
"കൊല്ലും..! നിന്നെ ഞാന്‍ കൊല്ലും....!"
"ങേ..! എന്ത് പറ്റി? ഗുരുതരമാണോ പ്രശ്നം? കൊതുകോ, അതോ മൂട്ടയോ?"
"ഹും... രണ്ടുമല്ല പട്ടി....!"
"എന്തോന്ന്?"
"ഹാ.. രാവിലെ മുതല്‍ പുറത്തു പട്ടികള്‍..... നാണമില്ലാത്തവ...."
"ഓഹോഹോ... പിടികിട്ടീ... “കന്നിമാസം വന്നു ചേര്‍ന്നാല്‍....” എന്ന് പാടിത്തുടങ്ങിയോ പട്ടികള്‍?"
"ശോ! സോംഗ് സീക്വന്‍സ് മാത്രല്ലല്ലോ ഇതിപ്പൊ ആക്ഷന്‍ സീക്വന്‍സും കൂടിയല്ലേ? അതാ..!"
"പുവര്‍ ഡോഗ്സ്. പണി കിട്ടിയതാ."
"പണിയാ? എവിടുന്ന്‍? ആരുടേന്ന്?"
"ഉം.. ഈ പാണ്ടവന്മാര്‍ക്ക് ഒരു ചേട്ടനുണ്ടല്ലോ. അയാളാ പണി കൊടുത്തത്."
"അയ്യേ, ആര്? യുധിഷ്ഠിരനോ? അതും ഒരു പട്ടിയെ..?"
"ഛെ! അതല്ല; പുള്ളിക്കാരന്‍ വേണോന്ന് വച്ച് ചെയ്തതല്ല. ശപിച്ചു പോയതാ. അമ്മാതിരി തെമ്മാടിത്തരമല്ലേ ആ പട്ടി കാണിച്ചേ. ഇനി യുധിഷ്ഠിരനല്ല, ആരായാലും ശപിച്ചു പോകും."
"അതെന്താ?"
"ങാ.. കേട്ടോ........."
******************************************************************************
പേര് കൊണ്ട് പാണ്ഡു എന്നായിരുന്നെങ്കിലും ഏതോ മുനി നല്‍കിയ സൊയമ്പന്‍ ശാപം കാരണം ജീവിതത്തില്‍ മിസ്റ്റര്‍. ഷണ്ഡു ആയി ജീവിക്കേണ്ടി വന്ന പാണ്ഡവ പിതാശ്രീ.! കാര്യമില്ലെന്നറിഞ്ഞിട്ടും വിശ്രമവേളകള്‍ ആനന്ദകരമാക്കാനായി സുന്ദരികളും സുശീലകളും സുമുഖികളുമായ രണ്ടു ഭാര്യമാരെ അദ്ദേഹം സ്വന്തമാക്കി. കുന്തിയും, മാദ്രിയും. വോള്‍വോ ഡബിള്‍ഡെക്കറിന്‍റെ ഡ്രൈവറിനെപ്പോലെ ജീവിതം അനായാസമായി മുന്നോട്ടു നീക്കിയ പാണ്ഡുവിന്‍റെ ഹാര്‍ട്ടില്‍ ആസിഡ് ഒഴിച്ച് ഓട്ട വീഴ്ത്തിക്കൊണ്ടാണ് കുന്തി ഒരുദിവസം അത് ചോദിച്ചത്.
“ചേട്ടോ.... കുറേയായി. കുഞ്ഞിക്കാലില്ല, കുഞ്ഞിക്കാല്‍...”
പക്ഷെ,- ‘ഡാര്‍ലിംഗ്, അയാം ഹെല്‍പ്പ്ലസ്സ്’ എന്ന് പറഞ്ഞ് പാണ്ഡു ഊരി..!
പക്ഷെ അതൊന്നും കുന്തിയെ തളര്‍ത്തിയില്ല. കളി കുന്തിയോട്... സുരസേന പുത്രിയും, കുന്തീഭോജന്‍റെ വളര്‍ത്തു പുത്രിയും, സാക്ഷാല്‍ ശ്രീമാന്‍ ശ്രീകൃഷ്ണന്‍റെ അമ്മായിയുമായ കുന്തിയോടെയ്....!
പെട്ടെന്നാണ് കുന്തി അതോര്‍ത്തത്.... തനിക്ക് ചെറുപ്പത്തില്‍, ശാപവും വരവും മാത്രം ഡീല്‍ ചെയ്യാറുള്ള ദി വണ്‍ ആന്‍ഡ് ഒണ്‍ലി ദുര്‍വാസാവ് നല്‍കിയ ആ ‘ഒണ്‍സ് ഇന്‍ എ ലൈഫ് ടൈം’ വരം..!! ഒരശരീരി പോലെ അത് മുഴങ്ങി.
“മകളേ കുന്തീ..... ദേവകളെ ഇംപ്രസ് ചെയ്താല്‍ ഓസിന് നിനക്ക് കാര്യം സാധിക്കാം. നിനക്ക് സന്താന സൗഭാഗ്യത്തിനുള്ള വഴി അത് മാത്രമായിരിക്കും...!!”
കുന്തിയുടെ ഉള്ളില്‍ എന്തോ ഒന്ന് പുകഞ്ഞു. ചിന്തകള്‍ വീണ്ടും പഴയ കാലത്തേക്ക് തിരിഞ്ഞു നടന്നു.
“അങ്ങനെയാവുമ്പോള്‍ എന്‍റെ ഫസ്റ്റ് ഹബ്ബി സൂര്യനല്ലേ?” – കുന്തി ആലോചിച്ചു.......
ദുര്‍വാസാവിന്‍റെ വരം കളിപ്പീരാണോ എന്ന്‍ ടെസ്റ്റ് ചെയ്യാനായി സൂര്യനെ
ഇംപ്രസ് ചെയ്തതും, ഇംപ്രസ് ചെയ്ത് ഇംപ്രസ് ചെയ്ത് കളി കാര്യമായതും, ഒടുക്കം ‘ബുള്ളറ്റ് പ്രൂഫ്’ ബോഡിയുള്ള കര്‍ണ്ണന് ജന്മം നല്‍കിയതും, കുട്ട കൊണ്ട് ഹൗസ്ബോട്ട് പണിത് കര്‍ണ്ണനെ നീറ്റിലിറക്കിയതും എല്ലാം....!
പിന്നെ അമാന്തിച്ചില്ല. യമധര്‍മ്മനില്‍ തന്നെ തുടങ്ങി കുന്തി. ഫലമോ.... യുദ്ധമുറകളില്‍ ആരുടെയും കാലനായി തീര്‍ന്ന യുധിഷ്ഠിരന്‍. രണ്ടാമത്തെ ചാന്‍സ് കുന്തി വായൂ ദേവന് നല്‍കി. ഒരു കൊടുങ്കാറ്റു മാത്രമേ കുന്തിക്ക് ഓര്‍മ്മയുള്ളൂ. അങ്ങനെ ഭീമനെ കിട്ടി..! തുടര്‍ന്ന് ഇന്ദ്രനെ സോപ്പിട്ട് അര്‍ജുനനെയും കൂടി സ്വന്തമാക്കി കുന്തി 'അക്രമം' മതിയാക്കി.
ഇത്രയുമായപ്പോള്‍ മാദ്രിയ്ക്ക് ഒരു ‘മാതിരി’.... അസുഖം കുന്തിയില്‍ നിന്നും കോ-വൈഫ് ആയ മാദ്രിയിലേക്ക് ‘കോപ്പി-പേസ്റ്റ്’ ചെയ്യപ്പെട്ടു. “എന്നാലും വീട്ടുകാര്‍ എനിക്ക് വാങ്ങിത്തന്ന ബലൂണ്‍ ഓട്ട വീണതായിപ്പോയല്ലോ” എന്ന രീതിയില്‍ മാദ്രി ഒരിക്കല്‍ കൂടി പാണ്ഡുവിനെ അടിമുടി നോക്കി. വെടിയുണ്ട തീര്‍ന്നു പോയ ഷൂട്ടിംഗ് താരത്തെ പോലെ ഒന്നും ചെയ്യാനാകാതെ പാണ്ഡു തിരിച്ചും നോക്കി.! വൈകിയില്ല, മാദ്രിയും കുന്തിയുടെ അതേ റൂട്ട്മാപ്പിലൂടെ തന്നെ വച്ച് പിടിച്ചു. അശ്വനീ ദേവകളെ പ്രീതിപ്പെടുത്തിയ മാദ്രി പിന്നീട് ഒരുപാട് പേരെ ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല. ആദ്യ ഇന്നിംഗ്സില്‍ തന്നെ ‘ഡബിള്‍’ സ്കോര്‍ ചെയ്തുകൊണ്ട് നകുലനെയും, സഹദേവനെയും റിലീസ് ചെയ്തു, മാദ്രി...!
വാട്ടെവര്‍ ഇറ്റീസ്.... വീരന്മാരായി തന്നെ പാണ്ഡവന്മാര്‍ വളര്‍ന്നു. പാഞ്ചാലീ സ്വയംവരം വന്‍ മാര്‍ജിനില്‍ വിജയിച്ച അര്‍ജുനന്‍ പാഞ്ചാലിയുടെ പേറ്റന്‍റ് സ്വന്തമാക്കി. കിട്ടിയ പേറ്റന്‍റുമായി വീട്ടിലെത്തിയ അര്‍ജ്ജുനന്‍ അമ്മയോട് വിളിച്ചു പറഞ്ഞു- “മമ്മീ... ഞാനൊരു കിടിലന്‍ ഐറ്റം കൊണ്ടന്നിട്ടുണ്ട്....”
“ഓ.... ചക്കപ്പഴമാന്നോടാ? എനിക്കിന്ന് വേണ്ട. ഉപവാസമാ... നിങ്ങള്‍ അഞ്ചു പേരും കൂടി വെട്ടിപ്പറിച്ച് തിന്നോളിനെടാ മക്കളെ.!” – എന്നത്തെയും പോലെ, അര്‍ജ്ജുനന്‍ ഫുഡ് കൊണ്ട് വന്നതാണെന്ന് കരുതി കുന്തി വിളിച്ചു പറഞ്ഞു.
അര്‍ജ്ജുനന്‍ ഞെട്ടി.! ഈശ്വരാ ചക്കപ്പഴമോ? ഈ ചക്കയിലാണെങ്കില്‍ ആകെ ഒരൊറ്റ ചുളയെ ഉള്ളൂ. ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുമ്പോഴേക്കും ചക്കപ്പഴം തിന്നാന്‍ ആര്‍ത്തി മൂത്ത് ഗ്രഹണി പിടിച്ച മറ്റു പാണ്ഡവന്മാര്‍ ഓടിക്കിതച്ച് മുറ്റത്തെത്തി. ചക്കപ്പഴം പ്രതീക്ഷിച്ചു വന്നപ്പോള്‍ മുന്നിലിരിക്കുന്ന മട്ടന്‍ ബിരിയാണി കണ്ട്, നാലും നാലും എട്ട് കണ്ണുകള്‍ പുറത്തേക്ക് തള്ളി.! ഒടുവില്‍ അര്‍ജുനന് ‘ഷെയര്‍മാര്‍ക്കറ്റിങ്ങിന്’ സമ്മതിക്കേണ്ടി വന്നു. കുന്തിയുടെ പ്രത്യേക റിക്വസ്റ്റ് പ്രകാരം പാഞ്ചാലിയും ‘ഓവര്‍ടൈം’ ചെയ്യാന്‍ സമ്മതിച്ചു, വിത്ത് എ കണ്ടീഷന്‍ - ഒരു നേരം ഒരാള്‍..!
അങ്ങനെ റോയല്‍റ്റിയോടുകൂടി അര്‍ജുനനും ‘ഗെറ്റ് വണ്‍ ഫ്രീ’ കാറ്റഗറിയില്‍ ബാക്കി നാല് പേരും പാഞ്ചാലീസ് ബാങ്കില്‍ അക്കൌണ്ട് തുടങ്ങി. ക്യാഷ് വിഡ്രോ ചെയ്യാനുള്ളവര്‍ ATM കൗണ്ടറിനുള്ളില്‍ കയറുമ്പോള്‍ ഇട്ടിരിക്കുന്ന ചെരുപ്പ് അഴിച്ച് പുറത്തു വയ്ക്കും. കൗണ്ടറില്‍ ‘ഇടപാട്’ നടക്കുന്നു എന്നതിന്‍റെ സൂചനയാണ് അത്.! അപ്പൊ മറ്റ് ഇടപാട്കാര്‍ക്ക് ഉള്ളിലേക്ക് പ്രവേശനം ഇല്ല. അതാണ് അലിഖിത നിയമം...!
ഒരുദിവസം, അര്‍ജുനനും ബാച്ചിനും പ്രാക്ടീസ് നടത്താന്‍ കറങ്ങുന്ന കിളിയെ കിട്ടാത്തതിനാല്‍ കറങ്ങുന്ന കോഴിയെ വാങ്ങാനായി ഭീമ-നകുല-സഹദേവന്മാര്‍ തന്തൂരിക്കടയില്‍ പോയിരിക്കുന്ന അവസരം.... ബോറടിച്ച അര്‍ജുനന്‍ ഒരു ‘വിഡ്രോവല്‍’ തരപ്പെടുമോ എന്നറിയാന്‍ ATM കൗണ്ടറിലേക്ക് ഒന്ന് പാളി നോക്കി. ഭാഗ്യം! പാദരക്ഷകള്‍ ഒന്നുമില്ല. അപ്പൊ ATM ഫ്രീ..! പിന്നെ വൈകിച്ചില്ല, അര്‍ജ്ജു വിട്ടടിച്ച് ചെന്നു. ചെരിപ്പഴിച്ച് സിഗ്നല്‍ ഓണാക്കി വച്ചിട്ട് അകത്ത് കയറി. ഉള്ളിലേക്ക് കയറിച്ചെന്ന അര്‍ജ്ജുനന്‍ ഉള്ളില്‍ നടക്കുന്ന ‘ATM ലൂട്ടിംഗ്’ കണ്ട് അക്കൊണ്ട് ഫ്രീസായ പോലെ നിന്ന് പോയി.! യുധിഷ്ഠിരേട്ടന്‍ അകത്ത്.......... അണ്‍ എക്സ്പെക്ട്ടാഡായി കൗണ്ടറിനുള്ളില്‍ അര്‍ജ്ജുനനെ കണ്ട്, “അപൂര്‍വ്വ” സ്ഥിതിയിലായിരുന്ന യുധിഷ്ഠിരന്‍ വളരെ പണിപ്പെട്ട് “പൂര്‍വ്വ” സ്ഥിതിയിലായി.
“ജ്യേഷ്ഠാ... ക്ഷമിക്കണം. കൗണ്ടറില്‍ ആരുമില്ലെന്ന് കരുതി... എന്‍റെ വിസാ കാര്‍ഡില്‍ നിന്ന് കുറച്ച് ക്യാഷ് വിഡ്രോ ചെയ്യാന്‍ വന്നതാ...” – അര്‍ജ്ജുനന്‍ ക്ഷമാപണം നടത്തി.
“പൊയ്ക്കോണം അവിടുന്ന്. എന്‍റെ മാസ്റ്റര്‍ കാര്‍ഡ് തിരിച്ചെടുത്തിട്ട് മതി നിന്‍റെ വിസാ കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യാന്‍....! നിനക്ക് കണ്ണില്ലേ? ഞാന്‍ എന്‍റെ ചെരുപ്പ് പുറത്തു വച്ചിരിക്കുന്നത് നീ കണ്ടില്ലേ?”- യുധിഷ്ഠിരന്‍റെ രക്തം തിളച്ച് പുക വരാന്‍ തുടങ്ങി.
“ജ്യേഷ്ഠാ... സത്യമായും പുറത്തു ചെരുപ്പ് ഉണ്ടായിരുന്നില്ല.”- അര്‍ജ്ജുനന്‍ വീണ്ടും ന്യായം നിരത്തി.
“ഇല്ലെന്നോ? ഞാന്‍ ചെരുപ്പ് പുറത്തു വച്ചിരുന്നതാണല്ലോ..” – യുധിഷ്ഠിരന്‍ അര്‍ജ്ജുനനെയും കൊണ്ട് പുറത്തേക്കിറങ്ങി. പുറത്ത് അര്‍ജ്ജുനന്‍റെ പാദരക്ഷകള്‍ മാത്രം.! ചുറ്റിനും അന്വേഷിച്ചു.. ഒടുക്കം ഒരു ശ്വാനന്‍ തന്‍റെ ചെരുപ്പുകള്‍ കടിച്ചു പറിക്കുന്നത് കണ്ട യുധിഷ്ഠിരന് കണ്ട്രോള്‍ പോയി. അദ്ദേഹം പട്ടിയെ ശപിച്ചു.
“എന്‍റെ പ്രൈവസി പുറത്താക്കി എന്നെ നാണം കെടുത്തിയ ശ്വാനാ.... നീനക്കും നിന്‍റെ വംശത്തിനും ഒരിക്കലും പ്രൈവസിയോടെ ഇണ ചേരാന്‍ പറ്റാത്ത അവസ്ഥ വന്നു ഭവിക്കട്ടെ....!”
******************************************************************************
"ഓഹോ അപ്പൊ ഇതാണല്ലേ പട്ടികളുടെ ഈ അവസ്ഥയ്ക്ക് കാരണം..."
"അതെ, ഇതാണ് എന്ന് പറയപ്പെടുന്നു."
"അല്ല.. എനിക്കൊരു സംശയം..."
"എന്താ അത്?"
"നമ്മുടെ ഈ ഷക്കീലയേയും, മറിയയേയും ഒക്കെ ശപിച്ചതാരാ???!!!!!!!!"
---------------------------------------------------------------------------------
നന്ദി:
മാണിക്യമ്മ പേരിനും, മറ്റു സഹായങ്ങള്‍ക്കും.
എല്ലാവര്ക്കും റംസാന്‍ ആശംസകള്‍.!
86 comments:
Vayichillankilum ninake thenga adikunathe njan ayikotee.....
poliyanooodaa......oru samshayam....
പോളിയോ അല്ലെടാ പാണ്ഡുവിനെ ആരോ ശപിച്ചതാ....!
അപ്പോൾ ഇതാണ് ആ പട്ടിക്കാര്യം. ഇപ്പം പിടികിട്ടി.
enaganakil ninnayum arankilum shapikum....
പാവം പട്ടീടെ വിഷമം പട്ടിക്കറിയാം...ആ നിപ്പു കണ്ടാല്‍ അമ്മാണെ സഹിക്കൂല.രസമായി.......സസ്നേഹം
നമ്മുടെ ഈ ഷക്കീലയേയും, മറിയയേയും ഒക്കെ ശപിച്ചതാരാ???!!!!!!!!"venda mone venda
കൊള്ളാം , ഇപ്പോള്‍ എനിക്കും ഒരു സംശയം ( പാദ രക്ഷകള്‍ പുറത്തു ഊരി വെയ്ക്ക എന്ന ബോര്‍ഡ് കണ്ടാല്‍ എന്താകും ഹിഹീഹിഹിഹ് ) പാമ്പിന്റെ കാര്യം engineyaa അങ്ങിനെ എങ്കില്‍ ????? ഹഹ്ഹഹഹ
മനസ്സില്‍ തോന്നിയത് തന്നെ പറയാം....
കഥ നന്നായി പറഞ്ഞു. :)
ആളവന്‍താന്‍ പൗര്‍ണമീ പറഞ്ഞത് ഒന്നു ഗവേഷിക്ക്
പാമ്പിന്റെ കാര്യമാവാം അടുത്തത് ഹ ഹ ഹ
നമ്മുടെ ഈ ഷക്കീലയേയും, മറിയയേയും ഒക്കെ ശപിച്ചതാരാ?
>> അവരും ആരുടെയെങ്കിലും ചെരുപ്പ് അടിച്ചു മാറ്റി കാണും
അപ്പോള്‍ അതാണ് സംഭവം അല്ലെ?
എന്തായാലും അവറ്റകളുടെ വിഷമം അവര്‍ക്കറിയാം.
കൊള്ളാം.നന്നായി മാഷേ.
കൊള്ളാം. ചില പ്രയോഗങ്ങളൊക്കെ അതി ഗംഭീരം..
അഹ ..തലയല്‍ ആകപ്പാടെ വളഞ്ഞു പുളഞ്ഞ പുത്തി ആണല്ലേ?
ഡേയ്..,
നീയിപ്പോ അപൂര്‍വ്വ സ്ഥിതിയിലോ അതോ പൂര്‍വ്വ സ്ഥിതിയിലോ!
കലക്കിയല്ലോ സഹദേവാ. (സംഭവാമീ you may go!)
**
സൂതപുത്രനോ കര്‍ണ്ണന്‍.. സൂതപുത്രനോ സൂര്യപുത്രനാം കര്ണ്ണന്!!!!
ഓരോ മില്ലീമീറ്ററിലും ഹാസ്യത്തിന്റെ മധുര തരികള്‍ ഡയമണ്ട് നെക്ലസ്സ്പോലെ ചേര്‍ത്ത് ചേര്‍ത്ത് പിടിപ്പിച്ചിരീക്യല്ലേ !!!
കലകലക്കി... ആളവന്‍താന്‍ മഹാഭാരതത്തിലെ പട്ടിപുരാണം എന്ന് പേരില്‍ ഇതറിയപ്പെടും :)കന്നിമാസക്കാലത്ത് പട്ടിപുരാണം ഭക്തിയോടെ പാരായണം ചെയ്യുക !!! ഫലം നിശ്ചയം.
ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് കരുതിയാകും
പാവം മനോരാജ് ആദ്യം കമന്റ് ഡിലിറ്റ് ചെയ്തത് .
ഇനി ഇവനെക്കൊണ്ടു തോറ്റു എന്ന് ഞാനും പറയുന്നില്ല.
തന്നോളം വളര്‍ന്നാല്‍ മക്കളെയും താന്‍ എന്ന് വിളിക്കണം എന്നാണ് ചൊല്ല്.
ഇതിപ്പം താന്‍ എന്ന് വിളിക്കെണ്ടുന്നതിനപ്പുറം എത്തിയല്ലോ.
അപ്പോപ്പിന്നെ എന്താ വിളിക്ക...??!!!
പുത്തിമാന്‍.....(കുരുട്ടു പുത്തി യാണേ ലും ) !
അതില്‍ കുറച്ച് അറിവ് നിറ ച്ചിട്ടു ണ്ടല്ലോ
കൊള്ളാട്ടോ... തുടര്‍ന്നോള്... .
Naya Puranam...!
manoharam, Ashamsakal...!!!
നല്ലത്...നല്ല ടെമ്പ്ലറ്റും...ആസംസകൾ
ആളൂ..എന്തായിത്? അടിപൊളിയായിട്ടുണ്ടല്ലോ. ശരിക്കും ചിരിപ്പിച്ചൂ. എന്തൊരു ഭാവന!
@ അഭി - ഇംഗ്ലീഷ് 'തേങ്ങ' ക്ക് നന്ദി. നിനക്ക് ഒരല്പം കൂടുന്നുണ്ടേ.....!(വണ്ണം)
@ മിനി - ആഹാ ബെസ്റ്റ്. അപ്പൊ ടീച്ചറിനും അറിയില്ലായിരുന്നോ? ഈശ്വരോ രക്ഷതൂ.
@ ഒരു യാത്രികന്‍ - ഹോ കഷ്ട്ടമാണ്. സീന്‍ പിടിച്ച്, സീന്‍ പിടിച്ച് പട്ടീടെ സീന്‍ പിടിക്കാനും ആളുകളോ... ഈ നാടെങ്ങോട്ട്...?!!
@ ആയിരത്തോന്നാം രാവ് - ഓ.. ഞാന്‍ നിര്‍ത്തി... നിങ്ങളായി നിങ്ങടെ ആളുകളായി..
@ പൗര്‍ണമി - സ്മിത ചേച്ചീ, ഒരു ജീവിയും വെറുതെ വിടില്ലല്ലേ... ഹോ ഹൊറിബിള്‍...
@ മാണിക്യം - മാണിയമ്മേ.... നോക്കണം. പാമ്പ് എങ്ങനെ..? സമ്മതിക്കോ?
@ കണ്ണനുണ്ണി - കണ്ണാ, അവര്‍ അടിച്ച് മാറ്റിയത് ചെരിപ്പാണോടാ..... ങേ?
@ പട്ടേപ്പാടം - അതേ. ആരറിയാന്‍...?
കഞ്ഞിപ്പുഴുക്ക് ചീഞ്ഞതിന്റെ ക്ഷീണം ശരിക്കും തീര്‍ത്തല്ലോ ആളു ഇതില്‍...
ഞങ്ങള്‍ ചിരിച്ച് ചിരിച്ച് ചിരിച്ച്..... ഹോ വയ്യാതെ ആയി.
എല്ലാ വരികളിലും നല്ല പഞ്ച്. നല്ല ഭാവന..
ചിത്രകാരന്‍ പറഞ്ഞത് പോലെ "മഹാഭാരതത്തിലെ പട്ടിപുരാണം" എഴുതിയ ആളു മഹര്‍ഷേ ഇനിയും എഴുതു ഇതിഹാസങ്ങള്‍...
@ കുമാരന്‍ - സന്തോഷം കുരാമേട്ടാ....
@ സിദ്ധിക്ക് - അതേ. ഈ വ്യാസന്റെ ഒരു ബുദ്ധി.! എന്തൊക്കെയാ ആ പുള്ളിക്കാരന്‍ എഴുതി വച്ചേക്കണേ....
@ കണ്ണൂരാന്‍ - ഞാന്‍ ഇപ്പൊ അത്യപൂര്‍വ്വ സ്ഥിതിയിലാ...( പ്രൈവസീ ആക്റ്റ്) !
@ മനോരാജ് - സൂര്യപുത്രനാം കര്‍ണ്ണന്‍ എന്ന് തന്നെയല്ലേ...
@ ചിത്രകാരന്‍ - വ്യാസന്‍ കേള്‍ക്കണ്ട. ചിത്രകാരനാണെന്നൊന്നും നോക്കൂല. പട്ടിയെ വിട്ട് കടിപ്പിക്കും.! അ അവസാനം പറഞ്ഞത് കാര്യം.ആലോചിക്കാവുന്ന കാര്യം.
@ ലീല എം ചന്ദ്രന്‍ - ടീച്ചറെ, മനുവേട്ടന്‍ പറഞ്ഞത് ഏതാണ്ട് അങ്ങനെയൊക്കെ തന്നാ. നിന്നെ പറഞ്ഞു നന്നാക്കാന്‍ ഇനി പറ്റും എന്ന് തോന്നുന്നില്ല എന്ന്. പാവം മനുവേട്ടന്‍....!
@ സുരേഷ് കുമാര്‍ - സന്തോഷം...
@ വിജയകുമാര്‍ - സന്തോഷം. ടെമ്പ്ലേറ്റ് ചെയ്ത പഹയനെ പേജിന്റെ താഴെ കാണാം...
എന്‍റെ വായനാനുഭാവത്തിലെ പുതിയ അനുഭവമാണ് ആളവന്‍താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശ്രീ . വിമല്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് . പുരാണത്തിലെ അദ്ധ്യായങ്ങള്‍ ആധുനികതയുടെ സാങ്കേതിക പദ പ്രയോഗങ്ങളില്‍ വിന്യസിപ്പിച്ച് അനായാസകരമായി നര്‍മ്മത്തില്‍ ചാലിച്ചെടുക്കുവാനുള്ള വിമലിന്റെ കഴിവും , ഇലയടയ്ക്കകത്ത് അവിയലും ,പീരയും ശര്ക്കരയും ചേര്‍ത്ത് പൊതിയുന്നത് പോലെ സ്ലീലമായ പദങ്ങളുപയോഗിച്ച് ദ്വയാര്ത്തങ്ങളിലൂടെ അശ്ലീലത്തിന്റെ അടയുണ്ടാക്കി വായനക്കാരന്റെ രുചി ഭേദങ്ങളെ സംത്രുപ്തമാക്കാനുള്ള കഴിവും അംഗീകരിച്ചിരിക്കുന്നു . ഇതു പരിപോഷിപ്പിക്കുക .
അംഗീകരിച്ചിരിക്കുന്നു, ആളവന്താന്
ശ്വാനപുരാണം ‘പ്രൈവസീ ആക്റ്റ് ‘ റീ ലോഡഡ്...
പണ്ടത്തെ കാലത്തെ നെയ്യപ്പം ചുട്ടതും, ദോശ ചുട്ടതുമൊക്കെ പോയി കാഷ് വിഡ്രോവലും,ഏ.ടി.എം കാർഡ് മൊക്കെയായി ഭാവനകൾ പടർന്നുകയറി പുരാണകഥകൾ പോലും പുത്തൻ ഇതിഹാസങ്ങളായി മാറുന്ന മായാജാലം കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ഞാൻ...കേട്ടൊ വിമൽ...
ഈ കലക്കൻ റീ-മിക്സിന് അഭിനന്ദനങ്ങൾ...
Hi da...
Vayikathe comment itite vayichapoo karuthy...nee enthokayane eee ezhuthy pidipichirikunathannee....arankilum ninne tharyvilikumanne karuthy...
Pinnayane orthathe nammada VALSUannane polum arum thary vilichilla pinnayane eee pavam Vilsune(Vimaline)...
Iniyum poste.. enitte ellam koodi nammake Vilsunte kathakal enen oru book aaki publish chaiyam.
"താന്‍ ഇരിക്കുന്നിടത് താന്‍ ഇരുന്നില്ലെങ്കില്‍ , അവിടെ പട്ടി കയറി പരിപാടി നടത്തും " --- ഏതാണ്ട് അങ്ങനെ ഒരു ചൊല്ലുണ്ടല്ലോ.. അതും ഈ കഥയുമായി ബന്ധപെടുത്താമോ
പണ്ടത്തേ കഥയുടെ പുതിയ വേര്‍ഷന്‍ രസകരമായി.
:)
ഒന്നും പറയാനുള്ള കഴിവില്ല.ന്റമ്മച്ചിയേ!
"ദേവകളെ ഇംപ്രസ് ചെയ്താല്‍ ഓസിന് നിനക്ക് കാര്യം സാധിക്കാം."
ചാണ്ടിയെയും.....
എന്തായാലും ഒരു ഇല്ലാക്കഥ ഉണ്ടാക്കിക്കൊണ്ട് വന്ന ബുദ്ധി സമ്മതിക്കണം...നമിച്ചു....
വായില്‍ തോന്നിയത് ചേട്ടായിക്ക് എഴുതാം, ഞങ്ങക്ക് കമന്റാന്‍ പാടില്ലേ ????
എന്തായാലും കഥ കിടുവായിട്ടുണ്ട് ചേട്ടായീ. നമിച്ചിരിക്കുന്നു.
ആളൂസ് ..ഒരു ചോദ്യം
തനിക്ക് ചെറുപ്പത്തില്‍, ശാപവും വരവും മാത്രം ഡീല്‍ ചെയ്യാറുള്ള ദി വണ്‍ ആന്‍ഡ് ഒണ്‍ലി ദുര്‍വാസാവ് നല്‍കിയ ആ ‘ഒണ്‍സ് ഇന്‍ എ ലൈഫ് ടൈം’ വരം..!! ഒരശരീരി പോലെ അത് മുഴങ്ങി.
ഇതുപോലെ ഒന്ന്
ആളൂസ് നു ഇപ്പോള്‍ കിട്ടിയാല്‍ എന്ത് ച്ചെയും?
@ വായാടി - വായൂ, ഭാവന മാത്രമല്ല നമിതയും, നയന്‍താരയും ഒക്കെ വരാന്‍ ഇരിക്കുന്നേയുള്ളൂ. നീ കണ്ടോ. നന്ദി.
@ ബാച്ചിലേഴ്സ് - ഉവ്വാ ഉവ്വേയ്... എന്‍റെ പഞ്ചിംഗ് അല്‍പ്പം കടുത്തു പോകുന്നു എന്ന പരാതി കാരണം കുറച്ചിരിക്കുവാ...!
@ അബ്ദുല്‍ഖാദര്‍ - ഇക്ക ഇപ്പൊ ബൂലോകത്തിലെ ഏറ്റവും തിരക്കുള്ള കമന്റ് എഴുത്തുകാരില്‍ ഒരാള്‍ ആണെന്നത് എന്നെ പോലെ എല്ലാര്‍ക്കും അറിയാം. വിശദമായതും, ആത്മാര്‍ത്ഥതയുള്ളതുമായ കമന്റുകള്‍. എന്നതാണ് അതിന് കാരണം. ഇവിടുത്തെയും കണ്ടെത്തലുകള്‍ ശരിയാണ് എന്നുസമ്മതിക്കാതെ വയ്യ. പിന്നെ ശ്ലീലം,അശ്ലീലം... അത് ആരെങ്കിലും ചോദിക്കുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു. ഇതില്‍ പറഞ്ഞു പോയ കാര്യങ്ങള്‍ മഹാഭാരത കഥകളിലും പറയുന്നുണ്ട് എന്ന് തന്നെ ആണ് വിശ്വാസം. വേറെ രീതിയില്‍ ആണെന്ന് മാത്രം. അത് എല്ലാവര്ക്കും ആസ്വാദ്യകരമാകുന്ന രീതിയില്‍ ഞാന്‍ ഒന്ന് മാറ്റി എഴുതാന്‍ ശ്രമിച്ചു. അത്ര മാത്രം. അല്ലെങ്കിലും എല്ലാം കേട്ടു ചിരിച്ച് അവസാനം ഒഹ്... അശ്ലീലം, വൃത്തികെട് എന്ന് പറയുന്നയാളുകള്‍ ഒരുപാട് ഉണ്ട് ബൂലോകത്തില്‍. പിന്നെ പേര് കേട്ട ബ്ലോഗ്ഗര്‍മാര്‍ എന്ത് വൃത്തികെട് എഴുതിയാലും അടിപൊളി, സൂപ്പര്‍ തുടങ്ങിയ ഡയലോഗുകള്‍ പറഞ്ഞ് സുഖിപ്പിക്കുന്നവരും ഇല്ലാതില്ല.! അതില്‍ നിന്നും വ്യത്യസ്തമായി വന്ന ഈ കമന്റും എനിക്ക് ഇഷ്ട്ടപ്പെട്ടു. നല്ലത് എന്ന് പറഞ്ഞത് കൊണ്ടല്ല, കാര്യം മനസ്സിലാക്കി പറഞ്ഞത് കൊണ്ട്. നന്ദി.
@ തൊമ്മി - നന്ദി ചേട്ടാ. വരിക ഇടയ്ക്ക്.
@ ബിലാത്തിപ്പട്ടണം - ഹും.... ആളെ കണ്ടാലറിയാം പണ്ട് ഒരുപാട് നെയ്യപ്പവും ദോശയും ഒക്കെ ചുട്ട ആള്‍ ആണെന്ന്. ഗൊച്ചു ഗള്ളാ....!
@ അഭി - ഡേയ്, ഇനി നീ വായിക്കാതെ കമന്റ് ഇടാന്‍ വന്നാല്‍ നിന്‍റെ കൈ ഞാന്‍ തല്ലിയൊടിക്കും നോക്കിക്കോ.!
@ മനോഹര്‍ - മനോഹരേട്ടാ, അവനവന്‍ ഇരിക്കേണ്ടിടത്ത് അവനവന്‍ ഇരുന്നില്ലേല്‍ അവിടെ പട്ടി കേറി ഇരിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഈ പരിപാടി നടത്തുന്ന പട്ടിയെപ്പറ്റി.... ഓര്‍ക്കുന്നില്ല. അല്ല എന്നാ പരിപാടിയാ...?!
@ അനില്‍കുമാര്‍ - സന്തോഷം അനിയേട്ടാ...
ഈ ചക്കയിലാണെങ്കില്‍ ആകെ ഒരൊറ്റ ചുളയെ ഉള്ളൂ. ഇനിയെന്ത് ചെയ്യും ??????!!!
പാവം പട്ടീടെ വിഷമം പട്ടിക്കറിയാം....
‘ഹിസ്റ്ററിയിലും, ബയോളജിയിലും, പുരാണങ്ങളിലും’ ഇത്രെയേറെ പാണ്ഡിത്യമുള്ള ഒരാളാണന്ന് കണ്ടാൽ തോന്നില്ല..;) നന്നായി മച്ചാ...
സമ്മതിച്ചിരിക്കുന്നു മാഷേ. ഒരു രക്ഷയില്ല!
@ ഹരീഷ് തൊടുപുഴ - ഹരീഷേട്ടാ.... രണ്ട് കുത്തും, ഒരു ചരിഞ്ഞ വരയും..!
@ എച്ച്മുക്കുട്ടി - ങേ..! അതെന്തെര്..? എന്ത് പറ്റി എച്മൂ ? എന്തെരെങ്കിലും പറ.....
@ ചാണ്ടിക്കുഞ്ഞ് - ഇല്ലാക്കഥയൊ ...എന്‍റെ ചാണ്ടിച്ചാ ഇതൊക്കെ ഉള്ളതാ. വോ..അമ്മച്ചിയാണ തന്ന.
@ ഓലപ്പടക്കം - എടാ അനിയായീ, നീ നിന്‍റെ വായില്‍ തോന്നിയതൊക്കെ പറഞ്ഞോ. അടി...! ങാ..
@ സിയാ - എന്റള്ളോ! ഇത് കൊയഞ്ഞല്ലാ....
ഉം.... എനിക്കിപ്പോള്‍ ഒരു വരം കിട്ടിയാല്‍.. ആ കാവ്യാ മാധവന്റെ കാര്യം ഒന്ന് സെറ്റില്‍ ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെടും.! അല്ലാ പിന്നെ.
@ അന്ന്യന്‍ - അതേ. ഇനി എന്ത് ചെയ്യും..? നമ്മള്‍ ആണെങ്കില്‍ അങ്ങനെ ചിന്തിക്കും. പക്ഷെ അവര്‍ അത് വളരെ കൂള്‍ ആയിട്ട് കൈകാര്യം ചെയ്തില്ലെടാ അതാണ് പാണ്ഡവന്മാര്‍..!
@ ജിഷാദ് - പട്ടികള്‍ക്ക് എന്ത് വിഷമം ജിഷാദേ. അവര്‍ ആരെയെങ്കിലും മൈന്‍ഡ് ചെയ്യോ? എനിക്ക് കഴിഞ്ഞ പോസ്റ്റില്‍ നാട്സേട്ടന്‍ തന്ന ഒരു കമന്റ് ഉണ്ട്. "കന്നിമാസത്തില്‍ പട്ടികള്‍ ഇണചേര്‍ന്ന് പരസ്പരം കെട്ടിപ്പിണഞ്ഞ് കിടക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും മോശമായ കാഴ്ചയതാണെന്ന് കരുതി, ആളുകള്‍ അവരുടെ നൈസര്‍ഗീകമായ ശാരീരികചോദനയെ കല്ലെറിഞ്ഞും, വടിയെടുത്തും ഓടിക്കാറുണ്ട്." എന്ന്. കണ്ടില്ലേ ... അപ്പൊ വിഷമം പട്ടികള്‍ക്കല്ല. അത് കാണുന്ന മനുഷ്യര്‍ക്കാ.!
@ സിജോ - എന്‍റെ സിജോ ഇതൊക്കെ ഇങ്ങനെ വെറുതെ പറഞ്ഞോണ്ട് നടക്കാന്‍ കൊള്ളാവോ...ആളുകള്‍ എന്തോ വിചാരിക്കും. അമ്മച്ചിയാണേ എനിക്ക് ഭയങ്കര ബുദ്ധിയാണ്.
വളരെ നന്നായി എഴുതിയിരിക്കുന്നു.ഇഷ്ടമായി.നല്ല രസമുണ്ടായിരുന്നു വായിക്കാന്.
കഥ കലക്കി.. പാവം പട്ടികള്‍!!
ഇങ്ങനെ ഒരു കഥയാണ് ഈ കഷ്ട്ടപാടിനു കാരണം എന്ന് ഞാന്‍ അറിഞ്ഞില്ല :)
പട്ടിപുരാണം ഇഷ്ടപ്പെട്ടു
വെറുതെ പട്ടിയുടെ ശാപം വലിച്ചു തലയിൽ(?) വയ്ക്കണ്ടാ.
വയറ് വേദനിച്ചു വയ്യ എന്റെ ആണ്ടവനെ ഈ ആളവനേകൊണ്‍ട് എന്താ ചെയ്യ ഒന്ന് ചോദിച്ചോട്ടെ എന്നിട്ട് താങ്കളെവിടേയ്ക്ക് പോയി വീണ്ടും കാണാം കാണണം ഹഹഹഹ
സംഭവം കലക്കി..!!
അമ്പതാം കമന്റ് എന്റെ വക.
:)
രണ്ടാമത്തെ ചാന്‍സ് കുന്തി വായൂ ദേവന് നല്‍കി. ഒരു കൊടുങ്കാറ്റു മാത്രമേ കുന്തിക്ക് ഓര്‍മ്മയുള്ളൂ. അങ്ങനെ ഭീമനെ കിട്ടി..!
അത് കിടിലന്‍......... ഈ കുന്തിയുടെ ഒരു കാര്യം
ആളു. ഗംഭീരമായി മോനെ.
കഥ മുമ്പ് കേട്ടതാ. പക്ഷെ എനിക്കേറ്റവും ഇഷ്ടായത് അതിന്റെ പുതിയ വെര്‍ഷന്‍ ആണ്.
രസകരമായി അവതരിപ്പിച്ചു. ആധുനിക യുഗം ഇത്ര നല്ല രീതിയില്‍ കോര്‍ത്തിണക്കിയതിനു എന്റെ വക സല്യുട്ട്.
പിന്നെ ഒന്ന് ശ്രദ്ധിച്ചോ? പുതിയ വേര്‍ഷനില്‍ അശ്ലീലം കൂടിയെന്നും പറഞ്ഞു ആരെങ്കിലും "കൈ വെട്ടാന്‍" കൊട്ടേഷന്‍ കൊടുക്കാതെ നോക്കിക്കോ.
ഇത്തരം പുതിയ ഐടംസുമായി ഇനിയും നിന്നെ പ്രതീക്ഷിച്ചോട്ടെ.
വളരെ ചെറിയ ഒരു സംഭവം താങ്കൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
@ എഴുത്തുകാരി - സന്തോഷം ചേച്ചീ...
@ ചിന്നൂസ് - അഭിപ്രായത്തിന് നന്ദി.
@ ഒഴാക്കാന്‍ - ഹും.. ഇങ്ങനെയും ഒരു കഥയുണ്ടെന്ന് പോലും!
@ ചാക്യാര്‍ - സന്തോഷം...
@ സലഹ് - അഭിപ്രായത്തിന് നന്ദി.
@ ഗോപന്‍ - വന്നതിനും വായനക്കും നന്ദി..
@ പാവത്താന്‍ - അതിന് ശപിച്ചത് ഞാനല്ലോ മാഷേ...
@ അഹമ്മദ് - നന്ദി.. കാണണം.!
ഞമ്മള്‍ ഇബടെ ബെന്നീനി.ആ നായിന്റെ മോന്ത കണ്ട് പേടിച്ച് പാഞതാ...
വളരെ രസകരമായി അവതരിപ്പിച്ചു..! പുരാണത്തിന്‍റെ റിലോഡഡ് വേര്‍ഷന്‍ ശരിയ്ക്കും ബോധിച്ചു..!!
ഒടുവില്‍ അര്‍ജുനന് ‘ഷെയര്‍മാര്‍ക്കറ്റിങ്ങിന്’ സമ്മതിക്കേണ്ടി വന്നു.ഇതൊന്ന് മാത്രം കല്ലുകടിയായി..!!ഈ തമാശയ്ക്ക് അര്‍ത്ഥക്ലിഷ്ടത വന്നില്ല..!!
വിമല്‍,
ആളവന്താന്‍ എന്ന് ഇപ്പൊ മനസ്സിലായി. താന്‍ ആളൊരു പുലിയല്ല, പുപ്പുലിയാണെന്ന് മനസ്സിലായി. ഈ നര്‍മ്മ ബോധം കളയാതെ സൂക്ഷിക്കുക.
ആളവന്‍ താന്‍!.ഇപ്പോ ആളെ പിടി കിട്ടി.നീ താന്‍ അന്ത ആള്!.പല കമന്റിലും കാണാറുണ്ടെങ്കിലും അകത്തു കയറി നോക്കിയത് ഇപ്പോഴാണ്. പറ്റിപ്പോയി!. ഇനി നോമ്പു കഴിഞ്ഞു വരാം. പിന്നെ പട്ടിക്കഥ മുമ്പെ അറിയുന്നതാണെങ്കിലും ATM പരിപാടിയില്‍ കഥ അസ്സലായി. ഈ വിസ കാര്‍ഡും മാസ്റ്റര്‍ കാര്‍ഡുമെല്ലാം ഒരേ സ്ലോട്ടില്‍ തന്നെയാണല്ലെ ഇന്‍സെര്‍ട്ട്.....വേണ്ട... ഇത്ര മതി!
പട്ടിപുരാണം വായിച്ചു. ആ പട്ടിപ്പടം അത്ര ശരിയായില്ല. ആശയവുമായി യോജിയ്ക്കുന്ന പടമായിരുന്നെങ്കില്‍ അടിപൊളി..
എന്നാലും ഇത്രേം പുരാണങ്ങളില്‍ നിന്നും ഈ കഥ തന്നെ കണ്ടുപിടിച്ച ആ ബുദ്ധിയ്ക്ക് നമോവാകം. ആശംസകള്‍...!
രസകരമായ ആഖ്യാനം...
Hi Vilsu....
Shashtipoorthium ente vaka.........
60"...............
വളരെ രസകരമായി എഴുതി-
അപ്പോൾ മഹാഭാരതത്തിലാണ് കളി, നല്ല ഗുണപാഠമുള്ള കഥ, ഈ ജാതി എടവാടിനു പോകുമ്പോൾ ചെരിപ്പ് നായ കൊണ്ടുപോകാതെ സൂക്ഷിക്കണം, അല്ലേ? നല്ല രസകരമായ എഴുത്താണെട്ടോ!
@ ഫൈസല്‍ - നന്ദി.
@ ശ്രീ - അത് നല്ല ഇടവടായിപ്പോയി..!
@ ഭ്രാന്തന്‍ - ഹും... നിനക്ക് അതേ ഇഷ്ട്ടപ്പെട്ടുള്ളൂ അല്ലെ
@ സുല്‍ഫി - ഏയ്.. അങ്ങനെയാവില്ല. ഇതിലും ഇക്കിളി ഉള്ള ഒറിജിനല്‍ മഹാഭാരത കഥകള്‍ ഉണ്ടല്ലോ..!
@ ബച്ചന്‍ - നന്ദി...
@ അരീക്കോടന്‍ - അത് ശരി അപ്പൊ വായിച്ചില്ലേ..?
@ ലക്ഷ്മി - അതേറ്റില്ല. അല്ലെ ലക്ഷ്മീ...
@ അപ്പച്ചന്‍ - നന്ദി അപ്പച്ചാ... ശ്രമിക്കാം.
@ മുഹമ്മദ്‌കുട്ടി - അതെ, ഇവന്‍ താന്‍ അവന്‍. ഹോ നിങ്ങക്ക് നോമ്പല്ലേ മനുഷ്യാ. എന്നിട്ട് ഈ സംസാരം. അപ്പൊ അല്ലാത്ത അവസരങ്ങളില്‍ എന്താവും.. എന്റള്ളോ!!
@ ബിജുകുമാര്‍ - ബിജുവേട്ടാ... ഞാന്‍ വേറെ ചില സന്ദര്ഭോജിത ചിത്രങ്ങള്‍ പരിഗണിച്ചതാണ്. പക്ഷെ അതില്‍ പട്ടികള്‍ 'ഒന്നിന്മേല്‍ ഒന്ന്' എന്ന രീതിയില്‍ ആയിപ്പോയത് കൊണ്ട് വേണ്ട എന്ന് വച്ചതാ..
@ നനവ് - സന്തോഷം...
@ അഭി - ഡേയ്.... ഡേയ്....
@ ജ്യോ - നന്ദി അഭിപ്രായത്തിന്.
@ ശ്രീനാഥന്‍ - നന്ദി. അതേ. ഇനിയെങ്കിലും സൂക്ഷിക്കുക.!
കൊള്ളാം, കലക്കന്‍ മാഷെ..
ഈ പോസ്റ്റ് ഞാന്‍ നേരത്തേതന്നെ വായിച്ചിരുന്നു. ഇന്നും വീണ്ടും മുഴുവനും രണ്ടാവര്‍ത്തി വായിച്ചു.സത്യം പറയട്ടെ എനിക്കു ഒന്നും മനസ്സിലായില്ല.ഒരു പക്ഷേ നിങ്ങള്‍ കുട്ടികള്‍ കാണുന്ന പോലെ മഹാഭാരതം എന്ന ഒരു മഹത് ഗ്രന്ഥത്തെ ഒരു കോമടിയായി കാണാന്‍ കഴിവില്ലാത്തതു എന്റെ ഈ പ്രായത്തിന്റെ ആയിരിക്കാം.ക്ഷമിക്കണം.
എഴുതാന്‍ നല്ല കഴിവുള്ളകുട്ടിയാണ് ആളവന്‍താന്‍.നന്നായി എഴുതൂ. എല്ലാ ആശംസകളും.
സത്യം പറയാമല്ല്ലോ, ജോസഫ് മാഷിന്റെ കൈ വെട്ടാമെങ്കില്‍ പുരാണത്തെ ഇങ്ങനെ വളച്ചെഴുതിയ “ആളിന്റെ” എ.റ്റി.എം കാര്‍ഡ് വെട്ടിമാറ്റാനും ചിലര്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്,
പിന്നെ എക്സ്പെയര്‍ ആയ എ.റ്റി.എം കാര്‍ഡ് ആണെങ്കില്‍ പ്രശ്നമില്ല.
പാവം പട്ടികള്‍!!
നാട്ടില്‍ ആയിരുന്നു..അതാണ് എത്താന്‍ വൈകിയത്
ഒരു നേരം ഒരാള്‍..! അങ്ങിനെയാണോന്ന് ഒരുസംശയം ഒരു വര്‍ഷംഒരാള്‍..! ആണെന്നാണ് എനിക്കു തോന്നുന്നത്.ഇതല്പം Aആണേലും അത് ഇത്ര ഭംഗിയായി അവതരിപ്പച്ചതിന് ഒരായിരം അഭിനന്ദനങ്ങള്‍. മെസ്സേജ് തരണമെന്ന് നേരത്തെ ഞാന്‍ എല്ലാവര്‍ക്കും എഴുതിയിരുന്നു..http://pkkusumakumari.blogspot.com/2010/03/paanchalaputhri.html
ഇതുമായി connected ആയതിനാല്‍ ഇതുകൂടി ഒന്നു നോക്കൂ.
തകർപ്പൻ!
തക തകർപ്പൻ!
എഴുത്ത് മനോഹരമായി..
>നമ്മുടെ ഈ ഷക്കീലയേയും, മറിയയേയും ഒക്കെ ശപിച്ചതാരാ???!!!!!!!!" <
ഒന്നൊന്നര സംശയം /ചോദ്യമായി ഭായ് :)
എല്ലാം ഈ ചോദ്യത്തിൽ അടങ്ങി !
“ജ്യേഷ്ഠാ... ക്ഷമിക്കണം. കൗണ്ടറില്‍ ആരുമില്ലെന്ന് കരുതി... എന്‍റെ വിസാ കാര്‍ഡില്‍ നിന്ന് കുറച്ച് ക്യാഷ് വിഡ്രോ ചെയ്യാന്‍ വന്നതാ...” – അര്‍ജ്ജുനന്‍ ക്ഷമാപണം നടത്തി.
കൊള്ളാം കൊള്ളാം
വന്താനെ....
കുട്ടിക്കാലത്ത് കുറേ അമര്‍ചിത്രകഥകള്‍ വായിച്ചിട്ടുണ്ട് കൂടുതലും പണ്ഡവ കൌരവ കഥകള്‍ അന്നൊന്നും ഇത് പോല രസമുള്ള ഒരു കഥ വായിച്ചതായി ഓര്‍ക്കുന്നില്ല.
ഏതായാലും ഷക്കീലയും, മറിയയും എല്ലാം പട്ടി ജന്മം തന്നെ ഇപ്പോള്‍ എന്‍റെ സംശയം മാറി.
അങ്ങനെ ഓരോ അബദ്ധങ്ങള്‍! ATM കലക്കി !
അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
@ ഉഷശ്രീ - തുറന്നു പറച്ചിലിന് പ്രത്യേക നന്ദി.
ഞാനും ഇപ്പോഴാ അകത്തു കയറിയത്.
തകര്‍ത്തിട്ടുണ്ട്.
ആശംസകള്‍;
ആളവന്താന്,
എന്ത് രസമാണ് വായിക്കാന് !നല്ല
ഹാസ്യം ......
സ്മിത പറഞ്ഞ പോലെ പാമ്പ്
ഒന്ന് ഗവേഷണം ചെയ്യ് ...
ചിലപ്പോ ബൈബിളില് കിട്ടും ,
അവിടല്ലേ പാമ്പിന്റെ കളി
പക്ഷെ,- ‘ഡാര്‍ലിംഗ്, അയാം ഹെല്‍പ്പ്ലസ്സ്’ എന്ന് പറഞ്ഞ് പാണ്ഡു ഊരി..!
സംഗതി അതിഗംഭീരം..
അടിപൊളി..ഒരുപാടു ചിരിച്ചു...
നായകളുടെ കാര്യം , ദാ കിടക്കുന്നു ധിം തരികിട തോം . നന്നായി
buhahaha . . .
പറഞ്ഞു കേട്ട കഥയില്‍ നിന്നും വ്യത്യാസം ഉണ്ടല്ലോ ആളവന്താനെ .എന്തായാലും കഥാതന്തു നന്ന്,ശൈലിയും. പക്ഷെ അവതരണത്തില്‍ കുറച്ചും കൂടി ശ്രദ്ധിച്ചാല്‍...... :)
വളരെ രസകരമായി എഴുതി കൊള്ളാം..
ഇതും ഇഷ്ടപ്പെട്ടു കൊള്ളാം
കുസുമം ടീച്ചറിന്റെ പാഞ്ചാലി കഥ
യില്‍ വിമലിന്റെ കമന്റ് വായിച്ചത് കൊണ്ടു
ഇങ്ങനൊരു സാധനം കളഞ്ഞു കിട്ടി...സൂപ്പര്‍..
കിടിലന്‍..വിമല്‍..പഞ്ചുകള്‍ വായിച്ചിട്ട് ചിരി
അടക്കാന്‍ പറ്റുന്നില്ല...!!..ഹൃദയം നിറഞ്ഞ
അഭിനന്ദനങ്ങള്‍ ..താമസിച്ചാല്‍ എന്ത്..വിസ കാര്ടിനൊക്കെ
ഇപ്പൊ മാര്‍ക്കറ്റ് കൂടിയിട്ടെ ഉള്ളൂ...ഒട്ടും കുറഞ്ഞിട്ടില്ല...
ഹ..ഹ....
കുസുമം ടീച്ചറിന്റെ പാഞ്ചാലി കഥ
യില്‍ വിമലിന്റെ കമന്റ് വായിച്ചത് കൊണ്ടു
ഇങ്ങനൊരു സാധനം കളഞ്ഞു കിട്ടി...സൂപ്പര്‍..
കിടിലന്‍..വിമല്‍..പഞ്ചുകള്‍ വായിച്ചിട്ട് ചിരി
അടക്കാന്‍ പറ്റുന്നില്ല...!!..ഹൃദയം നിറഞ്ഞ
അഭിനന്ദനങ്ങള്‍ ..താമസിച്ചാല്‍ എന്ത്..വിസ കാര്ടിനൊക്കെ
ഇപ്പൊ മാര്‍ക്കറ്റ് കൂടിയിട്ടെ ഉള്ളൂ...ഒട്ടും കുറഞ്ഞിട്ടില്ല...
ഹ..ഹ....
Post a Comment