(ഊമപ്പെണ്ണിന് ഉരിയാടാപയ്യനിലെ "എനിക്കും ഒരു നാവുണ്ടെങ്കില്‍" എന്ന പാട്ടിന്റെ ട്യൂണില്‍ വച്ച് പിടിച്ചോ)
എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....
ഇത്തവണ ആര്‍ക്ക് ഞാന്‍ കുത്തും..?
കോണ്‍ഗ്രസ്സിനോ, കമ്മ്യൂണിസ്റ്റിനോ.... വിരിയും താമരയ്ക്കോ....?
എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....
എന്റ്മ്മേ... ആര്‍ക്ക് ഞാന്‍ കുത്തും..?
ഇടമലയാറിന് ക്ഷീണം മാറ്റാന്‍ ഹെലികോപ്റ്ററുകള്‍ പറക്കും...
കോണ്‍ഗ്രസ്സ് ഹെലികോപ്റ്ററുകള്‍ പറത്തും!!
ഐസ്ക്രീമ്..... കിംഗ്ഫിഷറ്..... പറയൂ ഇനിയേത്......
ഐസ്ക്രീമ്..... കിംഗ്ഫിഷറ്..... പറയൂ ഇനിയേത്......
പറയൂ..... ചാണ്ടിച്ചാ..........
ചാണ്ടിച്ചാ... രമേശാ.... ഗണേശാ.....!
(എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....
ഇത്തവണ ആര്‍ക്ക് പണി കൊടുക്കും..?)
വകുപ്പ് കിട്ടാന്‍ കടിപിടി കൂടും ഇടതന്മാരുടെ ലോകം.....
നമ്മള് മലയാളികളുടെ യോഗം....!
പോളിറ്റ്ബ്യൂറോ..... തരം താഴ്ത്തല്‍ ..... സീറ്റ് നിഷേധിക്കല്‍ ....
പോളിറ്റ്ബ്യൂറോ..... തരം താഴ്ത്തല്‍ ..... സീറ്റ് നിഷേധിക്കല്‍ ....
പറയൂ.... അച്ചുമാമാ.........
അച്ചുമാമാ..... വിജയന്‍മാമാ..... ബാലന്‍മാമാ.....
തനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് താന്‍ കൊടുക്കും....
ഇത്തവണ ആര്‍ക്ക് പണി കൊടുക്കും..?
കോണ്‍ഗ്രസ്സിനോ, കമ്മ്യൂണിസ്റ്റിനോ.... വിരിയും താമരയ്ക്കോ....?
എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കൊടുക്കും....
വോട്ട്.... ആര്‍ക്ക് ഞാന്‍ കൊടുക്കും..?
വോട്ട്.... ആര്‍ക്ക് ഞാന്‍ കൊടുക്കും..?
വോട്ട്.... ആര്‍ക്ക് ഞാന്‍ കൊടുക്കും..????
69 comments:
ഭാഗ്യം! എനിക്ക് വോട്ടില്ല.
നന്നായി.. ആര്‍കും കൊടുക്കാതെ വോട്ട് കൈയില്‍ തന്നെ വച്ചോ
വോട്ടില്ലാതെയാണോ ഈ പാട്ട് കമ്പോസ് ചെയ്യാന്‍ പോകുന്നെ...? സംഭവം ജോറായി..
ആര്‍ക്കാണോ ഓന്ത് എന്ന ചിഹ്നം ഉള്ളത്, എന്വോട്ട് അവര്‍ക്ക് താന്‍...ആളവന്താന്.
വോട്ടു പിടിക്കണ ചങ്ങാതീ..
നീ വോട്ടര്‍ലിസ്റ്റില്‍ പെട്ടില്ലേ?
അതിനു തനിക്കു വോട്ടുകള്‍ ഇല്ലല്ലോ ...പയലുകളെ ...പിന്നെന്തരിനു പാട്ടുകളൊക്കെ കുത്തിക്കുറിക്ക ണ് ? നല്ല പെടകള് കിട്ടിയാ ഊമ പയ്യനും "എന്റമ്മേ "ന്നു നെലോളിച്ചി ഉരിയാടും പയ്യനായി പോകും കേട്ടാ ..
ഞാന്‍ അന്ധനായത് കൊണ്ട് ഈ പാട്ട് കേള്‍ക്കാന്‍ പറ്റുന്നില്ലേ... :):)
വോട്ടില്ലെങ്കില്‍ എന്ത്..പാട്ട് തകര്‍ത്തില്ലേ !
താനിത്രേം വല്ല്യ കപിയാര്ന്നല്ലേ.. :) കലക്കിട്ടോ..
ആഹാ...ഞാന്‍ വിചാരിച്ചു എനിക്കിട്ടാ പണി എന്ന്...ഉമ്മന്‍ ചാണ്ടിയാണല്ലേ!!!
ഒരു വോട്ടു ചെയ്തിട്ട് ഏതാണ്ട് പത്തു കൊല്ലമായി...ഇത്തവണയെങ്കിലും നടക്കുമെന്ന് വിചാരിച്ചതാ...പക്ഷെ പ്രവാസികള്‍ക്ക് എംബസ്സിയില്‍ പോയി വോട്ടാന്‍ പറ്റില്ലല്ലോ...
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിനെങ്കിലും ഒന്ന് വോട്ടണം....
(വോഡാഫോണ്‍ കൊമഡി ഷോയില്‍ ഇപ്പൊ പാരഡി രൌണ്ടുണ്ട്....നാട്ടീ പോയാലും പാരഡിയെഴുതിക്കൊടുത്തു ജീവിച്ചു പോവാം :-))
ഇതൊന്നും ആർക്കും കൊടുക്കേണ്ടല്ലോ. അത്ര സമധാനം ആയില്ലേ.
വോട്ടില്ലാത്തത് നന്നായി, ആർക്കും കൊടുക്കേണ്ടല്ലൊ,
എനിക്കും വോട്ടില്ല.ചിലപ്പോള്‍ എന്റെ പേരില്‍ ഏതേലും തലതെറിച്ചവമ്മാര് കള്ളവോട്ടുചെയ്യുമായിരിക്കും.ജയിക്കണ പാര്‍ട്ടിക്കാര്‍ക്ക് കൊടുത്താമത്യാര്ന്നു.
പാട്ട് കലക്കീട്ടാ.
കോട്ടൂരിലെ മൂട്ടുക്കാണി ഉവ്വാച:- എനിക്ക് രണ്ടോട്ടുണ്ടേ.. ഏനത് വേണ്ടോണം ചെയ്തോളാം,,,,,( ഇനി അസാധു ഭരിക്കട്ടെ അല്ലേ...)
വോട്ടില്ലാത്തോന് പാട്ടുണ്ടാക്യോ...
നിന്നെ പിന്നെക്കണ്ടോളാം..
മുദ്രാവാക്യത്തിന്റെ ട്യൂണില്‍ പാടുക.
ഹി..ഹി..ഹി..!
വോട്ടില്ലെങ്കിലും പാട്ട് കലക്കി.
കൊടുക്കൂല... ആര്‍ക്കും കൊടുക്കൂല ഞമ്മളെ വോട്ട്... ഞമ്മളെ വോട്ട് ഞമ്മളെ കയ്യില്‍ തെന്നെ ഇരുന്നോട്ടെട്ടോ... അങ്ങനെപ്പൊ ഒരു അബൂജാഹിലും ഞമ്മളെ വോട്ടോണ്ട് നന്നാവണ്ട.. എന്തേയ്?...
അത് ശരി,അപ്പോള്‍ വോട്ടില്ലാതെയാണ് ചെയ്യാനുള്ള വിഷമം അല്ലെ?അപ്പോള്‍ ഉള്ളവന്റെ പങ്കപ്പാട് ഒന്ന് ആലോചിച്ചു നോക്കൂ.ഒരു വശത്ത് കൈവിലങ്ങുകലുമായി അച്ചുമ്മാന്.മറു വശത്ത് കറങ്ങുന്ന പംപരത്തില് കയറി ചാണ്ടിക്കുഞ്ഞ്.ഇടയില്‍ പുട്ടിനു പീര പോലെ താമര.കൂടാതെ ആന,മയില്‍,ഒട്ടകങ്ങള്‍ വേറെയും.വോട്ടുള്ളവന്റെ വേദന എത്ര വലുതാണ്?
ഹ ഹാ ഭാഗ്യം
എനിക്കും വോട്ടില്ലാ................
paradi songs kollaam. nannaayittund
പോളിങ്ങ് ബൂത്തിന്റെ മുന്നില്‍ ഒരു തോര്‍ത്തും വിരിച്ചിരുന്നു പാടിയാല്‍ വല്ലതും കിട്ടും.. വല്ല കൈപ്പത്തിയോ അരിവാളോ ഒക്കെ..
എന്റെ വോട്ട് തോക്കുസാമിക്ക്...
ജയ് തോക്കുസാമി!!!!!
ഹും എനിക്ക് കണ്ഫ്യുഷന് ഒന്നുമില്ല...,എതായാലും കൊള്ളാട്ടോ...:)
ഇതെന്ത്? നാദിര്‍ഷായ്ക്ക് ഒരു കോമ്പറ്റീഷനോ?
നന്നായിട്ടുണ്ട് കേട്ടോ..
വോട്ട് ചെയ്യാന്‍ പറ്റാത്ത ഈ പാവം എന്റെ പോലെ ആളുകളെ ഒക്കെ വെറുതെ കൊതിപ്പിക്കാന്‍ വേണ്ടി ..ഓരോ പാട്ടുക്കള്‍ !!
എന്നാലും എന്റെ വോട്ട് ....
അങ്ങനെ ഇപ്പോള്‍ പറയുന്നില്ല
അത് ശരി.
വോട്ട് ലേലത്തിന് വെക്കുകയാ അല്ലെ.
ഓഹ്...കൊള്ളാല്ലോ!
നീ ഒരു സംഭവം തന്നെ..
ഊമവോട്ടിന് ഉരിയാടാപാട്ട് ..
അവന്താന് ഇവന് :)
ആര്ക്കായാലുമെന്താ... എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് പ്രതീക്ഷ ഉണ്ടോ?
വോട്ടില്ലാത്തവര്‍ ഭാഗ്യവാന്മാര് ..
വോട്ടുണ്ടായിട്ടും അത് ചെയ്യാന്‍ കഴിയാത്തവര്‍ മഹാഭാഗ്യവന്മാര് ..
ഞാന്‍ രണ്ടാമത്തേതിലാണ്.
ഞാന്‍ ചെയ്ത വോട്ടുകളത്രയും പാഴായിപ്പോയല്ലോ എന്ന വേദനമാത്രം ബാക്കി. ഇനി ഞാന്‍ പാഴാക്കില്ല.
കൊള്ളാലോ, ഇലക്ഷൻ കാലത്ത് പാരഡികൾക്ക് നല്ല ഡിമാന്റാണ് കെട്ടോ!
ഏതായാലും പാട്ടു നന്നായി!.ഇതൊന്നു പാടി ചേര്‍ത്താല്‍ കുറച്ചു കൂടി ഭേതമായിരുന്നു. ഞങ്ങളുടെ മണ്ഠലത്തില്‍ ഡൂപ്പാവാന് പറ്റുമോ എന്നെന്നോടൊരാള് ചോദിച്ചു!(രൂപ സാദൃശ്യം തന്നെ കാരണം!).സ്ഥാനാര്‍ത്ഥിയുടെ പേര് ഞാന്‍ പറയില്ല!
ഇത് കലക്കിട്ടോ. വി ഡി രാജപ്പന് തോറ്റുപോകുന്ന ടൈപ്പ് പാരഡിയല്ലേ! വോട്ടുപിടുത്തക്കാരുടെ കണ്ണില്‍ പെടണ്ട,
പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി പാരഡിയുണ്ടാക്കാന്‍ പിടിച്ചോണ്ട് പോയാലോ!!!
ഇവിടാരുന്നേല്‍ പാരഡിപ്പാട്ടുകാര് കൊണ്ടുപോയേനെ കേട്ടോ.
uvvu uvvuvvu
:)
എനിക്ക് വോട്ടുണ്ട് .... പക്ഷെ... ഇത്തവണ ആര്‍ക്കും കൊടുക്കൂലാ....
(ജിദ്ദയില്‍ പോളിംഗ് ബൂത്ത് ഇല്ലത്രേ)
ആര്‍ക്കു കൊടുത്താലും കണക്കാ...പാട്ടു കൊള്ളാം...:))
വോട്ടില്ലെങ്കിലും പാട്ടുണ്ടല്ലോ!
paaradi kollaam keto..
rasakaramayittundu ketto.....
ഞാന്‍ വോട്ടുന്നില്ലാ.... അതോണ്ട് കന്ഫ്യൂഷന് ഒന്നും ഇല്ല
enna enikku thannaloo... :)
regards
http://jenithakavisheshangal.blogspot.com/
അൽപ്പം വിവേകമുള്ള മലയാളികളുടെ കൺഫ്യൂഷനത്രയും ഈ കവിതയിലുണ്ട്... സ്വന്തം ബാങ്ക് ബാലൻസ് കൂട്ടാൻ മാത്രമായി മത്സരിക്കുന്ന കൈയ്യിട്ടുവാരികളും കഴുത്തറുപ്പൻമാരും പെണ്ണൂപിടിയന്മാരും, ഒപ്പം മത്സരിച്ചു ജയിച്ചാലും കൂട്ടുമുന്നണിക്കാരുടെ ശല്യം കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അപൂർവ്വം ചിലരും മാത്രമല്ലേ മത്സരരംഗത്തുള്ളൂ...ഇനി വോട്ടു ചെയ്യാൻ പോയില്ലെങ്കിലോ കണ്ടവന്മാർ കള്ളവോട്ട് ചെയ്തുകളയും..മെഷീനായതിനാൽ അസാധുവിനും കൊടുക്കാനാവില്ലല്ലോ...
വോട്ടില്ലാത്ത ആളവൻ താനേ! എല്ലാ വോട്ടും അസാധുവിനു.
ഞാനുമില്ല വോട്ട് ചെയ്യാന്‍.(എനിക്ക് രണ്ട് വോട്ടുണ്ട് !!!)
ഓട്ടുള്ളവരും ഇല്ലാത്തവരും പറയേണ്ടത് പറ്ഞ്ഞു, ഓട്ടുള്ള ഗള്‍ഫ് മലയാളികളേ ചാക്കിടാന്‍ ഇത്തവണ ബിമാനം പറത്തൂംന്ന് കേക്കണുണ്ട് ജാക്രിതൈ.......
വോട്ടു ചെയ്യാന്‍ പോകുന്ന പ്രിയ ബ്ലോഗര്‍മാരെ ഇതുംകൂടെ വായിക്കൂ http://sivanandg.blogspot.com/2011/03/blog-post_24.html
sundharam..... kollam.. nallla chodyam...
njan chindichu thudangi... arkku kodukkum vote..
പാവം ജനത്തിന്റെ മനോവേദന പാട്ടാക്കി അവതരിപ്പിച്ചു...ആശംസകള്‍....
വോട്ടുണ്ടേലെന്താ ഇല്ലേലെന്താ ഞമ്മള് ഗള്‍ഫിലല്ലേ..?
വിമലേ നിനക്ക് വോട്ടില്ലാത്തത് നന്നായി.. ഹോ ഒരു പാരഡി എഴുതാന്‍ പറ്റുമോന്ന് നോക്കട്ട്..
എനിക്ക് വോട്ടുണ്ട്.
വല്ല സ്വതന്ത്രന്മാര്ക്കും കൊടുക്കാം....
കഷ്ടം! കുത്താന്‍ ആളില്ലന്നോ!!
എനിക്കും വോട്ടില്ല :))
ഉണ്ടേല്‍ തമ്മില്‍ ഭേദം തൊമ്മന് (ഉമ്മനല്ല) കൊടുത്തേനെ!
എനിക്ക് വോട്ടിലെങ്കിലെന്താ...
ഇപ്പോളീ പാട്ടുണ്ടല്ലോ
അത് മതി അല്ലേ
ആർക്ക് വേണേലും കുത്തിക്കോ.
പക്ഷെ,
വർഗീയകലാപങ്ങളും , ലഹളകളും ഉണ്ടാക്കാത്ത അല്ലെങ്കിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്തവർക്ക് കുത്തുക; താങ്കളുടെ വോട്ട്. അത് ഇന്ത്യൻ മതേതര ജനാധിപത്യത്തിനു കരുത്ത് പകരട്ടെ………..
ഇത്രേം പ്രതീക്ഷിച്ചില്ല.
കലക്കി നിങ്ങളുടെ ബ്ലോഗ്........!!
പാട്ട് നന്നായി...കലക്കിയിട്ടുണ്ട്..
എന്തുകൊണ്ട് ഒരു സ്ഥാനാര്‍ത്തി ആയിക്കൂടാ...
ഞാന്‍ വോട്ടുചെയ്യാമെന്നെ...സത്യം ഒരു ഇമെയില്‍ വോട്ടു എങ്കിലും ചെയ്തിരിക്കും.
ടാ... ഞാൻ കൺഫ്യൂഷനിലായി, വോട്ട്.... ആര്‍ക്ക് ഞാന്‍ കൊടുക്കും???
വോട്ട് പെട്ടിയിലായ സ്ഥിതിക്ക്
ഇനി ആർക്കും ഞാൻ കൊടുക്കൂല...എന്റെ അഭിമാനം....
നന്നായി!
എന്തൊക്കെ ആയാലും ഞാന്‍ വോട്ട് ചെയ്തു................
പാട്ട് നന്നായിട്ടുണ്ട്...................
"തനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് താന്‍ കൊടുക്കും....ഇത്തവണ ആര്‍ക്ക് പണി കൊടുക്കും..?
"
കലക്കീട്ടോ ഈ പാരഡി ഗാനം.
സോറി. വരാനിത്തിരി വൈകി. കുഴപ്പമില്ല, എനിക്കും വോട്ടില്ലായിരുന്നു ഭാഗ്യം!
enikkum illayirunu vottu
വോട്ട് കയിഞ്ഞു..ഇനി പറഞ്ഞിട്ട് എന്തിനാ?
വോട്ടില്ലാഞ്ഞിട്ട് ഇങ്ങനെ ..അപ്പൊ ഉണ്ടാര്ന്നെങ്കിലോ?
കലക്കിട്ടോ
ആർക്ക് കൊടുത്തു??
annyaayam.... super aayittundu ithum
Post a Comment