
2005 ഓഗസ്റ്റ് 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്റെ ഫ്ലൈറ്റ് 522 തയ്യാറെടുക്കുന്നു. വിമാനത്തിനുള്ളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ക്യാബിന് ക്രൂ ആന്തൃയാസ് പെട്രോമോ ഡോറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇരുപത്തഞ്ചു കാരനായ അയാള്‍ കൊമേഴ്സ്യല്‍ പൈലറ്റ് ട്രെയ്നിംഗ് പൂര്‍ത്തിയാക്കി പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി അവസരം കാത്തിരിക്കുകയാണ്. ഓഫ്ഡ്യൂട്ടി ആയിരുന്നിട്ടും, തന്റെ കാമുകിയും ഈ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമായ ഹരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനായി പെട്രോമോ പ്രത്യേകം തരപ്പെടുത്തിയതാണ് ഈ ഡ്യൂട്ടി. കോക്പിറ്റില്‍ ക്യാപ്റ്റന്‍ ഹാന്‍സ് മാര്‍ട്ടിനും കോ-പൈലറ്റ് പാംപോസും പ്രീ ഫ്ലൈറ്റ് ചെക്കിങ്ങുകള്‍ പൂര്‍ത്തിയാക്കി. വേനലവധി ആയതിനാല്‍ കുടുംബങ്ങള്‍ ആയിരുന്നു യാത്രക്കാരില്‍ അധികവും. ഒടുവില്‍, കൃത്യം 9 മണിക്ക് 115 ഓണ്‍ ബോര്‍ഡ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ഹീലിയോസ് വിമാനം വായുവിലേക്ക് പറന്നുയര്‍ന്നു.
എയര്‍ ട്രാഫിക് കണ്ട്രോളര് നിര്‍ദേശിച്ച 32000 അടി ആള്‍ട്ടിറ്റ്യൂഡിലേക്ക് വിമാനം കുതിക്കുന്നതിനിടയില്‍ കോക്ക്പിറ്റില്‍ മുഴങ്ങിയ ഒരു അലാം, വിമാനത്തില്‍ അത് വരെയുണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റി മറിക്കുകയായിരുന്നു. കിട്ടിയ ഇന്‍ഡിക്കേഷന്‍ 'ടേക്ക്ഓഫ് കോണ്ഫിഗറേഷന് അലാം' ആണ് എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിച്ചു. 'ടേക്ക്ഓഫ് കോണ്ഫിഗറേഷന് അലാം' എന്നത് വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കാനിടയുള്ള ഒന്നാണ്. വിമാനത്തിന്റെ എന്‍ജിനുകള്‍ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് പൈലറ്റിനെ അറിയിക്കുകയാണ് ഈ അലാം ചെയ്യുന്നത്. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ ഇങ്ങനെ ഒരു അലാം കേട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ആകെ ആശയക്കുഴപ്പത്തിലായി. ഒപ്പം വിമാനത്തിനുള്ളില്‍ ചൂട് വര്‍ദ്ധിക്കുകയും ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യാന്‍ തുടങ്ങി. കോക്ക്പിറ്റിലെ പിരിമുറുക്കം വീണ്ടും കൂട്ടിക്കൊണ്ട് പുതിയൊരു മുന്നറിയിപ്പ് കൂടി പൈലറ്റുമാര്‍ക്ക് ലഭിച്ചു- 'Master caution alarm'! വിമാനത്തിനുള്ളിലെ ചില സംവിധാനങ്ങള്‍ അസാധാരണമായി ചൂടാവുന്നു എന്ന് നിര്‍ദേശിക്കുകയാണ് ഈ അലാം ചെയ്യുന്നത്. ഒപ്പം പൈലറ്റുമാരുടെ അറിവില്ലാതെ തന്നെ പാസഞ്ചര്‍ ക്യാബിനിലെ ഓക്സിജന്‍ മാസ്കുകള്‍ താഴേക്ക് വീഴുകയും ചെയ്തു! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ 115 യാത്രക്കാരും, കോക്ക്പിറ്റില്‍ നിന്നും യാതൊരു മുന്നറിയിപ്പും ലഭിക്കാത്തതിനാല്‍ ക്യാബിന് ക്രൂവും പരിഭ്രമിച്ചു. ക്രൂവിന്റെ നിര്‍ദേശ പ്രകാരം എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു. ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ സൈപ്രസ്സിലെ കണ്ട്രോള്‍ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെയായതോടെ ഫ്ലൈറ്റ് 522 നും 115 യാത്രക്കാര്‍ക്കും വിമാന ജീവക്കാര്‍ക്കും എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയാതെയായി. എന്നാല്‍ അപ്പോഴും മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ഏഥന്‍സ് ലക്ഷ്യമാക്കി ഹീലിയോസ് 522 കുതിക്കുകയായിരുന്നു!
ഏഥന്‍സ്:
സാധാരണയായി സൈപ്രസില്‍ നിന്നും ഏഥന്‍സിലേക്കുള്ള യാത്രയ്ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിയിരുന്നത്. പക്ഷെ ഹീലിയോസ് 522 ഏകദേശം രണ്ടു മണിക്കൂറായി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടാതെ ഏഥന്‍സ് നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. ഫ്ലൈറ്റ് തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. മൂന്ന് മില്ല്യയണിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഏഥന്‍സിലേക്ക് വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട ഗ്രീക്ക് എയര്‍ ഫോഴ്സ് രണ്ട് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളെ ഹീലിയോസ് വിമാനത്തിനെ നിരീക്ഷിക്കാന്‍ അയച്ചു. എന്നാല്‍ ഹീലിയോസ് ഫ്ലൈറ്റിന്റെ അടുത്തുകൂടി പറന്ന ഫൈറ്ററിന്റെ പൈലറ്റ് കണ്ട്രോള് ടവറില്‍ അറിയിച്ച വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിന്റെ കോക്ക്പിറ്റില്‍ ക്യാപ്റ്റനെ കാണാനില്ല! കോ-പൈലറ്റ് ബോധരഹിതനായി സീറ്റില്‍ ഇരിക്കുന്നു! ക്യാബിനിലെ ഒരു യാത്രക്കാരനും തങ്ങളുടെ വിമാനത്തോട് ചേര്‍ന്ന് ഒരു യുദ്ധ വിമാനം പറക്കുന്നത് ശ്രദ്ധിക്കുന്നത് പോലുമില്ല. എല്ലാപേരും മരിച്ചിരിക്കുന്നു! പെട്ടെന്നാണ് ഫൈറ്റര്‍ പൈലറ്റ് അത് കണ്ടത്. ഒരാള്‍ ഇപ്പോള്‍ കോക്ക്പിറ്റില്‍ അനങ്ങുന്നു! അയാള്‍ ക്യാപ്റ്റന്റെ സീറ്റില്‍ വന്നിരുന്നു. ഫൈറ്ററിന്റെ പൈലറ്റും കണ്ട്രോള് ടവറും പല തവണ ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെട്ടെന്ന് ഹീലിയോസ് വിമാനം ഇടത്തേക്ക് തിരിയുകയും കുത്തനെ താഴേക്ക് കുതിക്കുകയും ചെയ്തു. ഒടുവില്‍, സൈപ്രസില്‍ നിന്നും പറന്നുയര്‍ന്ന ഹീലിയോസ് 522 മൂന്നര മണിക്കൂറുകളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഏഥന്‍സിലെ ഒരു മലയിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്തു! വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടു.
അന്വേഷണം ആരംഭിച്ചു. പക്ഷെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ കുഴക്കിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ദുരന്തത്തിനിരയായവര്‍ എല്ലാപേരും ക്രാഷ് സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്! അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്റെ ആഘാതത്തിലായിരുന്നു. അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്.
1. യാത്രക്കാര്‍ മരിച്ചത് യാത്രയ്ക്കിടെ അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ ഒരു യുദ്ധ വിമാനത്തിന്റെ സാമീപ്യത്തില്‍ പോലും പ്രതികരിച്ചില്ല?
2. ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അവസാന നിമിഷം വിമാനത്തിനെ നിയന്ത്രിച്ചിരുന്ന, വിമാനത്തിനുള്ളില്‍ അന്നേരം ചലിച്ചിരുന്ന ഒരേ ഒരാള്‍... ആര്?
രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കോക്ക്പിറ്റിലെ അവശിഷ്ട്ടങ്ങളില്‍ നടത്തിയ ടിഷ്യൂ പരിശോധനകളില്‍ നിന്നും ചീഫ് ഇന്‍വെസ്റ്റിഗേറ്ററായ ആക്രിവോസ് സൊലക്കിസിന് ലഭിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുപോള്‍ കണ്ട്രോളില് ഉണ്ടായിരുന്നത് ക്യാപ്റ്റനോ കോ-പൈലറ്റോ ആയിരുന്നില്ല; ഫ്ലൈറ്റ് അറ്റന്റന്റ് പെട്രോമോ ആയിരുന്നു അത്! തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ഇയാള്‍ പൈലറ്റ് ട്രൈനിംഗ് കഴിഞ്ഞിരുന്നു എന്നും വ്യക്തമായി. ടെററിസ്റ്റ് അറ്റാക്ക് എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോയത്; വിമാനത്തിന്റെ വോയിസ് റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് വരെ. അതില്‍ ക്രാഷിന്റെ അവസാന നിമിഷങ്ങളില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന പെട്രോമോയുടെ ശബ്ദമായിരുന്നു! പക്ഷേ വിമാനത്തിന്റെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക് കണ്ട്രോള് ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ആരും ആ അഭ്യര്‍ത്ഥന കേട്ടതും ഇല്ല. ഇതേ കാരണം തന്നെയായിരുന്നു ഫൈറ്റര്‍ പൈലറ്റ് ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയതിനു പിന്നിലും. വിമാനം പെട്ടെന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തപ്പെട്ടു. ഡാറ്റാ റെക്കോര്‍ഡര്‍ കൂടി പരിശോധിച്ചപ്പോള്‍ ആദ്യ അരമണിക്കൂറിനു ശേഷം വിമാനം മനുഷ്യ നിയന്ത്രണത്തിലായിരുന്നില്ല, മറിച്ച് ഓട്ടോ പൈലറ്റ് സിസ്റ്റം ആണ് വിമാനം പറത്തിയിരുന്നത് എന്ന് വ്യക്തമായി. ഹൈജാക്കല്ല ദുരന്ത കാരണം എന്ന് മനസ്സിലാക്കിയതോടെ വോയിസ് റെക്കോര്‍ഡറിന്റെ ആദ്യ അര മണിക്കൂര്‍ പുനഃ പരിശോധിക്കപ്പെട്ടു. അതില്‍ നിന്നും പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കണ്ട അലാമിലേക്കായി അന്വേഷണം. ഇതിനിടയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ നശിക്കാത്ത ഒരു ഇലക്ട്രോണിക് സ്വിച്ച്പാനല്‍ അന്വേഷണത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. പ്രഷറൈസേഷന്‍ പാനല്‍. വിമാനം പറക്കുമ്പോള്‍ ഓട്ടോമാറ്റിക് മോഡില്‍ ആയിരിക്കേണ്ട ഈ പാനലിലെ സ്വിച്ച്, മാനുവല്‍ മോഡില്‍ ആയിരുന്നു കാണപ്പെട്ടത്!
ഒടുവില്‍, വിമാനത്തിന്റെ മെയിന്റനന്‍സ് എന്‍ജിനിയറെ ചോദ്യം ചെയ്തതില്‍ നിന്നും ഹീലിയോസ് വിമാനത്തിന് സംഭവിച്ച ദുരൂഹതയുടെ ചുരുളഴിഞ്ഞു. അവസാന പറക്കലിനു തൊട്ട് മുന്‍പുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ പിന് വാതിലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തെ പറ്റി ഫ്ലൈറ്റ് ക്രൂ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന വിമാനം എന്‍ജിനിയറും അദ്ദേഹത്തിന്റെ സഹായിയും പരിശോധിച്ചു. വിമാനവാതിലിന്റെ സീല്‍ സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ ഒരു പ്രഷറൈസേഷന്‍ ടെസ്റ്റ് നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഡിജിറ്റല്‍ പ്രഷര്‍ കണ്ട്രോള് യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി അവര്‍ വിമാനത്തിനുള്ളിലെ വായൂ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ പരിശോധന അവസാനിപ്പിച്ചു. പക്ഷെ പ്രഷറൈസേഷന്‍ പാനലിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് തിരിച്ചു വയ്ക്കാന്‍ എന്‍ജിനിയര്‍ മറന്നു! ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്ന കാര്യം.
വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്റെ അളവ് നില നിര്‍ത്തുന്ന സംവിധാനം മാനുവല്‍ മോഡിലേക്ക് മാറ്റപ്പെട്ടിരുന്നതിനാല്‍ വിമാനം പറന്നുയര്‍ന്നു കഴിഞ്ഞപ്പോള്‍ ക്യാബിന് ഓട്ടോമാറ്റിക് ആയി പ്രഷറൈസ് ചെയ്യപ്പെട്ടില്ല! ഇതിനെ തുടര്‍ന്ന് കോക്ക്പിറ്റില്‍ കേട്ട അലാം, ശബ്ദത്തിലെ സാമ്യത കൊണ്ട് ടേക്ക്ഓഫ് കോണ്‍ഫിഗര്‍ വാണിംഗ് ആയി പൈലറ്റുമാര്‍ തെറ്റിദ്ധരിക്കുകയും കൂടി ചെയ്തതോടെ വലിയ ഒരു ദുരന്തത്തിലേക്ക് അവര്‍ പറന്നടുക്കുകയായിരുന്നു. ശരീരത്തിനുള്ളിലേക്ക് ചെല്ലുന്ന ഓക്സിജന്റെ അളവ് കുറഞ്ഞതോടെ പൈലറ്റുമാര്‍ക്ക് അവരുടെ പ്രതികരണ ശേഷി സാവധാനം കുറഞ്ഞു തുടങ്ങി. കണ്ട്രോള് ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെയായി. ഒടുവില്‍ അവര്‍ക്ക് ബോധം പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു. പിന്നിലെ ക്യാബിനില്‍ അപ്പോഴും യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല- തങ്ങളുടെ വിമാനം ഇപ്പോള്‍ പറക്കുന്നത് മനുഷ്യ സഹായമില്ലാതെയാണ് എന്ന്! എന്നാല്‍ വെറും പന്ത്രണ്ട് മിനിറ്റ് നേരം മാത്രം ഓക്സിജന്‍ സപ്ലെ ചെയ്യാന്‍ കഴിവുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ യാത്രക്കാരും മെല്ലെ മെല്ലെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട അവസ്ഥയും കടന്ന് ബോധ രഹിതരായി!
പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കാഞ്ഞതിനാല്‍ വിമാനം ഏഥന്‍സ് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് പെട്രോമോ അവസാനം വരെ ബോധം നില നിര്‍ത്തിയതെന്നും തെളിഞ്ഞു. അതും തീര്‍ന്നപ്പോഴാണ് അയാള്‍ കോക്ക്പിറ്റിലേക്ക് എത്തുന്നതും വിമാനത്തിന്റെ കണ്ട്രോള് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും. പക്ഷേ അപ്പോഴേക്കും ഇടത് എന്‍ജിനിലെ അവസാന തുള്ളി ഇന്ധനവും കുടിച്ചു തീര്‍ത്ത്, ഏവിയേഷന്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ ദുരൂഹത ഉയര്‍ത്തിയ വിമാനം താഴേക്ക് കുതിച്ചു. ഏഥന്‍സിലെ ആ മലനിരകളിലേക്ക്......
83 comments:
ഒരു പരീക്ഷണമാണ്. എന്താവും എങ്ങനാവും എന്നൊന്നും അറിയില്ല. നിങ്ങള്‍ പറയു. കൊള്ളാം എന്നാണെങ്കില്‍ തുടരാം....
ഒഴിവാക്കാമായിരുന്ന ഒരു വലിയ ദുരന്തത്തിന്റെ കഥ. നാഷണല്‍ ജ്യോഗ്രഫിക് ചാനലിലും ഡിസ്കവറി ചാനലിലും വന്ന സീരീസ് ആസ്പദമാക്കി എഴുതിയത്.
കൊള്ളാം എന്നു മാത്രമല്ല.. തുടരുകയും വേണം !!
തുടരുക.. തുടരുക
പരീക്ഷണം ഇനിയും തുടരുക.....
ഒഹ്..ഇനീപ്പോ വിമാനത്തില്‍ കേറുമ്പോള്‍ മറ്റേ സൂത്രം ഓട്ടോമാറ്റിക് ആയി പ്രഷറൈസ് ചെയ്യുവോ എന്നറിയാതെ ഞാന്‍ കേറൂലാ...
അമ്യാണെ സത്യം...
ബാക്കി ???
ഇതൊരു വളരെ നല്ല പോസ്ടാണ്....ഒരു പാടിഷ്ടപ്പെട്ടു പ്രത്യേകിച്ചും ഇത്തരം കാര്യങ്ങള്‍ വായിക്കാന്‍ എനിക്ക് വലിയ താല്പര്യമുള്ളത് കൊണ്ട് ഇത് തുടര്‍ന്നേ പറ്റൂ ..
പരീക്ഷണം അടിപൊളി..ആകാംക്ഷയോടെയാണ് മുഴുവനും വായിച്ചു തീര്‍ത്തത്..അഭിനദ്ധനങ്ങള്‍.
ആളൂസ്. പരീക്ഷണം കൊള്ളാം. എനിക്കിഷ്ടായി. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ലൈബ്രറിയില്‍ നിന്ന് കുറ്റാന്വേഷണ കഥ വായിച്ച അതെ താല്പര്യത്തോടെ വായിച്ചു. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ ധൈര്യത്തോടെ തുടരുക. വായിക്കാന്‍ ഞാനുണ്ട്.
ഇനീം ഇനീം എഴുതുക.
വായിയ്ക്കാൻ ആൾ റെഡി.
ഈ എഴുത്ത് ഉഷാറായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
നന്നായി....തുടരുക....
മിസ്റ്റര്‍ ആളു . താങ്കള്‍ ആള് കൊള്ളാമല്ലോ ?
ഷെര്‍ലക് ഹോംസിനു പഠിക്കുകയാണോ ?
തുടരാം
അപ്പൊ തുടരാം അല്ലേ?
എന്റമ്മേ..ഞാൻ ശ്വാസം പിടിച്ചിരുന്നാ വായിച്ചു തീർത്തത്...
മനസിലായല്ലോ...പരീക്ഷണം സക്സസ്
ഹൃദയമിടിപ്പ് വര്‍ധിപ്പിക്കാന്‍ സഹായിച്ച പോസ്റ്റ്!
അവതരണത്തിലും മികവ് പുലര്‍ത്തുന്നു.
നന്നായിട്ടുണ്ട് മാഷെ.
പരീക്ഷണം കലക്കി മാഷെ..
അവസാനം വരെ മടുപ്പ് തോന്നാതെ വായിച്ചു..നല്ല അവതരണം..
ആകാംക്ഷയോടെയാണ് മുഴുവനും വായിച്ചു തീര്‍ത്തത് . നന്നായി ആളൂസ്, പരീക്ഷണം കൊള്ളാം. തുടരുക....
വായിച്ച് എന്റെ ശ്വാസം പോയി. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ നന്നായെഴുതി. അഭിനന്ദനങ്ങൾ.
ശ്വാസമടക്കി വായിച്ചു തീർത്തു..
നല്ല പോസ്റ്റ്.
പരീക്ഷണം നൂറ്റൊന്നു ശതമാനം വിജയമാണ് മാഷേ... ഇനി തുടര്‍ന്നില്ലേല്‍ കലിപ്പാവുംട്ടോ, പറഞ്ഞില്ലാന്നു വേണ്ട :)
സംഭവം ജോറാവുന്നുണ്ട്. ബിമാനക്കമ്പനിയൊലാണോ ജോലി? നല്ല സൂക്ഷ്മതയോടെ വിവരങ്ങൾ എഴുതുന്നുണ്ട്!്
ശ്വാസം പിടിച്ചാ വായിച്ചത്.... അടുത്ത തവണ വിമാനം കേറുമ്പോ ഇതൊക്കെ ഓര്ക്കതിരുന്നാ മതി ഞാന്‍!!പേടിയാവും....
നന്നായി എഴുതി കേട്ടോ...തുടരുക...
പരീക്ഷണം തുടരുക,, ആശംസകൾ
മെയിന്റനന്‍സ് എന്‍ജിനിയര്‍ മാത്രമല്ല ഈ അപകടത്തിന്റെ ഉത്തരവാദി. വിമാനം പറന്നുയരുന്നതിനു തൊട്ടു മുമ്പുള്ള രണ്ടു ഘട്ടങ്ങളിലും - മെയിന്‍ എന്ജിന് പ്രവര്‍ത്തിപ്പിച്ചതിനു ശേഷവും ടേക്ക് ഓഫിനു തൊട്ടു മുമ്പും - ഇതുപോലെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് ഫ്ലൈറ്റ് ക്രൂവിന്റെ കൂടി ഉത്തരവാദിത്വം ആണ്.ടെസ്റ്റിനു ശേഷം
പ്രഷറൈസേഷന്‍ സ്വിച്ച് മാനുവല്‍ മോഡില്‍ നിന്നും ഓട്ടോ മോഡിലേക്ക് മാറ്റിയിട്ടില്ല എന്ന് മനസിലാക്കുന്നതില്‍ ഒന്നുകില്‍ ഫ്ലൈറ്റ് ക്രൂവിന് തെറ്റുപറ്റി, അല്ലെങ്കില്‍ അത് ചെക്ക് ചെയ്തില്ല.
ഈ അപകടത്തെക്കുറിച്ച് മുമ്പ് വന്ന എത് റിപ്പോര്‍ട്ടിനോടും (ചില റിപ്പോര്‍ട്ടുകള്‍ കോട്ടയം പുഷ്പനാഥിന്റെ പ്രേതകഥകളെ വെല്ലുന്ന രീതിയിലുമായിരുന്നു)
കിടപിടിക്കാവുന്ന തരത്തില്‍ ആളവന്താന് ഈ പോസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. തികച്ചും വ്യത്യസ്തമായ രീതിയില്‍.അഭിനന്ദനങ്ങള്‍ !!!പരീക്ഷണം തുടരുക
എഴുതണോന്നൊ, എടോ എഴുതാതാതിരിക്കരുത് ട്ടൊ ...
ഈ അടുത്തകാലത്ത്, ഇങ്ങനെയൊരെണ്ണം ഇത്ര താൽപ്പര്യത്തോടെ വായിച്ചിട്ടില്ലാ..നല്ല ലേഖനം,നല്ല ശൈലി,നല്ല അവതരണം..തുടരുക...നല്ല അറിവുകൾക്ക് എന്നും ആവശ്യക്കാരുണ്ടാകും....
പരീക്ഷണം ഇങ്ങനെ എങ്കില്‍ അടുത്തു എങ്ങനെ ആവും എന്നോര്‍ത്ത് ഇപ്പോഴേ പേടി ആവുന്നു...വളരെ നല്ല എഴുത്ത്...അപ്പോള്‍ തുടരുക തന്നെ...ആശംസകള്‍..
എന്റെ ബ്ലോഗില്‍, വായനക്കാര്‍ ഏതു തരത്തില്‍ ഇതിനെ സമീപിക്കും എന്ന് ഞാന്‍ ഏറ്റവും അധികം സംശയിച്ചും, വേണോ വേണ്ടയോ എന്ന് രണ്ടാഴ്ചയോളം ചിന്തിച്ചും ഇട്ടതാണ് ഈ പോസ്റ്റ്. എന്തായാലും എല്ലാപേരും ഒരേ ശ്വാസത്തില്‍- 'ഇഷ്ട്ടായി' എന്ന് പറഞ്ഞു ഞാന്‍ കേള്‍ക്കുന്നതും ആദ്യത്തെ അനുഭവം! എല്ലാപേര്‍ക്കും നന്ദി. ഒപ്പം ഈദ് ആശംസകളും.
@ഹാഷിക് - ശരിയാണ് ഹാഷിക്. തീര്‍ച്ചയായും 'പൈലറ്റ് എറര്‍' എന്ന് കൂടി ഈ അപകടത്തിന്റെ കാരണത്തെ നമുക്ക് വിലയിരുത്താം. ടേക്ക്ഓഫിനു മുന്‍പ് സ്വിച്ച് പാനല്‍ ശ്രദ്ധിക്കാതിരുന്ന പൈലറ്റുമാര്‍ വിമാനം പരന്നുയര്ന്നതിനു ശേഷം ഇതേ പാനലിലെ ലൈറ്റ് ഇന്‍ഡിക്കേറ്ററും ശ്രദ്ധിച്ചില്ല. പക്ഷെ അതിരാവിലെ, സൂര്യന് അഭിമുഖമായി പറക്കുന്നതിനിടയില്‍ കോക്ക്പിറ്റ് സ്ക്രീനിലേക്ക് അടിച്ച വെളിച്ചത്തിന്റെ ഗ്ലെയര്‍ കാരണം ആണ് പൈലറ്റുമാര്‍ക്ക് അത് കാണാന്‍ കഴിയാതെ പോയത് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
വളരെ നല്ല എഴുത്ത്.
തുടരണം പരീക്ഷണങ്ങള്‍ എപ്പോഴും നല്ലതാണ്.
ശ്വാസം പിടിച്ചിരുത്തി വായിക്കാന്‍ പ്രേരിപ്പിച്ചു.
ഇനി അടുത്ത പ്രാവശ്യം ബീമാനത്തില് കയറുമ്പോള്‍ ഓണ്‍ / ഓഫ് ചെയ്യേണ്ട സ്വിച്ച് ഏതൊക്കെയെന്നു ഒരു ലിസ്റ കിട്ടിയാല്‍ പെയലട്ടിനെ കണ്ടു ഒര്മിപ്പിക്കാംയിരുന്നു
good one!! Did u watch the movie 'AirPlane'? then u get what is auto pilot in a different angle.
[ i changed my blog url]
ഒരു വാര്‍ത്ത കഥാരൂപത്തില്‍....
HBO യില്‍ ഒരു പടം കണ്ടപോലുണ്ട്.
എന്തായാലും പരീക്ഷണം കൊള്ളാം. തുടരുക.
ആളു.. നേരില്‍ കണ്ടിരുന്നേല്‍ ഒന്ന് കെട്ടിപിടിച്ചെനെ.. ശരിക്കും നന്നായി ഒരു വാക്ക് പോലും വിടാതെ വായിച്ചു ഇനിയും ഇമ്മാതിരി പരീക്ഷണങ്ങള്‍ തുടരട്ടെ ...
@ശ്രീനാഥന്‍ - ശ്രീ മാഷേ എന്നെ സംബന്ധിച്ചിടത്തോളം എപ്പോള്‍ കണ്ടാലും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് വിമാനം. ഇത്രേം വലിയ ഒരു മാസ് എങ്ങനെ ഉയര്‍ന്നു പോകുന്നു എന്ന്! എത്ര നേരം കണ്ടു നിന്നാലും ആ ഏക്സൈറ്റ്മെന്റ് തീരുമില്ല. കഴിഞ്ഞ വര്‍ഷം ഏകദേശം പത്തു മാസം ജോര്‍ദാനിലെ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഈ സാധനം വളരെ അടുത്തു നിന്ന് നിരീക്ഷിക്കാനും പറ്റിയിട്ടുണ്ട്. ഒരു സംശയവും കൂടാതെ പറയാം. മനുഷ്യന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തം - വിമാനം!
കൊള്ളാം....
അവതരണത്തിൽ മികവ് പുലര്‍ത്തുന്നു.
തുടരുക.
കൊള്ളാം വളരെ നന്നായിടുണ്ട് അവതരണം , അവസാന നിമിഷം വരെ ത്രില്‍ നിലനിറുത്തി.കൂടാതെ വളരെ informative ആയ ഒരു ലേഖനം കൂടി ആയി . ഇതുപോലത്തെ സൃഷ്ടികള്‍ വീണ്ടും പ്രതീക്ഷിക്കുന്നു . എല്ലാ നന്മകളും നേരുന്നു !!!
ചാനലില്‍ വന്ന ‘സീരീസ് ‘ആസ്പദമാക്കി എഴുതിയതു കൊണ്ടായിരിക്കും...സംഗതി ‘സീരിയസ് ‘ ആയത്..! പണ്ട് ബാറ്റണ്‍ ബോസിന്റേം,പുഷ്പനാഥിന്റേം ഒക്കെ നോവല്‍ വായിക്കുമ്പോള്‍ പ്പോലുമുണ്ടായിട്ടില്ല ഇത്രയും ആകാംഷ..!പണ്ടേ ദുര്‍ബല...പിന്നെ ഗര്‍ഭിണി എന്നു പറഞ്ഞപോലായി. ഓന്നാമത് ആ കുന്തത്തേല്‍ കേറാനേ പേടിയാ..ഇപ്പോ..തിരിച്ചെങ്ങനെ നാടുപിടിക്കാമെന്നാലോചിക്കുവാ..!!
സധൈര്യം തുടര്‍ന്നോളൂ മാഷേ..
ആശംസകള്‍..!!
ദൈവമേ ആളെ പേടിപ്പിക്കാതെ.. ഇനീം വിമാനത്തില്‍ കയറാന്‍ ഉള്ളതാ
കൊള്ളാം വിമലേ .പരീക്ഷണം കൊള്ളാം...
ആ തല ഒന്ന് കാണിച്ചേ..!!..:):)
നല്ല കുറ്റാന്വേഷണ കഥ...!
ഇനിയും ഇത് പോലെ കിടിലം പോസ്റ്റുകള്‍ പ്രതിക്ഷിക്കുന്നു.
കൊള്ളാം തുടരൂ
ഞാന്‍ ഗാരണ്ടി.
നന്നായിട്ടുണ്ട് വിമല്‍ .തുടരൂ. നല്ലൊരു ഡിറ്റക്ടിവ് നോവലിന്റെ തുടക്കം പോലെ.
നന്നായിട്ടുണ്ട് വിമല്‍..തുടരുക...അവസാന നിമിഷം വരെ ഉദ്വേഗം നിലനിര്‍ത്തുന്ന ഈ എഴുത്ത്..
ഇത്രേം പേര് പറഞ്ഞുകഴിഞ്ഞില്ലേ! ഇനിപ്പോ എന്തിനാ സംശയം? ഇടയ്ക്കു ശ്വാസം വിടാനൊരു ഗ്യാപ് തുടര്‍ന്നെഴുതുമ്പോള്‍ ഉണ്ടായിക്കോട്ടെ..ഓക്സിജന്‍ തീരുന്ന പ്രശ്നം ഉണ്ടാവരുതെല്ലോ!
അടിപൊളി...
തകര്‍പ്പന്‍..
തുടരൂ പ്രിയ ചങ്ങാതീ
പരീക്ഷണം കൊള്ളാം...
വളരെ നന്നായിരിക്കുന്നു തുടരണോ എന്നല്ല... നിര്‍ത്തിയാല്‍ ഉണ്ടല്ലോ... തുടരുക...
പരീക്ഷണമായിരുന്നോ?വായിച്ചിട്ട് എന്റെ ബി.പി.കൂടി.
നന്നായി എഴുതി.ആശംസകള്‍
ടാ.., ഒരു രക്ഷയുമില്ല… സൂപ്പർ. സോണി
പറഞ്ഞപോലെ തികച്ചും ഒരു ഹോളീവുഡ് ഫിലിം കാണുന്ന പോലെ എനിക്ക് തോന്നി. നന്നായിറ്റുണ്ട്, തുടർന്നേ പറ്റൂ…
ഈ രംഗത്ത് ആളവന്താന് ശോഭിക്കും തീര്‍ച്ച. കാരണം, ഈ വിവരണം അത്രയ്ക്ക് കിടിലമായിരുന്നു. കാണുന്നതുപോലെ ഇരുന്നു!! അഭിനന്ദനങ്ങള്‍!! ഇനിയും വരും തീര്‍ച്ച!!
സംഭവം യൂറോപ്പിലാണ് നടന്നത് അല്ലേ..
എന്തായാലും ഭാവിയിലെ ഒരു കോട്ടയം പുഷ്പനാദ് വിമലിൽ ഒളീഞ്ഞിരിപ്പുണ്ട് കേട്ടൊ
നന്നായി എഴുതി.
congrates.
കലക്കി മാഷെ. ഇനിയും ഇത്തരം പരീക്ഷണങ്ങ ള്‍ പ്രതീക്ഷിക്കുന്നു.
വളരെ നന്നായിട്ടുണ്ട്.. ഒരു ത്രില്ലർ സിനിമ കാണുന്നതു പോലെ ഉണ്ടായിരുന്നു. ഈ ലിങ്ക് ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി. ഒരു നല്ല പോസ്റ്റ് കാണാതെ പോകുമായിരുന്നു
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി...
കലക്കി മാഷെ. അസൂയപ്പെടുത്തുന്ന അവതരണം..
ഒതുക്കത്തിൽ പറയാൻ കഴിഞ്ഞത് നല്ലത്. ഹാർഡ് വർക്കിന്റെ ഗുണം ഓരോ വരിയിലും മികവായി തെളിയുന്നു.
തുടരുക.....
(തുടർച്ച രണ്ടിലധികം നീണ്ട് പോയാ ബോറാവുമേ)
തുടരാം
താങ്കളുടെ ഈ ലേഖനം കലക്കി; ശ്വാസം പിടിച്ചാണ് അവസാനം വരെ വായിച്ചതെന്ന് പറയാം.
വീണ്ടും എഴുതുക; പക്ഷെ എന്താണീ ധിം തരികിട തോം?
സ്നേഹപൂര്‍വ്വം സന്തോഷ് നായര്‍
വായനക്കാരന് തുടക്കം മുതല്‍ അവസാനം വരെ ആകാംഷ നല്കിയ വിവരണം ഈ പരീക്ഷണത്തില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു
വിമല്‍ :നര്‍മ ലേഖനങ്ങളെക്കാള്‍ നിനക്ക് ശോഭിക്കാന്‍ കഴിയുന്നത് ഇത് പോലുള്ള രചനകളിലാണ് ..മുന്‍പ് ഒരു കുറ്റാന്വേഷണ കഥ എഴുതിയപ്പോളും ഈ മുറുക്കം ഉണ്ടായിരുന്നു .
വളരെ നന്നായിട്ടുണ്ട് ..ഇനിയും ഇത് പോലുള്ള സംഭവങ്ങള്‍ കണ്ടെത്തി എഴുത്ത് തുടരുക :)
വളരെ നന്നായിട്ടോ...തുടക്കം മുതല്‍ ഒടുക്കം വരെ സസ്പെന്‍സ് നിലനിര്‍ത്തി...അടുത്ത പരീക്ഷണത്തിനു കാത്തിരിക്കുന്നു..:)
ഇത് വളരെ വൃത്തിയുള്ള എഴുത്താണ്. ഒരു ഡിറ്റക്ടീവ് നോവല്‍ വായിക്കുന്ന പ്രതീതി. ബ്ലോഗില്‍ സാധാരണ കാണാത്ത വിധത്തില്‍ ഉദ്വോഗജനകവും ജിജ്ഞാസ ജനിപ്പിക്കുന്നതും ആയിരുന്നു. വളരെ നന്നായിട്ടുണ്ട്. തുടരുക.
ഉള്ളത് പറയാല്ലോ ..അല്പം പോലും ബോര് അടിപ്പിക്കാത്ത വിവരണം ,,അപ്പൊ ഇനിയും ഇതുവഴി വരാം മാഷേ !!!
ചില തിരക്കുകളാല്‍ വായിക്കുവാന്‍ മാറ്റി വച്ചതായിരുന്നു ഈ പോസ്റ്റ്.
ചിരിപ്പിക്കുന്ന പോസ്റ്റു മാന്‍ ഇത്ര സീരിയസ്സായ പോസ്റ്റു മായി എത്തുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.
പരീക്ഷണത്തിന് ഫുള്‍ തന്നിരിക്കുന്നു.(മാര്‍ക്ക്)
വായന തുടങ്ങുമ്പോള്‍ പെട്ടെന്ന് തീരും എന്ന് കരുതിയതാണ്.
നീളം കൂടുതല്‍ ഉണ്ടെന്ന തോന്നല്‍ വായിച്ച് കഴിഞ്ഞിട്ടും ഉണ്ടായില്ല.
ഈ വിധം പത്ത് അദ്ധ്യായം ഉണ്ടായിരുന്നെങ്കിലും ഒറ്റ ഇരുപ്പില്‍ വായിച്ചു പോയേനെ.
എന്തായാലും തുടങ്ങി വച്ചതല്ലേ...ആകാംക്ഷ ഉണ്ടാക്കിയതല്ലേ...തുടര്‍ന്നേ മതിയാകു...
കാത്തിരിക്കുന്നു.
എഴുതിക്കോ എഴുതിക്കോ..നിര്‍ത്തണ്ട...തകര്‍ത്തോ ..ഞാന്‍ കാണും അവസാന വരി വരെ വായിച്ചു കൂട്ടാന്‍..
കുറേ കാലമായി ബ്ലോഗിലേക്ക് തിരിഞ്ഞ് നോക്കിട്ട്.. ഇപ്പോളാണ് ഇത് കണ്ടത്. നല്ല ത്രില്ലടിപ്പിക്കുന്ന എഴുത്ത്. കൂടുതൽ ക്രാഷ് ലാൻഡ് സീരീസുകളാണോ ഇനി വരുന്നത്..? വേഗം പോരട്ടെ മച്ചാ.. :)
വിമൽ... തുടരണോന്നോ...? തുടർന്നില്ലെങ്കിൽ അവിടെ വന്ന് ഇടി തരും... അല്ലെങ്കിൽ വേണ്ട... അവിടെ വരണമെങ്കിൽ വിമാനത്തിൽ കയറണമല്ലോ... (ഇനിയിപ്പോൾ നാട്ടിലെങ്ങനെ പോകും...?)
ശ്വാസം പിടിച്ചിരുന്നാണ് വായിച്ചത്... പത്തിൽ പത്ത് മാർക്കും തന്നിരിക്കുന്നു...
ഇമ്മാതിരി സാധനം ഇടക്കങ്ങ്ട് പൂശ് മോനേ.
മനുഷ്യരെ പേടിപ്പിക്കാനായിട്ട് ഇറങ്ങി കൊളള്ളും..
വര്‍ഷമിത്രയും ആയെങ്കിലും ഒരോ യാത്രയും എത്രമാത്രം പേടിക്കാറുണ്ടെന്ന് എനിക്കേ അറിയൂ തിരിച്ച് ലാന്‍ഡ് ചെയ്യുമ്പോള്‍ സത്യമായും ദൈവത്തിനു നന്ദി പറയും..
കഥ കൊള്ളാം മനസ്സില്‍ പേടിയുള്ളത് കൊണ്ട് കൂടിയാവും
ഒരു വല്ലാത്ത ഫീലിങ്ങ് ആരുന്നു വായിച്ചപ്പോള്‍ ..
പലരും 'തെറ്റി'ധരിച്ച പോലെ ഇതൊരു 'തുടര്‍'ക്കഥയല്ല എന്നറിയിക്കട്ടെ. ഇത് ഒരു സംഭവം മാത്രമാണ്. മാത്രവുമല്ല ഈ സംഭവം ഈ ഒരു പോസ്റ്റില്‍ അവസാനിക്കുകയും ചെയ്തു. ക്രാഷ് ലാന്‍ഡ് എന്നത് ഒരു തുടര്‍ സീരീസ് ആയിരിക്കും. അതിലെ ആദ്യത്തെ പോസ്റ്റ് ആണിത്. മിക്കവാറും എല്ലാ എപ്പിസോഡുകളും ഒറ്റ പോസ്റ്റില്‍ തന്നെ തീര്‍ക്കാന്‍ ശ്രമിക്കും.
വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ പേര്‍ക്കും വീണ്ടും നന്ദി അറിയിക്കുന്നു.
കഷ്ട്ടം.....ഇന്നിപ്പോള്‍ വിമാനത്തില്‍ കേറാനെ പേടിയാ
വണ്ടര്ഫുള്, മാഗ്നിഫിസന്റ്റ്, ഇന്‍ക്രെഡിബിള്‍, കിടു, കിടിലന്‍, കിക്കിടിലന്‍....
ആളൂ, മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ ഉടനെ തുടര്‍ ഭാഗം പോസ്റ്റൂ....
കൊള്ളാം. നന്നായിട്ടുണ്ട്. ഒന്നു കൂടി വായിക്കണം. തുടരുക. നല്ല മിനക്കെട്ടിട്ടുണ്ടെന്നു മനസ്സിലായി.
സൂപ്പെര്ബ്..!
ഭാഷയ്ക്ക് ഫുള്മാര്ക്കുണ്ട്!
നാഷണല്‍ ജ്യോഗ്രഫിക് ചാനലിലും ഡിസ്കവറി ചാനലിലും വന്ന സീരീസ് ആസ്പദമാക്കി എഴുതിയത്.തീവ്രത ഒട്ടും നഷ്ടപ്പെടാതെ ഭംഗിയായി എഴുതിയിരിക്കുന്നു.തീർച്ചയായിട്ടും ഇതു പോലെയുള്ള എഴുത്തു തുടരണം.നന്നായിട്ട് എഴുതാൻ കഴിവുള്ള ആളല്ലേ. അശംസകൾ.
ഓണാശംസകൾ
ശ്വാസം അടക്കി ആകാംക്ഷയോടെയാണ് മുഴുവനും വായിച്ചു തീര്‍ത്തത് ....... ഇനിയും തുടരുക.....
ക്രൈം ത്രില്ലെര്‍ പോലെ ....സൂപ്പര്‍
എല്ലാപേര്‍ക്കും വീണ്ടും നന്ദി.
പരീക്ഷണം കൊള്ളാം. ജിജ്ഞാസയോടെ അവസാനം വരെ വായിച്ചു. (ജുറാസിക് പാര്‍ക്ക് എഴുതിയ ആളിന്റെ “എയര്‍ ഫ്രെയിം” എന്നൊരു നോവല്‍ ഉണ്ട്. വിമാനസാങ്കേതികതയുടെ നല്ലൊരു രൂപം കിട്ടും അത് വായിച്ചാല്‍)
aloo..super!
സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നല്ല അവതരണം... ഇഷ്ടായി
നല്ല പോസ്റ്റ്!
നന്നായിഎഴുതിയിരിക്കുന്നു..
Post a Comment