കോസ്റ്റ്യൂം ഡിസൈനിംഗ്!


ആയിലാട്ടുകോണത്തെ ജയദേവന്‍ - മിന്മിനി കപ്പിള്‍സിന്‍റെ ഏക പുത്രനാണ് ജമിനി. പേരിലെ പോലെ തന്നെ കാഴ്ചയിലും പാതി അച്ഛനെയും ബാക്കി പകുതി അമ്മയെയും പകുത്ത് കിട്ടിയ രൂപം! പഠിത്തമൊക്കെ ലോവര്‍ പ്രൈമറിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ച് കുടിയിലേക്കും വലിയിലേക്കും എബോട്ടേന്‍ അടിച്ചത് കൊണ്ട്, 'പറ' എന്നെഴുതിക്കാണിച്ചാലും 'തറ' എന്നവന്‍ വായിക്കുന്നത് സ്വഭാവം അങ്ങനെയായതു കൊണ്ടല്ല എന്ന് ജമിനിയുടെ പ്രൊഡ്യൂസര്‍മാര്‍ക്കും നന്നായറിയാം! നിര്‍ത്തിയ പഠനം തുടരാന്‍ ആദ്യ കാലമൊക്കെ അവര്‍ മകനെ നിര്‍ബന്ധിച്ചിരുന്നെങ്കിലും അത് കേള്‍ക്കുമ്പോള്‍ എക്സ്പ്രസ്സ് ട്രെയിനിന്‍റെ എഞ്ചിന്‍ ഡ്രൈവര്‍ റെഡ്‌ സിഗ്നല്‍ കണ്ടപോലെയൊരു അസ്വസ്ഥഭാവം മുഖത്ത് മിന്നിച്ച് അവന്‍ രക്ഷപെട്ട് പോകുകയായിരുന്നു പതിവ്‌.! ടീനേജ് അതിന്റെ മുറ്റ് ടൈമില്‍ ആവുക കൂടി ചെയ്തതോടെ ജമിനി ഒരു പബ്ലിക്‌ നൂയിസന്‍സ്‌ ആയി മാറി. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള ഇടവഴിയില്‍ പോയി നിന്ന് പഠിക്കാന്‍ പോകുന്ന പെണ്‍പിള്ളാരെ സ്ക്യാന്‍ ചെയ്ത്‌ നിര്‍വൃതിയടയലാണ് പ്രധാന ഹോബി! ആയതിനാല്‍ ജമിനിയെ ദൂരെ കാണുമ്പോഴേ ടി.ജി രവിയെ കണ്ട നായികമാരെ പോലെ പെണ്‍പിള്ളേര്‍ കവചകുണ്ഡലങ്ങള്‍ ഒക്കെ കര്‍ട്ടനിട്ട് സേഫ്റ്റി എന്‍ഷുവര്‍ ചെയ്യും!! സ്കൂള്‍ കോളേജ്‌ കുമാരികള്‍ മാത്രമല്ല അന്നാട്ടിലെ മിക്കവാറും സ്ത്രീകളും ജമിനിയുടെ കണ്ണുകള്‍ നല്ല ഒന്നാംതരം ലേഡീ ബോഡീ സ്ക്യാനറുകള്‍ ആണെന്ന് പലപ്പോഴായി അനുഭവസ്ഥരാണ്‌! ഒടുക്കം ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ജമിനിക്ക് ഇരയായവര്‍, വീട്ടുകാരുടെ സഹായത്തോടെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് ജമിനിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചു. തങ്ങള്‍ എന്നോ നടത്തിയെ ഒരു 'അറ്റംപ്റ്റ്‌' ഇങ്ങനെ ആയിപ്പോയത്തില്‍ ഖേദമുണ്ടെന്നും ഇനി മകന്റെയടുത്ത് നിന്നും ഇങ്ങനെയൊരു അറ്റംപ്റ്റ്‌ ഉണ്ടാകാതെ നോക്കിക്കൊള്ളാം എന്നും പറഞ്ഞ് ജയദേവനും മിന്മിനിയും നാട്ടുക്കൂട്ടത്തെ പിരിച്ചു വിട്ടു!

അന്ന് രാത്രി ജയദേവന്‍ ഒരു കടുത്ത തീരുമാനമെടുത്തു. മകനെ നാട് കടത്താന്‍! കേട്ടപ്പോള്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ജമിനിക്ക് മനസ്സിലായി, തന്നെ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത് വല്യച്ചന്റെ മകന്‍ ഉല്ലാസ് ആണെന്ന്. അതും സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായ അയാള്‍ക്ക്‌ സഹായത്തിന്!!! പാടത്ത്‌ പിച്ച് വെട്ടി ക്രിക്കറ്റ്‌ കളിച്ചോണ്ടിരുന്നവനെ ഐ.പി.എല്ല് കാര് വീട്ടില്‍ വന്നു കൂട്ടിക്കൊണ്ടു പോയപോലെയായി ജമിനിയുടെ കാര്യം! പിറ്റേന്ന് തന്നെ ജയദേവന്‍ ഉല്ലാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജമിനിയെ അയാള്‍ക്ക്‌ ഹാന്‍ഡ്‌ഓവര്‍ ചെയ്തു! അപ്പോഴേക്കും ജമിനിയുടെ മനസ്സില്‍ നിന്നും, കണ്ടു പഴകിയ അയിലാട്ടുകോണം ക്വീന്‍സിന്റെ ബോഡീ പാര്‍ട്സ് മാഞ്ഞു തുടങ്ങിയിരുന്നു. പകരം, നാളെ മുതല്‍ തന്റെ കണ്ണിനെ കുളിരണിയിക്കാന്‍ തയാറായി നില്‍ക്കുന്ന താരസുന്ദരിമാരുടെ ഫിഗര്‍ ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്തു!!

അന്‍റാര്‍ട്ടിക്കയില്‍ കൊണ്ടിറക്കി വിട്ട ഒട്ടകത്തെപ്പോലെയായിരുന്നു പിറ്റേന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ ജമിനി! എങ്ങോട്ട് തിരിയണം, എന്ത് ചെയ്യണം, ആരെ നോക്കണം എന്നറിയാതെ അവന്‍ കണ്‍ഫ്യൂഷനായി.
സന്തോഷം ഓവര്‍ഫ്ലോ ചെയ്യുന്നതിനിടെയാണ് തലേന്ന് ഉല്ലാസ് തനിക്ക് നല്‍കിയ ഉപദേശം ജമിനി ഓര്‍ത്തത് - "ഡാ ജമിനീ നിന്റെ സ്വഭാവം നന്നായറിയാവുന്നത് കൊണ്ട് പറയുവാ, നീ എന്റെ അസിസ്റ്റ്ന്റ് ആണ്. അതായത് അസിസ്റ്റ്ന്റ് കോസ്റ്റ്യൂം ഡിസൈനര്‍. നമ്മള്‍ ലൊക്കേഷനിലേക്ക് പോകുന്നത് സിനിമാക്കാരെ തുണി ഉടുപ്പിക്കാനാണ്; അല്ലാതെ തുണി പറിക്കാനല്ല.!"
"ഓ... കോപ്പാ...." - ഒരാത്മഗതത്തിലൂടെ ജമിനി അതിന് മറുപടി നല്‍കി.
ബാക്ക്ഗ്രൗണ്ടില്‍ 'ആക്ഷന്‍' എന്ന് കേട്ടതും ജമിനിയുടെ റിയാക്ഷന്‍ എല്ലാം കട്ടായതും ഒരുമിച്ചായിരുന്നു. തുറന്നിരുന്ന വായ്ക്കുള്ളിലെ നാവ് മാത്രം ഒന്നനങ്ങി!-"ഇതാരാടാ ഈ കെടക്കുന്ന ഭാഗ്യവാന്‍? സെവന്‍റീസ് കളിക്കാന്‍ കട്ടയടുക്കിയ പോലല്ലേ അവന്റെ മേത്ത് പെമ്പിള്ളേര് കേറി കെടക്കണത്"!!
"ഇതാണ് നായകന്‍. പുതുമുഖമാ. സോംഗ് ഷൂട്ട്‌ ചെയ്യുവാ"
"പുതിയ മുഖമായിട്ടിവന്‍ ഇങ്ങനെ; ഇവന്റെ മുഖം ഒന്ന് പഴകി വരുമ്പോഴേക്കും എന്തായിരിക്കും ഇവന്റെയൊക്കെ ഒരു ടൈം?!!!" - ജമിനി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
ലൊക്കേഷനിലെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ അടുത്തായുള്ള രണ്ടു തെങ്ങുകളില്‍ കയറുകൊണ്ട് കെട്ടിയിരുന്ന ഒരു ഫ്ലക്സ്‌ ബാനര്‍ ജമിനി കണ്ടു. വായിക്കാന്‍ പറ്റുന്നില്ലെങ്കിലും അതില്‍ മൂന്നിടത്തായി എന്തൊക്കെയോ എഴുതിയിരിക്കുന്നു എന്ന് ജമിനിക്ക് മനസ്സിലായി. അതിപ്രകാരമായിരുന്നു-'മുതുകാടിന്റെ മേജിക്‌ ഷോ.... നിങ്ങള്‍ കണ്ടിരിക്കേണ്ടത്.... ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു....'
"കോസ്റ്റ്യൂമിന്റെ പണിയൊക്കെ നടക്കുന്നത് ഈ വീട്ടിലാ" എന്നും പറഞ്ഞ് ഉല്ലാസ് വീടിന്റെ വാതില്‍ തള്ളിത്തുറന്നു.
"ഇതെന്താ സ്വര്‍ഗ്ഗത്തിന്റെ സെറ്റിട്ടിരിക്കുന്നതും ഈ വീട്ടിലാണോ?"
"ഏയ്‌.. സെറ്റിട്ടതൊന്നുമല്ല, ഇത് നമ്മുടെ പ്രൊഡ്യൂസര്‍ സിഗരറ്റ്‌ വലിക്കുന്നതാ. വലിച്ചു വലിച്ച് മൊത്തം പോകയായി!!"
വീടിനുള്ളില്‍ ഉല്ലാസിന്റെ മറ്റ് പണിക്കാര്‍ തകൃതിയായ പണിയിലാണ്. തുണിയെടുക്കുന്നു, മുറിക്കുന്നു, തയ്ക്കുന്നു. വീണ്ടും തുണിയെടുക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് മുറിക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് തയ്ക്കുന്നു!
"അല്ല, ഉല്ലാസേ... അപ്പൊ ഇതിന് പ്രത്യേകിച്ച് അളവൊന്നും എടുക്കണ്ടേ?"
"ഓ.. എന്തളവ്‌? അവന്മാര് ചെയ്യുന്നത് ഐറ്റം ഡാന്‍സറുടെ ഡ്രസ്സാ.. അതിലിപ്പോ ഇമ്മിണി കുറഞ്ഞാലും ആരും ഒന്നും പറയില്ല. കഴിഞ്ഞ പടത്തിലെ ഗ്ലാമര്‍ നായികയ്ക്ക് ബ്ലൗസ് അടിക്കാന്‍ വാങ്ങിയ തുണിയില് മെച്ചം പിടിച്ച് ഞാന്‍ എന്റെ കൊച്ചിന് രണ്ട് പാവാട തയ്ച്ചു, പിന്നാ....! എടാ അവറ്റകള്‍ക്ക് ബ്ലൗസ് എന്ന പേരില്‍ രണ്ട് കഷണം തുണിയും ഇത്തിരി നൂലും കൊടുത്താ മതി. ഭയങ്കര കോ-ഓപ്പറേറ്റിവാ!"
ഇതൊക്കെ കേട്ട്, എനിക്കെന്താ നേരത്തേ ഇങ്ങോട്ട് വരാന്‍ തോന്നാത്തെ എന്ന രീതിയില്‍ 'ശോ' ന്നൊരു ശബ്ദം നിരാശയും ഉമിനീരും സമം ചേര്‍ന്ന് ജമിനിയുടെ വായില്‍ നിന്നും തെറിച്ച്പുറത്തേക്ക് വീണു!
"അല്ല, അപ്പൊ എന്റെ ജോലി എന്താ?" - ജമിനി റീ ലോഡഡ്‌....
"നീ ആദ്യം തുണിയൊക്കെ തേച്ചുമിനുക്കി പഠിക്ക്" എന്നും പറഞ്ഞ് ഒരു പൊതി എടുത്ത് ഉല്ലാസ് ജമിനിയ്ക്ക് കൊടുത്തു.
"ഇത് നായികയ്ക്ക് പാട്ട് സീനിലിടാനുള്ള പാന്‍റാ..."
"ഈശ്വരാ നായികയുടെതോ? എന്നിട്ട് നായിക എവിടെ?"
"ആ കുട്ടി ഇപ്പൊ എത്തും. തമിഴത്തിയാ. അപ്പോഴേക്കും നീ സാധനം റെഡി ആക്കി വയ്ക്ക്"
"സാധനോ?"!!
"ഹാ ഡ്രസ്സ്‌ ശരിയാക്കാന്‍" - പാക്കറ്റ്‌ ജമിനിയെ ഏല്‍പ്പിച്ച് ഉല്ലാസ് ബാക്കി ജോലിക്കാരുടെ അടുത്തേക്ക്‌ പോയി.
പാക്കറ്റ്‌ തുറന്ന്, തിളങ്ങുന്ന തരം തുണിയില്‍ തയ്ച്ച കുഴല് പോലത്തെ പാന്‍റ് പുറത്തെടുത്ത്കൊണ്ട് ജമിനി അഭിമാനപൂര്‍വ്വം സ്വയം പറഞ്ഞു -"നായികയുടെ പാന്‍റ്! ഭഗവാനെ നീ വലിയവനാണെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ഇത്രേം വലിയവനായിരിക്കും എന്ന് ഞാന്‍ കരുതീല. എന്റെ കയ്യില്‍ നായികയുടെ പാന്‍റ്"!!!
ഇസ്തിരി പെട്ടിയുടെ ടു-പിന്‍ പ്ലഗ്ഗ് പോയിന്‍റുമായി ബന്ധപ്പെട്ടു. പ്ലഗ്ഗില്‍ നിന്നും കേബിള്‍ വഴി ഒഴുകിയിറങ്ങിയ പ്രോട്ടോണുകളും ഇലക്ട്രോണുകളും ചേര്‍ന്ന് ഇസ്തിരിപ്പെട്ടിയുടെ പിന്‍ ഭാഗം വല്ലാതങ്ങ് ഹോട്ടാക്കി!!! ജമിനി നായികയുടെ പാന്റിന് മുകളിലൂടെ പലവട്ടം ഇസ്തിരി ഓടിച്ചു. പെട്ടെന്നാണ് അടുത്ത മുറിയില്‍ നിന്നും ചില സ്ത്രീ ശബ്ദങ്ങള്‍ ജമിനിയുടെ ചെവിയെ ഡ്രില്ല് ചെയ്ത് കയറിയത്. ശബ്ദത്തിന്റെ പ്രക്ഷേപണ കേന്ദ്രത്തിലേക്ക് ജമിനി ഒന്ന് എത്തി നോക്കി. നേരത്തേ നായകനുമായി സെവന്‍റീസ് കളിച്ചോണ്ടിരുന്ന പീസുകള്‍ വളഞ്ഞിരുന്ന്‍ തമാശ പറയുകയാണ്‌. ജമിനിയിലെ കലാകാരന്‍ ഉണര്‍ന്നു. അവന്‍ സ്ക്യാനാര്‍ ഓണാക്കി. കൃഷ്ണമണികള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഫോക്കസ്ഡായി. കണ്ണുകളിലൂടെ ജമിനിക്ക് കിട്ടിക്കൊണ്ടിരുന്ന സുഖം ചോര്‍ത്തിക്കളഞ്ഞുകൊണ്ടാണ് മൂക്കിലൂടെ ആ രൂക്ഷഗന്ധം എത്തിയത്. ഗന്ധത്തിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തിയ ജമിനി ഞെട്ടി. തെച്ചുകൊണ്ടിരുന്ന പാന്റില്‍ നിന്നും ഇസ്തിരിപ്പെട്ടി എടുത്തു മാറ്റിയില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന ദുഃഖസത്യം ജമിനി മനസ്സിലാക്കി. നായികയുടെ പാന്റിന്റെ രൂപം ആകെ മാറി.
"പാന്റ് പോയിട്ട് ഇനി ഇതൊരു നിക്കര്‍ ആയിട്ടുകൂടി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഉല്ലാസോ, മറ്റു പണിക്കാരോ, സിനിമാക്കാരോ ഇപ്പൊ അറിഞ്ഞാല്‍ പ്രശ്നമാണ്. ഇല്ല, ഇതിനൊരു പരിഹാരം കാണണം. എന്റെ കഴിവ് നാലാളെ അറിയിക്കാന്‍ കിട്ടിയ ഈ അവസരം പാഴാക്കിക്കൂട"
ജോലിക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയി. ജമിനിയെ മാത്രം പിന്നീട് കുറെ നേരത്തേക്ക് ആരും കണ്ടില്ല.

ഒടുവില്‍ നായികയെത്തി. ചെയ്ഞ്ച് ചെയ്യാനുള്ള ഡ്രസ്സ്‌ ചോദിച്ച് തമിഴത്തി നടിയുടെ തമിഴത്തി ഹെല്‍പ്പര്‍ എത്തി. ഉല്ലാസ് ജമിനിയെ വിളിച്ചു. ജമിനി ഒരു പാക്കറ്റ് കൊണ്ട് വന്നു തമിഴത്തിക്ക് കൊടുത്തു. എന്നിട്ട് ഉല്ലാസിനെ നോക്കി അഭിമാനവും അഹങ്കാരവും നിറഞ്ഞ ഒരു ചിരിയും പാസ്സാക്കി.

ഷോട്ട് റെഡിയാക്കി, നായിക പുറത്തു വരുന്നതും കാത്ത് നിന്ന സംവിധായകനും, ക്യാമറാമാനും, മറ്റ് ക്രൂ അംഗങ്ങളും, പ്രൊഡ്യൂസറും, ഷൂട്ടിംഗ് കാണാന്‍ വന്ന നാട്ടുകാരും, കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്റിലെ ജമിനി ഒഴികെയുള്ള ബാക്കിയുള്ളവരും പുറത്തു വന്ന നായികാ രൂപത്തെ കണ്ട് ഒരു നിമിഷം ഫ്രീസായി.! കറുത്ത് തിളക്കമുള്ള പാന്റ് വെളുത്ത പാന്‍റായി! മാത്രവുമല്ല, നടിയുടെയും പാന്റിന്റെയും മര്‍മ്മപ്രധാന ഭാഗത്ത്‌ ഒരു ഡയലോഗും! -'നിങ്ങള്‍ കണ്ടിരിക്കേണ്ടത്' തന്നെ ഇത്ര ആവേശത്തോടെ നോക്കി നില്‍ക്കുന്ന ആളുകളെ കണ്ട തമിഴത്തി നായിക തന്റെ അംഗ ലാവണ്യം എല്ലാവരെയും നന്നായി കാണിക്കാന്‍ ഒന്ന് തിരിഞ്ഞു നിന്നു. അത്ഭുതം!! പിന്നാമ്പുറത്തുമുണ്ട് ഡയലോഗ്. -'ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു' അതും കൂടി വായിച്ചു കഴിഞ്ഞതും ഉല്ലാസ് ഉറക്കെ വിളിച്ചു പറഞ്ഞു -"സതീശാ... രമേശാ... ഗണേശാ... സംഗതി കയ്യീന്ന് പോയി മക്കളേ.... കയ്യില് കിട്ടിയ സാധനങ്ങളും എടുത്തോണ്ട് ഓടിക്കോടാ...."

തന്റെ കൊളീഗ്സ് ഓടുന്നതുകണ്ട്, 'ഇവന്മാര്‍ക്കിതെന്തു പറ്റി' എന്ന മുഖഭാവത്തോടെ ജമിനിയും പുറകെ ഓടി. അപ്പോഴും ലൊക്കേഷനിലെ വീടിനോട് ചേര്‍ന്നുള്ള രണ്ടു തെങ്ങുകളില്‍ കെട്ടിയിരുന്ന നാല് പ്ലാസ്റ്റിക്‌ കയറുകളുടെ മറുതലകള്‍ കാറ്റത്താടുന്നുണ്ടായിരുന്നു!!!

95 comments:

ആളവന്‍താന്‍ said...

വീണ്ടും ഒരക്രമം!!! ക്ഷമിക്കുക...

ajith said...

ബുക്കിംഗ് കഴിഞ്ഞോ ആളവന്താനേ...?

ചാണ്ടിച്ചായന്‍ said...

എനിക്ക് ഒരാഴ്ചയായിക്കോട്ടേ ബുക്കിംഗ്...
സംഭവം കിണ്ണന്‍കാച്ചി

ishaqh ഇസ്‌ഹാക് said...

ക്ഷമക്കൊക്കെ ഒരുസീമയുണ്ടായിരുന്നു പണ്ട്..:)

ഷബീര്‍ (തിരിച്ചിലാന്‍) said...

വേറെ ഒരു ബുക്കിംഗ് എടുത്തതുകൊണ്ട് തല്‍ക്കാലം ബുക്കിംഗ് വേണ്ട... ഹൊ.. ചാണ്ടീടെ ഒരു ആക്കറാന്തം..!

അലി said...

പണ്ടൊക്കെ തുണി ബാനർ കൊണ്ടായിരുന്നു കോസ്റ്റ്യൂം ഡിസൈൻ. ഫ്ലെക്സ് കോസ്റ്റ്യൂം മോഡേൺ സ്റ്റൈൽ!

ജമിനി സർക്കസ് കലക്കി!

Manoraj said...

ചാണ്ടിച്ചായോ.. ഇത്രക്കാക്രാന്തം വേണോ?

വിമലേ : അപ്പോ ആ മുതുകാടിന്റെ മാജിക് ഷോ എവിടെ പോയി?

ഞാന്‍ ഈ ജില്ല വിട്ടു :):)

രമേശ്‌ അരൂര്‍ said...

സിനിമയുടെ പേര് ഓര്‍മയില്ല.വിജയരാഘവന്‍ പാമ്പന്‍ പാലത്തിന്റെ പിന്‍ബലം (പരസ്യം) ..തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം എന്നിങ്ങനെ എഴുതിയ ബാനര്‍ ഉടുത്തുകൊണ്ട് നടക്കുന്ന സീന്‍ ഓര്‍മവന്നു ..

സ്വാഭാവിക നര്‍മം എഴുതി ഫലിപ്പിക്കാന്‍ വലിയ പാടാണ്..അല്ലെ വിമലേ ?

sijo george said...

ഇതൊക്കെ ശരിക്കും നടന്നതാണോ ആശാനേ..:)

mini//മിനി said...

ഡിസൈൻ ഉഗ്രൻ

K@nn(())raan*കണ്ണൂരാന്‍! said...

പരാക്രമം കലക്കീടാ മച്ചൂ. ചില രംഗങ്ങള്‍ മിസ്റ്റര്‍ ബീനെ ഓര്‍മ്മിപ്പിച്ചു.

(Mr. ബീന്‍ന്റെ ഒരു കോമഡിയുണ്ട് ഇതുപോലൊരെണ്ണം. തിരിഞ്ഞും മറിഞ്ഞും ബീന്‍ നടക്കുമ്പോള്‍ ദ്രിശ്യമാകുന്ന രംഗങ്ങള്‍കണ്ടാല്‍ ചിരിച്ചുചിരിച്ചു തലകുത്തി വീണുപോകും)

**

mayflowers said...

ജമിനിയുടെ പേര് കേട്ടപ്പോള്‍ കൃഷ്ണന്‍-മിനി ദമ്പതികളുടെ മകള്‍ കൃമിയെ ഓര്‍ത്ത് പോയി..

ABDULLA JASIM IBRAHIM said...

:-)

ഒരു യാത്രികന്‍ said...

:)...........sasneham

alif kumbidi said...

സരസം...
ഇഷ്ട്ടമായി
ഒരുപാട് ...

Sabu M H said...

:)
പണ്ട് ഐറ്റം ഡാൻസ് തമിഴ് സിനിമകളിലായിരുന്നു കൂടുതൽ. ഇപ്പോഴും ഐറ്റം ഡാൻസിനു തമിഴ് നാട്ടിൽ നിന്നു തന്നെ ആളെ കൊണ്ടു വരണം. എന്താ ഇവിടെ ഐറ്റം കളിക്കാൻ ആരേയും കിട്ടാത്തത്?! അതെങ്കിലും..
എല്ലാം തമിഴ് നാട്ടിൽ നിന്നായാൽ, എന്താവും സ്ഥിതി? :)

Villagemaan said...

അപ്പൊ നല്ല സ്കോപ് ഉള്ള പ്രൊഫഷന്‍ ആണ് !

ചന്തു നായര്‍ said...

നന്നായി... ഹാസ്യം........രസമായിത്തന്നെ അനുഭവപ്പെട്ടൂ.. വീണ്ടും പോരട്ടേ.......

Naushu said...

പുതിയ ഡിസൈന്‍ കൊള്ളാം ...
നന്നായിട്ടുണ്ട് !!

mottamanoj said...

അടിപൊളി.

കുറച്ചു ദിവസത്തിനു ശേഷം ഒറ്റയിരിപിനു വായിക്കാന്‍ പറ്റിയ ഒന്ന് കണ്ടു.

moideen angadimugar said...

ഹാസ്യം നന്നായിട്ടുണ്ട് .ഇഷ്ട്ടമായി

SHANAVAS said...

ഒള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നല്ലേ...അത് കൊണ്ട് പറയുകയാ...നര്‍മ്മം മര്‍മ്മത്തില്‍ തന്നെ കൊണ്ടു. വളരെ ഇഷ്ട്ടായി. ആശംസകള്‍.

sm sadique said...

'ശോ' ന്നൊരു ശബ്ദം നിരാശയും ഉമിനീരും സമം ചേര്‍ന്ന് ജമിനിയുടെ വായില്‍ നിന്നും തെറിച്ച്പുറത്തേക്ക് വീണു! “ ധിം തരികിട തോം... തോം... തോം...”

പട്ടേപ്പാടം റാംജി said...

ആ ഡിസൈന്‍ കാണാന്‍ എങ്ങിനെ ഇരിക്കും എന്ന് ആലോചിക്കുകയായിരുന്നു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ചിരിപ്പിച്ചു. വിമല്‍ പോസ്റ്റ്‌ ഗംഭീരം. പിന്നെ ഇതുപോലെ ജ്വല്ലറിയുടെ പരസ്യബാനറുകൊണ്ട് ഡ്രസ്സ്‌ തയ്പ്പിച്ച ഒരു സംഭവവും കേട്ടിടുണ്ട്.. :))))

മാനസ said...

ഹിഹി..

ലീല എം ചന്ദ്രന്‍.. said...

ഇതാണോ ഒരക്രമം.?.......അയ്യോ....ഇത് അക്രമ പരമ്പരയല്ലേ.... നടക്കട്ടെ നടക്കട്ടെ

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ വിമലേ ഞാന്‍ പൊറിഞ്ചുവിന്റെ കഥ എഴുതാനിരുന്നത് കാരണം എത്താന്‍ വൈകിയതാ.:)
എന്തായാലും സംഭവം ജോറായി :):)

Varun Aroli said...

കൊള്ളാം നന്നായി രസിപ്പിച്ചു. ആശംസകള്‍.

ഷമീര്‍ തളിക്കുളം said...

അടിപൊളി.
തമാശ ശരിക്കും കുറിക്കുകൊണ്ടു. ഇഷ്ടായിട്ടോ......

Mohamedkutty മുഹമ്മദുകുട്ടി said...
This comment has been removed by the author.
Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ കോസ്റ്റ്യൂം ഡിസൈനിങ്ങും അറിയാമല്ലെ? കലക്കി എന്നു തന്നെ പറയാം.നന്നായി ചിരിപ്പിച്ചു. അഭിനന്ദനങ്ങള്‍!

anju nair said...

kollallodeey...

ആളവന്‍താന്‍ said...

എല്ലാ സഹൃദയര്‍ക്കും നന്ദി.
@ രമേശ്‌ അരൂര്‍ - തീര്‍ച്ചയായും അതെ രമേശേട്ടാ അഭിനയിക്കാനും എഴുതാനും ഏറ്റവും പ്രയാസം നര്‍മ്മം തന്നെ. പിന്നെ അതില്‍ സ്വാഭാവിക നര്‍മ്മവും അസ്വാഭാവിക നര്‍മ്മവും എന്താണ് എന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ചിരിപ്പിക്കുന്നത് എന്തും നര്‍മ്മമാണ്. ഒപ്പം അല്‍പ്പം ചിന്തിപ്പിക്കേം കൂടി ചെയ്‌താല്‍ ഗ്രേറ്റ്‌!! എന്റെ ഏതൊരു പോസ്റ്റിലും ഒരു വാക്കെങ്കിലും വായിക്കുന്നവര്‍ക്ക് ചിരി ഉണ്ടാക്കി എങ്കില്‍ ഞാന്‍ സന്തോഷവാനാണ്.

ആളവന്‍താന്‍ said...

രമേശേട്ടാ ഒരു കാര്യം പറയാന്‍ മറന്നു. ആ സീന്‍ ഒരു പടത്തിലല്ല, വിജയരാഘവന്‍ കൊച്ചി രാജാവിലാണ് എന്ന് തോന്നുന്നു. അതിനും ഒക്കെ ഒരുപാട് മുന്നേ തിളക്കം എന്ന പടത്തില്‍ കൊച്ചിന്‍ ഹനീഫ ചെയ്തിരുന്നു ഇത്. പുള്ളിയുടെ പുറകിലെ എഴുത്ത് "വാടകയ്ക്ക്" എന്നും മുന്നിലെ എഴുത്ത് "ഇറച്ചിക്കോഴി" എന്നുമായിരുന്നു.!!!

അണ്ണാറക്കണ്ണന്‍ said...

ആളവന്താന്‍...
ശ്രീജിത്ത് പറഞ്ഞത് പോലൊരു സീനാണെനിക്കും ഓര്‍മ വന്നത്

മുന്‍ഭാഗത്ത് 50% വിലക്കിഴിവ്
പിന്‍ഭാഗത്ത് വിശാലമായ ഷോറൂം എന്നോ മറ്റോ ആണത്...

MyDreams said...

ഞാനും വായിച്ചു ............പക്ഷേ ഈ നാടുകാരനെ അല്ല ............................:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ക്വ്യൊസ്റ്റ്യൻ ചെയ്യാൻ പറ്റാത്തത്ര കോസ്റ്റ്യൂം ഡിസൈൻ..അല്ലേ വിമൽ

കുമാരന്‍ | kumaran said...

ഞാൻ ലേറ്റായി, ബുക്കിങ്ങൊക്കെ കഴിഞ്ഞോ ആവോ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ചിലരുടെ വസ്ത്രങ്ങളിലും മറ്റും എഴുതിവച്ചിരിക്കുന്നത് ഇതൊക്കെ തന്നെയാവും ല്ലേ?
കാരണം അത് നമുക്ക് അറിയാത്ത ഭാഷയില്‍ ആണല്ലോ അധികവും..
ഒരു യുവതിയുടെ ടീഷര്‍ട്ടില്‍ കണ്ട ഒരു ചൈനീസ്‌ വാചകത്തിന്റെ അര്‍ഥം ഇങ്ങനെ ആയിരുന്നത്രേ...
'ചൂടുപാല്‍ ഇവിടെ കിട്ടും'.
(ഉപമകള്‍ രസകരമായി കേട്ടോ)

പ്രഭന്‍ ക്യഷ്ണന്‍ said...

ഇഷ്ട്ടായി ഇഷ്ട്ടാ....!!!
ജമിനിയുടെ..ആ ‘സ്കാനര്‍‘ ഗംഭീരം..!
ഒത്തിരിയാസംസകള്‍...!

ജാനകി said...

ഒരുമ്പെട്ടിറങ്ങയിരിക്കയാല്ലേ....
എന്തായാലും നല്ലോണം ചിരിച്ചു...

നിശാസുരഭി said...

ഹെ ഹെ ഹേ..

ക്ലൈമാക്സ് അതാവണം, ആവര്‍ത്തന വിരസമാണ് എങ്കിലും!

ആദ്യഭാഗങ്ങളില്‍, ഈ ബ്ലോഗിലെ ആദ്യകാല പോസ്റ്റിലെപ്പോലെ നര്‍മ്മത്തിന്റെ പഴയ പഞ്ച് വന്നിട്ടുണ്ട്, പിന്നീട് ചില പോസ്റ്റുകളില്‍ അത് കുറഞ്ഞത് ശ്രദ്ധിച്ചിരുന്നു..

നര്‍മ്മഭാവനയ്ക്ക്, അവതരണത്തിന്ന് അഭിനന്ദനങ്ങള്‍,

ആളവന്‍താന്‍ said...

എല്ലാര്‍ക്കും നന്ദി....

Sathyan said...

ഉപമകള്‍ അനേകം. എങ്കിലും കൊള്ളാം - രസാവഹം.

സസ്നേഹം

സത്യന്‍

നികു കേച്ചേരി said...

തരക്കേടില്ലാ...ജെമിനീടെ കാര്യാട്ടാ.......

കുഞ്ഞൂസ് (Kunjuss) said...

ഹാസ്യവും ഉപമകളും നന്നായി ട്ടോ...

ഇവിടെയും കാണാം, ഓരോന്നൊക്കെ എഴുതി വച്ച ടീഷര്‍ട്ടും പാന്റ്സും ഇട്ടു നടക്കുന്നത്...

Lipi Ranju said...

'ഒരക്രമം' കലക്കിട്ടോ... എന്നാലും വെറും നാലു ദിവസം കൊണ്ട് ബുക്കിംഗ് തീര്‍ന്നോ !!!

മുകിൽ said...

കൊള്ളാം നർമ്മം!..

കലാം said...

:) :) :D

കൊള്ളാം...

ഹാഷിക്ക് said...

ജെമിനിക്ക്‌ ബാനറും ആയുധം.!!!!!!!!!
ഇത് വായിക്കാന്‍ താമസിച്ചു. ഉപമകള്‍ തകര്‍ത്തു കേട്ടോ..ആ മുതുകാടിന്റെ ബാനര്‍ അവിടെ വലിച്ചു കെട്ടി എന്ന് കേട്ടപ്പോള്‍ത്തന്നെ ഒരു പന്തികേട് തോന്നിയിരുന്നു.... ബുക്കിംഗ് കഴിഞ്ഞോ ആവൊ?

ഒരു ദുബായിക്കാരന്‍ said...

ചേട്ടാ അടിപൊളി..ഉപമകളുടെ മൊത്ത വില്പനയാണല്ലോ!! സിനിമയില്‍ വന്ന കോമഡി ആണേലും പറഞ്ഞ സ്റ്റൈലും വിത്യസ്തമായ ഉപമകളും ആയപ്പോള്‍ സംഗതി ഗംഭീരം..

അഭി said...

കൊള്ളാം

പുസ്തകപുഴു said...

"ആ കുട്ടി ഇപ്പൊ എത്തും. തമിഴത്തിയാ. അപ്പോഴേക്കും നീ സാധനം റെഡി ആക്കി വയ്ക്ക്"
"സാധനോ?"!!

ശ്രീക്കുട്ടന്‍ said...

നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.പിന്നെ ഉപമകള്‍ ഒരല്‍പ്പം കൂടിപ്പോകുന്നില്ലേ എന്നൊരു സംശയം...

AFRICAN MALLU said...

രസകരമായിട്ടുണ്ട് :- )

തെച്ചിക്കോടന്‍ said...

കൊസ്ട്റ്റ്യൂം ഡിസൈഗ്നിംഗ് കലക്കി

jayanEvoor said...

കൊള്ളാം!
(ഹോ ഇനി ഒരു പെൺകൊച്ച് എന്തൊക്കെ ഗോമടി കേട്ട് അങ്കൂഷ്യമാവാൻ പോണൂ!യെന്റെ പഴനിയാണ്ടവാ!)

kARNOr(കാര്‍ന്നോര്) said...

ഹ .. വായിച്ചപ്പോൾ ഓർത്ത ഒരു തമാശ.. ചൈന സന്ദർശിച്ച ഒരു വിദേശിസുന്ദരി തെരുവിൽ കണ്ട നല്ല ഒരു ഡിസൈൻ തന്റെ റ്റീഷർട്ടിന്റെ നെഞ്ചിൽ തുന്നിവച്ചു. അതുകണ്ട് ആളുകൾ ചിരിക്കാൻ തുടങ്ങിയപ്പോൾ ചൈനീസ് അറിയാവുന്ന ആരെക്കോണ്ടോ സുന്ദരി അത് വായിപ്പിച്ചു - ‘ശുദ്ധമായ പാൽ ഇവിടെ ലഭിയ്ക്കും’ എന്നായിരുന്നുപോൽ ആ ലിഖിതം.

സിദ്ധീക്ക.. said...

ആക്രമീ...കൊള്ളാം ..

ente lokam said...

ഹ ..ഹ ...വിമലേ (വിമല്‍+എ) ...കലക്കി ..
ഇത് വായിച്ചു കഴിഞ്ഞിട്ട്
TV വെച്ചപ്പോള്‍ ഒരു പെണ്‍ കൊച്ചിന്റെ
പ്രോഗ്രാം ...അവതാരിക ...
നല്ല വെളുത്ത T ശര്ടിന്റെ മുന്നില്‍
എഴ്ടുതി വെച്ചിരിക്കുന്നു P.T.O.

എന്താണാവോ അര്‍ഥം ...!!!

ശ്രീനാഥന്‍ said...

നല്ല രസകരമായ ഉപമകൾ, ജമിനി ആൾ ജില്ലാണ്! ചിരിച്ചു പോയി.

kazhchakkaran said...

ജമിനി ജഗജില്ലി തന്നെ.. ഹി..ഹി.. ചിരിപ്പിച്ച് ഗൊല്ല്..

ഏറനാടന്‍ said...

കൊള്ളാല്ലോ കൊസ്ട്യൂം.

Ranjith Chemmad / ചെമ്മാടന്‍ said...

രസകരം.....
പഴയതൊക്കെ തരം പോലെ നോക്കട്ടെ... ;)

ശാലിനി said...

ഹി ഹി ഹി ഹി.. ചിരി നിര്‍ത്താന്‍ പറ്റണില്ലേ... :) പൊളിച്ചടുക്കി..

Ashraf Ambalathu said...

നന്നായിരിക്കുന്നു, ആശംസകള്‍.

കുസുമം ആര്‍ പുന്നപ്ര said...

നര്‍മം കലക്കി. ആശംസകള്‍

CYRILS.ART.COM said...

ഡിസൈൻ കൊള്ളാം.ഒരു ഇന്ദ്രൻസ് സ്റ്റൈൽ. ഇട്ടോണ്ട് പുറത്തിറങ്ങിയാൽ നാലാള് ശ്രദ്ധിക്കുമെന്ന കാര്യത്തിൽ രണ്ടു തർക്കമില്ല. നർമ്മമുള്ള കഥ. നന്നായി. വിഷയം പഴയതാണ്.എങ്കിലും കൊള്ളാം.

(കൊലുസ്) said...

ഹിയ്യോ കുരുത്തംകെട്ട പോസ്റ്റ്‌. ചിരിപ്പിച്ചു കേട്ടോ.

പുന്നക്കാടൻ said...

http://punnakaadan.blogspot.com/2011/06/blog-post.html

Vayady said...

ആ നടിയുടെ അപ്പോഴത്തെ മാനസികാവസ്ഥ ആലോചിച്ചിട്ട് എനിക്കൊരു വിഷമം. സത്യത്തില്‍ ജെമിനി അറിഞ്ഞുകൊണ്ട് ചെയ്തതല്ലെങ്കിലും.

വീണയിടം വിഷ്ണുലോകമാക്കുന്ന ഈ ജെമിനിയെ എവിടെ കൊണ്ടിട്ടാലും അങ്ങേരു ജീവിച്ചു പോകും,ട്ടാ. എന്താ ഐഡിയ! എന്നാലും "മോനെ, ജെമിനി, അവരോടീ ചതി വേണ്ടായിരുന്നു"

വശംവദൻ said...

ഇതല്ലേ ജോലിയോടുള്ള ആത്മാര്ത്ഥത !!

നന്നായി ചിരിച്ചു.

തൂവലാൻ said...

തകർപ്പൻ!..മാഷ് തകർത്തു…

ആളവന്‍താന്‍ said...

എല്ലാവരും ഇനീം വരണം, വായിക്കണം..

കൂതറHashimܓ said...

നല്ല രീതിയില്‍ പറഞ്ഞ് വന്ന് അവസാനിപ്പിച്ച ആ ബാന്നര്‍ പരിപാടി എന്തോ എനിക്ക് പിടിച്ചില്ലാ.....
കേട്ട് മടുത്ത തമാശയായി തോന്നി
സോ പോസ്റ്റ് ഇഷ്ട്ടായില്ലാ. തുടക്കം കൊള്ളാം പകുതിക്ക് ശേഷം ബോറായി

ഹാപ്പി ബാച്ചിലേഴ്സ് said...

ഹി ഹി. സംഭം കൊള്ളാാാ.
ജഗതി+പ്രിയങ്ക വിറ്റ് ഓർമ്മ വന്നു.

പാടത്ത്‌ പിച്ച് വെട്ടി ക്രിക്കറ്റ്‌ കളിച്ചോണ്ടിരുന്നവനെ ഐ.പി.എല്ല് കാര് വീട്ടില്‍ വന്നു കൂട്ടിക്കൊണ്ടു പോയപോലെയായി ജമിനിയുടെ കാര്യം! കലക്കി മച്ചൂ ഗൽക്കി!!!

വിമൽ+എ= വിമലേ ഹഹഹ അതിഷ്ടായി!!

chillu said...

ഹല്ല എനിക്കൊരു സംശയം ...,ഈ ആയിലാട്ടുകോണം ,പട്ടീല്ലാകോണം ,ജട്ടില്ലാകോണം ഇതൊക്കെ ജമിനിയുടെ വീടിനടുത്തുതന്നെ !!! :)

ചെറുത്* said...

തോന്നിയത് പറയട്ടാ...!
പോസ്റ്റ് കൊള്ളാ‍മെങ്കിലും ക്ലൈമാക്സത്ര രസിച്ചില്ല. ആദ്യം മുതലവസാനം വരേക്കും നര്‍മ്മം കലര്‍ത്തിയ ഉപമകളും മറ്റുമൊക്കെയായി വായിക്കാനൊരു ഉഷാറുണ്ടായിരുന്നു. പക്ഷേ അവസാനത്തെ സംഭവം ആവര്‍ത്തനവിരസമായിതോന്നി. മുകളില്‍ പറഞ്ഞപോലെ, തിളക്കം, കൊച്ചിരാജാവ് ഇതിലെല്ലാം ഇറച്ചികോഴി, സ്ഥലം വാടകക്ക്, പാമ്പന്‍‌പാലത്തിന്‍‌റെ ശക്തി എന്നൊക്കെ പറഞ്ഞ് പലതരം കോമഡിസീനുകള്‍ കണ്ടിട്ടുള്ളത്കൊണ്ടാവാം
മൊത്തത്തിലൊരു ‘ഓളം’ ഉണ്ടാരുന്നു :)

sreee said...

രസമായിട്ടെഴുതി. “പ്ലഗ്ഗില്‍ നിന്നും കേബിള്‍ വഴി ഒഴുകിയിറങ്ങിയ പ്രോട്ടോണുകളും ഇലക്ട്രോണുകളും ചേര്‍ന്ന് ഇസ്തിരിപ്പെട്ടിയുടെ പിന്‍ ഭാഗം വല്ലാതങ്ങ് ഹോട്ടാക്കി!!!“അങ്ങനെയിപ്പോൾ പ്രോട്ടോണിനെ ഒഴുക്കേണ്ട. :) :)

ആളവന്‍താന്‍ said...

വായിച്ച എല്ലാര്‍ക്കും നന്ദി....

chillu said...
This comment has been removed by the author.
ManzoorAluvila said...

തുണി പോസ്റ്റെർ വെച്ചു ബർമൂഡാ സ്റ്റയിൽ നിക്കർ തുന്നി ഇടുന്ന ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു...നന്നായ് ചിരിപ്പിച്ചു..ഈ ജെമിനി കളർ ലാബ്...ആശംസകൾ

chillu said...

എല്ലാര്‍ക്കും അല്ല,എല്ലാവര്‍ക്കും ഹല്ല പിന്നെ!!!,അക്രമം അല്ലാതെ എന്താ പറയുക!!

അന്ന്യൻ said...

ടാ, ഞാൻ പോസ്റ്റ് മുന്നേ വായിച്ചിരുന്നു, കമന്റാൻ പറ്റീല, പറഞ്ഞില്ലേ ഓഫീസ്സിൽ നിയന്ത്രണം ബ്ലൊഗിങ്ങും, ചാറ്റിങ്ങുമൊക്കെ. പിന്നെ ചില്ലു പറഞ്ഞ പോലെ ആയിലാട്ടുകോണം, പട്ടീല്ലാകോണം , ജട്ടില്ലാകോണം. ഇതൊക്കെ ആ തെന്നൂർക്കോണം വെട്ടിപ്പിരുത്തു ഉണ്ടാക്കുന്നതല്ലേ, ടാക്സ്സ് കൊടുക്കണം കേട്ടാ..!

Sneha said...

:):)....

ആളവന്‍താന്‍ said...

സന്തോഷം. വീണ്ടും വരിക... എല്ലാരും

Odiyan said...

ജഗതി ഒരുത്തിക്ക് ഇതുപോലെ ജ്വല്ലറിയുടെ പരസ്യബാനറുകൊണ്ട് ചുരിദാര്‍ തയിപ്പിച്ചു കൊടുക്കുന്ന ഒരു സിനിമയുണ്ട്..അതോര്‍മ്മവന്നു...നല്ല തമാശ തന്നെ.

ബെഞ്ചാലി said...

ഹി ഹി.. എന്നെയങ്ങ് ഗൊല്ല്...

Echmukutty said...

സത്യമായിട്ടും സിനിമാക്കാര് ഇങ്ങനെയൊക്കെയായിരിയ്ക്കുമോ കോസ്റ്റ്യൂം ഡിസൈൻ ചെയ്യിയ്ക്കുന്നത്?

ജമിനിയുടെ ലോകം!

പിന്നെ അക്രമം ക്ഷമിയ്ക്കാൻ പറഞ്ഞതുകൊണ്ട് ക്ഷമിച്ചിരിയ്ക്കുന്നു.

http://venattarachan.blogspot.com said...

നന്നായി, ആശംസകള്‍

നെല്‍സണ്‍ താന്നിക്കല്‍ said...

ഞാനൊരു ബള്‍ക്ക് ബുക്കിംഗ് ചെയ്യാന്‍ ആണ് ഉദ്ദേശിക്കുന്നത്

Shukoor said...

കലക്കി, കലക്കി.

mad|മാഡ് said...

ഹ ഹ കലക്കി ആളവന്താന്‍ :)എന്തായാലും തമിഴത്തിക്ക് കാര്യം മനസിലായിട്ടുണ്ടാവില്ല. എഴുതിയ ഡയലോഗ് ആണ് കേട്ടോ

ശങ്കരനാരായണന്‍ മലപ്പുറം said...

ങാ!

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ