ക്രാഷ് ലാന്റ് 4 - The deadliest ever!



                        1977, സ്പെയിൻ. കനേറി ഐലൻഡിനെ സ്പെയിനിൽ നിന്നും സ്വതന്ത്രമാക്കാനായി തീവ്രവാദ സംഘടനകൾ ശക്തിയാർജ്ജിക്കുന്ന കാലം. എങ്കിൽപോലും പ്രകൃതി അനുഗ്രഹിച്ച് നൽകിയ ഭംഗി കൊണ്ട് ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ കനേറി ദ്വീപ് അങ്ങോട്ടേക്കാകർഷിച്ച് കൊണ്ടേയിരുന്നു.
        മാർച്ച് 27, 10AM. കനേറി ദ്വീപിലെ ഗ്രാൻ കനേറിയ എയർപോർട്ടിലെ പാസഞ്ചർ ടെർമിനലിനുള്ളിൽ, ഒരു കോഫീ ഷോപ്പിൽ തീവ്രവാദികൾ ഒളിപ്പിച്ചു വച്ചിരുന്ന ബോംബ് പൊട്ടുന്നു! ഉടൻ തന്നെ മറ്റൊരു സ്ഫോടനം കൂടി ഉണ്ടാകുമെന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ഗ്രാൻ കനേറിയ എയർപോർട്ട് അടച്ചിടാനും, ഗ്രാൻ കനേറിയയിലേക്ക് ഹെഡ് ചെയ്തിരുന്ന എല്ലാ ഇൻബൗൺഡ് ട്രാഫിക്കും ഡൈവേർട്ട് ചെയ്യാനും അധികൃതർ തീരുമാനിക്കുന്നു. തുടർന്ന്, സ്ട്രൈക്കിംഗ് ഡിസ്റ്റൻസിൽ ലഭ്യമായിരുന്ന ഒരേ ഒരു എയർപോർട്ടായ, ടെനറീഫ് ഐലൻഡിലെ ലോസ് റോഡിയോസിലേക്ക് ഗതി മാറ്റാൻ ATC ടവറിൽ നിന്നും എല്ലാ വിമാനങ്ങളിലേക്കും സന്ദേശം പാഞ്ഞു!
         ഡൈവേർട്ട് ചെയ്യാൻ അറിയിപ്പ് കിട്ടിയ നിരവധി വിമാനങ്ങളിൽ രണ്ടെണ്ണം അക്കാലത്തെ ഏറ്റവും വലിയ യാത്രാവിമാനമായിരുന്ന ബോയിംഗ് 747 വിഭാഗത്തിൽപെട്ട ജംബോ ജെറ്റുകളായിരുന്നു! ഒന്ന്, 1970-ൽ ബോയിംഗ് 747 ന്‍റെ ഉത്ഘാടന പറക്കൽ നടത്തിയ അതേ വിമാനം! പാൻ അമേരിക്കൻ കമ്പനിയുടെ ഉടമസ്ത്ഥതയിലുള്ള, ലോസ് ഏഞ്ചൽസിൽ നിന്നും, 380 യാത്രക്കാരും 16 ജീവനക്കാരുമായി വന്ന PAN-AM 1736. മറ്റേത്, 234 യാത്രക്കാരും 14 ജീവനക്കാരുമായി ആംസ്റ്റർഡാമിൽ നിന്നുള്ള KLM-4805. തങ്ങൾക്ക് രണ്ട് മണിക്കൂറിലേറെ പറക്കാനുള്ള ഇന്ധനം ഉണ്ടെന്നും ഒരു ഹോൾഡിംഗ് പാറ്റേണിൽ തങ്ങൾ പറന്നുകൊള്ളാമെന്നും KLM ന്‍റെ പൈലറ്റ് ATC കണ്ട്രോളറോട് അഭ്യർത്ഥിച്ചുവെങ്കിലും, എയർപോർട്ട് എപ്പോൾ പ്രവർത്തനക്ഷമമാകും എന്ന് പറയാൻ കഴിയാത്തതിനാൽ അഭ്യർത്ഥന കണ്ട്രോളർ നിരസിച്ചതിനെ തുടർന്ന് KLM 4805-ഉം ലോസ് റോഡിയോസിലേക്ക് തിരിഞ്ഞു!
         ലോസ് റോഡിയോസ് വളരെ ചെറിയൊരു എയർപോർട്ടാണ്. ഒരേ ഒരു റൺവേയും വളരെ കുറച്ച് പാർക്കിംഗ് സ്പെയ്സും മാത്രമുള്ള, ചെറിയ വിമാനങ്ങൾക്കായുള്ള ഒരു റീജിയണൽ എയർപോർട്ട്. ഞായറാഴ്ച ആയതുകൊണ്ട് തന്നെ കണ്ട്രോൾ ടവറിൽ ആകെ രണ്ട് കണ്ട്രോളർമാർ മാത്രം. അപ്രതീക്ഷിതമായി വന്ന ഒരു കൂട്ടം വിമാനങ്ങൾ അവരെയും ആകെ വിഷമത്തിലാക്കി. തിരിച്ച് വിടപ്പെട്ട വിമാനങ്ങൾ ഒന്നിനു പുറകെ ഒന്നായി ലാൻഡ് ചെയ്യാൻ തുടങ്ങി. ലോസ് റോഡിയോസിലെ പാർക്കിംഗ് സ്പെയ്സുകൾ പൂർണ്ണമായും അവ കയ്യടക്കിക്കൊണ്ടിരുന്നു. ATC കണ്ട്രോളർമാരുടെ ജോലി കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. ഇനി വരാനിരിക്കുന്ന വിമാനങ്ങളിൽ രണ്ടെണ്ണം തങ്ങൾക്കും ലോസ് റോഡിയോസിനും മുൻ പരിചയമില്ലാത്തബോയിംഗ് 747” എന്ന ഭീമന്മാരാണ് എന്ന് അവർക്ക് അറിയാമായിരുന്നു. ഈ രണ്ട് കൂറ്റൻ വിമാനങ്ങളെ ഇനി എവിടെ ഇടും എന്ന് ചിന്തിച്ച് Airport map ലേക്ക് തിരിഞ്ഞ അവർ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നു. ലാൻഡ് ചെയ്യുന്ന ബോയിംഗ് വിമാനങ്ങൾ റൺവേയിൽ നിന്നും ടാക്സി വേയിലേക്ക് കടന്ന് ടാക്സി വേയുടെ മറുതല റൺവേയുമായി ചേരുന്ന ഭാഗത്ത് പാർക്ക് ചെയ്യുക!
                      അപ്പോഴേക്കും KLM-4805 ATC യിൽ നിന്നും ലാൻഡിംഗ് ക്ലിയറൻസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ലോസ് റോഡിയോസിലെ റൺവേയിലേക്ക് ആദ്യമായി ഒരു ബോയിംഗ് 747 പറന്നിറങ്ങി. KLM ന്‍റെ സെയ്ഫ് ലാൻഡിംഗ്! കണ്ട്രോൾ ടവറിൽ നിന്നുള്ള നിർദേശം അനുസരിച്ച് KLM, ടാക്സി വേയുടെ ഏറ്റവും ഒടുവിലായി പാർക്ക് ചെയ്തു. KLM ന്‍റെ യാത്രക്കാരെ മുഴുവൻ ടെർമിനലിലേക്ക് മാറ്റുന്നതിനിടയിൽ രണ്ട് ചെറിയ വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തിരുന്നു. അവയും KLM ന്‍റെ ഇടതു വശം ചേർന്ന് പാർക്ക് ചെയ്തു. അടുത്തത് PAN-AM ന്‍റെ ഊഴമാണ്. വീണ്ടും ഒരു 747 കൂടി സുരക്ഷിതമായി ലോസ് റോഡിയോസിലെ ടാർമാക്കിലേക്കിറങ്ങി! PAN-AM പാർക്കിംഗ് ക്ലിയറൻസ് ആവശ്യപ്പെട്ടു. KLM ന്‍റെയും, മുന്നേ വന്ന രണ്ട് ചെറിയ ഫ്ലൈറ്റുകളുടെയും പിന്നിലായി PAN-AM ന്പാർക്കിംഗ് അനുവദിക്കപ്പെട്ടു. ടെർമിനൽ നിറഞ്ഞു കവിഞ്ഞതിനാ PAN-AM ന്‍റെ യാത്രക്കാരെ ടെർമിനലിലേക്ക് വിടാൻ ATC അനുവദിച്ചില്ല. തുടർച്ചയായ 13 മണിക്കൂറുകളുടെ യാത്ര തന്‍റെ  യാത്രക്കാരെ തീർത്തും ക്ഷീണിതരാക്കി എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, പുറത്തിറങ്ങാൻ താൽപര്യമുള്ളവർക്കായി വിമാനത്തിന്‍റെ വാതിലുകൾ തുറന്നു കൊടുത്തു. അപ്പോഴേക്കും അന്തരീക്ഷം മൂടിക്കെട്ടാൻ തുടങ്ങിയിരുന്നു. രണ്ട് മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലോസ് റോഡിയോസിൽ കാലാവസ്ഥാ പ്രവചനം ഏറെക്കുറെ അസാധ്യമാണ്. അതിശക്തമായ മൂടൽമഞ്ഞ് വരുന്നതും വളരെ പെട്ടെന്നാവും…….!
ഒന്നര മണിക്കൂറുകൾക്ക് ശേഷം…….
        ലോസ് റോഡിയോസിലെ ATC ടവറിൽ ഗ്രാൻ കനേറിയിൽ നിന്നും സന്ദേശം വന്നു. ഗ്രാൻ കനേറി എയർപോർട്ട് റീ ഓപ്പൺ ചെയ്തിരിക്കുന്നു. ATC കണ്ട്രോളർ എല്ലാ വിമാനങ്ങളോടും ഗ്രാൻ കനേറിയയിലേക്ക് തിരികെ പറക്കാൻ തയ്യാറാവാൻ നിർദ്ദേശിച്ചു. ടെർമിനലിനുള്ളിൽ, യാത്രക്കാരോട് തങ്ങളുടെ വിമാനങ്ങളിലേക്ക് പോകുവാനായി അറിയിപ്പുകൾ മുഴങ്ങുന്നുണ്ടായിരുന്നു. മുഷിപ്പിക്കുന്ന തങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നതിൽ സന്തോഷിച്ച് KLM ന്‍റെ യാത്രക്കാരും വിമാനത്തിലേക്ക് തിരികെ പോകാൻ തയ്യാറെടുത്തു. പക്ഷെ അവർ അറിഞ്ഞിരുന്നില്ല, ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയൊരു ദുരന്തം മിനിറ്റുകൾക്കപ്പുറം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന്!
        KLM ന്‍റെ കോക്ക്പിറ്റിനുള്ളിൽ ക്യാപ്റ്റൻ എടുത്ത ഒരു തീരുമാനം എല്ലാം മാറ്റിമറിക്കുകയായിരുന്നു. റീ ഫ്യുവലിംഗ്!! ലോസ് റോഡിയോസിൽ തങ്ങൾക്ക് നഷ്ട്ടമായ സമയം അവിടെ വച്ച് തന്നെ തിരികെ പിടിക്കുക! ഗ്രാൻ കനേറിയയിലേക്ക് അനായാസമായി പറക്കാൻ വേണ്ട ഇന്ധനം തന്‍റെ പക്കൽ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഗ്രാൻ കനേറിയയിൽ ഉണ്ടായേക്കാവുന്ന തിരക്കിൽ സ്വാഭാവികമായും തങ്ങൾക്ക് ഇന്ധനത്തിനായി കൂടൂതൽ സമയം ചെലവഴിക്കേണ്ടി വരും എന്നു ചിന്തിച്ച ക്യാപ്റ്റൻ, വിമാനത്തിൽ ഇന്ധനം നിറക്കാൻ തീരുമാനിച്ചു. അതും തിരികെ ആംസ്റ്റർഡാം വരെ പറക്കാൻ കഴിയും വിധം പരിപൂർണ്ണമായ റീ ഫ്യുവലിംഗ്! ഒരു വിമാനത്തിന്‍റെ സെയ്ഫ് ടേക്ക് ഓഫിന് നിഷ്കർഷിച്ചിരിക്കുന്ന നിയമം അനുസരിച്ച് ആ വിമാനത്തിന്‍റെ ഫസ്റ്റ് ഡസ്റ്റിനേഷനിലേക്ക് പറക്കാൻ ആവശ്യമായ ഇന്ധനം മാത്രമാണ് ക്യാരി ചെയ്യേണ്ടത്. പക്ഷെ അൽപ്പസമയം ലാഭിക്കാനായി, 55 ടൺ ജെറ്റ് ഫ്യുവൽ ആവശ്യപ്പെട്ടുകൊണ്ട് KLM ക്യാപ്റ്റൻ ആ നിയമം മനപ്പൂർവം മറക്കുകയായിരുന്നു!
        തങ്ങളുടെ മുന്നിൽ കിടന്ന രണ്ട് ചെറു വിമാനങ്ങളും പോയിക്കഴിഞ്ഞിട്ടും KLM പുറപ്പെടാനുള്ള യാതൊരു ലക്ഷണവും കാണാത്തതിനാൽ PAN-AM, കണ്ട്രോൾ ടവറിൽ നിന്നും ക്ലിയറൻസ് ചോദിച്ചു. എന്നാൽ മുന്നിൽ കിടക്കുന്ന KLM റീ ഫ്യുവലിംഗ് നടത്തുന്നതിനാൽ ATC ക്ലിയറൻസ് നൽകിയില്ല. തുടർന്ന് ATC യുടെ അനുവാദത്തോടെ KLM നെ ചുറ്റിക്കറങ്ങി റൺവേയിലേക്ക് കടക്കാൻ PAN-AM ന്‍റെ പൈലറ്റുമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലോകത്തിലെ എറ്റവും വലിയ രണ്ട് വിമാനങ്ങളെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ ആ ടാക്സീ വേയുടെ സ്ഥലപരിമിതി അനുവദിക്കാത്തതു മൂലം അവസാനം ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു! മൂടൽ മഞ്ഞ് അപ്പോഴേക്കും കാഴ്ച്ച ഏറെക്കുറെ മറച്ചുകഴിഞ്ഞിരുന്നു!
    40 മിനിറ്റുകൾക്ക് ശേഷം KLM പുറപ്പെടാൻ തയ്യാറയി. പൈലറ്റുമാർ തങ്ങളുടെ 4 എഞ്ചിനുകളും ഒന്നിനു പുറകേ ഒന്നായി സ്റ്റാർട്ട് ചെയ്തു. പിന്നിലെ ടാക്സീ വേ പൂർണ്ണമായും അടഞ്ഞു കിടക്കുന്നതിനാൽ കണ്ട്രോളർമാർ, വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം എടുക്കാറുള്ള, ഒരു തീരുമാനം എടുത്തു; ബാക്ക് ടാക്സി! സാങ്കേതികമായ കാരണങ്ങളാൽ ടാക്സീ വേ ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസരങ്ങളിൽ, ‘റൺവേ’  തന്നെ ‘ടാക്സീ വേ’ അയി ഉപയോഗിച്ച് റൺവേയുടെ മറുതല വരെ ടാക്സി ചെയ്യുന്ന വിമാനം അവിടെ നിന്നും 180 ഡിഗ്രി തിരിഞ്ഞശേഷം നോർമലായി ടേക്ക് ഓഫ് ചെയ്യുന്ന രീതിയാണ് ബാക്ക് ടാക്സി! മൂടൽ മഞ്ഞ് കാരണം വിസിബിലിറ്റി തീരെ കുറഞ്ഞു കഴിഞ്ഞിരുന്നു. KLM റൺവേയിലേക്ക് കടന്ന് ടാക്സി തുടങ്ങിക്കഴിഞ്ഞപ്പോൾ ATC, PAN-AM–നും ബാക്ക്ടാക്സിക്ക് നിർദ്ദേശം നൽകി. റൺവേയിലൂടെ റോൾഡൌൺ ചെയ്ത് ഇടതു വശത്ത് കാണുന്ന മൂന്നാമത്തെ എക്സിറ്റിലേക്ക് കടന്ന് അടുത്ത ഇൻസ്ട്രക്ഷനായി വെയ്റ്റ് ചെയ്യുക എന്നതായിരുന്നു നിർദ്ദേശം!
    ലോസ് റോഡിയോസിലെ റൺവേക്ക്, ടാക്സീ വേയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന 4 എക്സിറ്റുകളാണുള്ളത്. അദ്യത്തേത് 90 ഡിഗ്രി തിരിയുന്ന C1 ഉം, യഥാക്രമം  130, 148, 35 ഡിഗ്രികളിൽ തിരിയുന്ന C2-ഉം, C3-ഉം C4-ഉം. ഇതിൽ C3-യിലേക്കാണ് PAN-AM തിരിയേണ്ടത്. കോക്ക്പിറ്റിനുള്ളിൽ ലഭ്യമായിരുന്ന റൺവേ മാപ് സശ്രദ്ധം വീക്ഷിച്ചുകൊണ്ട് PAN-AM പൈലറ്റ്മാർ ടാക്സി ആരംഭിച്ചു. അപ്പോഴേക്കും KLM, റൺവേയുടെ 75 ശതമാനത്തിലധികം ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു! ഒന്നാമത്തെയും രണ്ടാമത്തെയും എക്സിറ്റുകൾ പിന്നിട്ട PAN-AM ഇപ്പോൾ തങ്ങൾക്ക് തിരിയേണ്ട മൂന്നാമത്തെ എക്സിറ്റിനായുള്ള അന്വേഷണത്തിലാണ്. പക്ഷെ, മൂടൽമഞ്ഞ് നിറഞ്ഞു നിന്ന റൺവേയിലെ മൂന്നാമത്തെ എക്സിറ്റ് ഇതിനോടകം തന്നെ തങ്ങൾ കടന്നുപോയി എന്ന് റൺവേയിൽ നിന്നും പത്തു മീറ്ററിലേറെ ഉയരത്തിലുള്ള 747 ന്‍റെ കോക്ക്പിറ്റിൽ ഇരുന്നിരുന്ന പൈലറ്റ്മാർ അറിഞ്ഞിരുന്നില്ല!! തങ്ങൾക്ക് എന്തോ അബദ്ധം പറ്റിയിരിക്കുന്നു എന്നു മനസ്സിലാക്കിയ അവർ വിമാനത്തിന്‍റെ വേഗത പിന്നെയും കുറച്ചു. ഇതേ സമയം റൺവേയുടെ അങ്ങേത്തലക്കൽ KLM, 180 ഡിഗ്രി തിരിഞ്ഞ് ടേക്ക് ഓഫ് പൊസിഷനിൽ അയിക്കഴിഞ്ഞിരുന്നു! ഗ്രൌണ്ട് റഡാർ സവിധാനമില്ലാത്ത ഒരു എയർപോർട്ടിന്‍റെ ഒരേ റൺവേയിൽ, കഷ്ടിച്ച് ഒരു കിലോമീറ്റർ അകലത്തായി പരസ്പരം കാണാൻ കഴിയാതെ രണ്ട് ജംബോ ജെറ്റുകൾ മുഖാമുഖം!
       ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദത്തിനായി KLM വീണ്ടും ATC യുമായി ബന്ധപ്പെട്ടു. എന്നാൽ PAN-AM ഇതുവരെ റൺവേ ക്ലിയർ ചെയ്തിട്ടില്ല എന്നറിയാമായിരുന്ന ATC കണ്ട്രോളർ “4805.... you are cleared to the Papa Beacon climb to and maintain flight level nine zero right turn after take-off proceed with heading zero four zero until intercepting the three two five radial from gran caneria VOR” എന്ന് മറുപടി നൽകി. ടേക്ക് ഓഫിനു ശേഷം വിമാനം ഏത് ദിശയിലേക്ക് എത്ര ഉയരത്തിൽ പറത്തണം, എന്ന് നിർദ്ദേശിക്കുക മാത്രമാണ് കണ്ട്രോളർ ചെയ്തത്. ഒരിക്കലും അത് വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദമായിരുന്നില്ല. അതിനുള്ള ക്ലിയറൻസ് പ്രത്യേകമായാണ് നൽകുക. എന്നാൽ റേഡിയോ സംവിധാനത്തിൽ വന്ന ചില  ബുദ്ധിമുട്ടുകൾ കാരണം ആ വാചകം ടേക്ക് ഓഫ് ക്ലിയറൻസായി KLM പൈലറ്റുമാർ തെറ്റിദ്ധരിച്ചു. കോ-പൈലറ്റ് വിമാനത്തിന്‍റെ ബ്രേക്ക് റിലീസ് ചെയ്തു. ക്യാപ്റ്റൻ തന്‍റെ എഞ്ചിനുകൾ ഫുൾ ത്രസ്റ്റിലേക്ക് സെറ്റ് ചെയ്തു. KLM 4805 മുന്നിലേക്ക് കുതിക്കാൻ തുടങ്ങി. സെക്കൻഡുകൾ കഴിയും തോറും വിമനത്തിന്‍റെ വേഗത ഇരട്ടിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും അല്പ്പം മുന്നിൽ PAN-AM നാലാമത്തെ എക്സിറ്റായ C4 ലേക്ക് എത്തിയിരുന്നു.

05:04:34PM - PAN-AM കോക്ക്പിറ്റ്:
        വിമാനം C4 ലേക്ക് തിരിക്കാൻ തുടങ്ങിയ PAN-AM ക്യാപ്റ്റൻ, കോ പൈലറ്റിന്‍റെ നിലവിളി കേട്ട് നോക്കുമ്പോൾ കാണുന്നത്, തങ്ങൾക്ക് നേരെ പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന KLM നെ! പെട്ടെന്ന് തന്‍റെ വിമാനം റൺ വേയിൽ നിന്നും പുറത്ത് കടത്താൻ അദ്ദേഹം പരിശ്രമിച്ചുവെങ്കിലും വളരെ സാവധാനം സഞ്ചരിച്ചിരുന്ന വലിയ വിമാനത്തിന് റൺ വേയിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള സമയം അത് പോരുമായിരുന്നില്ല! PAN-AMന്‍റെ കോക്ക്പിറ്റ് ഒഴികെയുള്ള ഭാഗങ്ങൾ ഇപ്പോഴും റൺ വേയിൽ തന്നെയാണ്!

05:04:29PM - KLM കോക്ക്പിറ്റ്:
       നിമിഷം തോറും വേഗത കൈവരിക്കുന്ന വിമാനത്തിന്‍റെ വിൻഡ് ഷീൽഡിലേക്ക് മൂടൽ മഞ്ഞിനെ വകഞ്ഞുമാറ്റി വന്നു പതിച്ച ചെറിയ പ്രകാശം എതിരേ വരുന്ന വിമാനത്തിന്‍റെ ഹെഡ് ലൈറ്റാണെന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, തന്‍റെ മുന്നിലുള്ള ഒരേ ഒരു മാർഗ്ഗം തന്നെ തെരഞ്ഞെടുത്തു. ഇമ്മീഡിയറ്റ് ടേക്ക് ഓഫ്! അദ്ദേഹം വിമാനത്തിന്‍റെ നോസ് പൊടുന്നനെ ഉയർത്തി. പക്ഷേ ഫുൾ ടാങ്ക്‍ ഫ്വുവലുമായി പറന്നുയരാൻ വേണ്ട വേഗത KLM കൈവരിച്ചിരുന്നില്ല. വിമാനത്തിന്‍റെ പുറകിലെ ചെറു ചിറകുകൾ 40 മീറ്ററോളം റൺ വേയിൽ അമർന്നുരഞ്ഞ് തീ തുപ്പി!

05:04:37PM എക്സിറ്റ് C4:
      KLM 4805ന്‍റെ ലോവർ ഫ്യൂസലേജും എഞ്ചിനുകളും ഫ്യുവൽ ടാങ്കും അടങ്ങുന്ന ഭാഗം PAN-AMന്‍റെ കോക്ക് പിറ്റിനു പിന്നിൽ, പാസഞ്ചർ ക്യാബിനിലേക്ക് ഒരു വൻ സ്ഫോടന ശബ്ദത്തോടെ ഇടിച്ചു കയറി. അവശ്യത്തിലുമധികം ഉണ്ടായിരുന്ന ജെറ്റ് ഫ്യുവൽ ബാക്കി കാര്യങ്ങൾ അനായാസമാക്കി! 27 യാത്രക്കാർ ഇരുന്നിരുന്ന PAN-AMന്‍റെ അപ്പർ ഡെക്ക് കാണാനേയില്ല! കുറച്ച് അകലെയായി, ആയിരക്കണക്കിന് കഷണങ്ങളായി ചിതറിയ KLMന്‍റെ അവശിഷ്ട്ടങ്ങളെ പോലും തീ വിഴുങ്ങി! KLMന്‍റെയുള്ളിൽ ഉണ്ടായിരുന്ന 248 പേരും തല്ക്ഷണം മരിച്ചു.  PAN-AMന്‍റെ 396 പേരിൽ പൈലറ്റും ഫസ്റ്റ് ഓഫീസറും ഫ്ലൈറ്റ് എഞ്ചിനിയറും മറ്റ് 6 ജീവനക്കാരും ഉൾപ്പെടെ 61 പേർ ക്രാഷിനെ സർവൈവ് ചെയ്തു! ആകെ മരണം 583!
        
       ഒന്ന് വീക്ഷിച്ചാൽ, വളരെ യാദൃശ്ചികം എന്നു തോന്നുന്ന കുറേ കാര്യങ്ങൾ രണ്ടു വിമാനങ്ങൾക്കിടയിൽ ഒരുമിച്ചു കൂടുകയായിരുന്നു 1977 മാർച്ച് 27 ന്. ബോംബ് സ്ഫോടനം, പാർക്കിംഗിലെ പ്രശ്നങ്ങൾ, റീ ഫ്യുവലിംഗ്, ഗ്രൌണ്ട് റഡാർ ഇല്ലാത്ത റൺവേയിലെ ബാക്ക് ടാക്സി, പ്രത്യേകം മാർക്ക് ചെയ്തിട്ടില്ലാതിരുന്ന എക്സിറ്റുകൾ, മൂടൽ മഞ്ഞ്, റേഡിയോ സംഭാഷണത്തിൽ വന്ന കൺഫ്യൂഷൻസ്. ഇവയിൽ എതെങ്കിലും ഒന്ന് ഒഴിവായിരുന്നു എങ്കിൽ എവിയേഷൻ ഹിസ്റ്ററിയിലെ ‘The deadliest ever’  എന്ന വിശേഷണം നേടിയ അപകടത്തിന് ലോസ് റോഡിയോസിലെ ടാർമാക്ക് ഒരിക്കലും സാക്ഷിയാവേണ്ടി വരില്ലായിരുന്നു!

Courtesy: Google(pictures), Wikipedia, National Geographic, Discovery

ബനാനാ ടോക്സ്!

 
1. Actions speak louder than words - ആക്ഷൻ പടങ്ങൾ അവാർഡ്‌ പടങ്ങളെക്കാൾ ശബ്ദമയമായിരിക്കും

2. Advisers run no risks - ഉപദേശികള്‍ റിസ്ക്‌ വരുമ്പോള്‍ ഓടിക്കളയും!

3. All is fair in love and war - പ്രേമം യുദ്ധമാകുമ്പോൾ അത്‌ ഫയറിൽ അച്ചടിച്ച്‌ വരും!

4. All's well that ends well - എല്ലാരുടെയും കിണർ, എന്റെയും കിണർ!

5. Accidents will happen - വല്യപ്പന് ആക്സിഡന്റ് പറ്റി!

6. An empty purse frightens away friends - എം.ടി യുടെ പഴ്സ്‌ കണ്ട്‌ കൂട്ടുകാർ പേടിച്ചുപോയി!

7. An Englishman's home is his castle - ഇംഗ്ലിഷ്‌ പറയുന്നവന്റെ വീട്ടിൽ എപ്പോഴും കാസറ്റ്‌ ഉണ്ടാവും!

8. A fault confessed is half redressed - ഒരു ഫോൾട്ട് പറ്റിയതില്‍ മാപ്പ് ചോദിച്ച്കൊണ്ട് പകുതി മുണ്ടുരിഞ്ഞു!

9. A fool at forty is a fool forever - ലിസ്റ്റിലെ നാൽപതാമാത്തെ മണ്ടന്‍ എക്കാലവും മണ്ടനായിരിക്കും!

10. A good conscience is a soft pillow - കുഷന്‍ കൊണ്ടുണ്ടാക്കിയ സോഫ്റ്റ്‌ തലയിണ നല്ലതാണ്!

11. A loaded wagon makes no noise - ശബ്ദം ഉണ്ടാക്കാതെ വേഗം ലോഡ്‌ ചെയ്യ്!

12. A man is known by the company he keeps - കമ്പനിയടിച്ച പെണ്ണ് വേറൊരുത്തന്റെ കീപ്പ്‌ ആണെന്ന് അവന് മനസ്സിലായി!

13. Advice is cheap - ആദിവാസികൾ വളരെ ചീപ്പാണ്‌

14. A young idler, an old beggar - ഇളയവന്‍ ഇഡ്ഡലിയും മൂത്തവന്‍ ബർഗറും കഴിച്ചു!

15. As you sow, so shall you reap - റേപ്പ് ചെയ്യുന്നത് കണ്ടാല്‍ ശോ ശോ എന്ന് വിളിച്ചു നിൽക്കരുത്!

16. Ask me no questions, I'll tell you no lies - എന്നോട് ചോദ്യം ചോദിക്കാതിരുന്നാല്‍ ലെയ്സ് വാങ്ങിത്തരാം!

17. Bad news travels fast. - ബെഡ്ഡിൽ കിടന്ന് വേഗത്തിൽ യാത്ര ചെയ്തത് ഭയങ്കര ന്യൂസായി!

18. Beauty is only skin deep - ദീപയുടെ ബ്യൂട്ടി സ്കിന്നിൽ മാത്രമാണ്‌!

19. Be swift to hear, slow to speak - സ്വിഫ്റ്റ് കാറിൽ ഗിയർ ഇടുമ്പോൾ പതുക്കെ സംസാരിക്കണം!

20. Blood is thicker than water - രക്തം പുരണ്ട നിക്കർ വെള്ളത്തിലിട്ടു!

21. Better to drink the milk than to eat the cow - പശുവിന്റെ പാല്‌ കുടിക്കാമെങ്കിൽ അതിന്റെ ഇറച്ചി തിന്നുന്നതിൽ എന്താണ്‌ തെറ്റ്? (സന്തോഷ് പണ്ടിറ്റ്)!

22. Diamond cuts diamond - ഡൈമൺ വജ്രം മുറിച്ചു!

23. Dogs of the same street bark alike - തെരിവ് പട്ടികൾ ഏലായിലേക്ക് നോക്കി കുരച്ചു!

24. Everything in the garden is rosy - റോസി എല്ലാ കാര്യങ്ങളും പൂന്തോട്ടത്തിലാണ്‌ സാധിക്കാറ്‌!

25. Facts speak louder than words - F.A.C.T ക്കാർ ബഹളം വച്ചാൽ ലോകം മൊത്തം കേൾക്കും!

26. Give someone enough rope and they will hang themselves - സോമന്‌ കയറ്‌ കൊടുക്കരുത്; അവൻ അതിൽ തൂങ്ങിച്ചാവും!

27. He who wills the end wills the means - വിൽസ് വലിക്കുന്നവനൊരുവനാരൊ അവനാണ്‌ വിൽസൻ!

28. Money doesn't grow on trees - മണി മരത്തിൽ കയറാറില്ല!

29. Money is the root of all evil - അവില്‌ വാങ്ങാൻ പൊകുന്ന റൂട്ട് മണിക്ക് മാത്രമെ അറിയൂ!

30. One man's meat is another man's poison - ഒരുത്തൻ, വേറൊരുത്തന്‌ ഇറച്ചിയിൽ വിഷം വച്ചു!

31. Out of the mouths of babes and sucklings - സൊക്കലിംഗം കുട്ടികളെ വായിൽ തോന്നിയത് വിളിച്ചു!

32. All cats are grey in the dark - പൂച്ചകള്‍ ഇരുട്ടത്തിരുന്ന്‍ കരയും! 
 
33. A change is as good as a rest - റസ്റ്റ്‌ എടുക്കാനുള്ള തീരുമാനം മാറ്റുന്നതാണ് നല്ലത്! 
 
34. A stumble may prevent a fall - പ്രവീന്‍റെ സ്റ്റംമ്പ് തെറിച്ചു!
  
35. After lunch rest a while, after supper walk a mile - ലഞ്ച് കഴിഞ്ഞ് ഒന്ന് വിശ്രമിച്ച ശേഷം ഒരു മൈല്‍ നടന്നിട്ട് സപ്പര്‍ കഴിക്കുക! 
 
36. The best advice is found on the pillow – തലയണ മന്ത്രമാണ് എറ്റവും നല്ല ഉപദേശം!
  
37. The mouse that has but one hole is quickly taken - ബട്ടക്സിൽ ദ്വാരമുള്ള എലിയെ പെട്ടെന്ന് പിടിക്കാം!

38. The pen is mightier than the sword – പെണ്ണ് നൈറ്റിയിൽ വാള്‌ വച്ചു! 
 
39. The truth is in the wine – വീഞ്ഞ് കുടിച്ച് കഴിയുമ്പോഴാണ് സത്യം പുറത്ത് വരുന്നത്!

40. The way to a man's heart is through his stomach – ഒരുവന്‍റെ വായിലൂടെ, ഹൃദയം വഴി വയറിലേക്ക് പോകാം!

ക്രാഷ് ലാന്റ്‌ 3 - The roofless plane!

      
                ഹവായ്‌- അമേരിക്കയുടെ അമ്പതാമത്തേതും, പൂർണമായും ദ്വീപായതുമായ ഒരേ ഒരു സ്റ്റേറ്റ്‌. 1988 ഏപ്രിൽ 28, after noon. ഹവായ്‌ ദ്വീപിൽ ഇത്‌ ശൈത്യകാലമാണ്‌. ഹിലോ ഇന്റർനാഷണൽ എയർപോർട്ടിലെ പാസഞ്ചർ ടെർമിനലിൽ നിന്നും യാത്രക്കാർ, ഹോണൊലുലുവിലേക്ക്‌ പുറപ്പെടാൻ തയ്യാറാകുന്ന അലോഹ എയറിന്റെ അലോഹ 243 എന്ന വിമാനത്തിലേക്കു നടന്നടുത്തു. വെറും 35 മിനിറ്റിന്റെ യാത്ര. അലോഹ 243 ഈ രണ്ടു ദ്വീപുകൾക്കിടയിൽ ഷട്ടിൽ സർവ്വീസ്‌ നടത്തുന്ന വിമാനമാണ്‌. ഇതു 243 യുടെ ഇന്നത്തെ ഒമ്പതാമത്തെ യാത്രയും!
              അലോഹ 243 ഒരു ബോയിംഗ്‌ 737 വിഭാഗത്തിൽ പെട്ട വിമാനമാണ്‌. ക്യാപ്റ്റൻ ബോബ്‌ ഷോൺസ്റ്റെയ്മർ 11 വർഷമായി അലോഹയുടെ ഒപ്പമുള്ള  പൈലറ്റും. ഫസ്റ്റ്‌ ഒഫീസർ മിമി ടോംപ്കിൻസ്‌, ചീഫ്‌ ഫ്ലൈറ്റ്‌ അറ്റന്റന്റ്‌ ക്ലാരാബെല്ല എന്ന CB, മിഷേൽ ഹോണ്ട, ജേയ്ൻ സാറ്റോ, എന്നിവരാണ്‌ 19 വർഷമായി ഹവായ്‌ ദ്വീപുകൾക്കു മുകളിലൂടെ സെയ്ഫ്‌ ജേർണി നടത്തുന്ന അലോഹ 243യുടെ ഇപ്പോഴത്തെ ക്രൂ മെംബേഴ്സ്‌. യാത്രക്കാർ പലരും സ്ഥിരക്കാർ ആയതുകൊണ്ട്‌ തന്നെ വിമാനജീവനക്കാരും അവരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു. ആകെ 89000 യാത്രകൾ വിജയകരമായി പൂർത്തിയാക്കിയ വിമാനം, ലോകത്തു തന്നെ ആകെ ഒരേ ഒരു ബോയിംഗ്‌ 737 മാത്രമേ അന്നുവരെ അപകടത്തിൽ പെട്ടിട്ടുള്ളൂ എന്നതിനാൽ തന്നെ ക്ലീൻ സേഫ്റ്റി റെക്കോഡ്‌, കഴിവുറ്റവരും എക്സ്പീരിയൻസ്ഡുമായ വിമാന ജീവനക്കാർ. മോശമായി ഒന്നും തന്നെ സംഭവിക്കാൻ യാതൊരു സാധ്യതയും ആരും കണ്ടില്ല; ഗയാവു യമമോട്ടൊ എന്ന യാത്രക്കാരി ഒഴികെ! വിമാനത്തിലേക്ക്‌ കയറുമ്പോൾ വാതിലിനോട്‌ ചേർന്ന് വലതു വശത്തായുള്ള വിൻഡോയിൽ നിന്നും തുടങ്ങി അടുത്തായി സ്റ്റിച്ച്‌ ചെയ്തിരുന്ന സ്ക്രൂവിലേക്ക്‌ വരെ വിമാനത്തിന്റെ ബോഡിയിൽ കാണപ്പെട്ട ഒരു ചെറിയ പൊട്ടൽ യമമോട്ടോയെ അൽപ്പം നെർവ്വസ്‌ ആക്കിയിരുന്നു!
                1:25 PM. അലോഹ 243 കൃത്യ സമയത്തിന്‌ ടേക്ക്‌ ഓഫ്‌ ചെയ്തു. കോക്ക്പിറ്റിൽ ക്യാപ്റ്റ്ൻ ബോബ്‌ റേഡിയോ സംഭാഷണത്തിൽ ബിസിയായിരുന്നു. കോ പൈലറ്റ്‌ മിമിയാണ്‌ കണ്ട്രോളിൽ. 20 മിനിറ്റുകൾക്കു ശേഷം വിമാനം അതിന്റെ നിശ്ചിത ആൾട്ടിറ്റ്യൂഡായ 24000 അടിയിലേക്ക്‌ ഉയർന്നു. അതിഭയങ്കരമായൊരു സ്ഫോടന ശബ്ദം! പിന്നെ ശക്തമായി കാറ്റ്‌ അടിച്ചുകയറുന്നതിന്റെ ഒച്ചയും മാത്രമേ പൈലറ്റുമാർക്ക്‌ കേൾക്കാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടു തന്നെ പൈലറ്റുമാർക്ക്‌ പരസ്പരം സംസാരിക്കുന്നതു പോലും കേൾക്കാൻ കഴിഞ്ഞുമില്ല. ക്യാപ്റ്റൻ ബോബ്‌ വിമാനത്തിന്റെ കണ്ട്രോൾ പെട്ടെന്നു തന്നെ എറ്റെടുത്തു. പിന്നിലേക്ക്‌ തിരിഞ്ഞ കോ പൈലറ്റ്‌ മിമി കോക്ക്പിറ്റിന്‌ പിന്നിൽ കണ്ട നടുക്കുന്ന കാഴ്ച്ച വിശ്വസിക്കാനാകാതെ ക്യാപ്റ്റനെ നോക്കി. കോക്ക്പിറ്റ്‌ ഡോറിന്‌ പുറകിൽ നീലാകാശം മാത്രം! വിമാനത്തിന്‌ മേൽക്കൂരയില്ല!
                 ഫ്ലൈറ്റിന്റെ ഫ്ലോർ ബീമിനു മുകളിലേക്കുള്ള ഏതാണ്ട്‌ 35 ചതുരശ്ര മീറ്റർ അലൂമിനിയം സ്കിൻ, മിഡ്‌ എയറിൽ വച്ച്‌ നഷ്ടമായിരിക്കുന്നു! വിമാനത്തിനുള്ളിലെ പ്രഷറൈസ്‌ ചെയ്യപ്പെട്ട വായു അതിശക്തമായി പുറത്തേക്കൊഴുകി.  ഡ്രിങ്ക്സ്‌ സെർവ്‌ ചെയ്തുകൊണ്ടിരുന്ന CB ഒഴികെയുള്ള രണ്ട്‌ ഫ്ലൈറ്റ്‌ ജീവനക്കാരികളും സീറ്റുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു! CB യെ കാണാനില്ല. ആളുകളുടെ മുടി മുന്നിലേക്ക്‌ പറന്ന് വടി പോലെ നിന്നു! വിമാനത്തിനുള്ളിൽ നിന്നും സാധനങ്ങളും പേപ്പറുകളും ഒക്കെ പുറത്തേക്ക്‌ പറന്നുകൊണ്ടേയിരുന്നു. കോക്ക്പിറ്റിനു പുറകിലെ അഞ്ച്‌ വരികളിലെ സീറ്റുകളും യാത്രക്കാരും ഇപ്പോൾ പൂർണ്ണമായും വായുവിലേക്ക്‌ എക്സ്പോസ്ഡ്‌ ആണ്‌! പുറം ചട്ട നിർമിക്കാത്ത ബസ്സിൽ സഞ്ചരിക്കുന്നത്‌ പോലെ! 24000 അടി ഉയരത്തിൽ, മണിക്കൂറിൽ 300 കി.മീ വേഗതയിൽ വിമാനത്തിലേക്ക്‌ കാറ്റ്‌ അടിച്ചു കയറുകയാണു വിമാനത്തിനുള്ളിലെ താപനില -50 ഡിഗ്രിയിലേക്ക്‌ പൊടുന്നനെ താഴ്‌ന്നു! യാത്രക്കാർക്ക്‌ ശ്വസിക്കാൻ ആവശ്യമായ അളവിൽ ഓക്സിജനും ഇല്ലാതെയായി. ക്യാബിനിൽ ആകെ നിലവിളികൾ ഉയർന്നു. തങ്ങൾ അടുത്ത നിമിഷം മരിക്കാൻ പോകുന്നു എന്നു എല്ലാവരും ഉറപ്പിച്ചു.
                     വിമാനത്തിന്റെ അവശിഷ്ടങ്ങൾ വീണടഞ്ഞതുകൊണ്ട്‌ യാത്രക്കാർക്ക്‌ ആർക്കും തന്നെ കോക്ക്പിറ്റ്‌ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. പൈലറ്റുമാർ ജീവനോടെയില്ല എന്ന് യാത്രക്കാർക്ക്‌ ചില സംശയങ്ങൾ ഉണ്ടായിരുന്നു എങ്കിലും എയർ ഹോസ്റ്റസ്‌ മിഷേൽ ഹോണ്ട, അബോധാവസ്ഥയിൽ കിടക്കുന്ന തന്റെ സഹപ്രവർത്തകയെ എടുത്ത്‌ മടിയിൽ കിടത്തി യാത്രക്കാരോടായി ചോദിച്ച - "can anyone of you fly a plane?" എന്നൊരു ചോദ്യം തങ്ങളുടെ വിമാനത്തിന്റെ കണ്ട്രോളിൽ ആരും ഇല്ല എന്ന് യാത്രക്കാരെ വിശ്വസിപ്പിക്കാൻ പോന്നതായിരുന്നു! പക്ഷേ അലോഹ 243 അപ്പോഴും മനുഷ്യ നിയന്ത്രണത്തിൽ തന്നെയായിരുന്നു.  ഇനിയും ഇതേ ഉയരത്തിൽ പറന്നാൽ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ യാത്രക്കാർക്ക്‌  ഹൈപ്പോക്സിയ എന്ന അവസ്ഥ ബാധിക്കും എന്ന്‌ മനസ്സിലാക്കിയ ക്യാപ്റ്റൻ ബോബ്‌, സാധാരണ ഗതിയിൽ ആളുകൾക്ക്‌ ശ്വസിക്കാൻ കഴിയുന്ന ആൾട്ടിറ്റ്യൂഡിലേക്ക്‌  വിമാനം എത്തിക്കാനായി മിനിറ്റിൽ 1200 മീറ്റർ എന്ന തോതിൽ ഒരു ഇമ്മീഡിയറ്റ്‌ ഡിസന്റ്‌ അപ്പോഴേക്കും ആരംഭിച്ചു കഴിഞ്ഞിരുന്നു. ATC യിൽ അപകട സൂചന നൽകാനുള്ള കഠിന പരിശ്രമത്തിലായിരുന്നു മിമി. ഡെസ്റ്റിനേഷനായ ഹോണൊലുലുവിലേക്ക്‌ യാതൊരു സംഭാഷണവും സാധ്യമാവാതായതോടെ അവർ റേഡിയോ  ഫ്രീക്വൻസി ഏറ്റവും അടുത്തുള്ള മറ്റൊരു ഐലൻഡായ മ്യൂവിയിലെ കാഹുലൂയി ഏയർപോർട്ടിലേക്ക്‌ ട്യൂൺ ചെയ്തു. ഒടുവിൽ തങ്ങളുടെ വിമാനത്തിന്റെ മൂന്നിലൊരു ഭാഗം നഷ്ടപ്പെട്ട്‌ 3 മിനിറ്റുകൾക്കു ശേഷം ആദ്യമായി പൈലറ്റുമാർ ഗ്രൗണ്ടുമായി വോയിസ്‌ കോണ്ടാക്റ്റ്‌ നടത്തി!  കാഹുലൂയി ATC കണ്ട്രോളർ ഉടൻ തന്നെ എമർജൻസി ലാന്റിങ്ങിനുള്ള പ്രോസീജിയേഴ്സ്‌ ആരംഭിച്ചു.
                      3000 അടി ഉയരത്തിൽ വച്ച്‌ അലോഹ 243, കാഹുലൂയി എയർപോർട്ടിനെ ലക്ഷ്യമാക്കി വലത്തേക്ക്‌ തിരിയാൻ തുടങ്ങിയപ്പോൾ യാത്രക്കാർ വിമാനത്തിന്റെ കണ്ട്രോളിലെ പൈലറ്റിന്റെ സാന്നിധ്യം,  തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 5 മിനിറ്റുകൾക്ക്‌ ശേഷം   ആദ്യമായി മനസ്സിലാക്കി. മനസ്സിൽ അവർക്ക്‌ വീണ്ടും ഒരു ചെറിയ പ്രതീക്ഷ ഉണർന്നു പക്ഷേ പ്രശ്നങ്ങൾ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇടയ്ക്കിടെ റേഡിയോ ട്രാൻസ്മിഷനിൽ നേരിട്ട തകരാർ വിമാനത്തിന്റെ വൈറ്റൽ കണ്ട്രോളുകൾ നഷ്ടപ്പെടാൻ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു എന്ന് പൈലറ്റുമാർക്ക്‌ മനസ്സിലായിരുന്നില്ല! വിമാനത്തിന്റെ ഹൈഡ്രോളിക്‌ സിസ്റ്റം കൂടി പ്രവർത്തനരഹിതമായതോടെ ക്യാപ്റ്റൻ ബോബും മിമിയും, ഒരു പൈലറ്റും സ്വപ്നം കൂടി കാണാൻ ആഗ്രഹിക്കാത്ത ആ നിമിഷങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. പുറംചട്ട ഇളകി പോയപ്പോൾ വിമാനത്തിന്റെ ക്രിട്ടിക്കൽ വയറിങ്ങും കണ്ട്രോൾ കേബിളുകളൂം മുറിഞ്ഞ്‌ പോയിരുന്നു! എത്രയും പെട്ടെന്ന് ലാന്റ്‌ ചെയ്യുക എന്നതിൽ കുറഞ്ഞ്‌ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല പൈലറ്റുമാർക്ക്‌. ലാന്റിംഗ്‌ ഗിയർ എക്സ്റ്റന്റ്‌ ചെയ്ത കൊ-പൈലറ്റിന്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഗിയർ എക്സ്റ്റന്റ്‌ ആയതായി പൈലറ്റുമാർക്ക്‌ ഇൻഫോമേഷൻ നൽകുന്ന ഇൻഡിക്കേറ്ററുകളിൽ നോസ്‌ ഗിയറിന്റെ ഇൻഡിക്കേഷൻ ലൈറ്റ്‌ തെളിയുന്നില്ല! മിമി ഒന്നുകൂടി ശ്രമിച്ചെങ്കിലും ഫലം അതു തന്നെ.
                        സാങ്കേതികമായി വിമാനം ഏറെ പ്രശ്നങ്ങൾ നേരിടുന്നതിനാൽ തന്നെ ഗിയർ ശരിക്കും പുറത്തേക്കു വരാത്തതാണോ അതോ കോക്‌ പിറ്റിലെ ഇൻഡിക്കേറ്റർ വർക്ക്‌ ചെയ്യാത്തതാണോ എന്ന കാര്യത്തിൽ രണ്ടു പൈലറ്റുമാർക്കും യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല! ക്യാപ്റ്റൻ വേണം ഒരു തീരുമാനമെടുക്കാൻ. അദ്ദേഹത്തിന്റെ  മുന്നിൽ ഇനി രണ്ട്‌ ഓപ്ഷനുകൾ മാത്രമേ ഉള്ളൂ. ഏറെ ചിന്തിക്കാൻ സമയവുമില്ല. ഒന്നുകിൽ രണ്ടും കൽപ്പിച്ച്‌ വിമാനം കാഹുലൂയി എയർപോർട്ടിന്റെ ടാർമാക്കിലേക്ക്‌ ഇടിച്ചിറക്കുക. അല്ലെങ്കിൽ വളരെ ക്രൂഷ്യലായ കുറച്ച്‌ സമയം കൂടി ആകാശത്ത്‌ ചെലവഴിച്ച്‌, എയർപോർട്ടിനു മുകളിലൂടെ താഴ്‌ന്ന് പറന്ന് ലാന്റിംഗ്‌ ഗിയർ പുറത്തു വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം ലാന്റ്‌ ചെയ്യുക. പക്ഷെ, അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച ക്യപ്റ്റൻ ബോബ്‌ ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുകയായിരുന്നു! അദ്ദേഹം മിമിയൊട്‌ പറഞ്ഞു- "here we go! get ready, we are going to land anyway!" അപ്പോഴെക്കും കാഹുലൂയി എയർപോർട്ടിന്റെ റൺ വേയിൽ ഫയർ ഫൈറ്റിംഗ്‌ ടീം, ഒരു ക്രാഷ്‌ ലാന്റിങ്ങിനെ നേരിടാൻ സുസജ്ജരായി കഴിഞ്ഞിരുന്നു. ബൈനോക്കുലറിലൂടെ വിമാനത്തിന്റെ അപ്രോച്ച്‌ നിരീക്ഷിക്കുകയായിരുന്ന ചീഫ്‌ ഫയർ ഫൈറ്റർ ആ കാഴ്ച കണ്ടു. വിടർന്ന ചിരിയോടെ അയാൾ വയർലസ്‌ വഴി ATC കണ്ട്രോളറോട്‌ പറഞ്ഞു -"We won half the game; the nose gear appears down!" ആ വിവരം ATC യിൽ നിന്നും പൈലറ്റിലേക്കെത്തിച്ചത്‌ വെറുമൊരു ഇൻഫോമേഷനായിരുന്നില്ല, 90 യാത്രക്കാരുടെ ജീവൻ തന്റെ കയ്യിൽ സുരക്ഷിതമായേക്കും എന്ന ആത്മവിശ്വാസവും കൂടി ആയിരുന്നു.
                 ഒടുവിൽ സംഭവബഹുലമായ 13 മിനിറ്റുകൾക്കു ശേഷം 40 ടൺ ഭാരവും വഹിച്ച്‌ 320 Km/Hr വേഗതയിൽ അലോഹ 243 റൺ വേയുടെ 600 മീറ്റർ അകലെ എത്തി. എല്ലാ യാത്രക്കാരോടും മുന്നിലെ സീറ്റിൽ കൈ അമർത്തി തല താഴ്ത്തി ക്രാഷ്‌ പോസിഷനിൽ ഇരിക്കാൻ മിഷേൽ ഹൊണ്ട അലറി. സാധാരണ ലാന്റിങ്ങിൽ നിന്നും വ്യത്യസ്തമായി അലോഹ 243 നോസ്‌ ഡൗൺ പോസിഷനിൽ റൺ വേയിലേക്ക്‌ വീഴാൻ തുടങ്ങി. വിമാനത്തിന്റെ മുന്നിലെ ലാൻഡിംഗ്‌ ഗിയർ ആദ്യം നിലത്തു കുത്തി. ടാർമാക്കിൽ അമർന്ന ടയറുകൾ ഘർഷണത്താൽ കരിഞ്ഞു തുടങ്ങിയപ്പോഴേക്കും പിന്നിലെ മെയിൻ ലാന്റിംഗ്‌ ഗിയർ വലിയൊരു ശബ്ദത്തോടെ റൺ വേയിൽ വന്നിടിച്ചു! വിമാനത്തിന്റെ വേഗത കുറക്കാനായി മിമി ടോംപ്കിൻസ്‌ ചിറകുകളിലെ ഫ്ലാപ്പുകൾ എക്സ്റ്റന്റ്‌ ചെയ്തു. അൽപ്പ ദൂരം ഉരുണ്ടു നീങ്ങി അലോഹ 243 നിശ്ചലമായി. നിമിഷങ്ങളുടെ നിശബ്ദതയ്ക്ക്‌ ശേഷം, രക്തത്തിൽ കുളിച്ചിരിക്കുന്ന യാത്രക്കാർ അവരുടെ പരുക്കുകൾ മറന്ന്, തങ്ങളുടെ ജീവൻ രക്ഷിച്ച ബോബിനെയും മിമിയെയും കയ്യടിച്ച്‌ ആദരവ്‌ പ്രകടിപ്പിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതർ. പക്ഷെ ചീഫ്‌ ഫ്ലൈറ്റ്‌ അറ്റൻഡന്റ്‌ CB മാത്രം വിമാനത്തിലില്ല. കോക്ക്‌ പിറ്റിന്‌ പിന്നിൽ നിന്നും യാത്രക്കാർക്ക്‌ ഡ്രിങ്ക്സ്‌ നൽകുകയായിരുന്ന CB വിമാനത്തിന്റെ മേൽക്കൂര ഇളകിത്തെറിച്ചപ്പോൾ വിമാനത്തിനുള്ളിലെ പ്രഷർ ചെയ്യപ്പെട്ട വായുവിനൊപ്പം പുറത്തേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു! CB യുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ബോഡിയും വിമാനാവശിഷ്ടവും ലഭിച്ചില്ല.
                    ഏവിയേഷൻ ചരിത്രത്തിനെ തന്നെ തിരുത്തിക്കുറിച്ച ഒരു സംഭവം. എല്ലാവരുടെയും സംശയം ഒന്നു തന്നെയായിരുന്നു. ഒരു ജറ്റ്‌ എയർലൈനറിന്റെ റൂഫ്‌, പറക്കലിനിടെ ഇത്ര നിസ്സാരമായി എങ്ങനെ ഇളകിപ്പോയി? NTSB - The US National Transport Safety Board അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ പൊളിഞ്ഞു പോയ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ ലാബുകളിൽ നടത്തി. വിമാനത്തിന്റെ പുറം ചട്ട നിർമിക്കുന്ന ലോഹ പ്ലേറ്റുകൾ പരസ്പരം ബന്ധിപ്പിക്കുന്നത്‌ റിവറ്റുകൾ ഉപയോഗിച്ചാണ്‌. ഈ റിവറ്റുകൾ കയറ്റാനായി ഡ്രില്ല് ചെയ്ത ദ്വാരങ്ങളിൽ വീണ, നഗ്ന നേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയാത്ത സ്ക്രാച്ചുകൾ കാലക്രമേണ വലുതാവുകയായിരുന്നു. അലോഹയുടെ മോശം മെയിന്റനൻസ്‌ കാരണം അതു കണ്ടുപിടിക്കപ്പെട്ടതുമില്ല. ഒടുവിൽ ഒരു ചെറിയ കീറൽ, വിമാനത്തിന്റെ വലിയൊരു ഭാഗത്തെയും ഒരു മനുഷ്യ ജീവനെയും ഒപ്പം വലിച്ചെടുത്ത്‌ പറന്ന് പോകുകയായിരുന്നു; ഒരിക്കലും കണ്ടു പിടിക്കപ്പെടാത്ത, ഇന്നും മനുഷ്യന് അജ്ഞാതമായ എവിടേക്കൊ........!!


Courtesy: National Geographic Channel, Discovery, Google and Wikipedia.

ക്രാഷ്‌ ലാന്റ്‌ 2 - ദി റിയൽ കാണ്ഡഹാർ!!


ഡിസംബർ 24, 1999. ലോകം ക്രിസ്മസിനെ വരവേൽക്കാൻ തയാറെടുക്കുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യൻ എയർലൈൻസ്‌ വിമാനം IC 814 ഡൽഹിയിലേക്കു പുറപ്പെടാനായി റൺവേ ലക്ഷ്യമാക്കി ടാക്സീ വേയിലൂടെ മെല്ലെ നീങ്ങി. വൈകുന്നേരം 4 മണിക്ക്‌ റൺവേയിൽ നിന്നും പറന്നുയരുമ്പോഴും ലാൻഡിംഗ്‌ ഗിയറിനെ ഉള്ളിലൊതുക്കി ഗിയർ ഡോർ അടയുന്നതു വരെയും, ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്നും ദിനവും പറന്നുയരുന്ന ആയിരക്കണക്കിനു വിമാനങ്ങളിൽ ഒന്നു മാത്രമായിരുന്നു IC 814. ഒന്നര മണിക്കൂറിന്റെ ഷോർട്ട്‌ ടൈം ഫ്ലൈറ്റ്‌ ആയതിനാൽ താമസിയാതെ തന്നെ ക്യാബിൻ ക്രൂ ഡ്രിങ്ക്സ്‌ സർവീസ്‌ ആരംഭിച്ചിരുന്നു. 
                        പൈലറ്റ്മാർക്ക്‌ ചായ നൽകി കോക്ക്പിറ്റിൽ നിന്നും പുറത്തിറങ്ങിയ ചീഫ്‌ സ്റ്റ്യുവാർഡ്‌ അനിൽ ശർമ്മയുടെ കണ്ണുകൾ സാക്ഷിയായത്‌- തുടർന്നുള്ള 7 ദിവസങ്ങളിൽ പുതിയ മില്ലേനിയത്തിനെ വരവേൽക്കാനായി ലോകത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും കരുതി വച്ചിരുന്ന താളുകളെ കവർന്നെടുത്ത ഒരു അന്തർദേശീയ വാർത്തയുടെ ആദ്യ നിമിഷങ്ങൾക്കാണ്. ഒരുകയ്യിൽ തോക്കും, മറു കയ്യിൽ ഗ്രനേഡുനായി നിൽക്കുന്ന മുഖം മൂടിയ രൂപത്തെ കണ്ട്‌ ശർമ്മ ഞെട്ടി! ശർമ്മയുടെ തലയ്ക്കു നേരെ തൊക്കു ചൂണ്ടിയ അയാൾ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ അലറി. കോക്ക്പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരിയെ കണ്ട്‌ ക്യാപ്റ്റൻ ദേവിശരണും, ഫസ്റ്റ്‌ ഒഫീസർ രാജേന്ദ്രകുമർ സിംഗും, ഫ്ലൈറ്റ്‌ എഞ്ചിനീയർ ജാഗിയയും എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഭീതിയൊടെ പരസ്പരം നോക്കി നില്‍ക്കെ, വിമാനം പടിഞ്ഞാറേക്കു മാത്രം പറാത്തിയാൽ മതിയെന്ന് ക്യാപ്റ്റനൊട്‌ അയാള്‍ ആവശ്യപ്പെട്ടു. തങ്ങൾ ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു എന്നുറപ്പിച്ച ക്യാപ്റ്റൻ ശരണിന്, ഹൈജാക്കറുടെ സംസാരത്തിൽ നിന്നും അയാൾ ഒറ്റയ്ക്കല്ല എന്നും പാസഞ്ചർ ക്യാബിനിൽ വേറേ 4 പേർ കൂടി അയാളുടെ സഹായികളായി ഉണ്ടെന്നും അവരുടെ ഡസ്റ്റിനേഷൻ പാകിസ്ഥാനിലെ ലാഹോർ ആണെന്നും വ്യക്തമായി! എന്നാൽ കാർഗിൽ യുദ്ധം അവസാനിച്ച്‌ മാസങ്ങൾ മാത്രം കഴിഞ്ഞ ആ അവസരത്തിൽ, എന്തു തന്നെ സംഭവിച്ചാലും പാകിസ്ഥാനിലേക്കു പറക്കാൻ മനസ്സാ തയ്യാറാകാതിരുന്ന ക്യാപ്റ്റൻ ശരൺ, 'ലാഹോർ വരെ പറക്കാൻ വേണ്ട ഫ്യുവൽ ഇല്ല' എന്ന ഒരു ചെറിയ കള്ളത്തിലൂടെ ഹൈജാക്കറെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, 'ഒരുപക്ഷെ സാങ്കേതികമായ കാരണങ്ങളാൽ ഡൽഹിയിൽ ഇറങ്ങാൻ കഴിയാതെ ആൾട്ടർനേറ്റിവ്‌ ഡസ്റ്റിനേഷനായ അഹമ്മദാബാദിലേക്ക്‌ പറക്കാൻ നിങ്ങൾക്കാകുമെങ്കിൽ എന്തുകൊണ്ട്‌ ഡൽഹിയിൽ നിന്നും അഹമ്മദാബാദിനേക്കാൾ അടുത്തുള്ള ലാഹോറിലേക്ക്‌ പൊയ്ക്കൂട' എന്ന അയാളുടെ മറു ചോദ്യത്തിൽ ക്യാപ്റ്റൻ കുടുങ്ങി! അതേ സമയം ക്യാബിനിൽ യാത്രക്കാരെ ഗൺ പോയിന്റിൽ നിർത്തി ബാക്കിയുള്ള നാലു പേർ വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടയിൽ ഹൈജാക്കർ കാണാതെ എമർജൻസി ട്രാൻസ്പോണ്ടർ സിസ്റ്റം ഉപയോഗിച്ച്‌ ക്യാപ്റ്റൻ ശരൺ ഇന്ത്യയിലെ എയർട്രാഫിക്‌ കണ്ട്രോൾ ടവറിലെത്തിച്ച സന്ദേശം ഇന്ത്യയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. ചാനലുകളിലൂടെ ആ വാര്‍ത്ത വളരെ വേഗം ലോകശ്രദ്ധ പിടിച്ചു പറ്റി. Indian Airlines IC 814 has been hijacked! 
                         ലാഹോറിനെ ചൊല്ലിയുള്ള കോക്ക്പിറ്റിനുള്ളിലെ തർക്കം തുടർന്നു. ഇന്ത്യയിൽ തന്നെ എവിടെയെങ്കിലും ഇറങ്ങാനായാൽ തങ്ങൾക്ക്‌ ഏതെങ്കിലും തരത്തിലുള്ള അസിസ്റ്റൻസ്‌ കിട്ടും എന്ന് ക്യാപ്റ്റന് ഉറപ്പായിരുന്നു. അതിന് ഇന്ത്യൻ അതോറിറ്റിക്ക്‌ കഴിയുന്നത്ര സമയം കൊടുക്കാനായി ക്യാപ്റ്റൻ ശരൺ വിമാനത്തിന്റെ വേഗത കഴിയുന്നത്രയും കുറച്ചാണു ഫ്ലൈ ചെയ്തത്‌! ഒരുപക്ഷേ ഇന്ത്യയിൽ തങ്ങൾ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെയാവണം ഹൈജാക്കർമാരെ ഇന്ത്യയിൽ നിന്നും വിമാനം പുറത്തേക്ക്‌ കൊണ്ടു പോകാൻ പ്രേരിപ്പിച്ചതും. പക്ഷെ ഹൈജാക്കറുടെ ആവശ്യം ഭീഷണിയായി മാറിയപ്പോൾ മറ്റ്‌ മാർഗങ്ങളില്ലാതെ ക്യാപ്റ്റൻ ലാഹോറിലെ ATC യോട്‌ ലാന്റിംഗ്‌ ക്ലിയറൻസ്‌ ആവശ്യപ്പെട്ടു. എന്നാൽ അവർ അനുമതി നിഷേധിച്ചു എന്നു മാത്രമല്ല, ലാഹോറിലെ എയർസ്പെയ്സ്‌ ഷട്ട്ഡൗൺ ചെയ്യുകയും ചെയ്തു. ഇതിനിടയിൽ എക്കണോമി ക്ലാസിലെ യാത്രക്കാരിൽ നിന്നും എട്ടു പേരെ ഹൈജാക്കർമാർ ബലം പ്രയോഗിച്ച്‌ എക്സിക്യുട്ടീവ്‌ ക്യാബിനിലേക്ക്‌ മാറ്റി. അതിൽ ഒരാൾ നേപ്പാളിൽ മധുവിധു ആഘോഷിച്ച്‌ ഭാര്യയുമൊത്ത്‌ മടങ്ങിയ റുപിൻ കാട്ട്യാൽ ആയിരുന്നു. ഹൈജാക്കർമാർ അവരുടെ കൈകൾ പിന്നിൽ കെട്ടി സീറ്റ്‌ ചരിച്ചു വച്ച്‌ സീറ്റ്ബെൽറ്റ്‌ ഇട്ടു!
                         സമയം കടന്നു പോകുന്നതിനനുസരിച്ച്‌ വിമാനത്തിലെ ഫ്യുവൽ ഏതാണ്ട്‌ അവസാന ഘട്ടത്തിലേക്കെത്തി. ലാഹോറിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതുകൊണ്ടും അടിയന്തരമായി വിമാനത്തിൽ ഇന്ധനം നിറക്കേണ്ടതു കൊണ്ടും ഏറ്റവും അടുത്ത എയർപോർട്ടിൽ ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലാതെ പൈലറ്റുമാർ ഹൈജാക്കർമാരോട്‌ കാര്യം അറിയിച്ചു. ആദ്യം എതിർത്തെങ്കിലും കൂടിയാലോചിച്ച ശേഷം, ഇന്ധനം നിറച്ച്‌ ഉടൻ തന്നെ ടേക്ക്‌ ഓഫ്‌ ചെയ്യാമെന്ന പൈലറ്റിന്റെ ഉറപ്പിന്മേൽ ലാഹോറിൽ നിന്നും 50 കിലോമീറ്റർ കിഴക്കുള്ള, നോർത്ത്‌ ഇന്ത്യൻ സിറ്റിയായ അമൃത്സറിൽ വിമാനം ഇറക്കാൻ ഹൈജാക്കർമാർ സമ്മതം നൽകി. എന്നാൽ അമൃത്സറിൽ തങ്ങൾക്ക്‌ എന്തെങ്കിലും സഹായം ലഭിക്കും എന്ന് കരുത്തിയ ക്യാപ്റ്റനു പിഴച്ചു! പ്രധാനമന്ത്രി ചെയർമാനായ ഇന്ത്യൻ ക്രൈസിസ്‌ മനേജ്മന്റ്‌ ഗ്രൂപ്പ്‌, അമൃത്സറിലെ ലോക്കൽ ഫോഴ്സിനെ വിമാനത്തെ സമീപിക്കാൻ അനുവാദം നൽകിയില്ല. ഡൽ ഹിയിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഗാർഡ്‌ (NSG) കമാൻഡോസ്‌ എത്തുന്നതു വരെ ലോക്കൽ പോലീസ്‌ ഫോഴ്സിനോട്‌ ക്ഷമിക്കാനായിരുന്നു ഉത്തരവ്‌! അതുകൊണ്ട്‌ തന്നെ പഞ്ചാബ്‌ പോലീസ്‌ കമാൻഡോ ഡിപ്പാർട്ട്‌മന്റ്‌, വിമാനത്തെ വീണ്ടും പറക്കാനനുവദിക്കാതെ പിടിച്ചിടാനുള്ള മാർഗങ്ങളാണു സ്വീകരിച്ചത്‌. അതിനാൽ ഫ്യുവൽ ടാങ്കർ അവർ വിമാനത്തിനടുത്തേക്ക്‌ വിടാൻ തയാറായില്ല.
                      എന്തോ അപകടം വരാൻ പോകുന്നു എന്ന് കോക്ക്പിറ്റിനുള്ളിലെ ഹൈജാക്കർക്ക്‌ മനസ്സിലാക്കാൻ, ഫ്യുവലിങ്ങിൽ വരുന്ന സമയതാമസം ധാരാളമായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, അടിയന്തരമായി വിമാനത്തിനു ഇന്ധനം നൽകണമെന്ന് ATCയോട്‌ അഭ്യർത്ഥിച്ചു. പക്ഷെ വിമാനത്തിനടുത്തേക്ക്‌ ടാങ്കർ വിടാൻ അവർ തയ്യാറയില്ല. തങ്ങൾ ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ തീവ്രവാദികൾ അവരുടെ യഥാർത്ഥ മുഖം കാണിക്കാൻ ആരംഭിച്ചു. എത്രയും പെട്ടെന്ന് വിമാനം തിരികെ ലാഹോറിലേക്ക്‌ പറത്താൻ ആവശ്യപ്പെട്ട ഹൈജാക്കേഴ്സ്‌, അങ്ങനെ ചെയ്തില്ലെങ്കിൽ വിമാനത്തിലെ എല്ലാപേരേയും കൊല്ലുമെന്ന് ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി. ഭീഷണിയുടെ തീവ്രത കൂട്ടാനായി നേരത്തെ എക്സിക്യൂട്ടിവ്‌ ക്ലാസിലേക്ക്‌ മാറ്റിയിരുത്തിയ യാത്രക്കാരിൽ റുപിൻ കാട്ട്യാലിനെയും ഒപ്പം ഇരുന്ന മറ്റൊരാളിനെയും കത്തി കൊണ്ടു നെഞ്ചത്ത്‌ കുത്തി മാരകമായി പരുക്കേൽപ്പിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ, എത്ര നേരം തന്റെ വിമാനത്തിനു എയറിൽ സസ്റ്റെയ്ൻ ചെയ്യാനാവും എന്നുപോലുമറിയാതെ ക്യാപ്റ്റൻ ശരൺ വിമാനത്തിനെ വീണ്ടും റൺ വേയിലേക്ക്‌ ഓടിച്ചു. പിന്നെ ശേഷിച്ച ഇന്ധനം ഊറിക്കുടിച്ചുകൊണ്ട്‌ IC 814 എന്ന ട്വിൻ എഞ്ചിൻ എയർബസ്‌ 300 കാതടപ്പിക്കുന്ന ശബ്ദത്തോടെ വായുവിലേക്കു കുതിച്ചു; എയര്‍ ട്രാഫിക് കണ്ട്രോളറുടെ അനുമതിയില്ലാതെ.! ഒപ്പം, ക്യാപ്റ്റൻ ശരൺ അമൃത്സറിലെ കണ്ട്രോൾ ടവറിലേക്ക്‌ തന്റെ അവസാനത്തെ സന്ദേശം അയച്ചു - "we all dying now. we are heading towards lahore"!! അങ്ങനെ, സ്വന്തം മണ്ണിൽ വച്ച്‌ തങ്ങളുടെ വിമാനം തീവ്രവാദികളുടെ കയ്യിൽ നിന്നും തിരികെ പിടിക്കാനുള്ള സുവർണാവസരം ഇന്ത്യയുടെ പിടിപ്പുകേടുകൊണ്ടു മാത്രം പാഴായി!
                       പാകിസ്ഥാന്റെ ക്രൂര മുഖമായിരുന്നു പിന്നീടുള്ള IC 814 ന്റെ യാത്രയ്ക്ക്‌ നേരിടേണ്ടി വന്നത്‌. കാർഗിലിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയം അവർ മറന്നിരുന്നില്ല. ലാഹോറിൽ ലാൻഡ്‌ ചെയ്യാൻ അനുവദിക്കണമെന്ന ക്യാപ്റ്റൻ ശരണിന്റെ യാചന പാകിസ്ഥാൻ പുച്ഛിച്ചു തള്ളി. എന്തടിയന്തര ഘട്ടമായാലും ഒരു ഇന്ത്യൻ വിമാനം തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുവദിക്കില്ല എന്ന് അവർ പറയാതെ പറയുകയായിരുന്നു തുടർന്നുള്ള അവരുടെ നീച പ്രവർത്തിയിലൂടെ. ലാഹോർ എയർപോർട്ടിലെ നാവിഗേഷൻ ലൈറ്റുകളൂം റൺവേ ലൈറ്റുകളും ഉൾപ്പെടെ എല്ലാ വെളിച്ച സംവിധാനങ്ങളും അധികൃതർ ഒഫ്‌ ചെയ്തു! ഒപ്പം വിമാനത്തിന്റെ രണ്ട്‌ ഇന്ധന ടാങ്കുകളുടെയും മോശാവസ്ഥ കാണിച്ചുകൊണ്ട്‌ കോക്ക്പിറ്റിലെ റിസർവ്‌ ലൈറ്റുകളും തെളിഞ്ഞു! ഒരു പൈലറ്റിന്റെ കരിയറിലെ ഏറ്റവും മോശം സിറ്റുവേഷനിലൂടെ കടന്നു പോകുകയായിരുന്നു ക്യാപ്റ്റൻ ശരൺ. 189 യാത്രക്കാരുടെ ജീവനും കയ്യിൽ പിടിച്ചുകൊണ്ട്‌, തീവ്രവാദികളുടെ തോക്കിനുമുന്നിൽ, ട്രാഫിക്‌ കണ്ട്രോളറുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കണ്ണുകളിൽ വിശ്വാസമർപ്പിച്ച്‌, അർദ്ധരാത്രി ഒരു ജറ്റ്‌ ലാൻഡിംഗ്‌! വിമാനത്തിന്റെ അവസ്ഥ മോശമായതോടെ രണ്ടും കൽപ്പിച്ച്‌ അദ്ദേഹം ഡിസന്റ്‌ ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ നീണ്ട്‌, നേർത്ത്‌ കാണപ്പെട്ട വെളിച്ചം റൺവേയാണെന്നുറപ്പിച്ച്‌ ലാൻഡ്‌ ചെയ്യാനായി ക്യാപ്റ്റൻ ലാൻഡിംഗ്‌ ഗിയർ താഴ്ത്തി. എന്നാൽ വളരെ അടുത്തെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം കോ-പൈലറ്റിന്റെ വാക്കുകളിലൂടെ ശരണിനു മനസ്സിലായത്‌- "സാബ്‌, യേ തൊ റോഡ്‌ ഹെ!!" പാകിസ്താനിലെ ഏതോ തിരക്കേറിയ റോഡിലേക്കാണ് റൺവേ ആണെന്നു കരുതി ശരൺ വിമാനം ഇടിച്ചിറക്കാൻ തുടങ്ങിയത്‌!! പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്ത ക്യാപ്റ്റൻ വിമാനത്തിന്റെ നോസ്‌ വീണ്ടും ഉയർത്തി. തലനാരിഴ വ്യത്യാസത്തിൽ വിമാനം ക്രാഷിൽ നിന്നും രക്ഷപ്പെട്ടു!
                           വിമാനത്തിന്റെആൾട്ടിറ്റ്യൂഡ്‌  വളരെ കുറവാണെന്നും ഏതു നിമിഷവും അതു തങ്ങളുടെ മണ്ണിൽ തകർന്നു വീഴുമെന്നും മനസ്സിലാക്കിയ പാകിസ്ഥാനി അധികൃതർ ഒടുവിൽ ലാഹോറിലെ റൺവേ തുറന്ന് വിമാനത്തിന് ലാന്റിംഗ്‌ ക്ലിയറൻസ്‌ നൽകി. ലാഹോറിൽ ഇറങ്ങുമ്പോഴേക്കും IC 814 ന്റെ വലത്‌ എഞ്ചിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു! എക്സിക്ക്യൂട്ടിവ്‌ ക്യാബിനിൽ, അപ്പോഴേക്കും റൂപിൻ കാട്ട്യാലിന്റെ അവസ്ഥ വളരെ മോശമായി കഴിഞ്ഞിരുന്നു. പരുക്കേറ്റവർക്ക്‌ വൈദ്യസഹായത്തിനായി എയർപോർട്ട്‌ അതോറിറ്റിയുമായി പൈലറ്റുമാർ യാചിച്ചെങ്കിലും വിമാനത്തിനു ആവശ്യമായ ഇന്ധനം നൽകുന്നതിനപ്പുറം വിമാനത്തിൽ നിന്നും ഒരാളെ പോലും പുറത്തേക്കോ പുറത്തു നിന്നും ഒരു സഹായവും വിമാനത്തിനുള്ളിലേക്കോ നൽകാൻ അവർ തയ്യാറായില്ല. തങ്ങളുടെ എയർ സ്പെയ്സിൽ നിന്നും  വിമാനം എത്രയും പെട്ടെന്ന് പറഞ്ഞുവിട്ട്‌ കൈ കഴുകാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. അങ്ങനെ രണ്ടര മണിക്കൂറുകൾക്കു ശേഷം IC 814 ആകാശത്തിലേക്കുയർന്നു; ഒരിക്കൽ കൂടി.
                          വിമാനം വീണ്ടും പൂർണ്ണമായും തങ്ങളുടെ വരുതിയിലായെന്നുറപ്പിച്ച തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക്‌ പറക്കാൻ ആവശ്യപ്പെട്ടെങ്കിലും കാബൂളിൽ നൈറ്റ്‌ ലാന്റിംഗ്‌ ഫെസ്സിലിറ്റി ഇല്ല എന്ന അറിയിപ്പിനെ തുടർന്ന് ഹൈജാക്കർമാർ കാബൂൾ ഉപേക്ഷിച്ച്‌ അടുത്ത ഡെസ്റ്റിനേഷനായി ദുബായ്‌ തെരഞ്ഞെടുത്തു. പക്ഷേ, ദുബായിലേക്കുള്ള യാത്രാമധ്യേ രക്തം വാർന്ന് റുപിൻ കാട്ട്യാൽ അന്ത്യശ്വാസം വലിച്ചു. ദുബായിൽ തങ്ങളുടെ വിമാനം എത്തിയ വിവരം അറിഞ്ഞ ഇന്ത്യൻ ഗവൺമന്റ്‌ അവിടെ വച്ച്‌ NSG ക്ക്‌ ഒരു കമാൻഡോ ഓപ്പറേഷൻ നടത്താൻ യു.എ.ഇ ഭരണകൂടത്തോട്‌ അനുവാദം ചോദിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിനിടയിൽ യു.എ.ഇ അധികൃതരും ഹൈജാക്കർമാരും തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായി 27 യാത്രക്കാരെ ദുബായിൽ തന്നെ റിലീസ്‌ ചെയ്തു. ഒപ്പം, മരിച്ച കാട്ട്യാലിന്റെ മൃതദേഹം വിമാനവാതിലിനോട്‌ അറ്റാച്ച്‌ ചെയ്ത സ്റ്റെപ്പ്‌ ലാഡറിൽ എടുത്തു കിടത്തി, ഹൈജാക്കർമാർ - കാര്യങ്ങളുടെ ഗൗരവം ലോകത്തിനു തുറന്നുകാട്ടി. റിലീസായ ആളുകൾ വഴി, സംഭവത്തിനു കൂടുതൽ മീഡിയാ എക്സ്പോഷർ കിട്ടുമെന്നും തങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ കൂടുതൽ വേഗത്തിൽ ചെന്നെത്താമെന്നുമായിരുന്നു റാഞ്ചികളുടെ കണക്കുകൂട്ടൽ. ജീവൻ തിരികെ കിട്ടിയ സന്തോഷത്തിൽ, റിലീസായ യാത്രക്കാർ എയർപോർട്ടിന്റെ അറൈവൽ ടെർമിനലിലേക്ക്‌ പോകുമ്പോൾ ബാക്കി യാത്രക്കാരെയും കൊണ്ട്‌ IC 814 വീണ്ടും ടേക്ക്‌ ഓഫ്‌ ചെയ്തു! അതിന്റെ അൺ നോൺ ഡെസ്റ്റിനേഷനിലേക്ക്‌!!
                               രാത്രി മുഴുവൻ വടക്കു ദിശയിലേക്ക്‌ പറന്ന വിമാനം, ഹൈജാക്ക്‌ ചെയ്യപ്പെട്ട്‌ 18 മണിക്കൂറുകൾക്കു ശേഷം ക്രിസ്മസ്‌ ദിനത്തിൽ പുലർച്ചെ താലിബാൻ എന്ന മിലിറ്റന്റ് ഗ്രൂപ്പ് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറങ്ങി! താലിബാൻ തീവ്രവാദികൾ വിമാനം വളഞ്ഞു. അവർ കോക്ക്പിറ്റിലെ റാഞ്ചികളെ നോക്കി കൈ വീശി; അവർ തിരിച്ചും!! കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടു പോകുന്ന അവസ്ഥയിലാണു എന്ന് ക്യാപ്റ്റൻ ശരൺ മനസ്സിലാക്കി. വീണ്ടും ഇന്ധനം നിറച്ച്‌ വിമാനം പറത്താൻ ഹൈജാക്കർ ആവശ്യപ്പെട്ടെങ്കിലും വിശദമായ ഒരു എഞ്ചിനീയറിംഗ്‌ ഇൻസ്പെക്ഷൻ നടത്താതെ ഇനി ഫ്ലൈ ചെയ്യുന്നതു സെയ്ഫ്‌ അല്ലെന്ന് പൈലറ്റ്‌ തീർത്ത്‌ പറഞ്ഞതിനാൽ അവർ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയിൽ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്നും തീവ്രവാദികൾ, നിറയെ തോക്കുകളും ഗ്രനേഡുകളും ഉള്ള ഒരു ബാഗ്‌ പുറത്തെടുത്തത്‌ വിമാനജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതീക്ഷകൾ പൂർണ്ണമായും അവസാനിപ്പിച്ചു. തങ്ങൾ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അവർ മനസ്സുകൊണ്ട്‌ സ്വയം വിധിയെഴുതി.

4 ദിവസങ്ങൾക്കു ശേഷം....
                            വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്തുണ്ടായ ജനപ്രക്ഷോഭങ്ങളും, മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഒരു വിഷയമായി ഹൈജാക്കിംഗ്‌ മാറിയതും ഹൈജാക്കർമാരുമായി ചർച്ച നടത്താൻ ഇന്ത്യൻ ഗവൺമെന്റിനുമേല്‍  സമ്മര്‍ദ്ദം കൂട്ടി. ഒടുവിൽ, മധ്യസ്ഥ ചർച്ചകൾക്കായി 2009 ഡിസംബർ 27 ന് ഇന്ത്യ ഒരു നെഗോഷ്യേറ്റിംഗ്‌ ടീമിനെ കാണ്ഡഹാറിലേക്ക്‌ അയച്ചു. താലിബാന്റെ അറിവില്ലാതെ, നെഗോഷ്യേറ്റർമാർ യാത്ര ചെയ്ത വിമാനത്തിനുള്ളിൽ ഒരു കമാൻഡൊ ഗ്രൂപ്പിനെ ഒളിപ്പിച്ചിരുത്താനുള്ള 'അതിബുദ്ധി' ഇന്ത്യ കാണിച്ചെങ്കിലും വിമാനം കാണ്ഡഹാറിൽ ഇറങ്ങിക്കഴിഞ്ഞപ്പൊൾ തന്നെ താലിബാൻ തീവ്രവാദികൾ വിമാനത്തെ പൂർണ്ണമായും വളഞ്ഞതുകൊണ്ട്‌ കമാൻഡോകൾക്ക്‌ വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂടി കഴിഞ്ഞില്ല!
                            മറ്റ്‌ വഴിയില്ലാതെ ഇന്ത്യൻ സംഘം റാഞ്ചികളുമായി ചർച്ച നടത്താൻ തുടങ്ങി. ഏകദേശം 30 മണിക്കൂറുകളുടെ മാരത്തോൺ ചർച്ചയ്ക്കു ശേഷമാണ് ഇന്ത്യൻ സംഘത്തിന് റാഞ്ചികളുടെ ഡിമാന്റുകളുടെ ആദ്യ ലിസ്റ്റ്‌ ലഭിച്ചത്‌. ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിൽ കഴിയുന്ന 35 കൊടും ഭീകരരെ മോചിപ്പിക്കാനും ഒപ്പം 200 മില്ല്യൺ യു.എസ്‌ ഡോളർ മോചനദ്രവ്യമായും റാഞ്ചികൾ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നെ താലിബാൻ ഇടപെട്ട്‌, മൗലാനാ മസൂദ്‌ അസർ, മുഹമ്മദ്‌ ഒമർ സയ്ദ്‌ ഷെയ്ഖ്‌, മുഷ്‌ താഖ്‌ അഹമ്മദ്‌ സർഗ്ഗാർ എന്നീ മൂന്ന് ഭീകരരുടെ മോചനത്തിലേക്ക്‌ റാഞ്ചികളുടെ ആവശ്യങ്ങൾ ചുരുക്കി. ചർച്ച നല്ല രീതിയിൽ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഹൈജാക്കിങ്ങിന്റെ ആറാം ദിവസം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 അംഗ സംഘത്തെ മോചിപ്പിക്കാനായി റാഞ്ചികൾ ബിസ്സിനസ്സ്‌ ക്ലാസ്സിലേക്ക്‌ മാറ്റി. തങ്ങൾ എല്ലാപേരും ഉടൻ തന്നെ സ്വതന്ത്രരാകും എന്ന് എല്ലാ യാത്രക്കാരും മനസ്സിൽ ഉറപ്പിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് പിറ്റേന്ന് രാവിലെ, ക്രുദ്ധരായ ഹൈജാക്കർമാർ എക്കണോമി ക്ലാസിൽ നിന്നും മാറ്റിയ 35 പേരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ തിരികെ കൊണ്ടു വന്നത്‌. ചർച്ച പരാജയപ്പെട്ടു! പിന്നെ, ഇരുനൂറോളം മനുഷ്യർ ഉണ്ടായിരുന്ന ആ വിമാനത്തിൽ ആകെ ശ്മശാന മൂകതയായിരുന്നു. ഏത് നിമിഷവും കൊല്ലപ്പെടാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തു. പക്ഷെ ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയും രോഷവും കണ്ടില്ലെന്നു നടിക്കാൻ ദൈവത്തിനോ ഭരണാധികാരികൾക്കോ ആയില്ല. മൂന്ന് മണിക്കൂറുകൾക്ക്‌ ശേഷം വിമാനത്തിനുള്ളിൽ ആ വാർത്ത എത്തിയത്‌ ഒരു ഉത്സവ പ്രതീതി ഉണർത്തിക്കൊണ്ടാണ്. ഒടുവിൽ, ഇന്ത്യൻ ഗവൺമന്റിനു വിമാനറാഞ്ചികളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു. മൂന്ന് കൊടും ഭീകരരെയും നിരുപാധികം വിട്ടയക്കാൻ ഉത്തരവായി. ഉടൻ തന്നെ അവരെ ഡൽഹിയിൽ നിന്നും കാണ്ഡഹാറിലേക്ക്‌ എത്തിച്ചു. തങ്ങൾക്കു വേണ്ടി തട്ടിയെടുക്കപ്പെട്ട വിമാനത്തിനു മുന്നിൽ വച്ച്‌, ഭീകരന്മാരിൽ പ്രധാനിയായ മൗലാനാ മസൂദ്‌ അസർ, ഹൈജാക്കർമാരുടെ ലീഡറായി ആദ്യവസാനം കോക്ക്പിറ്റിലുണ്ടായിരുന്ന തന്റെ അനുജൻ, മുഹമ്മദ്‌ ഇബ്രാഹിം അതറിനെ ആശ്ലേഷിച്ചു! പിന്നെ, തങ്ങൾക്കായി ഒരുക്കിയിരുന്ന വണ്ടിയിൽ ഹൈജാക്കർമാരും ഭീകരരും ഒരു ഭരണകൂടത്തെ തന്നെ ഇളിഭ്യരാക്കി അകന്നകന്നു പോയി. എല്ലാത്തിനും സാക്ഷിയായി അപ്പൊഴും IC 814 അവിടെയുണ്ടായിരുന്നു; 158 മനുഷ്യജീവനുകൾ ഒളിപ്പിച്ചു വച്ച ഒരു കളിപ്പാട്ടം പോലെ....!

                                                 
courtesy: National Geographic Channel & Google

ക്രാഷ്‌ ലാന്റ്‌ 1 -പ്രേതവിമാനം!



2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു. വിമാനത്തിനുള്ളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ക്യാബിന്‍ ക്രൂ ആന്തൃയാസ് പെട്രോമോ ഡോറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇരുപത്തഞ്ചു കാരനായ അയാള്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌ ട്രെയ്നിംഗ് പൂര്‍ത്തിയാക്കി പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി അവസരം കാത്തിരിക്കുകയാണ്. ഓഫ്ഡ്യൂട്ടി ആയിരുന്നിട്ടും, തന്‍റെ കാമുകിയും ഈ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമായ ഹരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനായി പെട്രോമോ പ്രത്യേകം തരപ്പെടുത്തിയതാണ് ഈ ഡ്യൂട്ടി. കോക്പിറ്റില്‍ ക്യാപ്റ്റന്‍ ഹാന്‍സ്‌ മാര്‍ട്ടിനും കോ-പൈലറ്റ്‌ പാംപോസും പ്രീ ഫ്ലൈറ്റ്‌ ചെക്കിങ്ങുകള്‍ പൂര്‍ത്തിയാക്കി. വേനലവധി ആയതിനാല്‍ കുടുംബങ്ങള്‍ ആയിരുന്നു യാത്രക്കാരില്‍ അധികവും. ഒടുവില്‍, കൃത്യം 9 മണിക്ക് 115 ഓണ്‍ ബോര്‍ഡ്‌ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഹീലിയോസ് വിമാനം വായുവിലേക്ക് പറന്നുയര്‍ന്നു.

എയര്‍ ട്രാഫിക്‌ കണ്ട്രോളര്‍ നിര്‍ദേശിച്ച 32000 അടി ആള്‍ട്ടിറ്റ്യൂഡിലേക്ക് വിമാനം കുതിക്കുന്നതിനിടയില്‍ കോക്ക്പിറ്റില്‍ മുഴങ്ങിയ ഒരു അലാം, വിമാനത്തില്‍ അത് വരെയുണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റി മറിക്കുകയായിരുന്നു. കിട്ടിയ ഇന്‍ഡിക്കേഷന്‍ 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' ആണ് എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, എയര്‍ ട്രാഫിക്‌ കണ്ട്രോളറെ വിവരം അറിയിച്ചു. 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' എന്നത് വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കാനിടയുള്ള ഒന്നാണ്. വിമാനത്തിന്‍റെ എന്‍ജിനുകള്‍ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് പൈലറ്റിനെ അറിയിക്കുകയാണ് ഈ അലാം ചെയ്യുന്നത്. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പത്ത്‌ കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ ഇങ്ങനെ ഒരു അലാം കേട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ആകെ ആശയക്കുഴപ്പത്തിലായി. ഒപ്പം വിമാനത്തിനുള്ളില്‍ ചൂട് വര്‍ദ്ധിക്കുകയും ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യാന്‍ തുടങ്ങി. കോക്ക്പിറ്റിലെ പിരിമുറുക്കം വീണ്ടും കൂട്ടിക്കൊണ്ട് പുതിയൊരു മുന്നറിയിപ്പ് കൂടി പൈലറ്റുമാര്‍ക്ക് ലഭിച്ചു- 'Master caution alarm'! വിമാനത്തിനുള്ളിലെ ചില സംവിധാനങ്ങള്‍ അസാധാരണമായി ചൂടാവുന്നു എന്ന് നിര്‍ദേശിക്കുകയാണ് ഈ അലാം ചെയ്യുന്നത്. ഒപ്പം പൈലറ്റുമാരുടെ അറിവില്ലാതെ തന്നെ പാസഞ്ചര്‍ ക്യാബിനിലെ ഓക്സിജന്‍ മാസ്കുകള്‍ താഴേക്ക് വീഴുകയും ചെയ്തു! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ 115 യാത്രക്കാരും, കോക്ക്പിറ്റില്‍ നിന്നും യാതൊരു മുന്നറിയിപ്പും ലഭിക്കാത്തതിനാല്‍ ക്യാബിന്‍ ക്രൂവും പരിഭ്രമിച്ചു. ക്രൂവിന്‍റെ നിര്‍ദേശ പ്രകാരം എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു. ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ സൈപ്രസ്സിലെ കണ്ട്രോള്‍ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെയായതോടെ ഫ്ലൈറ്റ്‌ 522 നും 115 യാത്രക്കാര്‍ക്കും വിമാന ജീവക്കാര്‍ക്കും എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയാതെയായി. എന്നാല്‍ അപ്പോഴും മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ഏഥന്‍സ് ലക്ഷ്യമാക്കി ഹീലിയോസ് 522 കുതിക്കുകയായിരുന്നു!

ഏഥന്‍സ്:
സാധാരണയായി സൈപ്രസില്‍ നിന്നും ഏഥന്‍സിലേക്കുള്ള യാത്രയ്ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിയിരുന്നത്. പക്ഷെ ഹീലിയോസ് 522 ഏകദേശം രണ്ടു മണിക്കൂറായി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടാതെ ഏഥന്‍സ് നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. ഫ്ലൈറ്റ്‌ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. മൂന്ന് മില്ല്യയണിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഏഥന്‍സിലേക്ക് വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട ഗ്രീക്ക്‌ എയര്‍ ഫോഴ്സ്‌ രണ്ട് ഫൈറ്റര്‍ ജെറ്റ്‌ വിമാനങ്ങളെ ഹീലിയോസ് വിമാനത്തിനെ നിരീക്ഷിക്കാന്‍ അയച്ചു. എന്നാല്‍ ഹീലിയോസ് ഫ്ലൈറ്റിന്‍റെ അടുത്തുകൂടി പറന്ന ഫൈറ്ററിന്‍റെ പൈലറ്റ്‌ കണ്ട്രോള്‍ ടവറില്‍ അറിയിച്ച വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ക്യാപ്റ്റനെ കാണാനില്ല! കോ-പൈലറ്റ്‌ ബോധരഹിതനായി സീറ്റില്‍ ഇരിക്കുന്നു! ക്യാബിനിലെ ഒരു യാത്രക്കാരനും തങ്ങളുടെ വിമാനത്തോട് ചേര്‍ന്ന് ഒരു യുദ്ധ വിമാനം പറക്കുന്നത് ശ്രദ്ധിക്കുന്നത് പോലുമില്ല. എല്ലാപേരും മരിച്ചിരിക്കുന്നു! പെട്ടെന്നാണ് ഫൈറ്റര്‍ പൈലറ്റ്‌ അത് കണ്ടത്. ഒരാള്‍ ഇപ്പോള്‍ കോക്ക്പിറ്റില്‍ അനങ്ങുന്നു! അയാള്‍ ക്യാപ്റ്റന്‍റെ സീറ്റില്‍ വന്നിരുന്നു. ഫൈറ്ററിന്‍റെ പൈലറ്റും കണ്ട്രോള്‍ ടവറും പല തവണ ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെട്ടെന്ന് ഹീലിയോസ് വിമാനം ഇടത്തേക്ക് തിരിയുകയും കുത്തനെ താഴേക്ക് കുതിക്കുകയും ചെയ്തു. ഒടുവില്‍, സൈപ്രസില്‍ നിന്നും പറന്നുയര്‍ന്ന ഹീലിയോസ് 522 മൂന്നര മണിക്കൂറുകളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഏഥന്‍സിലെ ഒരു മലയിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു! വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടു.

അന്വേഷണം ആരംഭിച്ചു. പക്ഷെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ കുഴക്കിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ദുരന്തത്തിനിരയായവര്‍ എല്ലാപേരും ക്രാഷ് സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്! അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്‍റെ ആഘാതത്തിലായിരുന്നു. അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്.
1. യാത്രക്കാര്‍ മരിച്ചത് യാത്രയ്ക്കിടെ അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ ഒരു യുദ്ധ വിമാനത്തിന്‍റെ സാമീപ്യത്തില്‍ പോലും പ്രതികരിച്ചില്ല?
2. ഫൈറ്റര്‍ വിമാനത്തിന്‍റെ പൈലറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അവസാന നിമിഷം വിമാനത്തിനെ നിയന്ത്രിച്ചിരുന്ന, വിമാനത്തിനുള്ളില്‍ അന്നേരം ചലിച്ചിരുന്ന ഒരേ ഒരാള്‍... ആര്?

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കോക്ക്പിറ്റിലെ അവശിഷ്ട്ടങ്ങളില്‍ നടത്തിയ ടിഷ്യൂ പരിശോധനകളില്‍ നിന്നും ചീഫ്‌ ഇന്‍വെസ്റ്റിഗേറ്ററായ ആക്രിവോസ്‌ സൊലക്കിസിന് ലഭിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുപോള്‍ കണ്ട്രോളില്‍ ഉണ്ടായിരുന്നത് ക്യാപ്റ്റനോ കോ-പൈലറ്റോ ആയിരുന്നില്ല; ഫ്ലൈറ്റ്‌ അറ്റന്‍റന്‍റ് പെട്രോമോ ആയിരുന്നു അത്! തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ഇയാള്‍ പൈലറ്റ്‌ ട്രൈനിംഗ് കഴിഞ്ഞിരുന്നു എന്നും വ്യക്തമായി. ടെററിസ്റ്റ് അറ്റാക്ക്‌ എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോയത്; വിമാനത്തിന്‍റെ വോയിസ്‌ റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് വരെ. അതില്‍ ക്രാഷിന്‍റെ അവസാന നിമിഷങ്ങളില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന പെട്രോമോയുടെ ശബ്ദമായിരുന്നു! പക്ഷേ വിമാനത്തിന്‍റെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക്‌ കണ്ട്രോള്‍ ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ആരും ആ അഭ്യര്‍ത്ഥന കേട്ടതും ഇല്ല. ഇതേ കാരണം തന്നെയായിരുന്നു ഫൈറ്റര്‍ പൈലറ്റ് ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയതിനു പിന്നിലും. വിമാനം പെട്ടെന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തപ്പെട്ടു. ഡാറ്റാ റെക്കോര്‍ഡര്‍ കൂടി പരിശോധിച്ചപ്പോള്‍ ആദ്യ അരമണിക്കൂറിനു ശേഷം വിമാനം മനുഷ്യ നിയന്ത്രണത്തിലായിരുന്നില്ല, മറിച്ച് ഓട്ടോ പൈലറ്റ്‌ സിസ്റ്റം ആണ് വിമാനം പറത്തിയിരുന്നത് എന്ന് വ്യക്തമായി. ഹൈജാക്കല്ല ദുരന്ത കാരണം എന്ന് മനസ്സിലാക്കിയതോടെ വോയിസ്‌ റെക്കോര്‍ഡറിന്‍റെ ആദ്യ അര മണിക്കൂര്‍ പുനഃ പരിശോധിക്കപ്പെട്ടു. അതില്‍ നിന്നും പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കണ്ട അലാമിലേക്കായി അന്വേഷണം. ഇതിനിടയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ നശിക്കാത്ത ഒരു ഇലക്ട്രോണിക് സ്വിച്ച്പാനല്‍ അന്വേഷണത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. പ്രഷറൈസേഷന്‍ പാനല്‍. വിമാനം പറക്കുമ്പോള്‍ ഓട്ടോമാറ്റിക് മോഡില്‍ ആയിരിക്കേണ്ട ഈ പാനലിലെ സ്വിച്ച്, മാനുവല്‍ മോഡില്‍ ആയിരുന്നു കാണപ്പെട്ടത്!

ഒടുവില്‍, വിമാനത്തിന്‍റെ മെയിന്‍റനന്‍സ് എന്‍ജിനിയറെ ചോദ്യം ചെയ്തതില്‍ നിന്നും ഹീലിയോസ് വിമാനത്തിന് സംഭവിച്ച ദുരൂഹതയുടെ ചുരുളഴിഞ്ഞു. അവസാന പറക്കലിനു തൊട്ട് മുന്‍പുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പിന്‍ വാതിലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തെ പറ്റി ഫ്ലൈറ്റ് ക്രൂ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന വിമാനം എന്‍ജിനിയറും അദ്ദേഹത്തിന്‍റെ സഹായിയും പരിശോധിച്ചു. വിമാനവാതിലിന്‍റെ സീല്‍ സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ ഒരു പ്രഷറൈസേഷന്‍ ടെസ്റ്റ്‌ നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഡിജിറ്റല്‍ പ്രഷര്‍ കണ്ട്രോള്‍ യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി അവര്‍ വിമാനത്തിനുള്ളിലെ വായൂ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ പരിശോധന അവസാനിപ്പിച്ചു. പക്ഷെ പ്രഷറൈസേഷന്‍ പാനലിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് തിരിച്ചു വയ്ക്കാന്‍ എന്‍ജിനിയര്‍ മറന്നു! ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്ന കാര്യം.

വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്‍റെ അളവ് നില നിര്‍ത്തുന്ന സംവിധാനം മാനുവല്‍ മോഡിലേക്ക് മാറ്റപ്പെട്ടിരുന്നതിനാല്‍ വിമാനം പറന്നുയര്‍ന്നു കഴിഞ്ഞപ്പോള്‍ ക്യാബിന്‍ ഓട്ടോമാറ്റിക്‌ ആയി പ്രഷറൈസ് ചെയ്യപ്പെട്ടില്ല! ഇതിനെ തുടര്‍ന്ന്‍ കോക്ക്പിറ്റില്‍ കേട്ട അലാം, ശബ്ദത്തിലെ സാമ്യത കൊണ്ട് ടേക്ക്ഓഫ്‌ കോണ്‍ഫിഗര്‍ വാണിംഗ് ആയി പൈലറ്റുമാര്‍ തെറ്റിദ്ധരിക്കുകയും കൂടി ചെയ്തതോടെ വലിയ ഒരു ദുരന്തത്തിലേക്ക് അവര്‍ പറന്നടുക്കുകയായിരുന്നു. ശരീരത്തിനുള്ളിലേക്ക് ചെല്ലുന്ന ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ പൈലറ്റുമാര്‍ക്ക് അവരുടെ പ്രതികരണ ശേഷി സാവധാനം കുറഞ്ഞു തുടങ്ങി. കണ്ട്രോള്‍ ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെയായി. ഒടുവില്‍ അവര്‍ക്ക് ബോധം പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു. പിന്നിലെ ക്യാബിനില്‍ അപ്പോഴും യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല- തങ്ങളുടെ വിമാനം ഇപ്പോള്‍ പറക്കുന്നത് മനുഷ്യ സഹായമില്ലാതെയാണ് എന്ന്! എന്നാല്‍ വെറും പന്ത്രണ്ട് മിനിറ്റ്‌ നേരം മാത്രം ഓക്സിജന്‍ സപ്ലെ ചെയ്യാന്‍ കഴിവുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ യാത്രക്കാരും മെല്ലെ മെല്ലെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട അവസ്ഥയും കടന്ന് ബോധ രഹിതരായി!

പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കാഞ്ഞതിനാല്‍ വിമാനം ഏഥന്‍സ് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് പെട്രോമോ അവസാനം വരെ ബോധം നില നിര്‍ത്തിയതെന്നും തെളിഞ്ഞു. അതും തീര്‍ന്നപ്പോഴാണ്‌ അയാള്‍ കോക്ക്പിറ്റിലേക്ക് എത്തുന്നതും വിമാനത്തിന്‍റെ കണ്ട്രോള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും. പക്ഷേ അപ്പോഴേക്കും ഇടത് എന്‍ജിനിലെ അവസാന തുള്ളി ഇന്ധനവും കുടിച്ചു തീര്‍ത്ത്, ഏവിയേഷന്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ ദുരൂഹത ഉയര്‍ത്തിയ വിമാനം താഴേക്ക് കുതിച്ചു. ഏഥന്‍സിലെ ആ മലനിരകളിലേക്ക്......

അറബിക്കോണകം!!



കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞങ്ങളുടെ റൂം രാജീവ്ഗാന്ധി മരിച്ചതിന്‍റെ പിറ്റേന്നത്തെ ഓള്‍ ഇന്ത്യാ റേഡിയോ പോലെയായിരുന്നു! ആകെ മൂകം. റൂമിലേക്ക്‌ കയറിയാല്‍ അപ്പൊ കരച്ചില്‍ വരും. മുറിയുടെ ഓരോ മുക്കിലും മൂലയിലും പോലും ദുഃഖം തളം കെട്ടിക്കിടക്കുന്നു. ടി.വി ഫുള്‍ ടൈം മ്യൂട്ടിലാണ്! ആ കട്ടില്‍; ഒഴിഞ്ഞു കിടക്കുന്ന രൂപേഷിന്‍റെ ആ കട്ടില്‍- അത് കാണുന്നതാണ് ഏറെ വിഷമം. പൊട്ടിക്കാതെ കട്ടിലിന്‍റെ പുറത്ത് അലക്ഷ്യമായിട്ടിരിക്കുന്ന ഒരു ഫുള്‍ പാക്കറ്റ്‌ ജട്ടി ദുഖത്തിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിച്ചു! ആശിച്ച് വാങ്ങിയിട്ട് അതിലൊന്ന് പോലും ഇട്ട് നിര്‍വൃതിയടയാന്‍ ദൈവം അവന് സമയം അനുവദിച്ചില്ല! ഒരുപക്ഷെ എല്ലാം ആ ജട്ടിപ്പാക്കറ്റിന്‍റെ എരണക്കേടാവും. അത് വാങ്ങിക്കൊണ്ട് വന്നതിനു ശേഷമാണ് എല്ലാം സംഭവിച്ചത്. ഐശ്വര്യം കേട്ട സാധനം. അല്ലെങ്കിലും ഈ ജട്ടി കണ്ടു പിടിച്ചവനെയൊക്കെ തല്ലിക്കൊല്ലണം. കിളിയെ പിടിച്ച്‌ കൂട്ടിലടയ്ക്കുന്നതിനു തത്തുല്യമായ തെറ്റല്ലേ അത്!!!

ഇടയ്ക്കിടെ ബാലു ദുഖത്തിന്‍റെ പേരും പറഞ്ഞ് കള്ള്‌ കുപ്പി തുറക്കേം അടയ്ക്കേം ചെയ്യുന്നതൊഴികെ രണ്ടു ദിവസമായി റൂമില്‍ കാര്യമായ വയ്പ്പും കുടിയുമൊന്നുമില്ല. അതുകൊണ്ട് തന്നെ രണ്ടു ദിവസം മുന്നേ വരെ മല്‍ഗോവ മാങ്ങ പോലെയിരുന്ന ഞങ്ങള്‍ ഇപ്പോള്‍ ഉപ്പിലിട്ട മാങ്ങ പോലായി.! ‘വെള്ളിയും ശനിയും അവധിയായിപ്പോയതാണ് പ്രശ്നം. ഇനി ഇന്നേ രണ്ടിലൊന്ന് അറിയാന്‍ പറ്റൂ’ എന്ന് മനോജ്‌, പുറത്ത് ആരോടോ പറയുന്നത് ശ്രദ്ധിക്കുന്നതിനിടയിലാണ് ഫോണ്‍ റിംഗ് ചെയ്തത്. ഫോണ്‍ എടുത്ത് ചെവിയിലോട്ട് വച്ച്, ലോ- വോള്‍ട്ടേജില്‍ ഞാന്‍ ഒരു ‘ഹലോ....’ പറഞ്ഞു. പ്രതീക്ഷിച്ച മറുഹലോ കിട്ടിയില്ലെന്ന് മാത്രവുമല്ല, ഹൈ വോള്‍ട്ടേജില്‍ ഒരു തെറി ഫോണില്‍ നിന്നും ചെവിയിലൂടെ ബ്രെയിനിലേക്ക് പാഞ്ഞു! ശെടാ! ഇതാരിത്? രാവിലെ ഹലോയ്ക്ക് പകരം ഔട്ട്‌ ഓഫ് സിലബസ്‌ വാക്ക് പറയുന്നേ? നമ്പര്‍ ഒന്നുകൂടി നോക്കി. കമ്പനിയുടെ PRO ആണ്. അപ്പൊ വിളിച്ച വാക്ക് ഔട്ട്‌ ഓഫ് സിലബസല്ല.! കര്‍ണ്ണപടത്തെ പ്രകമ്പനം കൊള്ളിച്ച ആ മുട്ടന്‍ തെറി ഞാന്‍ കേട്ടതേയില്ല എന്ന മട്ടില്‍ ചോദിച്ചു – “അല്ല, എന്തായി സാര്‍?”
“എന്താവാന്‍? ജയിലിലേക്ക് വിട്ടിട്ടില്ല; സ്റ്റേഷനില്‍ തന്നായിരുന്നു; വിട്ടു. വന്നു കൂട്ടിക്കൊണ്ടു പൊയ്ക്കോ...”
“ഹോ...! ഭാഗ്യം.”
“ഭാഗ്യോ..? എടാ നാറികളെ, നീയൊക്കെ ഇതിനാണോടാ നാട്ടീന്ന് കുറ്റീം പറിച്ചോണ്ട് ദുബായിലേക്ക് വന്നത്? പട്ടാപ്പകല്‍, കണ്ട കാട്ടറബിയുടെയൊക്കെ മുണ്ട് അഴിച്ചെടുക്കാന്‍? അതും ട്രെയിനിനകത്ത് ഇത്രേം ആളുകളുടെ മുന്നേ വച്ച്.....”
“സാര്‍, അത്... ആക്ച്വലി സംഭവിച്ചത്....”
“സംഭവിച്ചത് ഒന്നേയുള്ളൂ... നിന്‍റെയൊക്കെ കൂട്ടുകാരന്‍റെ പേരില്‍ ഇപ്പൊ കേസ്‌ ഒന്നല്ല; രണ്ടാ രണ്ട്!”
“രണ്ടാ?”
“ഓ.... പാവം; ഒന്നും അറിഞ്ഞൂടാ... പരസ്യമായിട്ട് അറബിയുടെ മുണ്ട് പൊക്കിയതും, കള്ള്‌ കുടിച്ച് കണ്ട പെണ്ണുങ്ങളുടെ മുതുകത്ത് ഉമ്മ വച്ചതും!”
“സെന്‍റീശ്വരാ..... ന്നുള്ള എന്‍റെ റിയാക്ഷന്‍ പോലും കേള്‍ക്കാന്‍ തയാറാകാതെ PRO എന്ന് പേരായ ആ ഭൂലോക നാറി ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു.

ദുബായ് പോലീസിനും കേരളാ പോലീസിനെ പോലെ കിട്ടിയവനെ കള്ളനാക്കുന്ന ‘ക്രിയേറ്റിവിറ്റി’ ഉണ്ടെന്ന്‍ ഇപ്പൊ ഏകദേശം വ്യക്തമായി. അല്ലെങ്കില്‍, വെറുമൊരു ‘മുണ്ട്’ കേസില്‍ പിടിക്കപ്പെട്ട രൂപേഷിന്‍റെ തലയില്‍ ഒരു ‘തുണ്ട്’ കേസും കൂടി വച്ച് കെട്ടി സ്ത്രീപീഡനത്തിന്‍റെ അധികച്ചുമതല കൂടി നല്‍കില്ലായിരുന്നല്ലോ!
കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ തുണികള്‍ വാരി വലിച്ചിട്ട് ഞങ്ങള്‍ പോലീസ്‌ സ്റ്റേഷനിലേക്ക് കത്തിച്ചു. കാര്‍ ഷെയ്ഖ്‌ സയ്ദ് റോഡിനെ ചുംബിച്ച് ഒഴുകി നീങ്ങി. പെട്ടെന്നാണ് അത് കണ്ണില്‍ പെട്ടത്. രാജവെമ്പാലയുടെ മുട്ട എന്‍ലാര്‍ജ്‌ ചെയ്തത് പോലെ മാള്‍ ഓഫ് ദി എമിറേറ്റ്സിലെ മെട്രോ സ്റ്റേഷന്‍! ഈ മെട്രോ സ്റ്റേഷനില്‍ ഒന്ന് കയറിപ്പോയതുകൊണ്ടാണ്‌ പാവം രൂപേഷിന് ഇപ്പൊ പോലീസ്‌ സ്റ്റേഷനില്‍ നില്ക്കേണ്ടി വന്നത്......

ഫ്ലാഷ് ബാക്ക്.........
മേനോന്‍ നഗറില്‍ വന്നിട്ട് മേനോനെ കണ്ടില്ല എന്ന് പറഞ്ഞ പോലെയായിരുന്നു ദുബായില്‍ വന്ന് മൂന്നര വര്‍ഷം കഴിഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍! ‘അതായിട്ടിനി എന്തിനു കുറക്കണം’ എന്ന ചിന്തയാണ് ഞങ്ങളെ ഗ്ലോബല്‍ വില്ലേജില്‍ എത്തിച്ചത്.

വ്യാഴാഴ്ച്ച: വൈകുന്നേരം 7 മണി, ഗ്ലോബല്‍ വില്ലേജ്‌.
ഇത്രയും സുന്ദരിപ്പെണ്‍പിള്ളാരെ ഇതിനു മുന്‍പ്‌ ഇങ്ങനെ ഒരുമിച്ചു കണ്ടത് ആറ്റിങ്ങലിലെ ഒരു ഫെയ്മസ് ട്യൂട്ടോറിയല്‍ കോളേജ്‌ പ്രിന്‍സിപ്പാളിന്‍റെ കല്യാണത്തിന് വീഡിയോ ക്യാമറയ്ക്ക് ലൈറ്റടിക്കാന്‍ പോയപ്പോഴാണ്! അലങ്കാര്‍ ബേക്കറിയിലെ കണ്ണാടിക്കൂടിനകത്ത് അടുക്കി വച്ചിരിക്കുന്ന അലുവാ കഷണങ്ങള്‍ പോലെ, പുറമേ നല്ല ഫിനിഷിംഗ് ഉള്ള അവറ്റകള്‍ സ്വാഭാവികമായും ഞങ്ങളുടെ വായില്‍ വെള്ളപ്പൊക്കമുണ്ടാക്കി!
പെട്ടെന്നായിരുന്നു അത്! ‘അത്തള പുത്തള തവളാച്ചീ... ചുക്കുമ്മേലിരിക്കുന്ന ചൂളാപ്പ്.... മറിയം വന്നു വിളക്കൂതി... ഫൂ..ഫൂ..ഫൂ..!’ അവിടെയുണ്ടായിരുന്ന ആളുകളില്‍ മലയാളികള്‍ മാത്രം സ്റ്റ്ക്കായി. ഒരുമാതിരി ആക്കിക്കൊണ്ടുള്ള അവരുടെയെല്ലാപേരുടെയും ചിരിയും നോട്ടവും എന്നെ കേന്ദ്രീകരിച്ചല്ലേ എന്നെനിക്ക് തോന്നി. അല്ലല്ല, തോന്നലല്ല അതെന്നെ തന്നെയായിരുന്നു. N73 ചതിച്ചതാ.! അതെന്‍റെ റിംഗ് ടോണായിരുന്നു. ഏതായാലും തവളാച്ചിയെ വീണ്ടും കരയാന്‍ അനുവദിച്ചില്ല! ധൃതിയില്‍ കോള്‍ റിസീവ് ചെയ്തു. മറു വശത്തു നിന്നും രൂപേഷിന്‍റെ ശബ്ദം കേട്ട ഞാന്‍ തിരിഞ്ഞു നോക്കി.ഇത്രേം നേരം ഒപ്പം ഉണ്ടായിരുന്നവരില്‍ രൂപേഷിനെ മാത്രം കാണാനില്ല!
“എടാ നീ എവിടാടാ രൂപേഷേ?”
“ഓ... എനിക്ക് മടുത്തെടെയ്‌... ഞാനിങ്ങ്‌ ഗേറ്റിന് പുറത്തിറങ്ങി. വേഗം വാ... പോകാം...”

ഇത്രേം നേരം പട്ടിക്ക് ബ്രെഡ്‌ കിട്ടിയ പോലെ കണ്ട പെണ്‍പിള്ളാരെയൊക്കെ ഒന്നൊഴിയാതെ നോക്കി രസിച്ച് അന്ന നട നടന്ന ചെക്കനാ. ദേ.. ഇപ്പൊ ഒക്കെ മടുത്തെന്ന്. അല്ലെങ്കിലും ഒരു ബിയര്‍ അകത്ത് ചെന്നാല്‍ പിന്നെ രൂപേഷിന്‍റെ സ്വഭാവം പത്തുപതിനഞ്ച് വര്‍ഷം മുന്നത്തെ ISRO യുടെ റോക്കറ്റ്‌ വിക്ഷേപണം പോലെയാണ്! എങ്ങനെയൊക്കെ എപ്പോഴൊക്കെ എങ്ങോട്ടൊക്കെ തിരിയുമെന്ന് പടച്ചോന് പോലും പിടി കിട്ടില്ല! ഏതായാലും രൂപേഷിന് മടുത്ത സ്ഥിതിക്ക് പൊയ്ക്കളയാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ പുറത്തിറങ്ങുമ്പോഴും, ഗേറ്റിന് പുറത്തു നിന്ന് രൂപേഷ്‌ ചില ഫിലിപ്പൈന്‍ മെയ്ഡ് അലുവകളുടെ ടേസ്റ്റ് നോക്കുന്നുണ്ടായിരുന്നു! ഞങ്ങളെകണ്ടതും “ഇവിടെയാകെ ബോറ്. എനിക്കിപ്പം എമിറേറ്റ്‌സ് മാളില്‍ പോണം” എന്നായി രൂപേഷ്‌. വിട്ടു വണ്ടി എമിറേറ്റ്‌സ് മാളിലേക്ക്. പക്ഷെ അവിടെയെത്തിയപ്പോള്‍ രൂപേഷിന്‍റെ തീരുമാനം വീണ്ടും മാറി.
“എടാ നമ്മളിത് വരെ മെട്രോ ട്രെയിനില്‍ കേറീലല്ലോ..? പോയാലോ..?” – എന്നായി പുതിയ ആവശ്യം.

ഞങ്ങള്‍ ടിക്കറ്റെടുത്ത് മുകളിലെ പ്ലാറ്റ്ഫോമില്‍ പോയി നിന്നു. കാരക്കുറ്റി മുക്കിലെ കുമാരന്‍ കണ്ട്രാക്കിന്‍റെ രണ്ടാമത്തെ മോന്‍ ഷിബുവിന്‍റെ ഫെയ്സ്കട്ടുള്ള ദുബായ്‌ മെട്രോയുടെ ട്രെയിനുകള്‍ മുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് താഴെ റോഡില്‍ നിന്നും, വണ്ടിയിലിരുന്നും ഒക്കെയേ കണ്ടിരുന്നുള്ളൂ എന്നതിനാല്‍ ആകാംഷ ഭയങ്കരമായിരുന്നു. നിറയെ ആളുകള്‍ നില്‍ക്കുന്നുണ്ട്. ട്രെയിന്‍ വരുന്നുണ്ടെന്ന അറിയിപ്പ് വന്നതും രൂപേഷ്‌ മുന്നിലെക്കൊന്ന്‍ ആഞ്ഞു നിന്നു. ട്രെയിന്‍ കണ്ടതും അവന്‍ ട്രെയിനിന് നേരേ കൈ കാണിച്ചു.! ചുറ്റിനും ഉള്ളവര്‍ ചിരിച്ചുകൊണ്ട് അവനെ നോക്കുന്നുണ്ട്. ഞങ്ങള്‍ അവനെ പിന്നിലേക്ക്‌ വലിച്ചു നോക്കി. പക്ഷെ അവന്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നിലേക്ക്‌ പോയി വീണ്ടും ട്രെയിനിന് നേരെ കൈ വീശി കാണിച്ചു. എന്നിട്ട് ചുറ്റിനുമുള്ള ആളുകളെ പുച്ഛത്തോടെ ഒന്ന് നോക്കി. ട്രെയിന്‍ നിര്‍ത്തിയതും എല്ലാരും ചാടിക്കേറി. രൂപേഷിന്‍റെ മുഖത്ത് അധികം വന്ന പുച്ഛം ഇപ്പോഴും അങ്ങിങ്ങ് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് ഞാന്‍ കാര്യം തിരക്കി.
“എന്താടാ രൂപേഷേ മുഖം വല്ലാതെ?”
“അല്ലെടാ എല്ലാം കള്ള നായിന്‍റെ മക്കളാ... ഒരുത്തനും വണ്ടിക്ക് കൈ കാണിക്കാന്‍ വയ്യ; എന്നിട്ട് നമ്മള് കഷ്ട്ടപ്പെട്ട് കൈ കാണിച്ച് വണ്ടി നിര്‍ത്തിയപ്പൊ എല്ലാം കൂടി ചാടിക്കേറിയത് കണ്ടില്ലേ..? നാണമില്ലാത്ത വര്‍ഗ്ഗങ്ങള്‍.... അലവലാതികള്‍... പ്ഫൂ...!”
ചിരി വന്നെങ്കിലും രൂപേഷിന്‍റെ രോഷപ്രകടനത്തോട് അങ്ങനെ പ്രതികരിക്കാന്‍ തോന്നീല. ഞങ്ങള്‍ ബാക്കിയുള്ളവര്‍ പരസ്പരം നോക്കി ഉള്ളുകൊണ്ട് ചിരിച്ചു!

കൈ കാണിക്കാന്‍ ആളില്ലാഞ്ഞിട്ടും മെട്രോ വണ്ടി അടുത്ത സ്റ്റേഷനിലും നിര്‍ത്തി ! വീണ്ടും ആളുകള്‍ കുറേ ഇറങ്ങി; കുറേ കേറി. കയറിയവരുടെ കൂട്ടത്തില്‍ നിന്നും ഒരു അറബിക്കുപ്പായം നടന്നു വന്ന് രൂപേഷിന്‍റെ അടുത്ത് നിന്നു! സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, കുപ്പായം ഒറ്റയ്ക്കല്ല സവാരിക്ക് ഇറങ്ങിയത് എന്ന്. ഉള്ളില്‍ ആളുണ്ട്.! അയാള്‍ ഞങ്ങളെയെല്ലാപേരെയും വല്ലാത്ത അസ്വസ്ഥതയോടെ നോക്കുന്നുണ്ടായിരുന്നു. മുഖം കണ്ടപ്പോള്‍- ‘വെളുത്ത്‌ സുന്ദരന്മാരായ നമ്മുടെ അറബികള്‍ക്ക് ഇയാള്‍ നല്ലൊരു അപവാദമല്ലേ..’ എന്ന് ഉള്ളുകൊണ്ട് ചോദിച്ചു പോയി.!
“എടാ ഇയാളെ കണ്ടിട്ട് ഒരു കള്ള ലക്ഷണമില്ലേ?” – രൂപേഷിന്‍റെ ഈ സംശയം സാവധാനം ഞങ്ങളെ എല്ലാപേരെയും പിടികൂടി. അറബിക്കുപ്പായക്കാരനെ അടിമുടി പരിശോധനയ്ക്ക് വിധേയനാക്കിക്കൊണ്ടിരുന്ന രൂപേഷിന്‍റെ റഡാറില്‍ പെട്ടെന്നാണ് അത് പതിച്ചത്! യുറീക്കാ യുറീക്കാ.... എന്നതിന് പകരം ഫെയ്ക്കാ.. ഫെയ്ക്കാ.. എന്ന വാക്ക് അവന്‍റെ വായില്‍ നിന്നും പുറന്തള്ളപ്പെട്ടു!
“എന്തുവാടാ നിനക്ക്?” – ഞാന്‍
“എടാ.. ഇവന്‍ ഒറിജിനല്‍ അറബിയല്ല; ഫെയ്ക്കാ... ഇതേതോ കൂതറ ബംഗാളിയാണ്. അറബിക്കുപ്പായോം ഇട്ട് മോട്ടിക്കാന്‍ ഇറങ്ങിയെക്കുവാ...”
“അത് നിനക്കെങ്ങനെ മനസ്സിലായി?”
“എടാ കോപ്പേ മുണ്ടി നോക്ക് മുണ്ടി നോക്ക്!”
“എനിക്കൊന്നും വയ്യ; മിണ്ടാന്‍ ചെന്നിട്ട് ഇനി അങ്ങേര് ഒറിജിനല്‍ അറബിയാണെങ്കിലോ? തെറി വിളിച്ചാല്‍ തിരിച്ച് വിളിക്കാന്‍ പോലും പറ്റൂല”
“യ്യൂ...! അതല്ല; ഉടുതുണി.... ഉടുതുണീ...!” സ്വരം താഴ്ത്തി, പല്ലിറുക്കി രൂപേഷ്‌ പറഞ്ഞു.

മൈ ഗോഡ്‌! മനസ്സിലായി. റാംജീറാവു സ്പീക്കിംഗ്, മുകേഷ്‌, ഇന്നസെന്‍റ്... ഒക്കെ ഒരു മിന്നല്‍ പോലെ പാഞ്ഞു. സംഗതി പിടികിട്ടി. എന്‍റെ ഉടുതുണിക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു! പുതിയ പാന്‍റ്സാണ് സൈസും കറക്റ്റല്ല; ബെല്‍റ്റ്‌ ‌ ഇട്ടാലും നല്ല ലൂസാ..! സാധനം ഊരി താഴെ പോയി; അതുറപ്പാ. അല്ലെങ്കില്‍ രൂപേഷ്‌ ഇങ്ങനെ ഒരു സിഗ്നല്‍ തരില്ല. ചുറ്റിനും പെണ്ണുങ്ങളാണ്. ഒന്നുമേ സംഭവിച്ചിട്ടില്ല എന്ന ഭാവേന എല്ലാപേരെയും പരതി നോക്കിക്കൊണ്ട് ഞാന്‍ കാല്‍മുട്ട് മടക്കി താഴെ വീണു കിടക്കുന്ന പാന്‍റ് വലിച്ച് പഴയ സ്ഥലത്ത് റീഫിറ്റ്‌ ചെയ്യാനായി കൈ നീട്ടി. ഠിം! ഒന്നുമില്ല; കയ്യില്‍ ഒന്നും തടഞ്ഞില്ല. ഈശ്വരാ ഇനി വഴിയിലെങ്ങാനും ഊരിപ്പോയോ!? ഒടുക്കം രണ്ടും കല്‍പ്പിച്ച് ഞാന്‍ എന്‍റെ താഴ്വാരത്തേക്ക് ഒന്ന് നോക്കി! അത്ഭുതമായിരിക്കുന്നു! എല്ലാം വച്ചിടത്ത് തന്നെയുണ്ട്. പാന്‍റും ബെല്‍റ്റും എല്ലാം....! അപ്പോഴും മനോജും റംഷീദും ട്രെയിനിനുള്ളില്‍ ഞാന്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ തിരിഞ്ഞ് ദേഷ്യത്തോടെ രൂപേഷിനെ നോക്കി. അവന്‍ വീണ്ടും കണ്ണ്‍ പാതിയടച്ച്‌ പല്ലിറുക്കി പറഞ്ഞു- “മുണ്ട്.. മുണ്ട്.. ഉടുതുണി.. ഉടുമുണ്ട്..”!
ശോ! ആകെ കണ്‍ഫ്യൂഷനായല്ലോ. ഞാന്‍ അല്‍പ്പം കൂടി രൂപേഷിനോട് ചേര്‍ന്ന് നിന്ന് പറഞ്ഞു- “എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആളെ മക്കാറാക്കാതെ തെളിച്ച് പറയെടാ പട്ടീ..!”
“ഹോ! അപ്പൊ നിനക്കിതുവരെ മനസ്സിലായില്ലാ? എടാ നീ ആ അറബിക്കുപ്പായക്കാരന്‍റെ കുപ്പായത്തിന്‍റെ താഴേക്ക് നോക്കിയേ...”

രൂപേഷ്‌ പറഞ്ഞ സ്പോട്ടിലേക്ക് നോക്കിയ എന്‍റെയും അന്തം കൈവിട്ടു പോയി! അറബിയുടെ കുപ്പായത്തിന്‍റെയുള്ളില്‍ നിന്നും ഒരു കള്ളിമുണ്ടിന്‍റെ തല പുറത്തേക്ക് നീണ്ടു കിടക്കുന്നു! ഇത് ബംഗാളികള്‍ മാത്രം ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കള്ളിമുണ്ടാണ് എന്നാണ്‌ രൂപേഷിന്‍റെ വാദം.
“നീ നോക്കിക്കോ ഞാന്‍ അവന്‍റെ കള്ളം ഇപ്പൊ പുറത്താക്കിത്തരാം” - എന്നും പറഞ്ഞ് രൂപേഷ്‌ മെല്ലെ നീണ്ടു കിടന്ന മുണ്ടിന്‍റെ തല കയ്യിലെടുത്തു! എന്തോ വീരകൃത്യം ചെയ്യാന്‍ പോകുന്ന പോലെ എന്നെയും മനോജിനെയും റംഷീദിനെയും നോക്കിക്കൊണ്ട്, ജനറേറ്റര്‍ സ്റ്റാര്‍ട്ട് ‌ ചെയ്യാനായി ചരട് വലിക്കുന്ന ‘ലൈറ്റ്‌ & സൗണ്ട്’ ജീവനക്കാരനെപ്പോലെ സര്‍വ്വശക്തിയും എടുത്ത് ഒരൊറ്റവലി!

‘പടച്ചതമ്പുരാനെ....’ എന്നായിരുന്നിരിക്കണം, അറബിഭാഷയിലെ അത്തരത്തില്‍ പെട്ട ഒരു നിലവിളിയായിരുന്നു പിന്നീട് ട്രെയിനിനുള്ളില്‍ കേട്ടത്. കുപ്പായത്തിനുള്ളിലെ, അറബിയുടെ മദര്‍ബോര്‍ഡ്‌ പൊതിഞ്ഞതിന്‍റെ ബാക്കിപത്രമായിരുന്നു രൂപേഷിന്‍റെ കയ്യില്‍ ഇരുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകാന്‍ ആ രോദനം ധാരാളമായിരുന്നു! മുണ്ടഴിഞ്ഞില്ല എന്ന് മാത്രവുമല്ല അറബിയുടെ മദര്‍ബോര്‍ഡിന് കാര്യമായ ക്ഷതവുമേറ്റു! പാവം അറബി സ്ലോ മോഷനില്‍ തിരിഞ്ഞ് രൂപേഷിനെ ദയനീയമായി നോക്കി. ‘മുണ്ടെവിടെയോ ഉടക്കി’ എന്ന ഭാവത്തില്‍ രൂപേഷ്‌ എന്നെ നോക്കി. “അയാളുടെ കള്ളം പുറത്താക്കും എന്ന് പറഞ്ഞിട്ട് അയാളുടെ കണ്ണാണല്ലോടാ സാമദ്രോഹീ നീ പുറത്താക്കിയത്” – എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവനെ തിരിച്ചും നോക്കി!

ആളുകളെല്ലാം അന്തം വിട്ടു നില്‍ക്കുന്നു. അല്‍പ്പസമയം നിലച്ചുപോയ രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലായതോടെ അറബിക്ക് അനക്കം വച്ചു! കളി കാര്യായി. അയാള്‍ പോലീസിനെ വിളിച്ചു.! അടുത്ത സ്റ്റേഷനില്‍ രൂപേഷിനെ റിസീവ് ചെയ്യാന്‍ ദുബായ്‌ പോലീസ്‌ ഉണ്ടായിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടറബി എന്തൊക്കെയോ അറബിയില്‍ പോലീസിനോട് പറയുകയും തന്‍റെ ‘തിരുവസ്ത്ര’ത്തിന്‍റെ വാല്‍ഭാഗം ഇടയ്ക്കിടെ പോക്കിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു! രൂപേഷാണെങ്കില്‍ ‘എന്നെ ഇപ്പൊ തൂക്കിക്കൊല്ലോല്ലോ ദൈവമേ...’ എന്ന കണ്ടീഷനില്‍ നില്‍ക്കുന്നു. ഒടുക്കം അത് സംഭവിച്ചു. ദുബായ്‌ പോലീസിന്‍റെ കൈ രൂപേഷിനെ പിടികൂടി! പിന്നെ കേട്ടത് അകന്നകന്നു പോകുന്ന രൂപേഷിന്‍റെ നിലവിളിയായിരുന്നു. “എന്‍റെ പൊന്ന് പോലീസേ... എന്നെ ഒന്നും ചെയ്യല്ലേ... അറബികളും കോണാന്‍ ഉടുക്കും എന്ന് എനിക്കറിയത്തില്ലായിരുന്നേ...!” എന്ന നിലവിളി!
...................................................................

കാര്‍ നിന്നു. പോലീസ്‌ സ്റ്റേഷന്‍റെ മുന്നില്‍ തന്നെ രൂപേഷ്‌ നില്ക്കുന്നുണ്ട്. സങ്കടത്തെക്കാള്‍ കൂടുതല്‍ ചമ്മലായിരുന്നു അവന്‍റെ മുഖത്ത്.
“എടാ നിന്നെയവര്‍ പെണ്ണ് കേസിലും കുടിക്കിയല്ലെടാ..” എന്ന ചോദ്യത്തിന് വളിച്ച ചിരിയോടെ അവന്‍ മറുപടി പറഞ്ഞു.
“കള്ളക്കേസല്ലടാ.... ഗ്ലോബല്‍ വില്ലേജില്‍ വച്ച് ഒരു സംഭവമുണ്ടായി. നിങ്ങള്‍ക്കറിയാല്ലോ കള്ള്‌ കുടിച്ചാ എനിക്ക് കൊച്ചുങ്ങളെ കണ്ടാല്‍ ഉമ്മ വയ്ക്കണം. അന്നിതേപോലെ ഒരു കൊച്ചിനെ ഉമ്മ വയ്ക്കാന്‍ ചെന്നതാ. പക്ഷെ കൊച്ച് തള്ളേടെ തോളത്തായിരുന്നെടാ. ഞാന്‍ ഉമ്മ വയ്ക്കാന്‍ ചെന്നതും കൊച്ച് മാറിക്കളഞ്ഞു. ഉമ്മ, കൊച്ചിന് പകരം അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു.! അവര്‍ പ്രശ്നമുണ്ടാക്കീല. പക്ഷെ അവിടെയുണ്ടായിരുന്ന പോലീസുകാരന്‍, ഞാന്‍ കള്ള്‌ കുടിച്ചിട്ടുണ്ട് എന്നും പറഞ്ഞ് എന്നെ പിടിച്ച് പുറത്താക്കി. അങ്ങനെയാ ഞാന്‍ നിന്നെ വിളിച്ചിട്ട് നമുക്ക് പോകാം എന്ന് പറഞ്ഞത്.
“എന്നിട്ട് ഇവര്‍ എങ്ങനെ അറിഞ്ഞു ആ കാര്യം?”
“അതാടാ ഭയങ്കര ഇരുട്ടടിയായത്. പണ്ടാരടങ്ങാന്‍ ആ പോലീസുകാരന്‍ ഈ സ്റ്റേഷനിലെ വലിയ പുലിയാടാ.! പാമ്പ് കടിക്കാനായിട്ട് ആ കാട്ടറബി അയാളുടെ അളിയനും!!!

കോസ്റ്റ്യൂം ഡിസൈനിംഗ്!


ആയിലാട്ടുകോണത്തെ ജയദേവന്‍ - മിന്മിനി കപ്പിള്‍സിന്‍റെ ഏക പുത്രനാണ് ജമിനി. പേരിലെ പോലെ തന്നെ കാഴ്ചയിലും പാതി അച്ഛനെയും ബാക്കി പകുതി അമ്മയെയും പകുത്ത് കിട്ടിയ രൂപം! പഠിത്തമൊക്കെ ലോവര്‍ പ്രൈമറിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ച് കുടിയിലേക്കും വലിയിലേക്കും എബോട്ടേന്‍ അടിച്ചത് കൊണ്ട്, 'പറ' എന്നെഴുതിക്കാണിച്ചാലും 'തറ' എന്നവന്‍ വായിക്കുന്നത് സ്വഭാവം അങ്ങനെയായതു കൊണ്ടല്ല എന്ന് ജമിനിയുടെ പ്രൊഡ്യൂസര്‍മാര്‍ക്കും നന്നായറിയാം! നിര്‍ത്തിയ പഠനം തുടരാന്‍ ആദ്യ കാലമൊക്കെ അവര്‍ മകനെ നിര്‍ബന്ധിച്ചിരുന്നെങ്കിലും അത് കേള്‍ക്കുമ്പോള്‍ എക്സ്പ്രസ്സ് ട്രെയിനിന്‍റെ എഞ്ചിന്‍ ഡ്രൈവര്‍ റെഡ്‌ സിഗ്നല്‍ കണ്ടപോലെയൊരു അസ്വസ്ഥഭാവം മുഖത്ത് മിന്നിച്ച് അവന്‍ രക്ഷപെട്ട് പോകുകയായിരുന്നു പതിവ്‌.! ടീനേജ് അതിന്റെ മുറ്റ് ടൈമില്‍ ആവുക കൂടി ചെയ്തതോടെ ജമിനി ഒരു പബ്ലിക്‌ നൂയിസന്‍സ്‌ ആയി മാറി. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള ഇടവഴിയില്‍ പോയി നിന്ന് പഠിക്കാന്‍ പോകുന്ന പെണ്‍പിള്ളാരെ സ്ക്യാന്‍ ചെയ്ത്‌ നിര്‍വൃതിയടയലാണ് പ്രധാന ഹോബി! ആയതിനാല്‍ ജമിനിയെ ദൂരെ കാണുമ്പോഴേ ടി.ജി രവിയെ കണ്ട നായികമാരെ പോലെ പെണ്‍പിള്ളേര്‍ കവചകുണ്ഡലങ്ങള്‍ ഒക്കെ കര്‍ട്ടനിട്ട് സേഫ്റ്റി എന്‍ഷുവര്‍ ചെയ്യും!! സ്കൂള്‍ കോളേജ്‌ കുമാരികള്‍ മാത്രമല്ല അന്നാട്ടിലെ മിക്കവാറും സ്ത്രീകളും ജമിനിയുടെ കണ്ണുകള്‍ നല്ല ഒന്നാംതരം ലേഡീ ബോഡീ സ്ക്യാനറുകള്‍ ആണെന്ന് പലപ്പോഴായി അനുഭവസ്ഥരാണ്‌! ഒടുക്കം ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ജമിനിക്ക് ഇരയായവര്‍, വീട്ടുകാരുടെ സഹായത്തോടെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് ജമിനിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചു. തങ്ങള്‍ എന്നോ നടത്തിയെ ഒരു 'അറ്റംപ്റ്റ്‌' ഇങ്ങനെ ആയിപ്പോയത്തില്‍ ഖേദമുണ്ടെന്നും ഇനി മകന്റെയടുത്ത് നിന്നും ഇങ്ങനെയൊരു അറ്റംപ്റ്റ്‌ ഉണ്ടാകാതെ നോക്കിക്കൊള്ളാം എന്നും പറഞ്ഞ് ജയദേവനും മിന്മിനിയും നാട്ടുക്കൂട്ടത്തെ പിരിച്ചു വിട്ടു!

അന്ന് രാത്രി ജയദേവന്‍ ഒരു കടുത്ത തീരുമാനമെടുത്തു. മകനെ നാട് കടത്താന്‍! കേട്ടപ്പോള്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ജമിനിക്ക് മനസ്സിലായി, തന്നെ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത് വല്യച്ചന്റെ മകന്‍ ഉല്ലാസ് ആണെന്ന്. അതും സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായ അയാള്‍ക്ക്‌ സഹായത്തിന്!!! പാടത്ത്‌ പിച്ച് വെട്ടി ക്രിക്കറ്റ്‌ കളിച്ചോണ്ടിരുന്നവനെ ഐ.പി.എല്ല് കാര് വീട്ടില്‍ വന്നു കൂട്ടിക്കൊണ്ടു പോയപോലെയായി ജമിനിയുടെ കാര്യം! പിറ്റേന്ന് തന്നെ ജയദേവന്‍ ഉല്ലാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജമിനിയെ അയാള്‍ക്ക്‌ ഹാന്‍ഡ്‌ഓവര്‍ ചെയ്തു! അപ്പോഴേക്കും ജമിനിയുടെ മനസ്സില്‍ നിന്നും, കണ്ടു പഴകിയ അയിലാട്ടുകോണം ക്വീന്‍സിന്റെ ബോഡീ പാര്‍ട്സ് മാഞ്ഞു തുടങ്ങിയിരുന്നു. പകരം, നാളെ മുതല്‍ തന്റെ കണ്ണിനെ കുളിരണിയിക്കാന്‍ തയാറായി നില്‍ക്കുന്ന താരസുന്ദരിമാരുടെ ഫിഗര്‍ ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്തു!!

അന്‍റാര്‍ട്ടിക്കയില്‍ കൊണ്ടിറക്കി വിട്ട ഒട്ടകത്തെപ്പോലെയായിരുന്നു പിറ്റേന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ ജമിനി! എങ്ങോട്ട് തിരിയണം, എന്ത് ചെയ്യണം, ആരെ നോക്കണം എന്നറിയാതെ അവന്‍ കണ്‍ഫ്യൂഷനായി.
സന്തോഷം ഓവര്‍ഫ്ലോ ചെയ്യുന്നതിനിടെയാണ് തലേന്ന് ഉല്ലാസ് തനിക്ക് നല്‍കിയ ഉപദേശം ജമിനി ഓര്‍ത്തത് - "ഡാ ജമിനീ നിന്റെ സ്വഭാവം നന്നായറിയാവുന്നത് കൊണ്ട് പറയുവാ, നീ എന്റെ അസിസ്റ്റ്ന്റ് ആണ്. അതായത് അസിസ്റ്റ്ന്റ് കോസ്റ്റ്യൂം ഡിസൈനര്‍. നമ്മള്‍ ലൊക്കേഷനിലേക്ക് പോകുന്നത് സിനിമാക്കാരെ തുണി ഉടുപ്പിക്കാനാണ്; അല്ലാതെ തുണി പറിക്കാനല്ല.!"
"ഓ... കോപ്പാ...." - ഒരാത്മഗതത്തിലൂടെ ജമിനി അതിന് മറുപടി നല്‍കി.
ബാക്ക്ഗ്രൗണ്ടില്‍ 'ആക്ഷന്‍' എന്ന് കേട്ടതും ജമിനിയുടെ റിയാക്ഷന്‍ എല്ലാം കട്ടായതും ഒരുമിച്ചായിരുന്നു. തുറന്നിരുന്ന വായ്ക്കുള്ളിലെ നാവ് മാത്രം ഒന്നനങ്ങി!-"ഇതാരാടാ ഈ കെടക്കുന്ന ഭാഗ്യവാന്‍? സെവന്‍റീസ് കളിക്കാന്‍ കട്ടയടുക്കിയ പോലല്ലേ അവന്റെ മേത്ത് പെമ്പിള്ളേര് കേറി കെടക്കണത്"!!
"ഇതാണ് നായകന്‍. പുതുമുഖമാ. സോംഗ് ഷൂട്ട്‌ ചെയ്യുവാ"
"പുതിയ മുഖമായിട്ടിവന്‍ ഇങ്ങനെ; ഇവന്റെ മുഖം ഒന്ന് പഴകി വരുമ്പോഴേക്കും എന്തായിരിക്കും ഇവന്റെയൊക്കെ ഒരു ടൈം?!!!" - ജമിനി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
ലൊക്കേഷനിലെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ അടുത്തായുള്ള രണ്ടു തെങ്ങുകളില്‍ കയറുകൊണ്ട് കെട്ടിയിരുന്ന ഒരു ഫ്ലക്സ്‌ ബാനര്‍ ജമിനി കണ്ടു. വായിക്കാന്‍ പറ്റുന്നില്ലെങ്കിലും അതില്‍ മൂന്നിടത്തായി എന്തൊക്കെയോ എഴുതിയിരിക്കുന്നു എന്ന് ജമിനിക്ക് മനസ്സിലായി. അതിപ്രകാരമായിരുന്നു-'മുതുകാടിന്റെ മേജിക്‌ ഷോ.... നിങ്ങള്‍ കണ്ടിരിക്കേണ്ടത്.... ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു....'
"കോസ്റ്റ്യൂമിന്റെ പണിയൊക്കെ നടക്കുന്നത് ഈ വീട്ടിലാ" എന്നും പറഞ്ഞ് ഉല്ലാസ് വീടിന്റെ വാതില്‍ തള്ളിത്തുറന്നു.
"ഇതെന്താ സ്വര്‍ഗ്ഗത്തിന്റെ സെറ്റിട്ടിരിക്കുന്നതും ഈ വീട്ടിലാണോ?"
"ഏയ്‌.. സെറ്റിട്ടതൊന്നുമല്ല, ഇത് നമ്മുടെ പ്രൊഡ്യൂസര്‍ സിഗരറ്റ്‌ വലിക്കുന്നതാ. വലിച്ചു വലിച്ച് മൊത്തം പോകയായി!!"
വീടിനുള്ളില്‍ ഉല്ലാസിന്റെ മറ്റ് പണിക്കാര്‍ തകൃതിയായ പണിയിലാണ്. തുണിയെടുക്കുന്നു, മുറിക്കുന്നു, തയ്ക്കുന്നു. വീണ്ടും തുണിയെടുക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് മുറിക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് തയ്ക്കുന്നു!
"അല്ല, ഉല്ലാസേ... അപ്പൊ ഇതിന് പ്രത്യേകിച്ച് അളവൊന്നും എടുക്കണ്ടേ?"
"ഓ.. എന്തളവ്‌? അവന്മാര് ചെയ്യുന്നത് ഐറ്റം ഡാന്‍സറുടെ ഡ്രസ്സാ.. അതിലിപ്പോ ഇമ്മിണി കുറഞ്ഞാലും ആരും ഒന്നും പറയില്ല. കഴിഞ്ഞ പടത്തിലെ ഗ്ലാമര്‍ നായികയ്ക്ക് ബ്ലൗസ് അടിക്കാന്‍ വാങ്ങിയ തുണിയില് മെച്ചം പിടിച്ച് ഞാന്‍ എന്റെ കൊച്ചിന് രണ്ട് പാവാട തയ്ച്ചു, പിന്നാ....! എടാ അവറ്റകള്‍ക്ക് ബ്ലൗസ് എന്ന പേരില്‍ രണ്ട് കഷണം തുണിയും ഇത്തിരി നൂലും കൊടുത്താ മതി. ഭയങ്കര കോ-ഓപ്പറേറ്റിവാ!"
ഇതൊക്കെ കേട്ട്, എനിക്കെന്താ നേരത്തേ ഇങ്ങോട്ട് വരാന്‍ തോന്നാത്തെ എന്ന രീതിയില്‍ 'ശോ' ന്നൊരു ശബ്ദം നിരാശയും ഉമിനീരും സമം ചേര്‍ന്ന് ജമിനിയുടെ വായില്‍ നിന്നും തെറിച്ച്പുറത്തേക്ക് വീണു!
"അല്ല, അപ്പൊ എന്റെ ജോലി എന്താ?" - ജമിനി റീ ലോഡഡ്‌....
"നീ ആദ്യം തുണിയൊക്കെ തേച്ചുമിനുക്കി പഠിക്ക്" എന്നും പറഞ്ഞ് ഒരു പൊതി എടുത്ത് ഉല്ലാസ് ജമിനിയ്ക്ക് കൊടുത്തു.
"ഇത് നായികയ്ക്ക് പാട്ട് സീനിലിടാനുള്ള പാന്‍റാ..."
"ഈശ്വരാ നായികയുടെതോ? എന്നിട്ട് നായിക എവിടെ?"
"ആ കുട്ടി ഇപ്പൊ എത്തും. തമിഴത്തിയാ. അപ്പോഴേക്കും നീ സാധനം റെഡി ആക്കി വയ്ക്ക്"
"സാധനോ?"!!
"ഹാ ഡ്രസ്സ്‌ ശരിയാക്കാന്‍" - പാക്കറ്റ്‌ ജമിനിയെ ഏല്‍പ്പിച്ച് ഉല്ലാസ് ബാക്കി ജോലിക്കാരുടെ അടുത്തേക്ക്‌ പോയി.
പാക്കറ്റ്‌ തുറന്ന്, തിളങ്ങുന്ന തരം തുണിയില്‍ തയ്ച്ച കുഴല് പോലത്തെ പാന്‍റ് പുറത്തെടുത്ത്കൊണ്ട് ജമിനി അഭിമാനപൂര്‍വ്വം സ്വയം പറഞ്ഞു -"നായികയുടെ പാന്‍റ്! ഭഗവാനെ നീ വലിയവനാണെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ഇത്രേം വലിയവനായിരിക്കും എന്ന് ഞാന്‍ കരുതീല. എന്റെ കയ്യില്‍ നായികയുടെ പാന്‍റ്"!!!
ഇസ്തിരി പെട്ടിയുടെ ടു-പിന്‍ പ്ലഗ്ഗ് പോയിന്‍റുമായി ബന്ധപ്പെട്ടു. പ്ലഗ്ഗില്‍ നിന്നും കേബിള്‍ വഴി ഒഴുകിയിറങ്ങിയ പ്രോട്ടോണുകളും ഇലക്ട്രോണുകളും ചേര്‍ന്ന് ഇസ്തിരിപ്പെട്ടിയുടെ പിന്‍ ഭാഗം വല്ലാതങ്ങ് ഹോട്ടാക്കി!!! ജമിനി നായികയുടെ പാന്റിന് മുകളിലൂടെ പലവട്ടം ഇസ്തിരി ഓടിച്ചു. പെട്ടെന്നാണ് അടുത്ത മുറിയില്‍ നിന്നും ചില സ്ത്രീ ശബ്ദങ്ങള്‍ ജമിനിയുടെ ചെവിയെ ഡ്രില്ല് ചെയ്ത് കയറിയത്. ശബ്ദത്തിന്റെ പ്രക്ഷേപണ കേന്ദ്രത്തിലേക്ക് ജമിനി ഒന്ന് എത്തി നോക്കി. നേരത്തേ നായകനുമായി സെവന്‍റീസ് കളിച്ചോണ്ടിരുന്ന പീസുകള്‍ വളഞ്ഞിരുന്ന്‍ തമാശ പറയുകയാണ്‌. ജമിനിയിലെ കലാകാരന്‍ ഉണര്‍ന്നു. അവന്‍ സ്ക്യാനാര്‍ ഓണാക്കി. കൃഷ്ണമണികള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഫോക്കസ്ഡായി. കണ്ണുകളിലൂടെ ജമിനിക്ക് കിട്ടിക്കൊണ്ടിരുന്ന സുഖം ചോര്‍ത്തിക്കളഞ്ഞുകൊണ്ടാണ് മൂക്കിലൂടെ ആ രൂക്ഷഗന്ധം എത്തിയത്. ഗന്ധത്തിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തിയ ജമിനി ഞെട്ടി. തെച്ചുകൊണ്ടിരുന്ന പാന്റില്‍ നിന്നും ഇസ്തിരിപ്പെട്ടി എടുത്തു മാറ്റിയില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന ദുഃഖസത്യം ജമിനി മനസ്സിലാക്കി. നായികയുടെ പാന്റിന്റെ രൂപം ആകെ മാറി.
"പാന്റ് പോയിട്ട് ഇനി ഇതൊരു നിക്കര്‍ ആയിട്ടുകൂടി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഉല്ലാസോ, മറ്റു പണിക്കാരോ, സിനിമാക്കാരോ ഇപ്പൊ അറിഞ്ഞാല്‍ പ്രശ്നമാണ്. ഇല്ല, ഇതിനൊരു പരിഹാരം കാണണം. എന്റെ കഴിവ് നാലാളെ അറിയിക്കാന്‍ കിട്ടിയ ഈ അവസരം പാഴാക്കിക്കൂട"
ജോലിക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയി. ജമിനിയെ മാത്രം പിന്നീട് കുറെ നേരത്തേക്ക് ആരും കണ്ടില്ല.

ഒടുവില്‍ നായികയെത്തി. ചെയ്ഞ്ച് ചെയ്യാനുള്ള ഡ്രസ്സ്‌ ചോദിച്ച് തമിഴത്തി നടിയുടെ തമിഴത്തി ഹെല്‍പ്പര്‍ എത്തി. ഉല്ലാസ് ജമിനിയെ വിളിച്ചു. ജമിനി ഒരു പാക്കറ്റ് കൊണ്ട് വന്നു തമിഴത്തിക്ക് കൊടുത്തു. എന്നിട്ട് ഉല്ലാസിനെ നോക്കി അഭിമാനവും അഹങ്കാരവും നിറഞ്ഞ ഒരു ചിരിയും പാസ്സാക്കി.

ഷോട്ട് റെഡിയാക്കി, നായിക പുറത്തു വരുന്നതും കാത്ത് നിന്ന സംവിധായകനും, ക്യാമറാമാനും, മറ്റ് ക്രൂ അംഗങ്ങളും, പ്രൊഡ്യൂസറും, ഷൂട്ടിംഗ് കാണാന്‍ വന്ന നാട്ടുകാരും, കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്റിലെ ജമിനി ഒഴികെയുള്ള ബാക്കിയുള്ളവരും പുറത്തു വന്ന നായികാ രൂപത്തെ കണ്ട് ഒരു നിമിഷം ഫ്രീസായി.! കറുത്ത് തിളക്കമുള്ള പാന്റ് വെളുത്ത പാന്‍റായി! മാത്രവുമല്ല, നടിയുടെയും പാന്റിന്റെയും മര്‍മ്മപ്രധാന ഭാഗത്ത്‌ ഒരു ഡയലോഗും! -'നിങ്ങള്‍ കണ്ടിരിക്കേണ്ടത്' തന്നെ ഇത്ര ആവേശത്തോടെ നോക്കി നില്‍ക്കുന്ന ആളുകളെ കണ്ട തമിഴത്തി നായിക തന്റെ അംഗ ലാവണ്യം എല്ലാവരെയും നന്നായി കാണിക്കാന്‍ ഒന്ന് തിരിഞ്ഞു നിന്നു. അത്ഭുതം!! പിന്നാമ്പുറത്തുമുണ്ട് ഡയലോഗ്. -'ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു' അതും കൂടി വായിച്ചു കഴിഞ്ഞതും ഉല്ലാസ് ഉറക്കെ വിളിച്ചു പറഞ്ഞു -"സതീശാ... രമേശാ... ഗണേശാ... സംഗതി കയ്യീന്ന് പോയി മക്കളേ.... കയ്യില് കിട്ടിയ സാധനങ്ങളും എടുത്തോണ്ട് ഓടിക്കോടാ...."

തന്റെ കൊളീഗ്സ് ഓടുന്നതുകണ്ട്, 'ഇവന്മാര്‍ക്കിതെന്തു പറ്റി' എന്ന മുഖഭാവത്തോടെ ജമിനിയും പുറകെ ഓടി. അപ്പോഴും ലൊക്കേഷനിലെ വീടിനോട് ചേര്‍ന്നുള്ള രണ്ടു തെങ്ങുകളില്‍ കെട്ടിയിരുന്ന നാല് പ്ലാസ്റ്റിക്‌ കയറുകളുടെ മറുതലകള്‍ കാറ്റത്താടുന്നുണ്ടായിരുന്നു!!!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ