മീറ്റി, ഈറ്റി, ചാറ്റി. പക്ഷേ വെളുക്കാന്‍ തേച്ചത്...!


ആരോടും അനുവാദം ചോദിക്കാന്‍ മെനക്കെട്ടില്ല, വാതില്‍ തള്ളിത്തുറന്ന് അങ്ങ് ചെന്നു! ആറേഴു പേരുണ്ട്, ഒരാളിന് ഒരാള്‍ എന്ന കണക്കില്‍! കസേരയില്‍ ഇരുത്തിയിട്ടാണ് പണിയെടുക്കുന്നത്. ഇരിക്കുന്നവരില്‍ ചിലരുടെ ശരീരം ഏതാണ്ട് കഴുത്തു വരെയും ചിലരുടേത് നെഞ്ചിനു ജസ്റ്റ്‌ മുകളില്‍ വരെയും മൂടിയിട്ടുണ്ട്. എന്നെ കണ്ട പാടെ പണിയെടുക്കുന്നവരില്‍ ഒരുവന്‍ ഞെട്ടിത്തിരിഞ്ഞ് വല്ലാത്ത ഒരു നോട്ടം,വിത്ത്‌ എ ക്വസ്റ്റ്യന്‍. ബാക്കിയുള്ളവര്‍ മൈന്‍ഡ്‌ ചെയ്യുന്നില്ല.അവര്‍ പണി നിര്‍ത്താതെയെടുക്കുകയാണ്.!!
"എന്താ...?"
"അല്ല, ഈ കറുത്തതൊക്കെ ഒന്ന് മാറ്റണം" - മൊബൈല്‍ ഫോണ്‍ വച്ചിരുന്ന കൈ ഒന്ന് പൊക്കി ഞാന്‍ മറുപടി പറഞ്ഞു.
"അതിനു ബോഡി മാറ്റേണ്ടി വരും"
"പഹവാനേ...! എന്തിന്????"
"മൊബൈല്‍ ഫോണിന്റെ കറുത്ത ബോഡി മാറ്റാനല്ലേ.. അപ്പുറത്താ മൊബൈല്‍ റിപ്പയറിംഗ്"
"ശോ... ഞാനങ്ങു പേടിച്ചു പോയല്ലോ ചങ്ങാതീ... അതേയ് ബ്യൂട്ടീ പാര്‍ലറും, മൊബൈല്‍ ഷാപ്പും കണ്ടാല്‍ തിരിച്ചറിയാനുള്ള സാമാന്യ ബോധം എനിക്കുണ്ട് കേട്ടാ.... ഞാന്‍ ചോദിച്ചത് എന്റെ മുഖത്തെ കറുപ്പ് മാറ്റി തരാമോ എന്നാ...!"
എന്തോ കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ട ഭാവത്തില്‍ ബ്യൂട്ടീഷന്‍ വീണ്ടും വീണ്ടും എന്നെ നോക്കി.
"ഉം... ഇരിക്കണം; ഇതൊന്നു തീര്‍ന്നോട്ടെ!"
അല്‍പ്പം സമയം കൊണ്ട് തന്നെ, എനിക്കും മുന്നേ വെളുക്കാന്‍ വന്നവന്റെ മുഖവും പോക്കറ്റും ഒരുപോലെ വെളുപ്പിച്ച് ബ്യൂട്ടീഷന്‍ എനിക്ക് സീറ്റ്‌ അനുവദിച്ചു. ഉമിക്കരിയെ പാല്‍പ്പൊടിയാക്കുന്ന ഇന്ദ്രജാലം നേരിട്ട് അനുഭവിക്കാന്‍ കസേരയിലേക്ക് കേറിയിരുന്ന എന്‍റെ മുഖത്ത് നന്നായി ഒന്ന് നോക്കിയിട്ട് ബ്യൂട്ടീഷന്‍ തുടര്‍ന്നു..
"സാര്‍ ഇതെന്തു ചെയ്യണമെന്നാ പറഞ്ഞത്!?"
"നല്ലോണം വെളുപ്പിക്കണം!!"
"ഇത്... അല്ലെ? സാര്‍ ,കോലത്തിന് പുള്ളി കുത്തിയാലും കോലം കോലം തന്നെയല്ലേ സാര്‍!!"
അത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല. അഹങ്കാരി!!
"അതേയ്... ഓസല്ലല്ലോ... കാശ് തന്നിട്ടല്ലേ... ഇയാള് ഇയാളുടെ പണി അങ്ങ് ചെയ്താ മതി"
"സാര്‍ അങ്ങനെയാണെങ്കില്‍ നമുക്ക് ഈ തൊലി അങ്ങ് ചെത്തിക്കളഞ്ഞാലോ!!"
ദേണ്ട്രാ... അവന്‍ വീണ്ടും ഒരുമാതിരി!
"ഹലോ... ഇയാള് വല്ലാതങ്ങ് കേറാതെ. ജോലി തൊടങ്ങ്"
"എന്താ സാര്‍, മുഖമൊക്കെ വെളുപ്പിച്ചിട്ട് നാട്ടില്‍ പോകുവാണോ?"
"അല്ല"
"പിന്നെ, പെണ്ണ് കെട്ടാനാവും ല്ലേ...?"
"അല്ല, തന്റെ അമ്മായി അമ്മയുടെ നൂലുകെട്ടിന് പോവാന്‍.. ഒന്ന് പോടേയ്"
അത് ഏറ്റു. അയാള്‍ക്ക്‌ അമ്മായിഅമ്മ ഒരു വീക്നസ് ആയിരുന്നു എന്ന് തോന്നുന്നു. ബ്യൂട്ടീഷന്റെ കുശലാന്വേഷണം അവിടെ തീര്‍ന്നു. അയാള്‍ പെട്ടെന്ന് കര്‍മ്മനിരതനായി രൂപാന്തരം പ്രാപിച്ചു! അടുത്തിരുന്ന ഡപ്പകളിലോക്കെ കൈയിട്ട് എന്താണ്ടോക്കെയോ തോണ്ടിയെടുത്ത് കയ്യില്‍ വച്ച് മൊത്തത്തില്‍ ഒന്ന് മ്ലാമ്പി എന്‍റെ മോന്തായത്തിലെ മുക്കുകളിലും ജങ്ങ്ഷനുകളിലും പേസ്റ്റ് ചെയ്തു.
"ഇതെന്താ സാര്‍ ഇങ്ങനെ.. സാര്‍ വായടക്കു സാര്‍" - ബ്യൂട്ടീഷന്‍ വീണ്ടും തുടങ്ങി.
" എടൊ താന്‍ എന്നെ കൊല്ലുവോ?"
"എന്താ സാര്‍"
"കോപ്പ്! എന്‍റെ മൂക്കിലൂടെ ശ്വാസം പോകുന്നില്ലടോ"
"അയ്യോ അതെന്തു പറ്റി?"
"എനിക്കെങ്ങനെ അറിയാം? സത്യം പറ താന്‍ എന്താ എന്നെ ചെയ്തത്? ഡോക്റ്റര്‍മാര്‍ മരുന്ന് മാറി കുത്തി വയ്ക്കുന്ന പോലെ താന്‍ എനിക്ക് മരുന്ന് മാറിയാണോടോ തേച്ചത്?"
"ഓ... സോറീ സാര്‍. പായ്ക്കിട്ടത് മൂക്കിന്‍റെ തൊളയിലും കൂടി ആയിപ്പോയതാ.!ഇപ്പൊ ശരിയാക്കിത്തരാം"
"ഉം.. ഉം... തന്റെ പായ്ക്കും തന്റെ പോക്കും അത്ര നല്ല രീതിയിലല്ലല്ലോടെയ്"
"സാര്‍ ഇനി അഞ്ചു മിനിട്ട് തലയും മുഖവും ചൂടാക്കാനായി ചൂളയില്‍ വയ്ക്കണം!"
"ചൂളയോ! ചൂളയില്‍ വയ്ക്കാന്‍ എന്‍റെ ശരീരം എന്തുവാടോ ഇഷ്ട്ടികയോ?"
"അല്ല സാര്‍, അതാണ്‌ തല മാത്രം വയ്ക്കാന്‍ പറഞ്ഞത്"!! - ബ്ലും!!!
ഇത്രേം പറഞ്ഞ് ബ്യൂട്ടീഷന്‍ എന്‍റെ തല പിടിച്ച് ഹെല്‍മറ്റ്‌ പോലെയുള്ള എന്തോ ഒന്നിനുള്ളില്‍ വച്ച് സ്വിച്ചിട്ടു.
"ടോ.. ഇന്ന് ഉച്ചയ്ക്ക് തനിക്ക് ഊണിനു എന്തുവാടോ കറി?"
"സാമ്പാറും മീന്‍ കറിയും. എന്താ സാര്‍?"
"അല്ല, തനിക്ക് എന്‍റെ തല കൂട്ടി ഊണ് കഴിക്കാന്‍ വല്ല പ്ലാനും ഉണ്ടോ എന്നറിയാന്‍ ചോദിച്ചതാ!"
ഒന്നിരുത്തി മൂളിയിട്ട് ബ്യൂട്ടീഷന്‍ ഒരു തുണി കൊണ്ട് എന്‍റെ തലയും തലയെ ചൂടാക്കുന്ന മെഷീനും മൊത്തത്തില്‍ മൂടി വച്ച്, അഞ്ചു മിനിട്ട് അനങ്ങാതിരിക്കാന്‍ ആജ്ഞാപിച്ചു.!
ഏതാണ്ട് ഒരു മിനിറ്റ് ആയപ്പോള്‍ തന്നെ ആകെ ചൂട്, പുക, ഒരു തരം വൃത്തികെട്ട മണം!
"എടൊ ഇത് കല്‍ക്കരി കൊണ്ടാണോ വര്‍ക്ക്‌ ചെയ്യുന്നത്? എന്താടോ ഇങ്ങനെ പുക വരുന്നെ?"
"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ്‌ അങ്ങനെ ഇരിക്കണം"
"ഓ..."
ഒരു മിനിട്ട് കൂടി കഴിഞ്ഞു. പുതപ്പിനടിയില്‍ ഞാന്‍ ചക്രശ്വാസം വലിക്കാന്‍ തുടങ്ങി. മുഖം വെളുപ്പിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു... പിന്നെ വെറുത്തു എന്നാലും ബ്യൂട്ടീഷനെ ഇഷ്ട്ടപ്പെടാന്‍ ഞാന്‍ വാഴക്കോടനല്ലല്ലോ!!!
"എടോ ഇത് ഭയങ്കര ചൂടായി. എനിക്ക് പറ്റുന്നില്ല"
"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ്‌ അങ്ങനെ ഇരിക്കണം!"
"ഓ..."
വീണ്ടും മിനിറ്റ്‌ ഒന്നുകൂടി കഴിഞ്ഞു,. ബ്യൂട്ടീഷനോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ പറഞ്ഞിരിക്കുന്ന ആ അഞ്ചു മിനിറ്റ്‌ എന്‍റെ ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളതാണ് എന്ന ചിന്ത എന്നെ അതില്‍ നിന്നെല്ലാം പിന്‍തിരിപ്പിച്ചു.
നാല് മിനിറ്റായി...
"എടോ ഇനി വയ്യ; മതി. എനിക്ക് ഈ നാല് മിനിറ്റിന്റെ നിറം മതി" - ഞാന്‍ കെഞ്ചി നോക്കി.
"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ്‌ അങ്ങനെ ഇരിക്കണം!"
"ഓ..."
പിന്നെല്ലാം പെട്ടന്നായിരുന്നു. പുകയാണോ വെടിയാണോ ആദ്യം വന്നതെന്ന് ഓര്‍മ്മയില്ല. ബ്യൂട്ടി പാര്‍ലര്‍ നിറയെ കാര്‍ബണും, അതിന്റെ മോനോക്സൈഡും മോളോക്സൈഡും അവരുടെ കൂട്ടുകാരും മാത്രമായി.! എങ്ങും ചുമ, കൊര, കാറല്‍, തികട്ടിത്തുപ്പല്‍ തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ ഡിജിറ്റല്‍ ശബ്ദവിന്യാസങ്ങള്‍ മാത്രം.!!
ഒടുക്കം ഏതാണ്ടൊക്കെ ഒന്ന് തെളിയാന്‍ തുടങ്ങി. ബ്യൂട്ടീഷന്‍ ദുഷ്ട്ടന്‍ ഓടിക്കെതച്ചു വന്ന് എന്‍റെ തലയാകുന്ന റണ്‍വെയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്സ് കണ്ടെടുത്തു.! മുന്നിലെ കണ്ണാടിയില്‍ ഞാന്‍ എന്നെ കണ്ടു. അല്ല, അത് ഞാനായിരുന്നില്ല. തലമുടി ഓരോന്നായി എണ്ണി തിട്ടപ്പെടുത്താന്‍ പറ്റുന്ന തരത്തില്‍ സ്പ്രിംഗ് കെട്ടിയ പോലെ എഴുന്നേറ്റു നില്‍ക്കുന്നു! മൂക്കും കണ്ണും വായും എല്ലാം ഒന്ന് തന്നെ. ആകെ മൊത്തം, പാതി കത്തിയ പ്ലാന്തടിപോലെ!!
"സാര്‍ വല്ലതും പറ്റിയോ സാര്‍"
"ഇല്ലെടാ ഒന്നും പറ്റീല. ഇനിയും നിന്റെ കയ്യില്‍ വല്ല യന്ത്രോം ഉണ്ടെങ്കി എടുത്തോണ്ട് വാ. എന്നിട്ട് അതെന്റെ നെഞ്ചത്ത് വച്ചു കത്തിക്ക്. അതിനു ശേഷം ഒരു റീത്തും കൂടി കൊണ്ട് വയ്ക്ക്!!അവന്റെ കോപ്പിലെ ഒരു അഞ്ചു മിനിറ്റ്‌... ഈശ്വരാ നാളെ ദുബായ് ബ്ലോഗ്‌ മീറ്റ്‌ ആണല്ലോ... ഞാന്‍ എങ്ങനെ പോകും.. നീയൊക്കെ എത്ര ചിലവാക്കിയായാലും എന്നെ സര്‍വീസ്‌ ചെയ്തു വിട്ടേ പറ്റൂ. അല്ലാതെ ഞാന്‍ പോകില്ല!"
*****************************************************************************

കഥാന്ത്യം: പറഞ്ഞ പോലെ അവര്‍ എന്നെ സര്‍വീസ്‌ ചെയ്ത് ഏതാണ്ട് പഴയ കൊലത്തുലാക്കി വീട്ടിലേക്കു വിട്ടു.
പിറ്റേന്ന് രാവിലെ ബ്ലോഗ്‌ മീറ്റിനു പോയി. അതിലൂടെ അല്‍പ്പം..

സബീല്‍ പാര്‍ക്കില്‍ വാഴ നട്ടപ്പോള്‍



പകല്‍ക്കിനാവന്‍ ഹാജര്‍ വയ്ക്കുന്നു.















എന്തിനോ വേണ്ടി.....



















നാടന്‍ പാട്ടിന്റെ മാപ്പിള വെര്‍ഷനുമായി വാഴച്ചേട്ടന്‍


കണ്ടാല്‍ തന്നെ അറിയില്ലേ... കുട്ടികളുടെ മനസ്സാ... ആന കളിക്കുന്ന കുറുമാന്‍!!

വിശാലന്റെ കണ്ണ് കോഴിക്കാലില്‍!!


തലേ ദിവസത്തെ ഭീകരാക്രമണത്തില്‍ നിന്നും മാനസികമായി മോചിതനാവാതെ ഞാന്‍!!
ഭീകരാക്രമണത്തെ പറ്റി ഒന്നും അറിയാതെ ചിരിക്കുന്ന അനിലേട്ടന്‍, തിരിച്ചിലാന്‍, ശ്രീക്കുട്ടന്‍.

97 comments:

കൂതറHashimܓ said...

ആഹാ മീറ്റ് തകര്‍ത്തൂല്ലേ...!
സന്തോഷം :)

ആളവന്‍താന്‍ said...

ഫോട്ടോകള്‍ ഒരുപാട് എടുക്കാന്‍ പറ്റീല. നല്ല ക്യാമറാമാന്‍മാര്‍ എടുത്ത നല്ല ഫോട്ടോകള്‍ വരുന്നുണ്ട്. ഇത് ചുമ്മാ...!

ഷബീര്‍ - തിരിച്ചിലാന്‍ said...

കള്ളാ.. ഇതിനായിരുന്നല്ലേ വേഗം സ്ഥലം കാലിയാക്കിയത്? സംഗതി കലക്കന്‍... സാബീല്‍ പാര്‍ക്കില്‍ വാഴ നട്ടു.. ഹ..ഹ... ആദ്യം നട്ടത് വാഴതെന്നെയായിരുന്നു. വിശാലന്റെ കോഴിക്കാല്‍ നോട്ടം.. ഹി..ഹി.. അതെങ്ങനെ ഒപ്പിച്ചു നീ?... ഭാഗ്യം... എന്റെ ഫോട്ടോ ഒന്നും ഇല്ല...

അലി said...

വെളുക്കാൻ തേച്ചത് നന്നായി. അല്ലെങ്കിൽ മീറ്റിനു വന്നവരൊക്കെ പേടിച്ചുപോയേനെ!

ആശംസകൾ!

kARNOr(കാര്‍ന്നോര്) said...

മിസ്സയി. മോൾക്ക് ചിക്കൻപോക്സ് പിടിച്ചതും കാരണം വരാൻ കഴിഞ്ഞില്ല. അടുത്തത് അബുദാബിയിലാകട്ടെ..

(കൊലുസ്) said...

അല്‍ഐനില്‍ പോയത് കൊണ്ട് വരാന്‍ പറ്റിയില്ല. അടുത്ത മീറ്റിനു തീര്‍ച്ചയായും വരാം കേട്ടോ.
ഫോട്ടോ കൊള്ളാം. വിവരണം ഫോട്ടോക്ക് മുന്‍പുള്ള പോസ്റ്റ്‌, ബോറായിത്തോന്നി.

ശ്രീജിത് കൊണ്ടോട്ടി. said...

ആള്‍ ഇവന്‍താന്‍... :) ഇത്രപെട്ടന്ന് പോസ്റ്റും റെഡി.... :):):)

MOIDEEN ANGADIMUGAR said...

അടുത്ത മീറ്റെങ്കിലും പാർക്കിൽ നിന്നും ഒഴിവാക്കണം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മുഖവും മീറ്റും ഈറ്റും പോസ്റ്റും എല്ലാം വെളുപ്പിച്ചു അല്ലേ?

തൂവലാൻ said...

ബ്ലോഗ് മീറ്റിന്റെ അന്നും കൂടി പാർലറിൽ പോകാമായിരുന്നു..ഒരു വെറൈറ്റ് ആയേനെ..നന്നായിട്ട് എഴുതീട്ടാ,,,

പാവപ്പെട്ടവൻ said...

വരണമെന്നാഗ്രഹിച്ചിരുന്നു പക്ഷെ കഴിഞ്ഞില്ല .നിർദ്ദയ സർക്കാരുകൾ കനിഞ്ഞില്ല

ഷമീര്‍ തളിക്കുളം said...

മിസ്സായിപ്പോയി, ശരിക്കും..!
അക്ഷയ തൃതീയ ഈ ദിവസമായതുകാരണം കടയില്‍നിന്നും ഫ്രീയാവാന്‍ കഴിഞ്ഞില്ല. ഏറെ ആഗ്രഹിച്ചിരുന്നു പങ്കെടുക്കാന്‍. ഏതായാലും അടുത്തതവണയാവാം.

Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോഗ പുലികളൂടെ തട്ടകത്തിൽ നിന്നുള്ള ആദ്യമീറ്റുപോസ്റ്റിട്ട് കയ്യടി നേടി അല്ലേ...വിമൽ
വിശദമായ മീറ്റവലോകനത്തിന് കാത്തിരിക്കുന്നൂ..
പിന്നെ
വേളുക്കാൻ തേച്ചത് വായിച്ചിട്ട് വെളുക്കെ ചിരിക്കാൻ പറ്റി..!

Ismail Chemmad said...

എടാ പഹയാ........
വേഗം മുങ്ങുന്നത് കണ്ടപ്പോഴോന്നും എനിക്ക് തോന്നിയിരുന്നില്ല , ഇത് പോസ്ടിടാനുള്ള ആക്രാന്തമാനെന്നു.

പാര്‍ത്ഥന്‍ said...

ഈ ഫോട്ടോയിലെ ഇവന്തന്യാ ഈ ആള് എന്നു മനസ്സിലായി. ദോഷം പറയരുതല്ലൊ, ഉച്ചകഴിഞ്ഞ് എത്തിയപ്പോഴും സമൃദ്ധമായ ഭക്ഷണം കിട്ടി. വരാം എന്നു പറഞ്ഞ് വരാത്തവർക്ക് എന്റെ അനുമോദനങ്ങൾ. അവർ വന്നിരുന്നെങ്കിൽ ഞാൻ പട്ടിണിയായേനെ. -------------------------------ഉത്സാഹക്കമ്മറ്റിക്ക് അഭിനന്ദനങ്ങൾ!!!!!

Jefu Jailaf said...

വാഴ നട്ടു തുടങ്ങിയതു ഐശ്വര്യമായി.. പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം..

രമേശ്‌ അരൂര്‍ said...

പ്രീ ‌ മീറ്റ് വിശേഷങ്ങള്‍ അല്ലാതെ പോസ്റ്റ്‌ മീറ്റ്‌ പോസ്റ്റില്‍ ആ വിശേഷങ്ങള്‍ ഇല്ലല്ലോ ...പടങ്ങള്‍ കൊള്ളാം പക്ഷെ ആരൊക്കെ എന്നറിയാന്‍ ഒരു വഴിയും ഇല്ലല്ലോ ആളു ...ഇനിമുതല്‍ ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ ആയിക്കോളൂ ..:)

Vayady said...

കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്നു കരുതീട്ട് കാക്കയ്ക്കെന്താ കുളിക്കാന്‍ പാടില്ലെന്നുണ്ടോ? ആളു, ധൈര്യായിട്ട് പാര്‍ലറില്‍ പോയ്ക്കോട്ടാ. :))
രസകരമായ അനുഭവം. പോസ്റ്റ് വായിച്ച് ചിരിച്ചു.

ente lokam said...

ഇതിനാ തലേ ദിവസം കരാമയില്‍
കറങ്ങിയത് അല്ലെ ?


പോസ്റ്റ്‌ കലക്കി .ചൂളയില്‍ വെയ്ക്കാന്‍
ഞാന്‍ എന്ത് ഇഷ്ടികയോ?
പേരും ഫോട്ടോസും ചേര്‍ത്തുള്ള

റിപ്പോര്‍ട്ട്‌ എവിടെ സെക്രട്ടറി ?
അതിനിടക്ക് കാലിന്റെയും കയ്യുടെയും
മാത്രം ഫോട്ടോ പിടിക്കാന്‍ ആരാ announce
ചെയ്തത്?മറ്റുള്ളവര്‍ ആളെ തിരിച്ചു അറിയാത്ത
ഭാഗത്തിന്റെ ഫോട്ടോ എടുക്കണം പോലും .!!!!
ഈ കേട്ട പുകിലൊന്നും പോരാഞ്ഞിട്ട്..

ചാണ്ടിച്ചൻ said...

ആളുവിന്റെ മുഖത്തു തേക്കുന്ന വെള്ള ക്രീം നിമിഷനേരം കൊണ്ട് കറുത്തു പോകുന്നത് കൊണ്ടാണ്, അറ്റകൈക്ക്, ഉരുളക്കിഴങ്ങനു, സോറി, കിഴങ്ങിന് ചെയ്യുന്ന പോലെ, മുഖം പുഴുങ്ങി തൊലി കളഞ്ഞു വെളുപ്പിച്ചെടുത്തത് എന്ന് ദുബായില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബാര്‍ബേഴ്സ് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു....

ചാണ്ടിച്ചൻ said...

മീറ്റി, ഈറ്റി,ചാറ്റി....അടുത്ത -----റ്റി, നാളെ അതിരാവിലെ :-)

ശ്രീനാഥന്‍ said...

ഈ ബ്യൂട്ടീഷ്യന്മാർ വലിയ പുള്ളികളാണല്ലേ? ആരേയും കുട്ടപ്പന്മാരാക്കുമോ? എഴുത്തും മീറ്റ് പടങ്ങളും നന്നായി.

Mohamedkutty മുഹമ്മദുകുട്ടി said...

അടിക്കുറിപ്പുകള്‍ പോര!,അതു പോലെ ഈറ്റിയതും ചാറ്റിയതും ഒന്നും വിവരിച്ചു കണ്ടില്ല!.പിന്നെ തലവാചകം കണ്ടപ്പോള്‍ തോന്നി,ചീറ്റിയെന്ന്!.ഏതായാലും അതുണ്ടായില്ല,ഭാഗ്യം.പിന്നെ സംഗതി അറിഞ്ഞോ,ഞമ്മള് പരിപാടി(മറ്റേതല്ല,ബ്ലോഗില്‍ പോസ്റ്റുന്നത്) നിര്‍ത്തി!

Unknown said...

കുട്ടിക്കാ,
ഈ കുട്ടികള്‍ എന്തെങ്കിലും വിവരക്കേടു കാട്ടുന്നതും വിചാരിച്ചിട്ട്, ങ്ങള് എഴുത്തു നിര്‍ത്തിയിട്ടു പോകരുത്.
I am talking seriously.
--------------------------------------------
ഇക്കാ ഇക്കാ പോവല്ലേ...
ഇക്കാ ഇക്കാ പോവല്ലേ...
ഇക്കാ ഇക്കാ പോവല്ലേ...
--------------------------------------------
ആളവന്താന്‍,
ഞങ്ങളെപ്പോലെയുള്ള വയസ്സന്മാരെ നിങ്ങള്ക്ക് കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ല അല്ലേ? ഒരി..ക്കല്‍ നിങ്ങള്‍ക്കും വയസ്സാ..കും!! അപ്പൊ... പറയാം..!
അടുത്ത ബ്ലോഗ്‌ ചീറ്റ് എന്റെ നാട്ടില്‍ വെക്കണം എന്നൊരു എളിയ അപേക്ഷയുണ്ട്.

Mohamedkutty മുഹമ്മദുകുട്ടി said...

അതല്ല അപ്പച്ചാ...ഉള്ള മരുന്നൊക്കെ തീര്‍ന്നു.ഇനി വെറും പുക മാത്രമേയുള്ളൂ... അതാ..!!!

mayflowers said...

എന്തൊരു സുഖസുന്ദരമായ മീറ്റ്‌..

ഒരു യാത്രികന്‍ said...

ഞാനും മീറ്റി,ഈറ്റി, പുലികളെയും പുള്ളിപ്പുളികളെയും കണ്ടു.സന്തോഷമായി ....സസ്നേഹം

അനില്‍ഫില്‍ (തോമാ) said...
This comment has been removed by the author.
അനില്‍ഫില്‍ (തോമാ) said...

വരാന്‍, എല്ലാവരെയു പരിചയപ്പെടാന്‍ വളരെ ആഗ്രഹിച്ചിരുന്നതാണ്, ഉസ്ബെക്കിസ്ഥാനില്‍ നിന്ന് ഒരു കസ്റ്റമര്‍ വന്നത് കൊണ്ട് ഇന്നലെയും ഓഫീസില്‍ പോകേണ്ടി വന്നു

നൗഷാദ് അകമ്പാടം said...

മീറ്റ് വളരെ നന്നായി നടന്നു എന്നറിയുന്നതില്‍ സന്തോഷം..
പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ !

ചന്തു നായർ said...

തലേദിവസം നടന്ന രസകരമായ സറ്റയറും,പിറ്റേന്നുള്ള ഒത്തുചേരലിന്റെ ഫോട്ടോകളും ഇഷ്ടപ്പെട്ടൂ... ഫോട്ടോകളിൽ അടിക്കുറിപ്പും, പേരുകളും ചേർത്താൽ.. ഇങ്ങ് തിരോന്തിരത്തു കീടക്കണ ഞങ്ങൾക്ക് ആളുകളെ മനസ്സിലാക്കാൻ പറ്റുമായിരുന്നൂ... എല്ലാ ഭാവുകങ്ങളും

anju minesh said...

ennittippol entha mukhathinte avastha????

മുകിൽ said...

വാഴക്കോടനോടു ഭയങ്കര കുശുമ്പാണല്ലേ. വെറുതെയല്ല തല കത്തിയത്. ഇതൊക്കെയിരുന്നങ്ങനെ പുകയുകയല്ലേ!

SHANAVAS said...

മീറ്റിനു മുന്‍പുള്ള മുന്നൊരുക്കം ഉഗ്രന്‍.എല്ലാവര്ക്കും ആളെ മനസ്സിലായോ?അല്ല,വല്ലാതെ വെളുത്തു പോയത് കൊണ്ട് ചോദിച്ചതാണേ.ഇനിയും ഫോട്ടോകള്‍ പ്രതീക്ഷിക്കുന്നു.

മുസ്തഫ|musthapha said...

വെളുക്കാൻ തേക്കൽ വിവരണം അലക്കി :)

Unknown said...

മീറ്റ്‌ നന്നായി നടന്നതില്‍ സന്തോഷം.
ചിത്രങ്ങള്‍ക്ക് ചുവട്ടില്‍ ആളുകളുടെ പേര് ചേര്‍ക്കാമായിരുന്നു.
ആശംസകള്‍.

ബൈജു സുല്‍ത്താന്‍ said...

മീറ്റിന്‌ മുന്‍പ് ഇത്രയും തയ്യാറെടുപ്പുകള്‍ വേണമെന്നിപ്പോ മനസ്സിലായി.
താങ്കള്‍ പോയ ബ്യൂട്ടിപാര്‍ലര്‍ ശരിയായില്ല. രജനീകാന്ത് (ശിവാജിയില്‍) മുഖം മിനുക്കിയ ആ സൗന്ദര്യക്കടയില്‍ പോകണമായിരുന്നു.

:) 2011 മീറ്റിന്റെ ആദ്യ പടങ്ങള്‍ക്ക് കൈയ്യടി.

Mizhiyoram said...
This comment has been removed by the author.
Mizhiyoram said...

തെങ്ങിന്‍ തോപ്പിലെ തെങ്ങിന്‍ തൈ പോലെ ഞാനുമുണ്ടായിരുന്നു അതിനിടയില്‍. ശരിക്കും വിവര്ണ്ണിക്കാന്‍ കഴിയുന്നതില്‍ അപ്പുറമായിരുന്നു മീറ്റ്.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഫോട്ടോക്ക് അടിക്കുറിപ്പുകള്‍ കൂടി വെക്കാമായിരുന്നു.

Naushu said...

മീറ്റ്‌ നന്നായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം.

Kadalass said...

മീറ്റിന്‌ എല്ലാ വിധ ആശംസകളും
ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് ആകാമായിരുന്നു
മീറ്റ് കഴിഞ്ഞ ഉടന്‍ പോസ്റ്റാക്കിയല്ലൊ.....
ഹ്രദ്യമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന മീറ്റുകള്‍ ഇനിയും നടക്കട്ടെ!
സംഘാടകര്‍ക്കും ബ്ലോഗേര്‍സിനും അഭിനന്ദനങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

മീറ്റു വിവരണവും പോസ്റ്റും കൊള്ളാം

Villagemaan/വില്ലേജ്മാന്‍ said...

ആള്‍ക്കാരുടെ പേര് എഴുതാമായിരുന്നു..ഇതൊക്കെ ആര് എന്നറിയാന്‍ പറ്റുന്നില്ലല്ലോ..


ബൈ ദി വേ ..ഈ ബ്യുടി പാര്‍ലര്‍ എവിടെയായിട്ടു വരും ? ഹി ഹി

kambarRm said...

കലക്കി..മീറ്റും പോസ്റ്റും..
ആശംസകൾ

riyaas said...

തകർപ്പൻ മീറ്റാർന്നു ട്ടാ...
ഞമ്മടെ പടം പോസ്റ്റ് ദിബടെ http://risclicks.blogspot.com/2011/05/2011.html

Unknown said...

എന്തായാലും പഴയ കോലത്തില്‍ തന്നെ എത്തിയല്ലോ. സമാധാനം.

sm sadique said...

meetenki meet thanne...........

Unknown said...

ഞാനും ഉണ്ടാര്‍ന്നൂ അവിടെ ..
ചാടിക്കേറി വല്ലോം പറയണ്ടാ എന്ന് കരുതീന്നു മാത്രം..
വെറുമൊരു കുശലം പരായതിരുന്നിട്ടുമില്ല
പക്ഷെ അതൊക്കെ ആര് ഓര്‍ക്കാന്‍
ന്നാലും ഇതൊന്നു നോക്കീട്ടു പോവ്വോ ..ഞാനും എഴുതി നോക്കീതാ...
http://alifkumbidi.blogspot.com/2011/05/blog-post.html

പാവത്താൻ said...

അപ്പോ വാഴയ്ക്കവിടെ ചെരിപ്പു നന്നാക്കലാണു പണി എന്നു കേട്ടത് ശരിയാണല്ലേ......:-)

ഖാന്‍പോത്തന്‍കോട്‌ said...

ഓർഡർ..ഓർഡർ..!! ഇവർ ഇവിടെ ബോദിപ്പിച്ചതെല്ലാം സത്യമാണെന്നു ഒരു ദൃസാക്ഷിയായ ഞാൻ ഇതിനാൽ സാക്ഷയപ്പെടുത്തുന്നു. ആയതിനാൽ മീറ്റിയവർക്കും ഈറ്റിയവർക്കും ബഹുമാനപ്പെട്ട ബൂലോകം മാപ്പ്‌ കൊടുത്ത്‌ കരുണകാട്ടി വിട്ടയക്കണമെന്നു അപേക്ഷിക്കുന്നു.

Prabhan Krishnan said...

ഇത്രേം പേരുടെ കൂട്ടത്തില്‍ എന്റെ വക ആശംസകള്‍ കൂടി...!
നന്നായിട്ടൊണ്ട്..ട്ടോ....!!!

jayanEvoor said...

സന്തോഷം! സന്തോഷം!

ഭൂലോകം മുഴുവൻ ബൂലോകമാകട്ടെ!

മലയാളികളും, മലയാണ്മയും എല്ലായിടവും നിറയട്ടെ!

ആശംസകൾ!

TPShukooR said...

പോസ്റ്റും ഫോട്ടോകളും കലക്കി.

sijo george said...

മീറ്റ് കഥകളും ഫോട്ടോകളും കണ്ട് കണ്ട് .. ഒരു പരുവമായി.. എന്നെങ്കിലുമൊരു മീറ്റിൽ ഈറ്റിട്ട് ചത്താ മതിന്നേയുള്ളു ഇപ്പോ.. :((

sreee said...

" വെളുപ്പിക്കാൻ“ പോയ കഥ കലക്കി.(‘കറുപ്പിനഴകു‘ എന്ന ‘പാട്ടു’ പള്ളിക്കൂടത്തിൽ പഠിച്ചിട്ടില്ലല്ലേ.). പോസ്റ്റ് നന്നായിട്ടുണ്ട്.ചിരിപ്പിച്ചു.

ishaqh ഇസ്‌ഹാക് said...

മീറ്റും,ഈറ്റും,ചാറ്റും പോട്ടമായും..
വെളുക്കാന്‍ തേച്ചത് പോസ്റ്റായും..
നന്നാക്കി..:)

പട്ടേപ്പാടം റാംജി said...

വിവരങ്ങള്‍ അധികം കിട്ടിയില്ല. വേറെ പോസ്റ്റുകള്‍ വരുമായിരിക്കും അല്ലെ?
ആ ബ്യൂട്ടിഷ്യന്‍ ഇപ്പോഴും അവിടെ ഉണ്ടോ?
ആശംസകള്‍.

കുഞ്ഞൂസ് (Kunjuss) said...

മീറ്റും ഈറ്റും വിശേഷങ്ങള്‍ കണ്ടില്ലല്ലോ ആളു....പകരം, മീറ്റിന്‌ പോവാനുള്ള തയ്യാറെടുപ്പ് മാത്രം...!
പക്ഷേ, ആ തയ്യാറെടുപ്പ് തകര്‍ത്തു ട്ടോ... :)

ajith said...

ഇത് വെറും സ്റ്റാര്‍ട്ടര്‍ അല്ലേ?

Unknown said...

മീറ്റിനുള്ള തെയ്യാരെടുപ്പ് ഉഷാറായി.

Echmukutty said...

ആ ബ്യൂട്ടീഷൻ പറഞ്ഞതൊക്കെ നേരാവാനേ തരമുള്ളൂ, എനിയ്ക്കങ്ങനെയാ തോന്നണത്.
പിന്നെ ഫോട്ടോയിൽ കാണണത് ആരെയൊക്കെയാ എന്ന് അടിക്കുറിപ്പിലില്ല, എല്ലാവരെയും മനസ്സിലായില്ല.

പോസ്റ്റ് കേമമായി. ഇത് തയാറെടുപ്പല്ലേ ആയുള്ളൂ, ബാക്കീം കൂടി വരട്ടെ........

മഹേഷ്‌ വിജയന്‍ said...

പുതിയ പുതിയ മെഷീനുകള്‍ ബ്യൂട്ടി പാര്‍ലറില്‍ വരുമ്പോള്‍ പരീക്ഷണത്തിനായി താങ്കളെ വിളിക്കാന്‍ പറഞ്ഞു നമ്പറൊക്കെ കൊടുത്തു പോരണ്ടായിരുന്നോ? ഇത്രയും ശാന്തശീലനായ ഒരാളെ അവര്‍ക്ക് എവിടുന്നു കിട്ടും...?

പോസ്റ്റ് ഇഷ്ടപ്പെട്ടു....ആശംസകള്‍...

Unknown said...

ഇതിലും നല്ലത് നല്ല ഒരു പൈന്റെരെ കണ്ടാല്‍ പോരെ ,പൊട്ടി ഇട്ടു മെറ്റല്‍ പേസ്റ്റ് ഇട്ടു സ്പ്രേ പെയിന്റ് ചെയ്‌താല്‍ മതി

Noushad said...

കലക്കീട്ടോ... :)

ഐക്കരപ്പടിയന്‍ said...

വെളുക്കാൻ തേച്ചത് പൻട് പാൻടായത് കേട്ട് ശീലിച്ചത് കൊൻട് വേറെയെന്തൊക്കെയോ ചിന്തിപ്പിച്ചു ആദ്യം...

അവസാന ഭാഗം വായിച്ചപ്പോൾ സന്തോഷമായി.....!

കുറുമാന്‍ said...

ഗഡി കസറീല്ലോ വിവരണം

കുറുമാന്‍ said...

ഗഡി കസറീല്ലോ വിവരണം

വാഴക്കോടന്‍ ‍// vazhakodan said...

നീ നുമ്മടെ മുതുകത്തെന്നെ പഞ്ചാരി കൊട്ടി അല്ലേ? :):)
എന്തിരായാലും നുമ്മക്ക് മനസ്സ് നിറച്ചും സന്തോഷമായി!
മ്മക്ക് ഇനീം കൂടേണ്ടി വരും, കൂടണം :)

നികു കേച്ചേരി said...

അങ്ങിനെ കലക്കൻ മീറ്റായിരുന്നുല്ലേ...

Manickethaar said...

ഉഗ്രൻ

മാനസ said...

ജൂലായില്‍ ആയിരുന്നേല്‍ ഞാനൂടെ വന്നേനെ....
ഞാന്‍ എപ്പോഴും ലേറ്റാ...:(

ഡാ,നിന്റെ തല മസാല പുരട്ടി ഓവനില്‍ വെച്ചിട്ട് ഇപ്പൊ പ്രോബ്ലം ഒന്നൂല്ലല്ലോ...ല്ലേ?

അനില്‍@ബ്ലോഗ് // anil said...

:)

അനില്‍കുമാര്‍ . സി. പി. said...

ഇപ്പോള്‍ സ്വസ്ഥമായിരുന്നു ഒന്നൂടെ വായിച്ചെടോ ... :)

Sulfikar Manalvayal said...

എന്നാലും ചേട്ടനെ കാണാനാന്നും പറഞ്ഞു എന്റmടുത്ത് നിന്ന് മുങ്ങിയ നീ ഇതായിരുന്നു അല്ലേ ഉദ്ദേശം. പിന്നെ നീ ഇത്ര ഗ്ലാമര്‍ ആണെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. (‘ഫോട്ടോ ഷോപ്പിന്റെ’ ഓരോ വികൃതികളെ....)
മീറ്റ് വിശേഷം കൊള്ളാം. എന്റെ ഫോട്ടോ ഉള്പ്പെരടുത്തിയില്ല എന്നതിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
കൊള്ളാം മീറ്റിനേക്കാള്‍ ഗംഭീരമായ ഒരുക്കങ്ങള്‍.
മീറ്റ് വിശേഷങ്ങള്‍ ഇത്തിരി കൂടെ ആവാമായിരുന്നു.

പോസ്റ്റിടുന്ന ഓരോരുത്തരും നമ്മുടെ “ആസ്ഥാന പോസ്റ്റിന്റെ” ഒരു ലിങ്ക് കൂടെ അവസാനം കൊടുത്താല്‍ മറ്റുള്ളവരുടെ മീറ്റ് പോസ്റ്റുകളും വിവരണങ്ങളും വായിക്കാന്‍ പറ്റും. (ഒരു എളിയ നിര്ദേശം)
http://uaemeet.blogspot.com/2011/05/2011-uae-meet-2011.html

Sulfikar Manalvayal said...

തലക്കെട്ട് ഇത്തിരി കണ്ഫ്യൂഷന്‍ ഉണ്ടാക്കി.
പക്ഷേ പേടിച്ചത് പോലെ ആയില്ല.

ഭായി said...

ഹ ഹ ഹ ഏതായാലും പഴയ കോലത്തിലായല്ലോ.!! ഭാഗ്യം :)

അഭി said...

വെളുക്കാൻ തേക്കൽ വിവരണം അസലായി
ആശംസകള്‍

അത്തിക്കുര്‍ശി said...

:))

jyo.mds said...

കാക്ക കുളിച്ചാല്‍ കൊക്കാകുമോ?ഹിഹി-രസകരമായി.ബ്ലോഗ് മീറ്റും കണ്ടു.

kichu / കിച്ചു said...

വെളുപ്പിക്കാനുള്ള ഇത്രയും പ്രക്രിയ കഴിഞ്ഞിട്ടാണല്ലേ ആ നിറം.. :))
പോസ്റ്റ് കലക്കി

ഹാപ്പി ബാച്ചിലേഴ്സ് said...

ബ്ലോഗിൽ മാത്രം പരിചയമുള്ള ചില കഥാപാത്രങ്ങളേം സബീൽ പാർക്കും കണ്ടതിൽ സന്തോഷം.

ആളവന്‍താന്‍ said...

എല്ലാ സുഹൃത്തുക്കള്‍ക്കും വീണ്ടും നന്ദി....
ഇനീം കാണാം നമുക്ക്. അടുത്ത കൂടിച്ചേരലിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നുണ്ട്.! ഒരു വ്യത്യസ്ഥ സംഭവം.. ഇന്നുവരെ ബൂലോകത്ത് നടന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു സംഗമം.!

Jazmikkutty said...

ആളു,ഇതിപ്പോഴാ വായിക്കുന്നേ... ചിരിപ്പിച്ചു ബ്ലോഗോരുക്കങ്ങള്‍..എനിക്ക് ഈ മീറ്റ്‌ മിസ്സായി..ശെരിക്കും...:(

HA!fA ZUbA!R said...

ബ്ലോഗിലെ തരികിടകളെ കണ്ടതില്‍ സന്തോഷം !!!!

ഷബീര്‍ - തിരിച്ചിലാന്‍ said...

അന്ദ്രുക്ക കണ്ട ദുബായ് മീറ്റ്...

http://shabeerdxb.blogspot.com/2011/05/blog-post.html

Hashiq said...

മീറ്റിന്റെ ഓരോരോ കണക്ഷന്‍ പിടിച്ച് ഇപ്പോഴാ ഇവിടെ എത്തിയത്......സന്തോഷം ഞാനും പങ്കു വെയ്ക്കുന്നു.......

Anonymous said...

'മീറ്റീ...ഈറ്റീ...ചാറ്റി....' ആ പേരു കലക്കീട്ടോ....ഫോട്ടോസും....

ജയരാജ്‌മുരുക്കുംപുഴ said...

meet adipoli ayai ennu arinjathil santhosham........

റാണിപ്രിയ said...

അഭിനന്ദനങ്ങള്‍ ....

നീലാഭം said...

ഞാനൊന്നും മുണ്ടാനില്ലേ..എന്തേലും പറഞ്ഞാല്‍ പിന്നെ ...
എന്തായാലും മോസല്ല്ല്യ .

Typist | എഴുത്തുകാരി said...

അവസാനത്തെ ആ സർവ്വീസിങ്ങ് ഇല്ലായിരുന്നെങ്കിൽ എന്തായിരുന്നേനേ സ്ഥിതി!

കൊച്ചുമുതലാളി said...

ടൈട്ടില്‍ കിടിലമായി.... :)

ആളവന്‍താന്‍ said...

എല്ലാ സുഹൃത്തുക്കള്‍ക്കും വീണ്ടും നന്ദി...

ബ്ലാക്ക്‌ മെമ്മറീസ് said...

ആളവന്താന്‍ ചേട്ടാ ....ഇതാണ് പറയണത് .....നമ്മകൊന്നും ഈ പണി പറ്റിയതലെന്നു....നമുക്കാ ആ പഴയ ചന്ദ്രികാ സോപ്പ് ഒക്കെ തേച്ചാ മതീന്ന് ........(.100 മത് കമന്‍റു )

അണ്ണാറക്കണ്ണന്‍ said...

ബൂലോകത്ത് ഇങ്ങനേയും സംഭവങ്ങള്‍ ഉണ്ടല്ലേ....?
ശിവനേയ്..അപ്പൊ ഇനി എന്തെല്ലാം കാണാന്‍ കിടക്കണ്....?

Rakesh KN / Vandipranthan said...

kidu kalakki athu

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ