Murder!! Part -3



Murder Part - 1
Murder Part - 2


കൊലപാതകം നടന്ന ഇരുനില വീട്ടിലേക്ക് ഗേറ്റ് കടന്നു വരുന്ന പോലീസ്‌ ജീപ്പ്. പിന്നാലെ DYSP അശോക്‌ പ്രഭാകറിന്‍റെ പ്രാഡോ.
പോലീസ്‌ വാഹനം വരുന്നത് കണ്ട്, എങ്ങോട്ടോ പോകാനായി കാറിന്‍റെ ഡോര്‍ തുറക്കാന്‍ തുടങ്ങുകയായിരുന്ന ജഗന്നാഥന്‍ താക്കോല്‍ തിരികെ എടുക്കുന്നു. മറുകയ്യില്‍ പാസ്പോര്‍ട്ട്.
ജീപ്പ് നിര്‍ത്തി ശരത്തും പ്രാഡോയില്‍ നിന്നും ബാക്കി മൂന്നു പേരും പുറത്തിറങ്ങുന്നു.


അശോക്‌: ഇതാരാ ശരത്?

ശരത്: പറയും പോലെ സാര്‍ കണ്ടിട്ടില്ലല്ലോ, മരിച്ച കുട്ടിയുടെ ഫാദറാ. ജഗന്നാഥന്‍.

അശോക്‌: ഓ... അത് ശരി.

ജഗന്നാഥന് ബാക്കി എല്ലാവരെയും ശരത് പരിചയപ്പെടുത്തി. നാല് പേരെയും കൂട്ടി ജഗന്നാഥന്‍ വീടിനുള്ളിലേക്ക്....
വിശാലമായ സ്വീകരണ മുറിയിലെ സോഫയിലേക്ക് ഇരുന്നു കൊണ്ട്


അശോക്‌: ജഗന്നാഥന്‍ എങ്ങോട്ടോ പോകാന്‍ തുടങ്ങുവായിരുന്നു എന്ന് തോന്നുന്നു.

ജഗന്നാഥന്‍: അതെ സാര്‍ പാസ്പോര്‍ട്ട് ഓഫീസ്‌ വരെ. പാസ്പോര്‍ട്ടിന്‍റെ എക്സ്പൈറി അടുത്തു. എനിക്ക് ഒരുപാട് വൈകാതെ ദുബായിലേക്ക് പോണം. അങ്ങ് പോയിട്ട് പിന്നെ റിന്യൂവലിനു കൊടുക്കാന്‍ പ്രയാസാ. തിരികെ പോകാതിരിക്കാന്‍ പറ്റാഞ്ഞിട്ടാ. അവിടെയും ആകെ പ്രശ്നങ്ങളാണേ.

അന്‍വര്‍: അവിടെ എന്താ ചെയ്യുന്നേ?

ജഗന്നാഥന്‍: ഒരു ചെറിയ മാന്‍പവര്‍ സപ്ലേ കമ്പനിയുണ്ട്. ഇപ്പൊ പിന്നെ റിസെഷനും ഒക്കെയായി ആകെ പ്രയാസമാ. അല്ലെങ്കി തന്നെ ഇനി എന്തിനാ ഇതൊക്കെ, ആര്‍ക്കു വേണ്ടിയാ? എല്ലാം കഴിഞ്ഞില്ലേ... (നെടുവീര്‍പ്പെടുന്നു).

ഓ....സംസാരത്തിനിടയില് മറന്നു ,സര്‍ , കുടിക്കാന്‍ എന്തെങ്കിലും ??...

അശോക്‌: നോ, താങ്ക്സ്. സീ മിസ്റ്റര്‍ ജഗന്നാഥന്‍... ഈ മര്‍ഡര്‍ വെറും ഒരു മോഷണത്തിനിടയില്‍ സംഭവിച്ചത് തന്നെയാകും എന്ന് തന്നെയായിരുന്നു ഇന്നലെ വരെ പോലീസിന്‍റെയും നിഗമനം. പക്ഷെ, ഫോറന്‍സിക്‌ ലാബില്‍ നിന്നും ഇന്ന് വന്നിരിക്കുന്ന രണ്ട് ടെസ്റ്റ്‌ റിസള്‍ട്ടുകള്‍ ഈ കേസിന്‍റെ സ്വഭാവം അടിമുടി മാറ്റിയിട്ടുണ്ട്.

ഒന്ന്... മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്നും ലഭിച്ച രണ്ട് രക്ത സാമ്പിളുകള്‍. അതില്‍ ഒന്ന് നിങ്ങളുടെ അച്ഛന്‍ ശിവദാസ മേനോന്‍റെ തന്നെയാണ്; ‘A’ പോസിറ്റീവ്. രണ്ടാമത്തേത്, അതായത് കട്ടിലില്‍ കണ്ട രക്തക്കറ. അത് ‘AB’ നെഗറ്റീവ്. ശാരികയുടെ ബ്ലഡ്‌ഗ്രൂപ്‌ ‘O’ പോസിറ്റീവ് ആണ്. ഇപ്പൊ ഞങ്ങളെ കുഴപ്പിച്ചത് ആ രക്തക്കറ, ചുടുകട്ട രമണന്‍ എന്ന മോഷ്ട്ടാവിന്‍റെതും അല്ല എന്നതാണ്. അയാളുടെ ബ്ലഡ്‌ഗ്രൂപ്‌ ‘B’ പോസിറ്റീവ് ആണ്.

ജഗന്നാഥന്‍: സാര്‍ എന്ന് വച്ചാ...

അശോക്‌: കഴിഞ്ഞില്ല, പ്രോബ്ലം ഒന്ന് കൂടി ഉണ്ട്. ക്ഷമിക്കണം... അറിയാമല്ലോ. പെണ്‍കുട്ടിയെ ശാരീരികമായി..... ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അതിനായി നടത്തിയ ചുടുകട്ട രമണന്‍റെ ടെസ്റ്റിന്‍റെ റിസള്‍ട്ട് നെഗറ്റീവാണ്. I mean, സ്പേംസ് മാച്ചാവുന്നില്ല.

ജഗന്നാഥന്‍: അപ്പൊപ്പിന്നെ ആരാ സാര്‍ ‍.... എന്‍റെ മോളെ..... (കയ്യിലിരുന്ന പാസ്പോര്‍ട്ട് വഴുതി താഴെ വീണു. ആ അച്ഛന്‍റെ ശബ്ദമിടറി. ചെറിയ ഒരു ഗദ്ഗദം പതിയെ കരച്ചിലിനു വഴിമാറി)

അശോക്‌: മിസ്റ്റര്‍ ജഗന്നാഥന്‍, പ്ലീസ്‌. നിങ്ങളുടെ ഒരു സഹകരണമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.

ജഗന്നാഥന്‍: (കണ്ണ് തുടച്ചുകൊണ്ട്) സോറി സാര്‍ ,ഒരുപാട് ശ്രമിക്കുന്നുണ്ട്, എല്ലാരുടെയും മുന്നില്‍ ഒന്ന് അഭിനയിച്ച് നില്‍ക്കാന്‍. പക്ഷെ....

അശോക്‌: ഒരു ഫൗള്‍പ്ലേ നടന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടിയെ റേപ്പ്‌ ചെയ്തതും കൊലപാതകത്തിനും പിന്നില്‍ മറ്റൊരാള്‍ തന്നെയാണ്. സംഭവം കണ്ട ശിവദാസമേനോനെ അടിച്ചു വീഴ്ത്തി പ്രതി രക്ഷപ്പെട്ടതായിരിക്കണം. മുന്നില്‍ കണ്ട കാഴ്ച്ചയുടെ ഷോക്കിലാവും അദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ്‌ ഉണ്ടായതും.

ജഗന്നാഥന്‍: അച്ഛന് അവളെ ജീവനായിരുന്നു. ആകെയുള്ള പേരക്കുട്ടിയായിരുന്നല്ലോ...

ശരത്: അപ്പൊ MLA കൃഷ്ണദാസിന് കുട്ടികളില്ലേ?

ജഗന്നാഥന്‍: ഇല്ല, അവന് മക്കളില്ല.

അശോകും ശരത്തും പരസ്പരം നോക്കുന്നു.

അന്‍വര്‍ ‍: മോള്‍ക്ക്‌ വല്ല പ്രണയബന്ധവും ഉണ്ടായിരുന്നതായിട്ട് അറിവുണ്ടോ?

ജഗന്നാഥന്‍: ഇല്ല സാര്‍ . അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവള്‍ പറഞ്ഞേനെ. മാത്രവുമല്ല, മൂന്നു മാസം മുന്‍പാ ഞാന്‍ അവസാനം നാട്ടില്‍ വന്നത്. അന്ന് അവള്‍ക്ക് ചില കല്യാണാലോചനകള്‍ നടത്തുകയും ചെയ്തതാ. അതിലൊക്കെ അവള്‍ എതിര്‍പ്പ് കാണിച്ചില്ലെന്ന് മാത്രവുമല്ല, താല്‍പര്യവുമായിരുന്നു.

ഇടയ്ക്ക് ലാന്‍റ്ഫോണ്‍ റിംഗ് ചെയ്യുന്നു.


ജഗന്നാഥന്‍: excuse me sir, ഞാനാ ഫോണ്‍ ഒന്ന്...

അശോക്‌: അതിനെന്താ... എടുത്തോളൂ.

ഫോണ്‍ എടുക്കാന്‍ പോകുന്ന ജഗന്നാഥന്‍. താഴെ കിടക്കുന്ന പാസ്പോര്‍ട്ട് എടുത്തൊന്ന്‍ നിവര്‍ത്തി നോക്കി ടീപ്പോയിലേക്ക് വയ്ക്കുന്ന അശോക്‌.
അല്പ്പസമയത്തിനുള്ളില്‍ ഫോണ്‍ വച്ച് ജഗന്നാഥന്‍ തിരികെ വരുന്നു.

അശോക്‌: പാസ്പോര്‍ട്ട് എക്സ്പയര്‍ ആവാന്‍ ഒരു മാസം കൂടിയേ ഉള്ളല്ലേ?

ജഗന്നാഥന്‍: അതെ സാര്‍ ‍. പക്ഷെ ദുബായിലേക്ക് തിരികെ പോയാല്‍ പിന്നെ ഒന്നിനും സമയം കിട്ടില്ല. ഇതിനിടയില്‍ വൈഫിന്‍റെ വിസയുടെ കാര്യവും നോക്കണം. ഇനി അവളെ ഇവിടെ നിര്‍ത്തുന്നില്ല. എങ്ങനാ ഒറ്റയ്ക്കിവിടെ. മാത്രവുമില്ല ഒരുകൂട്ടം അസുഖവുമുണ്ട്. ആരെങ്കിലും നിര്‍ബന്ധിക്കാതെ മരുന്നൊന്നും കഴിക്കുകയും ഇല്ല.

അശോക്‌: അത് പറഞ്ഞപ്പോഴാ. ഞങ്ങള്‍ക്ക് മിസിസ്സിനെ ഒന്ന് കാണണം. ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്.

ജഗന്നാഥന്‍: അതിനെന്താ സാര്‍ ‍, വിളിക്കാം. കിടക്കുവാ.

ഉള്ളിലേക്ക് പോയ ജഗന്നാഥന്‍, ആകെ ക്ഷീണിതയായ ശ്രീകലയെ പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നു. പോലീസുദ്യോഗസ്ഥരെ കണ്ട കലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.


അശോക്‌: ക്ഷമിക്കണം, ഈ അവസ്ഥയില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ . അന്ന്... അതായത് സംഭവം നടക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ കണ്ടിരുന്നു. എവിടെ പോയതാ?

കല: എന്‍റെ വീട്ടില്‍ (വിങ്ങുന്നു)

അശോക്‌: പ്രത്യേകിച്ച്....

കല: അച്ഛന് ഒരാക്സിഡന്‍റ് പറ്റിയിട്ട്. (കരയുന്നു)

ജഗന്നാഥന്‍: സാര്‍ ‍, അവള്‍ക്കു നല്ല സുഖമില്ല. ഒരുപാട് സ്ട്രെയിന്‍ ചെയ്യരുതെന്ന് ഡോക്റ്ററും പറഞ്ഞിട്ടുണ്ട്. ചോദിക്കാനുള്ളത് എന്നോട് ചോദിച്ചാല്‍ ‍....

അശോക്‌: ഏയ്‌, no problem. Let her take rest.

കലയെ വേലക്കാരി ശാന്ത വന്നു കൂട്ടിക്കൊണ്ടു പോകുന്നു.

അശോക്‌: മിസ്റ്റര്‍ ജഗന്നാഥന്‍, മുകളിലത്തെ മുറി ഞങ്ങള്‍ക്കൊന്നു കാണണം.

ജഗന്നാഥന്‍: പിന്നെന്താ.... നിങ്ങള്‍ ചെന്നോളൂ. നാളെയും മറ്റന്നാളും ഒക്കെ അവധിയാ. പാസ്പോര്‍ട്ടിന്‍റെ കാര്യത്തിന് ഇന്ന് പോകാന്‍ പറ്റിയിരുന്നെങ്കില്‍ ‍....

അശോക്‌: why not? ജഗന്നാഥന്‍ പൊയ്ക്കോളൂ. ഞങ്ങള്‍ക്ക് കുറച്ചു പരിപാടികള്‍ കൂടി ബാക്കിയുണ്ട്.

ജഗന്നാഥന്‍: താങ്ക്യൂ സാര്‍ ‍. (ഒരു പേപ്പര്‍ എടുത്ത് എന്തോ എഴുതിക്കൊണ്ട്) സാര്‍ ഇതാണ് എന്‍റെ നമ്പര്‍ ‍. എന്തെങ്കിലും ഉണ്ടെങ്കില്‍ ഇതില്‍ വിളിച്ചാ മതി.

പേപ്പര്‍ അശോകിന് നല്‍കിക്കൊണ്ട് പോകുന്ന ജഗന്നാഥന്‍. സ്റ്റെയര്‍ കേസ്‌ കയറി മുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍

മുകളിലെ മുറി തുറന്ന് കാര്യങ്ങള്‍ വിവരിക്കുന്ന ശരത്. മുറിയില്‍ നിന്നും പുറത്തു കടന്നുകൊണ്ട്...


ശരത്: സാര്‍ , മുകളില്‍ ആകെ ഈ ഒരു മുറിയേ ഉള്ളൂ. ബാത്ത് അറ്റാച്ച്ഡാണ്‌.

മുറിക്ക് പുറത്ത്, എതിര്‍ വശത്തുള്ള മറ്റൊരു വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുന്ന ശരത്.


ശരത്: സാര്‍ ഇവിടെ വസ്ത്രങ്ങളും മറ്റും അലക്കി ഇടുന്ന സ്ഥലമാ. പ്രതി അകത്തേക്കും പുറത്തേക്കും പോയിരിക്കുന്നത് ഈ ഡോര്‍ വഴിയാണ്‌. ചുടുകട്ടയുടെ മൊഴി പ്രകാരം ഈ രണ്ടു വാതിലുകളും സംഭവ ദിവസം തുറന്നാണ് കിടന്നിരുന്നത്. ഇവിടെ നിന്നും സണ്‍ഷേഡ് വഴി താഴത്തെ മതിലിലേക്കിറങ്ങി പോയി എന്നാണ്‌ അവന്‍ പറയുന്നത്. കയറിയതും അങ്ങനെ തന്നെ.

അശോക്‌: ഉം... മൈക്കിളേ, താന്‍ താഴെ ചെന്ന് ആ വേലക്കാരിയെ ഒന്നിങ്ങ് വരാന്‍ പറഞ്ഞേ...

മൈക്കിള്‍ താഴേക്ക് പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ ശാന്തയുമായി തിരികെ വന്നു. പോലീസുകാരെ കണ്ട് ശാന്ത ആകെ വിയര്‍ക്കുന്നു.

അന്‍വര്‍ : നിങ്ങള്‍ എന്തിനാ ഇങ്ങനെ ഭയക്കുന്നെ? ങേ..?

ശാന്ത: എന്‍റെ പോന്നു സാറേ.. എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ... നല്ല സുഖമില്ലാത്തതാ. എനിക്കറിയാവുന്നതെല്ലാം ഈ സാറിനോട്‌ അന്ന് തന്നെ പറഞ്ഞിട്ടുള്ളതാ.

അശോക്‌: ഹാ... ശാന്തയെ വിളിച്ചത് പേടിപ്പിക്കാനാണെന്ന് ആരാ പറഞ്ഞത്? ഒരു കാര്യം ചോദിച്ചറിയാനല്ലേ...

ശാന്ത: എന്താ സാറെ...

അശോക്‌: ദേ... ഈ വാതില്‍ പൂട്ടാറില്ലേ?

ശാന്ത: ഇല്ല സാറേ... അത് ചാരാറേയുള്ളൂ. അതിന്‍റെ പൂട്ട്‌ വീഴത്തില്ല.

അശോക്‌: പുറത്തു നിന്ന് ഒരാള്‍ക്ക്‌ സുഖമായി അകത്ത് കടക്കാന്‍ പാകത്തിനുള്ളതായിട്ടും എന്താ ഇത് നന്നാക്കാതിരുന്നത്?

ശാന്ത: അതിപ്പൊ... എനിക്കറിയല്ല. അല്ലെങ്കിത്തന്നെ പുറത്തുള്ളവര്‍ക്ക് ആര്‍ക്കും അറിയില്ലല്ലോ സാറേ പൂട്ട്‌ കേടാണെന്ന്.

അന്‍വര്‍: നിങ്ങള്‍ പുറത്തുള്ളതല്ലേ... എന്നിട്ട് നിങ്ങള്‍ക്ക് അറിയില്ലേ? എന്തേ അങ്ങനെയല്ലേ ശാന്തേ....?

ശാന്ത ഞെട്ടി ഓരോരുത്തരുടെയും മുഖത്ത് നോക്കുന്നു.

അശോക്‌: ഉം... ശരി. ശാന്ത പൊയ്ക്കോ.

സാരിയുടെ തലപ്പ് കൊണ്ട് മുഖം തുടച്ച്, പരിഭ്രമിച്ച് ശാന്ത താഴേക്ക് പോയി.

അശോക്‌: ശരത്, എന്തൊക്കെയായിരുന്നു ഡോഗ് സ്ക്വാഡിന്‍റെ ഫൈന്‍ഡിംഗ്സ്?

ശരത്: ഡോഗ്... ഈ കാണുന്ന മതിലിനപ്പുറത്തുള്ള പറമ്പ് വഴി ഒരു 300 മീറ്റര്‍ മാറിയുള്ള റോഡിലാ ചെന്ന് നിന്നത്.

അശോക്‌: ശരത്തേ, നമുക്കൊന്ന് അങ്ങോട്ട്‌ പോയാലോ? പ്രതി വന്നതും പോയതുമായ അതേ വഴിയിലൂടെ....

ശരത്: അതിനെന്താ സര്‍ ‍, പോകാം.

ഓരോരുത്തരായി സണ്‍ഷേഡ് വഴി താഴെ മതിലിനു മുകളിലേക്ക് ഇറങ്ങി. അവിടെ നിന്നും അപ്പുറത്തെ പറമ്പിലേക്കും. മറ്റുള്ളവര്‍ ‍, കാട് കയറിയ പറമ്പില്‍ ചുറ്റും നിരീക്ഷിക്കുന്നതിനിടെ ശരത് തുടര്‍ന്നു.

ശരത്: സാര്‍ ഇവിടെ ചുറ്റിനും വീടൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഈ ഭാഗത്തേക്കൊന്നും ആരും അങ്ങനെ വരാറില്ല. ഈ സ്ഥലത്തിന്‍റെ ഓണര്‍ ഇവിടത്തുകാരനും അല്ല. പിന്നെ വല്ലപ്പോഴും വന്ന്........

അശോകിന്‍റെ ശ്രദ്ധയും കണ്ണും മറ്റെന്തിലോ പതിക്കുന്നതറിഞ്ഞ്‌ ശരത് പാതി വഴിയില്‍ നിര്‍ത്തി. ഒരല്‍പം ഉള്ളിലായി കണ്ട എന്തോ ഒന്നിലേക്ക് നടന്നടുത്ത അശോകിനെ മറ്റുള്ളവര്‍ പിന്‍തുടര്‍ന്നു. ഒഴിഞ്ഞ ഒരു മദ്യക്കുപ്പിയും രക്തം പുരണ്ട, നാലായി മടക്കിയ ഒരു പേപ്പറും. കുപ്പി കാല്‍ കൊണ്ട് തട്ടി പേപ്പര്‍ എടുത്ത് നിവര്‍ത്തുന്ന അശോക്‌.


അന്‍വര്‍ ‍: സാര്‍ ‍, ഇതൊരു പ്രിസ്ക്രിപ്ഷനല്ലേ?

അശോക്‌: ഉം.. ഡോക്റ്റര്‍ അലി അഹമ്മദ്‌. MBBS,MD,DM ന്യൂറോളജിസ്റ്റ്.

മരുന്ന് കുറിച്ചിരിക്കുന്നത് ഒരു മീനാക്ഷിയമ്മയ്ക്കും. അന്‍വര്‍ , താന്‍ ഈ പ്രിസ്ക്രിപ്ഷന്‍റെ ഡേറ്റ് ഒന്ന് നോക്കിയേ...

അന്‍വര്‍ : 21/10/2010. സര്‍ , ഇത്...

അശോക്‌: അത് തന്നെ... കുന്നേറ്റുംകര കൊലപാതകം ലോകം അറിയുന്നതിന്‍റെ തലേ ദിവസം. അല്ല ശരത്, സംഭവ ദിവസം ഇവിടെയൊന്നും മേയാനിറങ്ങിയിരുന്നില്ലേ?

ശരത്: ഇല്ല സാര്‍ , അന്ന് പിന്നെ ചുടുകട്ടയുടെ പുറകെ പോകാനാ ആന്‍റണി സാര്‍ പറഞ്ഞത്.

അശോക്‌: ഈ പ്രിസ്ക്രിപ്ഷന്‍റെ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കണം. then send the original to the lab. പിന്നെ അന്‍വറും മൈക്കിളും ഒരു സ്ഥലം വരെ പോണം. you guys have a job.

എന്നിട്ട് കൂട്ടാളികളോട് എന്തോ രഹസ്യം പറയുന്ന അശോക്‌....

ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ‍...


തുടരും.....

38 comments:

ആളവന്‍താന്‍ said...

"ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ‍..."

അയ്യോ..! എന്നാലും അതാരെടാ അത് ?
ഇനി രണ്ട്‌ പോസ്റ്റുകളില്‍ ഈ കഥ അവസാനിക്കും.

ജന്മസുകൃതം said...

അയ്യോ..! എന്നാലും അതാരെടാ അത് ?

എന്തേ ഇയാളും പേടിച്ചു പോയോ..?അതോ ഞങ്ങളെ പേടിപ്പിക്കാനാ...??
എന്തായാലും കാഞ്ഞ ബുദ്ധിയാ....വളച്ചു തിരിച്ച് കൊണ്ട് പോയി ലക്ഷ്യത്തില്‍ എത്തിക്കുന്നുണ്ടല്ലോ
അഭിനന്ദനങ്ങള്‍....

Sabu Hariharan said...

പെൺകുട്ടിയുടെ ഒരു കാമുകൻ അല്ലെങ്കിൽ ഒരു പഴയ പ്രതികാരം ( MLA യോട്) അല്ലെങ്കിൽ ഒരു ജാര സന്താനം.. ഞാൻ confused ആയേ...

കുസുമം ആര്‍ പുന്നപ്ര said...

ഞാന്‍ വിചാരിച്ചു ഇത്തവണ അറിയാം പറ്റുമെന്ന്.ഇതു കൊള്ളാമല്ലോ ഒരുമാതിരി ചാനല്‍ സീരിയലു പോലെ....ഏതായാലും അടുത്തഭാഗം പോരട്ടെ

Unknown said...

യാതൊരു സംശയവും വേണ്ട, ആളവന്താന്‍!!
ഇതെല്ലാം കൂടി എഴുതിയുണ്ടാക്കാന്‍ തനിക്കെവിടുന്നാ സമയം? സംഭവം ഗംഭീരമാകുന്നുണ്ട്, Please keep it up. കുറ്റാന്വേഷണ കഥയെഴുത്ത്‌ ഒരു പ്രത്യേക കലയാണ്‌, അതിനു കൂടുതല്‍ തല ഉപയോഗിക്കണം. തനിക്കു വഴങ്ങുന്നുണ്ട്, അഭിനന്ദനങ്ങള്‍. എന്റെ ഒരഭിപ്രായം പറയട്ടെ? ഇത്, കഥ എന്നതിലുപരി, ഒരു തിരക്കഥ പോലെയാണ് എനിക്ക് തോന്നിയത്. തിരക്കഥ എഴുതിയാലും, പോലീസ് കേസ് ഒന്നും വരാനില്ലല്ലോ! അതുകൊണ്ട്, അന്വേഷണവും എഴുത്തും സധൈര്യം മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു.

ഹംസ said...

ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ചെറിയ ഒരു സമാധാനം ഉണ്ട് എന്‍റെ രക്തം AB പോസറ്റീവാണ് മുറിയില്‍ കണ്ട രക്തം AB നെഗറ്റീവല്ലെ.. ഇനി അവസാനം മാറ്റി പറയരുത് ....

അല്ല ഒരു സംശയം ജഗന്നാഥന്റ്റെ പാസ്പോര്‍ട്ട് എടുത്ത് നോക്കിയ ശരത്ത് അതിലെ എക്സ്പയര്‍ തിയ്യതി മാത്രമേ നോക്കിയുള്ളൂ ? മൂന്ന് മാസം മുന്‍പ് വന്നതിന്‍റെ സീലോ മറ്റെന്തെങ്കിലും നോക്കിയോ ?

കഴിഞ്ഞ പോസ്റ്റില്‍ അശോക് സാറിന്‍റെ പ്രാഡോ കാര്‍ കണ്ട് പലര്‍ക്കും അസൂയ വന്നു.. കൈക്കൂലി വാങ്ങില്ലാ എങ്കിലും കുടുംബത്തില്‍ നല്ല സ്വത്തുള്ള ആളാ അശോക്പ്രഭാകര്‍ എന്ന് അവരുണ്ടോ അറിയുന്നു. ഈ ജോലിയെല്ലാം വെറും ഒരു ഹോബിയല്ലെ....

ഏതായാലും അടുത്ത ലക്കം കൂടി കണ്ടിട്ട് ഞാന്‍ ആരാ കൊലപാതകി എന്ന് പറയുന്നുള്ളൂ.. ഇനി അതിലും മനസ്സിലായില്ലാ എങ്കില്‍ ക്ലൈമാക്സ് പോസ്റ്റ് വായിച്ച ഉടന്‍ ഞാന്‍ പ്രവചിക്കും ആരാണ് ആ കൊലയാളി എന്നുള്ളത...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ദൈവമേ ഇത് ടീവി സീരിയല്‍ പോലെ നീട്ടി ക്കൊണ്ടുപോവാനാണോ പ്ലാന്‍?
ആരാണെന്ന് എനിക്കിപ്പഴെ അറിയാം . പക്ഷെ വെറുതെ എന്തിനാ സസ്പെന്‍സ് കളയുന്നത്.

ആളവന്‍താന്‍ said...

@ലീല - ടീച്ചറേ... ബുദ്ധി കാഞ്ഞതാണ്. സംഭവം ഞാന്‍ ഒരു സ്ഥലത്ത് എത്തിക്കും.
@ സാബു - ഹും... നടക്കട്ടെ. സംശയങ്ങള്‍ സത്യങ്ങളുമായി എത്രത്തോളം അടുത്താണ് എന്ന് ഉടനെ അറിയാം.
@ കുസുമം - ചേച്ചീ... എന്തായാലും, ഞാന്‍ പറഞ്ഞില്ലേ ഇനി രണ്ട്‌ ഭാഗങ്ങള്‍. അപ്പോള്‍ അറിയാം ആരാണ് എന്ന്.
@ അപ്പച്ചന്‍ - അപ്പച്ചാ. നന്ദി. വീണ്ടും വായിക്കണം.
@ ഹംസ - ഹംസക്ക. എന്തായാലും സമാധാനമായല്ലോ. ഇത്‌ AB നെഗറ്റിവ് തന്നെയാണ്. ഇനി മാറില്ല. അടുത്ത ഭാഗത്തില്‍ കൂടുതല്‍ വ്യക്തമാകും. പിന്നെ അയാള്‍ മൂന്നു മാസം മുന്‍പ് നാട്ടില്‍ വന്നു പോയി എന്നത് സത്യം തന്നെയാണ്.
@ ഇസ്മായില്‍ - എങ്കില്‍ പറയു.

ഹാപ്പി ബാച്ചിലേഴ്സ് said...

ഇതു പെട്ടന്ന് അന്വേഷിച്ച് തീർക്കൂ, എന്നിട്ട് വേണം നോയിഡ ആരുഷീ കേസ് ഏൽ‌പ്പിക്കാൻ. അത് ഇത് വരെ ഒരു തീരുമാനവും ആയിട്ടില്ല.
ഞങ്ങൾക്ക് ആ ചാണ്ടിച്ചായനെ നല്ല സംശയമുണ്ട്. ഉന്നമില്ലാതെ എന്ന് വെടിവെയ്ക്കാൻ തുടങ്ങിയോ അന്നേ പറഞ്ഞതാ, വേണ്ടാ വേണ്ടാന്ന്, കേൾക്കണ്ടേ...

ഈ ലക്കം നന്നായി, അടുത്ത ഇപ്പിഡോസ് നാളെ രാത്രി കൃത്യം ആറുമണിക്ക് ധിം തരികിട തോം-ൽ

Sureshkumar Punjhayil said...

Kathirikkunnu.. Adutha bhagangalkkaayi...!

Manoharam, Ashamsakal...!!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആളൂസ്....
നമ്മുടെ പോള്‍ നീരാളി മരിച്ചു പോയി..
അല്ലങ്കില്‍ ഞാന്‍ നീരാളിയെ വെച്ച് ആരാ
കൊലപാതകി എന്നു കണ്ടു പിടിച്ചേനെ...
ബാക്കി കൂടി പോരട്ടെ...
ഈ എപ്പിസോഡില്‍ കാസ്റ്റിങ്ങ് ഒന്നുമില്ലാഞ്ഞത് നന്നായി...
ആളുകളെ അന്വേഷിച്ച് നടന്നു മനുഷ്യന്റെ ഊപ്പാടിളകി...

(ഒരു സ്വകാര്യം. ആ കൊലപാതകി ആരാന്നു എന്നോടെങ്കിലും പറഞ്ഞുകൂടെ...ഒന്നുല്ലേലൂം ഞാന്‍ ഇതിലെ കാസ്റ്റിങ്ങ് ഡയറക്ടര്‍ അല്ലേ..?)

മാനസ said...

എന്തായാലും ഞാനല്ല എന്നാ തോന്നുന്നേ....
ന്റെ ബി നെഗറ്റീവാ....

ചാണ്ടിച്ചൻ said...

ഹ ഹ....ബാച്ചീസ്...ഞാന്‍ തന്നെ ആ വെടിക്കാരന്‍...
ഇനിയിപ്പോ സസ്പെന്‍സ് എല്ലാം പൊളിഞ്ഞില്ലേ...

മാനസ said...

"ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ‍..."

ഇനി അവിടുത്തെ പൂച്ച വല്ലതുമാണോ??
അല്ല...അടുക്കളഭാഗത്ത്‌.....
ആഹ്... ആരേലും ആവട്ടെ....
2 എപ്പിഡോസ് കൊണ്ട് ടെന്‍ഷന്‍ മാറിക്കിട്ടുമല്ലോ...

mini//മിനി said...

സംഭവത്തിന്റെ പോക്ക് കണ്ടപ്പോൾ കള്ളനെ പിടികിട്ടി. ആരാണെന്ന് ഒടുവിൽ പറയാം.

Manoraj said...

ബാക്കി പറയെടാ.. (ഏതോ ഒരു സിനിമയിലെ സൈനുദ്ദീന്റെ കഥാപാത്രത്തിന്റെ സ്റ്റൈലില്‍:) )

അനൂപ്‌ said...

ഈ എപ്പിസോഡ് തകര്‍ത്തു മച്ചു ....

ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ‍.(അത് ഇത് വായിക്കുന്ന ഓരോരത്തരും അല്ലെ ??ഇപ്പൊ ആരോടും പറയണ്ടാ......)

Jishad Cronic said...

ഞാന്‍ പറയാം ആരാണ് ചെയ്തത് എന്ന്... പറയട്ടെ...

എനിക്കറിയില്ല..എന്തായാലും ആശ്വാസം രണ്ടു പോസ്റ്റുകൊണ്ട് ആളെ കിട്ടുമല്ലോ ?

Unknown said...

ഇത് എപ്പിസോഡുകള്‍ ഇനിയും നീളും എന്ന് തോന്നുന്നു.
ആരാണിപ്പോള്‍ ആ രണ്ടു കണ്ണുകള്‍?!

ഹംസക്കെന്താ ഒരു സംശയം, ഈ കേസില്‍ എന്തോ ഒരു പങ്കുണ്ടെന്ന് തീര്‍ച്ചയായി ഇപ്പോള്‍. ശരത്ത് നോട്ട്‌ ദി പോയിന്റ്!

kARNOr(കാര്‍ന്നോര്) said...

:)

ശ്രീ said...

:)

SAMEER KALANDAN said...

വളരെ മനോഹരം..തുടരൂ....ആദ്യ ഭാഗത്തേക്കാളും ഇതാണ് കൂടുതല്‍ മനോഹരമായത് എന്ന് എനിക്ക് തോന്നുന്നു.

ചിതല്‍/chithal said...

ഞാൻ ഇപ്പൊ ഒന്നും പറയില്ല. അടുത്ത ഭാഗം കൂടി വായിക്കട്ടെ. എന്നിട്ടു് നോക്കാം.

പട്ടേപ്പാടം റാംജി said...

എന്തായാലും ഇനിയും പോരട്ടെ..

lekshmi. lachu said...

ദൈവമേ ഇത് ടീവി സീരിയല്‍ പോലെ നീട്ടി ക്കൊണ്ടുപോവാനാണോ പ്ലാന്‍?അടുത്തഭാഗം പോരട്ടെ ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി എല്ലാവരും ആ അസ്വസ്ഥമായ രണ്ടു കണ്ണുകളെ കാത്തിരിക്കട്ടെ...അല്ലേ

പിന്നെ വേറൊരു കാര്യം...
വിമൽ ഇങ്ങനെ ചടുപിടുന്നന്നനെ പോസ്റ്റുകൾ ഇടുന്നതിനേക്കാൾ നല്ലത് വായനക്കർക്ക് ഇഷ്ട്ടമാകുക ഒരു ഗ്യാപ് ഉണ്ടാകുമ്പോഴാണെന്ന് സ്പഷ്ട്ടം....
ആഴ്ചയിൽ ഒരു ദിവസം മാത്രം വന്ന് ബ്ലോഗ് നോക്കുന്നവരേയും എനിക്കറിയാം..കേട്ടൊ
പിന്നെ ഈ ഇടവേളയിൽ പഴയ അഭിപ്രായം പ്രകടിപ്പിച്ചവരോട് എന്തെങ്കിലും മിണ്ടിപ്പറയുകയും ചെയ്യാമല്ലോ ...

Vayady said...

നീരാളി ചത്തു പോയതില്‍ ആരും വിഷമിക്കണ്ട. അല്ലെങ്കിലും ഈ നീരാളിയൊക്കെ എന്നാ ഉണ്ടായത്? തത്തമ്മ ചീട്ടു കൊത്തിയെടുത്ത്‌ ആളെ കണ്ടുപിടിച്ച് തരാം. കറവക്കാരന്‍ "വേലുവണ്ണന്‍" തന്നെ. സംശയിക്കണ്ട. (ആരും അറിയണ്ട ആളൂ, എങ്ങിനെയെങ്കിലും ആ വേലുവണ്ണനെ കൊലപാതകിയാക്കി എന്റെ മാനം രക്ഷിക്കൂ..പ്ലീസ്. ലഡു വാങ്ങിത്തരാം.)

Unknown said...

കള്ളിയെ എനിക്ക് പിടികിട്ടി..

jayanEvoor said...

ഉം...
ഇതിന്റെ ക്ലൈമാക്സ് ആയി എന്നു കരുതി വന്നതാ....
ഇനി അഞ്ചാം ഭാഗത്തിൽ വരാം!
ഹി! ഹി!!

ഡിറ്റക്ടീവ് നോവലിസ്റ്റ്: പാഠം ഒന്ന്
സ്റ്റോറി എത്ര ഭാഗം ഉണ്ടെന്ന് ഒരിക്കലും വെളിപ്പെടുത്തരുത്!
(ഇന്നീപ്പോ 6 ഓ 7 ഓ ഭാഗം ഉണ്ടെന്നു പറഞ്ഞാലും 4ആം ഭാഗം ഞാൻ പിന്നേ നോക്കത്തുള്ളൂ!!)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അ..അ..ആ..അങ്ങിനെയൊരു കാര്യം ഞാന്‍ മറന്നൂട്ടാ..
വായാടി പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്...
നീരാളി കല്ലിവല്ലി...

മാണിക്യം said...

യ്യോ കണ്ണുകള്‍ ..
ദേ ഉള്ള കാര്യം ഞാന്‍ പറയാം എനിക്ക് ഈയിടെ ലേശം ബി പി കൂടുതലാ
അതു കൊണ്ട് ഒത്തിരി പേടിപ്പിക്കരുത് ..ആകാംഷ ഒട്ടുമെ പറ്റില്ല..

kambarRm said...

ഇത്തിരി വൈകിയാണെങ്കിലും ഞാനുമെത്തി, ഹി..ഹി..ഹി
ഇമ്മാതിരി കലക്കൻ പരിപാടിയൊക്കെ ഇവിടെ നടക്കുന്നുണ്ടല്ലേ..
കൊള്ളാം..

അയ്യോ..സാറേ..ഇടിക്കല്ലേ,എനിക്കൊന്നുമറിയില്ലേ.. എന്റെ ബ്ലഡ്ഡ് AB നെഗറ്റീവല്ലേ...

രമേശ്‌ അരൂര്‍ said...

ആളു ഇപ്പൊ ആളു മാറ്റി ക്കളിക്കുകയാണ് ...ഒരു മാതിരി എല്ലാ കഥാ പാത്രങ്ങളും ഇപ്പോള്‍ വായനക്കാരാല്‍ കൊലപാതകി ആയി ആരോപിക്കപ്പെട്ടു കഴിഞ്ഞു ... അടുക്കള പ്പുക കൊണ്ട രണ്ടു കണ്ണുകള്‍ എന്ന സസ്പെന്‍സ് സൂത്ര പ്പണി യാണ് ..അത് വേലക്കാരി ശന്തയാണെന്ന് നേരിട്ട് പറഞ്ഞാലും എന്താ കുഴപ്പം ?

Sabu Hariharan said...

ഹല്ലോ.. ചോദിക്കാനും പറയാനും ആരുമില്ലെ?.. ദിവസം മൂന്നായി.. ടെൻഷനടിപ്പിച്ചു കൊന്നാൽ അതിനും അന്വേക്ഷണം വരും...ഓർമ്മയിരിക്കട്ടെ!

Echmukutty said...

ഇത് പ്രശ്നമാണല്ലോ.

അലി said...

ടെൻഷനടിച്ചു നിൽക്കുന്നു...

അന്ന്യൻ said...

അങ്ങനെ ഭാഗം മൂന്നും കിടിലൻ ആയി, ഇനി നാലിലേക്ക്...

sreee said...

ഒരുപാടു താമസിച്ചു പോയി . പക്ഷെ ഇത് വായിച്ചിട്ടേ ഞാന്‍ ക്ലൈമാക്സ്‌ വായിക്കൂ.

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ