Murder!! Part 2
കഥ ഇതുവരെ....
കുന്നേറ്റുംകര M.L.A കൃഷ്ണദാസിന്റെ പിതാവും സഹോദര പുത്രിയും ഒരു രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. മൃത ദേഹങ്ങള്‍ ആദ്യം കണ്ട വേലക്കാരി ശന്തയടക്കം സംശയം തോന്നിയവരെ പോലീസ് ചോദ്യം ചെയ്തു വിട്ടയക്കുന്നു. വളരെ മാധ്യമശ്രദ്ധ നേടിയ കേസില്‍ മൃതദേഹങ്ങളുടെ അരികില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിന്റെ അടിസ്ഥാനത്തില്‍ ഒരു കുപ്രസിദ്ധ മോഷ്ട്ടാവ് പിടിയിലാവുന്നു.
തുടര്‍ന്നു വായിക്കുക.!
Murder Part - 1 ഇവിടെ വായിക്കാം
*************************************************************************************
സെക്രട്ടേറിയറ്റിലെ, ആഭ്യന്തര മന്ത്രിയുടെ ഓഫീസ്. വായിച്ച പത്രം മടക്കി ഡി.ജി.പി യുടെ മുന്നിലേക്ക് അസ്വസ്ഥമായ മുഖഭാവത്തോടെ ഇടുന്ന ആഭ്യന്തര മന്ത്രി. അടുത്ത് സെക്രട്ടറി.
മന്ത്രി: കണ്ടില്ലെടോ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പും പോലീസും വന്‍ പരാജയം. കുന്നേറ്റുംകര കൊലപാതകക്കേസിന്‍റെ അന്വേഷണം വഴി മുട്ടുന്നു. ഒപ്പം, ആഭ്യന്തര മന്ത്രി രാജി വയ്ക്കണം എന്ന പ്രതിപക്ഷ നേതാവിന്‍റെ സ്ഥിരം കലക്ക വെള്ളത്തില്‍ മീന്‍ പിടുത്തവും.!
D.G.P: sir, please be patient. We are doing our level best.
മന്ത്രി: എന്തോന്നാടോ തന്‍റെ ബെസ്റ്റ്? ആ കള്ളനെ പിടിച്ചതോ?എന്നിട്ട് അയാളുടേന്ന്‍ എന്തെങ്കിലും ഒരു തുമ്പ് കിട്ടിയോടോ തന്‍റെ പോലീസിന്? ബെസ്റ്റ് ആണ് പോലും...
D.G.P: സര്‍ അന്ന് ഈ രമണന്‍, I mean ചുടുകട്ട രമണന്‍ ആ വീട്ടില്‍ മോഷ്ട്ടിക്കാന്‍ കയറുകയും മരിച്ച പെണ്‍കുട്ടി ധരിച്ചിരുന്ന മാലയും പാദസരവും അടക്കം ഏകദേശം ആറ് പവനോളം സ്വര്‍ണ്ണം കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയുമായിരുന്നു. വിറ്റ തൊണ്ടി ഒരു തമിഴന്‍ സ്വര്‍ണ്ണവ്യാപാരിയുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടും ഉണ്ട്. പക്ഷെ ബാക്കി സംഭവങ്ങളുമായി അയാള്‍ക്ക് ബന്ധമുള്ളതായി ഇത് വരെയുള്ള ചോദ്യം ചെയ്യലില്‍ .....
മന്ത്രി: ഇത് തന്നെയല്ലേ നിങ്ങള്‍ മുന്‍പും രണ്ടു മൂന്നു പ്രാവശ്യം പറഞ്ഞത്. പുതിയത് വല്ലതും ഉണ്ടോടോ? എടൊ മരണപ്പെട്ടിരിക്കുന്നത് ഒരു എംഎല്‍എ യുടെ അച്ഛനും സഹോദര പുത്രിയുമാണ്. അതും പ്രതിപക്ഷ എംഎല്‍എ യുടെ. മറ്റന്നാള്‍ സഭ കൂടാനിരിക്കുവാ. എനിക്കവിടെ പറയാന്‍ കൃത്യമായ ഒരുത്തരം വേണം. അതിനിനി ഏതു ദേവേന്ദ്രനെ കൊണ്ട് വന്ന് അന്വേഷിപ്പിക്കണമെങ്കിലും പ്രശ്നമല്ല. സംഭവം കഴിഞ്ഞിട്ട് ഇന്ന് നാല് ദിവസമായി. ഇതിനൊരു സൊല്യൂഷന്‍ എത്രയും പെട്ടന്ന് വേണം.
D.G.P: സര്‍ സത്യത്തില്‍ അങ്ങനെ ഒരു ഓപ്ഷനുമായാണ് ഞാനും വന്നത്. അല്ല, ഓപ്ഷനല്ല; ഈ കേസിന് ഒരുപക്ഷേ അയാള്‍ തന്നെയാണ്- the better choice!!
മന്ത്രി: അതാരാടോ?
D.G.P: sir, DYSP അശോക് പ്രഭാകര്‍ . ഏറ്റെടുത്ത ഇന്‍വെസ്റ്റിഗേഷന്‍സില്‍ 100% clear record.
സെക്രട്ടറി: ഓ... അശോക് പ്രഭാകര്‍ ... ഞാനറിയും അയാളെ. പക്ഷെ ആളിപ്പോ ട്രാഫിക്കിലല്ലേ?
D.G.P: അതെ.അയാള്‍ക്കൊരു സത്യമുണ്ട്, രീതിയുണ്ട്. അത് വിട്ട് അയാള്‍ ഒന്നും ചെയ്യില്ല. അതൊക്കെ കൊണ്ട് തന്നെയായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ ഭരണ സമയത്ത് ആരൊക്കെയോ ചേര്‍ന്ന് അയാളെ ട്രാഫിക് അഡ്മിനിസ്ട്രേഷനിലേക്ക് തട്ടിയത്.
മന്ത്രി: ഒടുക്കം വെളുക്കാന്‍ തേച്ചത് പാണ്ടാവോടോ?
D.G.P: no sir. am sure, it will work.
മന്ത്രി: OK. if you are that much confidant, I don’t have any objection. പേപ്പര്‍ വര്‍ക്കുകള്‍ എന്തൊക്കെയാണെന്ന് വച്ചാല്‍ ഇന്ന് തന്നെ തീര്‍ക്കണം. I need him back as earliest as possible. അശോക് പ്രഭാകര്‍ DYSP – law and order..!!
D.G.P: sure! Thank you sir.
*************************************************************************************
ഒരു ഉള്‍നാടന്‍ പ്രദേശത്തെ കളരിത്തറ, അടവുകള്‍ പയറ്റുന്ന അഭ്യാസികള്‍ , ഉറുമിയും വാളും പരിചയും ഒക്കെ ചേര്‍ന്നൊരുക്കുന്ന ഘനഗംഭീര ശബ്ദം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം. പയറ്റില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന, ഒരു തെളിഞ്ഞ അഭ്യാസി. കഴുത്തില്‍, ഇളകിയാടുന്ന രുദ്രാക്ഷം കോര്‍ത്ത സ്വര്‍ണ്ണമാല. പിന്നിലായുള്ള പടിക്കെട്ടിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിക്കുമ്പോള്‍ അതിലെക്കൊന്നു നോക്കി, വീണു കിടക്കുന്ന എതിരാളിയെ കൈത്താങ്ങില്‍ എഴുന്നേല്‍പ്പിച്ച് തോളില്‍ തട്ടി വിട്ടു കൊണ്ട് അയാള്‍ ചെന്ന് ഫോണ്‍ എടുക്കുന്നു.
“yes , ashok hear”
മറുതലയ്ക്കല്‍ നിന്നുള്ള സംഭാഷണം കേള്‍ക്കുമ്പോള്‍ അശോകിന്‍റെ ശബ്ദം കൂടുതല്‍ ഗൗരവമുള്ളതാവുന്നു.
അശോക്: സര്‍ ആക്ച്വലി ഞാന്‍ രണ്ടു ദിവസം ലീവിലാ..... നോ സര്‍ നോ പ്രോബ്ലം ഞാന്‍ ലീവ് ക്യാന്‍സല്‍ ചെയ്തോളാം. Sure sir, I will be there in the morning. Thank you sir, thanks a lot.
ഫോണ്‍ കട്ട് ചെയ്ത് എന്തോ ആലോചിക്കുന്ന അശോക്. പിന്നില്‍ നിന്നും കളരിയാശാന്‍ സത്യപാലന്‍.
സത്യപാലന്‍: അശോകാ... ശുഭ വാര്‍ത്തയാണ് അല്ലെ...? ആരായിരുന്നു?
അശോക്: the great director general of kerala police, ജോസഫ് മാത്യൂ. കുന്നേറ്റുംകര കൊലക്കേസിന് പുതിയ അന്വേഷണ സംഘം. DYSP അശോക് പ്രഭാകറിന്‍റെ നേതൃത്വത്തില്‍. അതേ സത്യപാല്‍ജീ എന്നെ തിരികെ വിളിച്ചിരിക്കുന്നു.
സത്യപാലന്‍: ഭഗവാനേ.... എനിക്കുറപ്പായിരുന്നെടോ ഇങ്ങനെ ഒരവസരം തനിക്ക് വിദൂരമല്ലെന്ന്. എല്ലാം നല്ലതിന്. അങ്ങനെ കാണണം. പോയി വാ.
സത്യപാലന് കൈ കൊടുത്ത് കുറച്ചു മാറി പാര്‍ക്ക് ചെയ്തിരുന്ന ടൊയോട്ട പ്രാഡോയിലേക്ക് നടന്നടുക്കുന്ന അശോക്. നെഞ്ചത്ത് കൈ വച്ച് കണ്ണടച്ചുകൊണ്ട് പ്രാര്‍ഥിക്കുന്ന സത്യപാലന്‍......
അടുത്ത പ്രഭാതം........
D.G.P യുടെ ഓഫീസിനു മുന്നില്‍ വന്നുനില്‍ക്കുന്ന പ്രാഡോ. ഓഫീസ് മുറിയിലേക്ക് എത്തി ഡോറില്‍ മുട്ടിക്കൊണ്ട്......
അശോക്: May I come in sir?
D.G.P: yes, come in….
ഉള്ളിലേക്ക് കടന്ന് ഡി.ജി.പി യെ സല്യൂട്ട് ചെയ്യുന്ന അശോക്. അശോകിനെ കണ്ട് വാച്ചിലേക്ക് നോക്കുന്ന ഡി.ജി.പി.
D.G.P: വാടോ.... തന്‍റെ ആ ടൈമിങ്ങിന് ഇപ്പോഴും മാറ്റമൊന്നുമില്ലല്ലേ?
അശോക്: അത് പിന്നെ സര്‍ ....
D.G.P: ഉം... താനിരിക്ക്.
ഒരു എന്‍വലപ്പ് എടുത്ത് അശോകിന് നല്‍കിക്കൊണ്ട്
D.G.P: ദേ, തന്നെ തിരികെ ലോക്കല്‍ പോലീസിലേക്ക് നിയമിച്ചു കൊണ്ടുള്ള ഉത്തരവ്. Take it as a chance to prove yourself. പിന്നെ, ഈ കേസില്‍ ആരൊക്കെ തന്നെ അസിസ്റ്റ് ചെയ്യണം എന്ന് തനിക്ക് തീരുമാനിക്കാം.
അശോക്: thank you sir. ഈ കേസിനെ പറ്റാവുന്ന തരത്തില്‍ ഞാന്‍ ഒന്ന് സ്റ്റഡി ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഡീറ്റയില്‍ഡായിട്ടല്ല. എന്നാലും ഈ ഇന്‍വെസ്റ്റിഗേഷന്‍റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സി.ഐ ശരത്, അയാള്‍ക്ക് ഒരുപക്ഷെ ഈ കേസില്‍ ഒരുപാട് കൊണ്ട്രിബ്യൂട്ട് ചെയ്യാന്‍ കഴിഞ്ഞേക്കും. പിന്നെ എന്‍റെ എല്ലാ കേസുകളിലും എന്നെ അസിസ്റ്റ് ചെയ്ത സബ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ & ഹെഡ് കോണ്‍സ്റ്റബിള്‍ മൈക്കിള്‍ . Sir if you don’t mind, I will submit their details. ഇവര്‍ മതി. ഇവരായിരിക്കും സര്‍ എന്‍റെ ടീം.
D.G.P: Done!! Go ahead. You can have them with you. And wish you all the success man.!!
അശോക്: thank you sir.
D.G.P ക്ക് കൈ കൊടുത്ത്, സല്യൂട്ട് ചെയ്ത് അശോക് തിരികെ പോകുന്നു.
*********************************************************************************************************
ആളൊഴിഞ്ഞ ഒരു മൈതാനം. ആരെയോ പ്രതീക്ഷിച്ച് വണ്ടിയിലിരിക്കുന്ന അശോകും അന്‍വറും മൈക്കിളും. അവരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വന്നു നില്‍ക്കുന്ന പോലീസ് ജീപ്പ്. യൂണിഫോമില്‍ പുറത്തിറങ്ങുന്ന സി.ഐ ശരത്. ശരത്തിനെ കണ്ട മൂവര്‍ സംഘം വണ്ടിയില്‍ നിന്നും പുറത്തേക്കിറങ്ങുന്നു. ശരത്തിന് കൈ കൊടുത്ത് ബാക്കി രണ്ടു പേരെയും പരിചയപ്പെടുത്തുന്ന അശോക്.
ശരത്: സര്‍ ഇങ്ങോട്ട് വരാന്‍ പറഞ്ഞത്....
അശോക്: ഏയ്.. nothing. Just for a change. ഒരു പക്ഷെ ശരത്ത് അറിഞ്ഞിട്ടുള്ളതോ പരിചയിച്ചിട്ടുള്ളതോ ആയ ഒരു regular style of investigation ആയിരിക്കില്ല ഇത്.
ശരത്: സന്തോഷമുള്ള കാര്യമാണ് സര്‍ . അല്ലെങ്കിലും ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ട്ടമല്ലാത്തത്?
ബാക്കിയുള്ളവര്‍ ചിരിക്കുന്നു.
അശോക്: ok sarath, good spirit and good start too. So… lets come back to the matter. കുന്നേറ്റുംകര ഇരട്ടക്കൊലപാതകം- എന്ത്? എങ്ങനെ?
ശരത്: സര്‍ ഈ കേസിന് ഇനി ഇരട്ടക്കൊലപാതകം എന്ന പേര് ചേരുമെന്ന് തോന്നുന്നില്ല. കാരണം, മരിച്ച രണ്ടുപേരില്‍ ഒരാള്‍....
അശോക്: മരിച്ചത് ഹാര്‍ട്ട് അറ്റാക്ക് മൂലമാണെന്ന്. അല്ലെ?
ശരത്: അതെ സര്‍
അശോക്: അങ്ങനെ അങ്ങ് തീരുമാനിക്കാന്‍ വരട്ടെ. മെഡിക്കല്‍ സയന്‍സിന് മഷിയിട്ടു നോക്കിയാലും കണ്ടു പിടിക്കാന്‍ പറ്റാത്ത രീതിയില്‍ പണി ചെയ്യാന്‍ അറിയുന്ന പ്രൊഫഷണലുകള്‍ ഉള്ള കാലമാണ് ശരത്തേ....
ശരത്: സോറി സര്‍
അശോക്: hey... come on man… ഞാന്‍ ഒരു ചാന്‍സ് പറഞ്ഞതല്ലേ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതല്ലാതെ മറ്റെന്തെങ്കിലും, something suspicious…?
ശരത്: sir, yes. ഈ മരിച്ച കുട്ടി, മരണ കാരണമോ അമിതമായ അളവിലോ അല്ലെങ്കിലും സ്ലീപിംഗ് പില്‍സ് പോലെ എന്തോ കഴിച്ചിരുന്നു. പക്ഷെ അത് നേരിട്ടല്ല ഭക്ഷണത്തിലോ മറ്റോ കലര്‍ത്തിയാവണം എന്നാണ് ഡോക്റ്റര്‍ പറഞ്ഞത്.
അന്‍വര്‍: അതെന്താ ഭക്ഷണത്തിലൂടെ ആണെന്ന് ഡോക്റ്റര്‍ ഇത്ര ഉറപ്പിച്ചു പറയാന്‍?
അശോക്: ഡോസേജില്‍ വന്ന വ്യതാസം തന്നെ. ഒരാള്‍ ഒരു ടാബ്ലറ്റ് നേരിട്ട് കഴിക്കുന്നതും, ജ്യൂസിലോ ഭക്ഷണത്തിലോ കലര്‍ത്തി കഴിക്കുന്നതും തമ്മില്‍ കണ്‍സ്യൂം ചെയ്യപ്പെടുന്ന ഡോസേജിന്‍റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകും. For example.. ഈ കുട്ടിയുടെ കാര്യത്തില്‍ തന്നെ, കഴിച്ചതോ കഴിപ്പിച്ചതോ ആവട്ടെ, രണ്ടു ടാബ്ലറ്റുകള്‍ ഭക്ഷണത്തില്‍ പൊടിച്ചു ചേര്‍ത്തിട്ട് അവസാനം ആ ഭക്ഷണം മുഴുവന്‍ അവള്‍ കഴിച്ചില്ലെങ്കില്‍ ...? അഥവാ കഴിക്കാന്‍ ആ കുട്ടിക്ക് പറ്റിയില്ലെങ്കില്‍ ...?
അന്‍വര്‍ : ഉള്ളിലെത്തിയിരിക്കുന്ന ഡോസേജില്‍ വ്യത്യാസം ഉണ്ടാകും സര്‍
അശോക്: സിമ്പിള്‍ ലോജിക്.! ശരത്, എന്നിട്ട്...
ശരത്: സര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ അന്നേ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ഈ പെണ്‍കുട്ടി, മരണത്തിനു മുന്‍പോ പിന്‍പോ സെക്ഷ്വലി യൂസ് ചെയ്യപ്പെട്ടിരുന്നു. അതിന്‍റെ പരിശോധനാ ഫലം ചുടുകട്ട രമണന് എതിരാണെങ്കില്‍ ചിത്രം പൂര്‍ണമാകും സര്‍
അശോക്: (ഒന്നാലോചിച്ചുകൊണ്ട്) നോ ശരത്, ഈ ചിത്രം അങ്ങനെ പൂര്‍ണമാവില്ല. ശരത് ഇപ്പോഴും മറന്നു പോയ ഒരു കാര്യമുണ്ട്. കട്ടിലിന്‍റെ പടിയില്‍ കണ്ട blood stain. അത് ഈ മരണപ്പെട്ടവരുടെയോ ചുടുകട്ടയുടെയോ അല്ലെങ്കില്‍?
അന്തംവിട്ട് പരസ്പരം നോക്കുന്ന ശരത്തും, അന്‍വറും, മൈക്കിളും.
മൈക്കിള്‍: സാര്‍ അതവരുടെ അല്ലെങ്കില്‍....
അശോക്: (ചിരിച്ച് കൊണ്ട്) അല്ലെങ്കില്‍ പ്രശ്നമാണ് മൈക്കിളേ. ഈ കേസിന്‍റെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് അതിലൂടെയാവും. അങ്ങനെയായാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ. കുന്നേറ്റുംകര കൊലക്കേസില്‍ ഇത് വരെ ഇല്ലാതിരുന്ന ഒരു പുതിയ വ്യക്തി കൂടി പ്രതി ചേര്‍ക്കപ്പെടും. പക്ഷേ അതുറപ്പിക്കാന്‍ നമ്മള്‍ ഫോറന്‍സിക്ക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് വരുന്ന വരെ വെയ്റ്റ് ചെയ്യേണ്ടി വരും.
തുടരും....
Labels:
കുറ്റാന്വേഷണം
Subscribe to:
Post Comments (Atom)
41 comments:
ഈ കുറ്റാന്വേഷണ കഥയുടെ ആദ്യ ഭാഗത്തിന് നല്‍കിയ സഹകരണം വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്....
Ganapathikollathe Ganapathike...Alavanthanollathe Alavanthane.....
EE thenga odanagathe etrayitananne noki vachoooooo.......
വിമലേ സുരേഷ് ഗോപിക്ക് പഠിക്കുകയാണോ ........ സുരേഷ് ഗോപിയുടെ പടങ്ങളിലെ സ്ഥിരം കാണുന്ന സീനുകള്‍ ആണല്ലോ ........
ഞാന്‍ ഒരു സിനിമ നിര്‍മിക്കാന്‍ തിരക്കഥ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി... ഇനി സംശയിക്കുന്നില്ല .. ഇതു മതി. നടന്മാരെ സെലക്റ്റ് ചെയ്ത് അവരുടെ ഡേറ്റ് കിട്ടുമോ എന്നു നോക്കട്ടെ... സുരേഷ് ഗോപി വേണ്ട അവന്‍ ഇതു പോലെ കുറെ അഭിനയിച്ചതല്ലെ... നായകനായി ഇന്ദ്രന്‍സിനെ കൊണ്ട് വരാം .. അപ്പോള്‍ ഒരു മാറ്റം തോന്നും കാണികള്‍ക്ക് .
ആളു 2 പാര്‍ട്ട് അത്രക്ക് സുഖിച്ചില്ല...( ഇപ്പൊ ഇതൊരു തിരക്കഥ ആയതു പോലെ ) വീണ്ടും ഒന്നും കൂടി വായിച്ചിട്ട് പറയാം മാഷേ
വിമല്‍ ... നന്നാവുന്നുണ്ട് പുതിയ പരീക്ഷണം...
എങ്കിലും ചില പോയിന്റുകള്‍ ലോജിക്കലി ശരിയാണോ എന്നൊരു സംശയം..
കഥയില്‍ ചോദ്യമില്ല എന്നറിയാം... ഒരുപക്ഷെ എനിക്ക് തെറ്റിയതാവനും മതി... എങ്കിലും പറയാം.
1) ആദ്യ പാര്‍ട്ടില്‍... ഡെഡ് ബോഡി കൊണ്ട് പോവുന്ന ആംബുലന്‍സ് സയരണ്ണ്‍ മുഴക്കി പോവേണ്ട കാര്യമുണ്ടോ?
2) നമ്മുടെ നാട്ടിലെ ഒരു ഡി വൈ എസ് പി ക്ക് ഒരു പ്രാടോ ഒക്കെ.. affordable ആണോ... ഒരു ഐ ജി, കമ്മിഷണര്‍ റാങ്ക് ഒക്കെയാണേല്‍ ....
ചോദ്യം അസ്ഥാനത് ആണെങ്കില്‍ ചീത്ത വിളിക്കല്ലേ...കഥ ഇഷ്ടപെട്ടത് കൊണ്ടാണ് ട്ടോ
ഒരു സുരേഷ് ഗോപി പടത്തിന്റെ ലൈനില്‍ ആണല്ലോ പോക്ക്. ഇടയ്ക്കിടയ്ക്ക് ഒരു തിരക്കഥ വായിക്കുന്നതുപോലെ .( കഥ മുഴുവന്‍ ആയെങ്കില്‍ ക്ലൈമാക്സ് ഒന്ന് പറഞ്ഞേക്കു , ഞാന്‍ ആര്‍ക്കും പറഞ്ഞു കൊടുക്കില്ല . ഇതെങ്ങനെ അവസാനിപ്പിക്കും എന്ന ആകാംക്ഷ കൊണ്ടാണ് .) ബാക്കി ഇതിലും വേഗം വരട്ടെ.
ഈ ഭാഗം വായിക്കുന്നവര്‍ക്ക് ഒരു സുരേഷ്ഗോപി പടത്തിന്റെ മൂഡ് തോന്നിയിട്ടുണ്ടെങ്കില്‍ തെറ്റാണ് എന്ന് ഞാന്‍ പറയില്ല. കാരണം നിങ്ങളെ പോലെ തന്നെ ഞാനും ഇങ്ങനെ ഒരു കഥ വായിക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത് അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെയാണ്. പക്ഷെ ഇതൊരിക്കലും അതിന്‍റെ തന്നെ അനുകരണമല്ല. അത് തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വ്യക്തമാകും എന്നുള്ളതിനാല്‍ പറയുന്നില്ല. എന്നിരിക്കലും ഇത് ഹീറോയിസത്തിന് പ്രാധാന്യം ഉള്ള ഒരു കഥ തന്നെയാണ്. നായക കഥാപാത്രത്തിന് വ്യക്തമായ ഒരു ഐഡന്റിറ്റി ഉണ്ടാകാന്‍ വേണ്ടി തന്നെയാണ് ചില ക്ലീഷേ സിറ്റുവേഷന്‍സ് ഉണ്ടാക്കിയതും. സാധാരണ ഒരു കഥ പറയുന്നത് പോലെ പറയാന്‍ കഴിയാത്തത് കൊണ്ടും, സംഭാഷണത്തിനും കഥാപാത്രങ്ങളുടെ ചെഷ്ട്ടകള്‍ക്കും ഈ കഥയുടെ ക്ലൈമാക്സില്‍ വലിയ പ്രാധാന്യം ഉള്ളത് കൊണ്ടും ഇത് തുടര്‍ന്നും ഈ ഒരു രീതിയില്‍ മാത്രമേ അവതരിപ്പിക്കാന്‍ സാധിക്കുള്ളൂ എന്ന ഒരു പോരായ്മ ബാക്കി നില്‍ക്കുകയാണ് എന്ന് വായനക്കാര്‍ കൂടി മനസ്സിലാക്കും എന്ന് കരുതുന്നു.
"സത്യപാലന് കൈ കൊടുത്ത് കുറച്ചു മാറി പാര്‍ക്ക് ചെയ്തിരുന്ന ടൊയോട്ട പ്രാഡോയിലേക്ക് നടന്നടുക്കുന്ന അശോക് "
അത്രയും വേണ്ടായിരുന്നു...ഒരു സ്കോര്‍പിയോ മതിയായിരുന്നു...
സംഗതി സൂപ്പറായി നീങ്ങുന്നു....
അധികം എപ്പിസോഡുകളിലേക്ക് നീട്ടണ്ട കേട്ടോ...വായനക്കാര്‍ക്ക് ഉദ്വേഗം നഷ്ടപ്പെടും...
ഷാജി കൈലാസ് അടുത്തു കൂടി പോയതു പോലെ തോന്നി.. ബാക്കി വരട്ടെ!
ഒരു സിനിമയുടെ ശബ്ദരേഖ കേൾക്കുന്നുണ്ടല്ലോ വരികളിൽനിന്ന്..
സീന്‍ ബൈ സീന്‍ ....ആരെങ്കിലും നിര്‍മ്മാണം ഓഫര്‍ ചെയ്തിട്ടുണ്ടോ...?
ഒരു കുറ്റാന്വേഷണ തിരക്കഥ....പോരട്ടെ....പോരട്ടെ....
അവസാനം കഥാകാരന്‍ തന്നെ കൊലപാതകി ആകില്ലല്ലോ അല്ലേ...?
(ഒരു സൂചന തരണേ...അങ്ങനെ എങ്കില്‍ അതിനു മുന്പ് വിമലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കാനാ. .....ദേ....ഞാനോടി......)
എനിയ്ക്കിഷ്ടം മോഹന്‍ ലാലാണ്. അതുകൊണ്ടേ
അശോക് പ്രഭാകര്‍..ആ റോളേ മോഹന്‍ലാലിനേ കൊടുക്കാവേ
അടുത്ത ഭാഗം പോരട്ടേ...
കൊള്ളാം ആളവന്താനേ! സിനിമാരീതിയിൽ കഥ പറയുന്നതിനു് കുഴപ്പമൊന്നുമില്ല. അമിതമാകാതിരുന്നാൽ മതി. കണ്ണനുണ്ണിയും ചാണ്ടിയും പറഞ്ഞപോലെ, പ്രാഡോ ഇത്തിരി ഓവറായിത്തോന്നി. അത്തരം ചെറിയ കാര്യങ്ങൾ കഥയുടെ രസംകൊല്ലിയാവാതെ നോക്കണേ..
അടുത്ത ഭാഗം വേഗം വരട്ടെ.
@ അഭി - അപ്പൊ തേങ്ങ നിന്‍റെ വകയാണ്. നോക്കട്ടെ.... ഇനി ബാക്കിയുള്ളവര്‍ എന്തുകൊണ്ടാണാവോ?!!!
@ നാറാണത്ത് - അല്ലെടാ തീര്‍ച്ചയായും അല്ല. സുരേഷ്ഗോപി അല്ല. നീ ഷാജീ കൈലാസ് എന്നെങ്ങാനും പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ സമ്മതിച്ചു തന്നേക്കും. കാരണം അങ്ങേരെ എനിക്ക് റൊമ്പ പുടിക്കും..!!! ചിലപ്പോള്‍ ആ ഒരു സ്വാധീനം വന്നിട്ടുണ്ടായിരിക്കാം. അത്രേയുള്ളൂ. നിന്‍റെ ബാക്കി സംശയങ്ങള്‍ ഞാന്‍ ഇതിനു മുന്നേ ഇട്ട കമന്റില്‍ മാറിയിട്ടുണ്ടാവും എന്ന് തോന്നുന്നു. തുടര്‍ന്നും വായിക്കുക.
@ ഹംസ - ഹംസക്കാ... അങ്ങനെ പെട്ടെന്ന് ഒരു തീരുമാനം എടുക്കല്ലേ... പ്ലീസ്. മാത്രവുമല്ല, നമ്മുടെ കാസ്റ്റിംഗ് ഡയറകട്ടര്‍ റിയാസ് (മിഴിനീര്‍ത്തുള്ളി) ആണ്. കണ്ടില്ലേ കഴിഞ്ഞ പാര്ട്ടിലെ താര നിര്‍ണ്ണയം. ഞെട്ടിച്ചു കളഞ്ഞു. പുള്ളി വരട്ടെ.
@ നൂലന്‍ - സാരമില്ല നൂലാ നമുക്ക് അടുത്ത ഭാഗത്തില്‍ കത്തിക്കാം.!!
@ കണ്ണനുണ്ണി - കണ്ണാ... സന്തോഷം, കഥ ഇഷ്ട്ടപ്പെടുന്നു എന്നറിയുന്നതില്‍. പിന്നെ സംശയങ്ങള്‍... ആംബുലന്‍സ് സാധാരണ സയറന്‍ ഉപയോഗിക്കേണ്ടതാണ്. പക്ഷെ പലപ്പോഴും ഉപയോഗിച്ച് കാണാറില്ല. പിന്നെ പ്രാഡോ... ഹി ഹി അത് എന്‍റെ ഒരു സന്തോഷത്തിനാ. എനിക്കെന്തോ പ്രാഡോ വല്ലാത്ത ഒരു പ്രാന്താ... ഏതായാലും സ്വന്തമായൊരെണ്ണം വാങ്ങാന്‍ പറ്റുന്ന സെറ്റപ്പൊന്നും ഞാന്‍ നോക്കിയിട്ട് നഹീ.... അപ്പൊ പിന്നെ എന്‍റെ നായകനെങ്കിലും ഒന്നിരിക്കട്ടെടെയ്.... ശെടാ... ഇത് നല്ല കൂത്ത്.
@ ശ്രീ - ചേച്ച്യേ..... കഥയൊക്കെ പൂര്‍ണ്ണമാണ്. പക്ഷെ, ക്ലൈമാക്സ്..... ഇനി ഞാന്‍ ഒരു കാര്യം പറയാം. ഈ കഥ ഇനി മൂന്നു ഭാഗങ്ങളില്‍ അവസാനിക്കും. അന്വേഷണം രണ്ട് ഭാഗങ്ങളിലും. ക്ലൈമാക്സിനായി ഒരു ഭാഗം. ഇപ്പൊ അത്രേം അറിഞ്ഞാല്‍ മതി കേട്ടാ.......
@ ചാണ്ടി - ചാണ്ടിച്ചാ... ഇത് എനിക്ക് മനസ്സിലായി കാര്യം. സത്യം പറ. നാട്ടില്‍ ചാണ്ടിക്ക് സ്വന്തമായുള്ളത് സ്കോര്‍പ്പിയോ അല്ലെ? പ്രാഡോ എന്‍റെ നായകന്‍റെ ജന്മാവകാശമാണ് ചാണ്ടിച്ചാ...
@ സാബു - ഷാജീകൈലാസ് കേള്‍ക്കണ്ട. പുള്ളി പടം പിടുത്തം നിര്‍ത്തിക്കളയും.!
@ മുകില്‍ - അയ്യോ! എനിക്ക് ഈ കമന്റ് പൂര്‍ണ്ണമായും അങ്ങോട്ട് ദഹിച്ചിട്ടില്ല. ഈ കഥയ്ക്ക് ഏതെങ്കിലും പടത്തിന്റെ ഛായ ഉണ്ടെന്നാണോ അതോ ഒരു പടത്തിന്റെ ശബ്ദ രേഖാ കേള്‍ക്കുന്ന പോലെ എന്നോ?
@ ലീല - ടീച്ചറേ... അവസാനം പറഞ്ഞ് പറഞ്ഞ് എന്നെ തന്നെ........
@ കുസുമം - ഹ ഹ ഹ അങ്ങേരെ സമയത്തിനു കിട്ടോ ചേച്ചീ.....
@ ചിതല്‍ - തീര്‍ച്ചയായും ശ്രദ്ധിക്കാം. പിന്നെ പ്രാഡോയുടെ കാര്യം ഞാന്‍ പറഞ്ഞില്ലേ.... അങ്ങനെ പറ്റിയതാ... ഉം...
ആളൂന്റെ കമന്റൂടെ കണ്ടത് കൊണ്ട് പ്രത്യേകിച്ച് ഒന്ന് പറയാനില്ല.
ഉദ്വേഗം നിലനിര്‍ത്തുന്നുണ്ട്. detective പട്ടം നിനക്ക് തന്നെ ഉറപ്പിച്ചു.
ചാണ്ടിച്ചന്‍ പറഞ്ഞത് കാര്യമാക്കണ്ട, പുള്ളി അങ്ങനെ പലതും പറയും.
അശോക് എങ്ങാനും കേറി വെടി വെച്ച് കളയുമോ എന്നാ പേടിയാണ് ചാണ്ടി അച്ചായന്.
വെടി മൂപ്പരുടെ കുത്തകയാണല്ലോ.. ഏത്??? ഹി ഹി ഹി.
"റിച്ച് ഫാമിലി ലോട്ട് ഓഫ് മണി" ഉള്ള പോലീസ് പാടില്ല എന്ന് എഴുതി വെച്ചിടുണ്ടോ?
വിമല്വളരെ നന്നായിട്ടുണ്ട് ,പുതിയ
പരീക്ഷണം.പതിവ് രീതിയില്
നിന്ന് മാറി ......
അപ്പൊ ചേച്ചിമാര് പറഞ്ഞാല്
അനുസരണ ഉണ്ട് അല്ലെ ,
വളരെ സന്തോഷമായി .
കോട്ടയം പുഷ്പനാഥ്..!!!!!!!!!??????
ചതിയായിപ്പോയി. :(
ദേ വീണ്ടും ''തുടരും'' എന്ന്
നീയാ കഥ മൊത്തം ഇങ്ങട് മെയില്‍ ചെയ്യുന്നുണ്ടോ?
മനുഷ്യന്റെ ആകാംക്ഷയുടെ നെല്ലിപ്പലക .....ഹും...(ഇവിടെ yahoo messenger-ലെ തല മാന്തിപ്പൊളിക്കുന്ന സ്മൈലി)
ഒന്നാം ഭാഗം വായിച്ചു ,ഇനിപ്പോള്‍ രണ്ടും കൂടി ഇവിടെ കമന്റ് ചെയ്യാം ,ആളൂസ് ടെ പോക്ക് കണ്ടിട്ട് ,ഒരു സിനിമ ഇറക്കാന്‍ പ്ലാന്‍ ഉള്ള പോലെ തോന്നി .ആശംസകള്‍ ..
മെഡിക്കല്‍ സയന്‍സിന് മഷിയിട്ടു നോക്കിയാലും കണ്ടു പിടിക്കാന്‍ പറ്റാത്ത രീതിയില്‍ പണി ചെയ്യാന്‍ അറിയുന്ന പ്രൊഫഷണലുകള്‍ ഉള്ള കാലമാണ് ..
അത് കൊണ്ട് ബ്ലോഗിലും ഇതുപോലെ പ്രൊഫഷണലുകള്‍ ജനിച്ചു തുടങ്ങി അല്ലേ ?നമുക്ക് ഈ പടം തമിഴില്‍ ഇറക്കാം .വിജയ് നെ വച്ചു .അപ്പോള്‍ കാര്‍ ടൊയോട്ട പ്രാഡോയിലേക്ക് പോകാം .അല്ലേ ?എന്തായാലും അടുത്ത ഭാഗം കൂടി വരട്ടെ
മന്ത്രി: OK. if you are that confidant, I don’t have any objection. പേപ്പര്‍ വര്‍ക്കുകള്‍ എന്തൊക്കെയാണെന്ന് വച്ചാല്‍ ഇന്ന് തന്നെ തീര്‍ക്കണം. I need him back as earliest as possible. അശോക് പ്രഭാകര്‍ DYSP – law and order..!!
ഇതില്‍ ,if you are that confidant,എന്നത് if you are that much confidant എന്നോ,''if you are confidant എന്നു മാത്രമോ മതിയായിരുന്നു...
എനിക്ക് അങ്ങനെയാ തോന്നുന്നേ...
[പിന്നേം...പൊട്ടത്തരം ...ഹിഹി...]
ആളൂ ഇത് വന്‍ ചതിയാണ് ....പാരിജാതം സീരിയല്‍ പോലെ വലിച്ചു നീട്ടാനാണോ ഭാവം ?
കേസ് ഒരു പുപ്പുലിയെ ഏല്‍പ്പിച്ചു എന്ന് മാത്രം പറഞ്ഞു നിര്‍ത്തിക്കള ഞ്ഞല്ലോ !!
കൈക്കൂലി വാങ്ങാത്ത ആ ഡി വൈ എസ് പി ക്ക് പ്രാഡോക്കാര്‍ യുക്തിയല്ല ..എന്നാലും ഒരു ഗുമ്മിനു ഇരിക്കട്ടെന്നെ ..സിനിമയില്‍ അങ്ങനെയൊക്കെ തന്നെയല്ലേ ?
ഏതായാലും പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തിയല്ലോ.. ഇനി എന്തായാലും പെട്ടെന്നു തെളിയും എന്ന് പ്രതീക്ഷിക്കാം അല്ലെ?
വിമല്‍,
രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപി ചിത്രങ്ങളുടേയും ചില മമ്മൂട്ടി ചിത്രങ്ങളുടേയും ഒരു റ്റച്ച് ഉണ്ട്. വരും ഭാഗങ്ങളില്‍ ഇതില്‍ നിന്നും ഭിന്നമാവും എന്ന് പറഞ്ഞത് കൊണ്ട് കാത്തിരിക്കുന്നു..
ആളൂ....
അല്പം തിരക്കിലായി പോയി...
കാസ്റ്റിങ്ങിനുള്ള ആളെ അന്വേഷിച്ചു നടക്കായിരുന്നു...
ആഭ്യന്തര മന്ത്രിയായി ജനാര്‍ദ്ദനന്‍ ചേട്ടന്‍ വരാമെന്നേറ്റിട്ടുണ്ട്..
സെക്രട്ടറിയായി ബാബു നമ്പൂതിരിയെ ഏര്‍പ്പാടാക്കാം
പ്രതിപക്ഷ നേതാവായി കലാശാല ബാബുവിനെയാണുദ്ദേശിക്കുന്നത്.
എന്തെങ്കിലും മാറ്റമുണ്ടങ്കില്‍ ഞാനറിയിക്കാം.
വേരെ ആരെങ്കിലും ഉണ്ടങ്കില്‍ പറയണം ട്ടാ...
ഡി.ജി.പ്പി : വിജയരാഘവനെയാ ഉദ്ദേശിക്കുന്നത്.
പിന്നെ സബ് ഇന്‍സ്പെകടര്‍ അന്‍വറിന്റെ റോള്‍ മണിയന്‍ പിള്ള രാജുവിനു കൊടുക്കാം
ഹെഡ് കോണ്‍സ്റ്റബിള്‍ മൈക്കിള്‍ നമുക്ക് ജഗതിയെ ഏല്‍പ്പിക്കാം...
പിന്നെ ഡി.വൈ.എസ്.പി. അശോക് പ്രഭാകരായിട്ട് ഞാന്‍ പ്രിത്യിരാജിനെയാ ഉദ്ദേശിച്ചിരിക്കുന്നത്..വളര്‍ന്നു വരുന്ന ചെക്കനല്ലേ..ചുമ്മ ജീവിച്ച് പൊക്കോട്ടെന്നെ...
സുരേഷ് ഗോപിക്കു കൊടുത്താല്‍ അന്‍വറിന്റെ റോള്‍ ബിജു മേനോനു കൊടുക്കേണ്ടി വരും
മൈക്കിള്‍ മണിയന്‍പിള്ള രാജുവും...ങ്ഹാ..അതു മതി..അപ്പൊ ജഗതിക്ക് നമ്മള്‍
കളരിയാശാന്‍ സത്യപാലന്റെ റോള്‍ കൊടുക്കാം...
എന്തായാലും അടുത്ത പോസ്റ്റു കൂടി വരട്ടെ എന്നിട്ടു ഒരു ഫൈനല്‍ ഡിസിഷനെടുക്കാം..
ശൊഹ്!!! എന്നെ സമ്മതിക്കണം ല്ലേ...?
ഇത്...സീരിയലുകാര് പോക്കും കേട്ടൊ വിമൽ... എന്തായാലും റിയാസിനെ ഏല്പിക്കണ്ട ..കേട്ടൊ ആകെ മിഴിനീരായി പോകും!
..."കുന്നേറ്റുംകര കൊലക്കേസില്‍ ഇത് വരെ ഇല്ലാതിരുന്ന ഒരു പുതിയ വ്യക്തി കൂടി പ്രതി ചേര്‍ക്കപ്പെടും. "..... അതെ അതുകൂടി അവട്ട് ..
ഇതു ഞാന്‍ സഹിക്കില്യ.. ഞങ്ങളെ വട്ട് പിടിപ്പിക്കുന്നതിനും ഒരു അതിരൊക്കെയില്ലേ? (അവസാനിപ്പിക്കാത്തതിന്റെ ദേഷ്യമാണ്) അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യൂ.
എനിക്ക് ആദ്യഭാഗമാണ് കൂടുതല്‍ ഇഷ്ടമായത്. അതിന്റെ അര്‍ത്ഥം ഇത് മോശമാണന്നല്ല കേട്ടോ.
തിരക്കഥ റെഡി, അഭിനയിക്കാനുള്ള ആളുകളേയും സെലക്‌റ്റ് ചെയ്തു. ഇനിയാണ് പ്രധാന കാര്യം. ആരാണ് ഈ സിനിമയുടെ പ്രൊഡ്യുസര്‍? ഐ മീന്‍ പണം ആര് ഇറക്കും?
ഫ്പ പുല്ലെ,....പേടിക്കേണ്ട..സുരേഷ് ഗോപിയല്ലെന്നു പറഞ്ഞത് നന്നായി. ഏതായാലും മൂന്നാം ഭാഗത്തില്‍ അവസാനിക്കുമെന്ന് പറഞ്ഞതൊരാശ്വാസം. ഇനി അധികം കാത്തിരിക്കേണ്ടല്ലോ? ഏതായാലും പുതിയ കാല്‍ വെപ്പു നന്നായി. തിരക്കഥയ്ക്കുള്ള എല്ലാ പൊടിക്കൈകളും കയ്യിലുണ്ടെന്നു മനസ്സിലായി.പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ധാരാളം. ആ ഹംസയെ വിടണ്ട. മൂപ്പര്‍ ആ മഞ്ഞളാം കുഴിയുടെ അടുത്ത നാട്ടുകാരനാ. പൂത്ത പണവും കയ്യില്‍ കാണും. മുമ്പൊരു പോസ്റ്റില്‍ മൂപ്പര്‍ ഗുരുവിനെ കാണാന്‍ നാട്ടില്‍ ചെന്നിറങ്ങിയത് ബെന്‍സ് കാറിലാ!.അതൊക്കെ പോരെ ആളൊരു മുതലാളിയാണെന്നറിയാന്‍!
ഇതൊരു സിനിമയാവും,,,
അവസാനം കൊലപാതകി ഞാനാണെന്നെങ്ങാനും എഴുതിക്കളയുമോ?
അട്ത്തതും കൂടി വായിക്കട്ടെ.
മാഷെ, തകര്‍ക്കുഗയാണല്ലോ , കോഴിക്കോടന്‍ അലുവ മുറിക്കുന്നമതിരി പല കഷ്ണമാക്കി മുറിക്കാതെ ഉള്ളത് ഇങ്ങ് പോരട്ടെ !
ഡയലോഗിലോക്കെ ശരിക്കും സുരേഷ് ഗോപി ടച്ചുണ്ട്. ഏതായാലും അന്വേഷണം നടക്കട്ടെ.
കൂടുതല്‍ ഉഷാറാകുന്നു.
എനിക്കാദ്യമേ തോന്നി അവസാനം ആ ബ്ലഡ് സ്ട്ടൈനില്‍ കയരിപ്പിടിക്കുമെന്നു..:)
പ്രാഡോ പുരാണം കലക്കി..അപ്പോള്‍ നായക വേഷം സ്വന്തം അങ്ങേറ്റെടുത്തു അല്ലെ?
ആളൂസേ, ഇങ്ങിനെ ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലാതെ...സുരേഷ് ഗോപിയായാലും കൊള്ളാം, മമ്മൂട്ടിയായാലും കൊള്ളാം, അതല്ല ഇനി ഇന്ദ്രന്‍സ് ആയാലും നോ പ്രോബ്സ്..... വേഗം കൊലപാതകിയെ കണ്ടുപിടിച്ചു വിശദാംശങ്ങള്‍ തരൂ...
കഥ നന്നാവുന്നുണ്ട് ട്ടോ!
ആളെ പിടികിട്ടി... പിന്നെ പറയാം..
വേഗം എഴുതാൻ പറഞ്ഞാൽ .........
സസ്പെൻസ് തുടരുന്നു...
ടാऽ ഭാഗം ഒന്നു വായിച്ചിറ്റ് വേഗം അടുത്ത ഭാഗം വരട്ടേന്നു പറഞ്ഞിറ്റ് ഞാൻ പോയതാ, പക്ഷേ എനിക്കിപോഴാ വായിക്കാൻ പറ്റിയതു.
എന്തായാലും നിനക്ക് ഭാവിയുണ്ട്...
Post a Comment