(ഊമപ്പെണ്ണിന് ഉരിയാടാപയ്യനിലെ "എനിക്കും ഒരു നാവുണ്ടെങ്കില്‍" എന്ന പാട്ടിന്‍റെ ട്യൂണില്‍ വച്ച് പിടിച്ചോ)
എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....
ഇത്തവണ ആര്‍ക്ക് ഞാന്‍ കുത്തും..?
കോണ്‍ഗ്രസ്സിനോ, കമ്മ്യൂണിസ്റ്റിനോ.... വിരിയും താമരയ്ക്കോ....?
എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....
എന്റ്മ്മേ... ആര്‍ക്ക് ഞാന്‍ കുത്തും..?
ഇടമലയാറിന്‍ ക്ഷീണം മാറ്റാന്‍ ഹെലികോപ്റ്ററുകള്‍ പറക്കും...
കോണ്‍ഗ്രസ്സ് ഹെലികോപ്റ്ററുകള്‍ പറത്തും!!
ഐസ്ക്രീമ്..... കിംഗ്‌ഫിഷറ്..... പറയൂ ഇനിയേത്......
ഐസ്ക്രീമ്..... കിംഗ്‌ഫിഷറ്..... പറയൂ ഇനിയേത്......
പറയൂ..... ചാണ്ടിച്ചാ..........
ചാണ്ടിച്ചാ... രമേശാ.... ഗണേശാ.....!
(എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....
ഇത്തവണ ആര്‍ക്ക് പണി കൊടുക്കും..?)
വകുപ്പ് കിട്ടാന്‍ കടിപിടി കൂടും ഇടതന്മാരുടെ ലോകം.....
നമ്മള്‍ മലയാളികളുടെ യോഗം....!
പോളിറ്റ്‌ബ്യൂറോ..... തരം താഴ്ത്തല്‍ ..... സീറ്റ് നിഷേധിക്കല്‍ ....
പോളിറ്റ്‌ബ്യൂറോ..... തരം താഴ്ത്തല്‍ ..... സീറ്റ് നിഷേധിക്കല്‍ ....
പറയൂ.... അച്ചുമാമാ.........
അച്ചുമാമാ..... വിജയന്‍മാമാ..... ബാലന്‍മാമാ.....
തനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് താന്‍ കൊടുക്കും....
ഇത്തവണ ആര്‍ക്ക് പണി കൊടുക്കും..?
കോണ്ഗ്രസ്സിനോ, കമ്മ്യൂണിസ്റ്റിനോ.... വിരിയും താമരയ്ക്കോ....?
എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കൊടുക്കും....
വോട്ട്.... ആര്‍ക്ക് ഞാന്‍ കൊടുക്കും..?
വോട്ട്.... ആര്‍ക്ക് ഞാന്‍ കൊടുക്കും..?
വോട്ട്.... ആര്‍ക്ക് ഞാന്‍ കൊടുക്കും..????