തുടക്കം

നമ്മളെല്ലാവരും ജീവിതത്തില്‍ ഒരുപാട് തുടക്കങ്ങള്‍ക്ക് സാക്ഷിയായവരാണ്, ആകുന്നവരാണ്, ആകാന്‍ പോകുന്നവരാണ്. ജനനം എന്നിടത്തു നിന്നും മരണം എന്നിടത്തെക്കുള്ള ആ യാത്രക്കിടയില്‍ ഒരുപാട് മുഖങ്ങള്‍,ഒരുപാട് സ്ഥലങ്ങള്‍, ഒരുപാട് അനുഭവങ്ങള്‍. ഇവയെല്ലാം നമ്മള്‍ പോലുമറിയാതെ മറ്റെന്തിന്റെയോക്കെയോ തുടക്കങ്ങളാകുന്നു- നമ്മുടെ ജീവിതത്തില്‍. അനാവശ്യമോ അനിവാര്യമോ ആയ തുടക്കങ്ങള്‍. ഇന്ന് ഞാനും ഒരു തുടക്കത്തിന്‍റെ പാതയിലാണ്. വ്യത്യസ്തമായ ഒരു തുടക്കം. ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്‍റെ തുടക്കം. ഒരു അഞ്ചു വയസ്സുകാരന്‍ അവന്റെ വിദ്യാഭ്യാസ ജീവിതത്തിന്റെ ആദ്യ ദിനത്തിലെന്ന പോലെ, ഞാനും പകച്ചു നില്‍ക്കുന്നു. എന്തെന്നറിയാതെ... എങ്ങനെയെന്നറിയാതെ... പരിചയസമ്പന്നരും സര്‍വ്വോപരി തെളിഞ്ഞ സര്‍ഗശേഷിയുള്ളവരുമായ നിങ്ങളോരോ ബ്ലോഗര്‍മാരുടെയും മാര്‍ഗ്ഗ നിര്‍ദേശങ്ങളും അനുഗ്രഹാശിസ്സുകളും എന്നിലേക്കും പകരാന്‍ തുടങ്ങുക. ഞാന്‍ ഇവിടെയാണ്‌... അതെ ആളവന്‍താന്‍...

"എന്‍റെ ഹരിശ്രീ ഞാന്‍ ഇവടെ കുറിക്കുന്നു...
ഒടുക്കമില്ലാത്ത ഒരു തുടക്കത്തിനായ്"

8 comments:

BALU. said...

അളിയാ എന്തായാലും ഒരു നല്ല തുടക്കംയിടുണ്ട്. നിനക്ക് എത്രകൊക്കെ കഴിവുണ്ടോ.
എന്തായാലും കൊള്ളാം ഒരു നല്ല തുടകംയിടുണ്ട്. പിന്നെ അളിയാ നീ ഒരു തെറ്റ് ചെയ്തു .
അവളുടെ പേര് വക്കാരുതയിരുന്നു വല്ല അമ്മിനിയെന്നോ അമ്മുകുട്ടിയെന്നോ ഒക്കേ
മതിയായിരുന്നു . അവള്‍ നിന്നില്‍ നിന്ന് അകന്നു പോയില്ലേ ഇനി യെങ്കിലും ശ്രധികണം.

nahas said...

nice daaaaaaa
keep going...........

മാനസ said...

എല്ലാ ആശംസകളും നേരുന്നു....

ആളവന്‍താന്‍ said...

ബാലൂ, നിന്‍റെ ആ വിഷമം അതിന് എന്നെങ്കിലും ഞാന്‍ ഒരു രണ്ടാം ഭാഗം എഴുതുമ്പോള്‍ തീര്‍ന്നു കൊള്ളും. നഹാസേ, thanks daa. മാനസ ചേച്ചീ നന്ദിയുണ്ട് കേട്ടോ.

ശ്രീ said...

വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം

SULFI said...

ഒരു കമന്റിട്ടിരുന്നു അത് ഗൂഗിള്‍ അമ്മച്ചി വിഴുങ്ങിയെന്നാ തോന്നുന്നത്. ഇപ്പോഴും വന്നു നോക്കിയതാ. തുടക്കം മുതല്‍ ആവാം എന്ന് കരുതി.
അതിനായി കൂട് കെട്ടിയിട്ടുണ്ട് ഞാന്‍ ഇവിടെ. വരാം. ഇനിയും തുടക്കം നന്നായി. നല്ല വരികള്‍.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സമ്പാദ്യപെട്ടിയില്‍ കണ്ടു.ഇവിടെയെത്തിയപ്പോള്‍ തുടക്കം മുതല്‍ നോക്കം എന്നു തോന്നി.നല്ല ഭാഷാഭംഗീയുണ്ടല്ലോ ഒരുപാട് എഴുതൂ.നന്മകള്‍ ആശംസകള്‍ .

ആളവന്‍താന്‍ said...
This comment has been removed by the author.
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ