
പൂ.മാ.കരയിലെ തെക്കേക്കര അടക്കിവാണിരുന്ന കയറ്റക്കാരനായിരുന്നു പാപ്പിക്കുഞ്ഞ്. തെക്കേക്കരക്കാര്‍ക്ക് തെങ്ങെന്നാല് പാപ്പിയായിരുന്നു. തേങ്ങകളില്‍ അവര്‍ പാപ്പിയുടെ ഹാപ്പി ഫെയ്സ് കണ്ടു. ഒരുനാള്‍ പട്ടിമാന്തിക്കരയില് നിന്നും പൂച്ചമാന്തിക്കരയിലേക്ക് ഫാമിലി ടൂറിനെത്തിയ അളിയന് രമേശനെയും കൂട്ടി പാപ്പി അതിരാവിലെ തന്നെ പണി സൈറ്റിലേക്ക് പോയി. സൈറ്റില്‍ എത്തിയപ്പോള്‍ രമേശന് ഒരാഗ്രഹം...! ആളുകള്‍ വളരെ ആദരവോടും അത്ഭുതത്തോടും മാത്രം പറഞ്ഞു കേട്ടിട്ടുള്ള, പാപ്പിയുടെ തെങ്ങിലേക്കുള്ള നടന്നു കയറ്റം ഒന്ന് നേരിട്ട് കാണണം. രമേശന്റെ ആഗ്രഹം കേട്ടപാടെ അടുത്ത്, ചാഞ്ഞു നിന്ന സാമാന്യം പൊക്കമുള്ള ഒരു തെങ്ങിനെ ചൂണ്ടിക്കൊണ്ട് പാപ്പി പറഞ്ഞു.
“അളിയാ ഈ തെങ്ങേല് ഞാന്‍ ഇപ്പൊ ഓടിക്കേറും... കണ്ടോ.”
ഇതും പറഞ്ഞ് പാപ്പി മിന്നല്‍ വേഗത്തില്‍ ഓടിക്കേറിപ്പോയി, തെങ്ങിന്റെ മുകളിലേക്ക്. തെങ്ങ് ചതിക്കില്ലായിരിക്കും പക്ഷെ മടല്....... മുകളില്‍ എത്തിയ പാപ്പി ബാലന്‍സ് ചെയ്യാന്‍ ചവിട്ടിയ ഉണക്ക മടല് പാപ്പിയെ ചതിച്ചു. പിന്നെ കണ്ടത് ഓടിക്കേറിയ പാപ്പി പറന്നിറങ്ങുന്നതാണ്. ഒപ്പം ചതിയന്‍ മടലും. മടലോ പാപ്പിയോ ആദ്യം എന്ന ആകാംഷയ്ക്കൊടുവില്‍ പാപ്പി മടലിനെ തോല്‍പ്പിച്ച് മെഡല്‍ നേടിക്കൊണ്ട് ഭൂമിയെ പുല്കി...!
വടക്കേക്കരയില്‍ സംഭവിച്ചത് മറ്റൊരു ദുരന്തം... വടക്കേക്കരയുടെ സ്വന്തം കയറ്റക്കാരനായിരുന്ന തങ്കപ്പന്, പട്ടാളം വാസുവേട്ടന്റെ വീട്ടില്‍ തേങ്ങയിടാന്‍ കയറിയതായിരുന്നു. തെങ്ങില്‍ നിന്നുള്ള ഡിപ്പാര്ച്ചറിനിടയില് വെറും വെറുതെ .... തൊട്ടടുത്ത കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന പട്ടാളത്തിന്റെ മോള് സ്വര്ണലതയിലേക്ക് തങ്കപ്പനേത്രങ്ങള് ലേസര്‍ പായിച്ചു. കാരം ബോര്‍ഡിനുള്ളിലെ സ്ട്രൈക്കര്‍ പോലെ, സ്വ.ലത ബാത്ത്റൂമിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ആട്ടവും പാട്ടുമൊക്കെയായി കുളി ഉഷാറാക്കുകയാണ്. സ്വര്‍ണ്ണലതയിലെ കറതീര്‍ന്ന കലാകാരിയെ സസൂക്ഷ്മം നിരീക്ഷിച്ച്

മാര്ക്കിടുകയായിരുന്ന തങ്കപ്പന്റെ കണ്ട്രോള് പോയി.തെങ്ങ് തന്റെ പ്രിഷ്ട്ടത്തില്‍ ഏല്‍പ്പിച്ച പരുപരുപ്പില്‍ നിന്നും നിമിഷം കൊണ്ട് തങ്കപ്പനിലെ കലാസ്നേഹി ഷക്കീല പടം ഓടുന്ന അംബിക തീയറ്ററിലെ കുഷന് സീറ്റിന്റെ പതുപതുപ്പിലേക്ക് ഓടി. സ്ക്രീനില്‍ സ്വ. ലതയുടെ ഉജ്ജ്വല പ്രകടനം കണ്ട് അവളെ പ്രോല്സാഹിപ്പിക്കാതിരിക്കാന് തങ്കം പോലത്തെ മനസ്സുണ്ടായിരുന്ന തങ്കപ്പന് കഴിഞ്ഞില്ല. തങ്കപ്പന് മതി മറന്നു കയ്യടിച്ചു..... തെങ്ങില്‍ നിന്നും തങ്കപ്പന്റെ ഗ്രിപ്പ് തെറ്റി.......ഡേവിഡ് ബെക്കാമിന്റെ ഫ്രീ കിക്ക് ഗോള്‍ പോസ്റ്റിനുള്ളില്‍ വന്നു വീഴുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഒരു തടസവും കൂടാതെ തൊട്ടു താഴെയുള്ള പൊട്ടക്കിണറ്റിലേക്ക് ലാന്‍ഡ് ചെയ്തു, തങ്കപ്പന്. പിന്നെ ഒരിക്കലും പഴയ ഗ്രിപ്പിലേക്ക് ഉയരാന്‍ തങ്കപ്പനായില്ല....!!
തെക്കനും വടക്കനും വന്നു പിണഞ്ഞ ദുരന്ത വാര്‍ത്തകളില്‍ നെഞ്ച് തകര്‍ന്ന കിഴക്ക്പടിഞ്ഞാറന്‍ മന്‍സാര്‍ (പുള്ളിക്കായിരുന്നു കിഴക്ക്, പടിഞ്ഞാറേ കരകളിലെ തെങ്ങ് കയറ്റത്തിന്റെ കൊണ്ട്രക്റ്റ്) ജോലിയില്‍ നിന്നും വോളിണ്ടറി റിട്ടയര്‍മെന്റ് എടുത്ത് വീട്ടിലിരിപ്പായി. വെറുതെ ഇരുന്ന് ബോറടിക്കാതിരിക്കാന്‍ ഒരു കല്യാണവും കഴിച്ചു. അതോടെ പുള്ളിയുടെ ‘കയറ്റവും ഇറക്കവും’ വീട്ടില്‍ മാത്രമായി ഒതുങ്ങി.
ഇതോടെ പൂ.മാ.കരയിലെ തെങ്ങിന് തോപ്പുകള്‍ കലാഭവന്‍മണിപ്പടങ്ങള്‍ ഓടുന്ന തീയറ്റര്‍ പോലെ ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാതായി. അങ്ങനെയിരിക്കേയാണ് രാജു എന്ന പയ്യന് പഠനം പോലും ഉപേക്ഷിച്ച്, തന്റെ നാട്ടിലെ ഏറ്റവും സ്കോപ്പുള്ള സ്വയം തൊഴില്‍ സംരംഭം തെങ്ങ് കയറ്റമാണെന്ന തിരിച്ചറിവില്‍ എത്തിയത്.രാജു എന്നായിരുന്നു സ്കൂളിലെ പേര് എങ്കിലും അത്രേം ബുദ്ധിമുട്ടുള്ള പേര് വിളിക്കാന്‍ തക്ക വിദ്യാഭ്യാസം ഇല്ലാതിരുന്ന അവന്റെ പാരന്റ്സ് അവനെ ‘രായു’ എന്ന് വിളിച്ചു. പിന്നെ ‘സ്വയംതൊഴില്‍’ ഒരു വന്‍ വിജയമായപ്പോള്‍ നാട്ടുകാര്‍ സ്നേഹം കൊണ്ട് ഒരു കുട്ടനും കൂടി ചേര്‍ത്ത് അത് രായൂട്ടന് എന്നാക്കി.
കയറിയ തെങ്ങുകള്‍ക്കൊപ്പം രായൂട്ടന് പൂ.മാ.കരയിലെ ജനഹൃദയങ്ങളും ഒന്നൊഴിയാതെ കീഴടക്കി. കീഴടക്കിയ ഹൃദയങ്ങളില്‍ ഒന്നായ, കൊണത്തെ രാഘവേട്ടന്റെ ചെന്തെങ്ങിന് കുലയില്‍ പിറന്ന നല്ല ഒന്നാംതരം കരിക്കായ ജാനുവേടത്തിയെ രാത്രിക്ക് രാത്രി അടിച്ചോണ്ട് പോയി ജീവിത സഖിയുമാക്കി. ഒടുവില്‍ എല്ലായിടത്തും നടക്കുന്ന ‘ഗിവ് ആന്‍ഡ് ടേക്ക്’ പദ്ധതിയിലൂടെ ജാനുവേടത്തി രായൂട്ടന് ഒരു മകളെ തന്നെ സമ്മാനിച്ചു.... രാജി. അവള് അതിവേഗം ബഹുദൂരം വളര്‍ന്നു. ഒപ്പം വര്‍ഷങ്ങളും പുറകെ ഓടി. രാജിയെപ്പറ്റി പറഞ്ഞാല്‍... വെള്ളയ്ക്കാ കണ്ണുകള്‍, ഓലയ്ക്കാല് പോലെ നീണ്ട തലമുടി, കൊതുമ്പ് കൈകള്‍, പൂക്കുല തോല്‍ക്കും പല്ലുകള്‍, ഈക്കിലി കണ്പോളകള്, മടല് ബോഡി....... അങ്ങനെ ആകെ മൊത്തം ഒരു ടി × ഡി തെങ്ങിന്‍തൈയുടെ സൗന്ദര്യമൊത്ത പെണ്ണ്..... മാന്യുഫാക്ചേര്ട് ബൈ രായൂട്ടന് എന്ന് ആരും ഒറ്റ നോട്ടത്തില്‍ തന്നെ പറഞ്ഞ് പോകുന്ന രൂപം...... സ്നേഹം കൂടുമ്പോള്‍ മകളെ, “എന്റെ പോന്നു പതിനെട്ടാം പട്ടേ” എന്ന് വിളിച്ചു പോകുന്ന രായൂട്ടനെ കുറ്റം പറയാനേ പറ്റില്ല.
അങ്ങനെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ ഒരൊറ്റ എതിരാളികള്‍ പോലുമില്ലാതിരുന്ന രായൂട്ടന്റെ കര്‍മ്മ മണ്ഡലം ഇന്ന് വളര്‍ന്നു പന്തലിച്ച് കിടക്കുകയാണ്. വലിയ ബംഗ്ലാവായി, കാറായി, ബൈക്കായി, അങ്ങനെയെല്ലാമായി. ഒടുവില്‍ സിനിമാ നടന്മാരെ പോലെ കോള്‍ഷീറ്റ് ഉണ്ടാക്കേണ്ടി വന്നു, രായൂട്ടന്- അത്രയ്ക്ക് ബിസി. ഇനി എല്ലാം കൂടി ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലെന്ന സ്ഥിതി വന്നപ്പോള്‍ സ്റ്റാര്‍സിങ്ങര്‍ സന്നിധാനന്ദനെ പോലെ രായൂട്ടനും ആദ്യം ചെയ്തത് ഒരു മാനേജരെ വയ്ക്കുക എന്നതായിരുന്നു. ഡ്രൈവിങ്ങും മാനേജ് ചെയ്യുന്ന മാനേജര്‍.... അതായിരുന്നു, ആരെന്നുപോലും അറിഞ്ഞുകൂടായിരുന്നിട്ടും Mr.ബിജുമോനെ ആ തസ്തികയിലേക്ക് പോസ്റ്റ് ചെയ്യാന്‍ രായൂട്ടനെ പ്രേരിപ്പിച്ചത്. രായൂട്ടന് തന്നെ ബിജുമോന്റെ യൂണിഫോമിന്റെ കളര്‍ കോമ്പിനേഷനും കണ്ടെത്തി. മഞ്ഞ ടി ഷര്‍ട്ടും ചുവപ്പ് ബര്‍മുഡയും. ഡ്യൂട്ടി സമയത്ത് ബിജുമോന് അങ്ങനെ തന്നെ വേണമെന്ന് രായൂട്ടന് വളരെ നിര്‍ബന്ധമായിരുന്നു. പൂ.മാ.കരയിലെ ഒരേ ഒരു ഗള്‍ഫ് കാരനായിരുന്ന ജോസച്ചായന്റെ വീട്ടില്‍ കേറാന്‍ ചെന്നപ്പോള്‍ കൂലിക്കൊപ്പം കൊടുത്ത ഗള്‍ഫ് മെയ്ഡ് ‘ഓവറോള്‍’ ആയിരുന്നു രായൂട്ടന്റെ ഔദ്യോഗിക വേഷം. ബിജുമോനായിരുന്നു പിന്നെ അങ്ങോട്ട് രായൂട്ടന് ഏതു തെങ്ങില്‍ കേറണം, എന്ന് കേറണം, എപ്പൊ ഇറങ്ങണം എന്നൊക്കെ തീരുമാനിച്ചിരുന്നത്.
എല്ലാമാസവും ഒന്നാംതീയതി രായൂട്ടന്റെ അപ്രഖ്യാപിത അവധി ദിവസമാണ്. അന്നാണ് ജാനുവേടത്തി രായൂട്ടന്റെ ‘ഓവറാള്‍’ കഴുകുന്നത്. വിവരമറിഞ്ഞ് ഒടുവില്‍ പഞ്ചായത്തീന്ന് ആള് വന്നുതുടങ്ങി. കൊതുക് നശീകരണത്തിനുള്ള മരുന്നില്‍ മേമ്പൊടിയായി ചേര്‍ക്കാന്‍ രായൂട്ടന്റെ ഓവറാള്‍ കഴുകിയ വെള്ളം വേണത്രേ!! പക്ഷെ ജാനുവേടത്തി പകുതിയേ കൊടുക്കാറുള്ളൂ. പറമ്പില്‍ ‘ഫ്യൂറിഡാനു’ പകരം വാഴകളില്‍ ജാനുവേടത്തി പ്രയോഗിക്കുന്നതും ഇതേ വെള്ളമാണ്.
“വീട്ടാവശ്യം കഴിഞ്ഞു മതി നാട്ടാവശ്യം” പുള്ളിക്കാരി തുറന്നടിച്ചു. അല്ലെങ്കിലും ജാനുവേടത്തി അങ്ങനാ..... വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ വന്നയാളെയും മൊത്തം ഒന്ന് പരിശോധിച്ചിട്ടേ മിസ്സിസ് രായു മടക്കി അയച്ചുള്ളൂ. വീട്ടാവശ്യത്തിനുതകുന്ന എന്തെങ്കിലും അയാള്‍ ആ ‘കുഴി’യില്‍ നിന്ന് എടുത്തു കൊണ്ട് പോയാലോ???!! ജാനുവേടത്തിയുടെ സ്വഭാവം മാറുന്നതും, പിടക്കോഴി 34 C സൈസിലുള്ള ബ്രെയ്സിയര്‍ എന്ന ‘ചുമടുതാങ്ങി’ ഇട്ടു നടക്കുന്നതും സ്വപ്നം കാണാന്‍ മാത്രമേ കഴിയൂ എന്ന് നന്നായറിയുന്ന രായൂട്ടന്, അത് കൊണ്ട് തന്നെ ഇതൊന്നും മൈന്‍ഡ് ചെയ്യാറേ ഇല്ല..!!
അങ്ങനെയിരിക്കെ ഒരു ദിവസം രായൂട്ടന്റെ വെട്ടുകത്തിക്ക് മൂര്‍ച്ച കൂട്ടാനായി ടൗണിലേക്ക് പോയ ബിജുമോനെ കാണാതായി! രായൂട്ടന്സ് വില്ലയിലെ എല്ലാപേരും ജീവിതത്തില്‍ ആദ്യമായി വിഷമിച്ചു. സ്നേഹിക്കുന്നതില്‍ ഒരു പിശുക്കും കാട്ടാതിരുന്ന ബിജുമോന്റെ സ്നേഹം കിട്ടാതെ ആ മൂവര്‍സംഘ കുടുംബം ചോക്ക് കത്തിപ്പോയ ട്യൂബ് ലൈറ്റ് പോലായി. അന്ന് രാത്രി തന്നെ രായൂട്ടന് പൂ.മാ.കരയിലെ എസ.ഐ ടൈഗര്‍ കുട്ടപ്പന് സമക്ഷം പരാതിയും നല്കി. നാട്ടിലെ പ്രമാണിയും, തന്റെ വീട്ടിലെ സ്ഥിരം കയറ്റക്കാരനുമായ രായൂട്ടന് ആദ്യമായി സമര്‍പ്പിച്ച പരാതിയിന്മേല് ടൈഗര്‍, 'പുലിയായി’ അന്വേഷിക്കാം എന്ന ഉറപ്പും നല്കി.
പിറ്റേന്ന് ഉച്ചക്ക് വീടിനു മുന്നില്‍ വന്നു നിന്ന അംബാസഡറിന്റെ ശബ്ദം കേട്ട്, അത് ബിജുമോന് ആകുമെന്ന് കരുതി രായൂട്ടന് ഓടി.... ജാനുവേടത്തി ഓടി.... രാജി ഓടി.... എന്തിന്- വീട്ടിലെ പട്ടിയും, പൂച്ചയും, കോഴികളും വരെ ഓടി വീടിനു മുന്നില്‍ ചെന്നു. അംബാസഡറിന്റെ ഡോറും, മുന്നില്‍ ഇരുന്ന ആളിന്റെ വായും ഒന്നിച്ചു തുറന്നു!! കൊടുങ്ങല്ലൂര്‍ ഭരണിക്ക് പാട്ട് പാടുന്ന ഗായകന്റെ കോറസ് സംഘത്തില്‍ വര്‍ക്ക് ചെയ്തിരുന്ന അയാള്‍ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ രായൂട്ടനോട് സംസാരിച്ചു. അയാളുടെ ഇളയ മകളുമായി ബിജുമോന് ഒളിച്ചോടി പോലും....!
വന്ന ഡ്യൂട്ടി അവസാനിപ്പിച്ച് തെറിവണ്ടി തിരികെ പോയി. നല്ല പരുവം വന്ന ഒന്നാംതരം തേങ്ങാക്കുല വെട്ടിയിട്ട ശബ്ദം കേട്ട് രായൂട്ടന് തിരിഞ്ഞു. അതാ കിടക്കുന്നു തന്റെ സഹധര്‍മിണി താഴെ..! രായൂട്ടന് പരിഭ്രമിച്ചു ചുറ്റിനും നോക്കി, രാജിയെയും കാണാനില്ല. പൈപ്പില്‍ നിന്നും വെള്ളമെടുത്ത് രായൂട്ടന് വൈഫിന്റെ മുഖത്ത് കുടഞ്ഞു. പാതി ബോധത്തില്‍ ജാനുവേടത്തി പിറുപിറുത്തു-
“എന്നാലും എന്റെ ബിജുമോനെ..... എന്റെ തെങ്ങിന്റെ മൂട് കുത്തിക്കിളച്ചിട്ട് ഒരല്പം വളം കൂടി ഇടാതെയാണല്ലോ നീ വേറെ തെങ്ങില്‍ കയറാന്‍ പോയത്????....”
രായൂട്ടന് ഞെട്ടി!! ബാസ്സ് കൂടിപ്പോയ സ്പീക്കര്‍ പോലെ രായൂട്ടന്റെ ശബ്ദം പതറി. “എങ്കിലും ജാനൂ..... എന്നോട്.....”
പെട്ടെന്ന് ജാനുവേടത്തി ഞെട്ടിയുണര്‍ന്നു. ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ അവര്‍ കിടന്നിടത്ത് നിന്നും ചാടി എണീറ്റു. രായൂട്ടന് ആവരോട് എന്തോ ചോദിക്കാന്‍ തുനിഞ്ഞതും, അതാ വീടിനുള്ളില്‍ നിന്നും ഒരു പ്രത്യേക ശബ്ദം. രക്ഷപെടാന്‍ കിട്ടിയ അവസരം മുതലാക്കി ജാനുവേടത്തി വീട്ടിനുള്ളിലേക്ക് ഓടി. പുറകെ രായൂട്ടനും. തല വാഷ്ബെയ്സിനുള്ളിലിട്ട് സര്‍വ്വശക്തിയും ഉപയോഗിച്ച് ഒക്കാനിക്കുകയാണ് മിസ്.രാജി. ഓടി വന്ന അച്ഛനെയും അമ്മയെയും കണ്ട രാജി ഓക്കാനവും ശബ്ദവും ഓഫ് ചെയ്ത് നേരെ റൂമിലേക്ക് ഓടി. പുറകെ ജാനുവും. ഇതെല്ലാം കണ്ട് രായൂട്ടന്, വൈറ്റ്ഹൗസിന്റെ തിണ്ണയില്‍ വച്ച് ബിന്‍ലാദനെ കണ്ട ജോര്‍ജ്ബുഷിനെ പോലെ ഇതെങ്ങനെ സംഭവിച്ചെന്ന രീതിയില്‍ നിന്നു.
ഒടുവില്‍ രായൂട്ടന്റെ കണ്ഫ്യൂഷന് അവസാനിപ്പിച്ച് ജാനുവേടത്തി മുറിക്കു പുറത്തു വന്നു. രായൂട്ടന് ചാടി വീണ് ചോദിച്ചു. “എന്തുവാടീ പറ്റിയെ എന്റെ പതിനെട്ടാം പട്ടയ്ക്ക്?” ജാനുവേടത്തിയുടെ റിപ്ലേ പെട്ടെന്നായിരുന്നു. “അതേയ് അവള് ഇത്തവണത്തെ പഞ്ചായത്തിലക്ഷന് വോട്ട് ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ മനുഷ്യാ......?”
“അതിനെന്തടീ”- രായൂട്ടാന് വീണ്ടും ജിജ്ഞാസുവായി.
“ങാ... എന്നാലേ, പതിനെട്ടാം പട്ടേ...... പതിനെട്ടാം പട്ടേ...... എന്ന് അവളെ വിളിച്ചു നടന്നപ്പോഴേ ഓര്‍ക്കണമായിരുന്നു, പതിനെട്ടാം പട്ടയുടെ യഥാര്‍ഥ സ്വഭാവം. അതിനു 18 പട്ടയാകുമ്പോള് ഒന്ന് കായ്ക്കണം, അല്ലെങ്കില്‍ ഒന്ന് കുലയ്ക്കുകയെങ്കിലും വേണം. തെങ്ങുകളുമായി ഡീല്‍ ചെയ്തത് നിങ്ങളാണെങ്കിലും തെങ്ങുകളുടെ സ്വഭാവസവിശേഷതകള്‍ നിങ്ങളെക്കാള്‍ അറിയാവുന്നതേയ്, ആ ബിജുമോനാ........!!!”
അതു കേട്ട് ഇടിവീണ കൊന്നത്തെങ്ങ് പോലെ നിന്നു രായൂട്ടന്..... പുറകിലെ ചുവരില്‍ തൂക്കിയിട്ട LCD യില്‍ മോഹന്‍ലാലും ഉര്‍വ്വശിയും പാടി.....
“പരുമലച്ചെരുവിലെ പടിപ്പുര വീട്ടില്‍ പതിനെട്ടാംപട്ട തെങ്ങ് വച്ചേ....
----- ----- ----- ----- ----- ----- ----- ----- ----- ----- ----- -----
കണ്ണീര് തേവി വെള്ളമൊഴിച്ചു.........
ഇളം കണ്ണീര് തേവി വെള്ളമൊഴിച്ചു.........”
--------------------------------------------------------------
വാല് കഷണം :
ഇത് ഒരു ഫാന്‍സി കഥയാണ്. പ്രിയ വായനക്കാര്‍ ആ ഒരു രീതിയില്‍ മാത്രം ഈ പോസ്റ്റിനെ കാണുക.
നന്ദി.
1. ശ്രീ.എറക്കാടന്‍:- 'പൂച്ചമാന്തിക്കര' എന്ന, ചിരിയുണര്‍ത്തുന്ന, നല്ല ഒരു സ്ഥലനാമം നിര്‍ദ്ദേശിച്ചതിന്.
2. ശ്രീമതി.സ്മിതസതീഷ് (Pournami) :- പോസ്റ്റിലെ സന്ദര്‍ഭാനുസരണം നല്ല പടങ്ങള്‍ വരച്ചു തന്നതിന്.
3. ഗൂഗിള്‍ :- വിവിധ സംഭാവനകള്‍ക്ക്.
68 comments:
ഇത് ഒരു ഫാന്‍സി കഥയാണ്. പ്രിയ വായനക്കാര്‍ ആ ഒരു രീതിയില്‍ മാത്രം ഈ പോസ്റ്റിനെ കാണുക.
നന്ദി.
1. ശ്രീ.എറക്കാടന്‍:- 'പൂച്ചമാന്തിക്കര' എന്ന, ചിരിയുണര്‍ത്തുന്ന, നല്ല ഒരു സ്ഥലനാമം നിര്‍ദ്ദേശിച്ചതിന്.
2. ശ്രീമതി.സ്മിതസതീഷ് (Pournami) :- പോസ്റ്റിലെ സന്ദര്‍ഭാനുസരണം നല്ല പടങ്ങള്‍ വരച്ചു തന്നതിന്.
3. ഗൂഗിള്‍ :- വിവിധ സംഭാവനകള്‍ക്ക്.
" കൊലച്ചതി " യായല്ലോ ചേട്ടാ..
നന്നായിട്ടുണ്ട് വിമല്‍,
എല്ലാവിധ ഭാവുഗങ്ങളും നേരുന്നു
ഹ ഹ. കൊള്ളാം. എഴുത്ത് നന്നായിട്ടുണ്ട്.
വിളിച്ചിട്ട് വന്നില്ല എങ്കില്‍ മോശം അല്ലേ?രാവിലെ തന്നെ ആളൂസ് ടെ പോസ്റ്റ് വായിച്ചു ..എഴുതാം .കുറച്ചു തിരക്ക് ആണ് ..എല്ലാം കൂടി നല്ലതായി തോന്നി ..
കഥ രസകരം, പതിനെട്ടാം പട്ട പ്രയോഗം നന്നായി. അപ്പോ, ഈ തെങ്ങുകയറ്റക്കാരെ വിശ്വസിക്കാൻ പാടില്ലെന്നോ?, ആ, സർക്കാർ തെങ്ങുകയറ്റയന്ത്രനിർമിതി പ്രോത്സാഹിപ്പിക്കുന്നുണ്ട്!
പൂച്ചമാന്തിക്കരയിൽ ഇനിയാരു തെങ്ങിൽ കയറും?
കഥ നന്നായിരുന്നു.
ഹ ഹ ഹ ഹ... കഥ കൊള്ളാം രസകരമായി...
അല്ല എന്തൊരു സ്പീഡാ ഇത് ചടപടാന്നല്ലെ കാര്യങ്ങള്‍ പറയുന്നത് വായിക്കുമ്പോള്‍ ഒന്ന് ശ്വാസം വിടാന്‍ സമ്മതിക്ക് ചങ്ങാതീ.....
......................................
പതിനെട്ടാം പട്ട 18 ആവുമ്പോള്‍ കായ്ക്കണം അല്ലങ്കില്‍ കുലയ്ക്കുകയെങ്കിലും വേണം .. ഹ ഹ ഹ
കൊള്ളാം... നന്നായിട്ടുണ്ട്....
എല്ലാ പ്രയോഗങ്ങളും ചേർന്ന് നന്നായി ചിരിപ്പിച്ചു,
കൊള്ളാം മച്ചു, തെങ്ങുകയട്ടകാരന്റെ കഥയില്‍ തെങ്ങും അനുബന്ധ ഘടകങ്ങളും ഉപയോഗിച്ചുള്ള വിശേഷങ്ങളും , ഹാസ്യവും എല്ലാം വളരെ നന്നായി പ്രയോജനപെടുതിയിടുണ്ട് ......good work..keep it up.....
പതിനെട്ടാംപട്ട ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു. ആ രായൂട്ടനോടൊരു ഒരു കരിക്കിട്ടു തരാന്‍ പറ മാഷേ. ഉപമകളാല്‍ രസിപ്പിച്ചു. നന്നായിരുന്നു കേട്ടോ.
ന്നാലും ന്റെ രാജീ....ഇതു വേണ്ടായിരുന്നു. :(
തെക്കനും വടക്കനും കിഴക്കുപടിഞ്ഞാറനും വന്നു പിണഞ്ഞ ദുരന്ത വാര്‍ത്തകളില്‍ നെഞ്ച് തകര്‍ന്ന പൂച്ചമാന്തിക്കരയിലേക്ക് വന്ന രായുട്ടൻ എന്ന നായകൻ.....
പിന്നീടുവന്ന ഉപനായകന്റെ ‘കയറ്റവും ഇറക്കവും’ .......
കലക്കൻ/ഗംഭീരൻ അവതരണങ്ങൾ കേട്ടൊ...വിമൽ !
അങ്ങിനെ ബൂലോഗത്തിലിതാ ആളാവാൻ വേണ്ടിവന്നൊരുത്തൻ ‘പുലിജന്മം‘ എടുത്തിരിക്കുന്നു കൂട്ടരെ ! ! !
അളിയാ എനിക്ക് ഒരുപാടൊന്നും ഇഷ്ടമായില്ല ...........
അത്ര വലിയ തമാശ യൊന്നും തോന്നിയില്ല ...........
നിന്റെ മുന്നത്തെ സൃഷ്ടികള്‍ ഇതിലും നന്നായിരുന്നു
ഒരിക്കലും നമ്മുടെ എഴുത്ത് താഴേക് പോകരുത്
ഇപ്പോഴും ഉയര്‍ന്നു ഉയര്‍ന്നു വരണം.... നിനക്ക്
അതിനു കഴിയും............
പഴയ പോസ്റ്റുകളുമായി തട്ടിച്ച് നോക്കുമ്പോൾ അത്ര പോര എന്ന് എന്റെ അഭിപ്രായം. എങ്കിലും ആകെ മൊത്തം ടോട്ടൽ കൊള്ളാം എന്ന് പറയാം. പിന്നെ, സ്മിതയുടെ പടങ്ങൾ.. ഹ..ഹ.:)
ആളവന്താന്
ലേശം കൂടിപ്പോയോ എന്നൊരു സംശയം .
ചില നല്ല പെടകളുണ്ടായിരുന്നു ചിരിപ്പിക്കാനായിട്ട്.
ആഹാ
ബിജു കൊള്ളാലോ... :)
എനിക്ക് മേനേജ് ചെയ്യാന്‍ അറിയാം, ബൈക്കും ഓടിക്കും... അളിയാ ഒരു തെങ് കയറ്റക്കാരനെ ഒപ്പിച്ച് താ
സാലറി വേണ്ടാ... സത്യം..
>>>വൈറ്റ്ഹൗസിന്റെ തിണ്ണയില്‍ വച്ച് ബിന്‍ലാദനെ കണ്ട ജോര്‍ജ്ബുഷിനെ പോലെ<<< ലത് കലക്കി
സംഭവം മൊത്തത്തില്‍ കൊഴുത്തിട്ടുണ്ട്.. ചിരിപ്പിക്കുകേം ചെയ്തു..
ഇനിയും പോരട്ടെ ചൂടന്‍..
(ഇപ്പൊഴും പട്ടിമാന്തിക്കരേല് തന്നെയാ വാസം?)
ഇനി എല്ലാം കൂടി ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലെന്ന സ്ഥിതി വന്നപ്പോള്‍ സ്റ്റാര്‍സിങ്ങര്‍ സന്നിധാനന്ദനെ പോലെ രായൂട്ടനും ആദ്യം ചെയ്തത് ഒരു മാനേജരെ വയ്ക്കുക എന്നതായിരുന്നു.
രണ്ട് കരയിലേയും തെങ്ങുകയറ്റത്തില്‍ തുടങ്ങി സെക്രട്ടറിയെ വച്ചതും എല്ലാമായി നന്നാക്കി.
അഭിപ്രായങ്ങള്‍ ശരിയായി വായിക്കാന്‍ പറ്റുന്നില്ല.
ചമ്പതെങ്ങിന്റെ നീളമുള്ള പോസ്റ്റ്!
കരിക്കിന്റെ മധുരമുള്ള നര്‍മ്മം!
പിട്ടിനു തെങ്ങപോലെ പഴഞ്ചൊല്ല് !
തെങ്ങ് കയറ്റക്കാര്‍ 'കൈവെക്കാന്‍'സാധ്യതയുള്ള ആക്ഷേപം!
ശരിക്കും ചിരിച്ചു പോയി പൂച്ചമാന്തിക്കരയെ വായിച്ചപ്പോള്‍.ഉപമകള്‍ വളരെ നന്നായി....
ടാ... അടിപൊളിയായിറ്റുണ്ട്, എന്നാലും ചിലയിടങ്ങളിൽ ദേ ഇത്തിരി ഒരു ശകലം കൂടിപ്പോയോന്നൊരു സംശയം. (പിന്നെ അമ്പിക ഇപ്പൊ ഇല്ല മോനെ)
പ്രയോഗങ്ങളില്‍ നമ്മുക്ക് പനിയുണ്ടാക്കുമോ നീ ..ഹും ...വളര് വളര് ... തുടക്കം തന്നെ പോരെ ...എന്തിനാ കുറെ അധികം
ചിരിപ്പിച്ചു ട്ടോ
പൂച്ചമാന്തിക്കരയിലെ പൂമാന്റെ പുളുവടി അടിപൊളി. രസകരമായ പ്രയോഗങ്ങളും കല്യാണം കഴിച്ച് കയറ്റവും ഇറക്കവും വീട്ടില്‍ തന്നെ യാക്കിയതും ക്ഷ പിടിച്ചു. ഇനിയും ഇതുപോലെ കരിമ്പൂച്ചകളുമായി വരൂ മാന്താന്‍ .
നന്നായിരുന്നു ആളവന്താന് :)
entha oru sthala peru..keep writing..
thengukettam unionil ayirunno joli
“അംബാസഡറിന്റെ ഡോറും, മുന്നില്‍ ഇരുന്ന ആളിന്റെ വായും ഒന്നിച്ചു തുറന്നു!!”
ഹി..ഹി...
നല്ല നല്ല പ്രയോഗങ്ങള്‍ ഒത്തിരി ഉണ്ട് കേട്ടോ...
എന്തിനധികം പറയുന്നു.ആളൂസ് തകര്‍ത്തു.
ആശംസകള്‍.
അടിപൊളി
കലക്കി...കെട്ടോ ..
നല്ല എഴുത്ത് ...
@ jishad - അതേ ജിഷാദേ 'കൊല' ചതിച്ചതാ.
@ regi - നന്ദി ഇച്ചായാ.
@ ശ്രീ - ശ്രീ, ഈ ഡയലോഗ് എന്നാ മാറ്റുന്നെ? ശ്രീ....
@ siya - അതേയ് സിയാ, വായിച്ചിട്ട് കമന്റൂ.
@ ശ്രീനാഥന്‍ - അയ്യോ തെങ്ങ് കയറ്റക്കാരെ വിശ്വസിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. ആ കാര്യത്തില്‍ ഞാനും സര്‍ക്കാര്‍ ഭാഗത്താ. നന്ദി.
@ അലി - ഇക്കാ, വന്നതിന് നന്ദി. അതിന് നമുക്ക് ഒരു റിയാലിറ്റി ഷോ നടത്തിക്കളയാം.
@ ഹംസ - ഹംസക്കാ കമന്റ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് അറിയില്ല. എന്നാലും എന്റെ വക ഒരു പോസിറ്റീവ് താങ്ക്സ്. പിന്നെ അതു പതിനെട്ടാംപട്ടയുടെ സ്വഭാവാ. പട്ടിയുടെ വാലും പതിനെട്ടാംപട്ടയുടെ സ്വഭാവവും എന്നല്ലേ.............?????
@ Noushu - നൌഷൂ........... എന്തോന്ന് നൌഷൂ ഇത്? നൌഷു ഒരു രണ്ട് വരി കമന്റ് ഇടുന്നതും പിടക്കോഴി ബ്രെയ്സിയര്‍ ഇട്ട് നടക്കുന്നതും ഒരേ ദിവസം ആയിരിക്കും....!!
@ മിനി - ടീച്ചറെ, സന്തോഷം.
@ praveen - മച്ചൂ....... നല്ല കമന്റ്. എനിക്കും ഇഷ്ട്ടായി.
@ വായാടി - പിന്നീട് മിസ്സ്.രാജി അതു 'വേണ്ടെന്നു വച്ചു' വായാടീ. ഹ ഹ നന്ദി- കമന്റിനു.
@ ബിലാത്തിപ്പട്ടണം - ഒരുപാട് സന്തോഷം പ്രോത്സാഹനത്തിന്.
@ നാറാനത്ത് ഭ്രാന്തന് - ബാലൂ, ഇഷ്ട്ടപ്പെട്ടു, നിന്റെ ആത്മാര്‍ഥമായ കമന്റ്. ശ്രമിക്കാം. തീര്‍ച്ചയായും ശ്രമിക്കാം.
@ Manoraj - മനുവേട്ടാ. സന്തോഷം വായിച്ചതിലും പോരായ്മകള്‍ പറഞ്ഞതിനും. പിന്നെ സ്മിത ചേച്ചിയുടെ പടങ്ങള്‍, ഹ ഹ ഹ ഹ .................
@ കുസുമം - ചേച്ചീ കമന്റ് പൂര്‍ണമല്ല എന്നാണ് എന്റെ അഭിപ്രായം. പറയാനുള്ളത് എന്തായാലും വ്യക്തമാക്കി തന്നെ പറയു. വായിച്ചതിനും കമന്റിയതിനും നന്ദിയുണ്ട്ട്ടോ.
@ കുമാരന് - കുമാരേട്ടാ നന്ദി പറഞ്ഞറിയിക്കുന്നില്ല. ഒരു പെന്‍ഡ്രൈവില്‍ ആക്കി കൊടുത്തു വിടാം..........!!
തോമസ് പാലായെ അനുസ്മരിപ്പിച്ചു..:)
പക്ഷേ; ഈ രീതിയിലുള്ള എഴുത്ത് ട്രെൻഡ് $ ബ്രാൻഡ് ആയി മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക..
വേറിട്ട, വ്യത്യസ്തമായ ആശയങ്ങൾ കണ്ടെത്തുകയും..
എഴുതുവാൻ ശ്രമിക്കുകയും ചെയ്യണമെന്ന് താല്പര്യപ്പെടുന്നു..
ചിത്രങ്ങൾ വരച്ച സ്മിതയ്ക്കും ആശംസകൾ..
കൊള്ളാം. എഴുത്ത് നന്നായിട്ടുണ്ട്.
@ കൂതറ - എടാ കൂതറെ, ഒരു ഒഴിവ് ഉണ്ട്. പക്ഷെ വണ്ടി വലുതാ. നീ പോയി ഹെവി ലൈസെന്‍സ് എടുത്തിട്ട് വാ........... താങ്ക്സ് ടാ.
@ സജി - അച്ചായോ, സന്തോഷം അഭിപ്രായം അറിയിച്ചതില്‍. ഇല്ല താമസം മാറി, ഇപ്പൊ പട്ടിമറ്റത്താ.......
@ പട്ടേപ്പാടം - നന്ദി ചേട്ടാ. കമന്റില്‍ ഉള്ള പ്രശ്നം എന്തോ സാങ്കേതികം ആണ്.
@ ഇസ്മായില്‍ - കമന്റിന്റെ അവസാന വരി എനിക്ക് ഇച്ചിരി പേടി സമ്മാനിച്ചു കേട്ടോ.
@ Manju Manoj - സന്തോഷം, ആദ്യമായി വന്നതില്‍. ഒപ്പം അഭിപ്രായത്തിനും.
@ അന്ന്യന് - അതേടാ അംബിക ഇന്നില്ല. അവന്മാര് അതു ഇടിച്ചു പൊളിച്ചു ഷോപ്പിംഗ് കോംപ്ലക്സ് പണിഞ്ഞില്ലേ? നമ്മുടെ 'ഇച്ചേച്ചി' അഭിനയം നിര്‍ത്തിയതിന്റെ അനന്തര ഫലം...!!
@ ഏറക്കാടന്‍ - നീ പേടിക്കണ്ട്രക്കേയ് ഞാന്‍ മാറി നിന്നോളാം. ഹി ഹി
@ ഒഴാക്കാന് - സന്തോഷം ചേട്ടാ.
@ Abdulkader - ശ്രമിക്കാം ഇക്കാ. സന്തോഷം കമന്റിയതില്‍.
@ രസികന്‍ - നന്ദി.
@ pournami - കപ്പിത്താന്റെ വെറുതെ ഒരു (അയ്യോ അല്ല ഒരേ ഒരു ) ഫാര്യെ ,ഒരു കാര്യം പറഞ്ഞോട്ടെ.....? ഒരു രണ്ട് വരി മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാ അല്ലെ.... മടി അല്ലാതെന്താ?
@ pottichiri paramu - പൊട്ടിച്ചിരി മാഷേ... സന്തോഷം ഇങ്ങോട്ട് വന്നതില്‍.
@ Thommy - സന്തോഷം തൊമ്മിച്ചാ....
@ LEE - സന്തോഷം ലീ. ഇനിയും വരിക.
@ ഹരീഷ് തൊടുപുഴ - ഹരീഷേട്ടാ പരമാവധി ശ്രമിക്കാം. നന്ദിയുണ്ട് വന്നതില്‍. പിന്നെ സ്മിത ചേച്ചിക്കുള്ള അഭിനന്ദനം അറിയുക്കുന്നതായിരിക്കും.
@ ഉമേഷ് പിലിക്കോട് - നന്ദി.
"പിന്നെ കണ്ടത് ഓടിക്കേറിയ പാപ്പി പറന്നിറങ്ങുന്നതാണ്. ഒപ്പം ചതിയന്‍ മടലും. മടലോ പാപ്പിയോ ആദ്യം എന്ന ആകാംഷയ്ക്കൊടുവില്‍ പാപ്പി മടലിനെ തോല്‍പ്പിച്ച് മെഡല്‍ നേടിക്കൊണ്ട് ഭൂമിയെ പുല്കി...!"
ഇങ്ങിനെ ഒത്തിരി ചിരി പടക്കങ്ങള്‍ക്ക് തൊടുത്തു വിടുന്ന നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റ് ...കരയിപ്പിക്കാന്‍ എളുപ്പം .ഒന്ന് പുഞ്ചിരിപ്പിക്കാന്‍ തന്നെ എന്ത് പ്രയാസം ആണ് ...
ഹഹഹ്
എന്നാലുമെന്റെ പതിനെട്ടാം പട്ടേ...:)
രസിപ്പിക്കുന്നുണ്ട്!!
sangathy assalayittundu............
എന്തൊരു സ്പീഡാ ആളവന്താനേ...ചടപടാന്നല്ലേ കാര്യങ്ങളുടെ പോക്ക്.ഒറ്റശ്വാസത്തില്‍ വായിച്ചു തീര്‍ത്തു.
ചിരിയുടെ മാലപ്പടക്കം ആദ്യാവസാനം, വീട്ടില്‍ എല്ലാവരെയും വായിച്ചു കേള്‍പ്പിച്ചു, ഒരുമിച്ചു ചിരിച്ചു രസിച്ചു.
ഒരു തമാശക്കഥ എന്ന നിലയ്ക്ക് നല്ലതെന്നു തന്നെ പറയാം. എങ്കിലും മുകളിലൊരാള്‍ പറഞ്ഞപോലെ ഇതു ട്രേഡ് മാര്‍ക്ക് ആക്കരുത്. ഇതേ പോലുള്ള കഥകള്‍ ധാരാളം പേര്(ഈയുള്ളവനുള്പ്പെടെ) എഴുതിയിട്ടുണ്ട്. താങ്കള്‍ കുറേക്കൂടി ടാലെന്റഡ് ആണ് എന്നാണ് എന്റെ വിചാരം. ഇതിലും നല്ല, പ്രസക്തങ്ങളായ, നിലവാരമേറിയ കഥകള്‍ എഴുതാന്‍ താങ്കള്‍ക്കു കഴിയും. ആ വഴിയ്ക്ക് കൂടെ ശ്രമിച്ചുകൂടെ? (മറ്റൊന്നും തോന്നരുതേ)
ആശംസകള്‍...!
ആളൂസ് ..പിന്നെയും ഞാന്‍ തിരിച്ചു വന്നു .ഇതിനു മുകളില്‍ എഴുതിയിരുന്നത് മുഴുവന്‍ വായിക്കാനും പറ്റുനില്ല ല്ലോ ?അത് വായിച്ചു വേണമല്ലോ രായൂട്ടന് നു ചേരുന്ന ഒരു കമന്റ് എഴുതുവാനും .എന്തായാലും എന്റെ പോസ്റ്റില്‍ ഒരു ക്ഷണക്കത്ത് കൊടുത്തിട്ട് വല്ല കാര്യം ഉണ്ടായോ?അവിടെ സ്ഥിരമായി വരുന്ന കുറച്ചു പേരുടെ നല്ല വാക്കുകള്‍ ഇവിടെയും കണ്ടു .അതും സന്തോഷം ..
വളരെ നല്ലതായി വിവരിച്ചു എന്ന് നേരത്തേ പറഞ്ഞു വല്ലോ ?എന്റെ നാട്ടില്‍ ഒരുപാടു തെങ്ങും ഉണ്ടെന്നു അറിയാമല്ലോ ?അതില്‍ കുറച്ചു തെങ്ങ് നിന്നിരുന്നത് പുഴയിലേക്ക് വീഴുന്നപോലെ ആയിരുന്നു . . .തെങ്ങ് കയറാന്‍ വരുന്ന വരുടെ കൂടെ തേങ്ങ പെറുക്കി കൂട്ടാനും വേറെ ആളുക്കള്‍ ഉണ്ടാവും .അവര്‍ നേരത്തേ പറയും .തേങ്ങ വെള്ളത്തില്‍ വീഴാതെ നോക്കണം ട്ടോ .എല്ലാം സമ്മതിച്ചു ഇവര്‍ തെങ്ങില്‍ കയറും .താഴെ നിന്ന് ഈ കാഴ്ച എല്ലാം കണ്ടിരുന്ന കുട്ടികള്‍ ആയ എനിക്കും ബന്ധുക്കളും ഇത് ഒരു രസം ആണ്. തെങ്ങില്‍ നില്ക്കുന്ന ആള് ആദ്യം ആ തെങ്ങില്‍ ഇരുന്നു ആടും .എന്നിട്ട് .തേങ്ങ യും മടലും.പിടിച്ചോ എന്നും പറഞ്ഞു .എല്ലാം വെട്ടി താഴെ വെള്ളത്തില്‍ ഇടും .പാവം ബാക്കി ഉള്ളവര്‍ വെള്ളത്തില്‍ ഇറങ്ങി നനഞു കുളിച്ചു ആവും തിരിച്ചു വരുന്നതും ..തെങ്ങില്‍ കയറിയ ആള് കുറെ വഴക്കും കേള്‍ക്കും .ഇത് കാണുമ്പോള്‍ എന്റെ അപ്പന് പറയും .നമ്മുക്ക് ആ തെങ്ങ് ഒക്കെ വെട്ടിയാല്ലോ ?അത് കേള്‍ക്കുമ്പോള്‍ ഈ ആള് പറയും വേണ്ടാട്ടോ ,ഈ പറമ്പില്‍ തെങ്ങ് കയറാന്‍ വരുന്നത് തന്നെ ഇതുപോലെ ഒരു കാര്യം ഉള്ളത് കൊണ്ട് മാത്രം ആണെന്നും .....ഇപ്പോള്‍ തെങ്ങ് കയറാന്‍ ആരും ഇല്ല ...പുഴയിലേക്ക് ചാഞ്ഞ് നില്ക്കുന്ന ഒരു തെങ്ങും ഇല്ല ..എനിക്ക് അത് കൊണ്ട് തന്നെ ഈ പോസ്റ്റ് വായിച്ചു വളരെ ഇഷ്ട്ടവുമായി .ഇതെല്ലാം ഒരിക്കല്‍ കൂടി ഓര്‍ത്തു വെന്നും പറയുന്നു ....
കുഞ്ഞൂസ് പറഞ്ഞപോലെ ഒറ്റ ശ്വാസത്തില്‍ ആളൂസ് ഇത് എഴുതി തീര്തുവോ? ആരൊക്കെ പറഞ്ഞപോലെ ഇതിലും വളരെ നല്ലതായി ആളൂസ് നു എഴുതുവാനും കഴിയും ..ആ ഇംഗ്ലീഷ് ക്ലാസ്സില്‍ ഒക്കെ എല്ലാവരുടെയും കൂടെ ഇരുന്ന് ഒരു പാട് ഇതുപോലെ എഴുതുവാനും കഴിയട്ടേ .ആശംസകള്‍ ...............
കലാഭവന്‍മണിപ്പടങ്ങള്‍ ഓടുന്ന തീയറ്റര്‍ പോലെ......ഇത്രയും വേണമായിരുന്നോ,
എന്ന് ചോദിക്കണം എന്ന് കരുതി വായിച്ചു പോകപ്പോകെ ചോദ്യങ്ങളെല്ലാം അടച്ചു പൂട്ടി പെട്ടിയില്‍
വയ്ക്കേണ്ടി വന്നു എന്നതാണ് സത്യം
എന്തായാലും പുട്ടിനു തേങ്ങ ഇടുന്നപോലെ അലങ്കാരങ്ങള്‍ ചേര്‍ത്ത് സ്വാദിഷ്ട മാക്കിയിട്ടുണ്ടെന്നു സമ്മതിക്കാതെ വയ്യാ...
തുടരുക....ഈ സിദ്ധി വിശേഷം ദൈവം അനുഗ്രഹിച്ചു തന്നതാണ്.
നന്നായി പരിപോഷിപ്പിക്കുക.
ആശംസകള്‍ !!!!!!
വായിച്ചു..കുഴപ്പം ഇല്ല..എഴുത്തിനു നല്ല ഒഴുക്കുണ്ട്..
@ - ആദില - സന്തോഷം ആദു, അഭിപ്രായിച്ചതില്‍.
@ നന്ദകുമാര്‍ - നന്ദേട്ടാ... എന്ത് ചെയ്യാനാ. അതായിപ്പോയില്ലേ പതിനെട്ടാംപട്ടയുടെ സ്വഭാവം......
@ jayaraj murukkumpuzha - നന്ദി.
@ കുഞ്ഞൂസ് - അപ്പൊ എനിക്ക് കുടുംബ വായനക്കാരും ആയെന്നറിയുന്നതില് സന്തോഷം.
@ ബിജുകുമാര്‍ - ബിജുവേട്ടാ, ഇത് വെറും ഒരു തമാശ കഥയാണ് എന്ന് പോസ്റ്റിന്റെ ഒടുക്കം ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെ മാത്രം കാണുക. അഭിപ്രായത്തിന് വളരെ നന്ദി.
@ സിയാ - അപ്പൊ നീ വീണ്ടും വായിക്കാതെ ആണോ ഈ എഴുത്ത്?...... എന്തായാലും ഒരു വലിയ നന്ദി..
@ ലീല എം ചന്ദ്രന് - ട്രീച്ചരെ ഒരുപാട് നന്ദി, വീണ്ടും വന്നതിനും, പ്രോത്സാഹനത്തിനും.
@ lakshmi.lachu - നന്ദി ലക്ഷ്മി.
രസോണ്ട് ട്ടോ കഥയും അവതരണവും
രാജു എന്നായിരുന്നു സ്കൂളിലെ പേര് എങ്കിലും അത്രേം ബുദ്ധിമുട്ടുള്ള പേര് വിളിക്കാന്‍ തക്ക വിദ്യാഭ്യാസം ഇല്ലാതിരുന്ന അവന്റെ പാരന്റ്സ് അവനെ ‘രായു’ എന്ന് വിളിച്ചു.
ആശംസകള്‍ വിമല്‍ !
hey ur humour sense is improved........... go on...
Nice...but liked your elarlier posts better
:)
കൊള്ളാം, നല്ല പ്രയോഗങ്ങള്‍ !
വായിച്ചു, രസിച്ചു തന്നെ. ഇഷ്ട്മായി നന്നേ കേട്ടോ.
ha ha rasikan
കൊള്ളാലോ ഇത്. ഇഷ്ട്ടായി കേട്ട്ടോ..
കൊള്ളാം... നന്നായിട്ടുണ്ട്....
നര്‍മം മാത്രം പോരാ.. മര്‍മം കൂടി കണ്ടെഴുതൂ...
@ കണ്ണനുണ്ണി – സന്തോഷം കണ്ണാ വന്നതിലും വായിച്ചതിലും.
@ ഷൈന്‍ - നന്ദി സുഹൃത്തെ.
@ rethul - ഡാ ഡാ ......
@ Thommy - നന്ദി.
@ വശംവദന്‍ - സന്തോഷം ഇനിയും വരിക.
@ അനില്കു്മാര്‍ - നന്ദി അനിലേട്ടാ.
@ ആയിരത്തൊന്നാം രാവ് - നന്ദി.
@ കൊലുസ് – കൊലുസ്സെ നന്ദി കേട്ടോ.
@ GK - സന്തോഷം
@ Rafiq – നന്ദി, ശ്രമിക്കാം
ആക്ഷേപ ഹാസ്യത്തിലൂടെ, കിട്ടാക്കനിയായ് തീർന്നു തെങ്ങുകയറ്റ തൊഴിലാളികൾ, എന്ന് രസകരമായ നർമ്മ പ്രയോഗങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാ ആശംസകളും
അയ്യോ,ചിരിച്ചു വയ്യാതായി! അസ്സലായിട്ടുണ്ട് ............
ഇഷ്ടമായി,ഇനിയും ഒരുപാട് എഴുതു!!!1
കൊള്ളാം, ഇഷ്ടപ്പെട്ടു . കേരം തിങ്ങും കേരള നാട്ടില്‍ തെങ്ങു കയറ്റക്കാരില്ല.അത് ഒരു നല്ല കഥയാക്കി അവതരിപ്പിച്ചല്ലോ. പിന്നെ കമന്റു പെട്ടിക്കു മുകളിലെ instruction രസിച്ചു...'വായില്‍ തോന്നിയതല്ല'....
ചിരിയന് ഗോവണി കയറി ഞാന്‍
ഡോ .... മൊത്തത്തില്‍ കൊള്ളാം .. എഴുതാന്‍ കഴിവുണ്ട് . പിന്നെ നാട്ടിലെ തെങ്ങ് കയറ്റക്കാരുടെ വില നന്നായി വര്‍ണിച്ചിട്ടുണ്ട് ... ഇനിയുള്ള കാലം അതിനോക്കെയാണ് സ്കോപ് ...
കൊള്ളാലോ...ചിരിപ്പിച്ചു ട്ടോ.
ആശംസകള്‍ !!!
@ മന്‍സൂര്‍ - നന്ദി.
@ ചിത്രാംഗത – തീര്‍ച്ചയായും എഴുതും. ഇനിയും വരിക.
@ മൈത്രേയി – ഹ ഹ ഹ സന്തോഷം അഭിപ്രായം അറിയിച്ചതില്‍.
@ ആയിരത്തോന്നാം രാവ് - ആയിക്കോട്ടെ. നന്ദി സുഹൃത്തേ.
@ പ്രദീപ് - അതന്നെ.........
@ മാനസ – ഒടുക്കം വന്നു അല്ലെ. സന്തോഷം ചേച്ചീ. ഞാന്‍ പറഞ്ഞില്ലേ... ഇനി ഒരാളുടെ കമന്റ് കൂടി ഞാന്‍ കാത്തിരിക്കുകയാണ്..വരുമായിരിക്കും..!
ഇത് ഞാൻ നേരത്തെ വന്ന് വായിച്ചതാ.
ഇപ്പോ ഒന്നും കൂടി വായിച്ചു.
സ്പീഡ് ഇത്തിരി കൂടിപ്പോയി എന്ന് തോന്നുന്നു.
കൊള്ളാം.
കൊള്ളാം... ആളവന്താന്.
ഇടക്കുവന്നു ചൊറിയാന്‍ ഒരു പ്രചോദനം ആയി.
ഇതിങ്ങനെ തന്നെ പോകണം.
പിന്നെ ഉപമകള്‍ കുറച്ചു കൂടുതലാണോ എന്നൊരു സംശയം...
കൊതുക് നശീകരണത്തിനുള്ള പഞ്ചായത്ത് മരുന്ന്, വാഴക്ക് തളിക്കാനുള്ള ഫ്വുറിഡാന് ജാനുവേട്ടത്തി ബോധം കെട്ടത് വെറുതെയല്ല ,എന്നെ കൊല്ല്
Post a Comment