Murder!!! (Part - 1 )


സമയം പുലര്‍ച്ചെ 5:15

ഇരുട്ടിന്‍റെ നിഗൂഢതയില്‍ നിന്നും മറ്റൊരു ദിനത്തിന്‍റെ പ്രകാശത്തിലേക്ക്, വലിയ ഒരു ഇരുനില വീട് തെളിഞ്ഞു വരുന്നു. റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലായുള്ള ആ വീട്ടിലേക്ക് ഗേറ്റ് തുറന്ന് സൈക്കിള്‍ ചവിട്ടി വരുന്ന കറവക്കാരന്‍ വേലു. സൈക്കിള്‍ വീടിന്‍റെ ഒരു വശത്ത് സ്റ്റാന്‍ഡിട്ട് ഷര്‍ട്ടൂരി ഹാന്‍ഡിലില്‍ തൂക്കി അയാള്‍ തൊഴുത്തിലേക്ക്.....

വീണ്ടും ഗേറ്റ് തുറക്കപ്പെട്ടു. ഇത്തവണ വേലക്കാരി ശാന്തയാണ്. നേരെ വീടിനു പുറകിലേക്ക് പോയ ശാന്ത അടുക്കളയുടെ വാതിലിന്‍റെ പൂട്ട്‌ തുറന്ന് ഉള്ളിലേക്ക് കയറി. തലേന്നത്തെ എച്ചില്‍ പത്രങ്ങള്‍ ഓരോന്നായി കഴുകാന്‍ തുടങ്ങിയ ശാന്ത ചിക്കന്‍ കറിയുടെ ബാക്കി കണ്ട് സ്വയം പറയുന്നു
– “അപ്പൊ കലക്കൊച്ച് ഇന്നലെ കോഴിക്കറി വച്ചോ? ഇറച്ചി കൈ കൊണ്ട് തൊടാത്ത കൊച്ചാണല്ലോ”
പെട്ടെന്ന് പുറത്ത് പാത്രം കൊണ്ട് വയ്ക്കുന്ന ശബ്ദം കേട്ട് ശാന്ത അങ്ങോട്ട്‌ എത്തി നോക്കുന്നു...

ശാന്ത: ങാ... വേലുവണ്ണനാ...

വേലു: പിന്നെ...ശാന്തേ, കലക്കുഞ്ഞ്‌ എണീറ്റാ? എന്‍റെ ശമ്പളം പറ്റിയാ ഒന്ന് തന്നേക്കാന്‍ പറ. മാസം തീരാന്‍ രണ്ടൂസം കൂടയുണ്ട്. ഒരത്യാവശ്യം. അതാ.

ശാന്ത: കൊച്ച് എഴുന്നേറ്റില്ലെന്ന് തോന്നുന്നു വേലുവണ്ണാ. ഞാന്‍ ഒന്ന് നോക്കട്ടെ.
ശാന്ത വീടിനുള്ളിലേക്ക് പോയി. ഹാളില്‍ എത്തിയപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു. ചുറ്റിനും ഒന്ന് നോക്കിയിട്ട് അവര്‍ ഫോണ്‍ എടുത്തു.

“ഹലോ... ആരാ? ങേ കലക്കൊച്ചോ!! കൊച്ചിത് എവിടുന്നാ? ആണോ? അയ്യോ എന്ത് പറ്റിയതാ? ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ? ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഇല്ല എഴുന്നേറ്റിട്ടില്ല. ങാ... ശരി. ങാ. പറയാം. ശരി”

“ശാരി മോളേ... ശാരി മോളേ...” ഫോണ്‍ കട്ട് ചെയ്ത്‌ സ്റ്റെയര്‍കേസ്‌ കയറുന്നതിനിടെ ശാന്ത വിളിച്ചു.

“മോളേ... ശാരി മോളേ... ഓ... ഈ പെങ്കൊച്ച് ഇതെന്തുറക്കാ? മോളേ...” – മുറിയുടെ വാതിലില്‍ മുട്ടി അവര്‍ വീണ്ടും വിളിച്ചു. മറുപടിയില്ലാതായപ്പോള്‍ അവര്‍ വാതില്‍ മെല്ലെ തുറന്നു. ഉള്ളിലേക്ക് നോക്കിയ അവരുടെ മുഖം വലിഞ്ഞു മുറുകി, കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ. ഉള്ളിലെ കാഴ്ച്ച ഏല്‍പ്പിച്ച ഞെട്ടലില്‍ നിലവിളിച്ചു കൊണ്ട് അവര്‍ താഴേക്ക് ഓടി. നിലവിളി കേട്ട് പുറത്ത് നിന്നും വേലു ഉള്ളിലേക്ക് വന്നു. പേടിച്ച് നിലവിളിച്ച് പടിയിറങ്ങി വരുന്ന ശാന്തയോട്-

വേലു –“എന്താ ശാന്തേ.. എന്ത് പറ്റി?”

ശാന്ത: (ഏങ്ങിക്കൊണ്ട്) “വേലുവണ്ണാ... അവിടെ... മുകളില്... എന്‍റെ ദൈവങ്ങളേ എനിക്ക് വയ്യേ... നമ്മുടെ ശാരി മോളും മേനോന്‍ അദ്ദേഹവും അവിടെ...”

(കേട്ട പാടേ വേലു മുകളിലേക്ക് കുതിച്ചു)..........

************************************************************************************************

സമയം രാവിലെ 10 മണി.

ആ വീടിനു ചുറ്റും വന്‍ ജനക്കൂട്ടം. പോലീസ്‌ വാഹനങ്ങള്‍. മൊബൈല്‍ ഫോണുകളില്‍ ആളുകളുടെ ചലപില സംസാരം. ഒരു വശത്തു പത്രക്കാരും,ചാനലുകാരും അവരുടെ വാഹനങ്ങളും. ആ തിരക്കുകള്‍ക്കിടയിലേക്ക് വന്നു നില്‍ക്കുന്ന അംബാസഡര്‍ കാര്‍. അതിന്‍റെ മുന്‍വശത്ത്‌ ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു- MLA.!


ഡോര്‍ തുറന്ന്, വിതുമ്പുന്ന ചുണ്ടുകളും കലങ്ങിയ കണ്ണുകളുമായി പുറത്തേക്കിറങ്ങുന്ന ഖദര്‍ധാരി. അയാളുടെ ചുറ്റിനും കൂടിയ പത്ര പ്രവര്‍ത്തകരെ പോലീസ്‌ തള്ളി നീക്കി. മുന്നില്‍ നിന്ന സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററെ നോക്കി വിതുമ്പിക്കൊണ്ട് അയാള്‍ ചോദിച്ചു –
“എന്താടോ ശരത്തേ ഞാന്‍ കേട്ടത്? എന്താടോ സംഭവിച്ചത്?”

ശരത്: സാര്‍ ... അത്... സാര്‍ വരൂ.
MLA യെയും കൂട്ടി ശരത് മുകളിലത്തെ മുറിയിലെത്തുന്നു. അവിടെ – മുറിയിലെ ഫാനില്‍ ചുരിദാറിന്‍റെ ഷോള്‍ കെട്ടി, തൂങ്ങിയ നിലയില്‍ ശാരിക എന്ന 19 കാരി. താഴെ മുറിയുടെ വാതിലിനോടു ചേര്‍ന്ന് രക്തത്തില്‍ കുളിച്ച്, ശാരികയുടെ മുത്തച്ഛന്‍ ശിവദാസ മേനോന്‍.!! മുറിയില്‍ തിരച്ചില്‍ നടത്തുന്ന പോലീസ് കാരും ഫിംഗര്‍പ്രിന്‍റ് വിദഗ്ദ്ധരും. ഒരു തേങ്ങലോടെ MLA കൃഷ്ണദാസ്‌ അടുത്തുണ്ടായിരുന്ന കസേരയിലേക്ക് ചാഞ്ഞു.

ശരത്: സാര്‍ DYSP ആന്‍റണി സാര്‍ വന്നിട്ട് ബോഡി ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. I think, he is on the way. With in half an hour, ഡോഗ് സ്ക്വാഡും എത്തും.


പുറത്ത്, ക്യാമറയെ ഫെയ്സ് ചെയ്തുകൊണ്ട് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ - “മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ദാരുണമായ വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്ന് കുന്നേറ്റുംകര ഉണര്‍ന്നത്. കുന്നേറ്റുംകര MLA കൃഷ്ണദാസിന്‍റെ പിതാവും ജേഷ്ഠപുത്രിയും സ്വന്തം വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നു. സംഭവം കൊലപാതകം തന്നെയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്‌. സംഭവ സ്ഥലത്തു നിന്നും ക്യാമറാമാന്‍ ഹരീഷ് തൊടുപുഴക്കൊപ്പം ഷാജി മുള്ളൂക്കാരന്‍- ഏഷ്യാനെറ്റ്‌ ന്യൂസ്.....


DYSP ആന്‍റണിയുടെ വാഹനം വരുന്നത് കണ്ട് പത്രപ്രവത്തകര്‍ അങ്ങോട്ട്‌ അടുക്കുന്നു. ഡോര്‍ തുറന്നിറങ്ങുന്ന തടിച്ച ശരീരക്കാരനായ ആന്‍റണി അവരെ ഒഴിവാക്കാന്‍ ശ്രമിച്ചു
– “പ്ലീസ്‌.. നിങ്ങള്‍ ഞങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കൂ. ഇപ്പൊ ഒന്നും പറയാറായിട്ടില്ല. ഇത്രയും പറഞ്ഞ് അയാള്‍ വീടിനുള്ളിലേക്ക് കയറിപ്പോയി. സല്യൂട്ട് ചെയ്തു നില്‍ക്കുന്ന ശരത്തിനെയും മറ്റു പോലീസുകാരെയും കൈ ഒന്നുയര്‍ത്തിക്കാട്ടി മുറിയിലേക്ക് കയറുന്ന ആന്‍റണി മൃതശരീരങ്ങളെ നോക്കി തോപ്പിയൂരുന്നു. മുറി മൊത്തത്തില്‍ ഒന്ന് നോക്കി പുറത്തേക്കിറങ്ങുമ്പോള്‍ ശരത് അയാളെ അനുഗമിക്കുന്നു.

ആന്‍റണി: എന്താടോ വല്ലതും തടഞ്ഞോ?

ശരത്: സാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കെട്ടി തൂക്കിയതാവാന്‍ തന്നെയാണ് സാധ്യത. പക്ഷെ ശരീരത്തില്‍ ഒന്നും അങ്ങനെ ബലപ്രയോഗം നടന്നതായി പുറമേ കാണുന്നില്ല.പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഏഴെട്ടു പവനോളം സ്വര്‍ണ്ണം നഷ്ട്ടമായിട്ടുണ്ട്. പിന്നെ കെളവന്‍റെ തലയ്ക്ക് എന്തോ കൊണ്ട് നല്ല അടി കിട്ടിയിട്ടുണ്ട്. വല്ല കമ്പിയോ, സ്പാനറോ അങ്ങനെ എന്തോ ഒന്ന്. നല്ല ആഴത്തിനാ മുറിവ്. കട്ടിലിന്‍റെ പടിയിലും രക്തക്കറയുണ്ട്. പക്ഷെ അത് ഇയാളുടെത് തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സാര്‍ അതുപോലെ കട്ടിലിനടിയില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടുണ്ട്. അതില്‍ നമ്പര്‍ ഒന്നും സേവ് ചെയ്തിട്ടില്ല. കോള്‍ ഹിസ്റ്ററിയും മെസേജും ഒക്കെ ബ്ലാങ്കാണ്‌ സാര്‍. ഈ വീട്ടില്‍ ആരും തന്നെ മൊബൈല്‍ ഉപയോഗിക്കാറില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതും.

ആന്‍റണി: ഉം.. ആ സിം ഡീക്കോഡ് ചെയ്ത് ഇന്‍ഫോമേഷന്‍സ് കളക്റ്റ് ചെയ്യണം. All calls and messeges. Both incoming and out going. സ്പെഷ്യലി ഇന്നലെ രാത്രി. പെട്ടെന്ന് വേണം. ങാ... ഇന്‍ക്വസ്റ്റ്‌ കഴിഞ്ഞെങ്കില്‍ ബോഡി പോസ്റ്റ്‌മാര്‍ട്ടത്തിന് വിട്ടോ.

ശരത്: സാര്‍ അതിനു ഡോഗ് സ്ക്വാഡ്‌ എത്തിയിട്ടില്ല.

ആന്‍റണി: ഓ.. പറയുംപോലെ അങ്ങനെ ഒരു മാരണം ബാക്കിയുണ്ടല്ലോ. ങാ.. നടക്കട്ടെ. പിന്നെ... ഡെഡ് ബോഡികള്‍ ആദ്യം കണ്ടെന്നു പറഞ്ഞ ആ ജോലിക്കാരെ രണ്ടിനേം ഒന്ന് വിളിപ്പിക്ക്.

ശരത്: ശരി സാര്‍...

അല്‍പ്പസമയത്തിനുള്ളില്‍ ശാന്തയും വേലുവിനെയും കൂട്ടി ശരത് തിരികെ എത്തി.

ആന്‍റണി: ങാ അപ്പൊ നിങ്ങളാണ് ശവങ്ങള്‍ ആദ്യം കണ്ടത്. അല്ലെ? രണ്ടുപേരും ഒരുമിച്ചാണോ കണ്ടത് അതോ ഒറ്റയ്ക്കൊറ്റയ്ക്കാണോ കണ്ടത്? ങേ...

“സാറേ... ശാന്തയാ ആദ്യം കണ്ടത്. പിന്നെയാ എന്നെ വിളിച്ചത്.” – വിറയാര്‍ന്ന ശബ്ദത്തോടെ വേലു പറഞ്ഞൊപ്പിച്ചു.

ആന്‍റണി: അപ്പൊ ശാന്ത ഒന്നിങ്ങോട്ട് മാറി നിന്നേ. എന്നിട്ട് കണ്ട കാര്യം അങ്ങോട്ട്‌ പറ. കേള്‍ക്കട്ടെ.

ശാന്ത: എന്‍റെ പോന്നു സാറേ.. എനിക്കൊന്നും അറിഞ്ഞൂടാ. ഞാന്‍ എന്നത്തെയും പോലെ ഇന്നും രാവലെ വന്നതാ. വരുമ്പൊ കലക്കൊച്ചിനെ വിളിച്ചുണര്‍ത്താതിരിക്കാന്‍ അടുക്കളേടെ താക്കോല്‍ ഒന്ന് എനിക്ക് തന്നിട്ടുണ്ട്. ഈ വേലുവണ്ണന്‍റെ ശമ്പളത്തിന്‍റെ കാര്യം പറയാന്‍ വേണ്ടി കൊച്ചിനെ വിളിച്ചുണര്‍ത്താന്‍ പോകുമ്പോഴാ ഫോണ്‍ വന്നത്. അത് കലക്കൊച്ചായിരുന്നു. കൊച്ച് ഇന്നലെ വൈകിട്ട് കൊച്ചിന്‍റെ അച്ഛന് ഒരപകടം പറ്റീട്ട് വീട്ടിലേക്ക് പോയി. അത് ശാരി മോളോട് പറയാനും പറ്റീല. കലക്കൊച്ചിന്‍റെ വീട്ടിലെ ഫോണ്‍ കേടായിരുന്നത് കൊണ്ട് ഇന്നലെ വിളിച്ചതുമില്ല. ഇന്ന് രാവിലെ ആരുടെയോ മൊബൈലില്‍ നിന്ന് അത് ശാരി മോളോട് പറയാന്‍ വിളിച്ചതാ. അത് പറയാന്‍ മുകളില്‍ ചെന്നപ്പോഴാ സാറേ...(കരയുന്നു) അല്ലാതെ എനിക്കൊന്നും അറിഞ്ഞൂടാ.

ശരത്: അപ്പൊ ഈ കല ഇന്നലെ പോയ കാര്യം നിങ്ങള്‍ അറിഞ്ഞില്ലേ?

ശാന്ത: ഇല്ല. മേനോന്‍ അദ്ദേഹം അറിഞ്ഞു കാണും. ഞാന്‍ ഇന്നലെ വന്നില്ലായിരുന്നു സാറേ.

ആന്‍റണി: അതെന്താടീ കൃത്യമായിട്ട് ഇന്നലെ തന്നെ നിനക്കൊരു ലീവെടുക്കല്? ങേ...

ശാന്ത: അയ്യോ എന്‍റെ പോന്നു സാറേ.. എന്‍റെ മരുമോള്‍ പ്രസവിച്ച് കെടക്കാ. അത്രേടം വരെ ഒന്ന് പോവാന്‍ വേണ്ടിയായിരുന്നു..

ശരത്: ഈ മരിച്ച മേനോന്‍ ഏതു മുറിയിലാ കിടക്കുന്നെ? മുകളിലാ?

ശാന്ത: അല്ല സാറേ. മുകളിലത്തെ മുറി ശാരി മോളുടെത് തന്നാ. മേനോന്‍ അദ്ദേഹം താഴെയാ കിടക്കുന്നത്.

ഇതിനിടയില്‍ ഡോഗ് സ്ക്വാഡ്‌ എത്തിയത് കണ്ട് ആന്‍റണി ശരത്തിനോട് – “ടോ... ആ പട്ടിയേം കൊണ്ട് മണപ്പിക്കാന്‍ വന്നവന്മാരുടെ കാര്യം ഒന്ന് നോക്ക്” (ശരത് പോകുന്നു)

ആന്‍റണി: ഈ മരിച്ചവരെ കൂടാതെ ഈ വീട്ടില്‍ വേറെ ആരൊക്കെയാ താമസം?

വേലു: ഇവിടെ കലക്കുഞ്ഞും മേനോന്‍ അദ്ദേഹവും പിന്നേ ഈ പെങ്കോച്ചും മാത്രേയുള്ളൂ സാറേ.


ശാന്തയോട് ചോദിച്ച ചോദ്യത്തിന് വേലു മറുപടി പറഞ്ഞത് സുഖിക്കാതെ ആന്‍റണി ഒന്നിരുത്തി മൂളി
.

ആന്‍റണി: അപ്പൊ ഈ കലയുടെ ഭര്‍ത്താവ്?

ശാന്ത: ജഗന്നാഥന്‍ സാറ്. സാറങ്ങ് ഗള്‍ഫിലാ. അവിടെ വലിയ കമ്പനിയൊക്കെ ഉണ്ട്.

ആന്‍റണി: ങാ ശരി ശരി. രണ്ടും ഇപ്പൊ പൊയ്ക്കോ. ആവശ്യം വന്നാ വിളിപ്പിക്കും. വന്നേക്കണം.


വേലുവും ശാന്തയും തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ നിന്നും വീണ്ടും ആന്‍റണിയുടെ വിളി


ആന്‍റണി: ങാ... ശാന്ത ഒന്ന് നിന്നേ...

(ശാന്ത ഞെട്ടിത്തിരിയുന്നു
)

ആന്‍റണി: ശാന്തയുടെ മരുമോള്‍ പ്രസവിച്ചിട്ട് കുട്ടി ആണോ പെണ്ണോ?

“ആങ്കൊച്ചാ... സാറേ..” ശാന്ത വിറച്ചു വിറച്ച് പറഞ്ഞു തീര്‍ത്തു.

ആന്റണി : അപ്പൊ കൊച്ചിന് ഇരുപത്തെട്ടിനു കെട്ടാന്‍ കുറച്ച് സ്വര്‍ണ്ണമൊക്കെ വേണം അല്ലെ ശാന്തേ....?

ശാന്ത : അയ്യോ... സാറേ.... എനിക്കൊന്നും അറിഞ്ഞൂടാ. ഞാനൊരു പാവമാ സാറേ. വയറ്റിപ്പെഴപ്പിന് വേണ്ടി എച്ചിലെടുക്കാന്‍ വരണതാ.

ആന്‍റണി: ഉം... പൊയ്ക്കോ പൊയ്ക്കോ..

ഭയന്ന് മുഖത്തോട് മുഖം നോക്കി വേലുവും ശാന്തയും പുറത്തേക്ക് പോയി
.



നടപടിക്രമങ്ങള്‍ കഴിഞ്ഞ് മൃതദേഹങ്ങള്‍ പുറത്തു കിടക്കുന്ന ആംബുലന്‍സിലേക്ക് മാറ്റാന്‍ തുടങ്ങവേ ആംബുലന്‍സ് വളയുന്ന ജനക്കൂട്ടം... അവരെ നിയന്ത്രിക്കാന്‍ പാട് പെടുന്ന പോലീസ്‌... അവിടേക്ക് വന്നു നില്‍ക്കുന്ന ഒരു മാരുതി ആള്‍ട്ടോ. അതില്‍ നിന്നും അലമുറയിട്ട്കൊണ്ട് പുറത്തേക്കിറങ്ങുന്ന ശ്രീകല, ഒപ്പം MLA യുടെ ഭാര്യയും, മറ്റു രണ്ട് ആളുകളും. മുഖ ഭാവം കൊണ്ട് മനസ്സിലാക്കാം; അടുത്ത ബന്ധുക്കളാണ്.



നിലവിളിച്ചുകൊണ്ട് ആംബുലന്‍സിലേക്ക് ഓടിയടുക്കുന്ന ശ്രീകലയെ, ബഹളം കേട്ട് പുറത്തേക്ക് വരുന്ന MLA യും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചു മാറ്റുന്നതിനിടെ അവര്‍ ബോധമറ്റ്‌ നിലത്തേക്ക് വീണു. കാതടപ്പിക്കുന്ന സൈറനുമായി ആംബുലന്‍സും ഒരു പോലീസ്‌ ജീപ്പും പുറത്തേക്ക് പോയി. തിരികെ വണ്ടിയിലേക്ക് നടന്നടുക്കുന്ന ആന്‍റണിയുടെ അടുത്തേക്ക്‌ ധൃതിയില്‍ എത്തുന്ന ശരത്.


ശരത്: സാര്‍ ആ മൊബൈലിന്‍റെ ഓണറെ പറ്റി ഇന്‍ഫോമേഷന്‍ കിട്ടിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്.

ആന്‍റണി: lady… who is she?

ശരത്: സാര്‍ ആ സ്ത്രീ, നമ്മുടെ തൃപ്പേക്കുളം വിഗ്രഹമോഷണക്കേസിലെ കൂട്ടുപ്രതിയുടെ ഭാര്യയാ. സാര്‍ അറിയും അവനെ; ചുടുകട്ട രമണന്‍.!! അവനാ ആ നമ്പര്‍ ഉപയോഗിച്ചിരുന്നത്.

ആന്‍റണി: then why are you waiting? take him under custody.

ശരത്: സാര്‍, അത്... ഇന്നലെ ഉച്ചയ്ക്ക് ശേഷം അവന്‍ വീട്ടില്‍ ചെന്നിട്ടില്ല.

ആന്‍റണി: പിന്നെന്ത് മാങ്ങാത്തൊലിക്കാടോ താനൊക്കെ ഇവിടെ നിന്ന് തിരിയുന്നത്. ചുടുകട്ട രമണന്‍... I need him under custody within 5 hours. At any cost….

ശരത്: സര്‍. (ശരത് സല്യൂട്ട് ചെയ്ത്‌ പോകുന്നു)


വൈകുന്നേരം TV യില്‍... “കുന്നേറ്റുംകര ഇരട്ടക്കൊലപാതകക്കേസ് വഴിത്തിരിവില്‍...! മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ചുടുകട്ട രമണന്‍ എന്ന് വിളിക്കപ്പെടുന്ന കുപ്രസിദ്ധ മോഷ്ട്ടാവ്‌ പിടിയില്‍....”

തുടരും......

54 comments:

ആളവന്‍താന്‍ said...

ഇത്, വേറിട്ടൊരു കഥ എന്ന ചിന്തയാണ്. ഒരു കേസന്വേഷണം കഥാരൂപത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടായേക്കാവുന്ന ന്യൂനതകള്‍ ഇതിലും ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ഈ പോസ്റ്റ്‌ ഏത് രീതിയില്‍ വായിക്കപ്പെടും എന്ന സംശയവും നില നില്‍ക്കുന്നു. ഇതിനെ ഏത് വിഭാഗത്തില്‍ പെടുത്തണമെന്നോ എന്ത് പേര് വിളിക്കണം എന്നോ എനിക്കറിയില്ല. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ജന്മസുകൃതം said...

വായിച്ചു
തുടരുമല്ലോ
തീരുമ്പോള്‍ കമന്റാം.
നന്നായി എഴുതു

Jazmikkutty said...

നന്നായിട്ടെഴുതി.ആകാംഷാജനകമായിരുന്നു.വേഗം രണ്ടാം ഭാഗം പോരട്ടെ;ആധിപിടിച്ചിരിക്കാന്‍ വയ്യ!

ഹംസ said...

ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ ഈ കേസ് എങ്ങും എത്താന്‍ പോവുന്നില്ല അതുകൊണ്ട് ഇത് സി.ബി.ഐ.ക്ക് വിടാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം ..

------------------------------------
ബാക്കി പെട്ടന്ന് പോരട്ടെ ......

നാറാണത്തു ഭ്രാന്തന്‍ said...

വിമല്‍ ഇതുവരെ കലക്കനായിട്ടുണ്ട് ....... ഇതുപോലെ കൊണ്ട് പോ ക്ലൈമാക്സ്‌ തകര്‍ക്കണം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും അഭിപ്രായപ്പെട്ടാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. അതിനാല്‍ പിന്നീടാകട്ടെ.

(സിനിമരംഗത്ത് ഒന്ന് പയറ്റിനോക്കരുതോ?)

kARNOr(കാര്‍ന്നോര്) said...

തുടക്കം നന്നായി.. പോരട്ടെ ബാക്കി..

ചാണ്ടിച്ചൻ said...

അപ്പോ കുറ്റാന്വേഷണവും നമുക്ക് നന്നായി വഴങ്ങും അല്ലേ...നല്ല സസ്പെന്‍സ്...പണ്ടിത് ചിതലിന്റെ മാത്രം ഫീല്‍ഡ് ആയിരുന്നു...

മാനസ said...

കൊള്ളാല്ലോ.....!! അഭിനവ എസ്.എന്‍.സ്വാമീ......
ബാക്കി കൂടി പോരട്ടെ....

''ആന്‍റണി: ഓ.. പറയുംപോലെ അങ്ങനെ ഒരു മാരണം ബാക്കിയുണ്ടല്ലോ. ങാ.. നടക്കട്ടെ. പിന്നെ... സംഭവം ആദ്യം കണ്ടെന്നു പറഞ്ഞ ആ ജോലിക്കാരെ രണ്ടിനേം ഒന്ന് വിളിപ്പിക്ക്.'',ആന്‍റണി: ങാ അപ്പൊ നിങ്ങളാണ് സംഭവം ആദ്യം കണ്ടത്. അല്ലെ?
ഈ വാക്യങ്ങളില്‍ ,''സംഭവം'' എന്നതിന് പകരം ഡെഡ് ബോഡി എന്നോ മൃതദേഹമെന്നോ ആയിരുന്നില്ലേ നല്ലത്.
''സംഭവം''എന്ന് വായിച്ചു വരുമ്പോള്‍ ആ കൃത്യത്തെ ആണോ ഉദ്ദേശിക്കുന്നത് എന്ന് തോന്നില്ലേ?
അതോ പോലിസ്‌ മുറയില്‍ ആയത് 'കൊലപാതകകൃത്യം''എന്ന് തന്നെ ഉദ്ദേശിച്ചു കൊണ്ട് ഏമാന്‍ അങ്ങനെ ചോദിച്ചതാണോ....

എന്റെ ഓരോ പോട്ട സംശയങ്ങള് ‍....ഹോ....

കാച്ചറഗോടന്‍ said...

ആളൂസ്.... കഥ ഇതു വരെ നന്നായിട്ടുണ്ട്.... ഈ കേസ്‌ അന്വേഷിക്കാന്‍ സി ബി ഐ ഒന്നും ആവശ്യമില്ല. നമ്മുടെ ആളൂസ് തന്നെ ഇതു അന്വേഷിച്ചാല്‍ മതി. അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു...

Unknown said...

അനേഷണം പുരോഗമിക്കട്ടെ എന്നിട്ട് പറയാം.
തുടക്കത്തില്‍ ഒരു ത്രില്ലൊക്കെയുണ്ട്.

Jishad Cronic said...

ഈ കേസ് അന്വേഷിക്കാന്‍ സി ഐ ആളൂരാന്‍ എസ് ഐ മതി....

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് മൂന്നാം ഭാഗം എന്നിട്ടോ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആളൂസ് : ഇതെന്താ ഷാജി കൈലാസിന്റെ സസ്പെന്സ് ത്രില്ലര്‍ സിനിമയോ...?
ആരാ നായകന്‍...?
ഇതു വരെ അടിപൊളിയായിട്ടുണ്ട്..

കറവക്കാരന്‍ വേലുവിന്റെ റോള്‍ നമുക്ക് മച്ചാന്‍ വര്‍ഗീസിനോ സലിം കുമാറിനോ കൊടുക്കാം, വേലക്കാരി ശാന്തയുടെ റോള്‍ പ്രയങ്കക്ക്,
പിന്നെ കല : സോനാ നായര്‍ അല്ലങ്കില്‍ ഗീതാ വിജയന്‍, ബീനാ ആന്റണിയായലും കുഴപ്പമില്ല
ശിവദാസ മേനോനായിട്ട് നമുക്ക് മധുവിനെ വിളിക്കാം..
ശാരി മോള്‍ ഏതെങ്കിലും എക്സ്ട്രാ നടികളെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം
പിന്നെ ശരത്തിന്റെ റോള്‍ നമുക്ക് വിജയകുമാറിനു കൊടുക്കാം,
ഡി.വൈ.എസ്.പി.ആയിട്ട് ലാലു അലക്സ്, എം.എല്‍.എ ആയിട്ട്
റിസബാവയെ വിളിക്കാം, ജഗന്നാഥന്‍ സാറായിട്ട് സാദിഖ്,
ചുടുകട്ട രമണന്‍ ഭീമന്‍ രഘു...എന്ത്യ്യേ....വല്ല കൊഴപ്പോണ്ടൊ...?
ഉണ്ടങ്കീ ഇപ്പ പറയണം...അഡ്വാന്‍സ് തുക തിരിച്ചു വേടിക്കാനാ...

ബാക്കി കൂടി പോരട്ടെ....

കുഞ്ഞൂസ്(Kunjuss) said...

ആളൂസ്, കഥ ഇതു വരെ നന്നായിട്ടുണ്ട്....ബാക്കി കൂടി പോരട്ടെ...waiting for the climax

sreee said...

വായിച്ചിടത്തോളം ബാക്കി വായിക്കാനുള്ള ഒരു ആകാംക്ഷ നില്‍ക്കുന്നു. അതും വേഗം വരട്ടെ . കമന്റും തുടരും...

ചിതല്‍/chithal said...

തുടക്കം നന്നായിട്ടുണ്ടു്. ഇനി ബാക്കി കൂടി വേഗം ഇടൂ. അല്ലെങ്കിൽ വായനക്കാർക്കു് മുഷിപ്പു് വരും.

Muralee Mukundan , ബിലാത്തിപട്ടണം said...

അത് ശരി അപ്പോ പോലീസ് മുറയും അറിയാം അല്ലേ..

ഇക്കഥ ഇനി ഓരോ ലക്കവും സസ്പൻസ്സാക്കി .....എത്രവേണമെങ്കിലും നീട്ടികൊണ്ടുപോകാം കേട്ടൊ വിമൽ
ഒന്ന് ശ്രമിക്കിന്ന്യേയ്....

Sureshkumar Punjhayil said...

Anweshanam Vijayikkatte.. Kaathirikkunnu...! Ashamsakal...!!!

Unknown said...

ബാക്കി???????????
വേഗമാകട്ടെ!!!!!!!!!!!!!!!!!!

ഓലപ്പടക്കം said...

എനിക്കത്രക്ക് ഇഷ്ടപ്പെട്ടില്ല,ബാറ്റണ്‍ ബോസ് കോട്ടയം പുഷ്പനാഥ് ടൈപ്പ് കഥ. അത്തരം കഥകള്‍ എനിക്ക് പൊതുവെ ഇഷ്ടമല്ലാത്തോണ്ടാവും കേട്ടോ....
എന്തായാലും കഥ തുടരട്ടെ..

അനൂപ്‌ said...

കൊള്ളാം ആളു സംഭവം കിടിലന്‍ അടുത്തത് പോരട്ടെ ക്ലൈമാക്സ്‌ പ്രടിക്റ്റ് ചെയ്യാന്‍ പറ്റണില്ല അതാണിതിന്റെ ഒരു വിജയം

Abdulkader kodungallur said...

ഒരു ഡിറ്റക്റ്റീവ് കഥയുടെ രൂപവും ഭാവവും കൈവരിക്കുന്നു . പോലീസു ഭാഷ സ്വാഭാവികത പകരുന്നു .ത്രില്ലും ,സസ്പെന്‍സും ,വയലെന്സും കൊഴുപ്പ് കൂട്ടുന്നു . ക്ലൈമാക്സ് നോക്കാട്ടെ . എന്നിട്ട് ബാക്കി .

Manoraj said...

വിമല്‍.. മനോഹരമായ ഒരു തുടക്കം.. ഏതാണ്ട് മാനസ പറഞ്ഞ പോലെ ഒരു എസ്.എന്‍.സ്വാമി സ്റ്റൈല്‍.. അത് പോലെ മാനസ പറഞ്ഞ ‘സംഭവം‘ അതിനോട് ഞാനും യോജിക്കുന്നു.. പിന്നെ ഹംസ പറഞ്ഞ പോലെ ഇത് സി.ബി.ഐക്കെങ്ങാന്‍ വിട്ടാല്‍ സുട്ടിടവേന്‍.. ഇതെന്താ കേരളാ പോലീസ് അത്രക്ക് മോശമൊന്നുമല്ല..

ഓഫ് : ഏഷ്യാനെറ്റിനുവേണ്ടി ക്യാമറാമാന്‍ ഹരീഷ് തൊടുപുഴയോടൊത്ത് ഷാജി മുള്ളൂക്കാരന്‍.. ഹി..ഹി.. ഏഷ്യാനെറ്റുകാര്‍ കേള്‍ക്കേണ്ട.. ചാനല്‍ നിറുത്തിക്കളയും.. അല്ലെങ്കില്‍ അവിടെ ഹരീഷ് മീറ്റ് നടത്തി ചാനല്‍ പൂട്ടിക്കില്ലേ...

Manoraj said...

ഒന്ന് കൂടി.. ബ്ലോഗിന്റെ ടെമ്പ്ലേറ്റ് നന്നായിട്ടുണ്ട്. നല്ല വായനാസുഖം തരുന്ന എന്നാല്‍ സിമ്പിളായ ഒരു ടെമ്പ്ലേറ്റ്.. ഇതിലെങ്കിലും ഉറച്ച് നില്‍ക്കെടേ... !!!

രമേശ്‌ അരൂര്‍ said...

ഈ സംഭവത്തില്‍ എന്റെ journalist ബുദ്ധി പ്രവര്‍ത്തിപ്പിച്ചു നോക്കിയിട്ട് ഒരാളെയാണ് സംശയം ആ കലക്കൊച്ചിനെ ഒന്ന് വിളിപ്പിച്ചു ശെരിക്കൊന്നു വിരട്ടിയാല്‍ തത്ത പറയുന്ന പോലെ പറയും ...പിന്നെ .. എം എല്‍ എ യൊക്കെ ഇടപെട്ട കേസ് അല്ലെ ..ലോക്കല്‍ പോലിസ് ഇതില്‍ കളിക്കാന്‍ സാധ്യത കാണുന്നു ...കൊച്ചിയില്‍ ഒരു അബ്കാരി വെടികൊണ്ട് മരിച്ച്ട്ടു ബന്ധുക്കള്‍ പോലും കൈവിട്ടു ..ഇതും അങ്ങനെ ആകാതിരുന്നാല്‍ മതി ..ചുടുകട്ട രമണനെ തല്ലി പഴുപ്പിച്ചാലോന്നും ഈ കേസ് തെളിയാന്‍ പോകുന്നില്ല..ഏതായാലും ഞങ്ങള്‍ പത്രക്കാര്‍ ഇത് വച്ച് കുറച്ചു കഥകള്‍ എഴുതി പിടിപ്പിക്കാന്‍ പോകുവാ ..ഓ കെ അപ്പോള്‍ .ബാക്കിയെല്ലാം നാളെ മുതല്‍ പത്രത്തില്‍ വായിക്കാം

lekshmi. lachu said...

ബാക്കി കൂടി പോരട്ടെ....

Vayady said...

ടണ്ടടാ‌ംങ്ങ്!! കലക്കിയല്ലോ ആളൂ. അങ്ങിനെ ആളൂസിന്റെ ഉള്ളില്‍ ഒരു ഡിറ്റക്‌റ്റീവ് ഒളിഞ്ഞു കിടപ്പുണ്ട്‌ എന്ന് ഈ പോസ്റ്റിലൂടെ തെളിയിച്ചിരിക്കുന്നു. സിനിമ കാണുന്നതു പോലെയല്ലേ എഴുതിയിരിക്കണേ? ഇനി ഇതു വായിച്ച് ആരെങ്കിലും തിരകഥ എഴുതാന്‍ വിളിക്കുമോയെന്നാണ്‌ എന്റെ പേടി. (അല്ലാ..ആ സിനിമ കാണേണ്ടി വരില്ലേ എന്നോര്‍‌ത്തിട്ടേ..:))

എനിക്കുണ്ടല്ലോ ആ കറവകാരന്‍ വേലുവണ്ണനെ നല്ല സംശയമുണ്ട്. ഒന്നു സൂക്ഷിച്ച് നോക്കൂ..അയാളുടെ മുഖത്ത് ഒരു കള്ള ലക്ഷണമില്ലേ?

വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യണം,ട്ടാ. അല്ലെങ്കില്ലേ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങളീ ശാന്തയേയും, വേലുവണ്ണനേയും , കലക്കുഞ്ഞിനേയും ഒക്കെ മറന്നു പോകും. പറഞ്ഞില്ല്യാന്നു വേണ്ട.

Sabu Hariharan said...

ഹായ്! ഇതു തിരക്കഥയാണോ?
അടുത്ത ഭാഗം വേഗം വരട്ടെ!

sijo george said...

ഹഹ.. :) ഒരു വെറൈറ്റി ഉണ്ട് മച്ചാ. ഈസ്വരാ‍ാ..ഷാജി കൈലാസും, കെ. മധുവൊന്നും ഈ ബ്ലോഗ് വായിക്കല്ലേ..

Sidheek Thozhiyoor said...

അടുത്ത ഭാഗം പെട്ടെന്നായിക്കോട്ടെ മാഷേ..

Echmukutty said...

ഈ സസ്പെൻസ് പറ്റില്ല.വേഗം എഴുതു.
സമാധാനമില്ലാതായി...

ആളവന്‍താന്‍ said...

@ ലീല - തുടരും ടീച്ചറേ... വായനയും തുടരണം.
@ ജാസ്മിക്കുട്ടി - ആകാംഷ ഇത്തിരിയെങ്കിലും വേണ്ടേ ജാസ്മീ... അടുത്തത്‌ ഉടനെ തരാം.
@ ഹംസ - ഹംസക്കാ... നമുക്ക് നോക്കാം. സര്‍ക്കാര്‍ എന്ത് തീരുമാനിക്കും എന്ന്.
@ നാറാണത്ത് - നമുക്ക് കലക്കാം.
@ ഇസ്മായില്‍ - ഹി ഹി കേസന്വേഷണത്തെ ബാധിക്കുന്ന ഒന്നും ആരും പറയരുത്.
@ കാര്‍ണോര്‍ - നന്ദി അഭിപ്രായത്തിന്. ബാക്കി ഉടന്‍ വരും.!
@ ചാണ്ടി - ചാണ്ടിച്ചാ നണ്ട്രി.
@ മാനസ - ചേച്ചീ... പൊട്ട സംശയങ്ങള്‍ ഒന്നും അല്ല അത്. ശരിയായ വായനയുടെ തെളിവാണ്. എഴുത്തിന്റെയും ടൈപ്പിങ്ങിന്റെയും ഇടയില്‍ ഞാന്‍ ശ്രദ്ധിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ !! എന്തായാലും അത് ഞാന്‍ അങ്ങ് മാറ്റി. നന്ദി, നല്ലൊരു അഭിപ്രായത്തിന്.

ആളവന്‍താന്‍ said...

@ കാച്ചറഗോടന്‍ - ഈ കേസ് അന്വേഷിക്കാന്‍ ഒരാള്‍ വരും.! നോക്കിക്കോ.
@ തെച്ചിക്കോടന്‍ - സന്തോഷം. അതേ ഈ ത്രില്‍ നില നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചോളാം.
@ ജിഷാദ് - ഹ ഹ ഹ . അതെന്താടാ അങ്ങനെ ഒരു വല്ലാത്ത പേര്. ഇതില്‍ ഏതാ ഇനിഷ്യല്‍? ഏതാ റാങ്ക്?
@ കുസുമം - നന്ദി ചേച്ചീ. പിന്നെ സി.ബി.ഐ. മൂന്നാം ഭാഗം വന്നതല്ലേ?
@ റിയാസ് - ഹ ഹ ഹ ...അത് കൊള്ളാല്ലോ. നല്ല കലക്കന്‍ താര നിര്‍ണ്ണയം. പക്ഷെ ഇനി വരാനിരിക്കുന്ന കഥാപാത്രങ്ങള്‍ക്ക് എന്തോ ചെയ്യും? അത് കൊണ്ട് നമുക്ക് അമ്മയിലെ എല്ലാ ആളുകളെയും അങ്ങ് ബുക്ക്‌ ചെയ്യാം. എന്തേ.....!!
@ കുഞ്ഞൂസ് - കുഞ്ഞേച്ചീ... ഇരിക്കും മുന്നേ കാല്‍ നീട്ടരുത് എന്നല്ലേ.. ക്ലൈമാക്സ് ആവാന്‍ സമയം എടുക്കും. ഒരുപാടൊന്നുമില്ല, എന്നാലും കഥ അതിന്‍റെ വഴിയിലൂടെ തന്നെ പോകണ്ടേ? അദ്ദാണ്.!
@ ശ്രീ- ടീച്ചറേച്ചീ... ആകാംഷ.... അതല്ലേ എല്ലാം!!! അടുത്ത ഭാഗത്തിനായി കാക്കുക.
@ ചിതല്‍ - അതേ മാഷേ, വായനക്കാരെ മുഷിപ്പിക്കാതെ മുന്നോട്ടു പോണം. അതാണ്‌ ഇതിന്റെ ഒരു ലത്‌... യേത്‌?

ആളവന്‍താന്‍ said...

@ ബിലാത്തിപ്പട്ടണം - തീര്‍ച്ചയായും ഞാന്‍ ശ്രമിക്കാം മുരളിയേട്ടാ... വലിച്ചു നീട്ടാനല്ല, ആ സസ്പന്‍സ് അങ്ങനെ തന്നെ നില നിര്‍ത്താന്‍.
@ സുരേഷ് കുമാര്‍ - നന്ദി.
@ പ്രവാസിനി - ഉണ്ടാകും, ഉടനെ...
@ ഓലപ്പടക്കം - അതേടാ.. കഥ തുടരും. നീ മുഴുവന്‍ വായിക്ക്‌.
@ നൂലന്‍ - ക്ലൈമാക്സ് പ്രേടിക്റ്റ് ചെയ്‌താല്‍ പിന്നെ കഴിഞ്ഞില്ലേ....
@ അബ്ദുല്‍ ഖാദര്‍ - സന്തോഷം. ക്ലൈമാക്സ് നോക്കിയിട്ട് മതി ബാക്കി.
@ മനോരാജ് - മനുവേട്ടാ... സന്തോഷം. പിന്നെ മാനസ ചേച്ചി പറഞ്ഞത് ഞാന്‍ മാറ്റിയല്ലോ. പിന്നെ ഞാന്‍ പറഞ്ഞത് ഹരീഷേട്ടന്‍ കേട്ടാല്‍ ഉണ്ടാവുമായിരുന്നതിനേക്കാള്‍ പ്രശ്നങ്ങള്‍ മനുവേട്ടന്റെ കമന്റ് വായിച്ചാല്‍ അങ്ങേര്ക്കുണ്ടാകും. അതുറപ്പാ.
ഉം... ടെമ്പ്ലേറ്റ് ഇതിനി കുറെ നാള്‍ ഉണ്ടാകും. എനിക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടതാ ഇത്.
@ രമേശ്‌ - രമേശേട്ടാ... കൊള്ളാം. അങ്ങനെ ഓരോരുത്തരുടെയും സംശയങ്ങള്‍ പോരട്ടെ. സംശയങ്ങള്‍ ആണല്ലോ എല്ലാ കേസന്വേഷണങ്ങളുടെയും ആധാരം. നടക്കട്ടെ.

ആളവന്‍താന്‍ said...

@ ലച്ചു - ഹും... ബാക്കി വരും...
@ വായാടി - അമ്പടി കള്ളീ... കണ്ടു പിടിച്ച് കളഞ്ഞല്ലോ... അപ്പൊ വായു ഉറപ്പിച്ചു അല്ലെ.. കൊലയാളിയെ. ഹും... പിന്നെ... ആ സിനിമയെ കുറിച്ച് പറഞ്ഞ ഡയലോഗ് എനിക്കങ്ങട് സുഖിച്ചില്ലാട്ടാ... (ചുമ്മാ). പിന്നെ കഥാപാത്രങ്ങളെയൊന്നും മറന്നു കളയല്ലേ... അടുത്തത്‌ coming soon.!!
@ സാബു - ഇതെന്താണ് എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്ന ഒന്നാണ് ചേട്ടാ. ഇഷ്ട്ടമുള്ള പേരുകള്‍ വായനക്കാര്‍ക്ക് തിരഞ്ഞെടുക്കാം.
@ സിജോ - സിജോ... ഡേയ്... നീ പറഞ്ഞത് ശരിയാ. അവരെങ്ങാനും ഇത് കണ്ടു പോയാല്‍ ... കഴിഞ്ഞു, അവരുടെ സിനിമാ ജീവിതം തന്നെ ചിലപ്പോള്‍ അവര്‍ വേണ്ടെന്നു വച്ച് കളയും.
@ സിദ്ധീക്ക് - അടുത്തത്‌ ഉടനെ ഉണ്ട് മാഷേ. ഒരു രണ്ട്‌ മൂന്നു ദിവസം ക്ഷമിക്കൂ.
@ എച്ച്മുക്കുട്ടി - അല്ല എച്മൂ... സമാധാനമില്ലാതാകാന്‍, അപ്പൊ ആ പെണ്ണിനേം തന്തപ്പടിയേം തട്ടിയത് ഇനി എച്മു എങ്ങാനു ആണോ? ങേ...!

വിജയലക്ഷ്മി said...

മോനെ തുടക്കം നന്നായിടുണ്ട് ...ഇതേ പോലെ മുന്നോട്ടുപോയാല്‍ കുറ്റാന്വേഷണം നിലവാരം പുലര്‍ത്തും .ആശംസകള്‍

പട്ടേപ്പാടം റാംജി said...

ആദ്യഭാഗം നന്നായിട്ടുണ്ട്. വായിച്ച് പോകാന്‍ തോന്നുന്ന ആകാംക്ഷ നിനിര്ത്തിയിരിക്കുന്നു. അടുത്തത് നോക്കട്ടെ.

ഹാപ്പി ബാച്ചിലേഴ്സ് said...

തോന്നിയത് പറയാം അല്ലേ?
ആളൂ സംഭവം വളരെ നന്നായിട്ടുണ്ട്, ഒരു സെക്കന്റ്‌ പോലും മുഷിഞ്ഞില്ല.
വാരിക്കുഴിയിലെ കൊലപാതകം എഴുതിയ ആല്‍ഫ്രഡ്‌ ഹിച്കോക്ക്-നെ ഓര്‍മിപ്പിക്കുന്ന എഴുത്ത്.
തോന്നുന്നത് ആ ഡോഗ് സ്ക്വാഡ്-ലെ ആരുടെയെങ്കിലും പണിയായിരിക്കും എന്നാണു.
ഇതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

ഇനി പറയാനുള്ളത് ഒരു വിമര്‍ശനമാണ്. ഒരു കഥയും ഇങ്ങനെ പാര്‍ട്ട്‌ ബൈ പാര്‍ട്ട്‌ ആയി എഴുതുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.
എന്‍.ബി സുരേഷേട്ടന്‍ എവിടെയോ ഇത് പറഞ്ഞിരുന്നത് കണ്ടിരുന്നു, അത് വളരെ ശരിയാണ്. ഭാഗങ്ങളായി എഴുതുമ്പോള്‍
വീണ്ടും വന്നു വായിച്ചു ഓരോരുത്തരെയും വീണ്ടും മനസ്സില്‍ കൊണ്ട് വരാന്‍ ബുദ്ധിമുട്ട് തന്നെയാണ്. നീളം കൂടിയാലും ഇത് പോലെ മുഷിപ്പിക്കാതെ എഴുതിയാല്‍
തീര്‍ച്ചയായും ആള്‍ക്കാര്‍ വായിക്കും. ഇനിയും കൊലപാതകങ്ങള്‍ ചെയ്യുമ്പോ ഇത് കൂടി കണക്കിലെടുക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്,
ഹാപ്പി ബാച്ചിലേഴ്സ്
ജയ്‌ ഹിന്ദ്‌.

Praveen said...

മച്ചു....പുതിയ സംപ്രംബം കൊള്ളാം,
നിന്റെ തനതു ശയിലിയില്‍ ഉള്ള ഉപമകളും പ്രാസങ്ങളും ഇല്ലാത്ത ഒരു കഥ
പക്ഷെ പുതിയ തലപാവും നിനക്ക് നന്നായി യോജികുനുണ്ട് ....
Part-2-നു കാത്തിരിക്കുന്നു ...ആശംസകളോടെ !!!

Anonymous said...

നന്നായിരിക്കുന്നു കേസന്വേഷണം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. എല്ലാം നന്നായി നടക്കട്ടെ..

ശ്രീ said...

തുടരൂ... നോക്കട്ടെ

മുകിൽ said...

തുടർക്കഥയാണല്ലേ.. വരട്ടെ ബാക്കി.

അന്ന്യൻ said...

ടാ നന്നായിറ്റുണ്ട്, വേഗം ബാക്കികൂടെ പോരട്ടെ...

Renjith Kumar CR said...

മനോഹരമായ ഒരു തുടക്കം,ബാക്കി വേഗം പോരട്ടെ

Anil cheleri kumaran said...

ഹംസയുടേയും ഇസ്മായിലിന്റേയും കമന്റുകള്‍ ചിരിപ്പിച്ചു. ബാക്കി പോരട്ടെ.

മാണിക്യം said...

ഞാന്‍ ഒന്നും പറയുന്നില്ല...
ഹും വല്ലതും പറഞ്ഞിട്ട് വേണം പിന്നെ എന്നെ ചോദ്യം ചെയ്യാന്‍...

Mohamedkutty മുഹമ്മദുകുട്ടി said...

തിരക്കഥ കലക്കി എന്നു തന്നെ പറയാം. ഇനി ഒട്ടും വൈകണ്ട .സിനിമയില്‍ പയറ്റാം!. പിന്നെ ഇതു വായിക്കുമ്പോള്‍ രണ്ടാം ഭാഗം മുന്നിലുണ്ട്. സസ്പെന്‍സ് കളയേണ്ടെന്നു കരുതി വായിച്ചിട്ടില്ല. ഇനി നോക്കട്ടെ.

Mohamedkutty മുഹമ്മദുകുട്ടി said...

ആ പുതിയ ടീവി റിപ്പോര്‍ട്ടര്‍ നമുക്ക് പരിചയമുള്ള ആളാണല്ലോ? ഈയിടെ കയറിയതാവും ചാനലില്‍!

Echmukutty said...

ദേ, ഞാൻ കൊലപാതകം ചെയ്തു എന്നൊക്കെ എഴുതിപ്പിടിപ്പിയ്ക്കല്ലേ........
വല്ലതും അയവെട്ടി കഴിഞ്ഞു പോകട്ടെ......

അലി said...

വൈകിയെത്തി വായിച്ചു.

ഐക്കരപ്പടിയന്‍ said...

2 ഉം 3 ഉം ഭാഗം ഇറങ്ങിയ സ്ഥിതിക്ക് ഒന്നാം ഭാഗത്തെ കുറിച്ച് ഉള്ള എന്റെ അഭിപ്രായം കേട്ട് നിങ്ങള്‍ ചിരിക്കാന്‍ എന്നെ കിട്ടില്ല...
നന്നായിട്ടുണ്ട്..ഇയാള് ബ്ലോഗിങ് നല്ല സീരിയസ് ആയി എടുത്ത മട്ടാണല്ലോ..

Sulfikar Manalvayal said...

ആളൂസ് : ഇനിയിപ്പോള്‍ ഇവിടെ വന്നു അഭിപ്രായം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. എങ്കിലും കുറ്റാന്വേഷണ തിരക്കഥ വായിക്കും പോലെ തോന്നി.
പറഞ്ഞു തീര്‍ക്കാന്‍ ധൃതി ഉള്ള പോലെയും തോന്നി. ഏതായാലും കൊള്ളാം ഈ സുസ്പെന്‍സെ ത്രില്ലറിന്റെ തുടക്കം.
ഭാവിയിലെ എസ. എന്‍ സ്വാമിക്ക് അഭിനന്ദനങ്ങള്‍.

ചന്തു നായർ said...

അനിയാ എന്റെ “തിരക്കഥയുടെ പണിപ്പുര” വായിച്ചല്ലോ ഇനി ആ തരത്തിൽ മാറ്റി എഴുതുക .സംശയങ്ങൾ മടിക്കാതെ ചോദിക്കുക.

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ