ഹര്‍ത്താല്‍

അറിയില്ലെനിക്കിന്നും ഹര്‍ത്താലെന്നീപ്പദത്തി-
ന്നാരംഭമെവിടെയെങ്ങനെയെന്ന്.....
കേരളത്തിന്‍ പരമ്മോന്നത നീതിദേവത
തന്‍ 'അലക്ഷ്യ' ശാപമേല്‍ക്കാതിരിക്കാന്‍
ബന്ത്, തന്‍ പേരങ്ങ് മാറിയെടുത്തതോ?
മലയാള നാടിന്നരുമയാം രാഷ്ട്രീയ ശീലര്‍ ‍,
പാര്‍ട്ടിതന്‍ പേരുകള്‍ ചാനലില്‍ മുഴക്കാന്‍
മാര്‍ഗ്ഗമായോന്നിനെ കൂട്ട് പിടിച്ചതോ?

ഒന്നറിയുമിന്നീയതിവേഗ ജീവിതത്തിന്നറുതി-
യില്ലാപ്പോക്കില്ലൊരവധി വേണം- ജനത്തിന്.
ബിസ്സിയാം 'ഹസ്സി'നെ രാത്രിക്കിടക്കയിലല്ലാതെ,
പകല്‍ വെളിച്ചത്തിലൊരുനോക്ക് കാണണം- ഭാര്യക്ക്.
തങ്ങളുടെ കല്ല്യാണ നാളുകളിലാല്ലാതെ,
സ്നേഹിക്കാനാകാത്ത പത്നിയെ, നന്നായൊന്നറിയണം- ഹസ്സിന്
ദിവസത്തില്‍ മുക്കാലും പഠനവും ട്യൂഷനും, വേണ-
മൊരുപകല്‍ രക്ഷകര്‍ത്താക്കളോടുമൊത്ത് - മക്കള്‍ക്ക്‌.

കലണ്ടറച്ചടിച്ചിറക്കും പ്രസ്സില്‍ നിന്നാരോ
പാര്‍ട്ടി ഓഫീസ് തേടിയെത്തുന്നു.
ലിസ്റ്റ് വേണം!, വരും വര്‍ഷത്തിലിപ്പാര്‍ട്ടി തന്‍
ആഭിമുഖ്യത്തില്‍ ജനിക്കും ഹര്‍ത്താലിന്‍ ലിസ്റ്റ്!!
ഓര്‍ഡര്‍ നേരത്തെ നല്‍കണം, പണ്ടേപ്പോല്‍
അത്രീസിയല്ലത്രേ 'ചുവപ്പ് മഷി' കയ്യിലെത്താന്‍!

എന്‍ മനസ്സില്‍ തോന്നുന്നതൊന്നു പറയാം,
അതി വിദൂരമല്ലെന്നറിയുകയിവിടിനി
ഹര്‍ത്താലേ! നിന്നെ തുരത്താനായൊരു ഹര്‍ത്താല്‍!!!!!

15 comments:

nahas said...

adipoli aayittundedaaaaaaa

pournami said...

harthalinum aradhkarayo???

ആളവന്‍താന്‍ said...

@nahas - thanks da
@ pournami - പിന്നല്ലാതെ നമ്മള്‍ മലയാളികളല്ലേ ഈ ഹര്‍ത്താലിന് ജന്മം കൊടുത്ത്, പോറ്റി വളര്‍ത്തി ഇത്രേം ആക്കിയതും അതിനെ എന്നും പ്രോത്സാഹിപ്പിക്കുന്നതും. അല്ലെന്നു പറഞ്ഞാല്‍ ഒരു കാര്യവുമില്ലാതെ നിങ്ങള്‍ ഒരു കള്ളം പറയുന്നെന്നു ഞാന്‍ പറയും.

pournami said...

sariya...pakshey...any hope harthal illathey akummo???

ആളവന്‍താന്‍ said...

I dnt think so.... its not gonna be........ പിന്നെ ഇനിയെങ്ങാനും സംഭവിച്ചാല്‍, പണ്ട് ബന്ദിന് സംഭവിച്ചത് ഓര്‍മയില്ലേ. കൂടിപ്പോയാല്‍ ആ പേര് അങ്ങ് മാറും അത്ര തന്നെ.

(കൊലുസ്) said...

വായിച്ചുട്ടോ. ആശംസകള്‍ എന്റെ വകയും തരുന്നു.
keep blogging.

ആളവന്‍താന്‍ said...

കൊലുസ്സെ, വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദിയുണ്ട് ട്ടോ.

Anonymous said...

...ന്റെ ബ്ലോഗിലെ "നിനക്ക് ഭ്രാന്താ" എന്നതിടയിലെ കമന്റു വഴി ഈ സ്വര്‍ഗത്തില്‍ എത്തി പെട്ടു...അപ്പോള്‍ ദാ ഇവിടെ ഹര്‍ത്താല്‍ ...അപ്പൊ ഒരു ഹര്‍ത്താല്‍ ആശംസകള്‍ പ്രിയ സുഹൃത്തിനു ...

ആളവന്‍താന്‍ said...

ആഥിലയ്ക്കും നന്ദി.

ലീല എം ചന്ദ്രന്‍.. said...

ആശംസകള്‍

ലീല എം ചന്ദ്രന്‍.. said...
This comment has been removed by the author.
ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

എന്റെ വക വേറെ ഒരു ഹര്‍ത്താല്‍ .
ഇവിടെ ക്ലിക്കൂ

കാട്ടുപൂച്ച said...

കേരനിരകളാല് സമ്പന്നമായ നാട് ! കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങ് ! ഇതൊക്കെ പണ്ടത്തെ കഥ. തലകരിഞ്ഞ കേരകുറ്റികളാല് നിറഞ്ഞ കേരളം എന്നുപറയുന്നതാവും ഉചിതം. കല്പവൃക്ഷമെന്നത് "കഴുത്തറപ്പന്`വൃക്ഷം" എന്നതാവുംശരി. തെങ്ങ് വെട്ടാനുള്ളകൂലി 1000 രൂപ. തടിക്കഷണങ്ങളാക്കി വാഹനത്തില്`ക്കയറ്റി വിറകാക്കാന് ചിലവ് 800 രൂപ. എന്നീട്ട് വിറകുവിറ്റാല് കിട്ടുന്നത് 800 രൂപ. ######............

ഇനിയിപ്പോള് തലയുള്ള തെങ്ങ് ചെത്തിയാല് കള്ളിനുപകരം വെറും ഗ്യാസാ ! പിന്നെ ഷാപ്പുകാര്ക്ക് പൊടികലക്കാതെ കള്ളുണ്ടാക്കാന് കഴിയുമോ???????

ഓക്കെ! ആനമയക്കി, അന്തികൃസ്തു, കനാല്`പ്പെരുങ്ങി, മണവാട്ടി, ചെറ്റപൊക്കി ..ഇത്യാതി സവിശേഷമായ ഡ്യൂപ്ളിക്കേറ്റ് ഒഴിവാക്കാനായി അറബിനാടുകളില് പോയി കഷ്ടപ്പെട്ട് ബദ്ധപ്പെട്ട് അഞ്ചാറുകുപ്പി ജാക്ക്ഡാനിയലോ ബാലന്റയിനോ പാസ്പോറ്`ട്ടോ കട്ടിഷാര്`ക്കോ 150% ഡ്യൂട്ടിയുമടച്ച് കൊണ്ടുവന്നാല് ഒരുകമ്പനികിട്ടണമെങ്കില് ഹര്ത്താല് വരണം. എല്ലാരും ബിസിയല്ലോ!
അപ്പോള് പറഞ്ഞപോലെ നാട്ടിലുള്ള എല്ലാനല്ലവരായ ഗള്ഫ് മലയാളികള്ക്കും ഹര്ത്താലാശംസകള്.
വാല്ക്കഷണം-ഗള്ഫിലും മലയാളിക്ക് ഹര്ത്താലുനടത്താനുള്ള അവകാശം നേടിത്തരാന് കേരളരാഷ്ടീയ നേതാക്കള്ക്ക് കഴിയട്ടെ !

SULFI said...

"ഹര്‍ത്താല്‍ ആശംസകള്‍"

nimisha said...

adipoli........ super......

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ