ബനാനാ ടോക്സ്!

 
1. Actions speak louder than words - ആക്ഷൻ പടങ്ങൾ അവാർഡ്‌ പടങ്ങളെക്കാൾ ശബ്ദമയമായിരിക്കും

2. Advisers run no risks - ഉപദേശികള്‍ റിസ്ക്‌ വരുമ്പോള്‍ ഓടിക്കളയും!

3. All is fair in love and war - പ്രേമം യുദ്ധമാകുമ്പോൾ അത്‌ ഫയറിൽ അച്ചടിച്ച്‌ വരും!

4. All's well that ends well - എല്ലാരുടെയും കിണർ, എന്റെയും കിണർ!

5. Accidents will happen - വല്യപ്പന് ആക്സിഡന്റ് പറ്റി!

6. An empty purse frightens away friends - എം.ടി യുടെ പഴ്സ്‌ കണ്ട്‌ കൂട്ടുകാർ പേടിച്ചുപോയി!

7. An Englishman's home is his castle - ഇംഗ്ലിഷ്‌ പറയുന്നവന്റെ വീട്ടിൽ എപ്പോഴും കാസറ്റ്‌ ഉണ്ടാവും!

8. A fault confessed is half redressed - ഒരു ഫോൾട്ട് പറ്റിയതില്‍ മാപ്പ് ചോദിച്ച്കൊണ്ട് പകുതി മുണ്ടുരിഞ്ഞു!

9. A fool at forty is a fool forever - ലിസ്റ്റിലെ നാൽപതാമാത്തെ മണ്ടന്‍ എക്കാലവും മണ്ടനായിരിക്കും!

10. A good conscience is a soft pillow - കുഷന്‍ കൊണ്ടുണ്ടാക്കിയ സോഫ്റ്റ്‌ തലയിണ നല്ലതാണ്!

11. A loaded wagon makes no noise - ശബ്ദം ഉണ്ടാക്കാതെ വേഗം ലോഡ്‌ ചെയ്യ്!

12. A man is known by the company he keeps - കമ്പനിയടിച്ച പെണ്ണ് വേറൊരുത്തന്റെ കീപ്പ്‌ ആണെന്ന് അവന് മനസ്സിലായി!

13. Advice is cheap - ആദിവാസികൾ വളരെ ചീപ്പാണ്‌

14. A young idler, an old beggar - ഇളയവന്‍ ഇഡ്ഡലിയും മൂത്തവന്‍ ബർഗറും കഴിച്ചു!

15. As you sow, so shall you reap - റേപ്പ് ചെയ്യുന്നത് കണ്ടാല്‍ ശോ ശോ എന്ന് വിളിച്ചു നിൽക്കരുത്!

16. Ask me no questions, I'll tell you no lies - എന്നോട് ചോദ്യം ചോദിക്കാതിരുന്നാല്‍ ലെയ്സ് വാങ്ങിത്തരാം!

17. Bad news travels fast. - ബെഡ്ഡിൽ കിടന്ന് വേഗത്തിൽ യാത്ര ചെയ്തത് ഭയങ്കര ന്യൂസായി!

18. Beauty is only skin deep - ദീപയുടെ ബ്യൂട്ടി സ്കിന്നിൽ മാത്രമാണ്‌!

19. Be swift to hear, slow to speak - സ്വിഫ്റ്റ് കാറിൽ ഗിയർ ഇടുമ്പോൾ പതുക്കെ സംസാരിക്കണം!

20. Blood is thicker than water - രക്തം പുരണ്ട നിക്കർ വെള്ളത്തിലിട്ടു!

21. Better to drink the milk than to eat the cow - പശുവിന്റെ പാല്‌ കുടിക്കാമെങ്കിൽ അതിന്റെ ഇറച്ചി തിന്നുന്നതിൽ എന്താണ്‌ തെറ്റ്? (സന്തോഷ് പണ്ടിറ്റ്)!

22. Diamond cuts diamond - ഡൈമൺ വജ്രം മുറിച്ചു!

23. Dogs of the same street bark alike - തെരിവ് പട്ടികൾ ഏലായിലേക്ക് നോക്കി കുരച്ചു!

24. Everything in the garden is rosy - റോസി എല്ലാ കാര്യങ്ങളും പൂന്തോട്ടത്തിലാണ്‌ സാധിക്കാറ്‌!

25. Facts speak louder than words - F.A.C.T ക്കാർ ബഹളം വച്ചാൽ ലോകം മൊത്തം കേൾക്കും!

26. Give someone enough rope and they will hang themselves - സോമന്‌ കയറ്‌ കൊടുക്കരുത്; അവൻ അതിൽ തൂങ്ങിച്ചാവും!

27. He who wills the end wills the means - വിൽസ് വലിക്കുന്നവനൊരുവനാരൊ അവനാണ്‌ വിൽസൻ!

28. Money doesn't grow on trees - മണി മരത്തിൽ കയറാറില്ല!

29. Money is the root of all evil - അവില്‌ വാങ്ങാൻ പൊകുന്ന റൂട്ട് മണിക്ക് മാത്രമെ അറിയൂ!

30. One man's meat is another man's poison - ഒരുത്തൻ, വേറൊരുത്തന്‌ ഇറച്ചിയിൽ വിഷം വച്ചു!

31. Out of the mouths of babes and sucklings - സൊക്കലിംഗം കുട്ടികളെ വായിൽ തോന്നിയത് വിളിച്ചു!

32. All cats are grey in the dark - പൂച്ചകള്‍ ഇരുട്ടത്തിരുന്ന്‍ കരയും! 
 
33. A change is as good as a rest - റസ്റ്റ്‌ എടുക്കാനുള്ള തീരുമാനം മാറ്റുന്നതാണ് നല്ലത്! 
 
34. A stumble may prevent a fall - പ്രവീന്‍റെ സ്റ്റംമ്പ് തെറിച്ചു!
  
35. After lunch rest a while, after supper walk a mile - ലഞ്ച് കഴിഞ്ഞ് ഒന്ന് വിശ്രമിച്ച ശേഷം ഒരു മൈല്‍ നടന്നിട്ട് സപ്പര്‍ കഴിക്കുക! 
 
36. The best advice is found on the pillow – തലയണ മന്ത്രമാണ് എറ്റവും നല്ല ഉപദേശം!
  
37. The mouse that has but one hole is quickly taken - ബട്ടക്സിൽ ദ്വാരമുള്ള എലിയെ പെട്ടെന്ന് പിടിക്കാം!

38. The pen is mightier than the sword – പെണ്ണ് നൈറ്റിയിൽ വാള്‌ വച്ചു! 
 
39. The truth is in the wine – വീഞ്ഞ് കുടിച്ച് കഴിയുമ്പോഴാണ് സത്യം പുറത്ത് വരുന്നത്!

40. The way to a man's heart is through his stomach – ഒരുവന്‍റെ വായിലൂടെ, ഹൃദയം വഴി വയറിലേക്ക് പോകാം!

63 comments:

ആളവന്‍താന്‍ said...

വെറുതെ എഴുതിയതാണ്. ഒരു തമാശക്ക് ഫെയ്സ് ബുക്കിൽ ഇടാൻ. അപ്പൊ നമ്മുടെ ചാണ്ടിച്ചായന് ഒരേ നിർബന്ധം ഇതു പോസ്റ്റ് ആക്കണം എന്ന്! അങ്ങനെ ആണ്‌ ഇതിവിടെ ചാർത്തിയത്. എന്തായാലും പറയാനുള്ളത് നല്ലതായാലും തെറിയായാലും നേരെ ചാണ്ടിച്ചായന് റീ ഡയറ്ക്റ്റ് ചെയ്യുന്നു!

അന്ന്യൻ said...

തേങ്ങ നിന്റെ തലക്കടിച്ചു തന്നെ ഉടച്ചു…

kaattu kurinji said...

നല്ല നര്‍മ്മബോധം സുഹൃത്തേ

Mohamedkutty മുഹമ്മദുകുട്ടി said...

തേങ്ങയടി കഴിഞ്ഞല്ലെ? സുഖമായി വായിച്ചു. സന്തോഷം! (പണ്ഠിറ്റ് വേണ്ട!)

African Mallu said...

All is fair in love and war - പ്രേമം യുദ്ധമാകുമ്പോൾ അത്‌ ഫയറിൽ അച്ചടിച്ച്‌ വരും!
ഇതാണ് കലക്കന്‍ .

ente lokam said...

ആ ചാണ്ടിച്ചായന്‍ വെച്ച വെടി
നെഞ്ചു കൊണ്ടു അങ്ങ് തടഞ്ഞു അല്ലെ?
എന്നാലും വിമലേ !!!
ഹ..ഹ..ഇനി ഇതില്‍ വരുന്ന കമന്റ്‌ ഒക്കെ
ഒന്ന് ബനാന translation ചെയ്തു തരാന്‍
അങ്ങേരോട് പറയൂ...(ചാണ്ടിച്ചനുള്ള തോക്ക് ഞാന്‍ വേറെ
കരുതുന്നുണ്ട്...) .."ഫേസ് ബുക്കില്‍ കിടന്ന സാധനത്തെ
എടുത്തു ബ്ലോഗില്‍ ഇട്ടു" അത്ര തന്നെ...

Unknown said...

കുറെ കാലത്തിനു ശേഷം പുതുമ യുള്ള നര്‍മ്മം ആസ്വദിച്ചു ....
നന്ദി

Manoraj said...

ചാണ്ടിച്ചനുള്ളത് നേരിട്ട് കൊടുത്തോളാട്ടാ :)

ചാണ്ടിച്ചൻ said...

ഞാനിപ്പോ ഒന്നും പറയുന്നില്ല....വീണ്ടും വരാം...രംഗം ഒന്ന് കൊഴുക്കട്ടെ :-)

അഭിഷേക് said...

allenkilum bananatalkil evanalu puliyaaaaaaaaa kalakki ...oru verity und....aasamsakal

Sulfikar Manalvayal said...

ചാണ്ടീ എന്നാലും ഇത് വേണമായിരുന്നോ? ഇതാ ഫേസ് ബുക്കില്‍ കിടന്നിരുന്നെങ്കില്‍ !!!!!!!

ചാണ്ടിച്ചൻ said...

ഇത്രേം പേരുടെ തെറി കിട്ടില്ലായിരുന്നു :-)

ആളവന്‍താന്‍ said...

കണ്ടാ കണ്ടാ.... ചാണ്ടി തെണ്ടീ...!

khaadu.. said...

ആ പഴം ചൊല്ല് ഉണ്ടാക്കിയവരെക്കാള്‍ പണിയെടുത്തു കാണുമല്ലോ ഈ ബനാന ടാക് ഉണ്ടാക്കാന്‍..

നന്നായിട്ടുണ്ട് ട്ടാ...

ബൈജു സുല്‍ത്താന്‍ said...

വെറുതെയായില്ല 'ബനാന ടോക്ക്' ! വായിച്ചു രസിച്ചു !!

പഥികൻ said...

All is fair in love and war - പ്രേമം യുദ്ധമാകുമ്പോൾ അത്‌ ഫയറിൽ അച്ചടിച്ച്‌ വരും!

ഇതു കലക്കി സുഹൃത്തേ...

സസ്നേഹം,
പഥികൻ

ശ്രീനാഥന്‍ said...

രസകരമായി ഈ വികെഎൻ ശൈലിയിലുള്ള തർജ്ജമകൾ!

Lipi Ranju said...

എന്നാലും ചാണ്ടിച്ചാ ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു ! :))

keraladasanunni said...

ഇങ്ങിനെയെന്തെങ്കിലും വായിക്കാനായാല്‍ മനസ്സില്‍ വല്ല ടെന്‍ഷനും ഉണ്ടെങ്കില്‍ പോവും.

Anil cheleri kumaran said...

ith avide thanne mathiyaarunnu.... :)

മാനസ said...

ഹല്ലോ മിസ്റര്‍ ആള്സ്,
നിങ്ങള്‍ ഇത്തരക്കാരന്‍ ആണെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല . ഈ പോസ്റ്റില്‍ കാണുന്ന ബനാനാ ടോക്സ്‌ വള്ളിപുള്ളി വിടാതെ നിങ്ങള്‍ പ്രശസ്ത ഫേസ്ബുക്കര്‍ , മിസ്റര്‍ വിമല്‍ മധുസൂദനന്‍ നായരുടെ പ്രൊഫൈലില്‍ നിന്നും അടിച്ചു മാറ്റിയതാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ? ആ ചെക്കന്‍ മരുഭൂമിയില്‍ കിടന്നു ഉണക്ക കുബൂസും തിന്നു(വെള്ളിയാഴ്ച മാത്രം ഉണക്ക കുബൂസ്‌. ബാക്കി ഡെയ്സ്,മൂന്നു നേരവും ചിക്കന്‍ ബിരിയാണി) ചോര നീരാക്കി ഉണ്ടാക്കിയ
ഈ മഹത് വചനങ്ങള്‍ ഇവിടെ തരികിടയായി കിടന്നു കമന്റടി കൊണ്ട് പുളയുന്നത് ആ പിഞ്ചു ഹൃദയം എങ്ങനെ സഹിക്കുമോ ആവോ...

ശ്രീക്കുട്ടന്‍ said...

ജോറായിട്ടുണ്ട് ട്ടോ...

Arunlal Mathew || ലുട്ടുമോന്‍ said...

ഇങ്ങനെ ടോക്കി കൊല്ലല്ലേ... :)

Yasmin NK said...

ബെര്‍ലീടെ പ്രേതം കൂടിയൊ..?

Areekkodan | അരീക്കോടന്‍ said...

ഇത് ഫെയ്സ്ബുക്കില്‍ തന്നെയായിരുന്നു നല്ലത്.വെറുതെ നമ്മളേയും കൂടി.....എവിടെ ആ ചാണ്ടി, കൊടുയ്ക്കവന്റെ ...ണ്ടിക്ക്.

ആളവന്‍താന്‍ said...

ചാണ്ടിക്കുള്ളത് ചാണ്ടിക്ക്...!


@മാനസ - മിസ്സിസ് മാനസ, ഒക്കത്തിനും മിസ്റ്റര്‍ വിമല്‍ മധുസൂധനന്‍ നായരെ പൊളപ്പന്‍ മുപ്പത്‌ ചെമ്പ്‌ ചിക്കന്‍ ബിരിയാണി തീറ്റിച്ച് കോപ്പി റൈറ്റ്‌ വാങ്ങിയിട്ടുണ്ട്.!

Jefu Jailaf said...

അസ്സലായിട്ടുണ്ട്.. ബ്യൂട്ടി മീറ്റ്സ് ബനാന ടോക്ക്..:)

ചന്തു നായർ said...

ബനാന ടോക്ക്.അസ്സലായി....ക്ഷ പിടിച്ചു..നന്നായി ചിരിച്ചു...ിനിയും പോരട്ടേ...

Satheesan OP said...

ഹി ഹി ...

Echmukutty said...

എന്തു പറയാനാ? ചിരി നിന്നിട്ട് പറയാൻ പിന്നെ വരാം...

BCP - ബാസില്‍ .സി.പി said...

ഫേസ്ബുക്കിൽ ഇത് ഇട്ടിരുന്നു എങ്കിൽ... ശൊ.. ഇത് നഷ്ടമായേനേ... :)

പടാര്‍ബ്ലോഗ്‌, റിജോ said...

ഹഹ്ഹ്ഹ്. കൊള്ളാം. കലക്കി ചങ്ങാതീ. ഒന്നൊന്നര ബനാനാ ടോക് തന്നെ...

ഹംസ said...

രാഷ്ട്രീയം നല്ലതാണ്..സോറി “ ബ്ലോഗ് നല്ലതാണ് പക്ഷെ നിന്നെ പോലുള്ളവര്‍ അത് മലീനസമാക്കി ചന്ദനം ചുമക്കുന്ന കഴുതക്ക് അതിന്‍റെ സുഗന്ധം അറിയില്ല ഭാരമേ അറിയൂ..” (കടപ്പാട് : സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് )( ചുമ്മാ ) =============================================== ബനാനടോക്ക് കൊള്ളാം

മെഹദ്‌ മഖ്‌ബൂല്‍ said...

ഹ ഹ

Hashiq said...

Be swift to hear, slow to speak - സ്വിഫ്റ്റ് കാറിൽ ഗിയർ ഇടുമ്പോൾ പതുക്കെ സംസാരിക്കണം!
ഹ ഹ ....കലക്കി !!

kochumol(കുങ്കുമം) said...

ഇത് ഒരു വല്ലാത്ത ചതിവായിപോയി ഹഹഹ ...
Give elephant, but not hope:
ആന കൊടുത്താലും ആശ കൊടുക്കരുത്

SIVANANDG said...

kalakki. chaandicchayanu thanks ithu blogil ethichathinu

Villagemaan/വില്ലേജ്മാന്‍ said...

:)

കൊമ്പന്‍ said...

ഹഹഹ രസകരം നല്ല നര്‍മം

ഷാജി പരപ്പനാടൻ said...

€£¥*^%#}*^%#€£¥£€¥*^. Ithangu Aa chaandichanodu paranjekku....

അലി said...

രസകരം!

SHANAVAS said...

ചാണ്ടിച്ചന്‍ രണ്ടു തെറി കേട്ടാലും സാരമില്ല..സംഗതി രസമായി..ആസ്വദിച്ചു.ആശംസകള്‍..

അനില്‍കുമാര്‍ . സി. പി. said...

:)

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇത് ചാണ്ടിച്ചന്‍ നിന്നെ അറിഞ്ഞുകൊണ്ട് കുഴിയില്‍ ചാടിച്ചതാ വിമലേ...

അഞ്ജലി അനില്‍കുമാര്‍ said...

നന്നായിട്ടുണ്ട് ചേട്ടായി !

ഒടിയന്‍/Odiyan said...

എന്നാലും വിമലേട്ടാ,ചാണ്ടിച്ചായന്റെ വാക്കും കേട്ടു ഇത്രക്കൊരു സാഹസം വേണ്ടായിരുന്നു..ഇതിലും ഭേതം സന്തോഷ്‌ പണ്ഡിറ്റാ ....

Naseef U Areacode said...

രസകരം.... ആശംസകൾ

Unknown said...

ഇനി ശരിക്കും ഇത് ഉപയോഗിക്കുമ്പോള്‍ ഇഥൂകെ തന്നെ ഓര്മ വരും

Unknown said...

: )

Prabhan Krishnan said...

ഹും..! ചാണ്ടിച്ചനുമായി ഉടക്കി അല്ലേ..?

‘വാഴപ്പഴ വര്‍ത്താനം‘ ഇഷ്ട്ടായീട്ടോ..!
ആശംസകള്‍...!

Muralee Mukundan , ബിലാത്തിപട്ടണം said...

പഴമൊഴിതില്ലാന്ന...1

perooran said...

ഇഷ്ട്ടായീട്ടോ..!

ബഷീർ said...

നല്ല മൊഴികള്‍.. നല്ല ഫാവി കാണുന്നു. ഉഷാര്‍ :)

jayanEvoor said...

Advisers run no risks - ഉപദേശികള്‍ റിസ്ക്‌ വരുമ്പോള്‍ ഓടിക്കളയും!

അറം പറ്റി!

ചാണ്ടി ഓടി!

ആളവന്‍താന്‍ said...

ഹ ഹ ഹ തകര്‍ത്തു ജയേട്ടാ.... ഞാന്‍ ഏറ്റവും കൂടുതല്‍ ചിരിച്ചത് ഇത് വായിച്ചാ..... ഹഹ അറം പറ്റി!......

Diljith said...

ഇതൊക്കെ നമ്മുടെ സൂപ്പര്‍ സ്റാര്‍ രാജപ്പന്റെ ട്രാന്‍സ്ലേഷന്‍ ആണല്ലോ, നീ ഇത് കോപ്പി അടിച്ചു അല്ലെ?

വിരോധാഭാസന്‍ said...

കൊള്ളാട്ടാ...തകര്‍ത്തു

ആശംസകള്‍സ്

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഹോ സമ്മതിച്ചു ഒടുക്കത്തെ തല
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

- സോണി - said...

ഇപ്പോഴാ വായിച്ചത്.
ചിരിച്ചു, ട്ടോ... ശരിക്കും.
ഇനി ഇതുപോലെ പോസ്റ്റ്‌ ചെയ്യുന്നെങ്കില്‍ ഇരുപതെണ്ണം വീതം മതി.

Rakesh KN / Vandipranthan said...

buHAHAHAHA

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS,PUTHUVALSARA AASHAMSAKAL............

നെല്‍സണ്‍ താന്നിക്കല്‍ said...

ബെര്‍ലിയോളം വരുമോ ബെര്‍ലിയിളിട്ടത്

UDK said...

കൊള്ളാം .... സങ്ങതി കിടു ആയിട്ടുണ്ട്‌.. എങ്ങനെ ഒപ്പിച്ചെടുത്തു ഇത്....

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ