1997- A SCHOOL STORY


അഞ്ചാം ക്ലാസിലെ അവസാന പരീക്ഷയുടെ അവസാന ചോദ്യത്തിന് ഉത്തരമെഴുതുമ്പോള്‍ ഒരേ ഒരു ചിന്തയായിരുന്നു മനസ്സില്‍. ഇനിയെങ്ങാനും ഞാന്‍ ജയിച്ചു പോയാല്‍ ചെല്ലേണ്ടത് വിക്റ്റര്‍ സാറിന്റെ 6A യിലേക്ക്.'എന്റമ്മോ'!!! എന്നാ ബാക്ഗ്രൌണ്ട് സ്കോറില്‍ ഒരു വലിയ വെട്ടുപോത്തിന്‍റെ മുഖം മനസ്സില്‍ ഒന്ന് ഫ്ലാഷ്‌ ചെയ്തു. മോര്‍ഫിങ്ങിന്റെ ഡെമോ കാണിക്കുന്ന പോലെ അതിനു മെല്ലെ രൂപം മാറി.... അത് വിക്ടര്‍ സാറായി.
പെട്ടെന്നാണ് അത് കേട്ടത്. പ്യൂണ്‍ കുമാറണ്ണന്‍, തന്‍റെ പ്രധാന ഇന്‍സ്ട്രുമെന്റ് ആയ കൊട്ടുവടി ഉപയോഗിച്ച് കമ്പോസ് ചെയ്ത നമ്മുടെ സ്കൂളിന്‍റെ സ്വന്തം തീം മ്യൂസിക്‌ (സ്കൂള്‍ ബെല്‍) പ്ലേ ചെയ്തു. സാധാരണ ഗതിയില്‍, പരീക്ഷ തീര്‍ന്നു എന്ന് അറിയിച്ചു കൊണ്ട് വരുന്ന ഈ ബെല്ലിനു ശേഷമാണ് നമ്മുടെ ക്ലാസിലെ ഏറ്റവും മൂത്ത കുട്ടിയായ ഷിബു അണ്ണന്‍, കയ്യില്‍ കിട്ടിയാലുടന്‍ തൊട്ടു തൊഴുത് നാലായി മടക്കി പോക്കറ്റില്‍ വയ്ക്കുന്ന ചോദ്യപ്പേപ്പര്‍ വീണ്ടും പുറത്തെടുത്ത് ആററുപത് വേഗത്തില്‍ ഉത്തരമെഴുതാന്‍ തുടങ്ങുന്നത്.
പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പോലെ തന്നെ തലയന്‍ മനു എന്നെയും കാത്ത് പുറത്തു നില്‍പ്പുണ്ടായിരുന്നു. അഞ്ചാം ക്ലാസിലും ആറാം ക്ലാസിലുമായി തന്‍റെ ജീവിതത്തിലെ വിലപ്പെട്ട അഞ്ചു വര്‍ഷങ്ങള്‍ ഇന്‍വെസ്റ്റ്‌ ചെയ്ത അവനു ലഭിച്ച ഇന്‍ററസ്റ്റ്‌ അവന്‍ സേവ് ചെയ്തത് തലയിലാണെന്നു തോന്നും... എന്തൊരു തലക്കനം!!!
അവന്, പരീക്ഷ കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ വളരെ എളുപ്പമായിരുന്നത് കൊണ്ട് ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ അവന്‍ ആന്‍സര്‍ ഷീറ്റിന്‍റെ ഫ്രണ്ട്‌ പേജിന്‍റെ പകുതി കീറി രാജിക്കത്താക്കി ടീച്ചറെ ഏല്‍പ്പിച്ച്, പുറത്ത്‌ ഗുണ്ടമ്മയുടെ കടയില്‍ പുതിയ ജോലിയില്‍, “എടുത്തുകൊടുപ്പ്” വിഭാഗത്തില്‍ ജോയിന്‍ ചെയ്തു. ഗുണ്ടമ്മയുടെ ശരിക്കുള്ള പേര് അവരുടെ ഭര്‍ത്താവിനു പോലും ഓര്‍മയുണ്ടാകില്ല. അവരായിരുന്നു അക്കാലത്ത് സ്കൂളിനടുത്തുള്ള RV ഹോസ്പിറ്റലിന് ഏറ്റവും അധികം ലാഭം നേടിക്കൊടുത്തിരുന്ന വ്യക്തി. 'ഗുണ്ടമ്മാസ്കോര്‍ണറി'ലെ നെല്ലിക്കാവെള്ളവും കരക്കാവെള്ളവും, പിന്നെ ഗുണ്ടമ്മ തന്നെ നീണ്ട നാല് വര്‍ഷങ്ങള്‍ ഗവേഷണം നടത്തി കണ്ടു പിടിച്ചത് എന്ന് പറയപ്പെടുന്ന, അഖിലകേരള ബാര്‍ കിച്ചന്‍ വര്‍ക്കേഴ്സ്‌ അസോസിയേഷന്‍റെ പ്രത്യേക പരാമര്‍ശം നേടിയ “ഇടിച്ചക്കച്ചമ്മന്തി” യുമൊക്കെ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന നാളെയുടെ വാഗ്ദാനങ്ങള്‍ ക്ലാസിലൂടെ ‘മല’മ്പുഴ ഒഴുക്കി തുടങ്ങുമ്പോള്‍ തൂക്കിയെടുത്തു കൊണ്ട് പോകുന്നത് ഈ പറഞ്ഞ RV ഹോസ്പിറ്റലിലേക്കാണ്. ഇത് മനസ്സിലാക്കിയ ആശുപത്രീ മാനേജ്മെന്‍റ് ഒടുവില്‍ നയം വ്യക്തമാക്കി. തങ്ങളുടെ പ്രസ്ഥാനം ഇത്രേം വളര്‍ത്തി വലുതാക്കാന്‍ കൈമെയ്‌ മറന്ന്‍ പ്രവത്തിച്ച ഗുണ്ടമ്മ ദി ഗ്രേറ്റിനും കുടുംബാങ്ങങ്ങള്‍ക്കും RV യില്‍ ചികില്‍സ ഫ്രീ.....!!
ആരെങ്കിലും കണ്ടാല്‍ “എന്തുവാടാ..... കൊച്ചു പിള്ളാരെ പോലെ കണ്ട നെല്ലിക്കാ വെള്ളമൊക്കെ കുടിക്കാന്‍....” എന്ന് ചോദിക്കുമോന്നു ഉള്ളു കൊണ്ട് പേടിച്ചിരുന്നെങ്കിലും, അക്കാലത്തെ ഞങ്ങടെ സ്കൂളിലെ മൂത്താപ്പാമാരായ പത്താം ക്ലാസ്സിലെ അണ്ണന്മാര്‍ ഗുണ്ടമ്മാസ്കോര്‍ണറിലെത്താന്‍ കാരണഭൂതമായത്, സ്വന്തം കഠിനാധ്വാനം കൊണ്ടല്ലെങ്കിലും ഗുണ്ടമ്മയ്ക്ക് ഉണ്ടായിപ്പോയ അവരുടെ ‘അസ്സെറ്റുകള്‍’ കാണാനായിരുന്നു. ഗുണ്ടമ്മയുടെ വയറും പൊക്കിളും!! ഒരു സ്കൂളിന്‍റെ മുറ്റത്തായിട്ടു കൂടി അവര്‍ ഇങ്ങനെ ‘ഓവര്‍ എക്സ്പോസ്ഡ്’ ആയി വിപ്പന നടത്തിയത് പിള്ളാരെ വഴി തെറ്റിച്ചു കളയാം എന്ന പോക്ക് ചിന്ത കാരണമോ, വില്‍പ്പന കൂട്ടാനുള്ള തേഡ്റൈറ്റ് അട്വേര്‍ട്ടയ്സ്മെന്റിന് വേണ്ടിയോ, പണ്ട് സില്‍ക്ക് സ്മിത ചിറയിന്‍കീഴ്‌ ഷൂട്ടിങ്ങിന് വന്നപ്പോള്‍ തന്റെ സ്വന്തം വീട്ടില്‍ പെയ്മന്റ്റ്‌ഫ്രീ ആയി താമസിപ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കാനോ ഒന്നുമല്ല. ആ വയറ് മറയ്ക്കാന്‍ പറ്റിയ ‘ഗാര്‍മെന്‍റ്സ്’ അന്ന് ശീമാട്ടിയില്‍ പോലും ലഭ്യമായിരുന്നില്ല എന്നത് കൊണ്ടാണ്. കഷ്ട്ടം!!
തിരികെ വീട്ടിലേക്കു പോകുന്നതിനിടയില്‍ തലയന്‍ തന്‍റെ ഏറ്റവും പുതിയ പ്രേമ ഭാജനം, ‘ലീവ’യ്ക്ക് രണ്ട് മാസത്തെ ‘ലീവ്’ ലെറ്ററും നല്‍കി. പ്രസന്റ് പെര്‍ഫക്റ്റ് കണ്ടിന്യുവസ് ടെന്‍സിന്‍റെ പ്രയോഗം ഈസിയായി കുട്ടികള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി തലയന്‍റെ പഠനത്തെ ഉദാഹരിച്ചു കൊണ്ടാണ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകര്‍ ഗ്രാമര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.പഠനത്തില്‍ പിന്നിലാണെങ്കിലും, ഇതിലൂടെ നല്ലൊരു പഠനസഹായിയായി അവന്‍ സ്കൂളില്‍ വര്‍ത്തിച്ചു. ഇങ്ങനെ- ‘പഠിച്ചുകൊണ്ടേയിരിക്കുന്നത്’ ആറാം ക്ലാസിലാണെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് അവന്‍ സമ്പാതിച്ചത്, വര്‍ഷത്തില്‍ മൂന്ന്‍ എന്ന റേറ്റിങ്ങില്‍ ഒന്‍പത് പ്രേമങ്ങള്‍....! കാമുകിമാര്‍ മിക്കതും സ്വന്തം പ്രായക്കാരായിരുന്നതിനാല്‍ മിക്കവാറും ഒക്കെ ഉച്ചക്ക് കുമാറണ്ണന്റെ മെലഡി ബെല്ലടി കേട്ട് ഓടിപ്പാഞ്ഞു വന്ന്‌ 6A യുടെ പിന്‍ബഞ്ചിലെ മൂലയിലെ ചെറ്റയിലേക്ക് അവന്‍ ചാരുന്നത് 10 A-യില്‍ നിന്നോ B-യില്‍ നിന്നോ ഒക്കെയായിരിക്കും. ആള് ചെറ്റേചാരി ആണെങ്കിലും വലിയ പരോപകാരിയാണ്. എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസിലും അഗ്രഗണ്യന്‍.
മുന്‍പൊരിക്കല്‍ ശരിക്കൊരു പ്രസവശുശ്രൂഷ പോലും എടുക്കാനാവാതെ, സാഹചര്യ സമ്മര്‍ദം കൊണ്ട് അണ്‍എക്സ്പക്റ്റഡായി തിരകെ ജോലിക്ക് വരേണ്ടി വന്ന ഗൗരി ടീച്ചര്‍, തന്‍റെ ന്യൂ പ്രോഡക്റ്റിനെ സ്റ്റാഫ്‌ റൂമില്‍ തന്നെ തൊട്ടിലാട്ടി. പ്രോഡക്റ്റിന്‍റെ ജന്മാവകാശമായ മില്‍മ കൃത്യ സമയത്തിനു കിട്ടിയില്ലെങ്കില്‍ പ്രോഡക്റ്റ് കീറ്റല്‍ തുടങ്ങും. മില്‍മയുടെ ടാങ്കും ടാപ്പും ടീച്ചറില്‍ അറ്റാച്ച്ട് ആയിപ്പോയതിനാല്‍ ടീച്ചര്‍ ക്ലാസ്സില്‍ പോകുന്നത് തീരെ കുറവാണ്. ഒരുനാള്‍ നിശ്ചിത അളവില്‍ കൂടുതല്‍ മില്‍മ ഉള്ളില്‍ ചെന്ന് മത്ത് പിടിച്ച് ഉറങ്ങിപ്പോയ പ്രോഡക്റ്റിനെ തൊട്ടിലില്‍ കിടത്തി ഗൗരി ടീച്ചര്‍ ഒന്ന് ക്ലാസ്സില്‍ പോയി. ക്ലാസ്സില്‍ വന്നു പഠിപ്പിക്കല്‍ ആരംഭിച്ചതെയുള്ളൂ സ്റ്റാഫ്‌ റൂമില്‍ നിന്നും മെസ്സേജ് വന്നു. ടീച്ചറിന്‍റെ പ്രോഡക്റ്റ് സ്റ്റാഫ്‌ റൂം കണ്ണൂരാക്കിക്കൊണ്ടിരിക്കുന്നു......ടീച്ചര്‍ തലയനെ ജസ്റ്റ്‌ ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ മൂളയുള്ള ഒരേ ഒരു തല, ആ ക്ലാസ്സില്‍ അവന്‍റെതായിരുന്നു. പിന്നെ മടിച്ചില്ല, തലയന്‍ പാഞ്ഞു, സ്റ്റാഫ്‌ റൂമിലേക്ക്‌. സ്റ്റാഫ്‌ റൂമില്‍ നിന്നും ‘സാധനം’ കൈക്കലാക്കിയ തലയന്‍ തന്‍റെ കരിയര്‍ ബെസ്റ്റ്‌ പ്രകടനത്തോടെ തിരിച്ച് ക്ലാസ്സിലെത്തി. പക്ഷെ ഓട്ടത്തിനിടയില്‍ കയ്യില്‍ നിന്നും ബാറ്റണ്‍ വഴുതി താഴെ പോയത്‌ കണ്ടുപിടിച്ച ഗൗരി ടീച്ചര്‍, ഗൗരവപരമായ ‘വീഴ്ച്ച’ വരുത്തിയതിന് തലയന് പെനാലിറ്റി നല്‍കി. ഫലമോ? തലയന്‍ ആദ്യമായി ആറാം ക്ലാസ്സില്‍ തോറ്റു....!! വിഷയം ഇങ്ങനെയൊക്കെയാണെങ്കിലും വിക്റ്റര്‍ സാര്‍ കഴിഞ്ഞാല്‍ പ്രായം കൊണ്ട് ക്ലാസ്സിലെ ഒന്നാമനും പഠനത്തില്‍ Mr.ഓട്ടിയുമായ തലയനെ ക്ലാസ്സിലെ മറ്റ് കിളിന്തുകള്‍ക്ക് വലിയ സ്നേഹവും ബഹുമാനവുമാണ്.
കാര്യം ഇതൊക്കെയാണെങ്കിലും എന്റെ മനസ്സില്‍ രണ്ടു മാസങ്ങള്‍ക്ക് ശേഷം കയറി ചെല്ലേണ്ട 6A എന്ന കപ്പലും വിക്ടര്‍ സാര്‍ എന്ന ക്രൂരനായ കപ്പിത്താനും ആയിരുന്നു. ആനയുടെ നിറവും, കാണ്ടാമൃഗത്തിന്റെ രൂപവും, വെട്ടുപോത്തിന്റെ സ്വഭാവവുമുള്ള മനുഷ്യനിര്‍മിതമെന്നു പറയാനാകാത്ത, മനുഷ്യന്‍റെതെന്ന് തോന്നുന്ന ഒന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത, ഒരു യമണ്ടന്‍ ഐറ്റം...!!!!! അതായിരുന്നു വിക്റ്റര്‍ സാര്‍..... പിന്നെയുള്ള രണ്ടു മാസം, തുടങ്ങി വെച്ച ഉറക്കം പൂര്‍ത്തിയാക്കാന്‍ സാര്‍ സമ്മതിച്ചില്ല. എന്‍റെയുള്ളില്‍ ഇംഗ്ലീഷ് ഹൊറര്‍ സിനിമകളിലെ പേടിപ്പെടുത്തുന്ന രൂപത്തിന് തുല്യനായി സാര്‍. ഇതൊക്കെ വരുമെന്ന് ആദ്യമേ മണത്തറിഞ്ഞ ഞാന്‍ ഹെല്‍ത്ത്‌ ക്ലബ്ബില്‍ നേരത്തെ ചേര്‍ന്നിരുന്നു. മുതലാളി- വിക്റ്റര്‍ സാര്‍. തൊഴിലാളികള്‍- "എന്തിന് ഇത്ര ചെറുപ്പത്തിലേ കാലനെ പിണക്കണം....." എന്നൊരു ചിന്ത കൊണ്ട് മാത്രം അതില്‍ ചേര്‍ന്ന കുട്ടികള്‍.
ഏതായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നു തെളിയിച്ച് റിസള്‍ട്ട് വന്നു. ഞാന്‍ അഞ്ചില്‍ നിന്നും ജയിച്ചു!! ഒടുവില്‍, ഞാന്‍ ഭയന്ന ആ ദിവസവും വന്നെത്തി. സ്കൂള്‍ തുറന്നു.... മാടപ്രാവിന്‍റെ സ്വഭാവമുള്ള സുചിത്രന്‍ സാറിന്‍റെ ക്ലാസ്സില്‍ നിന്നും ഞാന്‍ വിക്റ്റര്‍ എന്ന് പേരായ മാടന്‍റെ ക്ലാസ്സിലേക്ക് വലതു കാല്‍ എടുത്തു വച്ചു. തലയന്‍ ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. പുറകിലെ ബഞ്ചില്‍ നിന്നും അവന്‍റെ കഴുകന്‍ കണ്ണുകള്‍ ആര്യയെയും അശ്വതിയും ഒക്കെ തഴുകിയിറങ്ങി. അവനു നോക്കാം... നഖം കൊണ്ടൊന്നു വെറുതെ പോറിയാല്‍ ചുണ വരുന്ന, അണ്ടി മുറ്റിയ മാങ്ങയായ അവനെവിടെ..... രണ്ടു കൈ കൊണ്ട് തല്ലിപ്പൊളിച്ചാലും ചുണ പോയിട്ട് ഒരു ‘ചു’ പോലും വരാത്ത വെറും കണ്ണിമാങ്ങകളായ ഞങ്ങളെവിടെ....!! ഏതായാലും കുറച്ചില്ല. ഫ്രണ്ട്‌ ബഞ്ചായ ഗൂഗിള്‍ എര്‍ത്തില്‍ തന്നെ ഞാന്‍ എന്‍റെ ‘മൂലംകുത്തി ജങ്ങ്ഷന്‍’ സെര്‍ച്ച് ചെയ്ത് സ്ക്രീന്‍ഷോട്ടാക്കി. അതാ വരുന്നു രജനീകാന്തിന്‍റെ ഇന്ട്രോടക്ഷന്‍ സീന്‍ പോലെ പൊടിയും പറത്തി ഭൂമിയും കുലുക്കി- വിക്റ്റര്‍ സാര്‍...
സാധാരണ ടേം എക്സാം കഴിഞ്ഞ് ക്ലാസ്‌ തുടങ്ങുന്ന ദിവസം ആദ്യ പിരീഡില്‍ കണക്ക് പരീക്ഷയുടെ പേപ്പറുമായി ശ്രീജ ടീച്ചര്‍ വരുമ്പോള്‍ മാത്രം ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കേള്‍ക്കുന്ന ശ്ശ്ശ്സ്സ്സ്ശ്ശ്ശ്.... എന്ന ആ ശബ്ദം ക്ലാസ്സില്‍ അലയടിച്ചു. വന്നു കേറിയ പാടെ ക്ലാസ് മൊത്തം ഒന്ന് നോക്കി തലയന്‍ അവിടെ തന്നെ ഉണ്ടെന്ന് സാര്‍ ഉറപ്പു വരുത്തി. അറ്റന്‍ഡന്‍സ് എടുത്തു കഴിഞ്ഞ് വീണ്ടും പുറത്തേക്ക് പോകുന്നതിനു മുന്‍പ്‌ “ഞാന്‍ അഞ്ച് മിനിട്ടിനുള്ളില്‍ വരും... അതിനിടയില്‍ ഇരിക്കുന്നിടത്തു നിന്ന് ആരെങ്കിലും എഴുന്നേല്‍ക്കുകയോ നാവെടുക്കുകയോ ചെയ്‌താല്‍.....” എന്ന് മാത്രമേ സാര്‍ പറഞ്ഞുള്ളൂ. അവാര്‍ഡ്‌ പടം ഓടുന്ന dts തീയറ്റര്‍ പോലെയായി ക്ലാസ്സ്‌.
ഇതിനിടയില്‍ ’എന്നോട് വിരോധമുള്ളത്’ എന്ന് ഇന്നും ഞാന്‍ വിശ്വസിച്ചു പോരുന്ന, ഏതോ ഒരു അജ്ഞാത ശക്തി പറത്തിക്കൊണ്ടു വന്ന ഒരു പേപ്പര്‍ കഷണം ക്ലാസ്സിനുള്ളിലേക്ക് കയറി വന്ന് നാടോടിനൃത്തം ആടാന്‍ തുടങ്ങി. ഇത് സേവന വാരം അല്ലെന്ന് ഒര്മിപ്പിക്കുന്നതിനു പകരം ‘ശുചിത്വകേരളം’ എന്ന മുദ്രാവാക്യം ഫ്ലക്സ്‌ ബോര്‍ഡില്‍ പ്രിന്‍റ് ചെയ്ത്‌ കാണിച്ചു തന്നു, എന്‍റെ മനസ്സ്. ഞാന്‍ എന്ന Mr.ക്ലീന്‍ ചാടി എഴുന്നേറ്റു. നന്നായി ഉന്നം പടിച്ച് തറയില്‍ കിടന്ന പേപ്പറിന്‍റെ മുകളിലേക്ക് ചാടി വീണു. പേപ്പര്‍ വീണ്ടും പറന്ന് ഒരല്‍പം കൂടി അകലേക്ക്‌ പോയി. വിട്ടില്ല......! നാലുകാലില്‍ പുറകെ പാഞ്ഞു. ഒടുക്കം ഒരു വലിയ യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ പേപ്പര്‍ കഷണം ഞാന്‍ കയ്യിലൊതിക്കിയതും നേരത്തെ കേട്ട ശ്ശ്ശ്സ്സ്സ്ശ്ശ്ശ്.... ശബ്ദം വീണ്ടും എന്‍റെ കാതുകളില്‍ പൂണ്ടു വിളയാടി. എനിക്ക് ഏകദേശം സിറ്റുവേഷന്‍ പിടികിട്ടി. ഒന്ന് തിരിഞ്ഞു. പുറകില്‍.... അഞ്ച്‌ മിനിട്ട് എക്സ്ട്രാ ടൈം അനുവദിച്ചിട്ട്, ഗോള്‍ അടിക്കാറായപ്പോള്‍ വിസിലൂതി, ഞാന്‍ രണ്ട്‌ മിനിറ്റേ തന്നിരുന്നുള്ളൂ എന്ന് പറഞ്ഞ റഫറിയെപ്പോലെ വിക്ടര്‍ സാര്‍...!! പുള്ളി തിളച്ചു മറിയുകയാണ്. അദ്ദേഹത്തിന്‍റെ മുന്നില്‍ സ്പൈഡര്‍മാന്‍ സിനിമയുടെ പോസ്റ്റര്‍ പോലെ ശ്രുതിയുടെ കാലില്‍ തൊട്ടു... തൊട്ടില്ല... എന്ന രീതിയില്‍ കയ്യും കാലും തറയില്‍ കുത്തി ഞാന്‍....
വിക്റ്റര്‍ സാറിന്‍റെ ശിക്ഷാരീതികളുടെ ഒരു കരട് രൂപം തലയന്‍ എനിക്ക് പണ്ടേ പറഞ്ഞു തന്നിരുന്നു.ഞാന്‍ മെല്ലെ എണീറ്റ്‌ സാറിന്‍റെ അടുത്തേക്ക്‌ നീങ്ങി നിന്നു. എന്നിട്ട് മറവത്തൂര്‍കനവില്‍ “കുണ്ടിക്കുള്ളില്‍ ഉണ്ടയിറുക്ക് മാമാ” എന്നും പറഞ്ഞ് നില്‍ക്കുന്ന ശ്രീനിവാസനെ പോലെ പാതി കുനിഞ്ഞ് ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ സാറിന്‍റെ കയ്യില്‍ തട്ടുന്ന രീതിയില്‍ നിന്നു കൊടുത്തു. വിക്റ്റര്‍ സാറിന്‍റെ ‘മടല്’ കൈ എന്‍റെ ചന്തിയെ ഒന്ന് തഴുകി. അഞ്ചാം ക്ലാസ്സില്‍ സെക്കന്‍ഡ്‌ പേപ്പര്‍ ഇല്ലായിരുന്നതിനാലാവണം ഒരു പോളിസ്റ്റെര്‍ തുണിയുടെ ഇന്‍ഷുറന്‍സ്‌ മാത്രമേ ഉണ്ടായുള്ളൂ സാറിന്‍റെ വിരലുകള്‍ക്ക് പൊരുതി തോല്‍പ്പിക്കാന്‍. എന്‍റെ പുറകിലത്തെ ഒരു രണ്ടര ചതുരശ്രസെ.മീ സ്ഥലം അടങ്കല്‍ എടുത്തു സാര്‍ പേര്‍ഫോമന്‍സ് ആരംഭിച്ചു. കട്ടിംഗ് പ്ലെയറിന്‍റെ ചുണ്ടുകള്‍ക്കിടയില്‍ പെട്ട കേബിള്‍ പോലായി എന്‍റെ ഇടതു ചന്തി. ടൈറ്റാനിക്കില്‍ ‘കേറ്റ് വിന്‍സ്ലെറ്റ്’ രണ്ടു തള്ള വിരലുകളില്‍ ഉയര്‍ന്നു നിന്നതിനു ’പിന്നിലെ’ ടെക്നിക്കാലിറ്റി എനിക്ക് പിടികിട്ടി. ഏകദേശം ഒന്നര മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ പ്രകടനം അവസാനിച്ചു. കൂന്തള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ 6A യില്‍ നിന്നും ഒരുപാട് അകലെയല്ല, സ്വര്‍ഗ്ഗം എന്ന് എനിക്ക് മനസ്സിലാകാന്‍ ആ ഒന്നര മിനിറ്റ്‌ ധാരാളമായിരുന്നു. പിന്നെ കേട്ടത്, തുപ്പലില്‍ കുളിച്ച്, സാറിന്റെ വായില്‍ നിന്നും പുറത്തേക്ക് ചാടിയ നാല് വാക്കുകളായിരുന്നു- “ഇനി പോയി മര്യാദക്ക് ഇരുന്നോടാ.....”
പോയി.... പക്ഷെ ഇരിക്കാന്‍ ബുദ്ധിമുട്ടാണ്. അത് വീണ്ടും പറഞ്ഞ് മറു ചന്തിയും കൂടി പഞ്ചറാക്കാന്‍, ബോധത്തെ തോല്‍പ്പിച്ച് എന്റെ ബുദ്ധി വര്‍ക്ക്‌ ചെയ്തത് കൊണ്ട് ഞാന്‍ തുനിഞ്ഞില്ല. പിന്നെ പറ്റിയ പോലെ വലതു വശത്തെ നല്ലപാതിയിലെക്ക് പ്രഷര്‍ ചെലുത്തി ഒരു വശം ചരിഞ്ഞിരുന്നു. (അപ്പൊ എന്നെ നോക്കി കളിയാക്കി ചിരിച്ചത് കൊണ്ടാവും ആ ആഷ്‌വിന്‍ ഇപ്പൊ ദുബായില്‍ ആറു വിസിറ്റ് വിസ അടിച്ചിട്ടും ജോലി ശരിയാകാതെ നില്‍ക്കുന്നത്.)
വൈകിട്ട് വീട്ടില്‍ ചെന്ന് രണ്ട് കണ്ണാടികള്‍ പ്രത്യേക ആങ്കിളില്‍ മുന്നിലും പിന്നിലും സെറ്റ്‌ ചെയ്ത് ഉഴുതുമറിക്കപ്പെട്ട എന്റെ കൃഷിയിടത്തിന്‍റെ അവസ്ഥ ഒന്ന് കാണാന്‍ ശ്രമിച്ചു. ഹോ....!! പട്ടി കടിച്ചു കുടഞ്ഞ ആട്ടിറച്ചി പോലെ!! ശോ... തീരെ കലാബോധമില്ലാത്ത മനുഷ്യന്‍.
പിറ്റേന്ന് ക്ലാസ്സില്‍ ചെന്നപ്പോള്‍ അതാ നില്‍ക്കുന്നു പുതിയ സാര്‍. വിക്റ്റര്‍ സാറിന് ട്രാന്‍സ്ഫറാത്രേ!!. സന്തോഷം പറഞ്ഞറിയിക്കണോ.... പക്ഷെ എന്റെയുള്ളില്‍ എനിക്ക് തോന്നിയത് ഇങ്ങനെയാണ്- “ അങ്ങോര്, പോകുന്നതിനു മുന്‍പേ കവര്‍ന്നെടുത്തത് 23 തരുണീമണികളുടെ മുന്നില്‍ വച്ച് എന്‍റെ മാനവും, ‘കോതമംഗലത്ത്’ സ്വന്തമായുണ്ടായിരുന്ന രണ്ടര ഏക്കറും........."

74 comments:

ജയരാജ്‌മുരുക്കുംപുഴ said...

enthayalum karyam nadannallo...... santhosham.......

rethul said...

epzhum undo annante kothamangalathil anu victor sir nadathiya kai viruthinte evidence

ശ്രീ said...

ഹ ഹ. മനസ്സറിഞ്ഞ് ചിരിച്ചു. രസികന്‍ അനുഭവം(വായിയ്ക്കുന്നവര്‍ക്ക്) തന്നെ. അനുഭവിച്ചവന്റെ വിഷമം ആരോര്‍ക്കാന്‍ അല്ലേ? ;)

എഴുത്ത് നന്നായി.

siya said...

പോസ്റ്റ്‌ വായിച്ചു ..ശ്രീ പറഞ്ഞത് തന്നെ ഞാനും പറയുന്നു
(അനുഭവിച്ചവന്റെ വിഷമം ആരോര്‍ക്കാന്‍ അല്ലേ? ;)
......ഇനിയും രസമുള്ള കഥകള്‍ വരട്ടെ .

Manoraj said...

പോസ്റ്റിലെ നർമ്മത്തെക്കാളേറെ എനിക്ക് ഇഷ്ടമായത് ആ കാലഘട്ടത്തെ കുറിച്ചുള്ള വിമലിന്റെ മനോഹരമായ ഓർമ്മകളും ഓർമ്മപെടുത്തലുകളുമാണ്. ഒരു നിമിഷം എന്നെ 6 ൽ പഠിപ്പിച്ച അദ്ധ്യാപകർ ഓരോരുത്തരായി കണ്മുന്നിൽ വന്നു. നന്ദി വിമൽ. അവരെ എനിക്ക് തിരികെ തന്നതിന്

സജി said...

എന്തെരെടെയ്.... എന്തെരെങ്കിലും പറ......

എന്തോന്നു പറയാന്‍..

ഗോള്ളാം.. ഗോള്ളാം ..

ഹംസ said...

ഇടിച്ചക്കച്ചമ്മന്തി” യുമൊക്കെ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന നാളെയുടെ വാഗ്ദാനങ്ങള്‍ ക്ലാസിലൂടെ ‘മല’മ്പുഴ ഒഴുക്കി തുടങ്ങുമ്പോള്‍.......
ഹ ഹ ഹ .... അടിപൊളി എഴുത്ത് ...

ഒഴാക്കന്‍. said...

എഴുത്ത് നന്നായി! :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നന്നായി അവതരിപ്പിച്ചു. രസകരമായ ഓര്‍മ്മകള്‍ മാത്രമായി അത് അവശേഷിക്കുന്നു. അതൊരിക്കലും തിരിച്ചു വരില്ലല്ലോ എന്ന ദുഖവും..
ഒന്ന് കൂടി ചുരുക്കി എഴുതാമായിരുന്നു എന്ന് തോന്നി.
ഭാവുകങ്ങള്‍!

നാറാണത്തു ഭ്രാന്തന്‍ said...

വളരെ നന്നയിട്ടുന്ടെടാ.... പഴയ ആ ഒരു കാലം ഒന്നുകൂടി ഓര്‍മ്മിക്കാന്‍
അവസരം തന്നതിന് ഒരുപാടു നന്ദി.... ഈ വിക്ടര്‍ സര്‍ ഇപ്പൊള്‍ ജീവിച്ചിരിപ്പുണ്ടോ
ഒന്ന് പരിചയ പെടാന്‍ കഴിഞ്ഞെങ്കില്‍ .......

അഭി said...

കൊള്ളാം മാഷെ നന്നായിരിക്കുന്നു

ഇടക്കുള്ള കുറെ പ്രയോഗങ്ങള്‍ ഒക്കെ കൊള്ളാം

Unknown said...

കൊള്ളാം വിമല്‍ , കുറച്ചു നേരത്തേക്ക് വായനക്കാരനെ സ്കൂള്‍ കാലത്തേക്ക് കൊണ്ട് പോകാന്‍ സാദിച്ചു . എന്നാലും ചില ഇടങ്ങളില്‍ പെട്ടെന്ന് മുതിര്ന്നവനയോ എന്നൊരു തോന്നല്‍. എല്ലാവിധ ഭാവുഗങ്ങളും നേരുന്നു.

mini//മിനി said...

എഴുത്ത് വളരെ നന്നായി. ഇതുപോലെ ഭീകരരൂപം പ്രാപിച്ച അദ്ധ്യാപകൻ എന്റെ ആറാം ക്ലാസ്സിലും ഉണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ, അദ്ധ്യാപികയായി മാറിയ എനിക്ക് അദ്ദേഹത്തോടൊപ്പം അദ്ധ്യാപകർക്കായുള്ള ഒരേ ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞത് വിധിയുടെ കളിയായിരിക്കാം.

എറക്കാടൻ / Erakkadan said...

ഹി..ഹി പുതിയ ചില പ്രയോഗങ്ങള്‍ ശരിക്കും ഇഷ്ടായി ..ഓരോ പോസ്റ്റ്‌ കഴിയുമ്പോഴും നിലവാരം കൂടുന്നു

വിപിൻ. എസ്സ് said...

കൊള്ളാം വിമല്‍, ഭാവുകങ്ങള്‍.....

pournami said...

kollam ..ithupolulla anubavangal palrkum undakkam...postile chila prayogangal sho...num angottu pidikittiyilla ennalum...mothathil nice one kettoo

Echmukutty said...

ഇത്തിരി കൂടി ഒതുക്കി എഴുതാമായിരുന്നു.
ഉപമകളൊക്കെ നന്നായിട്ടുണ്ട്.

kambarRm said...

ഹ..ഹ..ഹ
അങ്ങനെ ആറാം ക്ലാസ്സിലോട്ടുള്ള കയറ്റം ഗംഭീരമായല്ലേ...
കൊള്ളാം, കലക്കീട്ടുണ്ട്ട്ടോ...ഉപമകൾ ചിരിയുണർത്തുന്നു, അവതരണവും കൊള്ളാം..കീപ്പിറ്റപ്പ്,

കൂതറHashimܓ said...

ഹ ഹ അഹാ കൊള്ളാം
ഒരു ഡൌട്ട്.. കൃഷിയിടം എന്ന് പറഞ്ഞത് സത്യാണോ..
(അയ്യേ... ഷെയിം ഷെയിം.... ഹ ഹാ ഹാ ചുമ്മാ...)

ജന്മസുകൃതം said...

പ്രയോഗങ്ങള്‍ കൊള്ളാം
ഭാവുകങ്ങള്‍!
ഭാവുകങ്ങള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

അഞ്ചാം ക്ലാസ്സിൽ തന്നെ മിൽമ ബൂത്തിൽ കമ്പമുണ്ടായിരുന്ന വിമലിന്റെ ഇപ്പോൾ ഈ അറ്റാച്ട് സാധനങ്ങൾ കാണുമ്പോഴുള്ള അവസ്ഥ എങ്ങിനെയിരിക്കും?
പല പല പുത്തൻ പ്രയോഗഗങ്ങളാൽ അലങ്കരിച്ച ഈ ഉസ്ക്കൂള് സ്മരണകൾ കലക്കിയിരിക്കുന്നു കേട്ടൊ

naas said...

da koonthalloor schoolil orikkal poyi vanna pole oru anubhooothy thanks daaa...
pinne orupaaaad chirichu ninte backyard nte avastha kettitt.............

ഒരു യാത്രികന്‍ said...

നമ്മുടെ മനോരാജ് വഴിയാണ് ഇവിടെ എത്തിയത്.വന്നത് വെറുതെ ആയില്ല....ആ ഉഴുതുമറിച്ച കൃഷിയിടത്തിന്റെ ചിത്രം മനസ്സില്‍ നിന്നും പോവുന്നില്ല.എന്തൊരു ഭംഗി......ഹ..ഹ...സസ്നേഹം

sijo george said...

ഹഹ..:) അപ്പോ അന്നു ‘സ്വർഗ്ഗം’ കണ്ടപ്പോളെ തീരുമാനിച്ചതാ, ബ്ലോഗിനു ഈ പേരിടുമെന്ന് അല്ലേ മച്ചാ.. ഇഷ്ടപ്പെട്ടൂ..:)

പട്ടേപ്പാടം റാംജി said...

രസകരമായി അവതരിപ്പിച്ചു.
ഉപമകള്‍ നന്നായി രസിപ്പിച്ചു.പുതിയ വില പ്രയോഗങ്ങള്‍ നന്നായി.
ഇഷ്ടപ്പെട്ടു.

lekshmi. lachu said...

മാഷെ നന്നായിരിക്കുന്നു

K@nn(())raan*خلي ولي said...

@@@@@@@@@@@ കമന്റുകള്‍ വ്യക്തമാകുന്നില്ലാ.
@@@@@@@@@@@ എന്തുപറ്റി?
@@@@@@@@@@@ വായിച്ചു.
@@@@@@@@@@@ ഇഷ്ട്ടായി.
@@@@@@@@@@@ വീണ്ടും വരാം..

ആളവന്‍താന്‍ said...

@ jayaraj - ഉവ്വാ... നടന്നു. എനിക്കല്ല സാറിനും പിന്നെ എന്‍റെ മുന്നില്‍ ശബ്ദമുണ്ടാക്കാതെ ചിരിച്ച 47 ദുഷ്ട്ട മനസ്സുകള്‍ക്കും.
@ Rethul - evidence ഉണ്ടോന്നു ചോദിച്ചാല്‍ .... ആരോടും പറയണ്ട.. ഒരു ചെറിയ തഴമ്പുണ്ട്.
@ ശ്രീ - നിങ്ങള്‍ക്ക്‌ ചിരിക്കാം.... പിന്നെ ആരോര്‍ത്തില്ലെങ്കിലും ഞാന്‍ ഓര്‍ക്കും ഹോ....!!
@ siya - ശ്രീ യോട് പറഞ്ഞത് ആവര്‍ത്തിക്കുന്നു..
@ manoraj - സന്തോഷം മനുവേട്ടാ.
@ saji - അച്ചായന് അത്രയ്ക്ക് അങ്ങോട്ട്‌ സുഖിച്ചില്ല. സത്യം പറ അച്ചായാ ഈ വിക്റ്റര്‍ സാര്‍ അച്ചായന്‍റെ ആരെങ്കിലുമാണോ????
@ ഹംസ - ഹംസക്കാ.... ഗുണ്ടമ്മ അറിയണ്ട. അവരെന്നെ അങ്ങ് സ്നേഹിച്ചു കളയും. പിന്നെ ഞാനില്ല..... ഓര്‍ത്തോ.
@ ഒഴാക്കാന്‍ - കമന്റ് നന്നായി....
@ ഇസ്മായില്‍ - ഇക്കാ നന്ദിയുണ്ട്. ഞാന്‍ കഴിയുന്നിടത്തോളം എഡിറ്റ്‌ ചെയ്തതാണ്. കൂടിപ്പോയെങ്കില്‍ ക്ഷമിക്കണം.
@ BALU - ഒന്ന് പോവുന്നുണ്ടോ നീ... ഞാന്‍ ദുസ്വപ്നം കാണുന്നത് നിര്‍ത്തി.

ആളവന്‍താന്‍ said...

@ അഭി - എന്‍റെ അഭീ അതൊന്നും പ്രയോഗങ്ങളല്ല !! സത്യങ്ങളാ.
@ reji - റെജിച്ചായാ.... ഞാന്‍ ആറാം ക്ലാസുകാരനായി നിന്നല്ല കഥ പറഞ്ഞത്...... നിങ്ങള്‍ അത് മനസ്സിലാക്കണം...!! നന്ദി.
@ മിനി - ആ ദുരന്ത ദിവസത്തിനു ശേഷം ഞാന്‍ ഈ വിക്റ്റര്‍ സാറിനെ കാണാഞ്ഞതും ഇതേ വിധിയുടെ കളിയായിരിക്കും അല്ലെ ടീച്ചറെ?
@ ഏറക്കാടന്‍ - നന്ദിയുണ്ട് മാഷേ..... നന്ദിയുണ്ട്.....
@ vipin - സന്തോഷം. അല്ല, പടം എന്ത്യേ? ചുമ്മാ ഇടെന്ന്.........
@ pournami - സ്മിത ചേച്ചീ, ഒന്നും കൂടി വായിച്ചു നോക്ക് എന്തെങ്കിലുമൊക്കെ പിടികിട്ടും....! ഉറപ്പ്. ഡാങ്ക്സ് ട്ടോ...
@ Echmukkutty - അഭിപ്രായം അറിയിച്ചതിനു നന്ദി. ശ്രമിക്കാം.
@ കമ്പര്‍ - ഹും... ഡാങ്ക്സ്..
@ കൂതറ - കാമ്പറെ ഇത് കണ്ടോ.... നീ വിചാരിക്കും ഞാന്‍ ദേഷ്യം കൊണ്ടാണ് ഹും... എന്ന് പറഞ്ഞത്. ഈ ലോകത്ത് നല്ലവരും അല്ലാത്തവരും ഇന്നും ധാരാളം ഉണ്ട്. ദേ കിടക്കുന്നു ഒരുത്തന്‍. അളിയാ നിന്‍റെ പേരിനോട്, നീയുണ്ടല്ലോ 110% നീതി പുലര്‍ത്തുന്നുണ്ടെടാ... അയ്യേ.......അയ്യയ്യേ....
@ ലീല എം ചന്ദ്രന്‍ - ടീച്ചറെ, ഒരുപാട് സന്തോഷം.

ആളവന്‍താന്‍ said...
This comment has been removed by the author.
ആളവന്‍താന്‍ said...
This comment has been removed by the author.
ആളവന്‍താന്‍ said...

@ ബിലാത്തിപ്പട്ടണം - സോറി... കണ്ടിട്ടില്ല. കണ്ടതിനു ശേഷം ഞാന്‍ ചേട്ടനെ വിളിച്ചറിയിക്കാം. പോരെ.
@ NAHAS- ഉവ്വാ... ഉവ്വേയ്... സ്കൂളിലല്ല. ഗുണ്ടമ്മാസ് കോര്‍ണറില്‍ പോയി വന്നെന്നു പറ ഗൊച്ചു ഗള്ളാ.... നീയൊക്കെ അവരുടെ ഫാന്‍സ്‌ ആയിരുന്നല്ലോ. പിന്നെ ദയവു ചെയ്തു ഈ കാര്യം അങ്ങോട്ടേക്ക് എത്തിച്ചെക്കല്ലേ.
@ ഒരു യാത്രികന്‍ - ഹ ...ഹ ...ഹ..
@ sijo george - സത്യായിട്ടും അല്ല കേട്ടോ. അപ്പൊ അതെന്നല്ല ഒന്നും ചിന്തിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല.
@ പട്ടേപ്പാടം - സന്തോഷം.
@ lakshmi. lacchu - ലച്ചു, നന്ദി.ഇനിയും വരിക.
@ കണ്ണൂരാന്‍ - ചേട്ടാ സ്വാഗതം സ്വര്‍ഗത്തിലേക്ക്. കമന്റ് എന്ന് പറഞ്ഞത് പോസ്ടിനുള്ളിലെ കാര്യമാണോ? പ്രതികരണമാണോ? എനിക്കും വ്യക്തമായില്ല. നന്ദി.

ആളവന്‍താന്‍ said...
This comment has been removed by the author.
Vayady said...

"അപ്പൊ എന്നെ നോക്കി കളിയാക്കി ചിരിച്ചത് കൊണ്ടാവും ആ ആഷ്‌വിന്‍ ഇപ്പൊ ദുബായില്‍ ആറു വിസിറ്റ് വിസ അടിച്ചിട്ടും ജോലി ശരിയാകാതെ നില്‍ക്കുന്നത്."
പ്ലീസ്..ആഷ്‌വിന് മാപ്പു കൊടുക്കൂ...എങ്ങിനെയെങ്കിലും ആ പാവം പിഴച്ചുപോട്ടെന്ന്...ഐ മീന്‍ ജീവിച്ചു പോട്ടെന്ന്..:)
സ്കൂള്‍ കാലഘട്ടം ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി. ഉപമകളും കൊള്ളാംട്ടോ.

Anil cheleri kumaran said...

കൊട്ടുവടി ഉപയോഗിച്ച് കമ്പോസ് ചെയ്ത നമ്മുടെ സ്കൂളിന്‍റെ സ്വന്തം തീം മ്യൂസിക്‌ (സ്കൂള്‍ ബെല്‍) പ്ലേ ചെയ്തു..

നല്ല വര്‍ണ്ണനകളാണ്‌ പോസ്റ്റ് മുഴുവന്‍.

വശംവദൻ said...

ഹ..ഹ.. എഴുത്ത് കൊള്ളാം, ആളവന്താൻ.

RV ഹോസ്പിറ്റലിലെ R ഡോക്ടർ ഇത് വായിക്കാനിടവരാതിരിക്കട്ടേ, :)

- ഗുണ്ടമ്മയുടെ ശരിക്കുള്ള പേരും RV ഹോസ്പിറ്റലിലെ R ഡോക്ടറെയും നേരിട്ട് അറിയാവുന്ന ഒരാൾ -

Unknown said...

adipoli machuuuuuuuuuuuuuuuu

Appu Adyakshari said...

പഴയ സ്കൂള്‍ കാലം ഒന്ന് കൂടി ഓര്‍മ്മിപ്പിച്ച പോസ്റ്റ്‌. നന്ദി.
(പാരഗ്രാഫ്‌ തരിച്ചു എഴുതിയാല്‍ കുറച്ചു കൂടി വായന എളുപ്പമായേനെ)

Shaiju E said...

കൊള്ളാംഭാവുകങ്ങള്‍!

noonus said...

രസകരമായി അവതരിപ്പിച്ചു. നന്നായി രസിപ്പിച്ചു

nandakumar said...

"വിക്റ്റര്‍ സാറിന്‍റെ ‘മടല്’ കൈ എന്‍റെ ചന്തിയെ ഒന്ന് തഴുകി....... കൂന്തള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ 6A യില്‍ നിന്നും ഒരുപാട് അകലെയല്ല, സ്വര്‍ഗ്ഗം എന്ന് എനിക്ക് മനസ്സിലാകാന്‍ ആ ഒന്നര മിനിറ്റ്‌ ധാരാളമായിരുന്നു."

ഹഹഹ ഉപമകള്‍ ധാരാളം. അവസാന ഭാഗങ്ങളാണ് ഏറെ രസകരം. (ഒരുപാട് വിവരിച്ച ആദ്യ ഭാഗങ്ങള്‍ ഒഴുക്കുള്ള വായനക്ക് ഉതകുമായിരുന്നില്ല.)

ശ്രീനാഥന്‍ said...

രസകരമായി വായിച്ചു പോകാവുന്ന ശൈലി.ഇഷ്ട്ടമായി! എങ്കിലും ആ വിക്റ്റർ മാഷ് പോകേണ്ടിയിരുന്നില്ല! ഇടക്കൊക്കെ സ്വർഗ്ഗത്തിൽ പോകാമായിരുന്നു അല്ലേ?

Abdulkader kodungallur said...

അനുവാചകരെ പിടിച്ചു നിര്‍ത്തുവാനും സുഖിപ്പിക്കുവാനും പറ്റിയ രചനാ പാഠവത്തെ അഭിനന്ദിക്കുന്നു.നമ്മുടെ ബ്ലോഗില്‍ നമുക്ക് എന്തും എങ്ങിനെയും എഴുതുവാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും എഴുത്തില്‍ പാലിക്കേണ്ട നല്ലശീലങ്ങള്‍ കൈവിടാതെ നോക്കണം .അതിഭാവുകത്വവും അമിതാവേശവും കൂടിപ്പോയില്ലെ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും .നമ്മുടെ അനുഭവം മറ്റുള്ളവരെ ചിരിപ്പിക്കുവാന്‍ വേണ്ടി പങ്കുവെക്കുമ്പോള്‍ ചിന്തിക്കുവാനും പ്രേരിതമാക്കണം .കഴിവിനെ അംഗീകരിക്കുന്നു.ഭാവുകങ്ങള്‍.
ഞാന്‍ അല്പം സീരിയസ് ആയിട്ടുണ്ടെങ്കില്‍ ക്ഷമിച്ചേക്കരുതേ........

ആളവന്‍താന്‍ said...

@ vaayaady - ങാ... എന്ന പിന്നെ അങ്ങനെ തന്നെ. ഞാന്‍ അങ്ങ് ക്ഷമിക്കുന്നു.പാവം അങ്ങനെ രക്ഷപ്പെടുകയാണെങ്കില്‍ പെടട്ടെ.
@ കുമാരന്‍ - നന്ദിയുണ്ട് കുമാരേട്ടാ..... നന്ദിയുണ്ട്.
@ വശംവദന്‍ - ങാ.... കണ്ടോ.... ഇതാണ് പറയുന്നത്, സത്യം പറയരുത്...സത്യം പറയരുത്... എന്ന്. എന്റ പോന്നു മാഷേ ഞാന്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടുമില്ല, താങ്കള്‍ ഇതൊന്നും കേട്ടിട്ടുമില്ല. ഓക്കേ?
@ kannan - ഓക്കേ ഡാ.....
@ അപ്പു - ചേട്ടാ കമന്റിനു നന്ദി, ശ്രദ്ധിക്കാം...
@ SHAIJU - വന്നതിനും പറഞ്ഞതിനും നന്ദി...
@ Noonus - നന്ദി.
@ നന്ദന്‍ - നന്ദേട്ടാ വന്നതില്‍ വളരെ സന്തോഷം. അഭിപ്രായത്തിന് വളരെ നന്ദി.
@ ശ്രീനാഥന്‍ - അയ്യോ!! എന്‍റെ മാഷേ ഇനി എനിക്ക് സ്വര്‍ഗ്ഗം കണ്ടില്ലേലും കുഴപ്പമില്ല.
@ AbdulKader - വന്നതിലും നല്ല കമന്റിനും നന്ദി അറിയിക്കുന്നു. അതി ഭാവുകത്വം ചില സ്ഥലത്ത് അറിഞ്ഞു കൊണ്ട് പ്രയോഗിച്ചിരുന്നു. മുഷിപ്പിച്ചെങ്കില്‍ സോറി.

Naushu said...

കൊള്ളാം മാഷെ നന്നായിരിക്കുന്നു ....

Sidheek Thozhiyoor said...

വിക്ടര്‍ മാഷെ ഇഷ്ടായി...പഴയ കുറെ ഓര്‍മ്മകള്‍ പുനര്‍ജനിച്ചു...സന്തോഷം

കുസുമം ആര്‍ പുന്നപ്ര said...

എന്തെരെടെയ്.... എന്തെരെങ്കിലും പറ.
ഈ പദ പ്രയോഗം ആരുടെ ആണെന്ന്
പറയേണ്ടല്ലോ . ഒരിക്കലും തിരിച്ചു വരാത്ത
സ്കൂള്‍ ജീവിതം ഓര്‍മ്മയില്‍ വന്നു .അവിടെ
നടത്തിയിരുന്ന ചെറിയ കുസൃതികള്‍
അന്ന് കിട്ടിയ അടിയുടെ ഓര്‍മ്മകള്‍
എല്ലാം .

saju john said...

ചന്തിക്കഥകള്‍ എഴുതാന്‍ എനിക്കൊരു കൂട്ടുകാരനെ കിട്ടിയതില്‍ വളരെ സന്തോഷം....

ഉപമകള്‍ എല്ലാം മനോഹരവും അതീവരസകരവും...
“അഞ്ചാം ക്ലാസ്സില്‍ സെക്കന്‍ഡ്‌ പേപ്പര്‍ ഇല്ലായിരുന്നതിനാലാവണം ഒരു പോളിസ്റ്റെര്‍ തുണിയുടെ ഇന്‍ഷുറന്‍സ്‌ മാത്രമേ ഉണ്ടായുള്ളൂ സാറിന്‍റെ വിരലുകള്‍ക്ക് പൊരുതി തോല്‍പ്പിക്കാന്‍”‍, ഇങ്ങനെയൊക്കെ ചിന്തിക്കണമെങ്കില്‍ അപാരമായ ക്രിയേറ്റിവിറ്റിതന്നെ വേണം. സമ്മതിച്ചിരിക്കുന്നു.

ഇനി നിങ്ങളൊക്കെതന്നെ ബൂലോകത്തെ ചിരിയുടെ ആശാന്മാര്‍.

പിന്നെ ഓര്‍ക്കുക.... “കമന്റുകള്‍ക്കനുസരിച്ച് ബ്ലോഗ് വഴിതിരിച്ച് വിടാതിരിക്കുക...അതാണ് ഒരു ബ്ലോഗറുടെ ഏറ്റവും വലിയ പരാജയം.

സ്നേഹത്തോടെ.......... നട്ട്സ്

ഭായി said...

##പ്രസന്റ് പെര്‍ഫക്റ്റ് കണ്ടിന്യുവസ് ടെന്‍സിന്‍റെ പ്രയോഗം ഈസിയായി കുട്ടികള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി തലയന്‍റെ പഠനത്തെ ഉദാഹരിച്ചു കൊണ്ടാണ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകര്‍ ഗ്രാമര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.## ഹ ഹ ഹാ...
പലതും രസികൻ പ്രയോഗങൾ :)

Sabu Kottotty said...

ഉപമയ്ക്ക് ഏറ്റവുംനല്ല ഉദാഹരണം തന്നെ.... ഉദാഹരണങ്ങള്‍ യഥോചിതം പ്രയോഗിയ്ക്കാനുള്ള കഴിവിനെ അഭിനന്ദിയ്ക്കാതെ വയ്യ.
ആശംസകള്‍..

ആളവന്‍താന്‍ said...

@ Noushu - സന്തോഷം നൌഷൂ ... ഇനിയും വരിക.
@ സിദ്ധിക്ക് - നന്ദി.
@ കുസുമം - അപ്പൊ ചേച്ചി സ്കൂളിലെ പുലിച്ചിയായിരുന്നല്ലേ?? നന്ദി ചേച്ചീ.
@ നട്ട്സ് - അയ്യേ!! ചന്തിക്കഥയോ???? എന്തായാലും ഒരുപാട് സന്തോഷമുണ്ട് വായിച്ചതിലും കമന്റിയതിലും. കമന്റുകള്‍ എന്നെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കാം. ഇനിയും വരണം, വിലപ്പെട്ട അഭിപ്രായങ്ങളുമായി. നന്ദി....
@ ഭായി - ഭായീ വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം. ഞാന്‍ ഉദ്ദേശിച്ച പോലെ, 'എറിക്കാതെ' പോയ ഒരു പ്രയോഗത്തെ എടുത്തു പറഞ്ഞതില്‍ വളരെ നന്ദി.
@ കൊട്ടോട്ടിക്കാരന്‍- ഒരുപാട് നന്ദി. വീണ്ടും വരിക.

Shine Kurian said...

വിക്ടര്‍ സാറിന്റെ ജനുസില്‍ പെട്ട ഒരു മാത്യുസാറിനെ ഓര്‍ത്തു പോയി. എന്റെ വലതു കൈ ഒരു വര്‍ഷത്തേക്ക് അദ്ദേഹത്തിന് വിട്ടു കൊടുത്തിരിക്കുകയായിരുന്നു.

ആസ്വദിച്ചു. അതിശയോക്തി ഒരിടത്തും വിരസമായില്ല എന്നത് എടുത്തു പറയേണ്ടതാണ്.

ARUN said...

eda nee ethrayum maarippoyo....enthoru bhavana ezhuti thakarkkuka aanallo......BEST OF LUCK

എട്ടുകാലി said...
This comment has been removed by the author.
എട്ടുകാലി said...

:D :D :D

പിന്നൊന്ന്, പാരഗ്രാഫ് തിരിച്ചെഴുതണം, തീര്‍ച്ചയായും. ആദ്യ വായന ഒരൊറ്റ നോട്ടത്തിലാണ്, പിന്നീടേ ഉള്ളു വാക്കുകളിലൂടുള്ള യാത്ര.

പിന്നൊന്നൂടെ, രസിപ്പിച്ചു, ആശംസകളോടെ.

അന്ന്യൻ said...

ടാ.. മോനെ അപ്പൊ നീ ആറാം ക്ലാസ്സ് വരെ പഠിച്ചല്ലെ, മിടുക്കൻ...ഞാൻ വിചാരിച്ചു, നമ്മുടെ കൂട്ടത്തിൽ ഞാൻ മാത്രമേ ആറാം ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളുന്നു.... ടാ ഇനിയും ഇതു പോലുള്ള അനുഭവങ്ങൽ ഉണ്ട്, നീ ഒന്ന് ഓർത്തു നോക്കിയിട്ട് എഴുതണെ... സ്നേഹത്തോടെ സ്വന്തം കൂട്ടുകാരൻ....

Jishad Cronic said...

മാഷെ ഇഷ്ടായി..

jayanEvoor said...

"മാടപ്രാവിന്‍റെ സ്വഭാവമുള്ള സുചിത്രന്‍ സാറിന്‍റെ ക്ലാസ്സില്‍ നിന്നും ഞാന്‍ വിക്റ്റര്‍ എന്ന് പേരായ മാടന്‍റെ ക്ലാസ്സിലേക്ക്...."

കൊള്ളാം...രസിപ്പിച്ചു!!!

ആളവന്‍താന്‍ said...

@ ഷൈന്‍- നന്ദി കൂട്ടുകാരാ. വീണ്ടും വരിക.
@ Arun - ടാ.. ടാ.. വേണ്ടേ... ങാ. അപ്പൊ അടുത്ത പോസ്റ്റ് കാണാനും എത്തുമല്ലോ?
@ എട്ടുകാലി - നന്ദി അഭിപ്രായത്തിന്. തീര്‍ച്ചയായും ചെയ്യാം.
@ അന്ന്യന്‍ - ടാ അന്ന്യാ.... ഉവ്വെടാ. നീ എനിക്കിട്ട് തന്ന ആ ഒരു പാര ഉണ്ടല്ലോ. ഏത്, നമ്മുടെ ആര്യയുടെ കാലു പിടിക്കേണ്ടി വന്ന കാര്യം. അതെഴുതട്ടെ?????
@ Jishad - സന്തോഷം.
@ Jayan - ജയേട്ടാ സന്തോഷം, അഭിപ്രായം അറിയിച്ചതില്‍.

അന്ന്യൻ said...

അതേടാ, അതുതന്നെയാ ഞാൻ ഉദ്ദേശ്ശിച്ചതു. നമ്മുടെ കൂട്ടത്തിൽ പുറത്തിന്നൊരാളെ വിളിച്ചുകേറ്റിയതിനു, ശരിക്കും എനിക്കിട്ട് കിട്ടിയ പണിയായിരുന്നില്ലെ അതു….

വരയും വരിയും : സിബു നൂറനാട് said...

ഹമ്മേ...ഇത്തരം ഒരനുഭവം എനിക്കും ഉണ്ടായിരുന്നു..എഴുതണമെന്നു വിചാരിച്ചതാ...ഇനി മാറ്റി വെച്ചേക്കാം. എഴുതിയാലും ഇത്രേം വരുത്തില്ല. കിടിലന്‍.

Thommy said...
This comment has been removed by the author.
Thommy said...

കുറെ ചിരിച്ചു പോയി

Aarsha Abhilash said...

nalla rachana.. engilum oralpam churukkaamayirunnu ennu thonni... shaili nannu.. iniyum thudaruka :) all de wishes...

വിരോധാഭാസന്‍ said...

കൊട്ടുവടി ഉപയോഗിച്ച് കമ്പോസ് ചെയ്ത നമ്മുടെ സ്കൂളിന്‍റെ സ്വന്തം തീം മ്യൂസിക്‌ (സ്കൂള്‍ ബെല്‍) പ്ലേ ചെയ്തു..


ഹ്ഹ്ഹ്.. മര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മ്മം നിറഞ്ഞ ഒരു പോസ്റ്റ്...ആശംസകള്‍..സര്

siya said...

വെറുതെ ഇത് വഴി വന്നതും ആണ് ..ഇംഗ്ലീഷ് ക്ലാസ്സില്‍ യുദ്ധത്തിനു ഒരു ആളുടെ കുറവും ഉണ്ട് .

ആളവന്‍താന്‍ said...

@ അന്ന്യന്‍ - ഹ ഹ ഹ ഹ ....
@ സിബു - ഹാ... ചുമ്മാ ഒന്നെഴുതെന്നെ.....
@ Thommy - സന്തോഷം.
@ ശ്യാമ - നന്ദി. അഭിപ്രായത്തിന്. ഇനിയും വരിക.
@ ലക്ഷ്മി - നന്ദി ലക്ഷ്മീ.
@ siya - അയ്യോ! ക്ലാസ് തുടങ്ങിയോ? ഞാന്‍ ദേ എത്തി.

ബിജുകുമാര്‍ alakode said...

“ഓര്‍മ്മസാഹിത്യശാഖ“യ്ക്കൊരു മുതല്‍കൂട്ടു തന്നെ!സംശല്ല്യാ..
നന്നായിരിയ്ക്കുന്നു കേട്ടോ! അഭിനന്ദനങ്ങള്‍..:-)

Vayady said...

2nd ലീഡര്‍ എന്ന നിലയ്ക്ക് ഇംഗ്ലീഷ് ക്ലാസ്സിലേയ്ക്ക് ക്ഷണിക്കാന്‍ വന്നതാണ്‌. അപ്പോള്‍ നമുക്ക് ക്ലാസ്സില്‍ വെച്ച് കാണാംട്ടാ. :)

ആളവന്‍താന്‍ said...

@ ബിജുകുമാര്‍ - നന്ദി, ബിജുവേട്ടാ അഭിപ്രായത്തിന്.
@ vayady - ഞാന്‍ ദേ വന്നു.

വിജി പിണറായി said...

ഓര്‍മകളിലൂടെ ഒരു മടക്കയാത്ര നടത്തി... ‘കൂന്തള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ 6A യില്‍ നിന്നും ഒരുപാട് അകലെയല്ലാ’ത്തതു പോലെ തലശ്ശേരി സെന്റ് ജോസഫ്‌സിലെ 6B-യില്‍ നിന്നും അധികം ദൂരമില്ലാത്ത ‘സ്വര്‍ഗ’ത്തിന്റെ മറ്റൊരു കോണില്‍ ഒന്നു പോയി വന്നു! ‘തല്ലു വിശേഷ’മാണെങ്കിലും മുഴുനീള ഫലിതമാണല്ലോ!

കാര്‍ത്ത്യായനി said...

നന്നായി ചിരിച്ചു കേട്ടോ...ഒപ്പം പഴയ സ്കൂള്‍ കാലത്തിലേക്കും ഒന്നു പോയി..ഞങ്ങളുടെ സ്കൂളിലെ വിക്റ്റര്‍ സാറിനു പേര് ...ഉയ്യോ..പറഞ്ഞാ സാറു തല്ലും! :)

ചേര്‍ത്തലക്കാരന്‍ said...

മാഷേ...നിങ്ങള്‍ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും എന്ന് കരുതി കൂട്ടിയാണോ ഇറങ്ങിയിരിക്കണേ..... അടിപൊളി ആയിരിക്കുന്നു....

SIVANANDG said...

മാഷേ സമാനമായൊരു സംഭവം എനിക്കും ഉണ്ട്, പക്ഷെ ആറില്‍ നിന്നും ഏഴിലേക്കാണെന്നും ‘കോതമംഗത്തി’നു പകരം കൈപ്പ്ത്തിക്കിട്ടാനേന്നും ഉള്ള വ്യത്യാസം മാത്രം

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ