Murder!! Part -4



Murder Part - 1
Murder Part - 2
Murder Part - 3


ഡോക്റ്റര്‍ അലി മുഹമ്മദിന്‍റെ വീട്. തുറന്നു കിടക്കുന്ന ഗേറ്റ് കടന്ന്‌ ഒരു ഓട്ടോറിക്ഷ റോഡിലേക്കിറങ്ങി പോകുന്നു. റോഡില്‍ നിന്നും പോലീസിന്‍റെ ടാറ്റാ സുമോ വാന്‍ ഗേറ്റ് കടന്ന് ഉള്ളിലേക്ക്. വാനില്‍ നിന്നും മഫ്തിയില്‍ പുറത്തിറങ്ങുന്ന അശോകും ശരത്തും. കോളിംഗ്ബെല്‍ ശബ്ദിക്കുമ്പോള്‍ വന്നു വാതില്‍ തുറക്കുന്ന ഡോക്റ്റര്‍ അലി മുഹമ്മദ്‌. അതിഥികളെ മനസ്സിലാകാതെ.....

ഡോക്റ്റര്‍ : ആരാ?

അശോക്‌: ഡോക്റ്റര്‍ അലി മുഹമ്മദ്‌...?

ഡോക്റ്റര്‍ ‍: അതെ. നിങ്ങള്‍ ‍...?

അശോക്‌: we are from police department. I am ashok, ashok prabhaakar – DYSP. and this is CI sharath.

ഡോക്റ്റര്‍ ‍: please come in.

ഇരുവരെയും കൂട്ടി ഡോക്റ്റര്‍ ഉള്ളിലേക്ക്. അതിഥികളോട് ഇരിക്കാന്‍ ആംഗ്യം കാട്ടിക്കൊണ്ട്..

ഡോക്റ്റര്‍ ‍: yes, tell me officers…. What should I do for you?

അശോക്‌: ഡോക്റ്റര്‍ ‍, കുന്നേറ്റുംകര കൊലപാതകം ഇപ്പൊ അന്വേഷിക്കുന്നത് ഞങ്ങളാണ്. ഡോക്റ്ററുടെ ഒരു ചെറിയ സഹായം ഞങ്ങള്‍ക്ക്‌ വേണം.

ഡോക്റ്റര്‍ ‍: of course. പറയൂ....

ശരത് കയ്യിലെ ബാഗ് തുറന്ന് ഒരു പേപ്പര്‍ എടുത്ത്‌ അശോകിന് നല്‍കുന്നു


അശോക്‌: ഈ പ്രിസ്ക്രിപ്ഷന്‍ ഡോക്റ്ററുടെതല്ലേ?

പേപ്പര്‍ വാങ്ങിക്കൊണ്ട്...

ഡോക്റ്റര്‍ ‍: അതെ. എന്താ കാര്യം.

ശരത്: ഡോക്റ്റര്‍ ‍, ഈ മെഡിസിന്‍......?

ഡോക്റ്റര്‍ : this is Zolpidem 10mg tablet. ഇന്‍സോംനിയ എന്ന ഡിസോര്‍ഡറിന് പൊതുവേ പ്രിസ്ക്രൈബ് ചെയ്യുന്ന ഒരു ഡ്രഗ് ആണിത്.

ശരത്: ഇന്‍സോംനിയ...?

ഡോക്റ്റര്‍ ‍: yes. ഇന്‍സോംനിയ. പൂര്‍ണ്ണമായോ ഭാഗീകമായോ ഉറക്കം നഷ്ട്ടപ്പെടുന്ന അവസ്ഥ.

അശോക്‌: ഡോക്റ്റര്‍ ‍, ഇതിന്‍റെ ഡോസേജ്.....

ഡോക്റ്റര്‍ : ഞാനീ എഴുതിയിരിക്കുന്ന 10mg യുടെ ഒരു ടാബ്ലറ്റിന് ഒരു നോര്‍മല്‍ ഹ്യൂമന്‍ ബീയിങ്ങിനെ ഏകദേശം ആറ്‌ മണിക്കൂര്‍ വരെ ഉറക്കിക്കിടത്താന്‍ സാധിക്കും. ഒരു അഞ്ച് ടാബ്ലറ്റിനും മുകളിലേക്കായാല്‍ ഒരുപക്ഷെ വ്യക്തി മരിച്ചുപോകാനും വേറെ കാരണം തിരക്കണ്ട.

അശോക്‌: ഡോക്റ്റര്‍ ഈ മരുന്ന് കുറിച്ചിരിക്കുന്ന മീനാക്ഷിയമ്മയെ, ഡോക്റ്റര്‍ക്ക് നേരിട്ടറിയാമോ?

ഡോക്റ്റര്‍ : ഇപ്പൊ, ഒരു പേഷ്യന്‍റ് എന്ന നിലയില്‍ അറിയാം. രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. അവരുടെ മകനാണ് അവരെ ചെക്കപ്പിന് കൊണ്ട് വരാറ്. ഹാ അയാള്‍ ദേ ഇപ്പൊ ഇവിടുന്നങ്ങോട്ട്‌ പോയതല്ലെയുള്ളൂ.

അശോക്‌: ഇപ്പോഴോ?

ഡോക്റ്റര്‍ : അതേന്നേ... നിങ്ങള്‍ വരുന്നതിനും.... കഷ്ടിച്ചൊരു രണ്ടു മിനിറ്റ്‌ മുന്‍പ്‌.

ശരത്: ഡോക്റ്റര്‍ ‍, ഞങ്ങള്‍ ഇങ്ങോട്ടേക്കെത്തുമ്പോള്‍ ഒരു ഓട്ടോറിക്ഷ പുറത്തേക്ക് പോയിരുന്നു.

ഡോക്റ്റര്‍ ‍: ആഹാ... അപ്പൊ അത് തന്നെ. അയാള്‍ ഒരു ഓട്ടോഡ്രൈവറാ.

അശോക്‌: അയാള്‍ എന്തിനാ ഇപ്പൊ വന്നത്?

ഡോക്റ്റര്‍ ‍: നിങ്ങള്‍ ഈ കൊണ്ടുവന്ന പ്രിസ്ക്രിപ്ഷന്‍ കൈമോശം വന്നുവെന്നും, മെഡിക്കല്‍സ്റ്റോറില്‍ നിന്നും അതില്ലാതെ മരുന്ന് കൊടുക്കുന്നില്ല എന്നും പറഞ്ഞാ വന്നത്. സംഗതി ശരിയാ. ഇത്തരം ഡ്രഗ്സ്‌ without prescription വില്‍ക്കാന്‍ പാടില്ല. ആരും അങ്ങനെ കൊടുക്കുകയും ഇല്ല.

പരസ്പരം നോക്കുന്ന അശോകും ശരത്തും.

ഡോക്റ്റര്‍ : അല്ല, എന്താ സര്‍ ‍? anything wrong?

അശോക്‌: ഡോക്റ്റര്‍ , ഞങ്ങളുടെ ഊഹം ശരിയാണെങ്കില്‍ ഞങ്ങള്‍ അന്വേഷിക്കുന്ന കേസിലെ ഒരു പ്രധാന പ്രതിയാണയാള്‍ ‍.

ഡോക്റ്റര്‍ : is it? My god…!

അശോക്‌: ഡോക്റ്റര്‍ ‍, അയാളുടെ സ്ഥലമോ, അഡ്രസ്സോ അങ്ങനെയെന്തെങ്കിലും....

ഡോക്റ്റര്‍ ‍: I am sorry, രണ്ടു ദിവസത്തെ പരിചയമുണ്ടെന്നല്ലാതെ കൂടുതലൊന്നും....

അശോക്‌: it’s ok doctor. ഇനിയും അയാള്‍ ഇവിടെ വരുകയാണെങ്കില്‍ അപ്പൊ തന്നെ ഞങ്ങളെ ഇന്‍ഫോം ചെയ്യണം. ഞങ്ങള്‍ അല്ലാതെ തന്നെ അന്വേഷിച്ചോളാം. പിന്നെ, നമ്മള്‍ കണ്ടതും സംസാരിച്ചതും നമ്മളില്‍ തന്നെ നിന്നാല്‍ മതി.

ഡോക്റ്റര്‍ ‍: sure. I can understand.

അശോക്‌: ok doctor, thanks a lot for your time.

യാത്ര പറഞ്ഞ് അശോകും ശരത്തും തിരിയുമ്പോള്‍ എന്തോ ഓര്‍ത്തുകൊണ്ട്...


ഡോക്റ്റര്‍ ‍: excuse me….

അശോക്‌: yes…..

ഡോക്റ്റര്‍ : ഇന്നയാള്‍ ഇവിടെ വരുന്നതിനു മുന്‍പ് എന്‍റെ മൊബൈലില്‍ വിളിച്ചിരുന്നു. ഞാന്‍ വീട്ടിലുണ്ടോ എന്നറിയാന്‍. ഒരു മൊബൈല്‍നമ്പര്‍ തന്നെയായിരുന്നു. If you need……

*************************************************************************************

നാല് ദിവസങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം.....

പോലീസ്‌ ക്ലബ്‌. അങ്ങിങ്ങായ്‌ ഇട്ടിരിക്കുന്ന മേശകള്‍ക്ക് ചുറ്റും ഇരുന്ന്ചീട്ടു കളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന പോലീസുകാര്‍ ‍. ഒഴിഞ്ഞ ഒരു മൂലയിലെ മേശയ്ക്ക് ചുറ്റിനും അശോകും ശരത്തും അന്‍വറും. അവിടേക്ക് നാല് ക്യാന്‍ പെപ്സിയുമായി വരുന്ന മൈക്കിള്‍ , ക്യാനുകള്‍ മേശപ്പുറത്ത് വച്ച് ഒഴിഞ്ഞുകിടന്ന കസേരയില്‍ ഇരിക്കുന്നു. സംസാരത്തിനിടെ, ശബ്ദിക്കുന്ന മൊബൈല്‍ഫോണ്‍ എടുക്കുന്ന അശോക്‌.

അശോക്‌: ഹലോ... ങാ.. രവീ, നീ എത്തിയോ? ഓക്കേ.. ഓക്കേ... ഏതായാലും അരമണിക്കൂറെങ്കിലും എടുക്കില്ലെ... അതിനുള്ളില്‍ അന്‍വര്‍ എത്തും. ആര്‍ക്കും സംശയമൊന്നുമില്ലല്ലോ? Ok, that’s good. Anyway നീയിങ്ങ് പോരേ. ബാക്കി നേരില്‍ സംസാരിക്കാം. ഓക്കേ ഡാ...

ഫോണ്‍ കട്ട് ചെയ്ത് ഗൂഢമായി ചിരിച്ചുകൊണ്ട്

അശോക്‌: so... we approach the climax. രവിയായിരുന്നു ഫോണില്‍ . Flight has just landed. എയര്‍പോര്‍ട്ടിലേക്ക് അന്‍വര്‍ പോയാല്‍ മതി. തന്നെ അറിയാം അവന്. അവന്‍ പുറത്തിറങ്ങുമ്പോള്‍ അന്‍വര്‍ അവിടുണ്ടാവണം. അറിയാമല്ലോ... ആര്‍ക്കും സംശയത്തിന് ഒരിടകൊടുക്കരുത് be extra careful. പിന്നെ... ജീപ്പ് വേണ്ട. എന്‍റെ വണ്ടി എടുത്തോ.

പോക്കറ്റില്‍ നിന്നും വണ്ടിയുടെ ചാവി എടുത്ത് അന്‍വറിനു നല്‍കുന്ന അശോക്‌. അതും വാങ്ങി പോകുന്ന അന്‍വര്‍ ‍.

അശോക്‌: ശരത്തിനും മൈക്കിളിനും ഒരു ജോലി കൂടി ബാക്കിയുണ്ട്.

ശരത്: എന്താ സര്‍

അശോക്‌: കുന്നേറ്റുംകര കൊലക്കേസിലെ കൊലയാളിയും നമ്മളും തമ്മിലുള്ള ദൂരം ഇനി മണിക്കൂറുകള്‍ മാത്രമാണ്. പക്ഷെ അതിനുമുന്‍പ്‌, ഈ കേസില്‍ നമ്മള്‍ ശല്യം ചെയ്തവരും, നമ്മളെ ശല്യം ചെയ്തവരുമായ എല്ലാപേരും; വേലക്കാരി ശാന്തയില്‍ തുടങ്ങി ഈ കേസിന്‍റെ പുരോഗതിക്കിടെ നമുക്ക് മുന്നിലൂടെ കടന്നുപോയ each and every single face… ഒപ്പം, ഹോം മിനിസ്റ്ററും DGP യും ഒക്കെ അടങ്ങുന്ന ഒരു സദസ്സ് നാളെ ഇവിടെ വേണം. നമ്മുടെ കലാശക്കൊട്ട് കാണാന്‍.

ശരത്: മനസ്സിലായി സര്‍ ‍. ഉണ്ടാവും. എല്ലാവരും ഉണ്ടാവും. പ്രസ്സും മീഡിയയും അടക്കം.

ഉത്സാഹത്തോടെ നടന്നു നീങ്ങുന്ന ശരത്തും, മൈക്കിളും. പകുതി കുടിച്ച പെപ്സി ക്യാന്‍ വീണ്ടും ചുണ്ടോടു ചേര്‍ക്കുന്ന അശോക്‌....



ഇനി ക്ലൈമാക്സ്...!!!!

47 comments:

ആളവന്‍താന്‍ said...

ഇനി ക്ലൈമാക്സ്...!!!!

kARNOr(കാര്‍ന്നോര്) said...

വേണ്ട വേണ്ട, ഗ്യാപ്പ് വേണ്ട.. എഴുതി വച്ചേക്കുകയല്ലേ.. ഇന്നു തന്നെ ക്ലൈമാക്സ് പോസ്റ്റിക്കൂടെ ?

ചാണ്ടിച്ചൻ said...

ഇത്രേം വരെ നന്നായി എഴുതി...ക്ലൈമാക്സ് കൂടി ഇടിവെട്ടാക്കൂ...

ശ്രീ said...

ശരി... ക്ലൈമാക്സ് വരട്ടെ!
:)

നാറാണത്തു ഭ്രാന്തന്‍ said...

ഡാ വൈകിക്കല്ലേ വേഗം ........ ഇല്ലെങ്കില്‍ ഈ രസം പോകും

രമേശ്‌ അരൂര്‍ said...

ധൈര്യം ഒണ്ടേ ക്ലൈമാക്സ് പറയ്‌
ഞാന്‍ പറഞ്ഞത് തന്നെ വരും നോക്കിക്കോ
(നുമ്മ തമ്മീ പറഞ്ഞ ആ മറ്റേ കാര്യം ആരും അറിയണ്ട )
ഇത് വരെ ഞാന്‍ പറഞ്ഞു തന്നത് പോലെ തന്നെ എഴുതി ..ഇനി ക്ലൈമാക്സും ഞാന്‍ തന്നെ പറഞ്ഞ്ട്ട് അത് പോലെ എഴുതിയാ മതി ..പേരും പ്രശസ്തീം ഒക്കെ നീയെടുത്തോ ..പക്ഷെ വന്ന വഴി ..അതുമാത്രം മറക്കരുത് :)

കുസുമം ആര്‍ പുന്നപ്ര said...

ഇതെന്തോന്ന്...ഞാന്‍ കരുതി..ഇന്നു തീരുമെന്ന്

ഹംസ said...

ശരി സമ്മതിച്ചു നിന്നെ... പക്ഷെ എനിക്കറിയേണ്ടത് മറ്റൊരു കാര്യമാ കൊലയാളിയെ അല്ല.. കഴിഞ്ഞ ലക്കത്തില്‍ അവസാന ഭാഗത്ത് പറഞ്ഞ ആ കണ്ണുകള്‍ അത് ആരുടെ അത് പറ..അല്ലങ്കില്‍ ഈ കേസ് അന്വേഷണത്തില്‍ തിരിമറി നടന്നു എന്ന് ഞാന്‍ പറയും. എന്നെ ശരിക്കും അറിയാലോ മിസ്റ്റര്‍ അശോക് പ്രഭാകര്‍....

Anonymous said...

ഒന്ന് വേഗം പറഞ്ഞൂടെ മാഷേ!!

Sabu Hariharan said...

അവസാനം ഒരു suicide ആണെന്നു മാത്രം പറയരുത്‌!

Kalavallabhan said...

കാത്തിരിക്കാം, അല്ലാതെന്തു ചെയ്യാൻ

pournami said...

maricha alude mail id undenkil chodhikkamayirunnu eniyum kathirikkanam alle

ഹാപ്പി ബാച്ചിലേഴ്സ് said...

മരിച്ചവരുടെ ഒരു ഫോട്ടോ കിട്ടുമോ? ഇവിടെ എങ്ങാനും കറങ്ങി നടക്കുന്നുണ്ടെങ്കില്‍ വീട്ടില്‍ പോവാന്‍ പറയാനാ..

ഡോക്റ്റര്‍ : this is Zolpidem 10mg tablet. ഇന്‍സോംനിയ എന്ന ഡിസോര്‍ഡറിന് പൊതുവേ പ്രിസ്ക്രൈബ് ചെയ്യുന്ന ഒരു ഡ്രഗ് ആണിത്.
ഇത് ഉള്ളതാണോ? ഇത് ആവശ്യമുണ്ടായിരുന്നു. എവിടെ കിട്ടും?
എന്തായാലും അടുത്ത എപ്പിഡോസില്‍ ദോശ രാഘവന്‍ കുടുങ്ങും എന്നറിഞ്ഞതില്‍ സന്തോഷം.
ഗംഭീര ക്ലൈമാക്സ്‌ തരാന്‍ വേണ്ടി ഓം പ്രിയദര്‍ശനായ നമ: സ്പീല്‍ബെര്‍ഗായ നമ: മന്ത്രങ്ങള്‍ ഉരുവിടല്‍ തുടങ്ങിയില്ലേ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇനിയും അവസാനിപ്പിചില്ലേല്‍ അടുത്ത പോസ്റ്റിനു ഞാന്‍ ക്ലൈമാക്സ് എന്തെന്ന് പറയും.

Unknown said...

കാത്തിരിക്കുന്നു

HAINA said...

ഇതു 4ലാ. 1-2-3ം വായിച്സില്ല. ക്ലൈമാക്സ്മ് കൂടിവായിച്ചിട്ട് പറയാം

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ.... ഇനി കഥയുടെ പരിണാമഗുപ്തിക്കായി കാത്തിരിക്കുന്നു.

അപ്പോഴും ഒരു സസ്പെൻസിട്ട് വായനക്കാരെ മുൾമുനയിൽ നിറൂത്തണം കേട്ടൊ വിമൽ

Unknown said...

ഒന്ന് വേഗം മാഷേ,,

ജന്മസുകൃതം said...

ഇതുവരെ അന്വേഷണത്തിന് സഹകരിച്ച ഞങ്ങളും നാളെ ഒപ്പം ഉണ്ടാകും...അല്ലേല്‍....വിടമാട്ടേന്‍..*&(((((()

ആളവന്‍താന്‍ said...

@ കാര്‍ണോര്‍ : ഗ്യാപ് ഉണ്ടാകും. അടുത്ത വ്യാഴാഴ്ച്ച വരെ.
@ ചാണ്ടി - ചാണ്ടിച്ചാ നമുക്ക് തകര്‍ത്തു വാരാം.
@ ശ്രീ - അതേ. ക്ലൈമാക്സ് വരും.!
@ നാറാണത്ത് - ഇല്ല വൈകില്ല. ഒരാഴ്ച.!
@ രമേശ്‌ - ആയിക്കോട്ടെ. ഇനിയും ഞാന്‍ അങ്ങനെ തന്നെ അങ്ങ് തുടര്‍ന്നുകൊള്ളാം.
@ കുസുമം - അതെന്തു വര്‍ത്തമാനമാ ചേച്ചീ, ഞാന്‍ പറഞ്ഞിരുന്നില്ലേ 5 ഭാഗങ്ങള്‍ ഉണ്ടാകും എന്ന്....
@ ഹംസ - ഹംസക്ക.... അത് ഇനി പ്രത്യേകം പറയണോ? അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ കണ്ണുകള്‍ ആരുടെതായിരിക്കും? ഹ... നമ്മുടെ വേലക്കാരി ശാന്തയുടെ. അല്ല പിന്നെ...
@ ശ്രീക്കുട്ടി - പറയാം. അടുത്ത വ്യാഴാഴ്ച്ച.
@ സാബു - ഇതേതായാലും സൂജിസൈടല്ല!!

sijo george said...

ഡേയ്, കലക്കുന്നുണ്ട്. ഒരു രണ്ടാം ഭാഗത്തിനു സ്കോപ്പുള്ള കിളിമാക്സ് മതി ട്ടോ.. :)

Unknown said...

ജഗന്നാഥന് അടുത്ത ആഴ്ച പാസ്പോര്‍ട്ട്‌ കിട്ടും . പോകുന്നതിനുമുന്‍പ് കൊലയാളിയെ കാണാനുള്ള യോഗം ഉണ്ടാവുമോ?

അനൂപ്‌ said...

ഒന്നും പറയാനില്ല നമിച്ചു ഗുരുവേ ( വേഗം അടുത്ത എപ്പിസോട് പോസ്ടിയില്ലേല്‍ ബി പി കൂടി കുറെ ആള്‍ക്കാര്‍ക്ക് Zolpidem tablet കൊടുക്കേണ്ടി വരും )(

പട്ടേപ്പാടം റാംജി said...

ശരി ക്ലൈമാക്സ് കൂടി കാണട്ടെ..എന്നിട്ട് ബാക്കി പറയാം.

Unknown said...

നമ്മുടെ പോലിസ് ചേട്ടന്മാരുടെ വീരകൃത്യങ്ങളൊക്കെ ഒന്ന് കാണട്ടെ! പ്രതിയെ പിടിക്കുമോ എന്നറിഞ്ഞിട്ടേ, കമന്റ് എഴുതുന്നുള്ളൂ.

മാനസ said...

ഒരാഴ്ച??
ഹൊഹ്...

Manoraj said...

മര്യാദക്ക് ക്ലൈമാക്സ് പറയെടാ..

അലി said...

വൈകിയെത്തിയാണ് വായിച്ചത്.. ഓരോ ഭാഗവും ഉദ്വോഗജനകം.
ക്ലൈമാക്സിനായി കാത്തിരിക്കുന്നു.

മാണിക്യം said...

:) .........അതു പിന്നെ പറയാം...
മുഴുവന്‍ വായിക്കതെ അഭിപ്രായിച്ചിട്ട് കാര്യമില്ലല്ലോ.
ബാക്കി വേഗം വേഗം .....

Vayady said...

കറവക്കാരന്‍ വേലുവണ്ണനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കാണാനായി, അസ്വസ്ഥതയോടെ അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ രണ്ടു കണ്ണുകളുമായി, ഞാന്‍ കുറേ നേരമായി മതിലിനപ്പുറത്ത് ഒളിഞ്ഞു നില്‍‌ക്കുന്നു. ഇത് എന്തായിത്? ഒന്നു വേഗമാകട്ടെ ആളൂ. ഇന്ന് ദീപാവലിയായിട്ട് പടക്കം പൊട്ടിക്കാനുള്ളതാ.

കുഞ്ഞൂസ്(Kunjuss) said...

ഇതുവരെ വളരെ നന്നായി കഥ കൊണ്ട് പോയി ട്ടോ, ഓരോ ഭാഗവും സസ്പെന്‍സ് നിലനിര്‍ത്തി... അപ്പോള്‍ ക്ലൈമാക്സ്‌ ഗംഭീരമാകും എന്ന്‌ പ്രതീക്ഷിക്കുന്നു.
(എന്നാലും ഒന്നു വേഗം പറഞ്ഞൂടെ ആളൂസേ... എത്ര ദിവസമായി ഉറക്കമൊഴിച്ചു ഈ കൊലപാതകത്തിന്റെയും പിന്നെ ആ കണ്ണുകളുടെയും പിന്നാലെ....)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആളൂസ്....
നമ്മുടെ ഡോക്റ്റര്‍ അലി മുഹമ്മദിന്റെ റോള്‍ കൊടുക്കാന്‍ പറ്റിയ ആളെ
തപ്പി നടക്കായിരുന്നു ഞാന്‍ അതാ വരാന്‍ വൈകിയത്.
ഹൊ!!! അവസാനം ആളെ കിട്ടീട്ടാ...നുമ്മടെ ശ്രീരാമന്‍ ചേട്ടനേ...
പുള്ളി വരാമെന്നു ഏറ്റു...പിന്നെ ആ ഓട്ടോറിക്ഷാ ഡ്രൈവറായിട്ട് നമ്മുടെ ടിജി രവിയുടെ മകനില്ലേ ശ്രീജിത്ത് രവി.അവനു കൊടുക്കാം ആ റോള്‍.

"അശോക്‌: ഹലോ... ങാ.. രവീ, നീ എത്തിയോ"
ഈശ്വരാ..നിനക്കു വേറെ പണിയൊന്നുമില്ലേ...നീ ഇങ്ങനെ ഓരോ എപ്പിസോഡിലും പുതിയ പുതിയ കഥാപാത്രങ്ങളെ ഇറക്കുമതി ചെയ്താല്‍ ഞാനെന്ത് ചെയ്യും...? മര്യാദക്കു ബാക്കി (ക്ലൈമാക്സ്) കൂടി പറഞ്ഞോ..ഇല്ലങ്കില്‍ നിന്റെ ക്ലൈമാക്സ് എന്റെ കയ്യോണ്ടാവും... (ചുമ്മാതാട്ടോ)...

ആളൂ....അപ്പൊ നമുക്കു നാളെ കാണാം.ആ കൊട്ടു കാണാന്‍ ഞാനുമുണ്ടാകും..എവിടെ കാണാം....?
"അശോക്‌: കുന്നേറ്റുംകര കൊലക്കേസിലെ കൊലയാളിയും നമ്മളും തമ്മിലുള്ള ദൂരം ഇനി മണിക്കൂറുകള്‍ മാത്രമാണ്. പക്ഷെ അതിനുമുന്‍പ്‌, ഈ കേസില്‍ നമ്മള്‍ ശല്യം ചെയ്തവരും, നമ്മളെ ശല്യം ചെയ്തവരുമായ എല്ലാപേരും; വേലക്കാരി ശാന്തയില്‍ തുടങ്ങി ഈ കേസിന്‍റെ പുരോഗതിക്കിടെ നമുക്ക് മുന്നിലൂടെ കടന്നുപോയ each and every single face… ഒപ്പം, ഹോം മിനിസ്റ്ററും DGP യും ഒക്കെ അടങ്ങുന്ന ഒരു സദസ്സ് നാളെ ഇവിടെ വേണം. നമ്മുടെ കലാശക്കൊട്ട് കാണാന്‍."

ആ കൊട്ടു കാണാന്‍ ഞാനുമുണ്ടാകും..

Anil cheleri kumaran said...

ഇതൊരു അസ്സല്‍ തിരക്കഥ ആവുമെന്ന് തോന്നുന്നു.

Typist | എഴുത്തുകാരി said...

ക്ലൈമാക്സ് ഇനി അധികം വൈകിക്കണ്ട.

നല്ലി . . . . . said...

കൊള്ളാല്ലോ വീഡിയോണ്‍,
എനിക്ക് മനസിലായി ആരാ കൊന്നതെന്ന്,

അന്ന്യൻ said...

ശ്ശെ, ക്ലൈമാക്സ് കൂടി ഇട്ടിറ്റ് വായിച്ചാ മതിയായിരുന്നു, ഈ കാത്തിരിപ്പാ കഷ്ട്ടം...

Sureshkumar Punjhayil said...

Kathirikkunnu...!

Manoharam, Ashamsakal...!!!

ആളവന്‍താന്‍ said...

@ കലാവല്ലഭന്‍- അതെ. ഇത്തിരിക്കൂടി കാത്തിരിക്കൂ.
@ പൗര്‍ണമി - സ്മിത ചേച്ചീ അത് വേണ്ടായിരുന്നു.
@ ബാച്ചീസ് - ഡേയ് സംഗതി സത്യം തന്നെയാണ്. അത് ഒറിജിനല്‍ മരുന്നാ.
@ ഇസ്മായില്‍ - ഇല്ല. അടുത്തതില്‍ അവസാനിപ്പിക്കും. ഇത്‌ സത്യം സത്യം സത്യം.!
@ ജുവരിയ - കാത്തിരിക്കൂ
@ ഹൈന - ഹും.. ആയിക്കോട്ടെ.
@ ബിലത്തിപ്പട്ടണം - നമുക്ക് നോക്കാം മുരളിയേട്ടാ.
@ പ്രവാസിനി - ഹ ഹ ഹ .......

ആളവന്‍താന്‍ said...

@ ലീല - അയ്യോ ടീച്ചര്‍ ഉണ്ടാവണം. അല്ലെങ്കില്‍ ഈ കഥയ്ക്ക്‌ ക്ലൈമാക്സ് ഉണ്ടാവത്തില്ല.
@ സിജോ - അയ്യോ ഇതില്‍ രണ്ടാം ഭാഗത്തിനുള്ള സ്കോപ് ഉണ്ടാകും എന്ന് തോന്നുന്നില്ല.
@ റെജി - ഉണ്ടാകും. തീര്‍ച്ചയായും ഉണ്ടാകും.
@ നൂലന്‍ - ദേ വരുന്നു ക്ലൈമാക്സ്!!
@ പട്ടേപ്പാടം - ആയിക്കോട്ടെ....
@ അപ്പച്ചന്‍ - മതി അപ്പച്ചാ. അത് മതി.
@ മാനസ - ഒരാഴ്ച ..... ഹി ഹി ഹി.....
@ മനോരാജ് - എന്റമ്മോ!! ഇതെന്താ വിരട്ടുന്നോ.....

ആളവന്‍താന്‍ said...

@ അലി - സന്തോഷം.
@ മാണിക്യം - മാണിയമ്മേ..... അടുത്ത ഭാഗം ഉടന്‍!!
@ വായാടി - ഓഹോ അപ്പൊ വായു ആണല്ലേ അ കണ്ണുകളുടെ ഉടമ... ഹും..
@ കുഞ്ഞൂസ് - കുഞ്ഞേച്ചീ.... ക്ലൈമാക്സ് ആയിട്ടുണ്ട്‌. ഉടന്‍ പ്രതീക്ഷിക്കുക.
@ റിയാസ് - ഹ ഹ ഹ .... നിനക്കിട്ട്‌ നല്ലൊരു പണി തരനായിട്ട്‌ കുറെയായി ഞാന്‍ ഇരിക്കുന്നു. ഇത്രയൊക്കെയേ എനിക്ക് പറ്റൂ.!
@ കുമാരന്‍ - കുമാരേട്ടാ...... നോക്കാം.
@ എഴുത്തുകാരി - ഇടാം.....
@ നല്ലി - എന്ന പറ.....
@ അന്ന്യന്‍ - ഇനി ക്ലൈമാക്സ് കൂടി വായിച്ചിട്ട് പറ. ഹി ഹി
@ സുരേഷ്കുമാര്‍ - കാത്തിരിപ്പ് അവസാനിക്കുന്നു.!!

Unknown said...

അറസ്റ്റ്‌ ചെയാണെങ്കില്‍ ചെയ്യ്‌ അല്ലെങ്കില്‍ എനിക്ക് കറവക്ക് പോണം എന്നൊരാള്‍ !
വേഗമാകട്ടെ.

lekshmi. lachu said...

കൊലയാളിയെ കാണാനുള്ള യോഗം ഉണ്ടാവുമോ?

sreee said...

ഇതും വായിച്ചു , കൊള്ളം കേട്ടോ. ഇനി പോയി ക്ലൈമാക്സ്‌ വായിക്കട്ടെ

Anonymous said...

kollaallo chettaayi...climax koode parayumo....

ente lokam said...

ശോ അടുത്ത വ്യാഴാഴ്ച വന്നു ഒന്നിച്ചു വായിക്കാമായിരുന്നു..
ഇവിടെ കയറിപ്പോയി..ഇനിയിപ്പോ വെറുതെ ഒരാഴ്ച
കാത്തിരിക്കണം...ബ്ലോഗില്‍ ഈ പരിപാടി നിര്‍ത്തണം
കേട്ടോ.ഇല്ലെങ്കില്‍ tv അമ്മച്ചിമാര്‍ എല്ലാം ഇങ്ങു പോരും
പിന്നെ സീരിയല്‍ കാര്‍ താങ്കളെ തപ്പി വേറെ "ആളെ" വിടും.
അത് പിന്നെ വിമലിന്റെ ക്ലൈമാക്സ്‌ ആകും.നേരത്തെ ഒന്ന്
പറഞ്ഞില്ലല്ലോ എന്ന് പറയരുത്..

ഒടിയന്‍/Odiyan said...

ഓരോ ഭാഗവും സസ്പെന്‍സ് നിലനിര്‍ത്തി... അപ്പോള്‍ ക്ലൈമാക്സ്‌ ഗംഭീരമാകും എന്ന്‌ പ്രതീക്ഷിക്കുന്നു.

Elayoden said...

കാത്തിരിക്കുന്നു................

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ