ക്രാഷ് ലാന്റ് 4 - The deadliest ever!                        1977, സ്പെയിൻ. കനേറി ഐലൻഡിനെ സ്പെയിനിൽ നിന്നും സ്വതന്ത്രമാക്കാനായി തീവ്രവാദ സംഘടനകൾ ശക്തിയാർജ്ജിക്കുന്ന കാലം. എങ്കിൽപോലും പ്രകൃതി അനുഗ്രഹിച്ച് നൽകിയ ഭംഗി കൊണ്ട് ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ കനേറി ദ്വീപ് അങ്ങോട്ടേക്കാകർഷിച്ച് കൊണ്ടേയിരുന്നു.
        മാർച്ച് 27, 10AM. കനേറി ദ്വീപിലെ ഗ്രാൻ കനേറിയ എയർപോർട്ടിലെ പാസഞ്ചർ ടെർമിനലിനുള്ളിൽ, ഒരു കോഫീ ഷോപ്പിൽ തീവ്രവാദികൾ ഒളിപ്പിച്ചു വച്ചിരുന്ന ബോംബ് പൊട്ടുന്നു! ഉടൻ തന്നെ മറ്റൊരു സ്ഫോടനം കൂടി ഉണ്ടാകുമെന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ഗ്രാൻ കനേറിയ എയർപോർട്ട് അടച്ചിടാനും, ഗ്രാൻ കനേറിയയിലേക്ക് ഹെഡ് ചെയ്തിരുന്ന എല്ലാ ഇൻബൗൺഡ് ട്രാഫിക്കും ഡൈവേർട്ട് ചെയ്യാനും അധികൃതർ തീരുമാനിക്കുന്നു. തുടർന്ന്, സ്ട്രൈക്കിംഗ് ഡിസ്റ്റൻസിൽ ലഭ്യമായിരുന്ന ഒരേ ഒരു എയർപോർട്ടായ, ടെനറീഫ് ഐലൻഡിലെ ലോസ് റോഡിയോസിലേക്ക് ഗതി മാറ്റാൻ ATC ടവറിൽ നിന്നും എല്ലാ വിമാനങ്ങളിലേക്കും സന്ദേശം പാഞ്ഞു!
         ഡൈവേർട്ട് ചെയ്യാൻ അറിയിപ്പ് കിട്ടിയ നിരവധി വിമാനങ്ങളിൽ രണ്ടെണ്ണം അക്കാലത്തെ ഏറ്റവും വലിയ യാത്രാവിമാനമായിരുന്ന ബോയിംഗ് 747 വിഭാഗത്തിൽപെട്ട ജംബോ ജെറ്റുകളായിരുന്നു! ഒന്ന്, 1970-ൽ ബോയിംഗ് 747 ന്‍റെ ഉത്ഘാടന പറക്കൽ നടത്തിയ അതേ വിമാനം! പാൻ അമേരിക്കൻ കമ്പനിയുടെ ഉടമസ്ത്ഥതയിലുള്ള, ലോസ് ഏഞ്ചൽസിൽ നിന്നും, 380 യാത്രക്കാരും 16 ജീവനക്കാരുമായി വന്ന PAN-AM 1736. മറ്റേത്, 234 യാത്രക്കാരും 14 ജീവനക്കാരുമായി ആംസ്റ്റർഡാമിൽ നിന്നുള്ള KLM-4805. തങ്ങൾക്ക് രണ്ട് മണിക്കൂറിലേറെ പറക്കാനുള്ള ഇന്ധനം ഉണ്ടെന്നും ഒരു ഹോൾഡിംഗ് പാറ്റേണിൽ തങ്ങൾ പറന്നുകൊള്ളാമെന്നും KLM ന്‍റെ പൈലറ്റ് ATC കണ്ട്രോളറോട് അഭ്യർത്ഥിച്ചുവെങ്കിലും, എയർപോർട്ട് എപ്പോൾ പ്രവർത്തനക്ഷമമാകും എന്ന് പറയാൻ കഴിയാത്തതിനാൽ അഭ്യർത്ഥന കണ്ട്രോളർ നിരസിച്ചതിനെ തുടർന്ന് KLM 4805-ഉം ലോസ് റോഡിയോസിലേക്ക് തിരിഞ്ഞു!
         ലോസ് റോഡിയോസ് വളരെ ചെറിയൊരു എയർപോർട്ടാണ്. ഒരേ ഒരു റൺവേയും വളരെ കുറച്ച് പാർക്കിംഗ് സ്പെയ്സും മാത്രമുള്ള, ചെറിയ വിമാനങ്ങൾക്കായുള്ള ഒരു റീജിയണൽ എയർപോർട്ട്. ഞായറാഴ്ച ആയതുകൊണ്ട് തന്നെ കണ്ട്രോൾ ടവറിൽ ആകെ രണ്ട് കണ്ട്രോളർമാർ മാത്രം. അപ്രതീക്ഷിതമായി വന്ന ഒരു കൂട്ടം വിമാനങ്ങൾ അവരെയും ആകെ വിഷമത്തിലാക്കി. തിരിച്ച് വിടപ്പെട്ട വിമാനങ്ങൾ ഒന്നിനു പുറകെ ഒന്നായി ലാൻഡ് ചെയ്യാൻ തുടങ്ങി. ലോസ് റോഡിയോസിലെ പാർക്കിംഗ് സ്പെയ്സുകൾ പൂർണ്ണമായും അവ കയ്യടക്കിക്കൊണ്ടിരുന്നു. ATC കണ്ട്രോളർമാരുടെ ജോലി കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. ഇനി വരാനിരിക്കുന്ന വിമാനങ്ങളിൽ രണ്ടെണ്ണം തങ്ങൾക്കും ലോസ് റോഡിയോസിനും മുൻ പരിചയമില്ലാത്തബോയിംഗ് 747” എന്ന ഭീമന്മാരാണ് എന്ന് അവർക്ക് അറിയാമായിരുന്നു. ഈ രണ്ട് കൂറ്റൻ വിമാനങ്ങളെ ഇനി എവിടെ ഇടും എന്ന് ചിന്തിച്ച് Airport map ലേക്ക് തിരിഞ്ഞ അവർ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നു. ലാൻഡ് ചെയ്യുന്ന ബോയിംഗ് വിമാനങ്ങൾ റൺവേയിൽ നിന്നും ടാക്സി വേയിലേക്ക് കടന്ന് ടാക്സി വേയുടെ മറുതല റൺവേയുമായി ചേരുന്ന ഭാഗത്ത് പാർക്ക് ചെയ്യുക!
                      അപ്പോഴേക്കും KLM-4805 ATC യിൽ നിന്നും ലാൻഡിംഗ് ക്ലിയറൻസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ലോസ് റോഡിയോസിലെ റൺവേയിലേക്ക് ആദ്യമായി ഒരു ബോയിംഗ് 747 പറന്നിറങ്ങി. KLM ന്‍റെ സെയ്ഫ് ലാൻഡിംഗ്! കണ്ട്രോൾ ടവറിൽ നിന്നുള്ള നിർദേശം അനുസരിച്ച് KLM, ടാക്സി വേയുടെ ഏറ്റവും ഒടുവിലായി പാർക്ക് ചെയ്തു. KLM ന്‍റെ യാത്രക്കാരെ മുഴുവൻ ടെർമിനലിലേക്ക് മാറ്റുന്നതിനിടയിൽ രണ്ട് ചെറിയ വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തിരുന്നു. അവയും KLM ന്‍റെ ഇടതു വശം ചേർന്ന് പാർക്ക് ചെയ്തു. അടുത്തത് PAN-AM ന്‍റെ ഊഴമാണ്. വീണ്ടും ഒരു 747 കൂടി സുരക്ഷിതമായി ലോസ് റോഡിയോസിലെ ടാർമാക്കിലേക്കിറങ്ങി! PAN-AM പാർക്കിംഗ് ക്ലിയറൻസ് ആവശ്യപ്പെട്ടു. KLM ന്‍റെയും, മുന്നേ വന്ന രണ്ട് ചെറിയ ഫ്ലൈറ്റുകളുടെയും പിന്നിലായി PAN-AM ന്പാർക്കിംഗ് അനുവദിക്കപ്പെട്ടു. ടെർമിനൽ നിറഞ്ഞു കവിഞ്ഞതിനാ PAN-AM ന്‍റെ യാത്രക്കാരെ ടെർമിനലിലേക്ക് വിടാൻ ATC അനുവദിച്ചില്ല. തുടർച്ചയായ 13 മണിക്കൂറുകളുടെ യാത്ര തന്‍റെ  യാത്രക്കാരെ തീർത്തും ക്ഷീണിതരാക്കി എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, പുറത്തിറങ്ങാൻ താൽപര്യമുള്ളവർക്കായി വിമാനത്തിന്‍റെ വാതിലുകൾ തുറന്നു കൊടുത്തു. അപ്പോഴേക്കും അന്തരീക്ഷം മൂടിക്കെട്ടാൻ തുടങ്ങിയിരുന്നു. രണ്ട് മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലോസ് റോഡിയോസിൽ കാലാവസ്ഥാ പ്രവചനം ഏറെക്കുറെ അസാധ്യമാണ്. അതിശക്തമായ മൂടൽമഞ്ഞ് വരുന്നതും വളരെ പെട്ടെന്നാവും…….!
ഒന്നര മണിക്കൂറുകൾക്ക് ശേഷം…….
        ലോസ് റോഡിയോസിലെ ATC ടവറിൽ ഗ്രാൻ കനേറിയിൽ നിന്നും സന്ദേശം വന്നു. ഗ്രാൻ കനേറി എയർപോർട്ട് റീ ഓപ്പൺ ചെയ്തിരിക്കുന്നു. ATC കണ്ട്രോളർ എല്ലാ വിമാനങ്ങളോടും ഗ്രാൻ കനേറിയയിലേക്ക് തിരികെ പറക്കാൻ തയ്യാറാവാൻ നിർദ്ദേശിച്ചു. ടെർമിനലിനുള്ളിൽ, യാത്രക്കാരോട് തങ്ങളുടെ വിമാനങ്ങളിലേക്ക് പോകുവാനായി അറിയിപ്പുകൾ മുഴങ്ങുന്നുണ്ടായിരുന്നു. മുഷിപ്പിക്കുന്ന തങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നതിൽ സന്തോഷിച്ച് KLM ന്‍റെ യാത്രക്കാരും വിമാനത്തിലേക്ക് തിരികെ പോകാൻ തയ്യാറെടുത്തു. പക്ഷെ അവർ അറിഞ്ഞിരുന്നില്ല, ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയൊരു ദുരന്തം മിനിറ്റുകൾക്കപ്പുറം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന്!
        KLM ന്‍റെ കോക്ക്പിറ്റിനുള്ളിൽ ക്യാപ്റ്റൻ എടുത്ത ഒരു തീരുമാനം എല്ലാം മാറ്റിമറിക്കുകയായിരുന്നു. റീ ഫ്യുവലിംഗ്!! ലോസ് റോഡിയോസിൽ തങ്ങൾക്ക് നഷ്ട്ടമായ സമയം അവിടെ വച്ച് തന്നെ തിരികെ പിടിക്കുക! ഗ്രാൻ കനേറിയയിലേക്ക് അനായാസമായി പറക്കാൻ വേണ്ട ഇന്ധനം തന്‍റെ പക്കൽ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഗ്രാൻ കനേറിയയിൽ ഉണ്ടായേക്കാവുന്ന തിരക്കിൽ സ്വാഭാവികമായും തങ്ങൾക്ക് ഇന്ധനത്തിനായി കൂടൂതൽ സമയം ചെലവഴിക്കേണ്ടി വരും എന്നു ചിന്തിച്ച ക്യാപ്റ്റൻ, വിമാനത്തിൽ ഇന്ധനം നിറക്കാൻ തീരുമാനിച്ചു. അതും തിരികെ ആംസ്റ്റർഡാം വരെ പറക്കാൻ കഴിയും വിധം പരിപൂർണ്ണമായ റീ ഫ്യുവലിംഗ്! ഒരു വിമാനത്തിന്‍റെ സെയ്ഫ് ടേക്ക് ഓഫിന് നിഷ്കർഷിച്ചിരിക്കുന്ന നിയമം അനുസരിച്ച് ആ വിമാനത്തിന്‍റെ ഫസ്റ്റ് ഡസ്റ്റിനേഷനിലേക്ക് പറക്കാൻ ആവശ്യമായ ഇന്ധനം മാത്രമാണ് ക്യാരി ചെയ്യേണ്ടത്. പക്ഷെ അൽപ്പസമയം ലാഭിക്കാനായി, 55 ടൺ ജെറ്റ് ഫ്യുവൽ ആവശ്യപ്പെട്ടുകൊണ്ട് KLM ക്യാപ്റ്റൻ ആ നിയമം മനപ്പൂർവം മറക്കുകയായിരുന്നു!
        തങ്ങളുടെ മുന്നിൽ കിടന്ന രണ്ട് ചെറു വിമാനങ്ങളും പോയിക്കഴിഞ്ഞിട്ടും KLM പുറപ്പെടാനുള്ള യാതൊരു ലക്ഷണവും കാണാത്തതിനാൽ PAN-AM, കണ്ട്രോൾ ടവറിൽ നിന്നും ക്ലിയറൻസ് ചോദിച്ചു. എന്നാൽ മുന്നിൽ കിടക്കുന്ന KLM റീ ഫ്യുവലിംഗ് നടത്തുന്നതിനാൽ ATC ക്ലിയറൻസ് നൽകിയില്ല. തുടർന്ന് ATC യുടെ അനുവാദത്തോടെ KLM നെ ചുറ്റിക്കറങ്ങി റൺവേയിലേക്ക് കടക്കാൻ PAN-AM ന്‍റെ പൈലറ്റുമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലോകത്തിലെ എറ്റവും വലിയ രണ്ട് വിമാനങ്ങളെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ ആ ടാക്സീ വേയുടെ സ്ഥലപരിമിതി അനുവദിക്കാത്തതു മൂലം അവസാനം ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു! മൂടൽ മഞ്ഞ് അപ്പോഴേക്കും കാഴ്ച്ച ഏറെക്കുറെ മറച്ചുകഴിഞ്ഞിരുന്നു!
    40 മിനിറ്റുകൾക്ക് ശേഷം KLM പുറപ്പെടാൻ തയ്യാറയി. പൈലറ്റുമാർ തങ്ങളുടെ 4 എഞ്ചിനുകളും ഒന്നിനു പുറകേ ഒന്നായി സ്റ്റാർട്ട് ചെയ്തു. പിന്നിലെ ടാക്സീ വേ പൂർണ്ണമായും അടഞ്ഞു കിടക്കുന്നതിനാൽ കണ്ട്രോളർമാർ, വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം എടുക്കാറുള്ള, ഒരു തീരുമാനം എടുത്തു; ബാക്ക് ടാക്സി! സാങ്കേതികമായ കാരണങ്ങളാൽ ടാക്സീ വേ ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസരങ്ങളിൽ, ‘റൺവേ’  തന്നെ ‘ടാക്സീ വേ’ അയി ഉപയോഗിച്ച് റൺവേയുടെ മറുതല വരെ ടാക്സി ചെയ്യുന്ന വിമാനം അവിടെ നിന്നും 180 ഡിഗ്രി തിരിഞ്ഞശേഷം നോർമലായി ടേക്ക് ഓഫ് ചെയ്യുന്ന രീതിയാണ് ബാക്ക് ടാക്സി! മൂടൽ മഞ്ഞ് കാരണം വിസിബിലിറ്റി തീരെ കുറഞ്ഞു കഴിഞ്ഞിരുന്നു. KLM റൺവേയിലേക്ക് കടന്ന് ടാക്സി തുടങ്ങിക്കഴിഞ്ഞപ്പോൾ ATC, PAN-AM–നും ബാക്ക്ടാക്സിക്ക് നിർദ്ദേശം നൽകി. റൺവേയിലൂടെ റോൾഡൌൺ ചെയ്ത് ഇടതു വശത്ത് കാണുന്ന മൂന്നാമത്തെ എക്സിറ്റിലേക്ക് കടന്ന് അടുത്ത ഇൻസ്ട്രക്ഷനായി വെയ്റ്റ് ചെയ്യുക എന്നതായിരുന്നു നിർദ്ദേശം!
    ലോസ് റോഡിയോസിലെ റൺവേക്ക്, ടാക്സീ വേയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന 4 എക്സിറ്റുകളാണുള്ളത്. അദ്യത്തേത് 90 ഡിഗ്രി തിരിയുന്ന C1 ഉം, യഥാക്രമം  130, 148, 35 ഡിഗ്രികളിൽ തിരിയുന്ന C2-ഉം, C3-ഉം C4-ഉം. ഇതിൽ C3-യിലേക്കാണ് PAN-AM തിരിയേണ്ടത്. കോക്ക്പിറ്റിനുള്ളിൽ ലഭ്യമായിരുന്ന റൺവേ മാപ് സശ്രദ്ധം വീക്ഷിച്ചുകൊണ്ട് PAN-AM പൈലറ്റ്മാർ ടാക്സി ആരംഭിച്ചു. അപ്പോഴേക്കും KLM, റൺവേയുടെ 75 ശതമാനത്തിലധികം ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു! ഒന്നാമത്തെയും രണ്ടാമത്തെയും എക്സിറ്റുകൾ പിന്നിട്ട PAN-AM ഇപ്പോൾ തങ്ങൾക്ക് തിരിയേണ്ട മൂന്നാമത്തെ എക്സിറ്റിനായുള്ള അന്വേഷണത്തിലാണ്. പക്ഷെ, മൂടൽമഞ്ഞ് നിറഞ്ഞു നിന്ന റൺവേയിലെ മൂന്നാമത്തെ എക്സിറ്റ് ഇതിനോടകം തന്നെ തങ്ങൾ കടന്നുപോയി എന്ന് റൺവേയിൽ നിന്നും പത്തു മീറ്ററിലേറെ ഉയരത്തിലുള്ള 747 ന്‍റെ കോക്ക്പിറ്റിൽ ഇരുന്നിരുന്ന പൈലറ്റ്മാർ അറിഞ്ഞിരുന്നില്ല!! തങ്ങൾക്ക് എന്തോ അബദ്ധം പറ്റിയിരിക്കുന്നു എന്നു മനസ്സിലാക്കിയ അവർ വിമാനത്തിന്‍റെ വേഗത പിന്നെയും കുറച്ചു. ഇതേ സമയം റൺവേയുടെ അങ്ങേത്തലക്കൽ KLM, 180 ഡിഗ്രി തിരിഞ്ഞ് ടേക്ക് ഓഫ് പൊസിഷനിൽ അയിക്കഴിഞ്ഞിരുന്നു! ഗ്രൌണ്ട് റഡാർ സവിധാനമില്ലാത്ത ഒരു എയർപോർട്ടിന്‍റെ ഒരേ റൺവേയിൽ, കഷ്ടിച്ച് ഒരു കിലോമീറ്റർ അകലത്തായി പരസ്പരം കാണാൻ കഴിയാതെ രണ്ട് ജംബോ ജെറ്റുകൾ മുഖാമുഖം!
       ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദത്തിനായി KLM വീണ്ടും ATC യുമായി ബന്ധപ്പെട്ടു. എന്നാൽ PAN-AM ഇതുവരെ റൺവേ ക്ലിയർ ചെയ്തിട്ടില്ല എന്നറിയാമായിരുന്ന ATC കണ്ട്രോളർ “4805.... you are cleared to the Papa Beacon climb to and maintain flight level nine zero right turn after take-off proceed with heading zero four zero until intercepting the three two five radial from gran caneria VOR” എന്ന് മറുപടി നൽകി. ടേക്ക് ഓഫിനു ശേഷം വിമാനം ഏത് ദിശയിലേക്ക് എത്ര ഉയരത്തിൽ പറത്തണം, എന്ന് നിർദ്ദേശിക്കുക മാത്രമാണ് കണ്ട്രോളർ ചെയ്തത്. ഒരിക്കലും അത് വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദമായിരുന്നില്ല. അതിനുള്ള ക്ലിയറൻസ് പ്രത്യേകമായാണ് നൽകുക. എന്നാൽ റേഡിയോ സംവിധാനത്തിൽ വന്ന ചില  ബുദ്ധിമുട്ടുകൾ കാരണം ആ വാചകം ടേക്ക് ഓഫ് ക്ലിയറൻസായി KLM പൈലറ്റുമാർ തെറ്റിദ്ധരിച്ചു. കോ-പൈലറ്റ് വിമാനത്തിന്‍റെ ബ്രേക്ക് റിലീസ് ചെയ്തു. ക്യാപ്റ്റൻ തന്‍റെ എഞ്ചിനുകൾ ഫുൾ ത്രസ്റ്റിലേക്ക് സെറ്റ് ചെയ്തു. KLM 4805 മുന്നിലേക്ക് കുതിക്കാൻ തുടങ്ങി. സെക്കൻഡുകൾ കഴിയും തോറും വിമനത്തിന്‍റെ വേഗത ഇരട്ടിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും അല്പ്പം മുന്നിൽ PAN-AM നാലാമത്തെ എക്സിറ്റായ C4 ലേക്ക് എത്തിയിരുന്നു.

05:04:34PM - PAN-AM കോക്ക്പിറ്റ്:
        വിമാനം C4 ലേക്ക് തിരിക്കാൻ തുടങ്ങിയ PAN-AM ക്യാപ്റ്റൻ, കോ പൈലറ്റിന്‍റെ നിലവിളി കേട്ട് നോക്കുമ്പോൾ കാണുന്നത്, തങ്ങൾക്ക് നേരെ പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന KLM നെ! പെട്ടെന്ന് തന്‍റെ വിമാനം റൺ വേയിൽ നിന്നും പുറത്ത് കടത്താൻ അദ്ദേഹം പരിശ്രമിച്ചുവെങ്കിലും വളരെ സാവധാനം സഞ്ചരിച്ചിരുന്ന വലിയ വിമാനത്തിന് റൺ വേയിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള സമയം അത് പോരുമായിരുന്നില്ല! PAN-AMന്‍റെ കോക്ക്പിറ്റ് ഒഴികെയുള്ള ഭാഗങ്ങൾ ഇപ്പോഴും റൺ വേയിൽ തന്നെയാണ്!

05:04:29PM - KLM കോക്ക്പിറ്റ്:
       നിമിഷം തോറും വേഗത കൈവരിക്കുന്ന വിമാനത്തിന്‍റെ വിൻഡ് ഷീൽഡിലേക്ക് മൂടൽ മഞ്ഞിനെ വകഞ്ഞുമാറ്റി വന്നു പതിച്ച ചെറിയ പ്രകാശം എതിരേ വരുന്ന വിമാനത്തിന്‍റെ ഹെഡ് ലൈറ്റാണെന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, തന്‍റെ മുന്നിലുള്ള ഒരേ ഒരു മാർഗ്ഗം തന്നെ തെരഞ്ഞെടുത്തു. ഇമ്മീഡിയറ്റ് ടേക്ക് ഓഫ്! അദ്ദേഹം വിമാനത്തിന്‍റെ നോസ് പൊടുന്നനെ ഉയർത്തി. പക്ഷേ ഫുൾ ടാങ്ക്‍ ഫ്വുവലുമായി പറന്നുയരാൻ വേണ്ട വേഗത KLM കൈവരിച്ചിരുന്നില്ല. വിമാനത്തിന്‍റെ പുറകിലെ ചെറു ചിറകുകൾ 40 മീറ്ററോളം റൺ വേയിൽ അമർന്നുരഞ്ഞ് തീ തുപ്പി!

05:04:37PM എക്സിറ്റ് C4:
      KLM 4805ന്‍റെ ലോവർ ഫ്യൂസലേജും എഞ്ചിനുകളും ഫ്യുവൽ ടാങ്കും അടങ്ങുന്ന ഭാഗം PAN-AMന്‍റെ കോക്ക് പിറ്റിനു പിന്നിൽ, പാസഞ്ചർ ക്യാബിനിലേക്ക് ഒരു വൻ സ്ഫോടന ശബ്ദത്തോടെ ഇടിച്ചു കയറി. അവശ്യത്തിലുമധികം ഉണ്ടായിരുന്ന ജെറ്റ് ഫ്യുവൽ ബാക്കി കാര്യങ്ങൾ അനായാസമാക്കി! 27 യാത്രക്കാർ ഇരുന്നിരുന്ന PAN-AMന്‍റെ അപ്പർ ഡെക്ക് കാണാനേയില്ല! കുറച്ച് അകലെയായി, ആയിരക്കണക്കിന് കഷണങ്ങളായി ചിതറിയ KLMന്‍റെ അവശിഷ്ട്ടങ്ങളെ പോലും തീ വിഴുങ്ങി! KLMന്‍റെയുള്ളിൽ ഉണ്ടായിരുന്ന 248 പേരും തല്ക്ഷണം മരിച്ചു.  PAN-AMന്‍റെ 396 പേരിൽ പൈലറ്റും ഫസ്റ്റ് ഓഫീസറും ഫ്ലൈറ്റ് എഞ്ചിനിയറും മറ്റ് 6 ജീവനക്കാരും ഉൾപ്പെടെ 61 പേർ ക്രാഷിനെ സർവൈവ് ചെയ്തു! ആകെ മരണം 583!
        
       ഒന്ന് വീക്ഷിച്ചാൽ, വളരെ യാദൃശ്ചികം എന്നു തോന്നുന്ന കുറേ കാര്യങ്ങൾ രണ്ടു വിമാനങ്ങൾക്കിടയിൽ ഒരുമിച്ചു കൂടുകയായിരുന്നു 1977 മാർച്ച് 27 ന്. ബോംബ് സ്ഫോടനം, പാർക്കിംഗിലെ പ്രശ്നങ്ങൾ, റീ ഫ്യുവലിംഗ്, ഗ്രൌണ്ട് റഡാർ ഇല്ലാത്ത റൺവേയിലെ ബാക്ക് ടാക്സി, പ്രത്യേകം മാർക്ക് ചെയ്തിട്ടില്ലാതിരുന്ന എക്സിറ്റുകൾ, മൂടൽ മഞ്ഞ്, റേഡിയോ സംഭാഷണത്തിൽ വന്ന കൺഫ്യൂഷൻസ്. ഇവയിൽ എതെങ്കിലും ഒന്ന് ഒഴിവായിരുന്നു എങ്കിൽ എവിയേഷൻ ഹിസ്റ്ററിയിലെ ‘The deadliest ever’  എന്ന വിശേഷണം നേടിയ അപകടത്തിന് ലോസ് റോഡിയോസിലെ ടാർമാക്ക് ഒരിക്കലും സാക്ഷിയാവേണ്ടി വരില്ലായിരുന്നു!

Courtesy: Google(pictures), Wikipedia, National Geographic, Discovery

61 comments:

ആളവന്‍താന്‍ said...

the deadliest ever!

അലി said...

വീണ്ടും നെഞ്ചിടിപ്പ് കൂടി...

ഒരു ദുബായിക്കാരന്‍ said...

ടെന്ഷനോടെയാണ് വായിച്ചു തീര്‍ത്തത്..ക്രാഷ് ലാന്റ് 4 ഉം അടിപൊളിയായിട്ടുണ്ട്..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഡീറ്റെയിലായിട്ടുള്ള ഈ ചരിത്രമടക്കം , ഈ വീമാനദുരന്ത ചരിതങ്ങളെല്ലാം മലയാളം വിക്കി-പീഡിയയിൽ ചേർക്കണം കേട്ടൊ വിമൽ

ഷാജു അത്താണിക്കല്‍ said...

ഹൊ മരണം കണ്ട പൈലറ്റ്
വായിച്ചു ........... ഒന്നും പറയാന്‍ വയ്യാ

ലീല എം ചന്ദ്രന്‍.. said...

വിമല്‍,
നീ ഒരു സംഭവം തന്നെ വളരെ വളരെ നന്നായി വിവരിച്ചു കേട്ടോ.
ഒരു വിമാനം നിറയെ അനുഗ്രഹങ്ങളും ആശംസകളും.... തുടരുക.

AFRICAN MALLU said...

അതെ ഡെഡ്ലിയസ്റ്റ്

രമേശ്‌ അരൂര്‍ said...

വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞത് പോലെയായി ഈ ദുരന്തം ..
ക്രാഷ് ലാന്‍ഡ്‌ സീരീസില്‍ വിമല്‍ എഴുതിയ സംഭവങ്ങള്‍ എല്ലാം തന്നെ മികച്ച നിലവാരം പുലര്‍ത്തി എന്ന് പറയാന്‍ സന്തോഷമുണ്ട് ,ഇതിനു വേണ്ടി നടത്തിയ തിരച്ചിലുകള്‍ അത് ക്രോഡീകരിച്ചു പോസ്റ്റ് ആക്കി എഴുതാനുള്ള ശ്രമം എല്ലാം അഭിനന്ദനാര്‍ഹം.ഇങ്ങനെ ഹോം വര്‍ക്ക് ചെയ്തു എഴുതിയാല്‍ ബ്ലോഗിലും മികച്ച രചനകള്‍ ഉണ്ടാകുന്നു എന്ന് വിമര്‍ശകരും സമ്മതിക്കും..:)

Hashiq said...

ഒന്നാംതരം വിവരണം. ഹാര്‍ഡ്‌ വര്‍ക്കിന് ഒരു ബിഗ്‌സല്യൂട്ട് !!
ഒരു സംശയം, വിമലിന് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞേക്കും. >> ഒരു വിമാനത്തിന്‍റെ സെയ്ഫ് ടേക്ക് ഓഫിന് നിഷ്കർഷിച്ചിരിക്കുന്ന നിയമം അനുസരിച്ച് ആ വിമാനത്തിന്‍റെ ഫസ്റ്റ് ഡസ്റ്റിനേഷനിലേക്ക് പറക്കാൻ ആവശ്യമായ ഇന്ധനം മാത്രമാണ് ക്യാരി ചെയ്യേണ്ടത്. << എങ്കില്‍ ലോങ്ങ്‌ ഡസ്റ്റിനേഷനിലേക്ക് ടേക്ക് ഓഫ് ചെയ്യുന്ന എല്ലാ വിമാനങ്ങളിലും ഈ ഒരു റിസ്ക്‌ ഫാക്ടര്‍ ഇല്ലേ?

Jefu Jailaf said...

അഭിനന്ദനങ്ങൾ... അടിപൊളി പോസ്റ്റായിരിക്കുന്നു..

K@nn(())raan*കണ്ണൂരാന്‍! said...

ഡാ,
ഫേസ്ബുക്കില്‍ കയറിയശേഷം ഉച്ചയുറക്കം നഷ്ട്ടായി. അതോണ്ട് ഏതാനും ദിവസങ്ങള്‍ക്കകം f/b account ക്ലോസ് ചെയ്യാനുള്ള പരിപാടിയിലാ.
അതിനിടയിലാ തന്റെയിമ്മാതിരി പേടിപ്പിക്കല്‍!
ഇനിയിപ്പം രാത്രിയുറക്കത്തീല്‍ വല്ല പ്രശ്നോം ഉണ്ടെങ്കില്‍ തന്നെ അബുദാബീല് വന്നു തല്ലും!
ഹഹാ..

ചാണ്ടിച്ചന്‍ said...

വീണ്ടും ഞെട്ടിച്ചു...ആളു...ആ അപകടം മുന്നില്‍ കണ്ട പോലെ...
കണ്ണൂസേ...ഡോണ്ട് ഡു ഡോണ്ട് ഡു!!!!

jawad pallithottungal said...

ഈ "മുള്‍മുനയില്‍ നില്‍ക്കുക" എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ ഇപ്പൊ കണ്ടു..
ഒരു വീഡിയോ ക്ലിപ്പ് കണ്ടതു പോലെ തോനുന്നു ....
ഒരു നല്ല പോസ്റ്റ്‌ .....
ആശംസകള്‍

Lipi Ranju said...

ദൈവമേ... !! ഇനി മുതല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സംഭവങ്ങള്‍ മാത്രം എഴുതിയാ മതീട്ടോ...

keraladasanunni said...

വസ്തുനിഷ്ഠമായ വിവരണം. മികച്ച നിലവാരം 
പുലര്‍ത്തുന്ന പോസ്റ്റാണ് ഇത്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മികച്ച അവതരണത്തിനും
തികഞ്ഞ കഠിനാധ്വാനത്തിനും
നിറഞ്ഞ അഭിനന്ദനങ്ങള്‍

Anilkumar said...
This comment has been removed by the author.
അനില്‍കുമാര്‍ . സി. പി. said...

ഇതിനിപ്പോ എന്താടാ വിമലാ കമന്റ് പറയുക! എഴുതാന്‍ പറ്റിയ വാക്കുകളൊക്കെ ആള്‍ക്കാര്‍ സ്ഥാനത്തും, അസ്ഥാനത്തും കമന്റുകളാക്കി അര്‍ത്ഥശൂന്യമാക്കിക്കളഞ്ഞിട്ടുന്ടു! അതുകൊണ്ട് ഇവിടെ ഒന്നും പറയുന്നില്ല:)

mydreams dear said...

The deadliest ever!"

khaadu.. said...

മുന്‍പത്തെ പോലെ തന്നെ നല്ല നിലവാരത്തിലുള്ള വിവരണം...

മാഷേ...ചുമ്മാ പേടിപ്പിക്കല്ലേ..

SHANAVAS said...

വളരെ നല്ല ഒരു പോസ്റ്റ്‌..ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചു തീര്‍ത്തത്..ചെറുപ്പത്തില്‍ പത്രത്തില്‍ വായിച്ച ഒരു നേരിയ ഓര്‍മ്മയുണ്ട്..

jayarajmurukkumpuzha said...

mikacha reethiyil vivaranam nalki........ abhinandanangal.............

കൊമ്പന്‍ said...

നിങ്ങള്‍ കഥ വായിക്കുമ്പോള്‍ ഉള്ള ഈ സസ്പെന്‍സ് ആണ് ഇത് വായിക്കുന്നതിലുള്ള രസം ശരിക്കും വായനക്കാരനെ പിടിച്ചിരുത്താന്‍ ഉള്ള ആ കഴിവിന് മുന്പില്‍ നമിക്കുന്നു

Rakesh KN / Vandipranthan said...

great

Sabu M H said...

പ്ലെയ്നിലെ റഡാറിൽ മറ്റു വിമാനങ്ങളെ കാണാൻ കഴിയില്ലേ? ഒരു സംശയം.

ഒരു കാര്യം കൂടി..
വായിച്ചു ഹൃദയാഘാതം വന്നു മരിച്ചു പോയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു..

സ്നേഹപൂർവ്വം,
പരേതൻ

എന്‍.ബി.സുരേഷ് said...

informative

പട്ടേപ്പാടം റാംജി said...

നന്നായി അദ്ധ്വാനിച്ച് എഴുതിയ പോസ്റ്റിനു അഭിനന്ദനങ്ങള്‍.

ആളവന്‍താന്‍ said...

സാബു ചേട്ടാ വിമാനത്തിനുള്ളില്‍ റഡാര്‍ സ്ക്രീന്‍ ഇല്ല എന്നാണ് എന്‍റെ അറിവ്. ഫ്ലൈറ്റിന്റെ ആള്‍റ്റിറ്റ്യൂഡും വേഗതയും മനസ്സിലാക്കുന്നത് ATC ടവറിലെ റഡാര്‍ സ്ക്രീനില്‍ നിന്നും ആണ്‌.

ആളവന്‍താന്‍ said...

@ഹാഷിക്ക് - ഹാഷിക്ക് ഭായ് ലോംഗ് ഡിസ്റ്റൻസ് എന്നല്ല, എല്ലാ വിമാനങ്ങളിലെയും ഏറ്റവും വലിയ റിസ്ക്ക് എന്നു പറയുന്നത് തീർച്ചയായും അത് ക്യാരി ചെയ്യുന്ന ഫ്യുവൽ തന്നെയാണ്. നിയമം നോക്കിയാൽ, ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ ഭാരം കുറച്ച് നിർത്താനായി, നിശ്ചിത ദൂരം താണ്ടാൻ വേണ്ട ഇന്ധനവും സേഫ്റ്റി മെഷർ എന്ന നിലയിൽ ഒരു നിശ്ചിത മാർജിൻ എക്സ്ട്രാ ഫ്യുവലും എന്നതാണ് അതിന്റെ രീതി. എന്റെ പരിമിതമായ അറിവാണ്. പൂർണ്ണമായും ശരിയാവണമെന്നില്ല.

ഷബീര്‍ - തിരിച്ചിലാന്‍ said...

കൊള്ളാടാ ചക്കരേ... നിന്റെ ഈ കഷ്ടപ്പാടും ആത്മാര്‍ഥതയും പോസ്റ്റില്‍ പ്രതിഫലിക്കുന്നുണ്ട്. അടിപൊളി പോസ്റ്റ്. കഥകള്‍ക്കും ലേഖനങ്ങള്‍ക്കും കവിതകള്‍ക്കും അപ്പുറം ബ്ലോഗില്‍ ഒരു വ്യത്യസ്തത കൊണ്ടുവരാന്‍ നിന്റെ ഈ ശ്രമങ്ങള്‍ക്കായി. അഭിനന്ദനങ്ങള്‍

kochumol(കുങ്കുമം) said...

വായിച്ചു തീരുന്നത് വരെ ശ്വാസം ഇല്ലായിരുന്നു ...ഹോാ..ഇപ്പോളാണ് ശ്വാസം നേരെ ആയത് ...എന്ടമ്മേ അപാരം തന്നെട്ടോ .........

Sureshkumar Punjhayil said...

Wonderful... Kathirikkunnu...!!!

Manoharam, Ashamsakal...!!!!

Sabu M H said...

In aviation, aircraft are equipped with radar devices that warn of obstacles in or approaching their path and give accurate altitude readings. The first commercial device fitted to aircraft was a 1938 Bell Lab unit on some United Air Lines aircraft. [25] They can land in fog at airports equipped with radar-assisted ground-controlled approach (GCA) systems, in which the plane's flight is observed on radar screens while operators radio landing directions to the pilot.

Reference : http://en.wikipedia.org/wiki/Radar

YUNUS.COOL said...

ദി ഡെഡ്-ലീസ്റ്റ് എവെര്‍.... അമ്മോ !!!
ദി മമ്മി എന്നൊക്കെ പോലെ ഞാന്‍ മമ്മിയായി . ഐ മീന്‍ നോട്ട് മദര്‍ .... പേടിച്ചു ഐസ് ആയി ..
വീണ്ടും നല്ല എഴുത്ത്
ആശംസകള്‍

~ex-pravasini* said...

നിര്‍ത്തിയെന്ന് കരുതിയതായിരുന്നു.
പിന്നേം പേടിപ്പിക്കാനിറങ്ങിയല്ലേ.
പേടിച്ചാലും വായിക്കാന്‍ രസമുണ്ട് കേട്ടോ.

mottamanoj said...

നല്ല വായന.

ഒരു ചോദ്യം ബാക്കി, ആരെല്ലാം എന്തെല്ലാം മിസ്സ് ആയാലും രണ്ടു ഏര്‍ക്രാഫ്റ്റിലും റഡാര്‍ ഉണ്ടാവും, ആടില്‍ മൂപ്പിലോ പിന്നിലോ അല്ലെങ്കില്‍ ഒരു പ്രതേയക ദൂരപരിദിയില്‍ ഉള്ള എല്ലാ വിമാനങ്ങളെയും അല്ലെങ്കില്‍ മറ്റെല്ലാ സാധനങ്ങളെയും കാണിക്കേണ്ടതാണ്, എന്തുകൊണ്ടാണ് അതും കാണാതെ പോയത് .

mottamanoj said...

അല്ലെങ്കില്‍ ചിലപ്പോള്‍ റഡാരില്‍ കാണിച്ചത് ചിലപ്പോ ടാക്സി വെയില്‍ ആണ് എന്നു തെറ്റിദ്ധരിച്ചിരിക്കുമോ ?

ശ്രീനാഥന്‍ said...

തികച്ചും ഉദ്വേഗജനകമായ വിവരണം. ഇഷ്ടമായി.

റിയാസ് (ചങ്ങാതി) said...

പ്യാടിപ്പിക്കല്ലേ...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഈ പ്രയത്നം അഭിനന്ദനാര്‍ഹം.. മുന്‍ പോസ്റ്റുകളെപ്പോലെ തന്നെ ഉള്‍കിടിലം ഉണര്‍ത്തി

ചന്തു നായർ said...

എഴുത്തുകാർ കണ്ട് പഠിക്കേണ്ട പാഠം...എന്തിനെക്കുറിച്ച് എഴുതുന്നോ,അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കണം...അവസാനം വരെ വായിച്ച് പൊകാനുള്ള രീതി അവലംബിക്കണം...ഇതു രണ്ടും വിമൽ നന്നായി ചെയ്തിരിക്കുന്നൂ...പ്രീയ സഹോദരാ...ഒരു വലിയ സല്യൂട്ട്....ഉള്ളിന്റെ ഉള്ളിൽ നിന്നും....

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വിമല്‍ താങ്കള്‍ ഈ ഫീല്‍ഡില്‍ തന്നെ തുടര്‍ന്നാല്‍ മതി. കാരണം, അത്രയ്ക്ക് തകര്‍പ്പന്‍ പോസ്റ്റ്...മുള്‍മുനയില്‍ ഇരുത്തിക്കളഞ്ഞു. :-)

ﺎലക്~ said...

ത്രില്ലടിച്ച് വായിച്ചു..വണ്ടര്‍ഫുള്‍..!


ആശംസകള്‍

ente lokam said...

vaayikkunnundu..
pedikkunnumundu..

Echmukutty said...

പാൻ ആം വിമാനത്തിന്റെ ബ്ലാക് ബോക്സിൽ റെക്കാർഡ് ചെയ്യപ്പെട്ട പൈലറ്റിന്റെ ശബ്ദം “ ദൈവമേ!ഞങ്ങളിപ്പോഴും റൺ വേയിലാണല്ലോ“
ഈ ദുരന്തത്തെക്കുറിച്ച് പണ്ട് വായിച്ചതിന്റെ ഓർമ്മയിൽ നിന്ന്.....

വളരെ നന്നായി എഴുതി. അഭിനന്ദനങ്ങൾ.

sivanandg said...

അറിയാതെ വിളിച്ചുലോകുകയാണ് “ദൈവമേ”!!

jayarajmurukkumpuzha said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

Vinayan Idea said...

വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........

Vinayan Idea said...

വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........

പ്രഭന്‍ ക്യഷ്ണന്‍ said...

ഹെന്റെ പ്രഷറ് കൂട്ടിയേ..അടങ്ങൂ അല്ലേ..!!
ത്രസിപ്പിക്കുന്ന എഴുത്തിനും, അതിനു പിന്നിലെ തിരച്ചിലിനും പ്രത്യേകം ആശംസകള്‍ നേരുന്നു.
സസ്നേഹം പുലരി

കുമാരന്‍ | kumaran said...

കലക്കീറ്റാ..

sijo george said...

After a long gap, back to blog. Really thrilling narration.keep going

ഗീത said...

ഹോ, ശ്വാസം വിടാതെയാണ് വായിച്ചത്.
ആളവൻ‌താൻ നാഷണൽ ജിയോഗ്രഫിക് ചാനലിൽ ആയിരുന്നെൽ അവർക്ക് ഒരു മുതൽക്കൂട്ടായേനേ.
ഒരു ചെറിയ നിർദേശം: ആ റൺ‌വേയുടേയും ടാക്സിവേയുടേയും ഒക്കെ ചിത്രം അതു വിവരിക്കുന്ന ടെക്സ്റ്റിനിടയിൽ തന്നെ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നു തോന്നി.

ബെഞ്ചാലി said...

നല്ല വിവരണം ;) congrats

Vp Ahmed said...

പേടിപ്പിച്ചു കളഞ്ഞല്ലോ.
http://surumah.blogspot.com

Shukoor said...

ക്രാഷ് ലാന്‍ഡ്‌ നാലാം ഭാഗവും ആയി അല്ലെ. നന്നായിട്ടുണ്ട്. ഇനിയുമുണ്ടോ?

Sathyan said...

nannayittuntu - mattenthu parayan - alle?

Anonymous said...

ഇതാ ഈ നിമിഷമാണ് ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചത്.നല്ല രചനകള്‍ .ആശംസകള്‍

നിശാസുരഭി said...

good one!
ആകാംക്ഷയുടെ മുള്‍മുന!!!

jayarajmurukkumpuzha said...

blogil puthiya post...... PRITHVIRAJINE PRANAYICHA PENKUTTY.......... vayikkane.........

jayarajmurukkumpuzha said...

blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI..... vayikane......

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ