ളില്‍ നടക്കുന്ന ‘ATM ലൂട്ടിംഗ്’ കണ്ട് അക്കൊണ്ട് ഫ്രീസായ പോലെ നിന്ന് പോയി.! യുധിഷ്ഠിരേട്ടന്‍ അകത്ത്.......... അണ്‍ എക്സ്പെക്ട്ടാഡായി കൗണ്ടറിനുള്ളില്‍ അര്‍ജ്ജുനനെ കണ്ട്, “അപൂര്‍വ്വ” സ്ഥിതിയിലായിരുന്ന യുധിഷ്ഠിരന്‍ വളരെ പണിപ്പെട്ട് “പൂര്‍വ്വ” സ്ഥിതിയിലായി.

“ജ്യേഷ്ഠാ... ക്ഷമിക്കണം. കൗണ്ടറില്‍ ആരുമില്ലെന്ന് കരുതി... എന്‍റെ വിസാ കാര്‍ഡില്‍ നിന്ന് കുറച്ച് ക്യാഷ്‌ വിഡ്രോ ചെയ്യാന്‍ വന്നതാ...” – അര്‍ജ്ജുനന്‍ ക്ഷമാപണം നടത്തി.

“പൊയ്ക്കോണം അവിടുന്ന്. എന്‍റെ മാസ്റ്റര്‍ കാര്‍ഡ്‌ തിരിച്ചെടുത്തിട്ട് മതി നിന്‍റെ വിസാ കാര്‍ഡ്‌ ഇന്‍സേര്‍ട്ട് ചെയ്യാന്‍....! നിനക്ക് കണ്ണില്ലേ? ഞാന്‍ എന്‍റെ ചെരുപ്പ് പുറത്തു വച്ചിരിക്കുന്നത് നീ കണ്ടില്ലേ?”- യുധിഷ്ഠിരന്‍റെ രക്തം തിളച്ച് പുക വരാന്‍ തുടങ്ങി.

“ജ്യേഷ്ഠാ... സത്യമായും പുറത്തു ചെരുപ്പ് ഉണ്ടായിരുന്നില്ല.”- അര്‍ജ്ജുനന്‍ വീണ്ടും ന്യായം നിരത്തി.

“ഇല്ലെന്നോ? ഞാന്‍ ചെരുപ്പ് പുറത്തു വച്ചിരുന്നതാണല്ലോ..” – യുധിഷ്ഠിരന്‍ അര്‍ജ്ജുനനെയും കൊണ്ട് പുറത്തേക്കിറങ്ങി. പുറത്ത് അര്‍ജ്ജുനന്‍റെ പാദരക്ഷകള്‍ മാത്രം.! ചുറ്റിനും അന്വേഷിച്ചു.. ഒടുക്കം ഒരു ശ്വാനന്‍ തന്‍റെ ചെരുപ്പുകള്‍ കടിച്ചു പറിക്കുന്നത് കണ്ട യുധിഷ്ഠിരന് കണ്ട്രോള്‍ പോയി. അദ്ദേഹം പട്ടിയെ ശപിച്ചു.

“എന്‍റെ പ്രൈവസി പുറത്താക്കി എന്നെ നാണം കെടുത്തിയ ശ്വാനാ.... നീനക്കും നിന്‍റെ വംശത്തിനും ഒരിക്കലും പ്രൈവസിയോടെ ഇണ ചേരാന്‍ പറ്റാത്ത അവസ്ഥ വന്നു ഭവിക്കട്ടെ....!”
******************************************************************************


"ഓഹോ അപ്പൊ ഇതാണല്ലേ പട്ടികളുടെ ഈ അവസ്ഥയ്ക്ക് കാരണം..."

"അതെ, ഇതാണ് എന്ന് പറയപ്പെടുന്നു."

"അല്ല.. എനിക്കൊരു സംശയം..."

"എന്താ അത്?"

"നമ്മുടെ ഈ ഷക്കീലയേയും, മറിയയേയും ഒക്കെ ശപിച്ചതാരാ???!!!!!!!!"
---------------------------------------------------------------------------------
നന്ദി:
മാണിക്യമ്മ പേരിനും, മറ്റു സഹായങ്ങള്‍ക്കും.

എല്ലാവര്ക്കും റംസാന്‍ ആശംസകള്‍.!

മഞ്ചേരി മാണിക്യം - ഒരു പാതിരാ കഞ്ഞിപ്പുഴുക്കിന്റെ കഥ..!


N.N ബാലകൃഷ്ണന്‍റെ ശരീരത്തിനുള്ളില്‍ പുട്ടുറുമീസിന്‍റെ മനസ്സ്!! അതാണ് തടിയന്‍. പ്രീഡിഗ്രിയും പിന്നീട് പൊളിടെക്നിക്കില്‍ സിവിലും പഠിച്ചെങ്കിലും മനസ്സിന്‍റെ വളര്‍ച്ച കൂടി തട്ടിപ്പറിച്ച് ശരീരം വളര്‍ന്നപ്പോള്‍ പഠന സംബന്ധമായ ഒരു ജോലി എന്നത് തടിയനെ സംബന്ധിച്ച് 50 ഓവറില്‍ 1500 റണ്‍സ് പോലെ അപ്രാപ്യമായി. അത് കൊണ്ട് തന്നെ പിന്നീട് വീഡിയോഗ്രാഫര്‍ ആകുക എന്ന മോഹം തടിയന് തലയ്ക്കു പിടിച്ചത് അച്ഛന്‍റെ മുന്നില്‍ വച്ച് മോളെയും, കെട്ടിയോന്‍റെ മുന്നില്‍ വച്ച് ഭാര്യയേയും, ബ്രദറിന്‍റെ മുന്നില്‍ വച്ച് സിസ്റ്ററെയും അടിമുടി സ്ക്യാന്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടുന്ന ഏക പണിയാണ് അത് എന്നതുകൊണ്ടല്ല..! ആത്മാര്‍ഥമായി തന്നെ പഠന വിഷയത്തെ സമീപിച്ച തടിയന്‍ വീഡിയോഗ്രാഫി കോഴ്സിന്‍റെ ആദ്യ കടമ്പയായ ‘ലൈറ്റടി’ വളരെ വിജയകരമായി താണ്ടി. പത്തു മാസം കൊണ്ട് തടിയന്‍ ഒരു എണ്ണം പറഞ്ഞ വീഡിയോഗ്രാഫര്‍ ആയി.


അവിടെ നിന്നങ്ങോട്ട് തടിയന്‍റെ നല്ല കാലമായിരുന്നു. കല്യാണം എന്ന വാക്കിന് ആലുക്കാസിനും ഭീമയ്ക്കും ശേഷം തടിയന്‍ എന്ന പര്യായം പോലുമുണ്ടായി. തടിയന്‍ വീഡിയോഗ്രാഫറായി കല്യാണപ്പന്തലിന്‍റെ മുന്നില്‍ നിന്നാല്‍ പിന്നെ സദസ്സില്‍ ഇരിക്കുന്നവര്‍ക്ക് കല്ല്യാണ ചെക്കന്‍റെ വലതു കയ്യും പെണ്ണിന്‍റെ ഇടതു കയ്യും മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ എന്ന പരാതി വ്യാപകമായപ്പോള്‍ ഓഡിറ്റോറിയം മുതലാളിമാര്‍ 'തടിയനില്ലേല്‍ കല്ല്യാണമില്ല' എന്ന് പ്രാക്ടിക്കലായി ചിന്തിച്ചു. തടിയനെ മാറ്റുന്നതിന് പകരം, അവര്‍ കാശ് വാരിയെറിഞ്ഞ്‌ സദസ്സിനുള്ള കസേരകള്‍ റീ അറേഞ്ച് ചെയ്യിച്ചു. അതാണ്‌ ലാഭമാത്രേ! ആനയുടെ വായില്‍ ജെംസ് മുട്ടായി വച്ച പോലെ തോളില്‍ ക്യാമറയുമായി നില്‍ക്കുന്ന തടിയനെ കാണാന്‍ കോളേജ്‌ കുമാരികള്‍ പോലും കല്യാണങ്ങള്‍ക്ക് ഒഴുകിയെത്തി.


ദിവസങ്ങളും കല്യാണങ്ങളും കഴിഞ്ഞു പോയി.... തടിയന്‍ ആദ്യം വീഡിയോ വര്‍ക്ക്‌ ചെയ്ത കല്ല്യാണപ്പെണ്ണ് മൂന്ന്‌ പെറ്റു...! അങ്ങനെയിരിക്കേ ഒരു കല്യാണത്തിന് കണ്ടൊരു പെണ്‍കൊടി, തടിയന്‍റെ ഹൃദയം കടിച്ചു കുടഞ്ഞു കളഞ്ഞു. ആ ഒരൊറ്റ കാരണത്തെ തുടര്‍ന്നാണ് കല്ല്യാണ കാസറ്റില്‍ താലികെട്ടില്ല എന്ന സില്ലി മാറ്റര്‍ പറഞ്ഞ് തടിയന്‍റെ വലിയ ശരീരത്തില്‍ ചില കറുത്ത കരങ്ങള്‍ തന്ത്രികള്‍ പൊട്ടുമാറ് വീണ മീട്ടിയത്. പഷേ തടിയന്‍ തളര്‍ന്നില്ല. ഇതിനൊക്കെ കാരണമായ ആ പെണ്ണിനെ മാത്രമേ ഇനി താന്‍ കേട്ടൂ എന്ന് ഒറ്റയ്ക്കങ്ങു തീരുമാനിച്ചു കളഞ്ഞു.


ഫെവീകൊളില്‍ ഫെവീസ്റ്റിക് മേമ്പൊടി ചേര്‍ത്ത പോലെ ചില സുഹൃത്തുക്കള്‍ തടിയന്‍റെ ചിന്തയ്ക്ക് എരിവ് പകര്‍ന്നപ്പോള്‍ തടിയന്‍ മനസ്സുകൊണ്ട് അവളെ കല്യാണവും കഴിച്ചു. പക്ഷെ പെണ്ണിനെ പറ്റി വീട്ടില്‍ അറിയിച്ചപ്പോള്‍ തടിയന്‍റെ നെഞ്ചുളുക്കുന്ന മറുപടിയാണ് അമ്മ പറഞ്ഞത്. “എടാ കുരുത്തം കെട്ടവനെ, അവളുടെ കല്യാണം കഴിഞ്ഞൊരു കൊച്ചുണ്ടെടാ...”

ഇംഗ്ലീഷില്‍ ഒരുപാട് പിടിയില്ലാഞ്ഞിട്ടും “മൈ ഗോഡ്‌!” എന്ന് തടിയന്‍ വിളിച്ചു പോയി.

“പക്ഷെ അവളെ അതിന്‍റെ കെട്ടിയോന്‍ കളഞ്ഞിട്ടു പോയതാ”- അമ്മയുടെ ഈ ഡയലോഗ് തടിയനിലെ പ്രതീക്ഷകള്‍ക്ക് മുസ്ളീ പവറായി.

“എനിക്കവളെ കെട്ടിയേ പറ്റൂ” – തടിയന്‍ അറുത്തു മുറിച്ചു പറഞ്ഞു.

“ഈശ്വരാ... ഈ ചെക്കനിതെന്തുപറ്റി... എടാ ഒരു കൊച്ചിന്‍റെ തള്ളയോ?” അമ്മ തടിയന് തടയിട്ടു.

പക്ഷെ ഫെയര്‍ ആന്‍ഡ്‌ ലവ്‌ലിയുടെ പരസ്യത്തില്‍ സലിംകുമാര്‍ അഭിനയിക്കുന്ന പോലെ അര്‍ത്ഥശൂന്യമാണ് അമ്മയുടെ വാക്കുകള്‍ എന്ന് പറഞ്ഞ് തടിയന്‍ അമ്മയെ തിരിച്ചു തടഞ്ഞു. തടിയന്‍ കൈവിട്ടു പോയി എന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഒടുവില്‍ ആ കല്യാണത്തിന് പച്ചക്കൊടി കാട്ടി.


തടിയന്‍റെ വീട്ടുകാര്‍ കല്യാണം ആലോചിച്ച് പെണ്ണ് വീട്ടില്‍ ചെന്നു. (അന്നേ ദിവസം ദീപാവലി ആയിരുന്നില്ല. എന്നിട്ടും പെണ്ണിന്‍റെ വീട്ടില്‍ അന്ന് രാത്രി പൂത്തിരിയും മത്താപ്പും ഒക്കെ കത്തിച്ചു. ഇടയ്ക്ക് അമിട്ടും. എന്തിനോ എന്തോ!) അപ്പൊ പുതിയ പ്രശ്നം... ഒരു സ്ഥിര ജോലിയില്ലാത്ത പയ്യന് തങ്ങളുടെ കുട്ടിയേയും, കുട്ടിയുടെ കുട്ടിയേയും കൊടുക്കാന്‍ ആ വീട്ടുകാര്‍ക്ക് ഒരു മടി. അതല്ലെങ്കിലും അങ്ങനെയാണ്, വിഭവം എത്ര ചീഞ്ഞതാണെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ അതിനു വില കൂടും.! ഒടുവില്‍ തടിയന്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. തനിക്ക് ഒരു ജോലി ആയിട്ട് മതി കല്ല്യാണം എന്ന് പറഞ്ഞ് കളഞ്ഞു.തടിയന്‍റെ ദിവ്യാനുരാഗത്തിന്‍റെ ശക്തിയാണോ അതോ പെണ്ണിന്‍റെ അച്ഛന് ഒരു കോടിയുടെ ലോട്ടറി ഒരക്കത്തിന്‍റെ വ്യത്യാസത്തില്‍ നഷ്ട്ടപ്പെടുത്തിയതിന് ദൈവം പ്രായശ്ചിത്തം ചെയ്തതാണോ എന്നറിയില്ല. തടിയന് ജോലി കിട്ടി..! ഒരു പ്രാദേശിക ചാനലില്‍ ക്യാമറാമാന്‍ ആയിട്ട്.


മിനിമം യോഗ്യത കൈക്കലാക്കിയ തടിയനിലെ കാമുകഹൃദയത്തിന് ആറു മാസത്തെ ഇടവേള സമ്മാനിച്ചു കൊണ്ട് കല്യാണം നിശ്ചയിക്കപ്പെട്ടു. ഇതിനിടയില്‍ തടിയന്‍ തന്‍റെ ഭാവി വധുവിനെ ഇമ്പ്രെസ്സ് ചെയ്യാന്‍ ഫോണിലൂടെ ശ്രമിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ അങ്ങനെ പെട്ടന്നൊന്നും ഇംപ്രസ്ഡ്‌ ആകാത്ത പെണ്ണിന്‍റെ മുന്നില്‍ തന്‍റെ കഴിവ് തുറന്നു കാട്ടാന്‍ ഒരു അവസരത്തിനായി കാത്തിരുന്ന തടിയന് ഒരു ദിവസം രാത്രി ചാനലില്‍ നിന്നും ഒരു ഫോണ്‍കാള്‍ വന്നു. അടുത്തു തന്നെയുള്ള ഒരു ആളില്ലാ വീട്ടില്‍ വച്ച് പ്രമുഖനായ ഒരു രാഷ്ട്രീയക്കാരന്‍, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണമായ കഞ്ഞിപ്പുഴുക്കിനെ പറ്റി ഒരു ഒരു പെണ്‍കുട്ടിയുമായി ചര്‍ച്ച നടത്തിയതിന് നാട്ടുകാര്‍ ആ വീട് വളഞ്ഞിരിക്കുന്നത്രേ! അത് ലൈവ് ചെയ്യാനാണ് ചാനലുകാര്‍ വിളിച്ചത്.


വധുവിനെ ഇംപ്രസ് ചെയ്യാന്‍ ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കിയ തടിയന്‍ അവളെ ഫോണ്‍ ചെയ്തു പറഞ്ഞു.- “എടീ നീ നമ്മുടെ ചാനല്‍ ഓണ്‍ ആക്കിക്കോ. ഒരുഗ്രന്‍ സാധനം ഞാന്‍ ഇപ്പൊ ലൈവ് ചെയ്യും”. മറുവശത്തു നിന്നും “ഉം” ഏന്ന പതിഞ്ഞ ഒരു മൂളല്‍ മാത്രം. ഫോണ്‍ കട്ട് ചെയ്ത തടിയന്‍ തന്‍റെ പള്‍സറില്‍ ചാടിക്കയറി. സെല്‍ഫ്‌ സ്റ്റാര്‍ട്ട്‌ ഉണ്ടായിട്ടു കൂടി തടിയന്‍ കിക്ക് ചെയ്ത് വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി. അത്രയ്ക്ക് ആവേശം! പോകുന്ന വഴിയ്ക്ക് തന്നെ രാഷ്ട്രീയക്കാരനെയും കഞ്ഞിപ്പുഴുക്ക് ചര്‍ച്ചയ്ക്ക് വന്ന പെണ്‍കൊടിയെയും ഏതൊക്കെ ആംഗിളുകളില്‍ ഷൂട്ട്‌ ചെയ്യണം എന്ന് തീരുമാനിച്ചുറപ്പിച്ചു.


പുഴുക്ക് സ്പോട്ടില്‍ എത്തിയ തടിയന്‍ ആള്‍ക്കൂട്ടത്തെയും പോലീസിനെയും കണ്ടൊന്നു ഞെട്ടി. ചാനലിന്‍റെ വണ്ടിയില്‍ നിന്നും ക്യാമറയും കിടുപിടികളുമായി സഹായികളും പാഞ്ഞെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസുകാരനോട് തടിയന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന ചാനലിന്‍റെ പേര് പറഞ്ഞു. അയാള്‍ പുച്ഛത്തോടെ തടിയനെ ഒന്ന് നോക്കിയിട്ട്, അവിടെ നടന്നത് തടിയന്‍റെ ചാനലിലെക്കാലും 'തറ' പരിപാടിയായതുകൊണ്ട് മാത്രം തടിയനെ മറ്റു ചാനല്കാരുടെ അടുത്തേക്ക്‌ വിട്ടു.


സ്പെഷ്യല്‍ റിയാലിറ്റി ഷോ കാണാന്‍ ആവേശം മൂത്ത് നില്‍ക്കുന്ന പുരുഷാരത്തെ ഒപ്പിയെടുത്തുകൊണ്ട് തടിയന്‍ തന്‍റെ ലൈവ് ടെലിക്കാസ്റ്റ് ആരംഭിച്ചു. പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതും ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവര്‍ ചര്‍ച്ച നടന്ന വീട്ടിലേക്ക്‌ കയറി പോകുന്നതുമൊക്കെ അഴകപ്പനെ വെല്ലുന്ന ഫ്രെയ്മുകളിലൂടെ തടിയന്‍ നാട്ടുകാരുടെ സ്വീകരണ മുറികളില്‍ എത്തിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ രാഷ്ട്രീയക്കാരന്‍റെ കൂടെയുള്ളത് ഏതോ സിനിമാ നടിയാണെന്ന് അടുത്തു നിന്ന ആരോ പറഞ്ഞ് കേട്ട തടിയന്‍, താന്‍ സിനിമാ നടിയുടെ യഥാര്‍ത്ഥ മുഖവും സ്വഭാവവും നാട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുന്നതിലൂടെ പ്രശസ്തനാവുന്നതൊക്കെ സ്വപ്നം കണ്ടു.


ഒടുവില്‍ ആയിരങ്ങള്‍ കാത്തിരുന്ന സുമുഹൂര്‍ത്തം ആഗതമായി. അകത്ത് കയറിപ്പോയ പോലീസ്‌ യേമാന്മാര്‍ ഓരോരുത്തരായി പുറത്തേക്ക് വന്നു. പുറകെ രാഷ്ട്രീയക്കാരനും. മുന്‍പ് സിനിമയില്‍ അഭിനയിച്ച എക്സ്പീരിയന്‍സ് തുറന്നു കാട്ടിയ അയാള്‍ “ഇതെന്താ ഇവിടെ എല്ലാരും കൂടി നില്‍ക്കുന്നത്” എന്ന ഭാവത്തില്‍ ക്യാമറയെ വളരെ കൂള്‍ ആയി ഫേസ് ചെയ്തു. പക്ഷെ ആളുകളുടെ ആകാംഷ നീണ്ടത് ചര്‍ച്ചയ്ക്ക് വന്ന സിനിമാ നടിയെ കാണാന്‍ ആയിരുന്നു. ഒടുവില്‍ കാത്തു നില്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിലാക്കിക്കൊണ്ട് കഥാനായിക രംഗപ്രവേശം ചെയ്തു. തടിയന്‍ അവരുടെ മുഖം നന്നായി സൂം ചെയ്തു. തന്‍റെ ക്യാമറയുടെ LCD യില്‍ പ്രത്യക്ഷപ്പെട്ട ആ മുഖം കണ്ട് തടിയന്‍ ഞെട്ടി. “ഇതവള്‍ തന്നെ.... ആറു മാസം കഴിഞ്ഞാല്‍ ഞാന്‍ കെട്ടേണ്ടിയിരുന്ന അവള്‍....” തടിയന്‍ അറിയാതെ ഒരാത്മാഗതം വീണുടഞ്ഞു. തടിയന്‍റെ ഒരു കണ്ണില്‍ നിന്നും പോന്നീച്ചയും മറുകണ്ണില്‍ നിന്നും വെള്ളീച്ചയും പറന്നു..! മുന്നില്‍ കാണുന്നതെല്ലാം എറക്കാടന്‍റെ ബ്ലോഗ്‌ തുറന്ന പോലെ ആകെ മൊത്തം മഞ്ഞ മയം.! തുടര്‍ന്ന് എന്റീശ്വരാ.... എന്ന വിളിയോടെ ക്യാമറയും കേട്ടിപ്പിടിച്ചുകൊണ്ട്, ബോധം മറഞ്ഞ തടിയന്‍ നിലം പൊത്തി. പെണ്ണിനെ കണ്ട ജനക്കൂട്ടം ആര്‍ത്തിരമ്പി അവരെ വളഞ്ഞപ്പോള്‍ ഒന്നും ഷൂട്ട്‌ ചെയ്യാന്‍ പറ്റാത്ത വിഷമത്തില്‍ മറ്റു ചാനലുകാര്‍ ക്യാമറ ഓഫ് ആക്കി.


ചര്‍ച്ചയ്ക്ക് വന്ന രാഷ്ട്രീയക്കാരന്‍ പിടിയിലായ വാര്‍ത്തയെക്കാള്‍ പിറ്റേന്ന് അന്നാട്ടുകാര്‍ സംസാരിച്ചത്, രാഷ്ട്രീയക്കാരനെയും പെണ്ണിനെയും പോലീസുകാര്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടു പോകുന്നതുള്‍പ്പെടെ മണ്ണില്‍ കിടന്നുകൊണ്ട്, ആളുകളുടെ കാലുകള്‍ക്കിടയിലൂടെ ‘ലൈവ്’ ആയി ടി.വി യില്‍ കാണിച്ചു തന്ന തടിയന്‍റെ ആത്മാര്‍ഥതയെയും അര്‍പ്പണ മനോഭാവത്തെയും പറ്റിയായിരുന്നു!
************************************************************************

തലക്കെട്ട്‌ സംഭാവന ചെയ്തത് ഏതോ ഒരു മഹാന്‍ ..!

എല്ലാര്‍ക്കും ഓണാശംസകള്‍.!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ